Home തുടർകഥകൾ ഞാൻ ആരെ കാണാൻ ആഗ്രഹിച്ചാണോ ഓടി വന്നത് ആ ആളെ മാത്രം അവിടെ എങ്ങും കണ്ടില്ല…....

ഞാൻ ആരെ കാണാൻ ആഗ്രഹിച്ചാണോ ഓടി വന്നത് ആ ആളെ മാത്രം അവിടെ എങ്ങും കണ്ടില്ല…. Part – 17

0

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 17

രചന : ശിവന്യ

അന്ന് രാവിലെ ഞങ്ങൾ ബ്രേക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്പുവും അമ്മയും സുമിത്ര ടീച്ചറും വന്നത്…ഞായറാഴ്ച ആയതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അവർ രാവിലെ അമ്പലത്തിൽ പോയി വരുന്ന വഴിയാണ്…..

നല്ല സമയത്ത് ആണല്ലോ ഞങ്ങൾ വന്നത്… ഇനി അപ്പോൾ ചായ ആകാം…

കാർത്തിക ആന്റി ആണ്… അപ്പുവിന്റെ ‘അമ്മ..ആന്റി ജനിച്ചതും വളർന്നതും എല്ലാം പുറത്താണ്..വലിയ ഒരു ബിസിനസ് ഫാമിലി ആണ്.. എന്നാലും അതിന്റെ ഒന്നും ഒരു അഹങ്കാരവും പൊങ്ങച്ചമോ ഒന്നും ഇല്ല.. എല്ലാവർക്കും നല്ല റെസ്പെക്ടറ് ഒക്കെ കൊടുത്തു മാത്രമേ സംസാരിക്കാറുള്ളൂ…അതു ഇനി വീട്ടുകാരയാലും പുറത്തു ഉള്ളവരായാലും വീട്ട് ജോലിക്കാർ ആയാലും ശരി… അമ്മയുടെ അതേ സ്വഭാവം തന്നെയാണ് അപ്പുവിനും കിട്ടിയത്.

അപ്പു വന്നു കയറിയപാടെ സിദ്ധു വിന്റെ കൂടെ എന്തോ കളിക്കാൻ പോയി.. ..അവൾക്ക് അവനെ വലിയ ഇഷ്ടമാണ്. അവനു തിരിച്ചും.. ഇപ്പോൾ വന്നാലും അവനു ഇഷ്ടംപോലെ ചോക്കലേറ്റ് കൊണ്ടുവന്നു കൊടുക്കും..അതുകൊണ്ടാണ് ഈ ഇഷ്ടം എന്നു ഞാൻ അതു പറഞ്ഞാൽ അവൾക്കു ദേഷ്യം വരും…..എന്നിട്ടു അവനോടു പറയും നിന്റെ ചേച്ചിക്ക് കുശുമ്പ് ആണെന്ന്…

അമ്മയും ടീച്ചറും കാർത്തിക ആന്റിയും കൂടി സംസാരിച്ചിരുന്നു.അതിനിടക്ക് എന്നെ വീട്ടിലേക്കു കൊണ്ടു പോകുന്ന കാര്യം ടീച്ചർ എടുത്തിട്ടു… അപ്പു മിക്കവാറും ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്‌..പക്ഷേ… അമ്മക്ക് എന്നെ അങ്ങോട്ടു വിടുന്നത് ഇഷ്ടം അല്ലെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… ചോദിച്ചാൽ കൂടി അമ്മ വിട്ടില്ല.

ദേവിക…..ഞങ്ങള് മോളെ കൊണ്ടു പോകട്ടെ… വൈകുന്നേരം വിടാം… വിടാം എന്നു വെച്ചാൽ നിങ്ങൾ അങ്ങോട്ടു ഇറങ്ങു…ഡിന്നർ അവിടെ വെച്ചാകാം… അച്ഛനാണ് അങ്ങനെ പറയാൻ പറഞ്ഞത്… ഇനി ഇപ്പോൾ എക്സ്ക്യൂസ് ഒന്നും പറയണ്ട…മോൾടെ എക്സാം എല്ലാം കഴിഞ്ഞില്ലേ..

‘അമ്മ മറുപടി ഒന്നും പറയാതെ അച്ഛനെ നോക്കി…

സാറിനെ നോക്കേണ്ട… സർ സമ്മതിച്ചു…അല്ലേ സാർ…

അച്ഛൻ അതുകേട്ട് ചിരിച്ചു…

 

അങ്ങനെ അച്ഛന്റെയും അമ്മയുടെയും പേർമിഷനും വാങ്ങി ഞാൻ അവരുടെ കൂടെ പോകാൻ ഇറങ്ങി..

