Home തുടർകഥകൾ ഞങ്ങളെ രണ്ടു പേരെയും ആരെങ്കിലും ഇങ്ങനെ കണ്ടാൽ എന്തു വിചാരിക്കും…അന്നതോടെ എല്ലാം തീരും… Part –...

ഞങ്ങളെ രണ്ടു പേരെയും ആരെങ്കിലും ഇങ്ങനെ കണ്ടാൽ എന്തു വിചാരിക്കും…അന്നതോടെ എല്ലാം തീരും… Part – 18

0

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 18

രചന : ശിവന്യ

ഏട്ടാ…ഒന്നു ഡോർ തുറക്കുന്നുണ്ടോ….

അപ്പുവാണ്…. ഏട്ടാ..സമയം കഴിഞ്ഞു…വേഗം തുറക്ക്…വലിയമ്മ ഇപ്പോൾ വരും…

അഭിയെട്ടൻ വേഗം ഡോർ തുറന്നു…സത്യം പറഞ്ഞാൽ അപ്പോഴാണ് ശ്വാസം നേരെ വീണത്…ഞാൻ ശരിക്കും പേടിച്ചു പോയിരുന്നു… ഞങ്ങളെ രണ്ടു പേരെയും ആരെങ്കിലും ഇങ്ങനെ കണ്ടാൽ എന്തു വിചാരിക്കും…അന്നതോടെ എല്ലാം തീരും…

ഇതെന്താ രണ്ടാളും വിയർത്തു ഇരിക്കുന്നത്….ഏട്ടാ… ഏട്ടൻ എന്റെ കാല് പിടിച്ചിട്ടാണ് ഞാൻ അവളെ കൊണ്ടുവന്നത്..

അപ്പു…..നീ പുറത്തു ഡോറിൽ ഇങ്ങനെ കിടന്നു തട്ടിയാൽ ആരാടി പേടിച്ചു വിയർക്കാത്തതു….

അയ്യേ…കഷ്ടം… ഏട്ടന് ഇത്രയും ധൈര്യമേ ഉള്ളോ….ഇങ്ങനെ ആണെങ്കിൽ ഏട്ടൻ ഇവളെ കെട്ടിയത് തന്നെയാ…ബെസ്റ്റ്….. പിന്നെ അവസാനം ഈ പെണ്ണിനെ ചുമ്മാ കരയിക്കല്ലേ…കെട്ടാനുള്ള ധൈര്യം ഉണ്ടെങ്കിൽ മാത്രം സ്നേഹിച്ചാൽ മതി…അല്ലെങ്കിൽ വിട്ടേക്കു അവളെ…അതൊരു പാവം ആണ്‌..

വലിയമ്മാ എന്തിയെ….നീ പറഞ്ഞു വലിയമ്മ വരുന്നെന്നു…

ശിവക്കു മാമ്പഴം ഇഷ്ടമെന്ന് പറഞ്ഞതിന് പറമ്പിൽ പണിക്കാരേം വിളിച്ചോണ്ടു ഡയരക്ട് പോയേക്കുക… മോൾക്ക്‌ മാമ്പഴം പറിച്ചോണ്ടു വരാൻ….നിന്റെ ടീച്ചർക്ക് നിന്നോട് ഇതു എന്തു ഇഷ്ടമാ എന്റെ ശിവാ…

ഞാൻ ചിരിച്ചു..

ആ ചെറിയമ്മയുടെ സ്വഭാവം എന്റെ അമ്മക്ക് കിട്ടിയിരുന്നെങ്കിൽ…അമ്മയ്ക്ക് നല്ല ആളുകളെ തിരിച്ചറിയാൻ ഉള്ള കഴിവ് തീരെ ഇല്ല… അതു മാത്രമാണ് എന്റെ ആകെയുള്ള പേടി…

അതേ മോനെ…..പേടിച്ചേ പറ്റു….നിന്റെ അമ്മയെ അല്ല…അമ്മാവനെ…തനി ശകുനിയാ..ഒരു ഒന്നു ഒന്നര ശകുനി..
നിന്റെ അമ്മാവൻ ആണ് നിന്റെ അമ്മയുടെ ദൈവം…അമ്മാവൻ പയയുന്നത് കേൾക്കുന്നത് എന്നു നിർത്തുന്നോ അന്നേ നിന്റെ ‘അമ്മ നന്നാകു മോനെ.. അന്നേ നിനക്കു നിന്റെ ശിവയെ കെട്ടാനും പറ്റു……ജിത്തു ഏട്ടന്റെ കമെന്റ് ആണ്….

