Home തുടർകഥകൾ നാട്ടിൽ ചെന്നിട്ട് അമ്മുവിനെ കാണണം സംസാരിക്കണം എന്ന കാര്യം ഓർത്ത് ശ്രീക്ക് നാട്ടിലേക്ക് പോകാൻ ഉള്ള...

നാട്ടിൽ ചെന്നിട്ട് അമ്മുവിനെ കാണണം സംസാരിക്കണം എന്ന കാര്യം ഓർത്ത് ശ്രീക്ക് നാട്ടിലേക്ക് പോകാൻ ഉള്ള ആവേശം കൂടി… Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 10

‌അന്ന് മുതൽ ശ്രീയും പവിത്രയും സുഹൃത്തുകളായി ഒരു വീട്ടിൽ കഴിഞ്ഞു തുടങ്ങി സുഹൃത്തായി പവിത്രയെ പരിഗണിച്ചു തുടങ്ങിയത് മുതൽ അവളോട് സംസാരിക്കാനും അടുത്ത് ഇടപെടാനും ശ്രീക്ക് ബുദ്ധിമുട്ട് തോന്നിയില്ല ശ്രീ ജോലി കഴിഞ്ഞു വന്നാൽ രാവേറെ അവർ സംസാരിച്ചിരിക്കുന്നത് പതിവായി വീട്ടിലെ ചെറിയ ചെറിയ ജോലികൾ ഒക്കെ ചെയ്യാൻ ശ്രീ അവളെ സഹായിക്കാൻ തുടങ്ങിയിരുന്നു.

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനും മറ്റും അവർ ഒരുമിച്ച് പോയി വന്നു കുറച്ചു അത്യാവശ്യ ഫർണിച്ചറുകൾ കൂടി വാങ്ങി വീട് മനോഹരമാക്കി ശ്രീ തന്നോട് കാണിക്കുന്ന അടുപ്പവും സ്നേഹത്തിലും പവിത്ര സന്തോഷവതി ആയിരുന്നു ഇടയ്ക്കിടെ അതു ഭർത്താവിന് ഭാര്യയോട് ഉള്ളത് പോലുള്ള സ്നേഹമോ കരുതലോ അല്ലല്ലോ എന്നോർത്തു വിഷമം വരും എങ്കിലും എന്നെങ്കിലും ഒരിക്കൽ അവന്റെ മനസുമാറും എന്ന് പ്രാർത്ഥിച്ചു പ്രതീക്ഷയോടെ അവൾ കാത്തിരുന്നു.

ഒരു വർഷം വളരെ വേഗം കഴിഞ്ഞു പോയി ഇതിനിടയിൽ ഒരിക്കൽ പോലും അവർ നാട്ടിലേക്ക് പോയില്ല നാട്ടിൽ നിന്നുള്ള ഫോൺ വിളികളിൽ എല്ലാം പവിത്ര മാത്രം സംസാരിച്ചു ശ്രീ ഇപ്പോഴും വീട്ടുകാരോട് പിണക്കത്തിൽ തന്നെ ആണ് നാട്ടിൽ നിന്നും വരുന്ന രണ്ടു കാളുകളെ ശ്രീ അറ്റൻഡ് ചെയ്യാറുള്ളു ഒന്ന് മോനൂട്ടന്റെയും പിന്നെ അജിന്റെയും ഓണത്തിന് നാട്ടിൽ പോകണം എന്നുള്ള പവിത്രയുടെ ആഗ്രഹപ്രകാരം നാട്ടിലേക്കു പോകാൻ തീരുമാനിച്ചു ഓണം മാത്രം അല്ല ആദ്യ വിവാഹ വാർഷികം കൂടി ആണ്.

ശ്രീയുടെ ഓർമയിൽ ആദ്യം തെളിഞ്ഞത് അമ്മുവിന്റെ അച്ഛന്റ ഒന്നാം ചരമ വാർഷികം ആണെന്ന കാര്യം ആണ്. നാട്ടിൽ ചെന്നിട്ട് അമ്മുവിനെ കാണണം സംസാരിക്കണം എന്ന കാര്യം ഓർത്ത് ശ്രീക്ക് നാട്ടിലേക്ക് പോകാൻ ഉള്ള ആവേശം കൂടി അങ്ങനെ അഞ്ചു ദിവസത്തെ ലീവിൽ അവർ നാട്ടിലേക്ക് തിരിച്ചു വെളുപ്പിന് വീട്ടിൽ എത്തി ചേർന്നു യാത്രാ ക്ഷീണം മാറ്റാൻ കുറച്ചു നേരം വീണ്ടും കിടന്നു ഉറങ്ങി പവിത്രയാണ് ആദ്യം എഴുന്നേറ്റത് കുളിച്ചു റെഡി ആയി അടുക്കളയിലേക്കു പോയി മല്ലിക ജോലിക്കു പോകാൻ ഉള്ള തിരക്കിൽ ആയിരുന്നു പവിത്ര അടിലുക്കളയിലേക്ക് പോകുന്നത് കണ്ടു അവർ അവളുടെ പിന്നാലെ അടുക്കളയിലേക്കു ചെന്നു