ഞാൻ കാറിൽ കയറാൻ നേരം അമ്മ ടീച്ചറെ വിളിച്ചു…

സുമിത്ര… പിന്നെ…..ലക്ഷ്മി അവിടെ ഇല്ലേ…

ഉണ്ട്…ദേവി പേടിക്കേണ്ട…ഇപ്പോൾ ശിവ കൊച്ചു കുട്ടിയൊന്നും അല്ലലോ…പിന്നെ ഇപ്പൊൾ ലക്ഷ്മി നോർമൽ ആണ്… പിന്നെ ആരോടും മിണ്ടില്ല എന്നു മാത്രമേ ഉള്ളു…ദേവി ടെന്ഷന് ആകണ്ടേ…ഞങ്ങള് മോളെ ലക്ഷ്മിയുടെ അടുത്തേക്ക് വിടില്ല….

വലിയമ്മ… ദേവി ആന്റിക്ക് അപ്പച്ചിയെ അറിയാമോ.

അറിയാം…ആന്റി അവിടെ അല്ലേ പണ്ട് താമസിച്ചത്.. അന്ന് അപ്പച്ചിക്കു തീരെ വയ്യായിരുന്നു..അതാ അങ്ങനെ പറഞ്ഞതു…

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ അഭി ഏട്ടന്റെ അമ്മ ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി നിൽക്കുകയാണ്..

ഞങ്ങളെ കണ്ടപാടെ ചിരിച്ചു…

ആ..ശിവാ..മോളു ഉണ്ടായിരുന്നോ…

ഞങ്ങൾ അവളെ വിളിച്ചോണ്ടു വരാൻ പോയതല്ലേ ഏട്ടത്തി…

ആന്റി വരുമ്പോഴേക്കും പോകുമോ…അത്യാവശ്യ കാര്യം ഉണ്ടായിരുന്നു …പോകാതെ പറ്റില്ല മോളെ…

അതു സാരമില്ല..ആന്റി പൊയ്ക്കോ..

എന്നാൽ ശരി മോളെ…

ആന്റി പുറത്തേക്കു പോയി..ഞങ്ങൾ അകത്തേക്കും…മുത്തച്ഛനും അമ്മുമ്മയും എല്ലാവരോടും സംസാരിച്ചു… നിർബന്ധിച്ചു ചായ ഒക്കെ കുടിപ്പിച്ചു…ജിത്തു ഏട്ടനേം ആകാശേട്ടനേം നന്ദു ഏട്ടനേം കണ്ടു..സംസാരിച്ചു…പിന്നെ അവിനാശ് ഡൽഹിയിൽ ആണ്… അവിടെയാണ് പഠിക്കുന്നത്….

പക്ഷെ…ഞാൻ ആരെ കാണാൻ ആഗ്രഹിച്ചാണോ ഓടി വന്നത് ആ ആളെ മാത്രം അവിടെ എങ്ങും കണ്ടില്ല…. ഇനി തിരിച്ചു പോയോ എന്തോ…..

ശിവാ …നീ വാ…നമുക്ക് എന്റെ റൂമിൽ പോകാം…

അതേ എല്ലാവരോടും കൂടി പറയുവാ….എപ്പോഴെങ്ങും ആരും അങ്ങോട്ടു വന്നു ശല്യപ്പെടുത്തരുത്..

ഞങ്ങൾ വരുന്നില്ലേ….ഞാനും ആകാശും പുറത്തു പോകുവാ….പിന്നെ…ആ ജിത്തു ഏട്ടനെ സൂക്ഷിച്ചോ…നിങ്ങളുടെ പുറകെ കാണും..നോക്കിക്കേ ശിവാ വന്നതിൽ പിന്നെ ഇവിടെ നിന്നും മാറിയിട്ടില്ല….

പൊക്കോണം…..രണ്ടാളും… ജിത്തുവിനു ദേഷ്യം വന്നു…

ഞങ്ങൾ രണ്ടുപേരും സ്റ്റേർക്കേസ് കയറി മുകളിൽ എത്തി… ശിവാ…സെക്കന്റ് റൂം ഫ്രം റൈറ്.. ഞാൻ മാമ്പഴം മുറിച്ചു എടുത്തോണ്ട് വേഗം വരാം…നീ റൂമിൽ കയറി ഇരുന്നോളൂ ..