അതേടാ…നീ പറയുന്ന കെട്ടാൻ തോന്നും എന്റെ അമ്മാവൻ മാത്രമാണെന്ന്…നിന്റെ വലിയച്ഛൻ കൂടിയാണ്… അതു നീ മറക്കണ്ട…

എന്റെ പൊന്നു മോനെ…എനിക്കിങ്ങനെ ഒരു വലിയച്ഛനെ വേണ്ട…നീ മൊത്തമായിട്ടു അങ്ങെടുത്തോ…. അതിന്റെ പേരിൽ എനിക്കൊരു പരാതിയും ഇല്ല…

അല്ല…ജിത്തുവേട്ട…. ഗായത്രിയുടെ അച്ഛൻ ഇവിടുത്തെ ബന്ധു അന്നോ….ഇവര് രണ്ടാളും ഒന്നും പറഞ്ഞിട്ടില്ല….

എങ്ങനെ പറയാനാ…അത്രയ്ക്കും നല്ലൊരു പുണ്യ ജന്മം അല്ലെ….
പിന്നെന്താ ചോദിച്ചത്…ബന്ധു ആണോന്നു അല്ലെ..പിന്നെ അണോന്നോ……ഞങ്ങളുടെ മുത്തച്ഛന്റെ ഒരേ ഒരു പെങ്ങളുടെ ഒരേ ഒരു പുത്രൻ ആണ് ഗായത്രിയുടെ അമ്മാവൻ….പുത്രി ആണ് ഞങ്ങളുടെ വലിയമ്മ….പിന്നെ അവരുടെ അമ്മ അച്ഛന്റെ അപ്പച്ചി ചെറുപ്പത്തിലേ മരിച്ചു…അതുകാരണം വലിയമ്മ ഇവിടെ തന്നെയാ വളർന്നത്…മകൻ ആ അച്ഛന്റെ കൂടെയും…അതുകൊണ്ടു തന്നെ ആ തറവാട്ടിലെ മുഴുവൻ ഗുണഗണങ്ങളും കിട്ടിയിട്ടുണ്ട്…..

എന്താ…നാലാളും കൂടി ഒരു കഥ പറച്ചിൽ…

ഒന്നുമില്ല ചെറിയമ്മ….എട്ടന്റെ അമ്മാവൻ നമ്മുടെ ആരാണെന്നു ഞാൻ ശിവക്കു വളരെ വ്യക്തമായി പറഞ്ഞു കൊടുത്തതാണെ…..

പറഞ്ഞു കൊടുത്തു കഴിഞ്ഞാൽ വാ…നമുക്ക് എല്ലാവർക്കും കൂടി ആ ബാൽക്കണിയിൽ ഇരിക്കാം… കാർത്തിക ആന്റി വിളിച്ചു…

ബാൽക്കണിയിൽ ഒരു വലിയ ഊഞ്ഞാൽ ഉണ്ട്…പിന്നെ മരത്തിന്റെ വലിയ ചാരുപടിയും.അഭി ഏട്ടനും ജിത്തു ഏട്ടനും ഊഞ്ഞാലിൽ ഇരുന്നു….ഞങ്ങൾ മൂന്നു പേരും ആ ചാരുപടിയിലും…

ഇരുന്നപ്പോൾ തന്നെ കാർത്തിക ആന്റിയുടെ വക ഡയറക്ട് ചോദ്യം….അഭി ഏട്ടനോട്…

അഭി….മോനെ…നീയും ശിവയും തമ്മിലുള്ള പിണക്കം എല്ലാം മാറിയോ..,…

അതിനു ചെറിയമ്മേ…ഞങ്ങൾ തമ്മിൽ പിണക്കം ഒന്നുമില്ലായിരുന്നല്ലോ …

ഹമ്മം…..പൂച്ച കണ്ണടച്ചു പാല് കുടിച്ചാൽ അതിന്റെ വിചാരം ആരും അറിയില്ലാന്നാണ്… അതുപോലെ ആണ് ഇവിടെ ചിലരും… അല്ലെടാ പൊന്നു മോനേ….

അപ്പു…നിന്നെ ഞാൻ……ഈ അപ്പു പറഞ്ഞതാകും…

അഭിമോനെ…അപ്പു പറഞ്ഞതല്ല…അല്ലാതെ എനിക്ക് മനസ്സിലാകില്ലേ…മനസ്സിലാകാത്തത് നിന്റെ അമ്മക്കും പിന്നെ ആ പാവം പിടിച്ച സുമിത്ര ഏട്ടത്തിക്കും ആകും…

ചെറിയമ്മേ..ചതിക്കല്ലേ ….