“കഴിക്കാൻ എല്ലാം ഉണ്ടാക്കിട്ടുണ്ട് വേറെ എന്തേലും വേണംന്ന് തോന്നിയാൽ മോൾ ഉണ്ടാക്കിക്കോ കേട്ടോ ”
പവിത്രയോട് പറഞ്ഞു അവൾ ചിരിയോടെ അവരെ നോക്കി തലയാട്ടി
“അച്ചാർ ആ ഷെൽഫിൽ ഉണ്ട് വല്യ കുപ്പിയിൽ ഉള്ളത് എടുക്കണ്ട അതു തിരുവോണത്തിനു സദ്യക്ക് വേണ്ടി മാറ്റി വെച്ചേക്കുവാ ”
“ഉം ”
“വിശേഷം ഒക്കെ ഇനി ഞാൻ വന്നിട്ട് സംസാരിക്കാം കേട്ടോ ”

അവർ മുടി ഒതുക്കി കൊണ്ടു അവളുടെ അടുത്തു വന്നു നെറുകയിൽ തലോടിക്കൊണ്ട് അവുടുന്നു പോയി ഡിനിംഗ് ടേബിളിൽ ഇരുന്ന ബാഗും കുടയും എടുത്തു അവർ പുറത്തേക്ക് ഇറങ്ങി പവിത്ര അവരെ അനുഗമിച്ചു മോനുട്ടൻ ബൈക്ക് ഗേറ്റിനു പുറത്തേക്ക് ഇറക്കി അവരെയും കാത്തു അക്ഷമാനായി നിന്നു അവർ പെട്ടന്ന് ചെന്നു ബൈക്കിൽ കയറി അവളെ തിരിഞ്ഞു നോക്കി കൈ വീശി കാണിച്ചു ബൈക്ക് അകന്നു പോയപ്പോൾ അവൾ ഡോർ അടച്ചു അടുക്കളയിലേക്ക് പോയി ശ്രീക്ക് ഉള്ള ചായയും ആയി മുറിയിലേക്ക് ചെന്നു അവൻ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ട് ഇരിക്കുകയായിരുന്നു അവളെ കണ്ടു അവൻ ഒന്ന് ചിരിച്ചു അവൾ ചായക്കപ്പ് അവന്റെ നേർക്കു നീട്ടി

“എവിടെക്കാ രാവിലെ ”
പവിത്ര അവനോട് ചോദിച്ചു
“അജിനെ ഒന്ന് കാണണം പറ്റുമെങ്കിൽ അമ്മുവിനെയും ”
ചായ കുടിച്ചുകൊണ്ട് പറഞ്ഞു അമ്മുവിന്റെ പേര് കേട്ടതും പവിത്രയുടെ മുഖം മാറി അതു ശ്രീയും ശ്രദ്ദിച്ചു എന്നിട്ടും അവൻ ഒന്നും ചോദിക്കാൻ പോയില്ല അവൾ മുടിയിൽ ചുറ്റി വെച്ചിരിക്കുന്ന തോർത്ത്‌ അഴിച്ചു ബാൽകാണിയിലെ സ്റ്റാൻഡീൽ കൊണ്ടു വിരിച്ചു അവൾ റൂമിലേക്ക്‌ വന്നപ്പോഴേക്കും ശ്രീ പോകാൻ ഇറങ്ങി
“ഓണകോടി വാങ്ങണം എന്ന് പറഞ്ഞില്ലേ അതു ഉച്ച കഴിഞ്ഞു പോയി വാങ്ങാം ” ശ്രീ ഇറങ്ങും മുൻപ് അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു
“ഉം ”

സങ്കടം കൊണ്ട് അവളുടെ ഒച്ച പുറത്തേക്കു വരുന്നില്ലായിരുന്നു അമ്മുവിനെ കണ്ടു സംസാരിച്ചു അവർ ഒരുമിക്കാൻ തീരുമാനിക്കുമോ എന്ന് പവിത്ര ഭയപ്പെട്ടു അവൾ ഒരു തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നു കണ്ണുനീർ ഒഴുക്കി കുറച്ചു നേരം കരഞ്ഞു ഒരു ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു
ശ്രീ അജിന്റെ ട്രാവെൽസിലേക്ക് ചെന്നു കയറുമ്പോൾ അവൻ അവിടെ എത്തിയിട്ടില്ലായിരുന്നു സ്റ്റാഫ്‌ ആയിട്ടുള്ള ഒരു പെൺകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു കുറച്ചു കഴിഞ്ഞാണ് അജിൻ വന്നത് അജിൻ അവനെ കണ്ടു സന്തോഷത്തോടെ വന്നു കെട്ടിപ്പിടിച്ചു വളരെ കാലം കൂടി കണ്ട കൂട്ടുകാർ അവരുടെ വിശേഷങ്ങൾ ഒക്കെ സംസാരിച്ചു അകത്തേക്ക് പോയി ശ്രീ അവന്റെ പ്ലാനിനെ കുറച്ചു പറഞ്ഞു പൗർണമിയുടെ വിവാഹത്തിന് ശേഷം പവിത്രയേ ഡിവോഴ്സ് ചെയ്യുന്ന കാര്യം അജിൻ അതു കേട്ടു ഒന്ന് ഞെട്ടി

