Home തുടർകഥകൾ സത്യത്തിൽ നീ ആദ്മാർഥമായി പറഞ്ഞതാണോ… അതോ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി  പറഞ്ഞതോ… Part – 9

സത്യത്തിൽ നീ ആദ്മാർഥമായി പറഞ്ഞതാണോ… അതോ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി  പറഞ്ഞതോ… Part – 9

0

Part – 8 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 9

അല്പ സമയത്തെ നിശബ്ദതക്ക് ശേഷം ചേച്ചി എന്നോട് ചോദിച്ചു???   “നമ്മുക്കവനെ എന്തു ചെയ്യാൻ കഴിയും കാത്തു??അവനെ കുറിച്ചു കേട്ടിടത്തോളം അത്ര നിസാരമല്ല അവനെ കുടുക്കുന്നത് . നമ്മുടെ പദ്ധതി പിഴച്ചാൽ ; നമ്മൾ ഇവിടത്തെ  നാട്ടുകാർക്കും പാത്രങ്ങൾക്കും ചൂടുള്ള ഒരു വാർത്തമാത്രമായിതീരും. അവൻ  നിരപരാധിയും നിഷ്കളങ്കനും…… ഈ നാട്ടിലെ സ്ഥിതി ഇപ്പോൾ ഇതാണ് ”

അത്രയും പറഞ്ഞു ചേച്ചി നിർത്തി, ആ വാക്കുകളിൽ ഒരു ആദ്മവിശ്വാസ കുറവും,  നമ്മുടെ നല്ല നാട്ടുകാരെ കുറിച്ച്   ചേച്ചിക്കുള്ള മതിപ്പും  എനിക്കു ഊഹിക്കാൻ കഴിഞ്ഞു. ചേച്ചി പറയുന്നതിലും കാര്യമുണ്ട്, അവനെ കുടുക്കനുള്ള  എന്തു പദ്ധതിയും  വളരെ ബുദ്ധിപൂർവം ആയിരിക്കണം ചെയ്യേണ്ടത് . ഞാൻ കുറെ ആലോചിച്ചു, എന്റെ മനസ്സിൽ ഒരു കുരുട്ടു ബുദ്ധി തോന്നി .അത് എത്രത്തോളം വിജയിക്കുമെന്ന് എനിക്ക്  അറിയില്ല എന്നാലും ചേച്ചിയോട്  പറഞ്ഞാൽ അഭിപ്രായം അറിയാമല്ലോ  എന്ന് കരുതി ഞാൻ പറഞ്ഞു……

“ചേച്ചി അവനെ കുടുക്കാൻ നിയമപരമായ മാർഗ്ഗങ്ങളിൽ ഞങ്ങൾ പോയാൽ അതിലൂടെ  ഒരുപാട് കുടുംബങ്ങൾ തകരും. എന്തിനാ ആ ശാപവും കൂടി നമ്മൾ ഏറ്റു വാങ്ങുന്നെ. അതുകൊണ്ട് അതിനായി  ചെറിയൊരു  കുരുട്ടു ബുദ്ധി എന്റെ മനസ്സിലുണ്ട് അതൊന്ന് നോക്കിയാലോ”
ചേച്ചി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….. “എന്താ കാത്തുവിന്റെ കുരുട്ടുബുദ്ധി ഞാൻ ഒന്ന് കേൾക്കട്ടെ ”
ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു….. “എത്രത്തോളം വിജയിക്കുമെന്ന് എനിക്ക് അറിയില്ല എന്നാലും പറയാം ;അവൻ സ്ത്രീകളെ വലയിൽ വീഴ്ത്തുന്ന അവന്റെ  അതേ പാത നമ്മുക്കും പിന്തുടരാം. ഒരു വ്യാജ ഫേസ്ബുക് അതിലൂടെ അവനെ വലയിൽ വീഴ്ത്തണം”
ചേച്ചി ചോദിച്ചു??? “എന്നിട്ട് എന്തു ചെയ്യാൻ??  കാത്തു കുറച്ചു മുന്നേ നീ പറഞ്ഞല്ലോ , നീയും എനിക്കൊപ്പം കാണും എന്തിനും ഏതിനുമെന്ന്.  ആ വാക്കുകൾ  സത്യത്തിൽ നീ ആദ്മാർഥമായി പറഞ്ഞതാണോ….. അതോ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി  പറഞ്ഞതോ ”

എനിക്ക് പറയാൻ പറ്റില്ലല്ലോ അത് ഒരു പഞ്ചു ഡയലോഗ് പോലെ പറഞ്ഞതാണെന്നു. അത് കൊണ്ട് ഞാൻ പറഞ്ഞു…… ” ആ വാക്കുകൾ ഞാൻ  ആദ്മാർത്ഥമായി പറഞ്ഞതാ ചേച്ചി ”

“അവനെ കൊല്ലാനാണ് എന്റെ പദ്ധതിയെങ്കിൽ  അതിന് കാത്തു എനിക്കൊപ്പം നിൽക്കുമൊ  “എന്ന് ചേച്ചി ചോദിച്ചു???

