Home Latest ശാക്കിർ.. എന്താ നിന്റെ പ്രോബ്ലം.. നിനക്ക് എന്താ അവളോട്‌ ഇത്രയും പക… Part – 26

ശാക്കിർ.. എന്താ നിന്റെ പ്രോബ്ലം.. നിനക്ക് എന്താ അവളോട്‌ ഇത്രയും പക… Part – 26

0

Part – 25 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളംതെന്നൽ. ഭാഗം -26

അവൾ ഷാക്കിറിനെദയനീയമായി നോക്കി. അവന്റെ പകയുള്ള നോട്ടം താങ്ങാനുള്ള ശക്തി ഇല്ലാതെ ഐഷു തല താഴ്ത്തി..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പെട്ടെന്ന് ഒരു പൊട്ടി കരച്ചിലോടെ റൂമിലേക്കു ഓടിയത് ഐഷു ആയിരുന്നില്ല. ശാദി മോൾ ആയിരുന്നു.. അവളുടെ കരച്ചിൽ കേട്ട് എല്ലാരും കഴിക്കൽ നിർത്തി അവളുടെ റൂമിലേക്കു പോയി.

ഐഷുവിന് ആകെ വല്ലാതായി. താൻ എത്ര മാത്രം നല്ലത് കരുതിയാലും, അതിന് വേണ്ടി പ്രാർത്ഥിച്ചാലും ഇങ്ങനെ ആണല്ലോ റബ്ബേ നടക്കുന്നത്.. ഞാൻ വേണെങ്കിൽ പോണ്ട എന്ന് വെക്കും, ഞാൻ കാരണം അവൻ പങ്കെടുക്കാതിരിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കൂല ഐഷു മനസ്സിൽ ഉറപ്പിച്ചു. എന്നാലും ഐഷുവിന് മനസ്സിൽ വലിയ വേദന തോന്നി, റഹ്മാനായ തമ്പുരാനെ… ശാദി മോള്ടെ കാര്യത്തിൽ എത്ര മാത്രം ഞാൻ സന്തോഷിച്ചു. അവളുമായി അല്ലെ എന്റെ കൂട്ട്, ഞാൻ പോകാതിരുന്നാൽ ഷാനുക്ക കാരണം അന്വേഷി ക്കൂലെ. എന്റെ വീട്ടിലും പരിപാടി പറയണമെന്ന് പറഞ്ഞിരുന്നു. ഞാൻ പോകാതിരുന്നാൽ അവരും ചോദിക്കൂലേ. .. ഞാൻ എന്ത് ചെയ്യണം റബ്ബേ..

ഒരുപാട് സന്തോഷത്തോടെയാണ് അവളുടെ ബർത്ത് ഡേയുടെ വിശേഷം കേട്ട് ഇരുന്നത് തന്നെ. ആ സന്തോഷം ഞാൻ വേണ്ട എന്ന് വെക്കും പക്ഷെ എന്റെ ചുറ്റിലും ഉള്ള ആളുകൾ എല്ലാം അറിയാൻ അത് കാരണം ആകും. അവൾക്കു ആലോചിച്ചു ടെൻഷൻ കൂടി. എല്ലാരും ശാദി മോൾടെ റൂമിൽ അവളെ പറഞ്ഞു സമദാനിപ്പിക്കുന്ന തിരക്കിലാണ്. ഐഷുവും അങ്ങോട്ട്‌ ചെന്ന് അവളുടെ അടുത്ത് ഇരുന്നു.

