Home തുടർകഥകൾ എന്റെ തെറ്റുകൊണ്ടാണ് അച്ഛൻ ഇത്ര പെട്ടന്ന് പോയേന്ന് ആലോചിച്ചു ഉള്ളുരുകിയാ ഞാൻ ജീവിക്കുന്നെ അമ്മയും കൂടി...

എന്റെ തെറ്റുകൊണ്ടാണ് അച്ഛൻ ഇത്ര പെട്ടന്ന് പോയേന്ന് ആലോചിച്ചു ഉള്ളുരുകിയാ ഞാൻ ജീവിക്കുന്നെ അമ്മയും കൂടി ഇങ്ങനെ തുടങ്ങി എന്നെ… Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 8

രാവിലെ 8 മണിയോടെ ആണ് പുതിയ വീട്ടിൽ എത്തിയത് സതീഷ് വീടിന്റെ കീയും ആയി വന്നിട്ടുണ്ടായിരുന്നു വിളക്കും ആരതിയുഴിയലും ഒന്നും ഇല്ലാതെ പവിത്ര വീട്ടിലേക്ക് കയറി വീട്ടിൽ ഫർണിച്ചർ അധികം ഒന്നും ഇല്ല ബെഡ് റൂമിൽ ഒരു ഡബിൾ കട്ടിൽ ഉണ്ട് ഹാളിൽ രണ്ടു പ്ലാസ്റ്റിക് കസേരകളും ഒരു ടീപോയും മാത്രം

“അടുക്കളയിലേക്ക് കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങണം”
പവിത്ര വീട് ഒന്നാകെ നോക്കി കണ്ടതിനു ശേഷം പറഞ്ഞു

“ഞാൻ വാങ്ങിട്ടു വരാം എന്തൊക്കെയാ വേണ്ടെന്നു പറഞ്ഞാൽ മതി”
അഞ്ചു മിനിറ്റിനു ശേഷം അവൾ ഒരു ലിസ്റ്റും ആയി വന്നു എന്റെ കയ്യിൽ തന്നു ഞാൻ അപ്പോഴേക്കും പല്ലുതേപ്പും കുളിയും കഴിഞ്ഞു ഇറങ്ങിയിരിക്കുന്നു ഞാൻ ലിസ്റ്റ് ഒന്ന് ഓടിച്ചു നോക്കിയിട്ട് പോകാൻ ഇറങ്ങി എന്നോടൊപ്പം സതീഷും ഇറങ്ങി
അവൾ വാതിൽ വരെ ഞങ്ങളെ അനുഗമിച്ചു പിന്നെ വാതിൽ അടച്ചു അകത്തേക്ക് പോയി ഏകദേശം മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് സാധനങ്ങൾ എല്ലാം വാങ്ങി ഞാൻ തിരികെ എത്തിയത് സതീഷ് ഓഫീസിലേക്ക് പോയിരുന്നു ഞാൻ ഡോറിൽ തട്ടി വിളിച്ചപ്പോൾ അവൾ ജന്നൽ തുറന്നു നോക്കി ഞാൻ ആണെന്ന് ഉറപ്പാക്കിയ ശേഷം വാതിൽ തുറന്നു അവൾ കുളിച്ചു വേഷം മാറി യിരുന്നു ഞാൻ അവളെ കടന്നു സാധനങ്ങൾ അടുക്കളയിൽ കൊണ്ട് വെച്ചു ബാക്കി ഉണ്ടായിരുന്നവ എടുത്തു കൊണ്ട് അവളും പിന്നാലെ വന്നു അടുക്കളയിലേക്കു വേണ്ട കുറച്ചു പത്രങ്ങളും മറ്റും അമ്മ നിർബന്ധിച്ചു തന്നയച്ചിരുന്നു അടുക്കളയിൽ അതൊക്കെ ഭംഗിയായി അടുക്കി വെച്ചിട്ടുണ്ട്

“ബ്രേക്ക് ഫാസ്റ്റ് ആ കവറിൽ ഉണ്ട് ഞാൻ ഓഫീസ് വരെ പോയി വരാം ”
ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി
“ഉച്ചക്ക് കഴിക്കാൻ വരോ ”
“ഇല്ല ”

കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്ക്കാതെ ഞാൻ ഇറങ്ങി നടന്നു വർക്ക്‌ നടക്കുന്ന സൈറ്റിൽ ഒക്കെ വെറുതെ കറങ്ങി നടന്നു രാത്രി വീട്ടിൽ എത്തി കുളിച്ചു വേഷം മാറികൊണ്ട് നിന്നപ്പോൾ ആണ് ബെഡ് റൂം ഞാൻ ശ്രദ്ദിക്കുന്നത് നല്ല രീതിയിൽ അടുക്കി ഒതുക്കി വെച്ചിരിക്കുന്നു റൂമിൽ ഒരു ചുവർ അലമാര ഉണ്ട് അതിൽ വസ്ത്രങ്ങൾ അടുക്കി വെച്ചിരിക്കുന്നു ചെറിയ ഒരു അയ കെട്ടിയിട്ട് ഉണ്ട് അതിൽ തോർത്തും രണ്ടു ബെഡ് ഷീറ്റും മടക്കി ഇട്ടിരിക്കുന്നു അലമാരോട് ചേർന്നു ഒരു കണ്ണാടി തൂക്കിയിട്ടുണ്ട് ബെഡ് ഇളം റോസ് നിറത്തിൽ ചുവന്ന ചെറിയ നക്ഷത്രങ്ങൾ വിതറിയ പോലുള്ള ബെഡ് ഷീറ്റ് ഭംഗിയിൽ വിരിച്ചു ഇട്ടിട്ടുണ്ട് അതേ നിറത്തിലുള്ള തലയിണകളും ഒരു പൊടി പോലും ഇല്ലാതെ വൃത്തിയാക്കി വെച്ചിരിക്കുന്ന റൂം

“കഴിക്കാൻ എടുത്തു വെക്കട്ടെ? ”
അവൾ വാതിലിനു അടുത്ത് വന്നു ചോദിച്ചു
ഞാൻ അവളെ നോക്കി ഒരു ചെറു ചിരിയോടെ വാതിലിനടുത്തു നിൽക്കുന്നു ഞാൻ അവളെ നോക്കി നിന്നു അറിയാതെ തല കുലുക്കി ഞാൻ ഹാളിലേക്ക് ഇറങ്ങി ചെന്നപ്പോൾ ചോറും കറികളും ഹാളിലെ ടീപോയിൽ വിളമ്പി വെച്ചിരുന്നു ചോറും സാമ്പാറും ഉരുളകിഴങ്ങു മെഴുക്കു പെരട്ടിയും മാങ്ങാ അച്ചാറും പപ്പടവും ഞാൻ പതിയെ കഴിച്ചു തുടങ്ങി ഒന്നിനും ഒരു കുറ്റവും പറയാൻ ഇല്ലാത്തതരത്തിൽ ഉള്ളതായിരുന്നു. അവളുടെ സ്ട്രൈറ്റ് ചെയ്ത മുടി ഇഴകളും വേഷവിധനങ്ങളും ഒക്കെ കണ്ടപ്പോൾ അവൾക്ക് പാചകം ചെയ്യാനോ വീട് വൃത്തിയായി സൂക്ഷിക്കാനോ അറിയുമോ എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഈ പേരും പറഞ്ഞു അവളെ തിരികെ വീട്ടിൽ കൊണ്ട് ആക്കാം എന്ന് ചിന്തിച്ച എനിക്ക് ഒരു തിരിച്ചടി ആയിരുന്നു അവളുടെ പ്രവർത്തികൾ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ പോയി കട്ടിലിൽ കിടന്നു മൊബൈലിൽ തോണ്ടി സമയം കളഞ്ഞു കുറച്ചു സമയത്തിന് ശേഷം അവൾ റൂമിലേക്ക് വന്നു അവൾ അവിടെ പരുങ്ങി നിന്നു ഞാൻ കട്ടിലിൽ നീങ്ങി കിടന്നു ഫോൺ മാറ്റി വെച്ചു കണ്ണടച്ചു കിടന്നു കുറച്ചു നേരം കഴിഞ്ഞു ലൈറ്റ് ഓഫ്‌ ചെയ്തു അവളും വന്നു കിടന്നു കട്ടിലിൽ ഒരു കൈ അകാലത്തിൽ കിടന്നിട്ടും ഹൃദയം കൊണ്ട് രണ്ട് ധ്രുവങ്ങളിൽ ആണെന്ന് ഞങ്ങൾ എന്ന് തോന്നി

