Home തുടർകഥകൾ മോളേ…  ആതി വാതിൽ  തുറന്നേ…. രേണുക  ആകെ ഭയന്നിരുന്നു… Part – 49

മോളേ…  ആതി വാതിൽ  തുറന്നേ…. രേണുക  ആകെ ഭയന്നിരുന്നു… Part – 49

0

Part – 48 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ നല്ല പാതി.. Part – 49

അറിയില്ല  മഹി  ആ പേര് എന്നെ കൊല്ലുന്നത് പോലെ..  എന്തൊക്കെയോ ഒരു ഭാരം ഉള്ളിൽ നിറഞ്ഞു നില്കുന്നു…
പ്രിയപ്പെയ്റ്റാതെന്തോ…  കൈവിട്ടു പോയപോലെ….

ഏയ്യ്…
ഒന്നും കൈവിട്ടു  പോയിട്ടില്ല  മോളേ…  എനിക്ക് ജീവനുള്ളപ്പോൾ  നിനക്കു ഒന്നും നഷ്ടമാവില്ല…  നിന്നെയും ഞാൻ നഷ്ടമാക്കില്ല…
ദേവൻ ദൃഠമായി അവളോട്‌ പറഞ്ഞു ..
എനിക്ക് എന്തൊക്കെയോ പോലെ ഞാൻ കിടക്കട്ടേ മഹിയേട്ടാ.. . അല്ല ദേവേട്ടാ
ആതിയിൽ നിന്നും ഏറെ നാളുകൾക്കു ശേഷം അങ്ങനൊരു വിളി കേട്ടപ്പോൾ ദേവന്റെ ഉള്ളം നിറഞ്ഞു

എന്താ ..  ഒന്നും മിണ്ടാത്തത്..  ദേവൻ പോയോ..
അവൾ വീണ്ടും വിളിച്ചപ്പോൾ…
മറുപടി  പറയാൻ വാക്കുകൾ  പരതുകയായിരുന്നു ഞാൻ…
നീ ഇങ്ങനെ വിളിക്കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാണ് മോളേ….
ആഹാ എങ്കിലിനി  അങ്ങനെയേ ഞാൻ വിളിക്കു..
എന്താണെന്നറിയില്ല   അങ്ങനെ വിളിക്കുമ്പോൾ എനിക്കും ഒരു പൂർണത  തോന്നുന്നു..
………………………

ദേവുവിനു  മഹിയോടുള്ള   പരിഭവം അവളുടെ മുഖത്ത് വ്യക്തമായിരുന്നു …
കോളേജിൽ ഉണ്ടായത് പോരാഞ്ഞു മഹി പുറത്ത് പോയി തിരികെ  വരാൻ വൈകിയത് കൂടി ആയപ്പോൾ…
കടന്നൽ കൂടു പോലെ ആയി അവളുടെ മുഖഭാവം

കോളേജിൽ നിന്നു വന്നപ്പോൾ മുതൽ അവൾ മൗനി ആയിരുന്നത് മേനോനും മാലതിയും ശ്രദ്ധിച്ചിരുന്നു..
എന്താ മോളേ നിനക്കു പറ്റിയത്..? എന്റെ കുട്ടി ആകെ വാടിയിരിക്കുന്നല്ലോ  ഇന്ന്..
മേനോൻ അവൾ ക്കരികിലേക്ക് ചെന്നു ചോദിച്ചു.
ഒന്നുമില്ല അച്ഛാ..
അതു വെറുതെയാണ്…
അച്ഛനോട് പറയാൻ മടിയുള്ളതാണെങ്കിൽ  വേണ്ട കേട്ടോ.
മോളുടെ മുഖത്തെ സങ്കടം കണ്ട് ചോദിച്ചു എന്നെ ഉള്ളു…

ഏയ്യ് എന്തൊന്നുമില്ല അച്ഛാ..
മഹിയേട്ടന്  ഈയിടെയായി  എന്നോട് നല്ല ദേഷ്യമാണ്…
ഏഹ് ആരാ പറഞ്ഞത്..? ഇങ്ങനെയൊക്കെ .. മേനോൻ അവളോട് കാര്യങ്ങൾ തിരക്കി…
ആരും പറഞ്ഞതല്ല അച്ഛാ എനിക്ക് മനസിലായതാണ്.
എന്താ ഉണ്ടായതെന്നു മോളു പറയൂ..  അപ്പോളല്ലേ അച്ഛന് കാര്യങ്ങൾ അറിയാൻ  കഴിയു..