ശാദി മോളെ… ഐഷു വിളിച്ചു. ഞാൻ വരുന്നില്ല എനിക്ക് ഒരു പ്രശ്നവുമില്ല. മോളു പോയി സന്തോഷത്തോടെ ആഘോഷിക്കണം. ഞാൻ ഇവിടെ ഇരുന്നു മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കും.. ഇതിന് വേണ്ടി മോളു കരയരുത്, ഐഷു അവളുടെ മുടിയിലൂടെ തലോടി. മാമി ഇതൊക്കെ തന്നെ ആണ് പറയാൻ വരുന്നത് എന്ന് എനിക്കറിയാം. പക്ഷെ എനിക്ക് രണ്ടാളും വേണം, രണ്ടാളെയും കിട്ടിയേ പറ്റൂ. ആരെ എടുക്കുമെന്ന് തീരുമാനിക്കാൻ എനിക്ക് പറ്റില്ല ശാദി മോൾ തറപ്പിച്ചു പറഞ്ഞു.. അടുത്ത ആഴ്ചയല്ലേ മോളെ. നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം. മോളു ഇപ്പൊ പോയി മുഖം ഒക്കെ കഴുകി നല്ല കുട്ടിയായി ഇരിക്ക്. സൈനുമ്മ അവളെ സമദനിപ്പിച്ചു. ഐഷു റൂമിലേക്കു തിരിച്ചു. ഷിഫായും ഉമ്മയും ഷാക്കിറിനെ നോക്കി. പുറത്തു ബൈക്കിൽ കയറി ഇരുന്നു ഫോണിൽ തോണ്ടി കളിക്കുന്നുണ്ട് അവൻ. ഉമ്മ യും ഷിഫായും കൂടി ഇറങ്ങി ചെന്നു..

ശാക്കിർ.. എന്താ നിന്റെ പ്രോബ്ലം.. നിനക്ക് എന്താ അവളോട്‌ ഇത്രയും പക. അവൾ ഈ കുടുംബത്തിലെ ഒരു അംഗമാണ് ഇപ്പോൾ, അവളെ കൂട്ടത്തിൽ കൂട്ടാതെ നമുക്ക് പറ്റില്ല. ആളുകൾ ചോദിക്കൂലെ അവളെ കണ്ടില്ലെങ്കിൽ.. നീ എന്ത് വിഡ്ഢിത്തരം ആണ് ഈ പറയുന്നത്.. ഷാനു എങ്ങാനും അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്ന് നീ ഓർത്തിട്ടുണ്ടോ. ശാദി മോൾ ഇന്ന് സങ്കടപെട്ടത് നീയും കണ്ടതല്ലേ. അവളോട്‌ ഇഷ്ടം ഉള്ളോണ്ടല്ലേ ശാദിക്കും സങ്കടം ആയത്. നീ എന്താ ഒന്നും മറുപടി പറയാത്തത്. ഷിഫാ ഷാക്കിറിന് നേരെ തിരിഞ്ഞു..

ഞാൻ എന്ത് മറുപടി പറയാൻ.. അവളുടെ മഹത്വം നിന്ന് പ്രസംഗിക്കുന്നു നീ. അതിൽ നിന്ന് എനിക്ക് മനസിലായത്, അവളുടെ തൊലി നിറം നിന്റെ വീട്ടിൽ കൂടുന്ന നാലാളെ കാണിക്കണം നിനക്ക്, പിന്നെ അവൾ ഈ വീട്ടിലെ അംഗത്വം എടുതിട്ടുണ്ട്. അത് കൊണ്ട് അവൾ വരണം, ശാദി സങ്കടപ്പെടാതിരിക്കണം.. അതിനു എല്ലാത്തിനും പരിഹാരം ഞാൻ കാണണം.. അതായത് ഈ ശാക്കിർ പരിപാടിക് വരേണ്ടതില്ല. ഞാൻ മാറി തരണം.. അതല്ലേ നിന്റെ ഉദ്ദേശം.അവൾ വന്നില്ലെങ്കിൽ ആളുകൾ ചോദിക്കും, ശെരിയാ.. ഷാക്കിറിനെ ഒരു പട്ടിയും അന്വേശിക്കൂല.. അത് കൊണ്ട് ഷാക്കിറിന് ഒരു വാക്കേയുള്ളൂ. അത് ആദ്യം പറഞ്ഞു. ഞാൻ വരുന്നില്ല എന്നുള്ള വാക്ക് , അത് പറഞ്ഞപ്പോൾ കുട്ടി പിശാചിന്റെ മോന്ത വാടിയപ്പോൾ ഞാൻ വരണമെങ്കിൽ അതിന് ഒരേ ഒരു നിബന്ധന വെച്ചു. ഇനി നിങ്ങൾക് തീരുമാനിക്കാം.. അവൻഅതും പറഞ്ഞു ചിരി കോട്ടി. ഇവനോടന്നും വർത്താനം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഞാൻ പോകുന്നു, ഡാ.. നീ ഒന്ന് ഓർക്കുന്നത് നല്ലതാ.. ശാദി മോൾ നല്ലൊരു ദിവസമായിട്ടു വിഷമിക്കേണ്ടി വന്നാൽ നിന്നെ വല്ലാതെ പൊക്കി നടക്കുന്ന റാഷിക്ക പോലും നിന്റെ കൂടെ നിൽകൂല, ഇക്കാക് മോളു എന്ന് വെച്ചാൽ അവിടെ എനിക്ക് പോലും സ്ഥാനം ഇല്ല, അറിയാലോ നിനക്ക്..