അപ്പു പഠിപ്പ് നിർത്തി എന്തേലും ജോലിക്കു പോയി തുടങ്ങാം എന്ന് തീരുമാനം എടുത്തു കട തുടങ്ങാനായി എടുത്തു വെച്ച കാശിൽ നിന്നു നല്ലൊരു തുക ഹോസ്പിറ്റൽ ആവശ്യങ്ങൾക്കും അച്ഛന്റെ മരണനന്ത ചടങ്ങുകൾക്കും ചിലവാക്കി ഇനി ഉള്ള തുക കൊണ്ട് നടക്കുമോ എന്ന് ഉള്ളത് സംശയമാണ് അതു ചിലവാക്കി കളയാൻ അവനു തോന്നിയില്ല അപ്പുവിന്റെ ഈ തീരുമാനം മാറ്റാൻ അമ്മു അവനോട് സംസാരിക്കാൻ ശ്രമിചെങ്കിലും അവൻ കേട്ട ഭാവം കാണിച്ചില്ല അച്ഛൻ ഹോസ്പിറ്റലിൽ അയ അന്ന് മുതൽ അവൻ അമ്മുവിനോട് സംസാരിക്കാറില്ലായിരുന്നു അവനോട് പറഞ്ഞു മടുത്തപ്പോൾ അവൾ ഗോപൻ സർ നെ വിളിച്ചു കാര്യം പറഞ്ഞു സർ അയൽവാസി എന്നതിനുപരി അമ്മുവിനെയും അപ്പുവിന്റെയും അദ്ധ്യാപകൻ കൂടി ആയിരുന്നു അതുകൊണ്ട് സർ പറഞ്ഞാൽ അവൻ അനുസരിക്കും എന്ന് അവൾക്കു തോന്നി സർ വന്നു സംസാരിച്ചതിന് ശേഷം ആണ് അവന്റെ തീരുമാനത്തിൽ മാറ്റം വന്നത്

സർ എല്ലാ കാര്യത്തിനും സഹായി ആയി ഉണ്ടാകും എന്ന ഉറപ്പിൽ അപ്പു ഹോസ്റ്റലിലേക്ക് തിരിച്ചു പോയി അവനെ യാത്ര അയക്കാൻ ഗോപൻ സാറും വന്നിരുന്നു

“സർ എനിക്ക് ഒരു ജോലി സംഘടിപ്പിച്ചു തരാമോ ”
അപ്പു പോയ ശേഷം അമ്മു മടിച്ചു മടിച്ചു സാറിനോട് ചോദിച്ചു
“അക്കാദമിന്ന് കിട്ടുന്ന കൊണ്ടു ഒന്നും ആകില്ലല്ലോ ”
“ഉം ”
സർ ഒന്ന് മൂളി

ഗോപൻ സർ സർക്കാർ ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞ ശേഷം ഒരു ട്യൂഷൻ സെന്റർ തുടങ്ങിയിട്ടുണ്ട് അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഉള്ള കുട്ടികൾക്കായി അമ്മു അവിടെ പഠിപ്പിക്കുന്നുണ്ട് എന്നാലും മണിക്കൂറികൾക്ക് ലഭിക്കുന്ന തുശ്ചാമായ തുക ആഴ്ചയിൽ രണ്ടോ മൂന്നോ ക്ലാസുകൾ അതു കൊണ്ടു മാത്രം ജീവിച്ചു പോകാൻ പറ്റില്ലല്ലോ
“ഞാൻ നോക്കട്ടെ പറയാം”