“ശ്രീ നിന്റെ ഇതുപോലുള്ള വകതിരിവില്ലാത്ത തീരുമാങ്ങൾ കൊണ്ടാണ് നിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത് വീണ്ടും അങ്ങനെ ഒന്നിന് ഇറങ്ങി തിരിക്കരുത് ”
ശ്രീ അന്തിച്ചു അജിനെ നോക്കി അവൻ അങ്ങനെ ഒരു അഭിപ്രായം പറയും എന്ന് അവൻ ഒരിക്കലും ചിന്തിച്ചില്ല
“ടാ എനിക്ക് പവിത്രയും ആയി അങ്ങനെ”
ശ്രീ വാക്കുകൾ ഇല്ലാത്തതു പോലെ നിന്ന് പരുങ്ങി
“നാട്ടിൽ ആദ്യമായിട്ട് ഒന്നും അല്ല ഒരാള് പ്രേമിച്ച പെണ്ണിനെ അല്ലാതെ വേറെ കല്യാണം കഴുക്കുന്നത് ”

“ടാ നി പറയുന്ന പോലെ വെറുതെ പ്രേമിച്ചു നടന്നതല്ല ഞാനും അമ്മുവും തമ്മിൽ”
“പിന്നെ എന്താടാ നീയും അമ്മുവും തമ്മിൽ കുറച്ചു നാൾ സ്നേഹിച്ചു നടന്നു അല്ലാതെ നിങ്ങൾ തമ്മിൽ വേറെ ഒരു ബന്ധവും ഉണ്ടായിട്ടില്ലല്ലോ അതു പോലെ ആണോ പവിത്ര നാലാള് അറിഞ്ഞു നീ താലികെട്ടിയ പെണ്ണാ നിന്റെ കൂടെ ഇത്രയും നാൾ ഒരു വീട്ടിൽ താമസിച്ച പെണ്ണ് നിന്റെ എല്ലാ കാര്യവും സന്തോഷത്തോടെ ഒരുക്കി തന്ന പെണ്ണ് അതിനെയാണ് ഒരു മനസാക്ഷി കുത്തു പോലും ഇല്ലാതെ ഉപേക്ഷിക്കുന്ന കാര്യം പറയുന്നത് ”

ശ്രീ മിണ്ടാതെ ഇരുന്നു എങ്കിലും എന്റെ ഭാഗത്താണ് ശെരി എന്ന് ഉറച്ചു വിശ്വസിച്ചു അതു അവന്റെ മുഖഭാവത്തിൽ വ്യക്തമായിരുന്നു
“ശ്രീ ടാ നിനക്ക് പവിത്രയെ ഇഷ്‌ടം അല്ലേ? ”
ആ ചോദ്യത്തിൽ ശ്രീ പകച്ചു ശ്രീ മനസ്സിൽ ഓർത്തു ഇഷ്ടം ആണോന്ന് ചോദിച്ചാൽ അടുക്കും ചിട്ടയോടും കൂടി അവൾ വീട് സൂക്ഷിക്കുന്നത് ഇഷ്ടമാണ് തനിക്കു വേണ്ടി ഉണ്ടാക്കി തരുന്ന രുചിയുള്ള ഭക്ഷണം ഇഷ്ടമാണ് ചെറിയ

ഒരു തലവേദന ആണെങ്കിൽ പോലും ഉള്ള കെയറിങ് ഇഷ്ടമാണ് എപ്പോഴു സൗമ്യമായ ആ മുഖത്തുണ്ടാവുന്ന പുഞ്ചിരി ഇഷ്ടമാണ് എല്ലാത്തിനും ഉപരി ക്ഷമിക്കാനും സ്നേഹിക്കാനും ഉള്ള അവളുടെ മനസ് അതും ഇഷ്ടമാണ് പക്ഷെ അംഗീകരിക്കാൻ മനസു തയ്യാറാവുന്നില്ല അമ്മുവിന് പകരമാവില്ല അവൾ എന്ന തോന്നൽ പിന്നിലേക്ക് വലിക്കും ശ്രീ വിലങ്ങനെ തലയാട്ടി
“അപ്പൊ നിനക്ക് ഇഷ്ടമല്ല ”
“അതേ…….. എനിക്ക് ഇഷ്ടമല്ല
അജിൻ ഒന്ന് ചിരിച്ചു

