Home Latest എത്ര മറച്ചു വെച്ചാലും ഈ പാർട്ടിയിൽ ഞാൻ പോകാതിരുന്നാൽ ഷാനുക്ക എന്നെ കുറ്റപ്പെടുത്തും…. Part –...

എത്ര മറച്ചു വെച്ചാലും ഈ പാർട്ടിയിൽ ഞാൻ പോകാതിരുന്നാൽ ഷാനുക്ക എന്നെ കുറ്റപ്പെടുത്തും…. Part – 27

1

Part – 26 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം 27

താഴെ അവളുടെ തീരുമാനം അറിയാൻ ഐഷു അടക്കം എല്ലാവരും കാത് നിന്നു.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇറങ്ങി വന്ന ഉടനെ തന്നെ എല്ലാവരെയും നോക്കി ശാദി പറഞ്ഞു. എന്താ എല്ലാവരും തുറിച്ചു നോക്കുന്നത്.. ഞാൻ തീരുമാനം എടുത്തു. കുഞ്ഞി മാമൻ പറഞ്ഞത് പോലെ മാമി എന്റെ ബർത്ത് ഡേ ക്ക് വരരുത്.. ഐഷുവിന്റെ കണ്ണ് തള്ളി, ഉമ്മയും വെല്ലിമ്മയും വിശ്വാസം വരാതെ ശാദി മോളെ നോക്കി, ഷിഫായുടെ നാവ് ഇറങ്ങിപ്പോയ പോലെ അവൾക്കു തോന്നി. വളരെ പണിപ്പെട്ട് ഷിഫാ അക്ഷരങ്ങൾ കൂട്ടി വായിക്കുന്ന പോലെ ശാദിയോട് ചോദിച്ചു..

എന്താ നീ പറഞ്ഞത്, തെളിയിച്ചു പറ.. അപ്പൊൾ നീ കേട്ടില്ലേ, അവളുടെ ബേ ഡേ ക്ക് ഈ പിച്ചക്കാരി വരേണ്ടതില്ല. ശാക്കിർ പൊട്ടി ചിരിച്ചു..

നിന്നോട് ചോദിച്ചില്ല.. ഞാൻ ചോദിക്കുന്നത് ശാദി മോളോടാണ്.. ശാദി!!! നീ എന്താടീ പറഞ്ഞത്, മാമി നിന്റെ പാർട്ടിക്ക് വരേണ്ട എന്നാണോ. ഷിഫാ വീണ്ടും ചോദിച്ചു.. അതെ. എന്റെ പാർടിക്ക് മാമി വരേണ്ട. അത് തന്നെയാണ് എനിക്ക് പറയാനുള്ളത്.. ഇനി കൂടുതൽ ചോദിച്ചു ആരും എന്റടുത്തു വരരുത്.. അതും പറഞ്ഞു തിരിഞ്ഞു നോക്കാതെ അവൾ റൂമിൽ കയറി ഡോർ അടച്ചു. അത് നീ ആണോ തീരുമാനിക്കുന്നത് എന്നും പറഞ്ഞു അടിക്കാൻ കയ്യ് ഓങ്ങി ഷിഫാ അവളുടെ പിന്നാലെ എത്തി, ശിഫയുടെ വഴിയിൽ തടസ്സമായി ശാക്കിർ കയറി നിന്നു. ഏയ്,, ഇവിടെ.. ഇവിടെ നോക്ക്.. വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം..ഡീൽ വെച്ചത് ഞാനും നീയും തമ്മിലാ., മത്സരത്തിൽ ശാക്കിർ ജയിച്ചു.. അപ്പോൾ ഇനി ശാക്കിർ വരും.. പാർട്ടി ഗംബീരമാക്കാൻ, ഷിഫാ ഒന്നും മിണ്ടിയില്ല..

മോളുടെ റൂമിൽ പോകാനും ആരോടും യാത്ര പറയാനും ഒന്നും നില്കാതെ അവൾ കാർഎടുത്തു തിരിഞ്ഞു നോക്കാതെ പോയി. അവളുടെ മനസ്സിൽ പലതും മിന്നി മറഞ്ഞു. ഇന്നലെ വരെ ഐഷുവിനെ വാഴ്ത്തി പറഞ്ഞവൾ,, ഒന്ന് കാൾ ചെയ്താൽ പറയാനുള്ളത് മുഴുവൻ ഐഷുവിന്റെ കാര്യങ്ങൾ, അത്രയും ഇഷ്ടം ആയിരുന്നു അവൾക്കു ഐഷുവിനെ, റാഷിക്കയോട് താൻ എത്രയോ വട്ടം അവളുടെ പോരിശ പറഞ്ഞിട്ടുണ്ട്, പിന്നെ ഇക്ക വിളിക്കുമ്പോൾ ശാദി മോളും പഠിപ്പിന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ട് റാഷിക്കക്ക് ഐഷുവിനോട് ഒരു കുഞ്ഞു ബഹുമാനം ഉണ്ട്.. ശാദി ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അവനോടു അങ്ങനെ ഒരു ബെറ്റ് വെച്ചത് തന്നെ ശാദിയിൽ ഉള്ള വിശ്വാസം കൊണ്ടാണ്. ഐഷു എന്ത് കരുതിയിരിക്കും.. അവൾക്കും ഉണ്ടാകില്ലേ സ്വന്തമായൊരു മനസും അതിൽ നിറയെ ആഗ്രഹങ്ങളും.. ഷിഫാക് കരയാൻ തോന്നി….

ഐഷുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. പാർട്ടിയിൽ കൂടാത്ത സങ്കടം അവൾക്കു ഒട്ടുമില്ല. പക്ഷെ ശാദി മോൾടെ ആ വാക്ക്,, അത് ഓർക്കാൻ പോലും കഴിയുന്നില്ല. റഹ്മാനെ… എന്തിനീ പരീക്ഷണം,, ഇന്ന് രാവിലെ കൂടി എന്റെ കൂടെ നിന്ന എന്റെ ശാദി മോൾക്ക്‌ എന്ത് പറ്റി, അവളുടെ നിവർത്തി കേട് കൊണ്ടായിരിക്കും അവൾ അങ്ങനെ ഒരു തീരുമാനം എടുത്തത്.

എന്നാലും എന്നെ പറ്റി വല്ല മോശമായ അപിപ്രായം വല്ലതും അവൻ പറഞ്ഞു പിടിപ്പിച്ചു വിശ്വസിപ്പിച്ചു കാണുമോ.. അവളുടെ ചിന്ത എവിടെയും എത്തിയില്ല. അവളുടെ മാത്രമല്ല.. വീട്ടിൽ ആർക്കും ഒന്നും മനസിലായില്ല. ശാക്കിർ മാത്രം വിജയിയെ പോലെ ആഹ്ലാദിച്ചു, പൊട്ടിച്ചിരിച്ചും, കൂട്ടുകാർക്കു വിളിച്ചും എല്ലാവരുടെയും മുമ്പിൽ അവൻ ദാദ ആയി നടന്നു. ഐഷു അവളുടെ മുറിയിൽ എത്തി, ഷാനുക്കക്ക് മെസ്സേജ് എഴുതി. ശാദി മോൾടെ ബർത്ത് ഡേ ആണല്ലോ കുറച്ചു ദിവസമായിട്ട് എല്ലാവർക്കും പറയാനുള്ളത്. എന്നാൽ അതിനെ പറ്റി ഒരു വാക്ക് പോലും ഐഷു ഇതുവരെ ഷാനുവിനോട്‌ പറഞ്ഞില്ല. അതിനെ പറ്റി ഷാനു ചോദിക്കുകയും ചെയ്തു.

എന്താ ഐഷുട്ടി നിനക്ക് ശാദി മോൾടെ ബേഡേ ആയിട്ട് ഒരു ഉഷാറില്ലാത്.. നീ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.. ഒന്നുമില്ല ഷാനിക്കാ.. ഉമ്മയും ഉപ്പയും ഷിഫായും എല്ലാവരുംഅത് തന്നെയല്ലേ പറയുന്നത്. അപ്പോൾ അതൊക്കെ ഞാനും കേള്കുന്നുണ്ടല്ലോ.. വിശേഷങ്ങൾ എല്ലാം അപ്പപോൾ അവർ പറയുന്നില്ലേ. അത് കൊണ്ടാണ് ഞാൻ ആ കാര്യം പറയാതിരുന്നത്. എന്നാലും, ആരൊക്കെ പറഞ്ഞാലും എനിക്ക് നിന്റെ അപിപ്രായങ്ങൾ,, നിന്റെ ഇഷ്ടങ്ങൾ,, അതെല്ലാം നിന്റെ ഭാഷയിൽ നീ പറയുന്നത് കേൾക്കാനല്ലേ കൂടുതൽ ആഗ്രഹം..ഒരുപാട് ആഗ്രഹങ്ങൾ ഒന്നും തീർത്തു തരാൻ നില്കാതെ നിന്നെ തനിച്ചാക്കി പോന്നതല്ലേ.. നിന്റെ സംസാരങ്ങളെല്ലാം, ഏത് കാര്യത്തിൽ ആണെങ്കിലും നിന്റേതായ അപിപ്രായങ്ങൾ എന്നോട് പറയണം.. നിനക്ക് എല്ലാം തുറന്നു പറയാൻ ഞാൻ മാത്രം അല്ലെ ഉള്ളു.. അത് കൊണ്ട് തന്നെ നമ്മൾ തമ്മിൽ ഒരു മറയും പാടില്ല. കാൾ ചെയ്യുമ്പോൾ ഒരുപാട് സംസാരിക്കാൻ ടൈം കിട്ടിയില്ലെങ്കിലും എന്റെ ഐഷുട്ടിക് പറയാനുള്ളതൊക്കെ എന്റെ വാട്സാപ്പിൽ എഴുതി ഇട്ടിരിക്കണം. പിന്നെ എന്റെ വീട്ടുകാരുടെ കാര്യത്തിൽ എന്റെ പെണ്ണിന് എത്രത്തോളം അപിപ്രായം ഉണ്ടെന്ന് എനിക്കും അറിയണമല്ലോ.. ഷാനു പറഞ്ഞു..

