Home Latest സ്റ്റാന്റിലേക്ക് എന്ന് പറഞ്ഞിട്ടല്ലേ ഓട്ടോ പിടിച്ചത് താൻ ഇത് എങ്ങോട്ടാ പോകുന്നത്? Part – 18...

സ്റ്റാന്റിലേക്ക് എന്ന് പറഞ്ഞിട്ടല്ലേ ഓട്ടോ പിടിച്ചത് താൻ ഇത് എങ്ങോട്ടാ പോകുന്നത്? Part – 18 (അവസാന ഭാഗം)

0

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 18

ഓട്ടോ വഴി മാറി പോകുന്നത് കണ്ട് ചോദിക്കാൻ വേണ്ടി ഒരുങ്ങിയ ഭദ്ര മുന്നിൽ തടഞ്ഞു നിർത്തിയ കാർ കണ്ടു. സഞ്ജു ഇറങ്ങി വന്നു. താൻ എന്താടോ കാണിക്കുന്നത് വണ്ടി എടുത്ത് മാറ്റ് ഓട്ടോ ഡ്രൈവർ ചൂടായി.
സ്റ്റാന്റിലേക്ക് എന്ന് പറഞ്ഞിട്ടല്ലേ ഓട്ടോ പിടിച്ചത് താൻ ഇത് എങ്ങോട്ടാ പോകുന്നത്? അവൻ തിരിച്ചു ചോദിച്ചു.

താൻ ആ ബോർഡ് കണ്ടോ സഞ്ജു തിരിഞ്ഞു നാേക്കി പെട്രോൾ പമ്പ്. അവൻ ഒന്നു പരുങ്ങി.
ഓട്ടോകാരൻ അവനെ ഒന്നു തറപ്പിച്ചു നോക്കി. അത് പിന്നെ ചേട്ടാ ഇതെന്റെ ഭാര്യ ആണ്. സോറി ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം.
എടീ വന്ന് കാറിൽ കയറി. ഒന്നും പറയാതെ അവൾ കാറിൽ കയറി. ചേട്ടാ ക്ഷമിക്കണേ. ഇതാ ഓട്ടോ ചാർജ്. അത് സാരമില്ല. അയാൾ പൈസ വാങ്ങാൻ മടിച്ചു. അത് കുഴപ്പമില്ല. അവൻ അതും കൊടുത്ത് വേഗം കാറും എടുത്ത് വീട്ടിലേക്ക് തിരിച്ചു.

വീട്ടിൽ എത്തുന്നത് വരെ അവർ ഒന്നും മിണ്ടിയില്ല.
വീടിന്റെ മേലെ ഉള്ള റോഡിൽ അവൻ കാറ് നിർത്തി. ഭദ്ര ഇറങ്ങാൻ തുടങ്ങിയതും അവൻ കാർ മുന്നോട്ട് എടുത്ത്. എന്താ കൊല്ലാൻ നോക്കുവാണോ. അവൾ ദേഷ്യത്തിൽ ചോദിച്ചു. ഹോ അപ്പോൾ മിണ്ടാട്ടം മുട്ടിയിട്ടില്ലല്ലേ. അവൻ കാർ താഴോട്ടേക്ക് ഇറക്കി.
ഗേറ്റ്നു മുന്നിൽ നിർത്തി. അവൾ ഇറങ്ങാതെ ഇരുന്നു. ഇറങ്ങാൻ ഇനി പ്രത്യേകം പറയണമായിരിക്കും ഇവിടം വരേയുള്ളൂ.
ഒന്നും പറയാതെ ഇറങ്ങി അവൾ മുന്നോട്ട് നടന്നു.
സഞ്ജു കാർ തിരിച്ചു പോയി.
അവൻ എന്താ കേറാതെ പോയെ. ഹരി ചോദിച്ചു. അറിയില്ല. രാത്രി വൈകേണ്ട കരുതി ആയിരിക്കും. അവൾ അകത്തേക്ക് പോയി.

