Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : S Surjith
കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ പ്രതികാരവും.. Part – 10
ഞാൻ ആ ഡയറിയും പേപ്പറുകളുമായി ഞാൻ ചേച്ചിയുടെ മുറിയിലെക്ക് പോകാൻ തുടങ്ങി. അതിനിടയിൽ അമ്മ പറഞ്ഞു…….. “മോളെ കാത്തു നിന്നെ വിനു തിരക്കുന്നു” അത്രയും പറഞ്ഞു കൊണ്ട് അമ്മ ഫോൺ എന്റെ കൈയിൽ നൽകിയതിന് ശേഷം, എന്റെ കൈയിൽ ഉണ്ടായിരുന്ന ഡയറിയും പേപ്പറുകളുമായി അമ്മ ചേച്ചിയുടെ മുറിയിലേക്ക് പോയി.
വിനുവേട്ടൻ എന്നോട് പറഞ്ഞു…. “എന്റെ കാത്തു നിന്റെ ഫോൺ എവിടെയാ എത്ര മെസ്സേജുകൾ നിനക്കു ഞാൻ അയച്ചു ഒന്നിനും ഒരു മറുപടിയും ഇല്ല.ലച്ചുവിന്റെ കൂടെ ചേർന്ന് നിനക്കും അവളുടെ അസുഖം പകർന്നോ”
ഞാൻ പറഞ്ഞു….. “സോറി വിനുവേട്ടാ എന്റെ ഫോൺ ഇന്നലെ ചാർജിങ്ങിന് നമ്മളുടെ ബെഡ് റൂമിൽ കൊണ്ട് വെച്ചതാ പിന്നെ ഞാൻ അങ്ങോട്ട് പോയില്ല അതു കൊണ്ടാ ചേട്ടൻ അയച്ച മെസ്സേജുകൾ ഞാൻ കാണാതിരുന്നേ.ചേട്ടൻ ബ്രേക്ഫസ്റ് കഴിച്ചോ”
“ബ്രേക്ഫാസ്റ് കഴിച്ചില്ല, പിന്നെ ഞാൻ ഇന്നു കുറച്ചു തിരക്കിലാവും ടൈം കിട്ടുമ്പോൾ ഞാൻ മോളെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യാം. അത് കൊണ്ട് നിന്റെ ഫോൺ എപ്പോളും കൈയിൽ വെച്ചോ. ഒരു കാര്യം കൂടി തറവാട്ടിൽ പോകുമ്പോൾ എപ്പോളും ലച്ചുവിന്റെ കൂടെയുണ്ടാവണം അവിടെ അവൾ കുറെ കെമിക്കൽ സൂക്ഷിച്ചിട്ടുണ്ട് അതിൽ ചിലതൊക്കെ അപകടകാരികളാണ് ” എന്ന് വിനുവേട്ടൻ പറഞ്ഞു
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു… “എന്റെ പൊന്ന് വിനുവേട്ടാ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല എന്നാലും ചേച്ചിയുടെ വൽ പോലെ നടക്കാം, ഞാൻ ഒന്നിലും തൊടാൻ പോകുന്നില്ല, പിന്നെ ഫോൺ ഇപ്പോൾ തന്നെ ഞാൻ റൂമിൽ പോയി എടുക്കാം, ഇനി ചേട്ടൻ തിരിച്ചെത്തും വരെ അത് കൂടെ കൊണ്ട് നടന്നോളാം. അത് പോരെ ”
“ഒന്ന് പോടാ… miss you daa,, I love you ” എന്ന് വിനുവേട്ടനും പറഞ്ഞു
“അയ്യടാ അത്രയും മിസ്സ് ആവുന്നു എങ്കിലെ എന്നെ കൂടി കൊണ്ടു പോകണമായിരുന്നു.” ഇതും പറഞ്ഞു ഞാൻ നീട്ടി ഒരു “മ്മ്മ്മ്…. ” കൊടുത്തു. ഇതു കേട്ട് വിനുവേട്ടൻ പറഞ്ഞു……… “എടാ മോളു നിന്നെ കൊണ്ടു വരാൻ പറ്റാത്തെ സാഹചര്യം ആയതു കൊണ്ടല്ലേ”