ഞാൻ ആയിട്ടു ആരോടും പറയുന്നില്ല കെട്ടോ…

പിന്നെ അഭിയെ നിന്നെ അപ്പച്ചി അനേഷിക്കുന്നുണ്ടെന്നു ദേവകി അമ്മ പറഞ്ഞു…

ഞാൻ ഇന്നു ശിവയെ കൊണ്ടു വരാം എന്നു പറഞ്ഞിരുന്നു…അതിനാ വിളിക്കുന്നത്..

ശിവയെ അങ്ങോട്ടു വിടരുതെന്നു അവളുടെ അമ്മ പ്രത്യേകം പറഞ്ഞിട്ടാണ് ഞങ്ങളുടെ കൂടെ വിട്ടത്…അതുകൊണ്ടു നീ അവളെ കൊണ്ടു പോകണ്ട…

അതെന്താ…അപ്പച്ചി അവളെ ഒന്നും ചെയ്യില്ല… ഞാനല്ലേ അവളെ കൊണ്ടുപോകുന്നത്…

എന്തായാലും ഇപ്പോൾ വേണ്ട….

അതിനെന്താ അമ്മ….അഭി ഏട്ടൻ കൊണ്ടുപോയി കാണിക്കട്ടെ….. ഇപ്പൊ അപ്പച്ചി ആരേയും ഒന്നും ചെയ്യാറില്ലലോ… എന്നോടൊക്കെ ഇപ്പോൾ ഇടയ്ക്കൊക്കെ മിണ്ടാറുണ്ടല്ലോ…

അതിനിപ്പോൾ കണ്ടാൽ എന്താ കുഴപ്പം…

അതു പണ്ട് ശിവമോള് കുഞ്ഞു ആയിരുന്നപ്പോൾ …..ഏകദേശം 2 മാസം ഏതാണ്ട് പ്രായം …ആ സമയത്തു ആരും കാണാതെ അപ്പച്ചി മോളേം എടുത്തോണ്ട് വീടിനു മുകളിൽ കയറി ചാടാൻ ഒരുങ്ങി എന്നാ കേട്ടത്… ഞാനും എന്റെ കുഞ്ഞും മരിക്കുവാ…അല്ലെങ്കിൽ എല്ലാവരും കൂടി ഞങ്ങളെ കൊല്ലും എന്നൊക്കെ പറഞ്ഞാണ് എടുത്തോണ്ട് പോയത്… അവസാനം എല്ലാവരും കൂടി എങ്ങനെ ഒക്കെയോ പിടിച്ചു വലിച്ചു താഴ ഇറക്കിയതാണ്…അതുകൊണ്ടാണ് അവർ ഇവിടെ നിന്നും പോയതെന്നാണ് ഏട്ടത്തി പറയുന്നത്..അവര് പോയി കഴിഞ്ഞിട്ടും ലക്ഷ്‌മി അവിടെ പോയി നിന്നു കരയുമായിരുന്നു…എന്റെ കുഞ്ഞിനെ കൊണ്ടു പോയെന്നും പറഞ്ഞു..

അതിന് അപ്പച്ചിക്കു കുഞ്ഞില്ലല്ലോ….പിന്നെന്താ പ്രശനം…
അതൊന്നും എനിക്കറിയില്ല എന്റെ മക്കളേ… ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ ലക്ഷ്മി ഇവിടെ ഇല്ലായിരുന്നു… പിന്നെ എപ്പോഴോ ഇരു വെക്കേഷന് വന്നപ്പോഴാണ് ആദ്യമായിട്ട് കണ്ടത്…അപ്പോൾ നിന്റെ കൊച്ചച്ഛൻ പറഞ്ഞു പെങ്ങൾ ആണ്… ആക്സിഡന്റ് പറ്റി ഇങ്ങനെ ആയി പോയെന്ന്…അല്ലാതെ എനിക്കൊന്നും അറിയില്ല…ഞാൻ ഒന്നും ചോദിച്ചിട്ടും ഇല്ല…

അപ്പോഴേക്കും ടീച്ചറും എത്തി …. അഭി നിന്നെ ലക്ഷ്മി അനേഷിക്കുന്നുണ്ട്…വേഗം പോയിട്ടു വാ..അവള് നല്ല ദേഷ്യത്തിൽ ആണെന്ന് ദേവകി അമ്മ പറഞ്ഞു…

ഞാൻ അവനോട് പറഞ്ഞു ഏട്ടത്തി…അപ്പോൾ ശിവക്കും പോവണമെന്നു പറയുന്നു…ഞാൻ പോകണ്ടന്നു പറയുവായിരുന്നു…

അയ്യോ… മോള് പോവേണ്ട….അല്ലെങ്കിൽ തന്നെ അവള് നസല്ല ദേഷ്യത്തിലാണ്‌..എങ്ങാനും ലക്ഷ്മിക്ക് വയ്യാതേ വന്നാൽ എന്താ ചെയ്യുകാന്ന് പറയാൻ പറ്റില്ല..

