Home തുടർകഥകൾ എന്നത്തേയും പോലെ നമുക്ക് അടിച്ചു പൊളിക്കണം.. പക്ഷെ ഇവൾ അവിടെ ഉണ്ടാകാൻ പാടില്ല… Part –...

എന്നത്തേയും പോലെ നമുക്ക് അടിച്ചു പൊളിക്കണം.. പക്ഷെ ഇവൾ അവിടെ ഉണ്ടാകാൻ പാടില്ല… Part – 25

0

Part – 24 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -25

വെല്ലിമ്മ പറയുന്നത് മുഴുവൻ കേൾക്കാൻ ഐഷു നിന്നില്ല. അവൾ അവിടെ നിന്നും റൂമിലേക് ഓടി
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഷാനുവിനു ടെൻഷൻ കൂടി വന്നു. ഞാൻ ഇത്രയും നേരം വിളിച്ചിട്ടും ഫോൺ എടുക്കാതെ ഇരിക്കണമെങ്കിൽ അവൾക്കു എന്നോട് നല്ല ദേഷ്യം ഉണ്ടായിരിക്കണം. അല്ലെങ്കിൽ അവൾക്കു എന്തെങ്കിലും സംഭവിക്കണം.. ദേഷ്യം ആണെങ്കിൽ ഒരു വട്ടം മാത്രം കാൾ എടുത്താൽ തീരുന്ന പ്രശ്നം മാത്രേ ഉള്ളു.. പക്ഷെ രണ്ടാമത്തെ ആണെങ്കിൽ…. അവന്ന് തല പെരുത്തു. കമ്പനി കാര്യങ്ങൾ ചോദിച്ചു വിളിക്കുന്നവരോടോക്കെ അയാൾ ചൂടായി.. റൂമിൽ നിന്നും പുറത്തു പോകാൻ അവന്ന് കഴിഞ്ഞില്ല. കഴിക്കാനുള്ള ഫുഡ്‌ ടേബിളിൽ തണുത്തു.

ഏതൊരു ആണിനെയും സന്തോഷിപ്പിക്കാനും അത് പോലെ തന്നെ അവന്റെ മുഴുവൻ മനസമാധാനം കളയാനും ഒരു പെണ്ണിനെകൊണ്ട് പറ്റും. അത് ഏതു കൊല കൊമ്പൻ ആയാലും..,, കല്യാണo ഉറപ്പിച്ച സമയം തന്റെ കൂട്ടുകാരൻ പറഞ്ഞു കളിയാക്കിയ ഈ വരികൾ അന്ന് പുച്ഛത്തോടെ തള്ളി കളഞ്ഞവനാ ഈ ഷാനു.. ആ വരികളുടെ അർത്ഥം അനുഭവിച്ചു മനസിലാക്കി ഇന്ന്.. ഫ

ഹദിനെ വിളിക്കാൻ പലവട്ടം തോന്നി എങ്കിലും തന്റെ ഈ വെപ്രാളം അവനെ അറിയിച്ചു തന്റെ ഇമേജ് നഷ്ടപ്പെടും എന്നുള്ള തോന്നലിൽ അത് വേണ്ടെന്നു വെക്കുകയായിരുന്നു. വീണ്ടും ഐഷുവിന്റെ നമ്പറിൽ തന്നെ കുത്തിയെങ്കിലും ഫലമുണ്ടായില്ല. ഷാനുവിന്റ് ക്ഷമ നശിച്ചു . സമയം നീങ്ങി കൊണ്ടിരുന്നു.. അപ്പോഴാണ് അവന്റെ ഫോൺ ശബ്ദിച്ചത്. വീട്ടുകാർ വിളിക്കുന്ന ഫോൺ പാടിയപ്പോൾ അവൻ ചാടി എഴുന്നേറ്റു നോക്കി. തന്റെ പ്രിയതമയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു വന്നില്ല. അത് ഉപ്പയായിരുന്നു…