എനിക്ക് ഒരു ഹോട്ടലിൽ ചെന്ന പോലെ ആണ് തോന്നിയത്… ഇവിടെ നോക്കിയാലും ഒരുപാട് മുറികൾ…എവിടെയൊക്കെ താമസിക്കാൻ ആൾക്കാറുണ്ടോ എന്തോ.. അർക്കറിയാം
ഞാൻ വലതു വശത്ത് രണ്ടാമത്തെ റൂമിന്റെ വാതിൽക്കൽ ചെന്നു നിന്നു…ഡോർ പതുക്കെ ചാരിയിട്ടെ ഉള്ളു…ഞാൻ തുറന്നു അകത്തു കയറി…

ഒരു വലിയ റൂം…എല്ലാം നല്ല ഭംഗിയായും വൃത്തിയായും അടുക്കി വെച്ചിരിക്കുന്നു…ഇതു ഇനി അപ്പുവിന്റെ മുറി തന്നെയല്ലേ എന്നെനിക്കു തോന്നി…അപ്പുവിന് ഒന്നും ഒതുക്കി വെക്കുന്ന ശീലം ഒന്നും ഇല്ല…

പെട്ടന്നാണ് ഞാൻ ആ ബെഡിൽ എന്റെ കാണാതെ പോയ ആ ഷാൾ കണ്ടത്…ഭയങ്കരി…നീ ആയിരുന്നോ അത് കണ്ടെടുത്തതെന്നു മനസ്സിൽ വിചാരിച്ചു ആ ഷാൾ എടുത്തുത്തെതും ആരോ എന്നെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു… അലറി കരയാനായി തുടങ്ങിയതും വായ പൊത്തിപ്പിടിച്ചു എന്നെ തിരിച്ചു നിർത്തി….

അഭിയെട്ടൻ……എനിക്ക് ദേഷ്യം വന്നു…ഒന്നാമതായി ഞാൻ പേടിച്ചു മരിച്ചു പോയേനെ എന്നതാണ് സത്യം…അതിന്റെ കൂടെ അഭിയെട്ടൻ എന്നെ കെട്ടിപിടിച്ചത്‌ എന്തോ എനിക്ക് ഒട്ടും ഇഷ്ടമായില്ല….

ഞാൻ വേഗം റൂമിന്റെ പുറത്തു ഇറങ്ങാനായി പോയി…പക്ഷെ അഭിയെട്ടൻ പെട്ടന്ന് ഡോർ കുറ്റിയിട്ടു അതിൽ ചാരി നിന്നു…

അഭിയേട്ട….മാറിക്കെ… എനിക്ക് പോണം…

നിന്നോട്‌ ആരാണ് പറഞ്ഞത് എന്റെ റൂമിൽ എന്നോട് ചോദിക്കാതെ കയറാൻ…ഇനി ഇപ്പോൾ എന്റെ അനുവാദം ഇല്ലാതെ പുറത്തിറങ്ങാൻ പറ്റില്ല…അവിടെ നിക്കു..

അപ്പു അവളുടെ റൂം ആണെന്ന് പറഞ്ഞിട്ടാണ് ഞാൻ കയറിയത്…

അപ്പു എന്തിനാ ഇപ്പോൾ കള്ളം പറയുന്നത്..ഇതിന്റെ മോള് അറിഞ്ഞോണ്ട് കയറിയതല്ലേ..

അറിഞ്ഞോണ്ട് കയറാൻ എനിക്കെങ്ങനെയാ…അഭി ഏട്ടന്റെ റൂം അറിയുന്നത്..
.
എന്നാൽ ശരി… എന്റെ പെണ്ണ് ഇവിടെ ഇരിക്ക്…നമുക്ക് കുറച്ചു നേരം സംസാരിച്ചിരിക്കാം…

അഭിയേട്ട… എനിക്ക് പുറത്തു പോണം…ആരെങ്കിലും വന്നാൽ…എനിക്ക് പേടിയാ …പ്ലീസ്‌…

അഭിയേട്ട… എനിക്ക് പുറത്തു പോണം…ആരെങ്കിലും വന്നാൽ…എനിക്ക് പേടിയാ …പ്ലീസ്‌…

അതാണോ പേടി…ആരും വരില്ല….ഇതു ഒരാഴ്‌ച ഞങ്ങൾ പ്ലാൻ ചെയ്തു നടത്തിയതാടി ഉണ്ടകണ്ണി….
ഒന്നു ചിരിക്കെന്റെ പെണ്ണേ….