“ശെരിക്കും നിനക്ക് അവളെ ഇഷ്ടമാണ് ശ്രീ നീ പവിത്രയേ സ്നേഹിക്കുന്നുണ്ട് അമ്മുവിനോടു ഇപ്പൊ നിനക്കുള്ളത് ഇഷ്ടമോ സ്നേഹമോ പ്രണയമോ ഒന്നും അല്ല കുറ്റബോധം ആണ് കുറ്റബോധം മാത്രം അവൾക്കു നിന്നെ കാരണം അച്ഛനെ നഷ്ടപ്പെട്ടു എന്നുള്ള കുറ്റബോധം അവളുടെ ജീവിതവും സന്തോഷവും നീ കാരണം നഷ്ടപ്പെട്ടു എന്ന കുറ്റബോധം അങ്ങനെ അല്ലായിരുന്നു എങ്കിൽ ഞാൻ ചോദിച്ച ഉടനെ നീ ഉത്തരം പറഞ്ഞേനെ എനിക്ക് പവിത്രയേ ഇഷ്‌ടം അല്ലെന്നു ആലോചിക്കാൻ ഇത്രയും സമയം എടുക്കില്ല ”

ശ്രീ കൂടുതൽ ഒന്നും കേൾക്കാൻ താല്പര്യം ഇല്ല എന്ന രീതിയിൽ കൈ ഉയർത്തി അവനെ തടഞ്ഞു പിന്നെ ഒരു വാക്ക് പോലും മിണ്ടാതെ ഇറങ്ങി നടന്നു അജിൻ ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും ആലോചനയിൽ ആണ്ടു
ശ്രീ വീട്ടിൽ ചെന്നു കയറുമ്പോൾ മല്ലികയെ ഹോസ്പിറ്റലിൽ കൊണ്ടാക്കിയിട്ട് വന്ന മോനൂട്ടനും പറമ്പിലെ രാവിലത്തെ പണികൾ കഴിഞ്ഞു വന്ന അച്ഛനും പവിത്രയും കൂടി ഇരുന്നു ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു അവർ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ചിരിച്ചു കൊണ്ടു ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് ശ്രീ അത് കണ്ട് ഒരു നിമിഷം അവിടെ നിന്നു പിന്നെ മുറിയിലേക്ക് കയറിപ്പോയി പവിത്ര റൂമിലേക്ക്‌ വരുമ്പോൾ ശ്രീ എന്തോ ചിന്തിച്ചു കൊണ്ട് കിടക്കുകയായിരുന്നു

“കഴിക്കാൻ എടുക്കട്ടെ ”
“വേണ്ട ചെറിയ തല വേദന”
“അതെന്തു പറ്റി ”
അവൾ വന്നു അവന്റെ നെറ്റിൽ തൊട്ടു നോക്കി ശ്രീ പെട്ടന്ന് അവളുടെ കൈ തട്ടി മാറ്റി
“ഒന്നും ഇല്ല ഞാൻ ഒന്ന് സമാധാനമായി കിടന്നോട്ടെ”

അവൻ തലയിണയിലേക്ക് മുഖം പൂഴ്ത്തി കമഴ്ന്നു കിടന്നു അവന്റെ പ്രവർത്തിയിൽ അവൾക്കു വിഷമം വന്നു കുറച്ചു നേരം കൂടി അവന്റെ അടുത്തു തന്നെ അവൾ ഇരുന്നു ശ്രീ അമ്മുവിനെ കണ്ടു സംസാരിച്ചിരിക്കുമോ എന്ന് പവിത്ര ഓർത്തു അവളുടെ ചിന്തകൾ കാടുകയറി ചിലപ്പോൾ അമ്മുവിനെ കണ്ടു കാണും അമ്മു വീണ്ടും ശ്രീയുടെ ജീവിതത്തിലേക്ക് വരാൻ വിസമ്മതിച്ചു കാണും അതു കൊണ്ടു ആയിരിക്കും ശ്രീ വിഷമിച്ചു ഇരിക്കുന്നത് ഓർക്കേ അവൾക്കു ഉള്ളിൽ ഒരു സന്തോഷം വന്നു നിറഞ്ഞു അതോർത്തു പുഞ്ചിരിച്ചു കൊണ്ടു അവൾ താഴേക്കു പോയി മല്ലിക ഉച്ചക്ക് രണ്ടെമുക്കാലോടെ എത്തി അവർ വന്നുടനെ പവിത്രയോട് ഒപ്പം ഓണാകോടിയും വീട്ടിലേക്കു ഉള്ള മറ്റു സാധനങ്ങളും വാങ്ങാൻ പോകാം എന്ന് പറഞ്ഞു അവൾ അതിനു ശ്രീയോട് അനുവാദം ചോദിക്കാൻ ചെന്നു അവൻ അപ്പോഴും കിടക്കുകയായിരുന്നു