സർ കുറച്ചു നേരം ആലോചിച്ചു ഇരുന്നിട്ട് പറഞ്ഞു കുറച്ചു കഴിഞ്ഞു സർ യാത്ര പറഞ്ഞു ഇറങ്ങി അന്ന് രാത്രി സർ ജോലിക്കാര്യം വിളിച്ചു പറഞ്ഞു സിറിന്റെ പഴയ ഒരു വിദ്യാർത്ഥി ഇപ്പൊ കുറച്ചു അറിയപ്പെടുന്ന ഒരു വക്കീൽ ആണ് ആളുടെ ഓഫീസിൽ ഒരു ഒഴിവുണ്ട് നാളെ പോയി നോക്കാം എന്ന് പറഞ്ഞു അതു കിട്ടണേ എന്ന് പ്രാർത്ഥിച്ചു അവൾ ഉറങ്ങാൻ കിടന്നു പെട്ടന്നുള്ള അച്ഛന്റെ മരണത്തിൽ അമ്മു ആദ്യം ഒന്ന് തളർന്നു പോയെങ്കിലും പതിയെ അവൾ തളർച്ചയിൽ നിന്നും കര കയറി അച്ഛന്റെ മരണത്തിനു കാരണക്കാരി ഞാൻ ആണെന്ന തോന്നൽ ഉണ്ടാകുമ്പോൾ ഒക്കെ അച്ഛന്റെ അവസാന വാക്കുകൾ അവൾക്ക് ഓർമ വരും അച്ഛൻ ആഗ്രഹിച്ചപോലെ അമ്മയെയും അനിയനെയും നോക്കാൻ മനസുകൊണ്ട് അവൾ കരുത്തർജിക്കും

പിറ്റേന്ന് ഗോപൻ സാറിന്റെ കൂടെ വക്കീൽ ഓഫീസിൽ പോയി ചെറിയ രീതിയിൽ തിരക്കുള്ള ഓഫീസ് അതൊരു പഴയ വീടാണ് ഓഫീസ് ആയി ഉപയോഗിക്കുന്നത് പോർച്ചിൽ കാറുകളും ബൈക്കുകളും ഉണ്ട് അവരെ കണ്ടു ഒരു പെൺകുട്ടി അടുത്തേക്ക് വന്നു കാര്യം ചോദിച്ചു
“ഓഫീസ് ജോലിക്ക് ഒരു ആളെ അവശ്യം ഉണ്ടെന്ന് അറിഞ്ഞു വന്നതാ”
“ഓഹ് ശെരി വരു”
ഒരു ചിരിയോടെ ആ പെൺകുട്ടി അവരെ ആകത്തേ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി അവിടെ ഒരാൾ മേശക്ക് അപ്പുറമുള്ള കസേരയിൽ എന്തോ പേപ്പറുകളും നോക്കി ഇരിക്കയുകയിരുന്നു

“sir ”
ആ പെൺകുട്ടി വിളിച്ചു
അയാൾ മുഖം ഉയർത്തി നോക്കി
ഗോപൻ സാറിനെ കണ്ടു അയാൾ എഴുന്നേറ്റു ബഹുമാനം പ്രകടിപ്പിച്ചു
“സർ ഇരിക്ക്”
“ആദർശ് ഇതാണ് ഞാൻ പറഞ്ഞ പെൺകുട്ടി”
ആദർശ് അവളുടെ മുഖത്തേക്ക് നോക്കി അവൾ അപ്പൊൾ അയാളുടെ മേശ മേൽ ഇരിക്കുന്ന നെയിം പ്ലേറ്റിൽ നിന്നു അയാളുടെ പേര് വായിച്ചു നോക്കുകയായിരുന്നു
‘ആദർശ് നന്ദകുമാർ MA LLB ‘

“ഡോ വായിച്ചു കഴിഞ്ഞോ”
ആദർശ് അവളോട് ചോദിച്ചു അവൾ ഞെട്ടി മുഖം ഉയർത്തി അയാളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു
“ടൈപ്പിംഗ്‌ അറിയാലോ”
അയാൾ അവളോട്‌ ചോദിച്ചു
“ഉം അറിയാം ”
“മലയാളവും ”
“ഉം ”

“വക്കാലത്തു ടൈപ് ചെയ്യാനും പിന്നെ ഓഫീസിലേക്ക് വരുന്ന കാളുകൾ അറ്റന്റെ ചെയ്യാനും ഒക്കെ ആയിട്ടാണ് തന്നെ നിയമിക്കുന്നത് വല്യ ശമ്പളം ഒന്നും ഇല്ല മൂന്ന് മാസം കഴിഞ്ഞു ശമ്പളം കുറച്ചു കൂടി കൂടുതൽ ആക്കാം അങ്ങനെ പോരേ”
അവൾ ശെരി എന്ന മട്ടിൽ തലയാട്ടി
“സന്ധ്യ മഞ്ജുവിനെ വരാൻ പറയൂ ”
അവരെ അവിടേക്കു കൂട്ടികൊണ്ട് വന്ന പെണ്കുട്ടിയോടായി അയാൾ പറഞ്ഞു അവൾ ശെരി സർ എന്ന് പറഞ്ഞു കൊണ്ടു അവിടുന്ന് പോയി ഗോപൻ സാറും ആദർശും വിശേഷങ്ങളും പറഞ്ഞു ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ആദ്യം പോയ പെൺകുട്ടി വേറൊരു പെൺകുട്ടിയെയും കൂട്ടി വന്നു