ഹെല്ലോ ഉപ്പാ പറയിൻ അവൻ ഫോൺ ചെവിയിൽ ചേർത്ത് പിടിച്ചു. മനസ്സ് പെരുമ്പറ കൊട്ടി , തന്റെ പെണ്ണിന് വല്ലതും സംഭവിച്ചു കാണുമോ.. അത് മാത്രം മനസ്സിൽ വെച്ച് വീണ്ടും ഹലോ പറഞ്ഞു. മോനെ ഇന്നെന്താ കമ്പനിയിൽ രണ്ടാളു കൂടി എന്തോ തർക്കം ഉണ്ടായെന്നുo നിന്നെ വിളിച്ചു ഫോൺ എടുക്കുന്നില്ല എന്നും കമ്പനിയിൽ ഇന്ന് സാർ എത്തിയില്ല എന്നൊക്കെ മെസ്സേജ് വന്നിട്ടുണ്ട്. നീ പോയി നോക്ക്. പ്രശ്നം ഒക്കെ ഒത്തു തീർന്നിട്ടുണ്ട്. വിവരം പറയാൻ വേണ്ടി വിളിച്ചതാണ്.ഉപ്പ ഫോൺ വെച്ചു… ഷാനു ആർക്കും വിളിച്ചില്ല.ഒന്നിനും തോന്നിയില്ല. അവൻ ഷിഫായുടെ നമ്പറിൽ വിളിച്ചു നോക്കി.

ഐഷു ഓടി ചെന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ പതിനെട്ടു മിസ്സ്ഡ് കാൾ.. യാ അല്ലാഹ്, ഞാൻ എന്താണ് ഈ കാണുന്നത്,, ഷാനുക്ക എന്നെ ഇത്രയും നേരം വിളിച്ചു കൊണ്ടിരുന്നോ.. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.. വേഗം ഫോൺ എടുത്തു ഷാനുക്കന്റെ നമ്പറിൽ തിരിച്ചു വിളിച്ചു.. ഹൃദയം തുടിക്കുന്നുണ്ടായിരുന്നു അവളുടെ.. ആ ശബ്ദം കേട്ടിട്ട് ഒരുപാട് കാലം ആയത് പോലെ അവളുടെ മനസ്സിൽ തോന്നി.നിങ്ങൾ വിളിക്കുന്ന നമ്പർ മറ്റൊരു കോളിൽ തിരക്കിലാണ്.അവളുടെ മനസ്സ് പിടഞ്ഞു. മിസ്സായി പോയ കാൾ നോക്കി അവൾക്കു വേവലാതി കൂടി.

ഷാനു ഷിഫായോട് സംസാരിക്കുകയായിരുന്നു. പെട്ടന്ന് കേറി ഐഷുവിനെ ചോദിക്കാൻ അവൻ നിന്നില്ല. ഐഷു ഒരു തെറ്റ് ചെയ്തതല്ലേ. അപ്പൊ അവളെ കുറിച്ച് ചോദിച്ചാൽ ഷിഫാക് വീണ്ടും കലിപ്പ് കയറിയാൽ പിന്നെയും ഐഷുവിനെ പറ്റി കുറ്റം പറഞ്ഞാൽ അത് കേൾക്കാനുള്ള മനസ്സ് അവന്ന് ഉണ്ടായില്ല. അത് കൊണ്ട് തന്നെ അവൻ ഷിഫായുടെ കല്യാണ വീട്ടിലെ വിശേഷം തിരക്കി. കൂട്ടത്തിൽ അവൾ ശാദി മോളെ ആക്കാൻ വന്നിട്ടുണ്ട് എങ്കിൽ എന്തെങ്കിലും വിവരം അവളിൽ നിന്ന് കിട്ടിയാൽ അതായല്ലോ എന്നുള്ള ഉദ്ദേശമാണ് മനസ്സിൽ.. അപ്പോഴാണ് തന്റെ ഐഷുട്ടി യുടെ കാൾ കണ്ടത് . മനസ്സിൽ ആയിരം നക്ഷത്രങ്ങൾ ഒന്നിച്ചു മിന്നിതെളിഞ്ഞു. ഓകെ ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.