പിറ്റേന്ന് കല്യാൺ എത്തി. സഹായത്തിനായി അവൻ നേരത്തേ പോന്നു.
ബന്ധുക്കളെ ഒക്കെ ക്ഷണിച്ചു തുടങ്ങി. അങ്ങനെ എല്ലാം ഗംഭീരമായ് നടന്നു കൊണ്ടിരുന്നു.
റൂമിൽ ഇരിക്കുന്ന ഭദ്രയെ തിരക്കി കല്യാൺ അങ്ങോട്ട് വന്നു. ഇന്ന് സാരി എടുക്കാൻ പോവണ്ടേ? നിന്നെ ചെറിയമ്മ അന്വേഷിക്കുന്നു.
കണ്ണേട്ടാ ആ ഡോർ എന്ന് അടക്കൂ. എനിക്ക് ഒരു കാര്യം പറയണം എന്തേ അവൻ അടുത്തു ചെന്നു. നടന്നതൊക്കെ അവൾ പറഞ്ഞു. ഞാൻ എന്താ കണ്ണേട്ടാ വേണ്ടത്? അച്ഛനോട് ഇതൊക്കെ പറയാൻ എനിക്ക് കഴിയുന്ന് തോന്നുന്നില്ല.
നിൽക്ക് ആയിട്ടില്ല. ഗൗരവത്തോടെ അവൻ പറഞ്ഞു. നമ്മൾ ആയിട്ട് ഈ കല്യാണം വേണ്ടാന്ന് വെച്ചാൽ അവർക്ക് നഷ്ട പരിഹാരത്തിന് claim ചെയ്യാൻ അവകാശമുണ്ട്. Engagement കഴിഞ്ഞതല്ലേ ഒരു പക്ഷേ, അത് തന്നെ ആയിരിക്കും അവന്റെ ഉദ്ദേശവും. അവനായിട്ട് മുടക്കിയാൽ നമ്മൾക്ക് അത് claim ചെയ്യാം.

കണ്ണേട്ടൻ ഒരു വക്കീൽ ആയിട്ടാണോ എന്റെ ചേട്ടൻ ആയിട്ടാണോ സംസാരിക്കുന്നത്. അവൻ പറയുന്നതൊന്നും അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. കല്യാണ പെണ്ണായി ഉടുത്ത് ഒരുങ്ങി ഞാൻ നാണം കെടില്ലേ. അവളുടെ കണ്ണുകൾ നിറഞ്ഞു. നീ അല്ല അവനാണ് നാണം കെടാൻ പോകുന്നത് നിന്നെ വേണ്ടാന്ന് പറഞ്ഞ് അവൻ പന്തലിൽ നിന്നറങ്ങിയാൽ അവൻ നടന്നു പോകില്ല. ദേഷ്യം കൊണ്ട് അവൻ വിറച്ചു. തല്ലുണ്ടാക്കാനോ ഈശ്വരാ അവൾ നെഞ്ചത്തു കൈവച്ചു. എന്നാ വേണ്ട കൊല്ലാം. അവൾ തലയിൽ കൈവച്ചു. ഏത് നേരത്താ ഈശ്വരാ പറയാൻ തീരുമാനിച്ചത് സമാധാനപരമായി എല്ലാം ഒഴിവാക്കാം എന്ന് കരുതിയതാണ്. എനിക്ക് വയ്യാ അവൾ കിടക്കയിൽ ഇരുന്നു.

എടീ നിനക്ക് ഇതിന്റെ legal obligations അറിയാഞ്ഞിട്ടാണ്. പ്രശ്നങ്ങൾ ഒഴിവാക്കുയല്ല വേണ്ടത് അത് face ചെയ്യ്.
കണ്ണേട്ടാ… ഒന്നും പറയണ്ടാ നീ റെഡി ആവ്. ഇന്നു തന്നെ സാരി എടുക്കണം. ഇതും ആലോചിച്ച് ടെൻഷൻ ആവേണ്ട. ഓക്കെ… അവൻ പുറത്തേക്ക് പോയി.