ആ വാക്കുകൾ കേട്ടപ്പോൾ ; കറന്റ്‌ അടിച്ച  പോലെ എനിക്ക് തോന്നി, ദൈവമേ ഒന്ന് ജീവിച്ചു തുടങ്ങിയാതെയുള്ളൂ ഈ ചേച്ചി കാണുന്ന പോലൊന്നുമല്ല, ആള് പുലിയാ ഞാൻ പറയുന്ന  പോലെ ഒരു പഞ്ച് ഡയലോഗ് ആയിട്ടല്ല അവനെ ജീവനോടെ കത്തിക്കണം എന്ന് മുന്നേ പറഞ്ഞത് .. ഇങ്ങനെ കുറെ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു . എന്റെ ആലോചന കണ്ടിട്ടാവണം ചേച്ചി ഒരു പുഞ്ചിരിയോടെ പറഞ്ഞു…. ” കാത്തു ഇന്നു തല്ക്കാലം ഈ ചർച്ച നിർത്തിയിട്ടു നമുക്കുറങ്ങാം കൂടുതൽ വിശദമായി  നമുക്ക് നാളെ സംസാരിക്കാം.. എന്തെ?? ”

ആ ചോദ്യത്തിന് കുറച്ചു ഗംഭീര്യം ഉണ്ടായിരുന്നു.അതുകൊണ്ട്  “ശെരി ചേച്ചി ഗുഡ് നൈറ്റ്‌ “യെന്ന് പറഞ്ഞു കൊണ്ടു ഞാനും  ഉറങ്ങാൻ കിടന്നു. കട്ടിൽ കണ്ടാൽ ഉറക്കം വന്നിരുന്ന എനിക്കു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല.മനസ്സുനിറയെ ചിന്തകൾ കൊണ്ട് നിറഞ്ഞിരുന്നു. അവസാനം ഞാൻ എപ്പോളോ അറിയാത്ത ഉറക്കത്തിലേക്കു പോയി. രാവിലെ പതിവുപോലെ അമ്മയുടെ വക  അടുക്കളയിലെ തട്ടും മുട്ടും കേട്ടാണ് ഞാൻ ഉണർന്നത് .  കട്ടിലിൽ നിന്നും എഴുനേറ്റ ഞാൻ ചേച്ചിയെ നോക്കി, പക്ഷെ ആ മുറിയിൽ ഇല്ലായിരുന്നു, ചിലപ്പോൾ അടുക്കളയിൽ കാണുമെന്നു കരുതി ഞാൻ അങ്ങോട്ട്‌ നടന്നു എന്നെ കണ്ടതും അമ്മ ചോദിച്ചു??

” മോളെ…. നിന്റെ നാത്തൂന്  കഥ എഴുതി വട്ടായോ!! ഇന്നല പാതിരാത്രി ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റ്  മുൻവശത്തെ മുറിയിൽ പോയി നോക്കിയപ്പോൾ അവിടിരുന്നു വരക്കലും കുറികലും ആയിരുന്നു.ഇപ്പോൾ പോത്ത് പോലെ സോഫയിൽ കിടന്ന്  ഉറങ്ങുന്നു. ഇന്നു തറവാട്ടിൽ പോകുന്നു എന്ന് പറഞ്ഞത് കൊണ്ട് അവിടത്തെ പണിക്കാരനോട് കാലത്തു അവിടെ എത്താൻ ഞാൻ ഇന്നലെ അയാളോടു പറഞ്ഞതാ. ഇനി ദൈവത്തിനറിയാം എപ്പോൾ അവൾ എഴുനേറ്റു അവിടെ ചെല്ലുമെന്നു”

ഞാൻ അമ്മയോട് പറഞ്ഞു……”രാത്രിയിൽ കുറച്ചു താമസിച്ചാ നമ്മൾ കിടന്നേ, പക്ഷെ ചേച്ചി എപ്പോൾ എഴുനേറ്റു പോയെന്നു എനിക്കറിയില്ല,  ഇപ്പോൾ അമ്മ പറഞ്ഞപ്പോഴാണ് ഞാനും അറിയുന്നെ…  കഴിയുമെങ്കിൽ അമ്മ ആ പണിക്കാരനോട് ഒന്ന് ഫോൺ ചെയ്തു പറഞ്ഞോ നമ്മൾ ഇവിടുന്ന് തിരിക്കുമ്പോൾ വിളിക്കാമെന്ന്. ”

അമ്മ പറഞ്ഞു….. “അതു കുഴപ്പമില്ല അയാളോട്  വീട്ടിനു ചുറ്റുമുള്ള കാടേല്ലാം ഒന്ന്  വിർത്തിയാക്കാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ അവിടെ ഞങ്ങളാരെങ്കിലും ഇല്ലങ്കിൽ ഒരു പണിയും എടുക്കാതെ കാശു കൊടുക്കേണ്ടി വരും”