“കുട്ടേട്ടാ കുട്ടേട്ടാ ”
അവൾ അവനെ പതിയെ തട്ടി വിളിച്ചു അവൻ ദേഷ്യപ്പെടുമോ എന്ന് പേടിച്ചു പേടിച്ചു ആണ് വിളിച്ചത് അവൻ കണ്ണുതുറന്നു നോക്കി
“അമ്മ ഓണക്കോടി വാങ്ങാൻ പോകാൻ വിളിച്ചു”
” മ്മ് പോയിട്ട് വാ പേഴ്സിൽ നിന്ന് കാർഡ് എടുത്തോ നിനക്ക് വാങ്ങാൻ ഉള്ളതും കൂടി വാങ്ങിക്കോ”
ശ്രീ വീണ്ടും കിടക്കാൻ തുടങ്ങി
“കുട്ടേട്ടൻ ഒന്നും കഴിച്ചില്ലല്ലോ ”
“എനിക്ക് വേണ്ട ”
“രാവിലെയും ഒന്നും…. ”
“നീ പോകാൻ നോക്ക് കൂടുതൽ സ്നേഹം ഒന്നും കാണിക്കൻ നിക്കണ്ട ”

അവളെ പറഞ്ഞു മുഴുവിക്കാൻ അനുവദിക്കാതെ അവൻ ദേഷ്യപ്പെട്ടു അവന്റെ വാക്കുകൾ അവളിൽ വേദന പടർത്തി അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പോകാൻ റെഡി ആയി പവിത്രയും മല്ലികയും കൂടി പോകാൻ ഇറങ്ങി ടൗണിലെ ഒരു ടെക്സ്റ്റൈയിൽസിലേക്ക് ആണ് അവർ ആദ്യം പോയത് ശ്രീയുടെ അച്ഛനും അമ്മയ്ക്കും മോനൂട്ടനും പവിത്രയുടെ അച്ഛനമ്മമാർക്കും പൗർണമിക്കും വേണ്ട വസ്ത്രങ്ങൾ പവിത്ര വാങ്ങി പവിത്രക്കും ശ്രീക്കും വേണ്ടി ഉള്ളത് മല്ലികയാണ് വാങ്ങിയത് വീട്ടിലേക്കു വേണ്ട കുറച്ചു സാധങ്ങൾ കൂടി വാങ്ങിയപ്പോൾ സമയം ഒരുപാട് വൈകിയിരുന്നു ഒരു ഓട്ടോ പിടിച്ചു അവർ വീട്ടിൽ എത്തിയപ്പോൾ ശ്രീ വീട്ടിൽ ഇല്ലായിരുന്നു അവൻ കുറച്ചു മുൻപ് പുറത്തേക്കു പോയി എന്ന് പ്രകാശൻ പറഞ്ഞു പവിത്ര പാക്കറ്റുകൾ എല്ലാം അകത്തു കൊണ്ടു വെച്ചു വസ്ത്രം മാറി വീട്ടിലെ മറ്റു പണികളിൽ മുഴുകി എന്നാലും ശ്രീ വീണ്ടും അമ്മുവിനെ കാണാൻ പോയതാണോ എന്ന് ഓർത്തു പവിത്ര ടെൻഷൻ ആയി അവളുടെ മ്ലാനമായ മുഖം കാണുമ്പോൾ ഒക്കെ മല്ലിക അവളോട് കാര്യം അന്വേഷിച്ചെങ്കിലും അവൾ ഒന്നും പറയാൻ തയ്യാറായില്ല

പവിത്രയും മല്ലികയും പോയ ശേഷം കുറച്ചു കൂടി സമയം കഴിഞ്ഞാണ് ശ്രീ ഭക്ഷണം കഴിക്കാനായി താഴേക്കു ഇറങ്ങി വന്നത് അവനായി ചോറ് വിളമ്പി മേശപ്പുറത്തു വെച്ചിരുന്നു അവൻ കൈകഴുകി വന്നിരുന്നു കഴിക്കാൻ തുടങ്ങി അവൻ അവിടെ ഇരിക്കുന്ന കണ്ടു പ്രകാശൻ അവനോടു സംസാരിക്കാനായി അവിടെ ചുറ്റിപറ്റി നിന്നെങ്കിലും ശ്രീ മൈൻഡ് ചെയ്തില്ല ഒടുവിൽ അയാൾ അവന്റെ എതിരെ കസേരയിൽ വന്നിരുന്നു അച്ഛൻ സംസാരിക്കാൻ വേണ്ടി ആണ് വന്നിരിക്കുന്നത് എന്ന് തോന്നിയ ശ്രീ കഴിപ്പു മതിയാക്കി പാത്രവും ആയി എഴുന്നേറ്റ് പോയി പ്രകാശനു അവന്റെ പ്രവർത്തിയിൽ വല്ലാത്ത വേദന തോന്നി അയാളുടെ ചുണ്ടിൽ വരണ്ട ഒരു ചിരി വിരിഞ്ഞു

