Home തുടർകഥകൾ ആ പേര് കേട്ട് ഞാൻ ഒന്ന് ഞെട്ടി, അതു പുറത്തു കാണിക്കാതെ ആകാംഷഭരിതയായിരുന്നു… Part –...

ആ പേര് കേട്ട് ഞാൻ ഒന്ന് ഞെട്ടി, അതു പുറത്തു കാണിക്കാതെ ആകാംഷഭരിതയായിരുന്നു… Part – 8

0

Part – 7 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 8

ആ പേര് കേട്ട് ഞാൻ ഒന്ന് ഞെട്ടി, അതു പുറത്തു കാണിക്കാതെ ആകാംഷഭരിതയായിരുന്നു. ചേച്ചിയുടെ കണ്ണുകളിലേ ത്രീക്ഷണത കൂടി വന്നു, ചേച്ചി തുടർന്നു….
“ഇന്ന് അവൻ അറിയപ്പെടുന്ന ഒരു ഓൺലൈൻ എഴുത്തുക്കാരൻ, പകൽ മാന്യൻ ഇപ്പോളും അവൻ കൊച്ചിയിലുണ്ട് ഇന്നും പലരെയും പറ്റിച്ചു കൊണ്ടിരിക്കുന്നു. ”
എനിക്കു കൂടിതൽ ചോദിക്കേണ്ടി വന്നില്ല. ഇന്ന് ഉച്ചക്ക് ആ ശബ്ദം കേട്ടപ്പോൾ എനിക്കു സംശയമുണ്ടായിരുന്നു, ഞാനും ഉറപ്പിച്ചു ചേച്ചി പറയുന്ന ആദിത്യൻ ആ ചതിയൻ ആകുവാനെ സാധ്യതള്ളു. എന്റെ മുന്നിലും മാന്യതയുടെ മുഖംമൂടി അണിഞായിരുന്നു അവന്റെ തുടക്കം

ചേച്ചി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു….