“മഞ്ജു തന്റെ ഒഴിവിലേക്കു വരുന്ന കുട്ടിയാ ഇതു വക്കാലത്തു എഴുതുന്ന വിധം ഒക്കെ ഒന്ന് പറഞ്ഞു കൊടുക്ക്‌ കേട്ടോ”
ആദർശ് ആ പെൺകുട്ടിയോട് പറഞ്ഞു
“അമൃത തനിക്ക് രണ്ട് ദിവസം ജോലി ഒന്നും ഇല്ല വർക്ക്‌ ഒക്കെ കണ്ടു പഠിക്കുക ഓക്കേ”
“ഓക്കേ സർ ”
“ശെരി എന്നാൽ അവരുടെ കൂടെ പൊയ്ക്കോള്ളു ”

ഗോപൻ സാർനോട്‌ യാത്ര പറഞ്ഞു അവരുടെ കൂടെ അമൃത പോയി മഞ്ജു ആണ് അവിടുത്തെ ഓഫീസ് സ്റ്റാഫ്‌ ഒരാഴ്ച കഴിഞ്ഞാൽ അവളുടെ കല്യാണം ആണ് അതു കഴിഞ്ഞു ഇത്രയും ദൂരെ അവളുടെ ഹസ്ബൻഡ് ജോലിക്ക് വിടാൻ സാധ്യത ഇല്ലാത്തതിനാൽ ജോലി ഉപേക്ഷിക്കുകയാണ് ആ ഒഴിവിലേക്കാണ് ഇപ്പൊ അമൃത വന്നിരിക്കുന്നത് സന്ധ്യ ആദർശിന്റെ ജൂനിയർ ആണ് സന്ധ്യയെ കൂടാതെ ഒരു ജൂനിയർ കൂടി ഉണ്ട് ദേവനുണ്ണി രണ്ട് ദിവസം കൊണ്ടു പഠിച്ചെടുക്കാൻ പറ്റുന്നതല്ലായിരുന്നു എങ്കിലും പരമാവധി പഠിച്ചെടുക്കാൻ നോക്കി ബാക്കി ഉള്ള സംശയങ്ങൾ ഒക്കെ സന്ധ്യ സഹായിച്ചത് കൊണ്ടു പ്രശ്നങ്ങൾ ഇല്ലാതെ കടന്നു പോയി ഓഫിസ് ടൈം അനുസരിച്ചു ആകാദമിയിൽ സൺ‌ഡേ ക്ലാസ്സ് മാത്രം തിരഞ്ഞെടുത്തു വീട്ടിലെ ട്യൂഷൻ ക്ലാസ്സ് ആറുമണി മുതൽ 8മണി വരെ ആക്കി വീട്ടിൽ ട്യൂഷന് എട്ടു കുട്ടികൾ ഉണ്ട് അഞ്ചു പേര് ഒരേ ക്ലാസ്സിൽ ആണ് ഒൻപതാം ക്ലാസുകാർ അവരെ ഒരുമിച്ചു ഇരുത്തി പഠിപ്പിക്കാം അത് എളുപ്പവും ആണ് പിന്നെ ഉള്ള മൂന്ന് പേരുടെ കാര്യം ആണ് ബുദ്ധിമുട്ട് ഒരാൾ ആറാം ക്ലാസുകാരൻ പിന്നെ നാലാം ക്ലാസുകാരിയും രണ്ടാം ക്ലാസുകാരിയും അവരെ പഠിപ്പിക്കുക എന്നത് ചെറിയൊരു ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെ ആണ് ഏകദേശം ഒരു മാസത്തോളം ഇങ്ങനെ തന്നെ കാര്യങ്ങൾ വല്യ കുഴപ്പം ഇല്ലാതെ പോയി പതിവ് പോലെ ജോലി കഴിഞ്ഞു വീട്ടിൽ വന്നു പതിവ് പോലെ അമ്മ ഇന്നും ഊണ് കഴിച്ചിട്ടില്ല പത്രം ഒന്നും തൊട്ടതു പോലും ഇല്ലാന്ന് കണ്ടാൽ അറിയാം രാവിലത്തെ ഭക്ഷണം ജോലിക്ക് പോകും മുൻപ് നിർബന്ധിച്ചു കഴിപ്പിക്കുന്നത് കൊണ്ടു കഴിക്കുന്നു അമൃത അമ്മയുടെ മുറിയിലേക്ക് പോയി അപ്പോഴും സുഭദ്ര കിടക്കുകയായിരുന്നു അവൾ കട്ടിലിൽ വന്നിരുന്നു അമ്മയെ വിളിച്ചു അവർ ഞെട്ടി കണ്ണു തുറന്നു നോക്കി അവളെ കണ്ടപ്പോപതിയെ എഴുന്നേറ്റ് ഇരുന്നു