ക്ഷണിക്കൽ, ആഭരണം എടുക്കൽ, ഡ്രെസ്സ് എടുക്കൽ, ദിവസങ്ങൾ ഓടി മറഞ്ഞു. ചാരുവിനോട് എല്ലാം പറഞ്ഞ് കണ്ണേട്ടൻ അവളുടെ കൂടെ തന്നെ നിർത്തി. ബന്ധുക്കൾ എല്ലാവരും എത്തി. എല്ലാവരുടേയും മുന്നിൽ സന്തോഷവതിയായി അഭിനയിക്കാൻ അവൾ ശ്രമിച്ചു. തലേന്നത്തെ ചടങ്ങുകളും ഫോട്ടോ ഷൂട്ടും ഒക്കെ കഴിഞ്ഞ് മുറിയിൽ വന്നിരുന്നപ്പോൾ ഭദ്ര ആകെ ക്ഷീണിച്ചിരുന്നു. അടുത്ത ദിവസത്തെ കുറിച്ച് ആലോചിക്കുന്തോറും ഒരു വല്ലാത്ത ഭയം അവളെ മൂടി.

നീ നിന്റെ ജീവിതത്തിൽ ചെയ്ത ആദ്യത്തെ തെറ്റ് ജീവൻ സാറെ reject ചെയ്തു എന്നതാണ്. സഞ്ജുവിന്റെ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങി.
എവിടുന്നോ കിട്ടിയ ഉൾപ്രേരണയാൽ ഫോൺ എടുത്ത് ജീവൻ സാറിന്റെ നമ്പറിൽ കോൾ ചെയ്തു.

അണിഞ്ഞൊരുങ്ങി ഇറങ്ങിയ ഭദ്രയെ അച്ഛനും അമ്മയും മുത്തശ്ശിയും അനുഗ്രഹിച്ചു. അവരുടെ വീട്ടിൽ വച്ചു തന്നെയാണ് കല്യാണം. കല്യാണ മണ്ഡപത്തിൽ യാതൊരു വിധ ഭാവമാറ്റങ്ങളും ഇല്ലാതെ ഇരിക്കുന്ന സഞ്ജുവിനെ കണ്ടപ്പോൾ ഭദ്രയക്ക് ദേഷ്യവും സംങ്കടവും അടക്കാൻ സാധിച്ചില്ല. തന്റെ ഉള്ളിൽ പൊട്ടി തെറിക്കാനായ് നിൽക്കുന്ന ഒരു അഗ്നിപർവ്വതം ഉള്ളതു പോലെ തോന്നി. മണ്ഡപത്തിൽ
അവന്റെ അടുത്ത് ഇരുന്നു. സഞ്ജു അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല. എല്ലാവരുടേയും സന്തോഷം നിറഞ്ഞ മുഖം കാണുമ്പോൾ കണ്ണ് നിറയാൻ തുടങ്ങി. അവളുടെ കണ്ണുകൾ ദയനീയമായി കല്യാണിനെ നോക്കി. അവൻ കണ്ണടച്ചു കാണിച്ചു. നല്ല കലിപ്പ് ലുക്കിൽ എന്തും ചെയ്യാനായ് കൂട്ടുകാരുമായ് നിൽക്കുക ആണ് അവൻ. തന്റെ മുന്നിലിരിക്കുന്നവരിൽ ആരോടോ സംസാരിച്ച് ഇരിക്കുന്ന നവീൻനെ കണ്ടിട്ടും അവളുടെ കണ്ണുകൾ മറ്റൊരു വ്യക്തിക്കായ് തിരഞ്ഞു നടന്നു.

