Home തുടർകഥകൾ ആ മൂക്കൂത്തിയിലേക്ക് നോക്കും തോറും അവളുടെ കണ്ണു നിറഞ്ഞു നെഞ്ച് വിങ്ങി… Part – 9

ആ മൂക്കൂത്തിയിലേക്ക് നോക്കും തോറും അവളുടെ കണ്ണു നിറഞ്ഞു നെഞ്ച് വിങ്ങി… Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 9

പവിത്രയുടെ കരച്ചിൽ ഓരോ നിമിഷവും എന്നിൽ ദേഷ്യം കൂട്ടി ഞാൻ ഡോർ വലിച്ചു തുറന്നു അവൾ അപ്പോഴും ഡോറിന് മുന്നിൽ കരഞ്ഞു കൊണ്ടു നിൽപ്പാണ്

“എന്തൊരു ശല്യമാ ഒന്ന് സമാധാനം താ പ്ലീസ്” ഞാൻ അവളോട് ദേഷ്യപ്പെട്ടു വീണ്ടും ഡോർ വലിയ ശബ്ദത്തോടെ വലിച്ചു അടച്ചു ഫോൺ കട്ടിലിൽ കിടന്നു ബെല്ലടിക്കുന്നുണ്ട് ഞാൻ പോയി അതെടുത്തു സതീഷ് ആണ് വിളിച്ചത് പുതിയ പ്രൊജക്റ്റിന്റെ ഡീറ്റെയിൽസ് മെയിൽ ചെയ്തിട്ടുണ്ട് ചെക്ക് ചെയ്യാൻ പറഞ്ഞു ഞാൻ കാൾ കട്ട്‌ ആക്കി ഞാൻ ഒന്ന് ചെവിയോർത്തു പവിത്രയുടെ ശബ്ദം ഒന്നും കേൾക്കുന്നില്ല എനിക്ക് കുറച്ചു സമാധാനം തോന്നി ലാപ് എടുത്തു മെയിൽ ഓപ്പൺ ചെയ്തു പ്രൊജക്റ്റ് ഡീറ്റെയിൽസ് എല്ലാം വായിച്ചു നോക്കി മെയിൽ ക്ലോസ് ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് ഹാപ്പി ടൂർസ് ആൻഡ് ട്രാവെൽസ്ന്റെ മെയിൽ വന്നു കിടക്കുന്നതു ശ്രദ്ദിച്ചത് വിവാഹം കഴിഞ്ഞു അമ്മുവും ആയി പോണ്ടിച്ചേരിയിലേക്ക് ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തിരുന്നു പിന്നെ അതു ക്യാൻസൽ ചെയ്യേണ്ടി വന്നു അതിനു ശേഷം പുതിയ ഓഫറുകൾ അറിയിച്ചു കൊണ്ടു അവരുടെ മെയിൽഇടക്ക് ഇടക്ക് വരാറുണ്ട് ശെരിക്കും അതു കണ്ടപ്പോൾ ആണ് ദിവസങ്ങൾക്കു ശേഷം ഞാൻ അമ്മുവിനെ ഓർത്തത് മറവിയുടെ പാടു കുഴിയിലേക്ക് അവൾ വീണു പോയിട്ടില്ലെങ്കിലും തെളിമയുള്ള ചിത്രം പോലെ അവളുടെ രൂപം ഓർമ്മ വന്നത് ഇന്നാണ് .

അമ്മുവിനെ നഷ്ടപ്പെട്ടു എന്നതിനേക്കാൾ എന്നെ വേദനിപ്പിച്ചത് ഞാൻ അമ്മുവിനെ മറന്നു തുടങ്ങിയോ എന്ന തോന്നലാണ് അതിൽ എനിക്ക് എന്നോടും പവിത്രയോടും ദേഷ്യം തോന്നി ഞാൻ കതകു തുറന്നു പുറത്തേക്കു ഇറങ്ങി പവിത്ര ഹാളിൽ കസേരയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു ഞാൻ അവളെ ശ്രദ്ദിക്കാതെ പുറത്തേക്കു ഇറങ്ങി ലക്ഷ്യബോധം ഇല്ലാതെ നടന്നു