“എന്റെ ജീവിതത്തിൽ  ഏറ്റവും നല്ല ദിനങ്ങൾ എന്റെ കോളേജ് ലൈഫ് ആയിരുന്നു ഞാൻ ഇന്നുമോർക്കുന്നു ഞാൻ  ആദ്യമായി അവനെ കണ്ട ദിവസം,എന്റെ റിസേർച്ച്ന്റെ ഭാഗമായി ഞാൻ പലപ്പോഴും കോളേജിൽ പോകുമായിരുന്നു. അതേ കോളേജിലായിരുന്നു അവൻ ഡിഗ്രി ചെയ്തിരുന്നത്. ഒരിക്കൽ ഒരു സഹായം അഭ്യർത്ഥിച്ചു അവൻ എന്റെ അരുകിൽ വന്നു, കോളേജ് ഡേയ്ക്ക് ഒരു കവിതപരയാണം അവതരിപ്പിക്കണമെന്നും,അതു  അവൻ എഴുതിയ കവിതയാണെന്നും എന്നോട് പറഞ്ഞു. അതൊന്നു വായിച്ചു നോക്കി അഭിപ്രായം പറയാമോ എന്നായിരുന്നു അവന്റെ ചോദ്യം? ഞാൻ അതിൽ  തെറ്റായൊന്നും ചിന്തിച്ചില്ല, അതു വായിച്ചു നോക്കി അഭിപ്രായം പറഞ്ഞു.ഒരു വിപ്ലവകാരന്  കെട്ടില്ലമ്മയോട് തോന്നിയ പ്രണയത്തെ കുറിച്ചുള്ള വരികൾ ആയിരുന്നു അതിൽ. എനിക്കു അതു നന്നേ ഇഷ്ടപ്പെട്ടു. അവനിലേ  കലാകാരനെ   ഞാൻ തിരിച്ചറിഞ്ഞു. എന്റെ ഒരു കൂടപ്പിറപ്പെന്ന വാത്സല്യം എനിക്ക് അവനിലുണ്ടായി  ഞങ്ങളുടെ സുഹൃത്ത് ബന്ധത്തിനു തുടക്കം കുറച്ചു. അവൻ അവന്റെ വീട്ടിലെ കഷ്ടപ്പാടുകളും  പ്രാരാബ്ദങ്ങളും എന്നോട് പറയുമായിരുന്നു അവനു ഒരു സഹോദരിയുണ്ടെന്നും ജന്മനാ സംസാരിക്കില്ലെന്നും  മറ്റും, അവനെ പഠിപ്പിക്കാനുള്ള ചിലവ് വഹിക്കുന്നത് അവന്റെ അമ്മാവനാണെന്നും അവൻ പറഞ്ഞു. ഞാൻ എന്നാൽ കഴിയുന്ന സാമ്പത്തിക  സഹായങ്ങൾ അവനു നൽകുമായിരുന്നു. ഒരിക്കൽ അവന്റെ സഹോദരിയും അമ്മയും അമ്മാവന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും, എന്നെ അവർക്കു പരിജയ പെടുത്തി കൊടുക്കണമെന്നും പറഞ്ഞു അവൻ അവന്റെ അമ്മാവന്റെ വീട്ടിലേക്കു ക്ഷേണിച്ചു, അവിടെ പോകുവാൻ മടികാണിച്ചേ എന്നെ അവൻ ഒരു പാട് നിർബന്ധിച്ചു. എങ്കിൽ ശെരി ഒന്ന് പോയേക്കാം എന്ന് ഞാനും കരുതി. അവരുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ അവന്റെ അമ്മാവൻ എന്ന് എനിക്കു  പരിചയ പേടിത്തിയ വ്യക്തിയെ മാത്രമേ ഞാൻ കണ്ടുള്ളു. ചോദിച്ചപ്പോൾ അവന്റെ അമ്മയും സഹോദരിയും അമ്മായിം കൂടി അടുത്തുള്ള ബന്ധു വീട്ടിൽ പോയിരിക്കുവാണെന്നും ഉടനെ തിരിച്ചു എത്തുമെന്നും പറഞ്ഞു. ഞാൻ അതു വിശ്വസിച്ചു എനിക്കു കുടിക്കുവാൻ ആയി അവൻ  ഒരു കൂൾ ഡ്രിങ്സ് നൽകി  ഞാൻ അതു കഴിച്ചു കുറച്ചു കഴിഞപ്പോൾ എനിക്കു ഒരു മയക്കം പോലെ തോന്നി. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല കണ്ണു തുറന്നപ്പോൾ ചുറ്റും കാമറകളും ലൈറ്റ്കളും. എന്റെ ശരീരം യാതൊരു വസ്ത്രങ്ങളും  ഇല്ലായിരുന്നു .ഞാൻ ചതിക്കപെടുവായിരുന്നു എന്ന് എനിക്കു ബോധ്യമായി.  പകുതി മയക്കത്തിൽ ഞാൻ എഴുനേറ്റു ആ മുറിയിൽ ചിതറി കിടന്നിരുന്ന എന്റെ വസ്ത്രങ്ങൾ ഒന്നായി പെറുക്കിയെടുത്തു ധരിച്ചു. ആ മുറിയിൽ നിന്നും  പുറത്തിറങ്ങിയപ്പോൾ ഞാൻ ആ വീട്ടിൽ തനിച്ച് ആണെന്ന് മനസിലായി  ആരെയും അവിടെ കണ്ടില്ല. ഒരു വിധത്തിൽ ഞാൻ എന്റെ ഹോസറ്റലിൽ തിരിച്ചെത്തി, എന്റെ റൂമിറ്റ് ആയ ദിവ്യയോട്  സംഭവിച്ചതെല്ലാം പറഞ്ഞു, പോലീസ് കേസിനും പോയാൽ കുടുബത്തിനു നാണക്കേടാകുമെന്നും മറ്റും അവൾ എന്നോട് പറഞ്ഞു. അവൾ പറയുന്നതിലും യഥാർത്യമുടെന്ന് തോന്നി.  എനിക്കൊരു വാർത്തയാകാൻ താല്പര്യം ഇല്ലാത്തതിനാൽ ആരോടും ഒന്നും  പറയാൻ നിന്നില്ല. ഞാൻ എന്റെ വീട്ടിൽ തിരിച്ചു എത്തി, ആ സംഭവങ്ങൾ എന്റെ മനസിലെ ഒരു ഉങ്ങാതെ മുറിവായി അവശേഷിച്ചു. അധികം വൈകാത്ത എന്റെ മാതാപിതാക്കൾ എനിക്കു വിവാഹ ആലോചിനകൾ തുടങ്ങി അതിൽ നിന്നും മുക്തി നേടാൻ ഞാൻ റിസേർച് ഡോക്ടറേറ്റ് എന്നെക്കെ പറഞ്ഞു ഒഴിഞ്ഞു മാറി. വർഷങ്ങൾ കടന്നു പോയി ഞാൻ കുറേശെ എല്ലാം മറന്നുതുടങ്ങി അവസാനം വിശ്വേട്ടനുമായി എന്റെ വിവാഹവും കഴിഞ്ഞു. പഴയതെല്ലാം മറന്നു പുതിയ ജീവിതം തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ വിശ്വേട്ടന്റെ ഓരോരു സഹോദരി ജ്യോതിയുടെ ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് ഫോട്ടോ  കാണാൻ ഇടയായി ഞാൻ ഒരിക്കലും കാണരുത് എന്ന് കരുതിയ ആ മുഖം. എന്റെ നെഞ്ചിൽ ഒരു തീ ആളികത്തി. ജ്യോതി എന്നെ ഒരു ഫ്രണ്ട്നെ പോലെയാ ട്രീറ്റ്‌ ചെയ്തിരുന്നേ അങ്ങനെയിരിക്കെ ഒരുദിവസം അവൾക്കു ഒരാളെ ഇഷ്ടമാണെന്നും ഞാൻ ചേട്ടനോട് അതേ കുറിച്ചു സംസാരിക്കണമെന്നും പറഞ്ഞു. അവൾ സ്നേഹിക്കുന്ന ആൾ ആ ചതിയനാണ്  എന്നറിഞ്ഞപ്പോൾ എന്തു ചെയ്മെന്നറിയാതെ പകച്ചുപോയി.”

