Home തുടർകഥകൾ ഇതുവരെ എല്ലാം ക്ഷേമിച്ചും സഹിച്ചും ഞാൻ നിന്നതേ എനിക്കാ മരമോന്ത അത്രക്ക് ഇഷ്ടം ആയോണ്ടാ പക്ഷെ...

ഇതുവരെ എല്ലാം ക്ഷേമിച്ചും സഹിച്ചും ഞാൻ നിന്നതേ എനിക്കാ മരമോന്ത അത്രക്ക് ഇഷ്ടം ആയോണ്ടാ പക്ഷെ ഇനി ആ പരിഗണന ഇല്ല… Part – 22

0

Part – 21 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ധ്വനി

🖤🧡🖤 ഗീതാർജ്ജുനം 22 🖤🧡🖤

രാത്രിയിൽ എന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയായിരുന്നു അർജുൻ “ഹോ എനിക്കിട്ട് ഇനി അടുത്തതെന്ത് പണി തരാമെന്ന് ചിന്തിക്കുവാരിക്കും ” അവന്റെയിരുപ്പ് കണ്ട് ഇടുപ്പിനു കയ്യുംകൊടുത്ത് നിന്നുകൊണ്ടവൾ മനസിലാലോചിച്ചു നോട്ടം മാറ്റിയതും തന്നെ തന്നെ നോക്കി നിൽക്കുന്ന ഗീതുവിനെയാണ് അർജുൻ കണ്ടത്
“എന്താ ” പുരികം ഉയർത്തി അവന് ചോദിച്ചു
“ഒന്നുമില്ല ”
“ഗീതു… നീ ശരിക്ക് ആലോചിച്ചാണോ ഈ തീരുമാനം എടുത്തത് ?  എന്റെ മനസിലെ മുറിവുകൾ മായ്ക്കാൻ വേണ്ടി, പഴയതെല്ലാം ഞാൻ  മറക്കുന്നത് വരെ കാത്തിരുന്ന്   നീ നിന്റെ ജീവിതം ബലി കൊടുക്കണോ ?  ഒന്നുകൂടി ആലോചിക്ക് ഒരുപാട് നാളുകഴിഞ്ഞിട്ടും എനിക്കൊന്നും മറക്കാനോ ക്ഷേമിക്കാനോ കഴിഞ്ഞില്ലെങ്കിൽ അപ്പോൾ നിന്റെ ഈ തീരുമാനം തെറ്റായിയെന്ന് നിനക്ക് തോന്നും ”

“കാലത്തിനു  മായ്ക്കാൻ ആവാത്ത മുറിവുകൾ ഒന്നും ഇല്ലെന്നല്ലേ പറയാറ് ഞാൻ ഒന്ന് ശ്രെമിച്ചുനോക്കട്ടെ ”

“ഗീതു… ഞാൻ പറയുന്നത്.. ”

“വേണ്ടാ അർജുൻ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനത്തിൽ മാറ്റമില്ല…  ആത്മാർത്ഥമായിട്ടാ ഞാൻ നിങ്ങളെ സ്നേഹിച്ചേ എന്റെ സ്നേഹത്തിൽ എനിക്ക് വിശ്വാസമുണ്ട് ജീവിതകാലം മുഴുവനും അർജുൻ എന്നോടുള്ള സമീപനത്തിൽ മാറ്റം വന്നില്ലെങ്കിലും ഇന്ന് ഞാൻ എടുത്ത തീരുമാനം ഓർത്തു പിന്നീടെനിക്ക്  കുറ്റബോധം തോന്നില്ല.. അർജുൻ എന്നെ സ്നേഹിച്ചിരുന്നത് ആത്മാർത്ഥമായിട്ടാണെന്ന് എനിക്കറിയാം   എന്റെ അച്ഛനോട് ഇത്രയും ദേഷ്യം ഉള്ളതുകൊണ്ട് എന്റെ ജീവിതം വേണമെങ്കിൽ അർജുൻ നരക തുല്യമാക്കാം പക്ഷെ അർജുൻ അതിനു കഴിയില്ല അതുകൊണ്ടല്ലേ എന്നെ അർജുന്റെ ജീവിതത്തിൽ നിന്നും ഈ വിവാഹത്തിൽ നിന്നുപോലും  ഒഴിവാക്കാനിപ്പോൾ ശ്രെമിക്കുന്നത്..  ഇനി മറ്റൊരാളെ സ്നേഹിക്കാനോ വിവാഹം കഴിക്കാനോ ഒന്നും എനിക്ക് കഴിയില്ല അതിനെക്കുറിച്ചു സങ്കൽപ്പിക്കാൻ പോലും എനിക്കാവില്ല.. അതുകൊണ്ട് എന്തൊക്കെ വന്നാലും നേരിടാൻ ഞാൻ തയ്യാറാണ് ” ഗീതുവിന്റെ മറുപടി കേട്ടതും അർജുൻ പിന്നൊന്നും പറഞ്ഞില്ല വീണ്ടും പുറത്തേക്ക് കണ്ണും നട്ടവൻ ഇരുന്നു