ഐഷുവിന് മറുപടി പറയാൻ ആയില്ല. അവളുടെ ഉള്ളം പിടഞ്ഞു കൊണ്ടിരുന്നു. എത്ര മറച്ചു വെച്ചാലും ഈ പാർട്ടിയിൽ ഞാൻ പോകാതിരുന്നാൽ ഷാനുക്ക എന്നെ കുറ്റപ്പെടുത്തും, ബാക്കി എല്ലാം സഹിച്ചാലും എന്റെ ഉപ്പ ഹംസുക്ക, എന്റെ ഷാനുക്ക,, ഇവർ രണ്ടു പേരിൽ ആരെങ്കിലും എന്നെ എതിർത്താൽ പിന്നെ ഈ ഐഷുവിന് ഒന്നിനും ക്ഷമ കിട്ടൂല. ഒരു കാര്യത്തിനും കഴിയില്ല. അവൾ ആകെ തളർന്നു. ഷാനിക്കാ.. ഞാൻ പിന്നെ വരാം.. എനിക്ക് നിസ്കരിക്കാൻ ടൈം ആയി. അതും പറഞ്ഞു അവൾ ഫോൺ അവിടെയിട്ട് ബെഡിൽ വീണു… എല്ലാരും ഒരു വിധം എന്നെ സ്നേഹിച്ചു തുടങ്ങിയെ ഉള്ളൂ.. ഇനിയിപ്പോ ശാദി മോൾക്ക്‌ എന്നെ കുറിച്ച് മോശം അപിപ്രായം എന്തെങ്കിലും കിട്ടി അവൾ അത് എല്ലാരേയും അറിയിച്ചാൽ തെറ്റ് ചെയ്യാതെ താൻ വീണ്ടും ശിക്ഷിക്കപ്പെടുമോ..ഐഷുവിന് ആകെ അസ്വസ്ഥത തോന്നി.

നിസ്കാരം കഴിഞ്ഞു പുറത്തു വന്നപ്പോൾ ഭക്ഷണം ടേബിളിൽ റെഡി ആയിട്ടുണ്ട്.. പക്ഷെ ആരും കഴിക്കാൻ ഇരുന്നില്ല. എല്ലാവരുടെയും മുഖങ്ങളിൽ ടെൻഷൻ മാത്രം നിഴലിച്ചു നില്കുന്നു.. ഐഷു ഉമ്മാടെ റൂമിൽ ചെന്നു. ഉമ്മാ.എന്താ ആരും കഴിക്കാൻ വരാത്തത്.. വരാം മോളെ. നിനക്ക് സങ്കടം ആയില്ലേ മോളെ.. ഇത്രയൊക്കെ ആയിട്ടും നിനക്ക് എവിടുന്നാ മോളെ ഇങ്ങനെ ഒരു മനസ്സ് കിട്ടിയത്. എന്ത് വന്നാലും നേരിടാൻ നിനക്ക് എങ്ങനെ സാധിക്കുന്നു.. ഉമ്മാ…. നമുക്ക് പോയി ഫുഡ്‌ കഴിച്ചു വരാം. എന്റെ കാര്യത്തിൽ ഉമ്മാ വിഷമിക്കരുത്. ഈ പാർട്ടിക്ക് ഞാൻ വന്നില്ലെങ്കിൽ എല്ലാ പ്രശ്നങ്ങളും തീരും. വരാതിരുന്നാൽ പലരുടെയും ചോദ്യങ്ങൾക്ക് നമ്മൾ മറുപടി പറയേണ്ടി വരും. എന്തായാലും കളവ് പറയാൻ പാടില്ല നമുക്ക്. എന്നാലും അത്യാവശ്യ കാര്യത്തിന് വേണ്ടി നമുക്ക് ഒരു കുഞ്ഞു കളവ് പറയാം. ഷാനുക്ക ഒന്നും അറിയരുത്.. ഇന്ന് വൈകുന്നേരം ഞാൻ എന്റെ വീട്ടിൽ പോട്ടെ. ഉമ്മാക് സമ്മതം ആണെങ്കിൽ മാത്രം..