മുഹൂർത്തമായ് താലി കെട്ടിക്കോളൂ. അവൾ കണ്ണുകൾ പതിയെ അടച്ചു. കെട്ട് മേളം മുഴങ്ങുന്നതിനേക്കാൾ ശബ്ദത്തിൽ അവളുടെ ഹൃദയത്തിൽ പെരുമ്പറ മുഴങ്ങി.

കഴുത്തിൽ ഉണ്ടായ സ്പർശനം കാരണം അവൾ കണ്ണു തുറന്ന് നോക്കി താലി മാല കണ്ട് ഒന്നു അമ്പരന്നു. എന്നിട്ട് സഞ്ജുവിനെ ഒന്നു നോക്കി യാതൊരു expression ഉം ഇടാതെ അവൻ അവളുടെ കഴുത്തിൽ താലി കെട്ടി.

അവൾ പതുക്കെ കല്ല്യാണിനെ നോക്കി. കിളി പോയ പോലെ എന്താ ഇത് എന്ന രീതിയിൽ അവൻ കണ്ണുകൾ കൊണ്ട് ചോദിച്ചു. ഒന്നും മിണ്ടാൻ ആകാതെ അവൾ ഇരുന്നു. തുളസി മാല ഇട്ടു കൊടുത്തതും അവന്റെ കൈ പിടിച്ച് മൂന്നു വട്ടം വലം വെച്ചതും യാന്ത്രികമായ് ചെയ്തത് പോലെ ഭദ്രയ്ക്ക് അനുഭവപ്പെട്ടു. കുറച്ച് വൈകിയാണ് അനുവും രോഹനും എത്തിയത്.
രോഹൻ ആയിട്ട് വന്ന് ഇഷ്ടം പറയുമെന്ന് കരുതി കാത്തിരുന്നു അനുവിനു മടുത്തു. അവസാനം അവൾ തന്നെ മുൻ കൈ എടുത്തു ആ കാര്യത്തിൽ ഒരു തീരുമാനം എടുത്തു. രണ്ട് പേരുടേയും നിശ്ചയം അടുത്ത മാസം നടത്താൻ ഇരിക്കുവാണ്. കുറേ നാളുകൾക്ക് ശേഷം കാണുന്നതിന്റെ സന്തോഷം നാല് പേരുടേയും മുഖത്ത് കാണാൻ ഉണ്ട്. ഫോട്ടോ ഷൂട്ടും
ഭക്ഷണം കഴിക്കലുമൊക്കെ കഴിഞ്ഞപ്പോഴും സഞ്ജു തന്നെ ഒരിക്കൽ പോലും മൈന്റ് ആകാഞ്ഞത് അവൾ ശ്രദ്ധിച്ചു.

സഞ്ജു വിന്റെ വീട്ടിൽ എത്തി എല്ലാ ചടങ്ങുകളും കഴിഞ്ഞു. തനിക്ക് മുഖം തരാതെ നടക്കുന്ന കുഞ്ഞുവിനെ കണ്ടപ്പോൾ ആണ് ഒതുക്കി വച്ച എല്ല കണ്ണീരും പുറത്ത് ചാടിയത്. ഇന്ന് അവനെ ഒന്നു ശ്രദ്ധിച്ചു പോലുമില്ല. അല്ലെങ്കിലും അവനോട് ഇന്ന് യാത്ര പറയേണ്ടി വരുമെന്നും അവൾ ഓർത്തില്ല.

എല്ലാവരും യാത്ര പറഞ്ഞ് ഇറങ്ങി.
അത്യാവശ്യം ബന്ധുക്കൾ മാത്രമായി വീട്ടിലേ ആളുകൾ കുറഞ്ഞു.
കുളിച്ച് ഫ്രഷ് ആയി വന്ന ഭദ്രയ്ക്ക് കൈയ്യിൽ ഒരു ഗ്ലാസ്സ് പാൽ കൊടുത്തു അവന്റെ മുറിയിലേക്ക് വിട്ടു. പതുക്കെ വാതിൽ തുറന്നു അകത്തു കയറി.
സഞ്ജു വിനെ കണ്ടില്ല.
അവനെ കാത്തിരുന്നു കാത്തിരുന്നു എപ്പഴോ അവൾ ഉറങ്ങി പോയി.