വേഗം ഐഷുട്ടിയുടെ നമ്പറിൽ വിളിക്കുമ്പോൾ അവനിൽ രോമാഞ്ചം നിറഞ്ഞിരുന്നു… തന്റെ ഫോണിൽ ഷാനുക്കയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു .. ഐഷു സലാം പറഞ്ഞു,, സലാം മടക്കിയ ഷാനുവിന്റെ ശബ്ദത്തിന്ന് എന്നത്തേക്കാളും ഭംഗി തോന്നി അവൾക്ക്. സോറി ഷാനിക്കാ.ഒരായിരം സോറി.. ഫോൺ ഇവിടെ ഇട്ട് ഞാൻ പുറത്തായിരുന്നു.. ഐഷുതാഴ്മയായി തന്നെ പറഞ്ഞു. ഐഷുവിന്റെ കിലുങ്ങുന്ന ശബ്ദം അവനിൽ കുളിരേകി. എന്തിനാ ന്റെ പെണ്ണ് സോറി പറയുന്നത്.. ഞാനല്ലേ പറയേണ്ടത്.. അങ്ങനെ രണ്ടാളുടെയും പരാതിയും പരിഭവങ്ങളും പറഞ്ഞു തീർത്തു, കുഞ്ഞു കരച്ചിലും, തേങ്ങലും, ചെറിയ ചിരിയും, പൊട്ടിച്ചിരിയും ഒക്കെ ആയി ഒരിക്കലും തമ്മിൽ വഴക്ക് ഉണ്ടാകില്ല എന്നുള്ള തീരുമാനത്തിൽ രണ്ടു മനസ്സും ഒന്നായി സ്നേഹത്തിന്റെ പ്രണയത്തിന്റെ മധുരത്തോടെ കാൾ അവസാനിപ്പിച്ചു പുഞ്ചിരിയോടെ നിന്നപ്പോഴും ഐഷു അനുഭവിച്ച ഒരു കുഞ്ഞു വേദന പോലും ഷാനുവിനു അറിയാൻ കഴിഞ്ഞില്ല..

അതെ ഷാനുക്ക എന്റെ എല്ലാമെല്ലാമാണ്. ഓടി വരാൻ പറ്റുമെങ്കിൽ എന്നും എന്റെ കൂടെ ഉണ്ടാകുമായിരുന്നില്ലേ.. അപ്പോൾ എന്നെ സ്നേഹിക്കുന്ന ഷാനിക്കാനെ വീട്ടിലെ കാര്യങ്ങൾ പറഞ്ഞു ബുദ്ധിമുട്ട് ആക്കാൻ പറ്റില്ല. പരീക്ഷണങ്ങൾ റബ്ബിൽ നിന്നും ഉണ്ടാകും. പക്ഷെ റബ്ബ് നമ്മളെ ഉപേക്ഷിക്കില്ല.. ക്ഷമയോടെ ജീവിക്കാൻ പഠിക്കണം. അല്ലാഹു സഹായിച് എനിക്ക് ഒരു വിഷമവും ഇപ്പോൾ ഇല്ല. ഉപ്പ എന്നോട് മിണ്ടിയിരുന്നില്ല, ഉമ്മ എത്രയോ പ്രാവശ്യം ചീത്ത പറഞ്ഞിട്ടുണ്ട്, ഷാക്കിറിന്റ കാര്യം പിന്നെ പറയാനുമില്ല, എല്ലാം ഷാനുക്കനോട് പറഞ്ഞു കരഞ്ഞിരുന്നെങ്കിൽ ഷാനുക്ക ചിലപ്പോൾ സ്വന്തം ഉപ്പനെയും ഉമ്മനെയും പറ്റി മോശമായി ചിന്തിക്കുമായിരുന്നു. അവിടെ നിൽകുമ്പോൾ മനസമാധാനം നഷ്ടപ്പെടുമായിരുന്നു. കുടുംബത്തിൽ വിള്ളൽ എത്തുമായിരുന്നു. കുറച്ചു കാലം കഴിഞ്ഞു എല്ലാം ശരിയായാലും അവരൊക്കെ പണ്ട് എത്ര മാത്രം ഉപദ്രവച്ചതാ നിന്നെ എന്നുള്ള റിമാർക് അവര്ക് വീഴുമായിരുന്നു. ഇത് താൻ ഒന്നും പറയാതെ എല്ലാം സഹിച്ചത് കൊണ്ട് ഷാനുക്കക് എന്റെ കാര്യത്തിൽ ഒരിക്കലും ടെൻഷൻ അടയ്‌ക്കേണ്ടി വന്നില്ല. മനസ്സിൽ നീരസം ഒളിപ്പിച്ചു വെച്ചു ഉമ്മയോട് വിളിച്ചു സംസാരിക്കേണ്ടി വന്നില്ല. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇപ്പോൾ ഉപ്പാക്, ഉമ്മാക്, എല്ലാം എന്നോട് സ്നേഹം മാത്രമായി. ഷിഫാക് അവളുടെ മനസ്സിൽ എന്തോ കുറ്റബോധം ഉള്ളത് പോലെയാ അന്ന് ചീത്ത പറഞ്ഞതിൽ പിന്നെ എന്നോട് പെരുമാറുന്നത്. പക്ഷെ ചീത്ത കേട്ട ഭാവം പോലും ഇത്താനോട് ഞാൻ കാട്ടിയില്ല..