“എനിക്കറിയാം ചേട്ടാ…. ഞാൻ ചേട്ടനെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ..I miss you more… love you ചേട്ടാ” പതുക്കെ കുറെ ചുംബനങ്ങൾ ഫോണിലൂടെ നൽകികൊണ്ട് നമ്മളുടെ സംഭാഷണം അവസാനിപ്പിച്ചു. അപ്പോഴേക്കും ചേച്ചി റൂമിൽ നിന്നും പുറത്തു വന്നു എന്നോട് പറഞ്ഞു…… “കാത്തു നീ ഇവിടെ നിൽക്കുവാനോ കുളിച്ച് റെഡിയാകുവാൻ നോക്ക് നമുക്ക് തറവാട്ടിൽ പോകണ്ടേതല്ലേ ”
ഞാൻ നോക്കുമ്പോൾ ചേച്ചി കുളി കഴിഞ്ഞു ഈറൻ മുടിയും തോർത്തി കൊണ്ട് നിൽക്കുവായിരുന്നു. അത് കണ്ടു ഞാൻ ചോദിച്ചു??? “ചേച്ചി ഇത്ര പെട്ടന്ന് കുളിക്കുകയും ചെയ്തോ?? ഒരു പത്തു മിനിറ്റ് ചേച്ചി ഞാനും റെഡിയായി വരാം ”
അത്രയും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് നടന്നു. പിന്നിൽ നിന്നും ചേച്ചി വിളിച്ചു പറഞ്ഞു…… “കാത്തു ദൃതിയൊന്നും കാട്ടണ്ട, പതുക്കെ വന്നാൽ മതി ഞാൻ അപ്പോഴേക്കും ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം”
“ഓക്കേ ശെരി ചേച്ചി” എന്നും പറഞ്ഞു കൊണ്ടു തിരിഞ്ഞു നിൽക്കാതെ ഞാൻ എന്റെ മുറിയിലേക്ക് പോയി. കുളിച്ച് റെഡിയായി താഴെ എത്തിയപ്പോഴേക്കും ഞാൻ കണ്ടത് ഡൈനിംഗ് ടേബിളിൽ എന്നെയും കാത്തിരിക്കുന്ന അമ്മയും ചേച്ചിയും ആയിരുന്നു. നമ്മൾ മൂവരും കൂടി ബ്രേക്ഫാസ്റ് കഴിച്ചു, അമ്മ എന്റെ കൈയിൽ ഒരു ടിഫിൻ കരിയർ നൽകികൊണ്ട് പറഞ്ഞു…… “മോളെ കാത്തു ഇതു ആ പണിക്കാരനു കൊടുക്കണം, എന്നിട്ട് പറയണം വീടിനു നാലുവശവും കണ്ണാടി പോലെ വിർത്തിയാക്കണമെന്ന് ”
അത് കേട്ട് ചേച്ചി അമ്മയോട് ഒരു പുഞ്ചിരിയോടെ ചോദിച്ചു?? ” ഇന്ദിരമ്മക്ക് മുഖം നോക്കുവാനാണോ കണ്ണാടി പോലെ ആക്കേണ്ടത് ”
അത് കേട്ട് അമ്മ ചേച്ചിയോട് പറഞ്ഞു….. “നിന്നെ പറഞ്ഞെല്പിച്ചിട്ടു കാര്യമില്ലന്ന് എനിക്കറിയാം അതുകൊണ്ടാ കാത്തുവിനോട് ഞാൻ പറഞ്ഞത്. അയാൾക്ക് പൈസ കൊടുക്കാൻ മറക്കല്ലേ ലച്ചു ”
ചേച്ചി പറഞ്ഞു…… “അതെല്ലാം ഞാൻ കൊടുക്കാം ഉച്ചക്ക് ലഞ്ച് ഞങ്ങൾ പുറത്തുനിന്നും കഴിച്ചോളാം ”
അത്രയും പറഞ്ഞു ചേച്ചിയും ഞാനും കൂടി യാത്ര തുടങ്ങി. കാറിൽ കയറിയപ്പോളാണ് പിൻ സീറ്റിലെ ഒരു ബാഗ് എന്റെ ശ്രദ്ദയിൽ പെട്ടത് . അത് ഞാൻ നോക്കുന്നു എന്ന് കണ്ടപ്പോൾ ചേച്ചി എന്നോട് പറഞ്ഞു….