പിറ്റേന്ന് ഉണർന്നപ്പോൾ എവിടെ ആണെന്ന് പെട്ടന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അടുത്ത് കിടക്കുന്ന സഞ്ജുവിനെ കണ്ടപ്പോൾ ആണ് ബോധം വന്നത്.
അവനെ ഉണർത്താതെ ഫ്രഷ് ആയതിനു ശേഷം അടുക്കളയിലേക്ക് പോയി.
ധന്യയെ സഹായിക്കാൻ അടുത്തു ചെന്നു.
മോൾ ഈ ചായ കുടിച്ചോ… ധന്യ ചിരിയോടെ ഒരു കപ്പ് അവൾക്ക് നേരെ നീട്ടി അമ്മ കുടിച്ചോ? നമ്മൾ എല്ലാരും കുടിച്ചു. മോൾ കുടിച്ചിട്ട് അവനു കൊടുത്താൽ മതി.

കപ്പും എടുത്ത് അടുക്കളയിൽ നിന്ന് നടന്ന ഭദ്ര എതിരെ വന്ന സഞ്ജുവിനെ തട്ടി കപ്പ് താഴെ വീണു പൊട്ടി. നിനക്കു കണ്ണ് കാണുന്നില്ലേ? അവന്റെ ശബ്ദം ഉയർന്നു. ശേഖരനും ധന്യയും അവിടേക്ക് വന്നു. താഴെ കിടക്കുന്ന കപ്പും ഒന്നും മിണ്ടാതെ നിൽക്കുന്ന ഭദ്രയേയും കണ്ടപ്പോൾ ധന്യ പറഞ്ഞു. എന്താടാ ഒരു കപ്പ് പൊട്ടിയതിനാണോ ഇത്ര ബഹളം. മോൾ മാറ് ഞാൻ വൃത്തിയാക്കാം.

അമ്മയെന്തിനു ചെയ്യണം അവൾ തന്നെ ചെയ്തോളും. സഞ്ജു പുച്ഛത്തോടെ പറഞ്ഞു. കല്യാണം കഴിഞ്ഞതു കൊണ്ട് അച്ഛനും അമ്മയും മകന്റെ സ്നേഹം കുറഞ്ഞ് പോകും എന്ന് വിചാരിച്ചുള്ള ഡയലോഗ് ആണെങ്കി അത് വേണ്ട. ശേഖരൻ ഒന്ന് തറപ്പിച്ച് നോക്കി. വേണ്ടങ്കി വേണ്ട അവൻ തിരിഞ്ഞു നടന്നു.

ധന്യ വൃത്തിയാക്കാൻ ശ്രമിച്ചു എങ്കിലും ഭദ്ര കൂട്ടാക്കിയില്ല. അവൾ കരയാതിരിക്കാൻ ശ്രമിച്ചു. കുറച്ച് കഴിഞ്ഞാണ് ഭദ്രയുടെ കെെയ്യിലുണ്ടായ മുറിവ് ധന്യ കണ്ടത്. മോൾ റൂമിൽ പോയി മരുന്ന് വെക്ക് ഷെൽഫിൽ ഉണ്ട്. അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു.