ഇങ്ങേരുടെ ആരേലും അവിടെ ഉണ്ടോ 24 മണിക്കൂറും ആ ജനലിൽകൂടി പുറത്തേക്ക് നോക്കിനിപ്പാണ് പണി ഗീതു ആത്മഗതം പറഞ്ഞു എന്നിട്ടവന്റെ അടുത്തേക്ക് നടന്നു
” അമ്മ വിളിക്കുന്നുണ്ട്  ഭക്ഷണം കഴിക്കാം വാ ”
“എനിക്ക് വേണ്ടാ ” അത് കേട്ടതും ഗീതു ചാടിക്കട്ടിലിലേക്ക് കേറി
“നീ ഇതെങ്ങോട്ടാ?  പോയി ആഹാരം കഴിക്ക് ”
“എനിക്കും വേണ്ടാ ”
“ഗീതു വെറുതെ കളിക്കല്ലേ.. പോയി കഴിക്ക്.. രണ്ടുപേരും കൂടി ചെല്ലാതിരുന്നാൽ അമ്മക്ക് സംശയം തോന്നും ”
“തോന്നട്ടെ ” ഒരു കൂസലും ഇല്ലാതെയുള്ള ഗീതുവിന്റെ പറച്ചിലിൽ അർജുൻ ദേഷ്യംവന്നു

“നിനക്കെന്താ വേണ്ടാത്തെ ”
“അർജുൻ എന്താ വേണ്ടത്തെ ”
“എനിക്ക് വേണ്ടാത്തതുകൊണ്ട്.. അതെന്റെ ഇഷ്ടം.എനിക്ക് വിശപ്പില്ലാന്നു കൂട്ടിക്കോ..അത് എന്റെ കാര്യം  അതിൽ നീ ഇടപെടേണ്ട ”
“എങ്കിൽ ഇത് എന്റെ ഇഷ്ടം ഞാൻ  കഴിക്കണോ വേണ്ടയൊന്ന് ഞാനല്ലേ തീരുമാനിക്കുന്നെ അർജുനും ഇതിൽ ഇടപെടേണ്ട ” അതും പറഞ്ഞവൾ കട്ടിലിലേക്ക് കിടന്നു ഇനി പറഞ്ഞു നിന്നാൽ സംഗതി വഷളാവും എന്ന് തോന്നിയതും അർജുൻ താഴേക്ക് പോയി കുറച്ച് കഴിഞ്ഞതും പ്രതികരണം ഒന്നുമില്ലാതെ തിരിഞ്ഞു  നോക്കിയപ്പോൾ മുറിയിൽ ആളില്ല
“ഇതെവിടെപോയി?? ” വിരൽ വായിൽവെച്ചു അവൾ ആലോചിച്ചു
“മോളെ ഗീതു “താഴെ നിന്നും പത്മിനിയുടെ ശബ്ദം കേട്ടതും അവനവിടെ എത്തി എന്നവൾക്ക് മനസിലായി