വലിയമ്മ ചുമ്മ പേടിപ്പിക്കാതെ… അപ്പച്ചി ഒന്നും ചെയ്യില്ല ശിവാ…ഇവരെല്ലാം കൂടി ചുമ്മാ ഓരോന്നു പറഞ്ഞു പേടിപ്പിക്കുവാ…. നിനക്കു കാണണം എന്നുണ്ടെങ്കിൽ എന്റെ കൂടെ പോരെ…

എനിക്കാകെ സംശയം ആയി..ഞാൻ കേട്ടിട്ടുള്ളത് മുത്തച്ഛന് മൂന്നു ആണ്മക്കൾ ആണെന്നാണ്… അങ്ങനെ ആണ് അച്ഛനും പറഞ്ഞിട്ടുള്ളത്…..

അല്ല.. ടീച്ചറെ… ശരിക്കും അപ്പച്ചി അപ്പുവിന്റെ ആരാ…

അതൊക്കെ പറയാം…നീ വരുന്നുണ്ടെകിൽ വാ…നമുക്ക് അപ്പച്ചിയെ കാണാം…അപ്പു നീയും വാ…ജിത്തു വരുന്നുണ്ടോ…

ഞങ്ങൾ നാലുപേരും അപ്പച്ചിയെ കാണാൻ ഇറങ്ങി…റൂമിനു അടുത്തെത്തിയപ്പോൾ അവർക്ക് രണ്ടാൾക്കും പേടിയായി എന്നു തോന്നുന്നു…ആദ്യം ഏട്ടൻ പോയി നോക്കിയിട്ട് വാ… എന്നിട്ടു ഞങ്ങൾ വരാം…

ശരി… നിങ്ങൾ ഇവിടെ നിന്നോ…ശിവാ…നീ വാ.. ഞാൻ എന്തെങ്കിലും പറയും മുൻപേ എന്റെ കയ്യിൽ പിടിച്ചു അഭി ഏട്ടൻ ആ റൂമിലേക്ക് കയറി…അപ്പുവിന്റെയും ജിത്തു ഏട്ടന്റെയും ഭയം നിറഞ്ഞ മുഖം കണ്ടുകൊണ്ടു കയറിയതിനാലാവണം ഞാൻ വിറക്കുന്നുണ്ടായിരുന്നു….അതു മനസ്സിലാക്കിയാവണം അഭിയെട്ടൻ പേടിക്കേണ്ട …ഞാൻ ഇല്ലേ നിന്റെ കൂടെ എന്നു പറഞ്ഞു എന്റെ കൈകളിൽ മുറുക്കെ പിടിച്ചു…

അവിടെ ജനൽ കമ്പികളിൽ പിടിച്ചു പുറത്തേക്കു നോക്കി ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു…… ഒരു സെറ്റ് മുണ്ട് ആണ് വേഷം…കൈ വട്ടം പിടിച്ചാൽ നമ്മുടെ കൈ എത്താത്ത രീതിയിൽ നിതംബം മറയ്ക്കുന്ന മുടി…നല്ല ഉയരം ഉണ്ട്…ഉയരത്തിനു ചേർന്ന വണ്ണവും…

അപ്പച്ചി…..അഭിയെട്ടൻ പതിയെ വിളിച്ചു….

വേണ്ട…നീ പൊയ്ക്കോ…മിണ്ടണ്ട….ഒന്നു തിരിഞ്ഞു പോലും നോക്കാതെ പറഞ്ഞു….

എന്നെ അവിടെ നിർത്തിയിട്ടു അഭിയെട്ടൻ അപ്പച്ചിയുടെ അടുത്തേക്ക് ചെന്നു കെട്ടിപിടിച്ചു… അഭി കുട്ടന്റെ അപ്പച്ചി കുട്ടി അല്ലേ… നോക്കിയേ ഞാൻ ആരെയാണ് കൊണ്ടുവന്നതെന്ന്….