മരുന്ന് വെച്ചപ്പോൾ ആണ് സഞ്ജു അങ്ങോട്ട് വന്നത്. കണ്ണു തുടച്ച് അവൾ അവനെ മറി കടന്ന് പോയി.
അവളെ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തി. സോറി പറഞ്ഞ് അവളെ കെട്ടി പിടിച്ചു. അവൾ ആകെ അന്തം വിട്ടു പോയി. സോറി ഭദ്ര ഞാൻ ഒരു പാട് വേദനിപ്പിച്ചുന്ന് അറിയാം.. എന്നോട് നീ കള്ളം പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല. നിനക്ക് വേണ്ടി ഈ മുറിയിൽ വച്ച് ഒരു പാട് ഞാൻ കരഞ്ഞിട്ടുണ്ട്. അതേ റൂമിൽ വച്ച് നിന്നെയും ഒന്ന് കരയിക്കണം എന്ന് മാത്രെ കരുതിയുള്ളൂ. ഇന്നലെ തന്നെ എല്ലാം തുറന്ന് പറയാൻ വന്നതാണ് പക്ഷെ, ഞാൻ എത്താൻ കുറച്ച് വൈകി പോയി. നിന്നെ ഉണർത്തണ്ട എന്നു കരുതി അതോണ്ട.

തകർന്നു പോയ തന്റെ ജീവിതം തിരിച്ചു കിട്ടിയ സന്തോഷവും അതുപോലെ തന്നെ അവനോട് ദേഷ്യവും വന്നു.
മാറ് അവനെ തള്ളി മാറ്റി. നിങ്ങൾക്ക് അറിയോ എത്ര ദിവസമായ് ഞാൻ ഒരുകി ഒരുകി തീർന്നെന്ന്. ഇതിനു മാത്രം എന്തു തെറ്റാണ് ഞാൻ നിങ്ങളോട് ചെയ്തത്. അവൾ മുഖം പൊത്തി കരഞ്ഞു. ഒരു പെൺകുട്ടി ഏറ്റവും സന്തോഷിക്കേണ്ട ദിവങ്ങളിൽ ഒന്നാണ് അവളുടെ കല്യാണ ദിവസം പക്ഷെ ഞാനോ.?
അവളുടെ വാക്കുകൾ അവനെ വല്ലാതെ സ്പർശിച്ചു. എന്നാൽ ഒന്നൂടെ കെട്ടിയാലോ അവൻ കുസൃതിയോടെ ചോദിച്ചു.

അവൾ കണ്ണുരുട്ടി പേടിപ്പിച്ചു. അവൻ ചേർന്നു നിന്നു പറഞ്ഞു വേണേൽ അന്നു തന്നതു പോലെ ഒന്ന് തന്നോ. അവൾ പുരികം ഒന്നുയർത്തി. നിങ്ങളു തല്ലിയാലും നന്നാവില്ല. അവൾ ചിരിച്ചു പോയി. ഇപ്പഴും ദേഷ്യാണോ അവൻ മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു. ഉം അവൾ ഒന്നു മൂളി. അന്ന് നവീൻ ചേട്ടനെ കണ്ടത് പറയാഞ്ഞിട്ട് എന്നെ സംശയിച്ചോ. ഇല്ല അവൻ തല കുലുക്കി. എന്നോട് കള്ളം പറഞ്ഞത് കൊണ്ടാ എനിക്ക് ദേഷ്യം വന്നത്. പിന്നെ അന്ന് ആലോചിച്ച് വന്നപ്പോൾ ഇഷ്ടല്ല പറഞ്ഞതും, തല്ലിയതും ഇഷ്ടം മറച്ച് വെച്ചതും അതിനൊക്കെയുള്ള ചെറിയ ഡോസ്. അവൻ അവളുടെ നെറുകയിൽ ചുംബിച്ചു.

