Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Sini Sajeev
ഹരിനന്ദനം പാർട്ട് -14
കേറിവന്ന ആളെ ഹരിക്ക് മനസിലായില്ല..
അവൻ നന്ദുവിനെ നോക്കി
വാ വിദ്യഏട്ടത്തി
അവൾ വിളിച്ചു
ആരാ നന്ദു…
ഹരിയേട്ടാ ഇതാ ഞാൻ പറഞ്ഞ ആൾ ശ്രീവിദ്യ…
ഇതു…
അമ്മയുടെ സഹോദരന്റെ മകളാണ്..
വിദ്ധ്യേടത്തി usa ലായിരുന്നു ഡോക്ടർ ആണ്… ഇവിടെ വച്ച ഞാൻ കാണുന്നത് ഏട്ടത്തിയെ…
റിലേഷൻ അല്ലെ പിന്നെ…
ഹരിക്കൊന്നും മനസിലായില്ല
.
ഹരിയേട്ടാ.. അത്
നന്ദു ഞാൻ പറയാം
വിദ്യ പറഞ്ഞു
ഹരി… എന്റെ അച്ഛൻ പ്രണയിച്ചാണ് അമ്മയെ വിവാഹം ചെയ്തത്.. അതോടു കൂടി അച്ഛനെ തറവാട്ടിൽ നിന്നും ഇറക്കി വിട്ടു.. പിന്നെ ആരും അച്ഛനെപ്പറ്റി അനേഷിച്ചില്ല.. ഞാൻ മെഡിസിന് പഠിക്കുമ്പോൾ ആണ് ഉണ്ണിയെ കാണുന്നത് ഉണ്ണി എന്റെ സീനിയർ ആയിരുന്നു… അവനെ കണ്ടപ്പോൾ തൊട്ടു മനസ്സിൽ കയറിയത അവൻ പിന്നീട് അറിഞ്ഞു ഉണ്ണി എന്റെ മുറച്ചെറുക്കൻ ആണെന്ന്… എന്റെ ഇഷ്ടവും ഞാൻ ആരാണെന്നും അവനോട് പറഞ്ഞിട്ടില്ല.. കോഴ്സ് പൂർത്തിയാക്കി ഞാൻ usa യിലേക്ക് പോയി…
പിന്നീട് എനിക്ക് വേണ്ടി അച്ഛൻ അവന്റെ അമ്മയോട് സംസാരിച്ചു പക്ഷെ തറവാടിന് നാണക്കേട് ഉണ്ടാക്കിയ വല്ലിയേട്ടനെ സ്വീകരിക്കാൻ ഇവരുടെ അമ്മ തയാറായില്ല അച്ഛനെ ഇറക്കിവിട്ടു… പിന്നെ എന്റെ ഇഷ്ടം ഞാൻ എന്നിൽ തന്നെ അടക്കി… usa നിന്നും മടങ്ങിവന്നത് ഉണ്ണിക്ക് വേണ്ടിയായിരുന്നു… ഇവിടെ ജോയിൻ ചെയ്തതിനു ശേഷം എന്റെ ഇഷ്ടം ഉണ്ണിയെ അറിയിക്കാമെന്ന് കരുതി..
ഇവിടെ വച്ചു നന്ദുവിനെ കണ്ടു വിവരങ്ങൾ അറിയുന്നവരെ പ്രേതിക്ഷ ഉണ്ടായിരുന്നു എനിക്ക് പക്ഷെ ഗൗരിയെ ഉണ്ണിക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ കഴിയുന്നില്ല… എന്റെ ജീവൻ ഉണ്ണിയ അവനു ഗൗരിയാണ് ജീവൻ എങ്കിൽ ഒരിക്കലും എന്റെ ഇഷ്ടം അവനെ ഞൻ അറിയിക്കില്ല…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
നന്ദു അതിനു ഉണ്ണി മെഡിസിൻ പടിച്ചതാണോ
അതെ ഹരിയേട്ടാ പക്ഷെ കോഴ്സ് പൂർത്തിയാക്കിയിട് ഏട്ടൻ പ്രാക്ടീസ് നു പോയിട്ടില്ല കാരണം ചോദിച്ചപ്പോൾ ബിസിനസ് ആണ് താല്പര്യം എന്ന് പറഞ്ഞു പിന്നെ ആരും ഏട്ടനെ നിര്ബന്ധിച്ചിട്ടില്ല..