ആകെയുള്ള ഒരു മോളെ ഇവിടെ നിർത്തുന്നത് എന്റെ കയ്യിൽ നിന്നും അവൾക്കു അടിയും ചീത്തയും കിട്ടുമെന്ന് പേടിച്ചിട്ടാ.. അതോണ്ട് നിനക്കും തീരുമാനം എടുക്കാം.. എന്താ വേണ്ടതെന്.. അതും പറഞ്ഞു നല്ല ദേഷ്യത്തിൽ തന്നെ ഷിഫാ വണ്ടിയിൽ കയറി.. ഏയ്.. ഒന്ന് നിന്നെ, അവിടെ നില്കാൻ,, ശാക്കിർ ശിഫയുടെ വണ്ടിയുടെ അരികിലേക്കു നീങ്ങി. എന്താ കാര്യം.. ഷിഫാ അവനെ നോക്കി, അതേയ് ഈ കുട്ടിപിശാച് കരഞ്ഞാലല്ലേ പ്രശ്നം ഉള്ളു.. അവളെ കൊണ്ട് ഐഷുവിനെ കൂട്ടണ്ട എന്ന് ഞാൻ പറയിപ്പിച്ചാൽ,, അല്ലെങ്കിൽ ഞാൻ പറയാതെ തന്നെ ഐഷു വരേണ്ട എന്ന് ശാദി പറഞ്ഞാൽ പ്രശ്നം തീരൂലെ. അവൻ പുരികം ഉയർത്തി ചോദിച്ചു. ശാദി മോൾ അങ്ങനെ ഒരിക്കലും പറയില്ല. ഐഷു എന്ന് വെച്ചാൽ അവൾക്കു ജീവനാണ്. അത് കൊണ്ടല്ലേ നിങ്ങളിൽ ഒരാളെ സെലക്ട്‌ ചെയ്യാൻ വയ്യാതെ അവൾ കരഞ്ഞത്. എനിക്ക് രണ്ടു പേരും വേണമെന്ന് പറഞ്ഞത്.. ശാദി ന്യായം പറഞ്ഞു.. നീ ഞാൻ ചോദിക്കുന്നതിനു മാത്രം മറുപടി പറഞ്ഞാൽ മതി. യെസ് /നോ. ഇതിൽ ഒരു ഉത്തരം മാത്രം..