പിന്നെ പാർട്ടിക്ക് വരാൻ നേരം ഐഷുവിന് നല്ല പനി, അസുഖം കൂടി ഐഷുവിന് എത്താൻ പറ്റിയില്ല. അങ്ങനെ ഒരു ഐഡിയ ഉണ്ടെങ്കിൽ നന്നാകും. നമ്മൾ രണ്ടു പേരും ഷിഫായും അറിഞ്ഞാൽ മതി. ഇത്താത്തക് ഉമ്മ ഇപ്പോൾ തന്നെ വിളിച്ചു പറയണം. ഒരു പരിഹാരം കിട്ടാതെ അവരും നീറുകയായിരിക്കും..ഉമ്മാന്റെ അപിപ്രായം എന്താ.. അതൊന്നും വേണ്ട മോളെ..അവന്റെ ഇഷ്ടത്തിന് എല്ലാം വിട്ടു കൊടുത്താൽ അവൻ ഇനി ഇതിലും വലിയ പണി തരും. അത് കൊണ്ട് ഞാനും ചിലത് തീരുമാനികും.. ഉമ്മ ഉറച്ച നിലപാട് എടുത്തു .

ഉമ്മാ ഇതിപ്പോ ഇങ്ങനെ പോകുന്നതാ നല്ലത്.. അളിയൻ വരുമ്പോൾ ഇവിടെയുള്ള പ്രശ്നങ്ങൾ ഒന്നും അറിയാതെ ഇരിക്കാൻ ഞാൻ പറയുന്ന പോലെ ചെയ്യുന്നതാ നല്ലത്. ഐഷു വീണ്ടും പറഞ്ഞു. ഉമ്മ എഴുന്നേറ്റു ഫുഡ്‌ കഴിക്കാൻ വന്നു. ശാക്കിറും, വെല്ലിമ്മയും ഉണ്ട്, ഉപ്പ കുറച്ചു ദിവസമായി തിരക്കിൽ ആണ്. വൈകിയേ വരുന്നുള്ളു. ശാദി മോൾ കഴിക്കാൻ വന്നില്ല. ഐഷു അവളുടെ ഡോറിൽ പലവട്ടം മുട്ടി വിളിച്ചു. അവൾ ഡോർ തുറന്നില്ല. എല്ലാവരും വിളിച്ചിട്ടും അവൾ കഴിക്കാൻ വന്നില്ല..അവൾ കഴിക്കാത്ത വിശമം ഉമ്മ പറഞ്ഞു. അത് കേട്ട് ശാക്കിർ പോയി അവളെ വിളിച്ചു. അവൾ പുറത്തു വന്നു. അവന്റെ കൂടെ ഇരുന്നു കഴിച്ചു.

ഐഷു അവളെ നോക്കി ചിരിച്ചു. അവൾ പക്ഷെ മുഖം വെട്ടിച്ചു. ഐശുവിന്റ മുഖത്ത് ശാദി നോക്കിയത് പോലുമില്ല. അവൾക്കു ആകെ വിഷമം തോന്നി. എല്ലാവരും കഴിച്ചു കഴിഞ്ഞോ എന്നും ചോദിച്ചു ഉപ്പ സലാം പറഞ്ഞു കയറി വന്നു. ശാക്കിർ പെട്ടെന്ന് എഴുന്നേറ്റു. കൂടെ ഷാദിയും.. ശാക്കിർ അവിടെ ഇരിക്കൂ. ഒരു കാര്യം പറയാനുണ്ട്. ഉപ്പ പറഞ്ഞു കേട്ട് ശാക്കിർ ഇരുന്നു. ഉപ്പ പറയാൻ വരുന്നത് എന്താണെന്ന് അറിയാതെ ഉമ്മയും ഷിഫായും ശാക്കിറും ഉപ്പാനെ നോക്കി. ശാദി എഴുന്നേറ്റു റൂമിൽ പോയി കിടന്നു.

ഇനി ഐഷു വല്ലതും ഉപ്പാനെ അറിയിച്ചു കാണുമോ.. ശാക്കിർ സംശയത്തോടെ ഐഷുവിനെ നോക്കി, ഞാൻ ഒന്നും അറിഞ്ഞില്ല എന്നുള്ള ഭാവത്തിൽ ഐഷു ഷാക്കിറിന് നേരെ കൈ കൂപ്പി….

(തുടരും )

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here