“മോനെ അർജുൻ.. ഇതുവരെ എല്ലാം ക്ഷേമിച്ചും സഹിച്ചും ഞാൻ നിന്നതേ എനിക്കാ മരമോന്ത അത്രക്ക് ഇഷ്ടം ആയോണ്ടാ പക്ഷെ ഇനി ആ പരിഗണന ഇല്ല ഇയാൾക്ക് പ്രതികാരം ചെയ്യണമല്ലേ… എന്നെ അംഗീകരിക്കാൻ പറ്റുന്നില്ലല്ലേ??  ശരിയാക്കി തരാം.. “അവൾ സ്വയം പറഞ്ഞുകൊണ്ട് എണീറ്റു താഴേക്ക് പോയി  മനസിൽ ആത്മഗതവും പറഞ്ഞവൾ താഴേക്ക് പോയി താഴെ ചെന്നപ്പോൾ ദേ പ്ലേറ്റിൽ നിന്ന്  മുഖമുയർത്താതെ വെട്ടി വിഴുങ്ങുന്നു

“ഇങ്ങേരാണോ ഇപ്പോൾ വിശപ്പില്ലെന്ന് പറഞ്ഞു പോയത് തീറ്റ കണ്ടാൽ 2ആഴ്ച പട്ടിണി കിടന്ന പോലാണല്ലോ ” അർജുന്റെ കഴിപ്പ് കണ്ട് ഗീതു മനസ്സിലോർത്തു
“മോളെ നാളെയല്ലേ നിങ്ങൾ വീട്ടിലേക്ക് പോകുന്നത് അച്ഛൻ വിളിച്ചിരുന്നു തറവാടുമായി കുറച്ചുനാൾ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല എന്ന് അച്ഛൻ പറഞ്ഞു അതുകൊണ്ടുതന്നെ അവിടെ കുടുംബക്ഷേത്രത്തിൽ  എന്തൊക്കെയോ പുനരുദ്ധാരണ ചടങ്ങുകളും മറ്റും ഉണ്ട് രണ്ടുപേരും അതിൽ പങ്കെടുക്കണം അർജുൻ രണ്ട് ദിവസം അവിടെ വന്നിട്ട് വന്നാൽ മതി ഓഫീസിലെ കാര്യവും പറഞ്ഞു വേഗം ഓടിപോരാൻ നിക്കണ്ട വിശ്വനാഥൻ കഴിക്കുന്നതിനിടയിൽ അർജുനോട് പറഞ്ഞു എല്ലാത്തിനും അർജുൻ മൂളിക്കൊണ്ടിരുന്നു  സുഖമായി പോയി വാട്ടോ ഗീതുവിന്റെ നെറുകയിൽ തലോടി അദ്ദേഹം കൈകഴുകി മുറിയിലേക്ക് പോയി അർജുനും കഴിച്ചെഴുന്നേറ്റ് മുറിയിലേക്ക് പോയി പത്മിനിയും ഗീതുവും കഴിച്ചു അടുക്കളയിലെ പണികൾ എല്ലാം ഒതുക്കി ഗീതു മുറിയിലേക്ക് പോയി
മുറിയിൽ ചെന്നപ്പോൾ അർജുൻ കട്ടിലിൽ ഇരിപ്പുണ്ട് ഗീതു ജഗ്ഗിലെ വെള്ളം അവിടെവെച്ചു കട്ടിലിൽ വന്നിരുന്നു കിടക്കാനായി ഒരുങ്ങി
“ഇതെങ്ങോട്ടാ നീ ആ സോഫയിൽ എങ്ങാനും പോയി കിടക്കാൻ നോക്ക് ”
“അയ്യെടാ എനിക്ക് കട്ടിലിൽ കിടന്നില്ലേൽ ഉറക്കം വരില്ലാ..  ഇയാൾക്ക് എന്റെകൂടെ കിടക്കണ്ടെങ്കിൽ ഇയാൾ പോയി കിടക്ക് ഞാൻ ഇവിടെ തന്നെ കിടക്കും ” അതും പറഞ്ഞു അർജുന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ കൊക്കിരി കുത്തി കിടന്നു