ഇനി ശാക്കിർ മാത്രം എനിക്ക് എതിരായി നിന്നാലും പ്രതീക്ഷയുണ്ട്. അവനു വേണ്ടി ഒരു തെറ്റ് പോലും ഐഷു ചെയ്യുന്നില്ല. അത് കൊണ്ട് തന്നെ അവനും നന്നായി വരും. ആകെയുള്ള ഒരു അനിയനോട് ഷാനുക്കക് ഒരിക്കലും വെറുപ് തോന്നാൻ പാടില്ല. എല്ലാരും സന്തോഷത്തിൽ ഇരിക്കണം. അതിനു നമ്മൾ സഹിക്കേണ്ടത് സഹിക്കണം, മറച്ചു വെച്ചാൽ തീരുന്ന കുഞ്ഞു പ്രശ്നങ്ങൾ വലിയ കാര്യങ്ങൾ ആക്കി ആണുങ്ങളോട് പറഞ്ഞാൽ അതൊരിക്കലും സന്തോഷം കിട്ടാൻ കാരണം ആവില്ല.. വീട്ടിൽ രണ്ട് ചേരി സൃഷ്ടിക്കാൻ മാത്രെ ഉപകരിക്കൂ.. ഇങ്ങനെഒരുപാട് ഓർത്ത് കൂട്ടി അവൾ പുറത്തിറങ്ങി.

ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരുന്നു. ഐഷുന്റെ മുഖം പതിനാലാം രാവ് പോലെ തെളിഞ്ഞു നിന്നു. ശാദി മോള്ടെ ബർത്ത് ഡേ ആണ് അടുത്ത ആഴ്ച. അവൾക്കു പതിനഞ്ചു വയസ് തികയുന്നു. റാഷിക്ക അതിന്റെ രണ്ടു ദിവസം മുമ്പ് എത്താമെന്നാണ് പറയുന്നത്.