ശ്രിയുടെ ഇറങ്ങി പോക്ക് പവിത്രയേ കൂടുതൽ വിഷമിപ്പിച്ചു അവൾ അവന്റെ പിന്നാലെ താഴേക്കു ഇറങ്ങുന്ന പടിക്കെട്ടുകൾ വരെ പോയി നോക്കി തിരികെ വിളിക്കാൻ മനസ്സിൽ തോന്നിയെങ്കിലും ധൈര്യം ഇല്ലാതെ അവിടെ തന്നെ നിന്നു കുറച്ചു കഴിഞ്ഞു വീട്ടിലേക്ക് തിരിച്ചു പോയി താൻ അങ്ങനെയൊക്കെ സംസാരിച്ചത് തെറ്റായി പോയോ എന്നു അവൾ ചിന്തിച്ചു തുടങ്ങി സമയം കഴിഞ്ഞു പോയി കൊണ്ടിരുന്നു 8 മണി കഴിഞ്ഞു ശ്രീ ഇതു വരെയും തിരിച്ചു എത്തിയിട്ടില്ല അവൾ ഹാളിലൂടെ ടെൻഷൻ അടിച്ചു നടന്നു ഇടക്ക് ഇടക്ക് വാതിൽ തുറന്നു താഴേക്കുള്ള സ്റ്റെയർ വരെ പോയി നോക്കും കുറച്ചു നേരം അവിടെ നിന്നിട്ട് വീണ്ടും തിരികെ വീട്ടിൽ വരും, 10 മണി വരെ അതു തുടർന്നു അതിനു ശേഷം വീടിനു പുറത്തു ഇറങ്ങാൻ അവൾക്ക് ഭയം തോന്നി ഹാളിലെ കസേരയിൽ ഇരുന്നു.

ദേഷ്യവും വിഷമവും കൊണ്ടവൾ പൊട്ടികരഞ്ഞു ഞാൻ അങ്ങനെ ഒന്നും പറയാതെ ഇരുന്നെങ്കിൽ ശ്രീ ഇറങ്ങി പോകില്ലായിരുന്നു എന്ന് അവൾക്ക് തോന്നി അത് തന്നെയാണ് അവന്റെ ഇറങ്ങിപ്പോക്കിന് കാരണം എന്നു അവൾ മനസ്സിൽ ഉറപ്പിച്ചു അതോർക്കും തോറും അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി കരച്ചിൽ ഒന്നടങ്ങിയപ്പോൾ ഫോൺ എടുത്തു അവൾ ശ്രിയുടെ നമ്പറിൽ വിളിച്ചു ബെഡ് റൂമിൽ കട്ടിലിൽ ബെല്ലടിക്കുന്ന ഫോൺ കണ്ടപ്പോൾ അവൾക്ക് വീണ്ടും തന്നോടുള്ള ദേഷ്യം ഇരട്ടിച്ചു എവിടെ പോയി അന്വേഷിക്കുമെന്നോർക്കേ ഒരു തളർച്ചയോടെ അവൾ കസേരയിലേക്ക് ഇരുന്നു അടുത്തു താമസിക്കുന്നതൊക്കെ തമിഴ് ഫാമിലിസ് ആണ് കാണുമ്പോൾ ഒരു ചിരിയിൽ ഒതുക്കുന്ന പരിചയം മാത്രമേ അവരോടൊക്കെ ഉള്ളു ഭാഷ അറിയില്ല എന്നത് തന്നെ ആണ് അവരോടൊക്കെ അടുക്കാൻ പോകരുതിരുന്നതിനു കാരണം രണ്ടു വീടിനപ്പുറം ഉള്ള ഐഷു എന്ന് വിളിക്കുന്ന ഐശ്വര്യ ലക്ഷ്മി എന്ന പന്ത്രണ്ടു വയസുകാരിയും മായി മാത്രം ആണ് ചെറിയൊരു അടുപ്പം എങ്കിലും ഉള്ളത് അവളോട്‌ പോയി എങ്ങനെ സഹായം അഭ്യർത്ഥിക്കാൻ അവളുടെ അച്ഛനെയും അമ്മയെയും കുഞ്ഞനുജനെയും ദിവസവും കാണാറുണ്ടെങ്കിലും ഇതു വരെയും ഒന്നും സംസാരിച്ചിട്ടില്ല തൊട്ടടുത്ത വീട്ടുകാരോടെങ്കിലും ഒരു അടുപ്പം സൂക്ഷിക്കേണ്ടത് ആയിരുന്നു എന്ന് അവൾ നിരാശ യോടെ ഓർത്തു .

കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ആണ് സതീഷിനെ വിളിച്ചു അന്വേഷിച്ചാലോന്ന് തോന്നിയത് ഫോൺ എടുത്ത് സതീഷിനെ വിളിച്ചു അവൻ ഫോൺ എടുത്തു എന്നു തോന്നിയപ്പോൾ തമിഴും മലയാളവും ഇംഗ്ലീഷും എല്ലാം കലർന്ന ഭാഷയിൽ അവനെ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു സംസാരത്തിനു ഇടക്ക് കരഞ്ഞു പോകാതിരിക്കാൻ അവൾ കിണഞ്ഞു ശ്രമിച്ചിട്ടും ഇടക്ക് ഇടക്ക് കരച്ചിൽ കൈവിട്ടു പോയി അവൻ പവിത്രയേ ആശ്വസിപ്പിച്ചു അന്വേഷിക്കാം എന്ന് ഉറപ്പ് നൽകി ഫോൺ കട്ട്‌ ചെയ്തു അപ്പോൾ തന്നെ സമയം 12മണി കഴിഞ്ഞിരുന്നു ഇടക്കിടക്ക് ഫോണിലേക്കു തന്നെ നോക്കി ഇരുന്ന അവളുടെ കണ്ണുകൾ ഒന്ന് ചിമ്മിയപ്പോഴേക്കും ശ്രിയുടെ ഫോൺ ബെൽ അടിച്ചു അവൾ വേഗം കാൾ അറ്റൻഡ് ചെയ്തു സതീഷ് ആണ് വിളിച്ചത് അവൻ കോളിഗസിനെയും മറ്റും വിളിച്ചു അന്വേഷിച്ചു ഒരു അറിവും ഇല്ല നാളെ രാവിലെ വരെ വന്നില്ലെങ്കിൽ പോലീസ് കംപ്ലൈന്റ് കൊടുക്കാം എന്ന് പറഞ്ഞു അതു അവളുടെ പേടി കൂട്ടിയതെ ഉള്ളു നാളെ രാവിലെ അവിടേക്ക് വരാം എന്നും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു

എന്ത് ചെയ്യും എന്നറിയാതെ പവിത്ര മുട്ടുകാലിൽ മുഖം ഒളിപ്പിച്ചു കരയാൻ തുടങ്ങി വെളുപ്പിന് 5മണി കഴിഞ്ഞപ്പോൾ ഇങ്ങനെ ഉള്ള ഇരിപ്പ് ശെരി ആകില്ല എന്ന് തോന്നി അവൾ എഴുന്നേറ്റ് പല്ലുതേച്ചു മുഖം കഴുകി ഇട്ടിരുന്ന ഡ്രസ്സ്‌ മാറ്റി ഒരു നല്ല ഡ്രസ്സ്‌ എടുത്തു ധരിച്ചു പേഴ്‌സും ഫോണും എടുത്തു വീട് പൂട്ടി ഇറങ്ങി താഴെ സെക്യൂരിറ്റിയോട് പോലീസ് കംപ്ലൈന്റ് ചെയ്യനോ ഇവിടെ ഉള്ള മറ്റ് ആൾക്കാരോട് സംസാരിക്കാനോ ആയി സഹായിക്കാൻ വേണ്ടി ആണ് ഇറങ്ങി തിരിച്ചത് താഴേക്കുള്ള പടിക്കെട്ടുകളുടെ അടുത്ത് എത്തിയപ്പോൾ ആണ് ഓപ്പൺ ടറസ്സിലേക്ക് ഉള്ള വാതിൽ തുറന്നു കിടന്നതു കണ്ടത് പെട്ടന്ന് ഉണ്ടായ തോന്നലിൽ അവിടേക്ക് ഉള്ള രണ്ടു മൂന്ന് പടിക്കെട്ടുകൾ കൂടി കയറി ടറസിലേക്ക് കയറി നോക്കി അവിടെ തറയിൽ ആരോ കമഴ്ന്നു കിടക്കുന്നുണ്ട് ആരാ എന്ന് വ്യക്തമല്ല അവൾ മൊബൈൽ ഫ്ലാഷ് ഓൺ ചെയ്തു നോക്കി മുഖം കാണാൻ പറ്റുന്നില്ല പക്ഷെ അയാൾ ഇട്ടിരിക്കുന്ന ബ്ലു ടി ഷർട്ട്‌ അതു ശ്രീ ആണോന്നു അവൾക്കു സംശയം തോന്നി അവൾ വേഗത്തിൽ അയാളുടെ അടുത്തേക്ക് ചെന്നു മുഖത്തേക്ക് ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കി അതു ശ്രീ തന്നെ ആയിരുന്നു അവൾക്കു ആശ്വാസവും സന്തോഷവും തോന്നി അവൾ ഒന്ന് കൂടി അവന്റെ അടുത്തേക്ക് ചെന്നു അവനു ബോധം ഇല്ല എന്ന് തോന്നിയത് അവൻ കിടക്കുന്നതിനു അടുത്തായി

ഛർദിലിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നു ചെരുപ്പുകളും പഴ്‌സും ചിതറി പലയിടതായി കടക്കുന്നു മദ്യപിച്ചു കിടക്കുകയാണെന്നു അവൾക്കു ഉറപ്പായി അതിൽ അവൾക്കു ദേഷ്യം തോന്നിയെങ്കിലും അവനെ കണ്ടുകിട്ടിയതിൽ അവൾ ആശ്വസിക്കാൻ ശ്രമിച്ചു അവനെ വിളിച്ചുണർത്താനും എഴുന്നേൽപ്പിച്ചു വീട്ടിലേക്കു കൊണ്ടു പോകാനും ഉള്ള അവളുടെ ശ്രമങ്ങൾ പരാജയപ്പെട്ടു അവൾ തിരികെ വീട്ടിലേക്ക് പോയി ചൂലും കോരിയും ആയി വന്നു ഛർദിലിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ തുടങ്ങി ബക്കറ്റിൽ വെള്ളം പിടിച്ചു അവിടെ എല്ലാം തുടച്ചു വൃത്തിയാക്കി വീണുകിടക്കുന്ന ചെരുപ്പ്പും പഴ്‌സും എടുത്തു വെച്ചു പേഴ്സ്സ് എടുത്തപ്പോൾ അതിൽ നിന്നും ചെറിയൊരു പൊതി താഴേക്ക് വീണു തറയിൽ വീണ ആ പൊതി അവൾ എടുത്തു തുറന്നു നോക്കി നീലക്കൽ മൂക്കൂത്തി അവളുടെ കയ്യിൽ ഇരുന്നു തിളങ്ങി മല്ലിക (ശ്രീയുടെ അമ്മ) പറഞ്ഞ ശ്രിയുടെ പ്രണയം അവളുടെ ഓർമയിൽ വന്നു .