ഐഷു വരേണ്ട എന്ന് ശാദി പറഞ്ഞാൽ അവളെ കൂട്ടാതെ പരിപാടി നടത്തുമോ.. ശാക്കിർ വീണ്ടും ചോദ്യം ആവർത്തിച്ച്.. യെസ്.. നടത്തും.ശാദിമോൾ അങ്ങനെ പറഞ്ഞാൽ അത് പോലെ ചെയ്യും.. പക്ഷെ അവൾ അങ്ങനെ പറഞ്ഞില്ല എങ്കിൽ നീ ഐഷുവിന്റെ കൂടെ പരിപാടിയിൽ പങ്കെടുക്കുകയും വേണം. ഷിഫായും ഒരു ഡിമാൻഡ് വെച്ചു..അതെ.ശാദി മോൾ പറയുന്ന പോലെ ഞാനും ചെയ്യും. അവളെ വേണ്ട എന്ന് ശാദി പറഞ്ഞില്ലെങ്കിൽ ഞാനും വരാം.. മനസ്സിൽ എന്തോ കണക്കു കൂട്ടിയ പോലെ ശാക്കിർ ചിരിച്ചു. ആ ചിരിയിൽ ഒരു അപകടം മണക്കുന്ന പോലെ ഷിഫാക് തോന്നി. അവൾ വണ്ടിയും എടുത്തു പോയി. മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത അവൾക്കുo അനുഭവപ്പെട്ടു. എന്തിനും മടിക്കാത്ത സ്വഭാവം ആയിട്ടുണ്ട് ഷാക്കിറിന്റെ.ഇഷ്ടം പോലെ ജീവിക്കാൻ വിട്ടു. ഇപ്പൊ ആകെ അലമ്പായി നടക്കേണ് ചെക്കൻ. അവൾക്കു സമാദാനം കിട്ടിയില്ല. എന്നാലും എന്തിനാ ഈ ചെക്കനു ആ പാവം പെണ്ണിനോട് ഇത്രയും ദേഷ്യം..അങ്ങനെ ഓരോന്ന് ചിന്തിച്ചു വീട് എത്തിയത് അവൾ അറിഞ്ഞില്ല.

വീട്ടിൽ എത്തി അവൾ ഉമ്മാക് വിളിച്ചു നോക്കി. ശാക്കിർ പറഞ്ഞത് മുഴുവൻ ഉമ്മാനോട് പറഞ്ഞു.. എന്തോ തീരുമാനം ഉണ്ട് അവന്റെ കയ്യിൽ.. അല്ലാതെ അവൻ വരാമെന്നുള്ള ഒരു വെല്ലുവിളി അവൻ സ്വീകരിക്കണമെങ്കിൽ ശാദി മോളെ കൊണ്ട് ഐഷുവിനെ വേണ്ട എന്ന് പറയിപ്പിക്കാനുള്ള എന്തെങ്കിലും ഒരു ഐഡിയ അവന്റെ കയ്യിൽ ഉണ്ടാകും. ഇനി എങ്ങാനും വല്ല അടിയോ ഇടിയോ, കൊടുത്തു അവളെ കൊണ്ട് പറയിപ്പിക്കുമോ എന്നാണ് എന്റെ പേടി. അവൻ ചിലപ്പോൾ ജയിക്കാൻ വേണ്ടി അതും ചെയ്യും. ഉമ്മ നല്ലോണം ശ്രദ്ധിക്കണം. ഷിഫാ ഉമ്മയെ ഏല്പിച്ചു. അന്ന് വൈകുന്നേരം വരെ ഐഷു പുറത്തു വന്നില്ല. രാത്രി ഭക്ഷണം കഴിഞ്ഞു കിടക്കാൻ നേരം ഉമ്മ ചോദിച്ചു.. ഇന്നെന്താഐഷുവിന് ഇത്രയും സങ്കടം.. പുറത്തു വന്നേയില്ലല്ലോ.. ശാക്കിർ പറഞ്ഞത് കേട്ടു മോളു വിഷമിക്കരുത്, അവന്റെ സ്വഭാവം അങ്ങനെ ആയിപോയി. ഇനി മാറ്റിയാൽ മാറുമെന്ന് പ്രതീക്ഷയില്ല.

ശാദി മോൾക്ക്‌ നിന്നെ ജീവനാണ്. നീ ഇല്ലാതെ അവൾ സമ്മതിക്കില്ല.. എനിക്ക് പ്രശ്നം ഒന്നുമില്ല ഉമ്മാ.. അവൻ പറഞ്ഞ പോലെ അവന്റെ കാര്യത്തിൽ ഒരു ടെൻഷൻ തോന്നി. അത് ശാദിമോൾടെ കാര്യം ആയോണ്ട്. അല്ലാതെ ഒരു ബുദ്ധിമുട്ടും ഇല്ല. അവൾ ഹാപ്പി ആയി ഇരുന്നാൽ മാത്രം മതി എനിക്ക്. നല്ലൊരു ദിവസം ആയിട്ട് അന്ന് അവൾ സങ്കടപെടാൻ പാടില്ലല്ലോ.. ആ ഒരു വിഷമം മാത്രം.. അത് പറഞ്ഞു അവൾ ഉമ്മാടെ അടുത്തിരുന്നു, ശാദിമോൾ വീർത്ത മുഖവുമായി വന്നു ഐഷുവിന്റെ മടിയിൽ തല വെച്ചു. ഐഷുവിന് അവളോട്‌ വാത്സല്യം തോന്നി.