നിന്നെ അറിയുന്നത് പോലെ നീവിൻന്നെ അറിയുന്നതു കൊണ്ട് പ്രശ്നമില്ല. അതെങ്ങനെ!! അവളുടെ കണ്ണിൽ അത്ഭുതം വിരിഞ്ഞു.
നിനക്ക് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ ഞാൻ നവീൻ ന്റെ details തപ്പി എടുത്ത് വിളിച്ചു. കാര്യം പറഞ്ഞു. അവൾ ഞെട്ടലോടെ അവന്റെ മുഖത്ത് നോക്കി. നിന്നെ ഇതുവരെ അങ്ങെനെ ഒന്നും കണ്ടിട്ടില്ല എന്ന് പറഞ്ഞു. അപ്പോൾ എന്റെ ഇഷ്ടം പറഞ്ഞു. അങ്ങേർ പറഞ്ഞു തന്ന idea ആണത്. അവളുടെ സ്നേഹം ഞാൻ അറിഞ്ഞത് ഭദ്ര അറിയേണ്ട എന്നും പിന്നീട് എന്നെ കാണുമ്പോൾ ഒരു ബുദ്ധിമുട്ട് വേണ്ടാ അതു കൊണ്ട് ഞാൻ വേറെ committed ആയീന്ന് പറഞ്ഞാ മതി എന്ന്. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് ഞാൻ രോഹനോട് പോലും പറഞ്ഞിട്ടില്ല. അത് അവൻ കൊണ്ട് പോയി കുളമാക്കി. പിന്നീട് ഇത് ഇത്രേം issue ആയപ്പോൾ ആണ് അന്ന് നവീൻ നിന്നോട് ഇത് പറയാൻ വേണ്ടി വന്നത്.

I’m sorry നിങ്ങൾ എന്നെ പറ്റിച്ച് സ്വന്തമാക്കാൻ ശ്രമിച്ചു എന്ന ദേഷ്യമാണ് എനിക്ക് നിങ്ങളോട് ഉണ്ടായിരുന്നത്. അവൾ അവന്റെ നെഞ്ചിലേക്ക് വീണു.

അല്ലാ അന്ന് നീ എന്തിനാ എന്നോട് ടൗണിൽ പോയിട്ടില്ല പറഞ്ഞത്.
കഴിഞ്ഞ മാസം 20 ന് എന്തായിരുന്നു പ്രത്യേകത.? എന്റെ b’day അവൻ ആലോചിച്ചു പറഞ്ഞു. ആ അതിനുള്ള ഗിഫ്റ്റ് പ്രത്യേകം പറഞ്ഞ് ഉണ്ടാക്കിയത് വാങ്ങാൻ പോയതാണ്. എന്തിനാ പോയത് അങ്ങനെ പലതും ചോദിച്ച് പറഞ്ഞു പോകേണ്ട കരുതിയാ പോയിട്ടേ ഇല്ലാന്ന് പറഞ്ഞത്. അവൾ മുഖം വീർപ്പിച്ചു. എന്നിട്ട് ഗിഫ്റ്റ് എവിടെ നീ തന്നില്ലല്ലോ. ഒലക്ക നിങ്ങളോട് ഉള്ള ദേഷ്യത്തിന് ഞാൻ അത് എറിഞ്ഞ് പൊട്ടിച്ചു.
അത് വേണ്ടിയിരുന്നില്ല.

എന്തായിരുന്നു ആ ഗിഫ്റ്റ്.? അത് അടുത്ത b’day ക്ക് അറിഞ്ഞാ മതീട്ടോ. അവൾ അവനെ ഇറുകെ പുണർന്നു.
നിനക്ക് ഒരാളുടെ മെസ്സേജ് ഉണ്ട്. അതൊരു audio മെസ്സേജ് ആയിരുന്നു.
ഹായ് ഭദ്ര… ജീവൻ സാർ അവളുടെ കണ്ണുകൾ തിളങ്ങി. രണ്ട് പേർക്കും എന്റെ congratulation അതു പോലെ തന്നെ നല്ലാെരു ജീവിതവും ആശംസിക്കുന്നു.