“വാശിക്കാരനാ അവൻ വാശിക്കാരൻ “അയാൾ പിറുപിറുത്തുകൊണ്ടു എഴുന്നേറ്റ് പോയി അച്ഛൻ മുറിയിലേക്ക് കയറി വന്നാലോ എന്ന തോന്നലിൽ ആണ് വീണ്ടും വീട്ടിൽ നിന്ന് ഇറങ്ങി തിരിച്ചത് റോഡിലേക്ക് ഇറങ്ങിയപ്പോൾ ആണ് അമ്മുവിന്റെ വീട്ടിലേക്ക് ഒന്ന് പോയാലോന്നു ആലോചന വന്നത് പിന്നെ നേരെ അമ്മുവിന്റെ വീട്ടിലേക്ക് നടന്നു ആദ്യം ചെന്നു നിന്നത് അമ്മുവിന്റെ അച്ഛന്റെ അസ്തിത്തറയിൽ ആണ് അവിടെ ചെന്നു നിൽക്കുമ്പോൾ ഹൃദയത്തിൽ ഒരു ഭാരം പഴയ ഓർമകളിൽ കണ്ണുകൾ നിറഞ്ഞു അന്ന് രാത്രി അനുഭവിച്ചു തീർത്ത അതേ ശ്വാസംമുട്ടൽ തൊണ്ടകുഴിയിൽ തിങ്ങി നിറഞ്ഞു
“ആരാ ”

പിന്നിൽ നിന്നൊരു ദുർബല ശബ്ദം കേട്ട് ശ്രീ തിരിഞ്ഞു നോക്കി സുഭദ്രാമ്മ അവരെ നോക്കി നിൽക്കുമ്പോൾ ശ്രീയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു അവർ നിറമുള്ള കോട്ടൺ സാരിയിൽ നിന്ന് സെറ്റുമുണ്ടിലേക്ക് വേഷം മാറിയിരുന്നു നെറ്റിൽ എപ്പോഴും കാണുന്ന ചുവന്ന വട്ടപ്പൊട്ടും നെറുകയിലെ സിന്ദൂരവും ഇല്ല പഴയ തേജസ്‌ നഷ്ടപ്പെട്ടു മെലിഞ്ഞുണങ്ങിയ ഒരു രൂപം
“ശ്രീകുട്ടനോ ”
അവരുട ചുണ്ടുകളിൽ തെളിച്ചം ഇല്ലാത്ത ചിരി വിരിഞ്ഞു

ശ്രീ സുഭദ്രയുടെ അടുത്തേക്ക് ചെന്നു അവന്റെകൈകൾ കൊണ്ടു അവരുടെ കൈകൾ പൊതിഞ്ഞു പിടിച്ചുകൊണ്ടു പറഞ്ഞു
“ക്ഷമ ചോദിക്കാൻ ഒരു അർഹതയും ഇല്ല
എല്ലാം എന്റെ തെറ്റാണ് ”
ശ്രീ അവരുടെ കൈകളിലേക്ക് മുഖം അമർത്തി അവന്റെ കണ്ണുനീർ അവരുടെ കൈകളെ പൊള്ളിച്ചുകൊണ്ട് ഒഴുകി ഇറങ്ങി കുറച്ചു നേരം രണ്ടു പേരും മിണ്ടിയില്ല അവർ കൈകൾ അവന്റെ പിടിയിൽ നിന്നും മോചിപ്പിച്ചു നേരിയത് പിടിച്ചു അവരുടെ കണ്ണുകൾ തുടച്ചു
“അദ്ദേഹത്തിനു അത്രേ ആയുസ്സുണ്ടായിരുന്നുള്ളൂ”

അവർ മുഖം തുടച്ചുകൊണ്ടു തിണ്ണയിൽ ഇരുന്നു ശ്രീ അവരുടെ അടുത്തായി ഇരുന്നു ചെറുപ്പം മുതൽ ഈ വീട്ടുമുറ്റത്തും പറമ്പിലും ഓടി കളിച്ചതും സ്കൂളിൽ നിന്ന് വരുമ്പോൾ ജംഗ്ഷനിലെ ചായ കടയിൽ നിന്നും അമ്മുവിന്റെ അച്ഛൻ വാങ്ങി തരുന്ന ചായയുടെയും പഴംപൊരിയുടെയും രുചിയും കുരുത്തക്കേടിനു അച്ഛന്റെയോ അമ്മയുടെയോ തല്ലിൽ നിന്ന് തന്നെ രക്ഷിക്കുന്ന സുഭദ്രമ്മയെയും എല്ലാത്തിനും ഉപരിയായി തന്റെ പിറന്നാൾ സമ്മാനമായി അമ്മുവിനോട് കെഞ്ചി കവിളിൽ വാങ്ങിയ ചുടു മുത്തവും അവന്റെ ഓർമയിൽ തെളിഞ്ഞു അവൻ ഇടത്തേ കവിളിൽ പതിയെ തൊട്ടു നോക്കി കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല

“സുഗാണോ ശ്രീകുട്ടാ ”
ഒടുവിൽ അവർ മൗനം വെടിഞ്ഞു അവർ ചോദിച്ചു
“ഉം”
അവൻ ഒന്ന് മൂളി
“ഭാര്യക്ക് വിശേഷം വല്ലതും ഉണ്ടോ”
അതു കേട്ട് അവൻ ഒന്ന് ഞെട്ടി ഇല്ലെന്ന് അവൻ തലയാട്ടി വീണ്ടും അവർ മൗനിയായി
“അപ്പു ”
അവൻ ചോദ്യ രൂപത്തിൽ അവനെ നോക്കി “ഇന്ന് രാത്രി എത്തും അവന്റെ പഠിപ്പ് കഴിഞ്ഞു പരീക്ഷ കൂടി കഴിഞ്ഞാൽ മതി ഇനി ”
“ഉം ”
“അമ്മു ”

“എത്താറായി എന്നും ഇത്രയും വൈകാറില്ല ചിലപ്പോൾ ട്രെയിൻ ലേറ്റ് ആയിരിക്കും ”
അവൻ അത്ഭുതത്തോടെ അവരെ നോക്കി
“അമ്മുന് ബാങ്കിൽ ജോലി ആയി രണ്ടാഴ്ച ആയതേ ഉള്ളു ദൂരകൂടുതൽ ഉള്ളോണ്ട് ട്രെയിനിൽ പോയി വരണം ”
ശ്രീക്കു മനസ്സിൽ സന്തോഷം തോന്നി അവളുടെ ജീവിതത്തിൽ സന്തോഷിക്കാനും ആശ്വസിക്കാനും എന്തെങ്കിലും ഉണ്ടല്ലോ എന്ന ഓർമയിൽ അവൻ പുഞ്ചിരിച്ചു
“ശ്രീകുട്ടൻ ഇരിക്ക് ഞാൻ വിളക്ക് വെച്ചിട്ട് വരാം ”

സുഭദ്ര അവനോട് പറഞ്ഞിട്ട് എഴുന്നേറ്റു അകത്തേക്ക് പോയി ഒരു ഓട്ടോ മുറ്റത്തു വന്നു നിന്നു അതിൽ നിന്നും നാലഞ്ചു കവറിൽ നിറയെ സാധനങ്ങും ആയി അമ്മു ഇറങ്ങി ഓട്ടോ പോയതിന് ശേഷം ആണ് തിണ്ണയിൽ ഇരുന്ന ശ്രീയെ അവൾ കണ്ടത് അവനെ കണ്ടു അവൾ ഒന്ന് നടുങ്ങി നിന്നു ശരീരത്തിലുടനീളം വൈദ്യുതി പ്രവഹിക്കുന്നത് പോലെ അവൾക്ക് തോന്നി കൈക്കും കാലിനുമൊക്കെ ഒരു വിറ അവളുടെ അന്താളിച്ചു ഉള്ള നിനൽപ്പ് കണ്ടു അവന്റെ ഉള്ളം ആർദ്രമായി അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു
“അമ്മു ”

അവൻ അലിവോടെ വിളിച്ചു അവൾ ഒരു സ്വപ്നത്തിൽ നിന്നു എന്നോണം ഞെട്ടി അവനെ തുറിച്ചു നോക്കി കണ്ണിൽ നിന്നു രണ്ടു തുള്ളി കണ്ണുനീർ ഇറ്റ് വീണു അവൾ കവറുകളും മായി അകത്തേക്ക് നടക്കാൻ തുടങ്ങി
“അമ്മു…. എനിക്കൊന്നു സംസാരിക്കണം ”

അവന്റെ ശബ്ദം അവളെ ഒരു നിമിഷം പിടിച്ചു നിർത്തി പിന്നെ വീണ്ടും തിരികെ അകത്തേക്ക് കയറി പോയി സാധനങ്ങൾ ഒക്കെ അടുക്കളയിൽ കൊണ്ടു വെച്ചു കരച്ചിൽ തൊണ്ടയിൽ തടഞ്ഞു ശ്വാസം മുട്ടി അവൾ സിങ്കിലെ പൈപ്പ് തുറന്നു കൈകുമ്പിളിൽ വെള്ളം പിടിച്ചു മുഖത്തേക്ക് ഒഴിച്ചു വീണ്ടും വീണ്ടും ആരോടൊക്കെയോ ഉള്ള ദേഷ്യം പോലെ അതവർത്തിച്ചു കൊണ്ടിരുന്നു ഒടുവിൽ തളർന്നു സ്ലാബിൽ കൈകുത്തി നിന്നു കിതച്ചു ഒരു തോർത്തെടുത്തു മുഖം തുടച്ചു വെളിയിലേക്ക് ഇറങ്ങി ശ്രീയുടെ മുന്നിൽ ചെന്നു കൈകെട്ടി നിന്നു എന്താ പറയാനുള്ളത് അവളുടെ നിൽപ്പും മുഖത്തെ ഭാവവും എല്ലാം കണ്ടു പറയാൻ ഉദ്ദേശിച്ചതിൽ പകുതിയും ശ്രീ മറന്നു പോയിരുന്നു ഒന്ന് രണ്ടു നിമിഷം അവളെ നോക്കി നിന്നു പിന്നേ കണ്ണുകൾ അടച്ചു ദീർഘനിശ്വാസത്തോടെ പറഞ്ഞു തുടങ്ങി