അല്ല അച്ഛനും മോളും കൂടി ഇവിടെയിരിക്കുവാണോ…
മാലതിയും അവർക്കിടയിലേക്ക് വന്നു..
എന്താണ്…. രണ്ടു പേരുടെ എന്തോ  ഗൗരവമുള്ള കാര്യം സംസാരിക്കുവാണല്ലോ…
ഏയ്‌ ഒന്നുല്ലടോ..  മോളു പറയുവാ  മഹിക്ക്‌ ഇവളോട് ഇപ്പോൾ ഇഷ്ടമില്ലായെന്ന്…  മേനോൻ മാലതിയോട് വിശദികരിച്ചു ..

ആഹാ..  അതു കൊള്ളാല്ലോ..
അല്ല മോളേ എന്താ പറ്റിയത് ..  മാലതിയും വിവരങ്ങൾ അറിയാൻ തിരക്ക് കൂട്ടി…
ദേവു അവരോട് രണ്ടാളോടും  അന്നു നടന്ന കഥകളെല്ലാം പറഞ്ഞു…
എല്ലാം അറിയുമ്പോൾ അവർ മഹിയെ ശശിക്കുമെന്നും തന്നെ സമാധാനിപ്പിക്കുമെന്നും  അവൾ കരുതി.. പക്ഷേ
പ്രതീക്ഷകൾക്ക്  വിപരീതമായി അവർ രണ്ടാളും
അവളെ കളിയാക്കി…
അയ്യേ ഇത്ര നിസ്സാര കാര്യത്തിനാണോ മോളേ നീ വിഷമിച്ചിരിക്കുന്നത്
അവരുടെ  കേട്ടപ്പോൾ അവൾക്കു  വീണ്ടും സങ്കടമായി…

അപ്പോഴേക്കും മഹിയും അവിടേക്കെത്തി…
ആഹാ മുന്ന് പേരും ഉണ്ടല്ലോ…
എന്താ ഇത്ര ചിരിക്കാൻ.. ?
എന്നോട് കൂടി പറയമ്മേ ..
. മഹി മാലതിയോട് കാര്യങ്ങൾ തിരക്കി.
ഒന്നുമില്ല ടാ നിങ്ങളുടെ കോളേജ് വിശേഷങ്ങൾ പറഞ്ഞു മോള്…
കൂട്ടത്തിൽ അവൾക്കൊരു സംശയം..
സ്‌ സ്സ്  അമ്മേ പറയല്ലേ..
ദേവു അമ്മയെ കണ്ണും കയ്യും കാട്ടി തടയാൻ നോക്കി..
ഇത് കണ്ടപ്പോൾ മഹി അവളെ തുറിച്ചു നോക്കി
സംശയമോ?
എന്താ മഹി ചോദിച്ചു…

അതോ….
നിനക്കിപ്പോൾ  അവളോടുള്ള  ഇഷ്ടം ഒക്കെ പോയോ എന്ന്…?
ഹിഹി മാലതി ചിരിച്ചു കൊണ്ട് പറഞ്ഞു…
ശ്ശോ  ഈ അമ്മ …  നശിപ്പിച്ചു.
ദേവു തലയിൽ  കൈ വച്ചുപോയി…
അവളുടെ വിളറിയ മുഖം  കണ്ടപ്പോൾ  ചിരി  വന്നു എങ്കിലും  പുറത്തു കാട്ടാതെ  അവൻ അവളെ നോക്കി പുരികം കൂർപ്പിച്ചു..
നേരാണോടി..
അവന്റെ നോട്ടവും ഭാവവും കണ്ടപ്പോൾ അവൾ  വിറച്ചു …
ഇത് കണ്ട മേനോൻ മഹിയെ ശാസിച്ചു…
പോടാ അവിടുന്ന്….  അവൻ   വെറുതെ കാട്ടുന്നതാ മോളേ…
നീ പേടിക്കുവോന്നും വേണ്ട
: രണ്ടാളും ചെന്നു അത്താഴം കഴിച്ചു കിടക്കാൻ നോക്ക്