വിവാഹം കഴിഞ്ഞു ഉടൻ ശ്രീ ചെന്നൈയിലേക്ക് തിരിച്ചതിന്റെ അന്ന് പവിത്രയുടെ കണ്ണീരോടെ ചോദ്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ പറഞ്ഞു പോയതാണവർ ക്ഷമയും സ്നേഹവും കൊണ്ടു അവന്റെ മനസു മാറ്റാൻ സാധിക്കും എന്നവർ ഉപദേശിച്ചപ്പോൾ അവൾ അതിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചു ക്ഷമയും സ്നേഹവും കൊണ്ടു അവനെ മാറ്റി എടുക്കും എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു ആ മൂക്കൂത്തിയിലേക്ക് നോക്കും തോറും അവളുടെ കണ്ണു നിറഞ്ഞു നെഞ്ച് വിങ്ങി അവൾ താലിയിൽ മുറുകെ പിടിച്ചു ഒന്ന് ദീർഘ നിശ്വാസം എടുത്തു പതിയെ കണ്ണു തുടച്ചു മൂക്കൂത്തി അതു പോലെ പൊതിഞ്ഞു പേഴ്സിൽ വെച്ചു അവൻ ഉണരും വരെ അവനെ നോക്കി അവനു കാവലായി അവിടെ ഇരുന്നു

സൂര്യ പ്രകാശം മുഖത്തു അടിച്ചു തുടങ്ങിയപ്പോൾ ആണ് ശ്രീ ഉണർന്നത് പ്രകാശം മുഖത്തടിച്ചു അവൻ മുഖം ചുളിച്ചു പതിയെ കണ്ണുതുറന്നു കണ്ണുതിരുമി പതിയെ എഴുന്നേറ്റ് ഇരുന്നു ചുറ്റും നോക്കി താൻ എവിടെയാണെന്ന് മനസിലാക്കാൻ അവനു രണ്ടു നിമിഷം വേണ്ടി വന്നു ചുറ്റിലും ഉള്ള നോട്ടത്തിൽ അവന്റെ കണ്ണുകൾ പവിത്രയിൽ പതിഞ്ഞു അവൾ അവന്റെ അടുത്തായി അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു പവിത്രയേ കണ്ടപ്പോൾ അവനൊരു വല്ലായ്മ തോന്നി അവൻ കൈകൾ കൊണ്ടു മുഖം അമർത്തി തുടച്ചു അവളെ നോക്കി അവൾ സൗമ്യമായി പുഞ്ചിരിച്ചു അവനു ഉള്ളിൽ ഒരു കുറ്റബോധം തോന്നി അവൻ എഴുന്നേറ്റു വീട്ടിലേക്ക് നടന്നു പവിത്ര പിന്നാലെയും ശ്രീക്ക്ക് തലക്ക് വല്ലാത്ത പെരുപ്പ് പോലെ തോന്നി നല്ല ക്ഷീണവും ഡോർ തുറന്നു അകത്തു കയറി അവൻ വീണ്ടും കാട്ടിലിലേക്ക് ചെന്നു കിടന്നു ഫോൺ എടുത്തു നോക്കി സമയം 7മണി കഴിഞ്ഞു ഞായറാഴ്ച ആയതു കൊണ്ടു ഒന്ന് കൂടി ഉറങ്ങാൻ തന്നെ ശ്രീ തീരുമാനിച്ചു

പതിയെ കണ്ണുകൾ അടച്ചു ശ്രീയെ കണ്ടുകിട്ടിയപ്പോൾ തന്നെ അവൾ സതീഷിനെ വിളിച്ചു വിവരം പറഞ്ഞിരുന്നു. പവിത്ര ബെഡ് റൂമിലേക്ക്‌ ചെല്ലുമ്പോൾ ശ്രീ കട്ടിലിൽ കിടന്നു ഉറങ്ങാൻ തുടങ്ങിയിരുന്നു അവൾ അടുത്തു ചെന്നു അവൻ നല്ല ഉറക്കം ആണെന്ന് തോന്നിയപ്പോൾ കട്ടിലിൽ അവന്റെ അടുത്തിരുന്നു മുടിയിഴകളിൽ പതിയെ തലോടി നോക്കി ഇരിക്കെ അവനോടുള്ള പ്രണയത്തിൽ അവളുടെ നെഞ്ചിൽ സുഖമുള്ള ഒരു നോവ് വന്നു നിറഞ്ഞു