അപ്പോൾ അതാണ് അമ്മയുടെ പ്രശ്നം ; അയാൾ അവിടെ പണിയെടുക്കാതെ കാശു വാങ്ങിക്കും അല്ലാതെ അയാൾ നമ്മൾക്ക് വെയിറ്റ് ചെയ്യുന്നതിലല്ല. എന്ന് ഞാൻ മസ്സിൽ ചിന്തിച്ചു കൊണ്ട് പറഞ്ഞു…. “എങ്കിൽ പിന്നെ ഞാൻ ചേച്ചിയെ ഉണർത്താം ”

“മോള് വിളിക്കണ്ട അവൾക്ക്‌ എന്റെ വായിന്നു വല്ലതും കേട്ടാലേ ഉറക്കം തെളിയുകയുള്ളു” എന്ന് അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു

അത് കേട്ട് ഞാനും ഒന്ന് ചിരിച്ചു.അമ്മ മുൻവശത്തെ മുറിയിലേക്ക് പോയി,അവിടെ ലാൻഡ് ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. അമ്മ അതു അറ്റൻഡ് ചെയ്തു “ഹലോ ” യെന്ന് പറഞ്ഞു അത് വിനുവേട്ടന്റെ ഫോൺ ആയിരുന്നു വെന്നു അമ്മയുടെ സംസാരത്തിൽ നിന്നും മനസ്സിലായി. ഈ ശബ്ദങ്ങൾ കേട്ടിട്ടാവണം ചേച്ചിയും ഉറക്കത്തിൽ നിന്നും ഉണർന്നു. ഞാൻ ‘ഒരു ഗുഡ് മോർണിംഗ് ‘ പറഞ്ഞു. ചേച്ചി തിരിച്ചും പറഞ്ഞു കൊണ്ട് ആ സോഫയിൽ എഴുനേറ്റിരുന്നു.
വിനുവേട്ടൻ അമ്മയോട് ചോദിച്ചിട്ടുണ്ടാവണം നമ്മൾ എപ്പോളാണ് തറവാട്ടിൽ പോകുന്നെയെന്നു അത് കൊണ്ടാവാം ; ചേച്ചി ഉറക്കമാണെന്നും എഴുന്നേറ്റൽ പോകുമെന്നും വിനുവേട്ടനൊട് അമ്മ  പറഞ്ഞത്. അത് കേട്ട പാടെ  ചേച്ചി അമ്മയോട് പറഞ്ഞു…… “എന്റെ പൊന്ന് ഇന്ദിരമ്മേ കൊച്ചു വെളുപ്പിനെ പാര പണിയാതെ ഏട്ടന്റെ സുഖവിവരങ്ങൾ തിരക്ക് ”

അത് കേട്ട് അമ്മ പറഞ്ഞു…… “നല്ല കാര്യമായിപ്പോയി സൂര്യൻ ഉദിച്ചു ഉച്ചസ്ഥാനത്തായി അപ്പോളാ അവളുടേ വെളുപ്പ്”
ചേച്ചി ഒരു പുച്ഛഭാവത്തോടെ അവിടെ നിന്നും എഴുനേറ്റു മുറിയിലേക്ക് പോയി. മുറിയുടെ വാതിക്കൽ നിന്നും ചേച്ചി എന്നോട് പറഞ്ഞു…..

“കാത്തു ആ മേശപ്പുറത്തു എന്റെ ഒരു ഡയറിയും കുറെ പേപ്പറുമുണ്ട് ഒന്ന് സൂക്ഷിച്ചോണെ അല്ലങ്കിൽ നിന്റെ അമ്മായി ചാവറാണെന്നും പറഞ്ഞു പറമ്പിൽ കൊണ്ട് കളയും ”

അത് കേട്ട് ചിരിച്ചു കൊണ്ട് ഞാൻ ചേച്ചിയോട് പറഞ്ഞു….. “ഞാൻ നോക്കിക്കോളാം ചേച്ചി ”

ആ പേപ്പറും ഡയറിയും ഞാൻ  എന്റെ കൈയിൽ എടുത്തു. അതിൽ കുറെ രാസവസ്തുക്കളുടെ ശാസ്ത്രിയ നാമങ്ങൾ ആയിരുന്നു എഴുതിയിരുന്നേ. അമ്മ പറഞ്ഞ പോലെ രാത്രിയിൽ  ഉറക്കമുളച്ചു കഥ എഴുത്തുക അല്ലായിരുന്നു, എന്ന് എനിക്ക് മനസിലായി . എന്റെ മനസ്സിൽ തോന്നി ഇതെല്ലാം ചേച്ചിയുടെ പഠനത്തിനാകുമോ അതോ മറ്റെന്തെങ്കിലും ദുരുദ്ദേശം ഉണ്ടാകുമോ ഇതിനു പിന്നിൽ

തുടരും ……

LEAVE A REPLY

Please enter your comment!
Please enter your name here