അവർ ഭക്ഷണം കഴിച്ചു  മുറിയിൽ വന്നിട്ടും  ദേവുവിനോട്  മഹി സംസാരിച്ചതെയില്ല….
മഹിയെട്ടൻ  എന്നെ ഒന്നു   നോക്കുന്നു  കൂടിയില്ലല്ലോ. ..
വേണ്ട  ഞാനും  മിണ്ടില്ല…. നോക്കിക്കോ…
അവൾക്കു ആകെ സങ്കടമായി…
നിറഞ്ഞു നിന്നമിഴികൾ മഹി കണ്ടിട്ടും കാണാത്തത് പോലെ ഇരുന്ന്…
:

ലൈറ്റ് ഓഫീസിൽ ചെയ്ത് ദേവു കാട്ടിലിനോരം ചേർന്ന് കിടന്നിട്ടും മഹി അവളെ തിരിഞ്ഞു പോലും നോക്കിയില്ല…
ദേവുവിന്റെ സങ്കടം ഇരട്ടിച്ചു…
അവൾ വിതുബി….
അപ്പോൾ… അവളുടെ വയറിലൂടെ  അവന്റെ കൈ ഇഴഞ്ഞു…
അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു…  അവളോട്  ചേർന്ന് കിടന്നു….
അവളുടെ കവിളിൽ  ഉമ്മവച്ചു…
എന്റെ പെണ്ണേ  ഞാൻ ഒരു തമാശക്ക്  ഗൗരവം  കാട്ടിയതല്ലേ….  അതിനു നീ എന്തിനാടി ഇങ്ങനെ കരയുന്നത്….

എന്നോട് തമാശക്ക് പോലും മഹിയെട്ടൻ  വെറുപ്പ്  കാട്ടരുത്…
എന്തോ എനിക്കത് സഹിക്കാൻ  കഴിയില്ല..
മഹിയുടെ മാറോട്  പറ്റിച്ചേർന്നു കൊണ്ട് കൊച്ചു കുഞ്ഞിനെ പോലെ അവൾ കൊഞ്ചി….
ഇനിയില്ല …  പോരെ
അവളേ  ഒന്ന് കൂടി മഹി തന്നിലേക്ക് ചേർത്തു കൊണ്ട് പറഞ്ഞു…
എവിടെയായിരുന്നു  മഹിയേട്ടൻ ഇതുവരെ..?

ദേവന്റെ അടുത്ത് പോയതാടി…
അവൻ ഒറ്റക്കല്ലേ…
മും …  ദേവേട്ടന്റെ  ചികിത്സ നമുക്ക് നടത്തണം മഹിയേട്ടാ…
അവർ രണ്ടാളും നമ്മളെപ്പോലെ സന്തോഷത്തോടെ  ജീവിക്കണം..
മും ഞാൻ അതിനുള്ള  വഴികൾ കാണുന്നുണ്ട് ടി..  ആദ്യം ആതി അവനെ അറിയണം
എങ്കിലേ ഇനി ഒരു ട്രീറ്റ്മെന്റ്  അവൻ സമ്മതിക്കൂ…

ആതി…  നി പൊക്കോ…  ഞങ്ങൾ ഇവന്മാരെ  നോക്കിക്കോളാം…
വേണ്ട ദേവാ..  നിനക്കൊപ്പം  മാത്രമേ ഞാൻ  പോകൂ….
ആഹാ വിട് എന്നെ…
ടാ അവളെ വിടാൻ…
ദേവാ…..
ആാാ……….

ആതി ഉറക്കത്തിൽ നിന്നും അലറി ഉണർന്ന്….
കുറച്ചു  സമയത്തേക്ക്…  പരിസരം പോലും അവൾക്കോർമ്മയില്ലാത്തത് പോലെ….
വിയർത്തു  കുളിച്ചു  ആകെ പരവശയായി….  അവൾ  എണിറ്റു…
ജഗിൽ നിന്നും വെള്ളം കുടിച്ചപ്പോൾ അല്പം ആശ്വാസം തോന്നി….

മോളേ…  ആതി വാതിൽ  തുറന്നേ….
രേണുക  ആകെ ഭയന്നിരുന്നു .
ആതി പോയി വാതിൽ തുറന്നതും രേണു അകത്തേക്ക് വന്നു….
എന്താ മോളേ…  എന്താ പറ്റിയെ…
എന്തിനാ  നി കരഞ്ഞത്….

അവളുടെ നിൽപ് കണ്ടു  രേണുക  ചോദിച്ചു…
ആതി അവരെ കെട്ടിപിടിച്ചു കരഞ്ഞു  ..

തുടരും….

LEAVE A REPLY

Please enter your comment!
Please enter your name here