അമ്മേയെന്താ ഇന്നും ഉച്ചക്ക് കഴിക്കാതിരിരുന്നേ
അവർ ഒന്നും മിണ്ടാതെ ഇരുന്നു
ഇങ്ങനെ കഴിക്കാതിരുന്നു എന്തെങ്കിലും അസുഖം വരുത്തി വെക്കണോ അമ്മേ
അവർ അതിനും ഒന്നും മിണ്ടിയില്ല അവളും കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു

എന്റെ തെറ്റുകൊണ്ടാണ് അച്ഛൻ ഇത്ര പെട്ടന്ന് പോയേന്ന് ആലോചിച്ചു ഉള്ളുരുകിയാ ഞാൻ ജീവിക്കുന്നെ അമ്മയും കൂടി ഇങ്ങനെ തുടങ്ങി എന്നെ ആരും ഇല്ലാത്തവളാക്കല്ലേ അമ്മേ അവൾ പതിയെ കരഞ്ഞു തുടങ്ങി ഏറെ നാളിനു ശേഷം സുഭദ്ര അമ്മുവിന്റെ നെറുകയിൽ തലോടി അശ്വസിപ്പിച്ചു
പതിവിനു വിപരീതമായി അന്ന് ഉച്ചക്ക് ലീവ് എടുത്ത് വീട്ടിലേക്കു വന്നു വല്ലാത്ത തലവേദന പനിയുടെ ലക്ഷണം ആണെന്ന് തോന്നുന്നു ശ്രീ വന്നു ഡോർമുട്ടി കുറച്ചു കഴിഞ്ഞു പവിത്ര വന്നു വാതിൽ തുറന്നു ഈ സമയത്ത് വന്ന അവനെ കണ്ടു അവൾ അത്ഭുതപ്പെട്ടു
“കഴിക്കാൻ എടുക്കു വല്ലതും കഴിച്ചിട്ട് ടാബ്ലറ്റ് എന്തേലും എടുത്തിട്ട് കിടക്കണം നല്ല തലവേദന ”
അവൻ അകത്തേക്ക് കയറി കൊണ്ടു പറഞ്ഞു.

“അയ്യോ ഞാൻ ഒന്നും ഉണ്ടാക്കില്ല ”
“ഉണ്ടാക്കില്ലേ? ”
“എനിക്ക് മാത്രം കഴിക്കാൻ വേണ്ടി ഉച്ചക്ക് എന്തിനാ ഉണ്ടാക്കുന്നേന്ന് വെച്ച് ഞാൻ ഒന്നും ഉണ്ടാക്കാറില്ല ”
“അപ്പൊ നീ എന്താ ഉച്ചക്ക് കഴിക്കാറ് ”
“രാവിലത്തെ ബാക്കി എന്തേലും ”
“ഏട്ടൻ കിടക്കു ഞാൻ പെട്ടന്ന് കുറച്ചു കഞ്ഞി ഉണ്ടാക്കാം ”
“ഉം ”