അവൾ ശാദിയുടെ തലയിൽ വിരലുകൾ നടത്തി. അവൾക്കു തന്റെ ഫാത്തിമയുടെ പ്രായമാണ്. ഇവളെക്കൾ ഒന്ന് കൂടി സുന്ദരിയാണ് തന്റെ പാത്തു. രാത്രിയിൽ കഥ പറഞ്ഞു ഇരിക്കുന്ന നേരം ഇങ്ങനെ മടിയിൽ തല വെച്ചു അവൾ ഉറങ്ങുമായിരുന്നു. അവൾക്കു വീട്ടിൽ പോകാൻ തിടുക്കം തോന്നി.. ഉമ്മാ.. ഐഷു വിളിച്ചു.. എന്താ മോളെ ഉമ്മ വിളി കേട്ടു. ഞാൻ രണ്ടു ദിവസം വീട്ടിൽ പോയാലോ.. വേണ്ട അത് പറഞ്ഞത് ശാദി ആയിരുന്നു.. എന്താ ശാദി മോളെ.. മാമി രണ്ടു ദിവസം കഴിഞ്ഞാൽ വരില്ലേ.. അത് വേണ്ട മാമി..എന്റെ ബാപ്പച്ചി വരട്ടെ.. എന്നിട്ട് എന്റെ ബേഡേ കഴിഞ്ഞു മാമിക്ക് പോകാം.. പിന്നെ കുറച്ചു കഴിഞ്ഞു വന്നാൽ മതി. ബാപ്പച്ചി പോകുന്നത് വരെ ശാദി മോൾ അവിടെ നില്കും.. അപ്പൊ മാമിയുo പോയി നിന്നോ.. അവൾ പറഞ്ഞത് ശെരിയാണെന്ന് ഐഷുവിനും തോന്നി.. എന്നാപിന്നെ അങ്ങനെ ചെയ്യാം അത് പറഞ്ഞു അവർ എഴുനേറ്റു കിടക്കാൻ ഒരുങ്ങി

.. കുട്ടി പിശാചേ.. നീ ഉറങ്ങിയോ എന്നും ചോദിച്ചു ശാക്കിർ കടന്നു വന്നു. അവനെ കണ്ട പാടെ ഐഷു മുറിയിലേക്ക് പോയി. ശാക്കിർ ശാദി മോൾടെ കൂടെ ഇരുന്നു. നീ എന്ത് തീരുമാനിച്ചു.. അവൻ അവളോട്‌ ചോദിച്ചു. ഞാൻ എന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു.. എനിക്ക് രണ്ടു പേരും വേണം ശാദി പറഞ്ഞു. എന്നാൽ ഒന്നൂടെ ആലോചിക്ക്.. അവൾ ഉണ്ടെങ്കിൽ ഈ കുഞ്ഞിമാമൻ വരില്ല. എല്ലാ കാര്യങ്ങൾക്കുo മുന്നിൽ ഞാൻ വേണല്ലോ നിന്റെ ബാപ്പച്ചിക്ക്. അപ്പൊ ആര് വേണമെന്ന് നീ തീരുമാനിച്ചു നാളെ വൈകുന്നേരം പറഞ്ഞാൽ മതി. നാളെ നിന്റെ ഉമ്മച്ചിയും വരും ഇവിടെ. നിന്റെ തീരുമാനം അറിയാൻ,, ശാദി മോൾ ആകെ കുഴഞ്ഞു. ഞാൻ ഉറങ്ങാൻ പോകുവാ അവൾ എണീറ്റു റൂമിലേക്കു നടന്നു. നന്നായി ഉറങ്ങി എണീറ്റു രാവിലെ ഇരുന്നു ആലോചിച്ചു വൈകുന്നേരം പറഞ്ഞാൽ മതി. അവനുംകിടക്കാൻ പോയി. ശാദി മോൾക്ക് കിടന്നിട്ടും ഉറക്കം വന്നില്ല.അവൾ തിരിഞ്ഞു മറിഞ്ഞു കിടന്നു നേരം വെളുപ്പിച്ചു. രാവിലെ ഐഷു എണീറ്റു വന്നു ശാദി മോളെ വിളിച്ചു.

