Home തുടർകഥകൾ നന്ദു ഗൗരിയെ സ്വീകരിക്കാൻ നിന്നോട് പറഞ്ഞാൽ നീ അവളെ അനുസരിക്കുമോ… Part – 13

നന്ദു ഗൗരിയെ സ്വീകരിക്കാൻ നിന്നോട് പറഞ്ഞാൽ നീ അവളെ അനുസരിക്കുമോ… Part – 13

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

ഹരിനന്ദനം പാർട്ട്‌ -13

ഉണ്ണി നിനക്ക് ഗൗരിയെ സ്വീകരിച്ചുടെ….. അവൾ പാവമാണ് എനിക്ക് അവളെ നന്നായി അറിയാം പിന്നെ ഈ കാണിച്ചതോകെ അവളുടെ വിവരമില്ലായ്മ ആയി കണ്ടൂടെ നിനക്ക്…

പറ്റില്ല ഹരി…. എനിക്കവളെ ഉൾകൊള്ളാൻ പറ്റുന്നില്ല… നിനക്ക് ഇങ്ങിനെ എന്നോട് പറയാൻ തോന്നുന്നു നമ്മുടെ നന്ദുവിനോട് അവൾ ചെയ്തത് മറക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു ഹരി..

ഡാ നമ്മൾ യാഥാർത്യവുമായി പൊരുത്തപ്പെടണം… നന്ദുവും നീയും ഗൗരിയും ഒന്നിക്കാൻ പറയുകയേ ഉള്…

ഹരി പ്ലീസ് എനിക്ക് പറ്റില്ല ഇനി അതിനെപറ്റി എന്നോട് പറയണ്ട… ഗൗരി ചാപ്റ്റർ ഞൻ ക്ലോസ് ചെയ്തു..

ഉണ്ണി…

പ്ലീസ് ഹരി…

മ്മ് ഞൻ ഇനി ഒന്നും പറയുന്നില്ല ബാക്കിയെല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ…

ഉണ്ണി മുന്നോട് നടക്കാൻ തുടങ്ങി..

ഉണ്ണി ഒരു മിനിറ്റ്..

എന്താടാ..

നന്ദു ഗൗരിയെ സ്വീകരിക്കാൻ നിന്നോട് പറഞ്ഞാൽ നീ അവളെ അനുസരിക്കുമോ…

അവൾ അങ്ങനെ പറയില്ല എന്നെ എന്റെ മോൾക് അറിയാം…

അത് നിന്റെ വിശ്വാസം… but

വിശ്വാസം അല്ലടാ ഉറപ്പാണ്… അവൾ പറയില്ല

മ്മ്.. നീ വാ

അവർ റൂമിൽ ചെല്ലുമ്പോൾ കുട്ടുകാരികളോടെപ്പം സന്തോഷത്തോടെ ഇരിക്കുവായിരുന്നു നന്ദു…

കുട്ടുകാർ വന്നപ്പോൾ ന്റെ കുട്ടി ഉഷാറായല്ലോ…..

ഞങ്ങൾ ചുമ്മാ കോളേജിലെ കാര്യം പറയുവായിരുന്നു ബ്രോ..

അലീന ഉണ്ണിയോട് പറഞ്ഞു

ഏട്ടാ അവിടെ എന്തായി..

അവളുടെ തെറ്റ് അവൾക് മനസിലായി…

ഉണ്ണിയോട് ഗൗരിയെ സ്വീകരിക്കാൻ പറഞ്ഞു നന്ദു അങ്കിൾ..

ഉണ്ണിയേട്ടൻ എന്ത് പറഞ്ഞു..

നെറ്റിചുളിച്ചു കൊണ്ട് നന്ദു ചോദിച്ചു..

പറ്റില്ല എന്നു പറഞ്ഞു.
നീ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക് നന്ദുട്ടി

ഹരിയേട്ടാ ഉണ്ണിയേട്ടാൻ ചെയ്തതാ ശെരി ഒരിക്കലും ഗൗരിയെ അംഗീകരിക്കാൻ എനിക്കും കഴിയില്ല…. എനിക്ക് പകയോടെ എന്റെ ഏട്ടനെ കെട്ടുന്ന പെണ്ണിനെ അല്ല വേണ്ടത് എന്റെ ഏട്ടനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പെണ്ണിനെ ആണ്…. അങ്ങനെ ഒരാൾ ഉണ്ട്…. ഏട്ടനെ ആദ്യമായി കണ്ടപ്പോൾ മുതൽ നെഞ്ചിൽ കൊണ്ട് നടക്കുന്ന ഒരാൾ…. കിട്ടുമോന്നു അറിയാതെ എന്റെ ഉണ്ണിയേട്ടനെ പ്രാണനെപ്പോലെ സ്നേഹിക്കുന്നൊരാൾ… ഞാൻ അറിഞ്ഞത് കുറച്ചു മുൻപാണ്…

അതാരാ….