ഞാൻ ഒന്നു മൂളി കൊണ്ടു റൂമിലേക്ക് പോയി ഡ്രസ്സ്‌ മാറി കിടന്നു കണ്ണടച്ചു ഒന്ന് ഉറങ്ങി തുടങ്ങിയപ്പോൾ അവൾ വന്നു വിളിച്ചു കഞ്ഞി റെഡി ആയി എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു കട്ടിലിൽ ഇരുന്നപ്പോൾ അവൾ കഞ്ഞി അവിടേക്ക് കൊണ്ടു വന്നു ചൂട് കഞ്ഞിയും ചമ്മന്തിയും കഴിച്ചു ഒരു പാരസെറ്റമോൾ കൂടി കഴിച്ചിട്ട് കിടന്നു ഉറങ്ങി നെറ്റിയിൽ പതിഞ്ഞ ചന്ദനത്തിന്റെ കുളിർമയിൽ ആണ് ഉണർന്നത് കണ്ണു തുറന്നു നോക്കിയപ്പോൾ ആദ്യം കണ്ടത് പവിത്രയുടെ കഴുത്തിലെ താലി ആണ് അവൾ പിന്നിലേക്ക് മാറിയപ്പോൾ അവളുടെ മുഖവും കുളികഴിഞ്ഞു അഴിച്ചിട്ട മുടി നെറ്റിയിൽ ഒരു ചന്ദനകുറി മാത്രം അവൾ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി എഴുന്നേറ്റ് ഫോൺ എടുത്തു സമയം നോക്കി 6. 40 ഞാൻ എഴുന്നേറ്റ് മുഖം കഴുകി ഹാളിൽ പോയി ഇരുന്നു
“ഇപ്പൊ കുറവുണ്ടോ തലവേദന ”
“ഉം ”
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു
“കട്ടൻ ചായ വേണോ ”
“ഉം ”
അവൾ

ചായ എടുക്കാൻ അടുക്കളയിലേക്കു പോയി ഇഞ്ചി ഇട്ടു തിളപ്പിച്ച കട്ടൻ ചായയും ആയി വന്നു
ഒരു ഗ്ലാസ്സ് എന്റെ കയ്യിൽ തന്നു ഒരു ഗ്ലാസ്സ് ചായയും ആയി അവൾ ബെഡ് റൂമിലെ വാതിലിൽ ചാരി നിന്നു ഞാൻ ചായ കുടിച്ചു തുടങ്ങി
“കുട്ടേട്ടന് ഇഷ്‌ടം ഇല്ലാതെയാ കല്യാണം കഴിച്ചേ അല്ലെ? ”
പെട്ടന്ന് ഉള്ള അവളുടെ ചോദ്യത്തിൽ ഞാൻ ഒന്ന് ഞെട്ടി ഞാൻ അവളെ മുഖം ഉയർത്തി നോക്കി

“അപ്പച്ചി ആദ്യം എന്നോട് പറഞ്ഞത് കുട്ടേട്ടന് എന്നെ ഇഷ്ടമായി എന്നാ കുട്ടേട്ടൻറെ സ്വഭാവം അങ്ങനെയാ അധികം ആരോടും സംസാരിക്കില്ലാന്ന് ”
“ഇഷ്ടം ഇല്ലന്ന് പറഞ്ഞാൽ നീ എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു തരോ “ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി
അത് കേട്ട് അവൾ ഒന്ന് ഞെട്ടി കണ്ണുകൾ നിറഞ്ഞു
“അങ്ങനെ തോന്നുമ്പോ വേണ്ടാന്ന് വെക്കാനാണോ കുട്ടേട്ടാ കല്യാണം കഴിക്കുന്നത് ”
“ഒരിക്കലും സ്നേഹിച്ചു ജീവിക്കാൻ കഴിയില്ലെങ്കിൽ പിരിയുന്നതല്ലേ നല്ലത് ”
“നമ്മളെ സ്നേഹിക്കുന്നവരെ നമ്മളും സ്നേഹിച്ചാൽ സന്തോഷം ആയിട്ട് ജീവിക്കാൻ പറ്റും”

“ഉം പക്ഷെ നമ്മളെ സ്നേഹിക്കുന്നവരെ നമുക്ക് സ്നേഹിക്കാൻ പറ്റിയില്ലെങ്കിൽ
ജീവിതത്തിൽ എനിക്ക് അഭിനയിക്കാൻ പറ്റില്ല ”
ഞാൻ അവളെ കടന്നു റൂമിലേക്ക് കയറി ഡോർ അടച്ചു പുറത്തു അവളുടെ അടക്കിപിടിച്ച തേങ്ങലുകൾ കേൾക്കാം

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here