എത്രത്തോളം അവളിൽ നിന്ന് അകലാൻ ശ്രെമിച്ചാലും മനസ് വീണ്ടും അവളിലേക്ക് തന്നെ പൊയ്ക്കൊണ്ടിരിക്കും വഴക്ക് കൂടി ഒന്ന് പിണങ്ങി ഇരിക്കാം എന്നുവെച്ചാൽ ദേ അതും പെണ്ണ് എട്ടായിമടക്കി തിരിച്ചു എനിക്കിട്ട് തന്നെ പണിയും ഇന്ന് രാവിലെ വരെ കരഞ്ഞു കൊണ്ട് നടന്നവളാ ഇവൾക്ക് എന്താ പെട്ടെന്നൊരു മാറ്റം എന്ത് പറഞ്ഞാ ഇവളെ ഞാൻ മനസിലാക്കിക്കണ്ടത് ഓരോന്ന് ആലോചിച്ചു അർജുനും പതിയെ കിടന്നു

അവന് ഉറങ്ങിയെന്നു മനസ്സിലായതും ഗീതു പതിയെ തിരിഞ്ഞു കിടന്നു കണ്ണീർ സീരിയലിലെ  നായികമാരെ പോലെ കിടന്നു കരയാൻ എനിക്കിനി മനസില്ല ഇനി ഇങ്ങോട്ട് പറയുന്നതിനും  തരുന്നതിനൊക്കെയും ഇരട്ടി ഞാൻ തിരിച്ചു തന്നിരിക്കും എന്നോടിപ്പോൾ കാണിക്കുന്ന ഈ അവഗണന ഓർത്തു അന്ന് നിങ്ങൾ ദുഖിക്കും നോക്കിക്കോ ഇത് ഗീതിക അർജുൻ ആണ് പറയുന്നത് അതും മനസിൽപറഞ്ഞു അർജുന്റെ നെഞ്ചോരം തലവെച്ചവൾ കിടന്നു..  ഉറക്കത്തിനിടയിൽ എപ്പോഴോ അർജുന്റെ കൈകൾ അവളെ മാറോടടക്കി പിടിച്ചു ഇരുവരും ഗാഢ നിദ്രയിലേക്കാണ്ടു