നീ ടെൻഷൻ ആകല്ലേ മോളെ.. നിന്റെ ബെഡേ ഭംഗിയായി നടക്കും. മാമൻ നിന്റെ കൂടെ തന്നെ ഉണ്ടാകും. അപ്പൊ മാമി വരില്ല എന്നല്ലേ.. ശാദി ഇടയിൽ കയറി ചോദിച്ചു. നമുക്ക് ദുആ ചെയ്യാം മോളെ.. അവന്റെ മനസ്സ് മാറാൻ വേണ്ടി നമുക്ക് ദുആ ചെയ്യാം.. മോൾ നിസ്കരിക്കാരുണ്ടോ ഐഷു ചോദിച്ചു.. ഇല്ല അവൾ മറുപടി പറഞ്ഞു. ചെയ്യാൻ അറിയില്ലേ.. അറിയാം, പഠിച്ചിട്ടുണ്ടല്ലോ.. ആഹ് എന്നാ മോൾ പോയി വുളു ചെയ്തു നിസ്കരിച്ചു റബ്ബിനോട് ദുആ ചെയ്..എന്റെ ബേഡേ ഉഷാറാക്കി തരണേ റബ്ബേ. എനിക്ക് ഇഷ്ടപ്പെട്ട എല്ലാരെയും അതിൽ പങ്കാളികളക്കണേ .. അങ്ങനെ എന്ത് കാര്യത്തിനും നമ്മൾ ആദ്യം പ്രാർത്ഥന നടത്തണം. എല്ലാത്തിനും കഴിവുള്ള റബ്ബ് അവന്റെ സ്വഭാവം നന്നാക്കി തരും. ശാദി എണീറ്റ് വുളു ചെയ്തു. ഐഷുവിന്റെ മനസ്സിൽ കുളിർമഴ പെയ്തിറങ്ങി. റഹ്മാനായ നാഥാ.. ഒരാളെ എങ്കിൽ ഒരാളെ നിന്റെ മാർഗത്തിൽ എത്തിക്കാൻ നീ എനിക്ക് കഴിവും ക്ഷമയും നൽകണേ.. സമയം ഉച്ചയോടെ ഷിഫാ എത്തി. എന്നും ഉമ്മാനെ കാണുമ്പോൾ ശാദിക്ക് സന്തോഷം ഉണ്ടാകും. ഇന്ന് ഉമ്മ വന്നപ്പോൾ അവൾക്കു വേവലാതി തോന്നി.

എന്റെ തീരുമാനം അറിയാൻ, അല്ലെങ്കിൽ കുഞ്ഞി മാമന്റെ തീരുമാനം അറിയാൻ,, അതിനാണ് ഉമ്മച്ചി വന്നത്. ശാദി ഷാക്കിറിന്റ റൂമിൽ ചെന്നു. മാമനോട് സംസാരിക്കണം.. എല്ലാരും കൂടുന്ന ഒരു പാർട്ടി ആണ് എനിക്കിഷ്ടം. നിങ്ങൾ രണ്ടു പേരും വേണമെന്ന് വാശി പിടിക്കണം. അവൾ തീരുമാനം ഉറപ്പിച്ചു. ബിസ്മി ചൊല്ലി അവൾ സ്റ്റപ്പുകൾ കയറി. ശാദി മോളെ കണ്ട ശാക്കിർ വേഗം എഴുന്നേറ്റു വന്ന് അവളെ ഇരുത്തി. കുറച്ചു നേരത്തെ സംസാരത്തിനു ശേഷം അവർ രണ്ടു പേരും ഇറങ്ങി വന്നു. താഴെ അവരുടെ തീരുമാനം അറിയാൻ ഐഷു അടക്കം എല്ലാരും നോക്കി ഇരുന്നു..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here