ഹരിയേട്ടാ അമ്മയെയും അമ്മാവനെയും ഒന്നിപ്പിക്കാൻ ഉണ്ണിയേട്ടനും വിദ്യ ഏടത്തിയും ഒന്നിക്കണമ്..
നന്ദു അപ്പോൾ ഗൗരി… അങ്കിൾ ആന്റി ഒരിക്കലും സമ്മതിക്കില്ല… ഉണ്ണി ഇഷ്ടം അല്ലെന്നു പറഞ്ഞാലും ഗൗരിയെ അവൻ സ്നേഹിക്കുന്നുണ്ട്..
ഹരിയേട്ടൻ എനിക്ക് വാക്ക് തന്നതാണ് സപ്പോർട്ട് ആയി നില്ക്കാന്..
മ്മ്… അവൻ മൂളി..
ഹരി… എനിക്ക് വിഷമം ഒന്നുമില്ല ഉണ്ണിക്ക് ഗൗരിയെ ഇഷ്ടം എങ്കിൽ ഒരിക്കലും എന്നെപ്പറ്റി ഉണ്ണി അറിയരുത്…
നന്ദു… പിന്നെ കാണാം..
നന്ദുവിനോട് പറഞ്ഞിട്ട് വിദ്യ പുറത്തേക്കിറങ്ങി.. ചെന്നു നിന്നത് ഉണ്ണിയുടെ മുത്തേ മുന്നിൽ…
അവളെ കണ്ടതും അവൻ സന്തോഷത്തോടെ അവളുടെ അടുത്തേക് ഓടിവന്നു..
ശ്രീ നീ ഇവിടെ
ഉണ്ണി ഞാൻ ഇവിടെയാണ് വർക്ക് ചെയ്യുന്നേ..
Us ൽ അല്ലായിരുന്നോ നീ
അതെ.. ഇപ്പോൾ ഇവിടെയാണ്…
കണ്ടതിൽ സന്തോഷം ഡീ… സുഗാണോ നിനക്
അതെ… പിന്നെ കാണാം ഉണ്ണി.. പേഷ്യൻസ് ഉണ്ട്
ശെരി.. അവൻ നടന്നു പോകുന്നത് നോക്കി അവൾ നിന്നു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി തന്റെ പ്രാണൻ തന്നെ വിട്ടു പോകുന്നതായി അവൾക് തോന്നി ഇനി ഒരു വിവാഹം തനിക്കില്ലെന്നും…
നന്ദു ഉണ്ണിയോട് ശ്രീവിദ്യ കുറിച് ഇപ്പോൾ പറയണ്ട
ഹരിയേട്ടാ അത്..
വേണ്ട… ok അവൻ ദേഷ്യത്തോടെ അവളുടെ നേരെ നോക്കി
അവൾ പിന്നെ ഒന്നും മിണ്ടാതെ തലകുലുക്കി..
പിറ്റേ ദിവസം തന്നെ നന്ദുവിനെ വീട്ടിലേക് കൊണ്ടുപോയി…
ഹരി വീട്ടിലേക് പോകാൻ തയാറായി…
അങ്കിൾ ഞാൻ ഇറങ്ങുവാ കോളേജിൽ പോണം അതിനു മുൻപ് വീട്ടിലേക് പോണം 2 weak ആയി വീട്ടിൽ കയറിയിട്ട്… അമ്മാവനെ ഞാൻ ഇങ്ങോട്ട് അയക്കാം കല്യാണം പെട്ടന്ന് നടത്തണം…
ഞാൻ അങ്ങോട്ട് പറയാൻ തുടങ്ങുവായിരുന്നു മോനെ ഇനി ഇതു നീട്ടികൊണ്ട് പോകണ്ട… നിങ്ങടെ marrige കൂടെ ഉണ്ണിയുടെയും ഗൗരിയുടെയും കല്യാണം കൂടെ നടത്തണം..
അങ്കിൾ ഉണ്ണി ഇതുവരെ സമ്മതം പറഞ്ഞില്ലാലോ
അവൻ സമ്മതിക്കും ഞൻ സമ്മതിപ്പിക്കും..