ശ്രീ ഉണർന്നു നോക്കിയപ്പോൾ പവിത്രയേ കാണാൻ ഇല്ലായിരുന്നു വീടിനു പുറത്തേക്കു ഇറങ്ങിയപ്പോൾ ഓപ്പൺ ടറസ്സിന്റെ പടികൾ ഇറങ്ങി വരുന്ന പവിത്രയേ കണ്ടു കയ്യിൽ ഒരു ബക്കറ്റ് ഉണ്ട് ഇട്ടിരിക്കുന്ന ഡ്രസ്സ്‌ നനഞ്ഞിട്ടുണ്ട് അവൾ തുണി കഴുകി ഇട്ടിട്ട് വരുകയാണെന്നു അവളെ കണ്ടപ്പോൾ ശ്രീക്ക് തോന്നി അവളുടെ മുഖത്തു നോക്കാൻ ഒരു വിഷമം ഉണ്ടെങ്കിലും അവളെ കാണാതിരുന്നപ്പോൾ അവനൊരു വല്ലായ്മ തോന്നി അവൾ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ അവനെ കടന്നു അകത്തേക്ക് പോയി

“നമുക്കൊന്ന് പുറത്തു പോകാം? ”
ശ്രീ പവിത്രയുടെ മുഖത്തു നോക്കാതെ ചോദിച്ചു അതു കേട്ട് അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു ഒരുമിച്ചു താമസിക്കാൻ തുടങ്ങിയിട്ട് രണ്ടു മാസത്തോളം ആകുന്നു ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം പറയുന്നത് അവനെ നോക്കി മനോഹരമായി ചിരിച്ചു കൊണ്ടു അവൾ തലയാട്ടി

“ശരി എന്നാ പെട്ടന്ന് റെഡി ആക് ”
അവൾ ആവേശത്തോടെ റെഡി ആകാൻ പോയി കുളിച്ചു വന്നു വെള്ളനിറത്തിലുള്ള ഒരു സിംപിൾ കോട്ടൻ അനാർക്കലി എടുത്തു ധരിച്ചു കണ്ണെഴുതി നെറുകയിൽ സിന്ദൂരം തൊട്ടു ഒരു ചെറിയ പൊട്ടു കൂടി തൊട്ട് ഒരുക്കം പൂർത്തിയാക്കി മുടി ചെറിയ ക്ലിപ്പ് കൊണ്ടു ഒതുക്കി വെച്ചു അവൾ റെഡി ആയി വന്നതിനു ശേഷം ആണ് ശ്രീ റെഡി ആകാൻ പോയത് അതു വരെ അവൻ മൊബൈലിൽ നോക്കി ഇരിക്കുകയായിരുന്നു പെട്ടന്ന് തന്നെ ശ്രീയും റെഡി ആയി ഇറങ്ങി ആദ്യം ലഞ്ച് കഴിക്ക്കാൻ ആണ് കയറിയത് സമയം 12മണികഴിഞ്ഞിരുന്നു രണ്ടു പേരും ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചിരുന്നില്ല കൊണ്ടു ആദ്യം ലഞ്ച് കഴിക്കാൻ തീരുമാനിച്ചത് ലഞ്ച് കഴിഞ്ഞു ശരവണ സ്റ്റോർസിൽ വെറുതെ കറങ്ങി നടന്നു അതു പവിത്രയുടെ ആഗ്രഹപ്രകാരം ആയിരുന്നു