രാവിലെ ആദ്യം ഉണർന്നത്  ഗീതുവാണ്‌ കണ്ണുതുറന്നുനോക്കിയപ്പോൾ കൈകൾ കൊണ്ട് പൊതിഞ്ഞു പിടിച്ച അർജുന്റെ നെഞ്ചോരം ആണവൾ കിടക്കുന്നതെന്ന് മനസിലായി മിഴികളുയർത്തി അവൾ അവനെ നോക്കി ഒരു കൊച്ചു കുഞ്ഞിനോടെന്നപോലെ ആ നിമിഷം അവനോട് അവൾക്ക് വാത്സല്യം തോന്നി അവന്റെ നെറ്റിയിലേക്ക് പാറിപ്പറന്നു കിടക്കുന്ന മുടിയിഴകൾ അവൾ കയ്യാൽ ഒതുക്കി വെച്ചു ഉറക്കത്തിൽ എന്തൊരു നിഷ്കളങ്കൻ ഉറക്കം ഉണർന്നാലോ തനി കാട്ടാളൻ ഇങ്ങേരെ ഞാൻ എങ്ങനെ മെരുക്കുവോ ആവോ ആത്മഗതം പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് തന്നെ തലയടിച്ചു പെട്ടെന്ന് അർജുൻ എഴുന്നേറ്റു ഉടനെ ഗീതു കണ്ണുകളടച്ചു ഉറങ്ങുംപോലെ കിടന്നു കണ്ണ് തുറന്ന് നോക്കിയ അർജുൻ കാണുന്നത് ഒരു പൂച്ചകുഞ്ഞിനെപോലെ തന്റെ നെഞ്ചോരം ചേർന്ന് കിടക്കുന്ന ഗീതുവിനെയാണ് അവന് പയ്യെ അവളുടെ മുടിയിൽ തലോടി അവളെ ഉണർത്താതെ എഴുന്നേറ്റു ഒന്നുകൂടി പുതപ്പെടുത്തു പുതപ്പിച്ചു അവന് വാഷ്‌റൂമിലേക്ക് പോയി അവന് പോയതും ഗീതു കണ്ണുതുറന്നു ചാടി എഴുന്നേറ്റു  “മ്മ് അപ്പോൾ കാട്ടാളന്റെ ഉള്ളിൽ ഇപ്പോഴും സ്നേഹമൊക്കെ ഉണ്ട് മ്മ് ബാക്കി കാര്യം ഞാൻ ഏറ്റു ” അവളും ചാടി എഴുന്നേറ്റ് ഒരു സാരിയും എടുത്ത് അടുത്തമുറിയിൽ കേറി കുളിച്ചു..  അർജുൻ കുളി കഴിഞ്ഞു വന്നതും ബെഡിൽ അവനുവേണ്ടിയുള്ള ഡ്രസ്സ്‌ ഇരിപ്പുണ്ടായിരുന്നു മേശയിൽ വേഷം മാറി വന്നിട്ടും ഗീതുവിനെ കാണാത്തത് കൊണ്ട് അർജുൻ അടുത്ത മുറിയിലേക്ക് ചെന്നു വാതിൽ തുറന്നതും പാതി സാരിയിൽ നിൽക്കുന്ന അവളെയാണ് കണ്ടത് ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി പെട്ടെന്ന് തന്നെ അർജുൻ നോട്ടം മാറ്റി വേഗം താഴേക്ക് വാ എന്ന് പറഞ്ഞവൻ ഇറങ്ങിപ്പോയി യാത്രയിലുടനീളം അർജുൻ മൗനത്തിൽ തന്നെയായിരുന്നു

“ഇങ്ങേരിങ്ങനെ മൗന വൃതം തുടർന്നാൽ എന്റെ പ്ലാന്നിംഗ്സ് എല്ലാം കുളമാകുലോ എന്റെ കൃഷ്ണാ..എനിക്ക് എപ്പോഴും ചിലച്ചുകൊണ്ട് ഇരിക്കുന്ന  അസുഖം ഉണ്ടെന്ന് ഇങ്ങേർക്കറിഞ്ഞൂടെ  ന്താ ഇപ്പോൾ ഒരു വഴി ഇതിനെ മിണ്ടിക്കാൻ.. ആ ഒരു മൂളിപ്പാട്ട് പാടി തുടങ്ങാം ” ഉനക്കാകെ വാഴേ  നിനക്കിറേൻ ഉസിരോട് വാസം പുടിക്കിറേൻ ”

ഗീതുവിന്റെ പാട്ടുകേട്ട് തുടങ്ങിയതും അർജുൻ തലചെരിച്ചു അവളെ നോക്കി
“എന്താ ഇങ്ങനെ നോക്കുന്നെ…  പാട്ട് പാടുന്ന കേട്ടിട്ടില്ലേ ”
“പാട്ട് പാടുന്നത് കേട്ടിട്ടുണ്ട് പക്ഷെ ഇതുപോലെ പാടുന്നത് കേൾക്കുന്നത് ഇത് ആദ്യമാ.. അറിയാവുന്ന പണിക്ക് പോയാൽ പോരെ വാഴ നനക്കൂന്നോ എന്നാൽ ചേനയും തെങ്ങും എല്ലാം നനചൂടെ   ”
അർജുൻ പുച്ഛിച്ചുകൊണ്ട് ചോദിച്ചു
“അത് പാടി വരുമ്പോ അങ്ങനെ ആവുന്നതാ ഈ സംഗീതത്തെ കുറിച്ചൊന്നും അറിയാത്തവർക്ക് അങ്ങനെ പലതും തോന്നും ”

“ഇതാണോ സംഗീതം കേട്ടാലും പറയും ”