ഇത്രയും ചേച്ചി പറയുമ്പോൾ ഞാൻ എന്റെ ഭാഗ്യത്തെ കുറച്ചു ഓർത്തുപോയി. ദൈവാനുഗ്രഹത്താൽ ഞാൻ രക്ഷപെട്ടു, അവൻ എന്നെ പലപ്പോളും നിർബന്ധിച്ചു അവന്റെ ഫ്ലാറ്റിൽ ഞാൻ  ചെല്ലുവാൻ.ഒരു ദുർബല നിമിഷത്തിൽ അതിന് സമ്മതിച്ചു വെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ: ഹോ ഓർക്കാൻകൂടി വയ്യെനിക്ക്. ഞാൻ ചേച്ചിയോട് ചോദിച്ചു?? “എന്നിട്ട് ചേച്ചി ജ്യോതിയെ അതിൽ നിന്നും പിന്തിരിപ്പിച്ചോ ഇല്ലയോ ”
ചേച്ചി പറഞ്ഞു…….

“എങ്ങനെ അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാം എന്ന് ഞാൻ ചിന്തിച്ചു, എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. അവളെ അപ്പോൾ  സമാധാനിപ്പിക്കാൻ വേണ്ടി, ഞാൻ ഒരു അവസരം വരുമ്പോൾ വിശ്വേട്ടനോട് പറയാമെന്നു പറഞ്ഞു. അതു പറയുമ്പോളും എന്റെ മനസ്സിൽ അവനെ എങ്ങനെ അവളിൽ നിന്നും അകറ്റാം എന്നായിരുന്നു. ഞാൻ എന്തെ ഫ്രഡ് ദിവ്യയോട് ഈ കാര്യങ്ങൾ പറഞ്ഞു അവൾ അവനെ കുറിച്ചു രഹസ്യമായി അന്വേഷണം തുടങ്ങി. ഹൈ കോർട്ട് വക്കീൽ ആയിരുന്ന അവൾക്ക്  കിട്ടിയ വിവരങ്ങൾ എല്ലാം എന്നെ അറിയിച്ചു. ആദിത്യൻ എന്നെ വ്യക്തി സ്വന്തം പെങ്ങളുടെ നഗ്നത വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ചുവത്രേ, ആ സംഭവത്തോട് കൂടി അവന്റെ വീട്ടുകാരും അവനെ പുറംതള്ളി. പിന്നെ അവന്റെ ജീവിതം നഗരത്തിലെ സെക്സ് റാക്കറ്റ് കൂടെയായി ചെറുപ്പമായിരുന്ന അവൻ തുടർ പഠനത്തിന് ഒരു കോളേജിൽ ചേർന്നു. അവന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു പല പ്രമുകരുടെയും മക്കളെ വാശികരിച്ചു അവരുമായുള്ള ലൈംഗിക ദിർശ്യം വിഡിയോ ആക്കി ബ്ലാക്ക് മൈലിങ് ആയിരുന്നു. നാണക്കേട് കൊണ്ട് പലരും പുറത്തു പറഞ്ഞില്ല. അവൻ വളർന്നു ഇപ്പോൾ അവൻ ഒരു കലാകാരന്റെ രൂപത്തിൽ പെൺകുട്ടികളെയും പലരുടെയും ഭാര്യമാരെയും വലയിൽ വീഴ്ത്തുന്നു. അവരെയൊക്കെ ബ്ലാക്ക് മൈലിങ് ചെയുന്നു, വലിയ തോതിൽ പൈസയും കൈപ്പറ്റുന്നു, ഇന്ന് അവൻ അതൊരു ബിസ്സിനെസ്സ് ആക്കി, അവന്റെ പിന്നിൽ ഒരുപാട് വമ്പന്മാരും.എനിക്ക് കൈയ്യെത്തും ദൂത്തെല്ലെന്നു മനസിലായി, ഞാൻ പിന്നെ  എങ്ങനെ ജ്യോതിയെ പിന്തിരിപ്പിക്കാനാണ് , എന്റെ കുടുംബജീവിതം തകരുമെന്ന തോന്നൽ എന്റെ മനസ്സിൽ വന്നു തുടങ്ങി, അതു കുറച്ചു കൂടി ഉറപ്പിക്കും വിധത്തിലായിരുന്നു ഒരു ദിവസം അവൻ എന്റെ ഫോണിൽ  വിളിച്ചത് അന്നവൻ പറഞ്ഞു ഞാൻ ഏതെങ്കിലും വിധത്തിൽ ജ്യോതിയെ അവനിൽ നിന്നും അകറ്റാൻ ശ്രമിച്ചാൽ എന്റെ ജീവിതം തകർക്കുമെന്ന് അവൻ എനിക്ക്  വർണിങ് നൽകി അവന്റെ കാലുപിടിച്ചു പറഞ്ഞു അവളെ വെറുതെ വിടാൻ അവസാനം അവൻ സമ്മതിച്ചു.  അവൻ പണം ആവശ്യപ്പെട്ടു, ഞാൻ അതിനു തയ്യാറായി എന്റെ അക്കൗണ്ട് നിന്നും പൈസ ട്രാസ്‌ഫെർ ചെയ്തു. പക്ഷെ അവിടെയും എനിക്കു തെറ്റി. അവൻ പിന്നെയും പിന്നെയും പണം ആവശ്യപെട്ടു കൊണ്ടിരുന്നു. എനിക്ക് അതിനു സാധിക്കുമായിരുന്നില്ല. ദിവ്യ മുഖേന അവനും ജ്യോതിയുമായുള്ള ബന്ധം തന്ത്രപരമായി വിശ്വേട്ടനിൽ എത്തിച്ചു. വീട്ടിൽ കോളിളക്കം സൃഷ്ടിക്കാതെ ഒരു വിധത്തിൽ വിശ്വേട്ടനെ സമാധാനിപ്പിച്ചു കൊണ്ട് ജ്യോതിയെ ലണ്ടനിൽ പഠനത്തിന് വിട്ടു. ജ്യോതിക്ക് എന്നോട് ഒരു പകയും വിദ്വേഷവും, അതൊന്നും ഞാൻ കാര്യമാക്കിയില്ല. എന്റെ അക്കൗണ്ടിലെ പണം എന്തു ചെയ്തു എന്നെ ചോദ്യം ഉയർന്നു അതിനു ഉത്തരം കൊടുക്കാൻ കഴിയാത്തതിനാൽ ആ വീട്ടിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കി ഞാൻ എന്റെ വീട്ടിൽ വന്നു.”

ഇത്രയും പറഞ്ഞപ്പോഴേക്കും ചേച്ചി പൊട്ടി കരയാൻ തുടങ്ങി..ഞാൻ ചേച്ചിയെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ. ചേച്ചിയുടെ കണ്ണുനീർ ഒപ്പിക്കൊണ്ട് പറഞ്ഞു…

“ചേച്ചി കരയരുത് ഇനീ ഒരിക്കലും ഒരു പെണ്ണിനും ഈ  അനുഭവം വരാൻ പാടില്ല, ഈ നിമിഷം മുതൽ ഞാനും കൂടെയുണ്ട് എന്തിനും ഏതിനും  ചേച്ചിയുടെ കൂടെയുണ്ട്  അവനെ ജീവനോടെ കത്തിക്കാൻ ആയാലും കുഴിച്ചു മൂടാൻ ആയാലും. അവനെ പോലുള്ള ചെറ്റകളെ  ഒരു പാഠം  പഠിപ്പിക്കണം,  സ്ത്രീയുടെ ശക്തി അവൻ മനസിലാക്കണം ”

തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here