“കുട്ടേട്ടാ ഞാൻ എന്റെ ഒരു ആഗ്രഹം പറഞ്ഞോട്ടെ ”
“മ്മ് പറ ” ശ്രീ വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു
“എനിക്ക് മൂക്ക് കുത്തണം ”
എന്ന് പറഞ്ഞു കൊണ്ടു അവൾ ഇടം കണ്ണിട്ട് ശ്രിയുടെ മുഖത്തേക്ക് നോക്കി
“വേണ്ട അതിന്റെ അവശ്യം ഇല്ല ”
“അപ്പച്ചി പറഞ്ഞല്ലോ കുട്ടേട്ടന് മൂക്കൂത്തി ഇട്ട പെൺകുട്ടികളെ ഇഷ്ടം ആണെന്ന് ”
ശ്രീ ഒന്ന് ഞെട്ടി അവളെ നോക്കി
“അങ്ങനെ ഒന്നും ഇല്ല “ശ്രീ അവളിൽ നിന്നു കുറച്ചു മാറി വേഗത്തിൽ നടക്കാൻ തുടങ്ങി
പിന്നെ അവൾ ഒന്നും പറയാൻ നിന്നില്ല അവന്റെ നടത്തം കണ്ടു ചിരിയോടെ അവൾ അവന്റെ പിന്നാലെ പോയി മൂന്നു മണി കഴിഞ്ഞപ്പോൾ രണ്ടു പേരും കൂടി ബീച്ചിൽ പോയി ഇരുന്നു വെയിൽ ചെറുതായി താണീട്ടുണ്ട് അവർ അധികം തിരക്കില്ലാത്ത ഒരിടം നോക്കി ഇരുന്നു ശ്രീ ഗൗരവത്തിൽ എന്തോ ചിന്തിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു പവിത്ര ഇന്നത്തെ ദിവസത്തിന്റെ സന്തോഷത്തിൽ കടൽ തിരകളെയും നോക്കി ഇരുന്നു

“പവിത്ര ”
അവന്റെ വിളി കേട്ട് അവൾ ശ്രിയുടെ മുഖത്തേക്ക് നോക്കി
“പവിത്ര നമ്മുടെ വിവാഹം കഴിഞ്ഞു എന്നുള്ളത് ശെരി ആണ് പക്ഷെ എനിക്ക് നിന്നെ സ്നേഹിക്കാൻ പറ്റുമോന്ന് അറിയില്ല അറിയില്ല എന്നല്ല പറ്റില്ല അതെനിക്ക് ഉറപ്പാ ”
പവിത്രയുടെ മുഖത്തെ ചിരി മാഞ്ഞു അവൾ വിഷമത്തോടെ അവനെ നോക്കി
“എനിക്ക് ഒരു പ്രണയം ഉണ്ട് എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം വെറുതെ ഒരു പ്രണയം എന്ന് പറയാൻ കഴിയില്ല അവൾ എന്റെ….. എന്റെ…. നിന്നെ

പറഞ്ഞു മനസിലാക്കാൻ എനിക്ക് പറ്റില്ല പവിത്ര ” അവന്റെ കണ്ണുകളിൽ അമ്മുവിനോടുള്ള സ്നേഹവും നഷ്ടപ്പെട്ട വേദനയും മാറി മാറി തെളിഞ്ഞു
പവിത്രയുടെ കണ്ണിൽ കണ്ണുനീരൂറി
“നമുക്ക് പിരിയാം പവിത്ര സ്നേഹം ഇല്ലാതെ വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടി അഡ്ജസ്റ്റ്മെന്റിൽ ജീവിച്ചു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല സൊ നമുക്ക് പിരിയാം ” ശ്രീ പവിത്രയേ നോക്കാതെ പറഞ്ഞു നിർത്തി
പവിത്ര കണ്ണുനീർ തുടച്ചു കടലിലേക്ക് നോക്കി ഇരുന്നു രണ്ടു പേർക്കും ഇടയിൽ മൗനം കനത്തു
“ശരി പിരിയാം കുട്ടേട്ടന് അതാണ് ഇഷ്ടം എങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ” കുറച്ചു സമയത്തിന് ശേഷം പവിത്ര സംസാരിച്ചു തുടങ്ങി
ശ്രീ വിശ്വാസം വരാതെ അവളെ നോക്കി
“കുട്ടേട്ടന്റെ സന്തോഷത്തിനു വേണ്ടി എനിക്ക് സമ്മതം ”