ശെരി അങ്കിൾ നന്ദുവിനോട് പറഞ്ഞിട്ട് ഞാൻ ഇറങ്ങുവാ
അയാൾ തലകുലുക്കി
അവൻ നന്ദുവിന്റെ അടുത്ത് ചെല്ലുമ്പോൾ ഗൗരി അവളുടെ അരികിൽ ഉണ്ടായിരുന്നു
നന്ദു എന്നോട് ഷെമികണം ഞാൻ തെറ്റിധരണയുടെ പുറത്ത് ചെയ്തത് ആണ്
എനിക്ക് ആരോടും പിണക്കം ഇല്ല ഗൗരി എല്ലാവരെയും സ്നേഹിക്കാൻ മാത്രം എനിക്കറിയൂ..
ഗൗരി നന്ദുവിന്റെ നെറ്റിയിൽ മുഖം കുനിച്ചു ചുംബിച്ചു
സോറി മോളെ
നന്ദു അവളെ നോക്കി പുഞ്ചിരിച്ചു..
ഹരിയെ കണ്ടതും ഗൗരി പുറത്തേക് പോയി
നന്ദു ഞൻ ഇറങ്ങുവാ ലീവ് തീർന്നു പിന്ന വീട്ടിൽ ഒന്ന് കയറണം.. അമ്മയുടെ അടുത്ത ചെന്നിട് കുറച്ചായില്ലേ
അമ്മയെ അനേഷിച്ചെന്നു പറയണം
ശെരി ഡാ… അവൻ അവളുടെ അടുത്തിരുന്നു
റസ്റ്റ് എടുക്കണം നന്നായി..
കുറഞ്ഞു എന്നു പറഞ്ഞു ഓടി ചാടി നാടകല്ലു കേട്ടോ
ഉത്തരവ് സാർ
പോടീ പെണ്ണെ… നിനക്ക് ഞാൻ വച്ചിട്ടുണ്ട്..
ന്ത്…
അവളുടെ ചെവിയോട് മുഖം ചേർത്തു പതിയെ പറഞ്ഞു.. അത് ഫസ്റ്റ് നൈറ്റ് പറഞ്ഞു തരാം..
വഷളൻ… അവൾ അവന്റെ മുഖം പിടിച്ചു തള്ളി..
അവൻ അവളുടെ കൈ പിടിച്ചു ബലമായി വച്ചു മുഖത്തോടു മുഖം ചേർത്ത് ചുണ്ടുകളിൽ അമർത്തി ചുംബിച്ചു… വരുന്നവരെ അഡ്വാൻസ് ആയി ഇതു വച്ചോ ബാക്കി കല്യാണം കഴിഞ്ഞു തരാം..
ഹരിയേട്ടാ..
എന്താടി..
Love you..
Love you so much ചക്കര മോളു.. ❤️❤️❤️❤️😊😊
പോയിട്ട് വരാം..
വിളിക്കണേ..
മ്മ്… അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു… അവൻ പോയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…
ഗൗരി ഹാളിൽ ചെല്ലുമ്പോൾ രാധിക തറ തുടയ്ക്കാൻ വെള്ളം ഒഴിച്ചേക്കുവായിരുന്നു ഗൗരി അത് കണ്ടില്ല അതിൽ ചവിട്ടി അവൾ തറയിലേക് വീഴാൻ പോയപ്പോൾ രണ്ടു കരങ്ങൾ അവളുടെ വയറ്റിൽ ചുറ്റി പിടിച്ചു… അവളേ നേരെ നിർത്തി.. അപ്പോൾ അവൾ തന്റെ വയറ്റിൽ ചുറ്റി പിടിച്ച കൈകളുടെ ഉടമയെ തിരിച്ചറിഞ്ഞു..
ഉണ്ണി ❤️❤️
ഉണ്ണി ആരെയാവും സ്വീകരിക്കുക????? ഹരിയും നന്ദുവും ഒന്നിക്കാൻ ഇനിയും വെല്ലുവിളികൾ നേരിടേണ്ടി വരുമോ???
തുടരും…..
ഉണ്ണി ആരെ സ്വീകരികുനെ ആണ് നിങ്ങൾക്കിഷ്ടം… അഭിപ്രായം പ്രേതിഷിക്കുന്നു സപ്പോർട്ട് തരുന്നതിനു love you all
സിനി സജീവ് ❤️❤️