ഉണ്ണിയും ഹരിയും അമ്പരന്നു..

ഉണ്ണിയേട്ടൻ സ്വീകരിക്കുമോ അവളെ..

ആരാ മോളെ…

അതൊക്കെ പറയാം അതിനുമുൻപ് എനിക്ക് ആ കുട്ടിയോട് സംസാരിക്കണമ് അതുകഴിഞ്ഞു ആരാണെന്നു നിങ്ങളോട് പറയാം…

എടി എന്നാ ഞങ്ങൾ ഇറങ്ങാട്ടാ… ദുർഗയെ വീട്ടിൽ ആക്കിയിട്ടു വേണം എനിക്ക് പോകാൻ

അലീന പറഞ്ഞു

ശെരി ഡാ..

നന്നായി റസ്റ്റ്‌ എടുക്കണേ മോളെ ഞങ്ങൾ നാളെ വരാം..

മ്മ് ശെരി ഡാ..

നാളെ ഡിസ്ചാർജ് ചെയ്യും നിങ്ങൾ വീട്ടിലേക് വന്ന മതി

ഉണ്ണി അവരോട് പറഞ്ഞു

ശെരി ബ്രോ… അലീന പറഞ്ഞു കൊണ്ട് ദുർഗയെ വിളിച്ചു

നീ വരുനിലെ

വരുവാടി..

എന്നിട് ഹരിയുടെ അടുത്ത് പറഞ്ഞു

സാർ ഞങ്ങൾ ഇറങ്ങുവാ

അവൻ തലയാട്ടി..

അലീനയും ദുർഗയും പുറത്തേക് പോയി..

ഡാ ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം…

ഉണ്ണി ഹരിയോട് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി…

ഡി കള്ളിപ്പെണ്ണേ ആരാഡി ഉണ്ണിയെ സ്നേഹിക്കുന്ന അ പെണ്ണ്

പറയില്ല അത് പിന്നെ അറിഞ്ഞ മതി..

ഹരിയേട്ടന്റെ ചക്കരകുട്ടി അല്ലെ പറ..

കുറച്ചു നേരത്തേക്ക് ചക്കര അല്ല..

പോ മിണ്ടില്ല നിന്നോട്..

അവൻ തിരിഞ്ഞു ഇരുന്നു

ചെക്കാ…

എന്നോട് മിണ്ടണ്ട..

അയ്യേ കോളേജിൽ പഠിപ്പിക്കുന്ന ആളാ കൊച്ചുകുട്ടികളെ പോലെ…

ദേ നന്ദുട്ടി പറയുന്നുണ്ടോ…

പറയില്ല ഹരികുട്ട..

മ്മ്..

അവൻ ദേഷ്യം ഭാവിച്ചു ഇരുന്നു

ഹരിയേട്ടാ.. പിണങ്ങല്ലേ

എന്നാ പറഞ്ഞെ നീ..

അവൾ അവന്റെ കൈ എടുത്തു നെഞ്ചോട് ചേർത്ത്… അറിഞ്ഞു കഴിഞ്ഞു സ്‌പോർട് ആയി എന്ടുടെ നിൽക്കുമോ..

എടി പെണ്ണെ ഈ ഹരി അവന്റെ പെണ്ണിന്റെകൂടെ അല്ലാതെ വേറെ ആരുടെ കുടെയാ നില്കണേ…

അവൻ അവളെ പിടിച്ചു നെഞ്ചിലേക്കിട്ടു…

കള്ള…ഇനിയും ആരേലും കണ്ടോണ്ട് വന്നിട്ട് നാണം കെടാൻ എനിക്ക് വയ്യ… പൊന്നുമോൻ അങ്ങോട്ട് മാറിയിരുനെ…

അതൊക്കെ മാറം നീ ആരാന്നു പറയ്..

അവൾ പറയാൻ തുടങ്ങിയപ്പോൾ റൂമിലേക്കു ഒരാൾ കയറിവന്നു….

തുടരും…..

ആരാവും ഉണ്ണി അറിയാതെ അവനെ സ്നേഹിക്കുന്നത്…. ഗൗരി യെ സ്വീകരിക്കേണ്ടി വരുമോ ഉണ്ണിക്ക്….

ഒരു അഭിപ്രായം ആയി പറഞ്ഞാൽ എഴുതാൻ ഒരു ഇന്റെർസ്റ് ഉണ്ടായിരുന്നു….. നിങ്ങളുടെ സ്‌പോർട് ആണ് എന്റെ പ്രേചോതനം….

സ്നേഹം 😘😘

സിനി സജീവ് 🥰🥰

LEAVE A REPLY

Please enter your comment!
Please enter your name here