എനിക്കാരേം കാണണ്ട…അഭി പൊയ്ക്കോ..

അങ്ങനെ പറയല്ലേ….അഭിക്കുട്ടന്റെ പാവകുട്ടി ഈ അപ്പച്ചി കുട്ടിയെ കാണാൻ വേണ്ടി മാത്രം അല്ലെ വന്നത്….എന്നിട്ടു നോക്കുന്നില്ലേ….എന്നാൽ പൊക്കോട്ടെ അല്ലേ….

അപ്പോൾ അപ്പച്ചി തിരിച്ചു നോക്കി….

ഞാൻ കണ്ണു മിഴിച്ചു നിന്നു പോയി….അത്രയ്ക്കും സുന്ദരിയായ ഒരു സ്ത്രീ…ഏകദേശം 35 വയസ്സു കാണും…അതിൽ കൂടുതൽ ഒന്നും ഇല്ല…ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന മുഖം എന്നൊക്കെ കേട്ടിട്ടില്ലേ…അതാണ് അപ്പച്ചി….ഇപ്പോൾ ഇത്രയും സുന്ദരി ആയിരുന്നെങ്കിൽ ഇവർ പണ്ട് എത്രമാത്രം സുന്ദരി ആയിരുന്നു കാണും എന്നു ഞാൻ അലോചിച്ചു..

എന്നെ കണ്ടപാടെ ഓടി വന്നു…കെട്ടിപ്പിടിച്ചു… മുഖത്തു ഒക്കെ പിടിച്ചു നോക്കി…ഉമ്മ തന്നു…

അഭി…ഇതെന്റെ മോളാണ്‌….എന്റെ കുട്ടിക്ക് തരാൻ എന്റെ കയ്യിൽ ഒന്നും ഇല്ലല്ലോ…

ഒന്നും വേണ്ട അപ്പച്ചി…ഞാൻ പറഞ്ഞു…

അല്ല…അപ്പച്ചി അല്ല…മോള് എന്നെ അമ്മാന്നു വിളിച്ചാൽ മതി…അപ്പച്ചി അല്ല…അപ്പച്ചി അല്ല…അങ്ങനെ പിറുപിറുത്തു കൊണ്ടേ ഇരുന്നു….

അഭി…എനിക്ക് കിടക്കണം…മോള് പോവല്ലേ….

അഭിയെട്ടൻ …അപ്പച്ചിയെ കൊണ്ടു പോയി കിടത്തി…അപ്പോൾ തന്നെ ഉറങ്ങുകയും ചെയ്തു…

ദേവകി അമ്മേ…ഞങ്ങൾ പോകുവാന്നേ…അപ്പച്ചിയെ നോക്കണേ…എഴുന്നേൽക്കുമ്പോൾ ചിലപ്പോൾ ബഹളം ആയിരിക്കും…

ദേവകി അമ്മയാണ് അപ്പച്ചിയെ നോക്കുന്നത്…ആൾക്ക് 50 വയസ്സു ഉണ്ട്.. ലക്ഷ്മി എന്നു വെച്ചാൽ ജീവൻ ആണ്…ഒരു മകളെ പോലെയാണ് അവർ അപ്പച്ചിയെ നോക്കുന്നത്..
അഭിയേട്ടൻ….എന്തിനാ എന്നെ പാവകുട്ടിന്നു വിളിച്ചത്…എനിക്കതു ഇഷ്ടപ്പെട്ടിട്ടില്ലാട്ടോ..

പറയാം.. എന്റെ പെണ്ണേ… ഇത് എന്തൊക്കെ സംശയമാണ് ഈ ഉണ്ടാകണ്ണിക്ക്…

ഞങ്ങൾ വീണ്ടും ബാൽക്കണിയിൽ വന്നിരുന്നു….അഭിയേട്ട…ശരിക്കും നിങ്ങളുടെ ആരാണ് അപ്പച്ചി..

ദാ… പെണ്ണ് വീണ്ടും തുടങ്ങി…എല്ലാം പറയാമെന്നെ…ഒന്നു ശ്വാസം വിടാൻ സമയം തായോ…

ഞാൻ പറഞ്ഞാൽ മതിയോ ശിവകുട്ടി…

ആ ശബ്ദം കേട്ടു ഞങ്ങൾ എല്ലാവരും തിരിഞ്ഞു നോക്കി….

തുടരും….

 

LEAVE A REPLY

Please enter your comment!
Please enter your name here