എനിക്കൊരു ഉമ്മ തന്നാൽ ഞാൻ വിടാം…അല്ലെങ്കിൽ ഇവിടെ തന്നെ ഇരിക്കേണ്ടി വരും…

പറ്റില്ല…

എന്നാൽ ഇവിടെ നിന്നോ…ഞാൻ വിടില്ല…

അപ്പോഴാണ് എന്റെ കയ്യിൽ ഏറുന്ന ഷോൾ അഭിയെട്ടൻ ശ്രദ്ദിക്കുന്നത്.

ഇതെന്താ എന്റെ ശിവകുട്ടേടെ കയ്യിൽ….നോക്കട്ടെ….അല്ല മോളെ നീ മറ്റുള്ളവരുടെ റൂമിൽ കയറി മോഷണവും തുടങ്ങിയോ…

അഭിയേട്ട…..ഇതു എന്റെ ഷോൾ ആണ്… അതു മോഷ്ടിച്ചോണ്ടു പോയതു അഭിയെട്ടൻ അല്ലെ…

പിന്നെ… ലോകത്തിൽ ഇതുപോലത്തെ ഷോൾ ശിവന്യ സജീവിന് മാത്രമേ ഉള്ളു…അതു ഞാൻ അറിഞ്ഞില്ല…

അതെനിക്കറിയില്ല.. പക്ഷെ ഇത് എന്റേതു തന്നെയാ… എനിക്കുറപ്പാ…ഞാൻ ഇതു കൊണ്ടു പോകും…എനിക്കെന്റെ അച്ഛൻ തന്ന ബർത്തഡേ ഗിഫ്റ് ആണ്…ഞാൻ തരില്ല..

എന്നാൽ ഇതു മാത്രമല്ല…നിന്റെ ഒരുപാട് സാധനങ്ങൾ ഈ റൂമിൽ ഉണ്ട്…എല്ലാം എടുത്തോണ്ട് പോകുമോ…

എന്തു സാധനങ്ങൾ…

വാ….കാണിച്ചു തരാം…

അതും പറഞ്ഞു എന്നെ പിടിച്ചോണ്ടു ഒരു അലമാരയുടെ അടുത്തു നിർത്തി….വലിയ ഒരു അലമാര..ഒരു ചുമര് നിറച്ചും ഉണ്ട്…എന്നിട്ടു അതു തുറന്നു കാണിച്ചു…

ഞാൻ വിശ്വസിക്കാനാകാതെ നിന്നുപോയി…ആതിൽ നിറച്ചും എന്റെ ഫോട്ടോസ് മാത്രമാണ്…എന്റെ കുഞ്ഞുടുപ്പുകൾ…കുഞ്ഞു ചെരുപ്പ്…എന്റെ ബുക്ക്സ്…എന്റെ പേന…എന്നു വേണ്ട പൊട്ട് പോലും ഉണ്ട്…
ഇതൊക്കെ എങ്ങനെ എവിടെനിന്നു കിട്ടി അഭിയേട്ട…

ഇപ്പോൾ നിനക്കു മനസ്സിലായോ എന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം…ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ പെട്ടന്ന് തോന്നിയ ഇഷ്ടം അല്ലെന്നു ..അതുകൊണ്ടു തന്നെ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ പോകുന്നതും അല്ല എന്റെ ഇഷ്ടം… ഒരുപാട് ആൽബങ്ങൾ എടുത്തു ബെഡിലേക്കു വലിച്ചിട്ടു…നീ നോക്കു ഇതിൽ മുഴുവൻ നീ ജനിച്ചപ്പോൾ മുതൽ ഉള്ള നിന്റെ ഫോട്ടോസ് മാത്രമാണ്…നീ പോലും അറിയാണ്ട് നിന്റെ പിറകെ നടന്നു ഞാൻ കഷ്ടപ്പെട്ട് എടുത്തതാണ് എല്ലാം…

എനിക്ക് ശരിക്കും സങ്കടവും സന്തോഷവും ഒക്കെവന്നു… ഇത്രയും എന്നെ സ്നേഹിക്കുന്ന ഒരാളെ കിട്ടിയ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് തോന്നി…എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…ഞാൻ പോലും അറിയാതെ ഞാൻ അഭിയെട്ടനെ കെട്ടിപിടിച്ചു….

പെട്ടന്നാണ് ആരോ ഡോറിൽ മുട്ടിയത്…പെട്ടന്ന് ഞാൻ അഭിയെട്ടനിൽ നിന്നു അകന്നു മാറി…അഭി ഏട്ടനും പേടിച്ചു പോയതുപോലെ എനിക്ക് തോന്നി…
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here