ഭദ്ര താൻ അന്ന് എന്നോട് നോ പറഞ്ഞില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ, ഒരാളുടെ മരണത്തിന് ഞാൻ ഉത്തരവാധിത്തം പറയേണ്ടി വന്നേനെ. Reject ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എന്താണെന്ന് താൻ എനിക്ക് പറഞ്ഞു തന്നു.
അത്രയും hurt ചെയ്യാത്ത രീതിയിൽ ആണ് താൻ എന്നോട് നോ പറഞ്ഞത്. എന്നിട്ടും എനിക്ക് വിഷമമായി എങ്കിൽ വേണിക്ക് എത്രത്തോളം വിഷമം ആയി കാണുമെന്ന് ഞാൻ ചിന്തിച്ചു.
വേണി എന്റെ അമ്മാവന്റെ മകൾ ആണ്. ചെറുപ്പം മുതൽ എന്നെ അവൾക്ക് ഇഷ്ടമായിരുന്നു. പക്ഷെ, മുറ പെണ്ണിനെ കല്യാണം കഴിക്കുന്നതിൽ എനിക്ക്
തീരേ താത്പര്യം ഉണ്ടായിരുന്നില്ല.

അതു കൊണ്ട് തന്നെ ഞാൻ അവളെ ഒരു പാട് അകറ്റി. എന്നിട്ടും അവൾ എന്റെ പിറകേ തന്നെ ആയിരുന്നു. അവൾ അനുഭവിച്ച വേദന എത്രത്തോളം ആണെന്ന് ചിന്തിച്ചപ്പോൾ പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല അതാണ് അവിടെ നിന്നും വേഗം നാട്ടിലേക്ക് transfer വാങ്ങിയത്.

അപ്പോൾ മറ്റന്നാൾ ആണ് ഞങ്ങളുടെ കല്യാണം രണ്ട് പേരും വരണം ok….
മെസ്സേജ് കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം അവൾക്ക് തോന്നി. സാറിന്റെ പുതിയ നമ്പർ ആണ്. കഴിഞ്ഞ ദിവസം സാറിനെ വിളിച്ചപ്പോൾ കിട്ടാതിരുന്നത് അത് കൊണ്ടാണല്ലേ. അവൾ ചിന്തിച്ചു. നിങ്ങൾ തമ്മിൽ Contact ഉണ്ടോ? ഉം സഞ്ജു മൂളി. അവന്റെ തോളിൽ ചാരി ഇരുന്നു.
പെട്ടന്നു അവനിൽ നിന്നു മാറി. അവൻ അതിശത്തോടെ നോക്കി. അപ്പോ ചിഞ്ചു ആരാ?

സഞ്ജു വാ പൊത്തി ചിരിച്ചു. അത് രോഹൻ ആണ് മോളൂസേ… ശരിക്കും വിശ്വാസം ആകാതെ അവൾ ചോദിച്ചു. ഷെൽഫ് തുറന്ന് അന്ന് വാങ്ങിച്ച സാരി അവൾക്ക് കൊടുത്തിട്ട് പറഞ്ഞു. മറ്റന്നാൾ ഇതും ഇട്ടോണ്ട് സാറിന്റെ കല്യാണത്തിന് പോകാട്ടോ.. നിങ്ങൾ ഈ ജന്മം നന്നാകൂലാ … അവന്റെ നെഞ്ചിൽ ഇടിച്ചോണ്ട് അവൾ പറഞ്ഞു. അവളെ ചേർത്തു പിടിച്ച് കാതിനോട് ചുണ്ട് ചേർത്ത് വച്ച് അവൻ മന്ത്രിച്ചു.. ഭദ്രയുടെ സ്വന്തം സഞ്ജു😍

അവസാനിച്ചു.😇

( എല്ലാവരോടും ഒരുപാട് നന്ദി. ആദ്യമായി എഴുതിയ കഥയ്ക്ക് ഇത്രേം സപ്പോർട്ടു കിട്ടുമെന്ന് കരുതിയില്ല. അതുപോലെ ഇത്രേം എഴുതാൻ എന്നെ motivate ചെയ്ത എന്റെ ഫ്രണ്ട്സിനും 😍😘)

LEAVE A REPLY

Please enter your comment!
Please enter your name here