“അതിൽ എന്റെ പഴയ കുറെ പുസ്തകങ്ങളാ കാത്തു, തറവാട്ടിൽ കൊണ്ട് വെയ്ക്കാമെന്നു കരുതി എടുത്തു വെച്ചതാ. എനിക്കു പോകും വഴിയിൽ ഒരു ഫോൺ വാങ്ങണം. ഇന്നലെ ആ പട്ടിയുടെ സംസാരം കേട്ട് കലി വന്നിട്ടാ ഞാൻ എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചേ”
ഞാൻ പറഞ്ഞു…… “ചേച്ചി ഇവനെക്കെ എന്തിനാ ഇത്ര ഇമ്പോര്ടന്റ്റ് കൊടുക്കുന്നെ, പിന്നെ ഇതെല്ലാം ചേച്ചിക്ക് വിശ്വേട്ടനോട് അന്നേ പറയാമായിരുന്നു. ചേച്ചി പറഞ്ഞു കേട്ട അറിവേ എനിക്കു വിശ്വേട്ടനെ കുറിച്ചു അറിയൂള്ളൂ, എന്നാലും കെട്ടിടത്തോളം ആള് പക്വതയുള്ളതായി എനിക്ക്, തോന്നി അത് കൊണ്ട് പറഞ്ഞതാ”
ചേച്ചി ഒന്ന് മൂളി കൊണ്ട് പറഞ്ഞു…..
“മ്മ്മ്മ്മ്മ്മ്…. കാത്തു ഇപ്പോൾ പറഞ്ഞത് ഞാൻ അന്ന് ആ വീട്ടിൽ നിന്നും എന്റെ വീട്ടിൽ വന്നതിനു ശേഷം ചിന്തിച്ചു, പക്ഷെ വൈകിപോയിരുന്നു. കാരണം നല്ല ഒരു എമൗണ്ട് ആ പട്ടി എന്റെ കൈയിൽ നിന്നും പലപ്പോഴായി വാങ്ങിച്ചായിരുന്നു. ഒരു പക്ഷെ ഈ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ഞാൻ വിശ്വേട്ടനോട് ഇതേ കുറിച്ചു പറഞ്ഞിരുന്നു വെങ്കിൽ ഇതെല്ലാം ഇത്രയും വഷളാകില്ലായിരുന്നു.”
ഞാൻ ചിന്തിക്കുവാണ് ചേച്ചിയോട് പറയാനോ ഞാനും അവന്റെ ചതിയിൽ പെടേണ്ടതായിരുന്നു എന്ന്.. അല്ലങ്കിൽ ഇപ്പോൾ വേണ്ട ഒരു അവസരം വരുമ്പോൾ പറയാം എന്ന് ഞാൻ കരുതി. ഞങ്ങൾ ടൗണിലെ ഒരു മൊബൈൽ കടയുടെ മുന്നിൽ വണ്ടി നിർത്തി, അവിടെ നിന്നും ചേച്ചി ഒരു പുതിയ ഫോൺ വാങ്ങി അതിൽ ചേച്ചിയുടെ പഴയ സിം കാർഡും ഇട്ടു, ആ ഫോൺ എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു….
“കാത്തു ആ സിം ഡാറ്റാ ഓൺ ചെയ്തു എല്ലാ സോഷ്യൽ മീഡിയയും ഈ ഫോണിൽ ആക്റ്റീവ് ചെയ്തോ, ഇന്നലെ വരെ ഞാൻ ആ പട്ടിയെ പേടിച്ചു ഒന്നിലും ആക്റ്റീവ് അല്ലായിരുന്നു. ഇനി അതിന്റെ ആവശ്യം എനിക്കില്ല. എന്റെ ഫേസ്ബുക് ഡിയാക്ടിവേറ്റൊന്നും അല്ല. അതും ആക്റ്റീവ് ചെയ്യണം. കാത്തു പറഞ്ഞത് പോലെ, മുറിയിലെ ചുവരുകൾക്കുള്ളിൽ കിടക്കാനുള്ളതല്ല എന്റെ കഥകൾ, അത് പബ്ലിഷ് ചെയ്യണം. ഇനിയുള്ള ഓരോ കഥകളിലും ആദിത്യനെ പോലുള്ള ചെറ്റകളെ കുറിചെഴുതണം എനിക്ക് ”
ചേച്ചിയുടെ ആ വാക്കുകൾ തികച്ചും ആദ്മവിശ്വാസത്തോടെ പറഞ്ഞതാണെന്ന് ആ മുഖത്തിലെ ഭാവം കണ്ടാൽ അറിയാമായിരുന്നു. എനിക്ക് വല്ലാതെ സന്തോഷം തോന്നിയ നിമിഷങ്ങൾ. ഞാൻ ചേച്ചി പറഞ്ഞ പടി ആ ഫോണിൽ ഒന്നന്നായി ഡൌൺലോഡ് ചെയ്തു കൊണ്ടിരുന്നു. അതിനിടയിൽ ചേച്ചിയും ഞാനും പല കാര്യങ്ങളും സംസാരിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ചേച്ചി എന്നോട് ചോദിച്ചു??