“താങ്ക്സ് പവിത്ര നീ ഇത്ര പെട്ടന്ന് സമ്മതിക്കും എന്ന് ഞാൻ കരുതിയില്ല ”
അവൾ വേദനയോടെ ഒന്ന് ചിരിച്ചു
“പക്ഷെ ഒരു കണ്ടിഷൻ ഉണ്ട് ”
“എന്താ? ”
ശ്രീ ആകാംഷയോടെ അവളെ നോക്കി
“എന്റെ അനുജത്തി പൗർണമിയുടെ വിവാഹം കഴിയും വരെ നമ്മൾ ഒരുമിച്ചു നിൽക്കണം അതു വരെ ഡിവോഴ്സ് നടക്കില്ല ചേച്ചി വിവാഹം വേർപെടുത്തി വീട്ടിൽ വന്നു നിന്നാൽ അവൾക്ക് നല്ലൊരു ജീവിതം കിട്ടില്ല അതാണ്. ഇപ്പൊ അവൾ ഡിഗ്രി ഫസ്റ്റ് ഇയർ ആണ് ഡിഗ്രി കഴിയുമ്പോൾ അവളെ കല്യാണം കഴിപ്പിച്ചു വിടും അതു കഴിഞ്ഞു പോരേ” അവൾ അവനെ പ്രതീക്ഷയോടെ നോക്കി

ശ്രീ ഒരു നിമിഷം ചിന്തിച്ചു അപ്പൊ ഏകദേശം രണ്ടു വർഷം അവൾ പറയുന്നതും ന്യായമായ കാര്യം ആണ്
“മ്മ് ശെരി ”
അവൾ ചിരിച്ചു
“അപ്പൊ അതു വരെ ഫ്രണ്ട്‌സ്? ”
അവൾ അവനു നേരെ കൈ നീട്ടി
ഒരു നിമിഷത്തെ ആലോചനക്ക് ശേഷം അവൻ അവളുടെ കൈ പിടിച്ചു കുലുക്കി
“ഫ്രണ്ട്‌സ് ”
അവനും ചിരിയോടെ പറഞ്ഞു കൈ വിട്ടു വീണ്ടും രണ്ടു പേരും കടലിലേക്ക് നോക്കി ഇരുന്നു പവിത്ര വലം കൈ കൊണ്ടു താലിയിൽ മുറുകെ പിടിച്ചു ചിരിച്ചു

‘നിങ്ങൾ എന്റെ ആദ്യ പ്രണയം ആണ് കുട്ടേട്ടാ നിങ്ങൾക്ക് ആദ്യ പ്രണയം മറക്കാൻ പറ്റില്ലെങ്കിൽ പിന്നെ എനിക്ക് അതിനു എങ്ങനെ പറ്റും എന്റെ പക്കൽ അതിനു ശക്തമായ ഒരു കാരണം കൂടി ഉണ്ട് നിങ്ങൾ എന്റെ കഴുത്തിൽ കെട്ടിയ താലി നിങ്ങളെ ഞാൻ നഷ്ടപ്പെടിത്തില്ല കുട്ടേട്ടാ എന്റെ സ്നേഹം സത്യം ആണെങ്കിൽ നിങ്ങൾ എന്നെങ്കിലും ഒരിക്കൽ എന്നെ മനസിലാക്കും എന്നെ സ്നേഹിക്കും പരസ്പരം ഒരുപാട് സ്നേഹിച്ചു തന്നെ നമ്മൾ ജീവിക്കും’ പവിത്ര മനസ്സിൽ അത്രയും ഓർത്തു കൊണ്ടു നിറഞ്ഞ പുഞ്ചിരിയോടെ തിരക്കളെ നോക്കി ഇരുന്നു

അവളിരുന്നതിനു വലതു വശത്തു മണലിൽ ചൂണ്ടു വിരലിൽ കൊണ്ടു എഴുതി ‘പവിയുടെ മാത്രം കുട്ടേട്ടൻ ‘ ഇതൊന്നും അറിയാതെ പഴയ സ്വപ്നം വീണ്ടെടുക്കാൻ ഉള്ള ആവേശത്തോടെ ശ്രീ പുതിയ മോഹങ്ങൾ നെയ്യാൻ തുടങ്ങി

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here