“എന്താ എന്റെ സംഗീതത്തിന് എന്താ കുഴപ്പം ”

“ഹേയ് ഒരു കുഴപ്പവുമില്ല കേൾക്കാൻ നല്ല സുഖമുണ്ട് പാറപ്പുറത്ത് ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദമാണ് ഒന്നാമതെ അതും വെച്ചോണ്ട് പാട്ടുംകൂടി പാടിയാൽ ഹാ നന്നായിരിക്കും..  കേൾക്കേണ്ടി വരുന്നവരുടെ ഗതികേട് അല്ലാതെന്താ ”
ഗീതുവിനെ ചൊടിപ്പിച്ചുകൊണ്ട് അർജുൻ വീണ്ടും പറഞ്ഞു

“പാറപ്പുറത്ത് ചിരട്ട ഇട്ട് ഉരക്കുന്ന സൗണ്ട് നിങ്ങളുടെ കെട്ടിയോൾക്ക് ”

“ആഹ് ആഹ് അത് തന്നെയാ ഞാനും പറഞ്ഞത് ”

അത് കേട്ടപ്പോൾ ആണ് അബദ്ധം പറ്റിയതെന്ന് ഗീതുവിനും മനസിലായത് പണ്ടൊക്കെ എന്തായിരുന്നു നിന്റെ ഈ  കലപിലാന്ന് ഉള്ള ശബ്ദം ആണ് എനിക്ക് ഏറ്റവും ഇഷ്ടം. നീ എപ്പോഴും ഇങ്ങനെ മിണ്ടിക്കൊണ്ടേ ഇരിക്കണം. ഹ്മ്മ് എന്തൊക്കെ വാചകമടിച്ചതാ എന്നിട്ട് ഇപ്പോൾ പറയുന്ന കേട്ടില്ലേ ഉളുപ്പില്ലാത്ത മനുഷ്യൻ വാക്കിന് വിലയില്ലാത്തവൻ അതെങ്ങനാ ശരീരം മുഴുവനും മസിലും കേറ്റിവെച്ചു നടപ്പല്ലേ തലക്ക് അകത്ത് വല്ലോം വേണ്ടേ ഗീതു ഇരുന്ന് പിറുപിറുത്തുകൊണ്ടിരുന്നു  അർജുൻ അതൊക്കെ കേട്ട് ചിരി അടക്കി പിടിച്ചിരുന്നു

“ഉനക്കാകെ വാഴേ നിനക്കിറെ ” ആഹാ ബ്യൂട്ടിഫുൾ ശ്രേയ ഘോഷാൽ പാടുവോ ഇതുപോലെ സ്വയം പ്രശംസിച്ചുകൊണ്ട് ഗീതു പുറത്തേക്ക് നോക്കിയിരുന്നു അവളുടെ കുസൃതികളും കുറുമ്പുകളും അവളറിയാതെ തന്നെ നോക്കി കാണുകയായിരുന്നു അർജുൻ വഴക്കുകൂടി എത്രത്തോളം അവളിൽ നിന്നകലാൻ ശ്രെമിക്കുന്നുവോ അത്രത്തോളം അവളിലേക്ക് ഞാൻ അടുക്കുകയാണല്ലോ എന്നവൻ ചിന്തിച്ചു  പക്ഷെ തങ്ങൾ സ്വപനം കണ്ട ആ ജീവിതം ഉണ്ടാവണമെങ്കിൽ എന്റെ മനസിലെ ആ കനലടങ്ങണം അതിനു നിനക്ക് കഴിയില്ല ഗീതു.. സ്വയം ഓരോന്നൊക്കെ ചിന്തിച്ചുകൂട്ടി അവൻ യാത്ര തുടർന്നു

തുടരും

(എഴുതി വന്നപ്പോൾ ആകെ കൺഫ്യൂഷൻ അതാട്ടോ ലേശം length കുറഞ്ഞത് വൈകിട്ട് ഒരു part കൂടി ഇടാം )

LEAVE A REPLY

Please enter your comment!
Please enter your name here