ഇപ്രാവശ്യവും പൊടിപൊടിക്കണം, ഷിഫാ മോൾടെ കാര്യം ചർച്ച ചെയ്യുന്നു. ബാപ്പച്ചിയെ കൂട്ടാൻ ഞാൻ പോണുണ്ട് ഇക്കാക്കാന്റെ കൂടെ ശാദി ഇടയിൽ കയറി. അതൊക്കെ കൊള്ളാം. ബാപ്പച്ചി പോകുമ്പോഴേക്കും കൊഞ്ചി കുഴഞ്ഞു ഇപ്രാവശ്യത്തെ പത്താം ക്ലാസ്സിലെ മാർക്ക്‌ കുളമാക്കും അതാ എന്റെ പേടി. എന്നെ കൊറേയെങ്കിലും പേടിയുണ്ട്. ബാപ്പച്ചിയെ ഒരു പത്തു പൈസക് പേടിയില്ല. ബാപ്പയും അങ്ങനെ തന്നെ . മോള്ടെ എല്ലാ കളിക്കും നിന്നു കൊടുക്കും,, ഞാൻ എന്തെങ്കിലും പറഞ്ഞാൽ എനിക്കാണ് പിന്നെ കുറ്റം.. ഷിഫാ യും ശാദി മോളും പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കുന്നത് നോക്കി ഐഷു ചിരിയോടെ കഴിച്ചു.

ശാക്കിർ കയറി വന്നു കഴിക്കാൻ ഇരുന്നു… അവൻ ആരോടും മിണ്ടാതെ കനപ്പിച്ച മുഖവുമായി ഭക്ഷണ പാത്രത്തിലേക്കു തല താഴ്ത്തി. ശാദി മോളെ കണ്ടാൽ എപ്പോഴും ഒന്ന് തോണ്ടി വഴക് ഉണ്ടാക്കിയിട്ടേ കഴിക്കാൻ ഇരിക്കൂ.. ഇന്ന് ആരെയും നോക്കിയില്ല അവൻ.

ശാക്കിർ… അടുത്ത ആഴ്ച ഇവള്ടെ ബർത്ത് ഡേ യുടെ കാര്യം പറയായിരുന്നു ഞങ്ങൾ.. ഷിഫാ അവനോട് പറഞ്ഞു. അതിന് ഞാൻ എന്ത് വേണം. അവൻ ഷിഫയെ നോക്കി. ഡാ അളിയൻ രണ്ടു ഡേ മുന്നെ എത്തും. അത് എല്ലാ ബേഡേ ക്കും വരുന്നതല്ലേ.. ഇപ്പോൾ എടുത്തു പറയാൻ എന്താ.. ആരുടെ ബേഡേ ആയാലും വേണ്ടില്ല.. ഞാൻ വരില്ല. അവൻ തറപ്പിച്ചു പറഞ്ഞു. അതെന്താ നീ അങ്ങനെ പറയണേ.. നീ വരാതെ പിന്നെ… ഷിഫാ അവനെ നോക്കി. ശാദി എനിക്ക് ചോറ് വേണ്ട. ഞാൻ കഴിക്കില്ല, എന്നും പറഞ്ഞു ഷാക്കിറിനോട് പരിഭവം കാട്ടി എഴുന്നേറ്റു കൈ കഴുകി,,

ഡീ കുട്ടി പിശാചേ.. വേണേൽ വന്നു വെട്ടി വിഴുങ്ങിക്കോ.. ഞാൻ വരും നിന്റെ ബേഡേക്. എന്നത്തേയും പോലെ നമുക്ക് അടിച്ചു പൊളിക്കണം.. പക്ഷെ ഇവൾ അവിടെ ഉണ്ടാകാൻ പാടില്ല ഐഷുവിനെ ചൂണ്ടി അവൻ പറഞ്ഞു.. എല്ലാവരും ഐഷുവിന്റെ മുഖത്തു നോക്കി. സന്തോഷം നിറഞ്ഞു നിന്ന ഐശുവിന്റ കണ്ണുകളിൽ വേദന നിറഞ്ഞു. അവൾ ദയനീയമായി ഷാക്കിറിനെ നോക്കി. അവന്റ പകയുള്ള നോട്ടം താങ്ങാനുള്ള ശക്തി ഇല്ലാതെ ഐഷു തല താഴ്ത്തി..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here