“അമ്മു നീ … നീ ഇല്ലാതെ എനിക്ക് പറ്റില്ല പവിത്രയെ ഞാൻ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു അതു കഴിഞ്ഞു നിന്റെയും എന്റെയും വീട്ടുകാരുടെ സമ്മതത്തോടെ നമുക്ക് വിവാഹം കഴിക്കാം അതിനു എത്ര കാലം എടുത്താലും ഞാൻ കാത്തിരിക്കാം ”
അവൻ പ്രതീക്ഷയോടെ അവളെ നോക്കി
അവൾ കേട്ട കാര്യങ്ങൾ വിശ്വസിക്കാനാവാതെ തരിച്ചു നിന്നു
“അമ്മു ”
അവൻ അവളുടെ അടുത്തേക്ക് വന്നു അവൾ പേടിച്ചു പിന്നിലേക്ക് മാറി കുറച്ചു നേരം മിണ്ടാതെ നിന്നു

“നിങ്ങളോടൊപ്പം ഒരിക്കലും ഞാൻ ജീവിക്കില്ല നിങ്ങളിൽ ഞാൻ എന്റെ അച്ഛന്റെ കൊലപാതകിയെ മാത്രമേ കാണാൻ പറ്റു ഇനി ഒരിക്കലും ഒരിക്കലും എന്റെ കണ്മുന്നിൽ വരരുത് ”
അവൾ അവന്റെ മുന്നിലേക്ക് വെറുപ്പോടെ വാക്കുകൾ തുപ്പി കൊണ്ടു അകത്തേക്ക് കയറി ശബ്ദത്തോടെ കതകടച്ചു കതകിൽ നെറ്റി മുട്ടിച്ചു നിന്നു അവൾ പൊട്ടി കരഞ്ഞു
“നിങ്ങൾ ഒരിക്കലും ഇനി എന്റെ ജീവിതത്തിൽ ഉണ്ടാകില്ല ശ്രീഏട്ടാ ഒരിക്കലും ഉണ്ടാകില്ല മറ്റൊരു പെണ്ണിന്റെ താലി പൊട്ടിച്ചെടുത്തിട്ട് എനിക്ക് ഒരിക്കലും സുമംഗലി ആകണ്ട ആ പാപം കൂടി ഏറ്റെടുക്കാൻ എനിക്ക് വയ്യ ശ്രീ ഏട്ടാ എനിക്ക് വയ്യ ”

അവൾ പുലമ്പിക്കൊണ്ടിരുന്നു കണ്ണീരോടെ തിരിഞ്ഞപ്പോൾ മുന്നിൽ നിൽക്കുന്ന സുഭദ്രയെ കണ്ടു അവൾ മുഖം തുടച്ചു റൂമിലേക്ക്‌ പോയി കട്ടിലിൽ ഇരുന്നു വിങ്ങി പൊട്ടി സുഭദ്ര അവിടേക്ക് വന്നു അവളെ ചേർത്തു പിടിച്ചു അവൾ അമ്മയുടെ മാറിൽ മുഖം പൂഴ്ത്തി ഒരു കുഞ്ഞിനെ പോലെ കരഞ്ഞു അവർ അവളുടെ നെറുകയിൽ തലോടിക്കൊണ്ടിരുന്നുa
“കരഞ്ഞോ മതിവരുവോളം മനസിന്റെ ഒരു കോണിൽ പോലും ശ്രീകുട്ടൻ ഇനി ഉണ്ടാകാൻ പാടില്ല ശാപം കിട്ടും ശാപം എന്റെ കുട്ടിക്ക് ആ ശാപം വേണ്ട ”
അവർ അവളുടെ നെറുകയിൽ പതിയെ ചുംബിച്ചു

(തുടരും )

ആരും ലൈക് ചെയ്യുന്നില്ല ലൈക്‌ ന്റെ എണ്ണം വളരെ കുറവ് കമെന്റ്സും പ്രിയ വായനക്കാരെ നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കിലേ കഥ നന്നായി മുന്നോട്ട് കൊണ്ടു പോകാൻ കഴിയൂ പ്രതീക്ഷയോടെ സ്നേഹത്തോടെ

ലക്ഷിത

LEAVE A REPLY

Please enter your comment!
Please enter your name here