“കാത്തുവിന് പഠിക്കുമ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഏതായിരുന്നു????? ”
ഞാൻ പറഞ്ഞു…….. “എനിക്ക് മാത്സ് ആയിരുന്നു ഇഷ്ടം പിന്നെ സയൻസും ഇഷ്ടമായിരുന്നു എന്നാലും കൂടുതൽ ഇഷ്ടം മാത്സ് ആയിരുന്നു”
“എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടം രസതന്ത്രമായിരുന്നു. എന്റെ Phd രസതന്ത്രത്തിൽ HF ആസിഡ് കുടുംബത്തിൽ ഏറ്റവും അപകടകാരിയായ HCI, HBr കുറിച്ചാണ് വിശകലനം നടത്തിയാ ഞാൻ ഡോക്ടറേറ്റ് നേടിയത് ” യെന്ന് ചേച്ചി പറഞ്ഞു
ഈ രാസനാമങ്ങൾ എവിടെയോ കേട്ടപോലെ ; പണ്ടെങ്ങോ ഡൽഹിൽ ഒരു പെൺകുട്ടിയെ കൊന്നു ശവം നശിപ്പിക്കാൻ ഇതുപോലെ ഏതോ ഒരു അസിഡണ് ഉപയോഗിച്ചതെന്ന് പഠിക്കുന്ന കാലത്തു കെമിസ്ട്രി ടീച്ചർ പറഞ്ഞതായി ഒരോർമ്മ. അയ്യോ!!!!! ചേച്ചി ഇനി ആ പട്ടിയെ ആസിഡിൽ മുക്കുവനാണോ പദ്ധതിയിടുന്നെ. മനുഷ്യന്റെ അസ്ഥി പോലും ഉരുക്കാനുള്ള ശക്തിയുണ്ടെന്നു കേട്ടിട്ടുണ്ട്. എന്തായാലും അത് ചോദിക്കാൻ പറ്റില്ലല്ലോ….
ഞാൻ ചേച്ചിയോട് ചോദിച്ചു?? ” ഈ HF എന്ന് ഉദേശിച്ചത് ഹൈഡ്രോഫ്ലോറിക് അസിഡ് ആണോ ചേച്ചി”
അതു കേട്ട് ചേച്ചിയൊന്നു ചിരിച്ചു എന്നിട്ട് പറഞ്ഞു…. “അതേ കാത്തു ഹൈഡ്രോഫ്ലോറിക് അസിഡനെയാ ഞാൻ രൂപ മാറ്റം വരുത്തിയെ. നിമിഷ നേരം കൊണ്ടു ഏതൊരു ജീവിയുടെയും മാംസം മാത്രം അല്ലാ അസ്ഥികൾ വരെ ലായിപ്പിക്കാൻ ശേഷിയുള്ള രൂപ കല്പന ഞാൻ നടത്തി. അത് ഇപ്പോളും തറവാട് വീട്ടിൽ സൂക്ഷിരിക്കുന്നു, അത് നശിപ്പിച്ചുകളയുന്ന കാര്യമാ ഇന്നലെ ഏട്ടനും ഞാനും സംസാരിച്ചിരുന്നെ”
എന്തു കൊണ്ടായിരിക്കും ചേച്ചി ഇതേ പറ്റി ഇപ്പോൾ സംസാരിക്കുന്നെ, ഇതിൽ വല്ല ദുരുദ്ദേശവുമുണ്ടോ??????
തുടരും ……