‘കുല സ്ത്രി ‘
രചന : Josbin Kuriakose
മനുവേട്ടൻ്റെയും എൻ്റെയും അഞ്ചു വർഷത്തെ കാത്തിരിപ്പാണ് ഇന്നു സഫലമാകാൻ പോകുന്നത്.
കോളേജ് പഠനകാലയളവിലാണ് മനുവേട്ടനെ ഞാൻ ആദ്യമായി കാണുന്നത്..
എല്ലാവരോടും പെട്ടെന്ന് സൗഹൃദം സ്ഥാപിയ്ക്കാൻ മനുവേട്ടന് കഴിഞ്ഞിരുന്നു.
ഞാനും മനുവേട്ടനും തമ്മിൽ നല്ല സൗഹൃദമായിരുന്നു.അത് പിന്നീട് പ്രണയമായി..
ഒത്തിരി സ്നേഹമായും
ചെറിയ പിണക്കങ്ങളായും അതു വളർന്നു..
കോളേജ് പഠനശേഷം മനുവേട്ടൻ ബിസിനസിലേയ്ക്കും ഞാൻ അധ്യാപനത്തിലേയ്ക്കും കടന്നു …..
ഒത്തിരി ആലോചനകൾ വീട്ടിൽ വന്നു തുടങ്ങിയപ്പോൾ ഞാൻ തന്നെയാണ് മനുവേട്ടൻ്റെ കാര്യം വീട്ടിൽ പറഞ്ഞത്.
അച്ഛൻ മനുവേട്ടനെ കണ്ട് സംസാരിയ്ക്കുകയും അതിൻ്റെ ഫലമായാണ് ഇന്നു മനുവേട്ടൻ്റെ വീട്ടുക്കാർ എന്നെ പെണ്ണുകാണാൻ വരുന്നത്.
അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങി കുറച്ചു ഒരുങ്ങി അവരെ കാത്തു നില്ക്കുവാണ്..
രണ്ടു കാറിലായി മനുവേട്ടനും ഫാമിലിയും വന്നു.
മനുവേട്ടൻ്റെ അച്ഛനും ,അമ്മയും, ചേട്ടനും, രണ്ട് പെങ്ങന്മാരും പിന്നെ എൻ്റെ മനുവേട്ടനും വണ്ടിയിൽ നിന്ന് പുറത്തിറങ്ങി..
അച്ഛൻ അവരെ സ്വീകരിച്ചു വീട്ടിലേയ്ക്കു..
മധുര പലഹാരങ്ങളും ചായയുമായി ഞാൻ അവർക്കു മുന്നിലേയ്ക്കു ചെന്നു.
മനു പറഞ്ഞതിനെക്കാൾ സുന്ദരിയാണല്ലോ പെണ്ണേ നീ.
മനുവേട്ടൻ്റെ അമ്മയാണ് അതുപറഞ്ഞത്..
ആ അമ്മയുടെ മുഖത്തു നോക്കി പുഞ്ചിരിക്കാൻ മാത്രമേ എനിയ്ക്കു കഴിഞ്ഞുള്ളു..
ചെറുക്കനും പെണ്ണിനും ഒന്നും സംസാരിക്കാനുണ്ടാകില്ലലോ
നമ്മൾ അറിയാതെ എത്ര സംസാരിച്ചേക്കുന്നു രണ്ടാളും
അതു പറഞ്ഞത് മനുവേട്ടൻ്റെ മൂത്ത പെങ്ങളാണ്..
എല്ലാവരുടെയും മുഖത്ത് ഞങ്ങളെ ആക്കിയുള്ള ചിരി വിടർന്നു.
മനുവേട്ടൻ അച്ഛനോട് പറഞ്ഞു
എന്നാൽ കാര്യത്തിലേയ്ക്കു കടക്കാമല്ലേ അച്ഛ..
ചെറുക്കനും പെണ്ണും നേരെത്തെ കണ്ട് ഇഷ്ട്ടപ്പെട്ടതിനാൽ ഇനി ഇവർക്കു പരസ്പരം ഇഷ്ട്ടമായോന്ന് പേടിവേണ്ട..
എന്നാൽ നമുക്കിനി
വിവാഹ മുഹൂർത്തത്തിനുള്ള കാര്യങ്ങൾ നോക്കാം..
അതോക്കെ നോക്കാം അച്ഛ..
‘ഇന്ദുവിന്
എന്തു കൊടുക്കും സ്ത്രിധനമായി ‘
ഈ കാണുന്നത് മുഴുവൻ എൻ്റെ മോൾക്കുള്ളതാണ്..
അച്ഛഅങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക..
“എത്ര പൊന്ന്, എത്ര പണം ,എത്ര വസ്തു അങ്ങനെ കണക്കു തിരിച്ചു പറഞ്ഞാൽ ഉപകാരമായിരിക്കും..”
“മോനെ അങ്ങനെ കണക്കു തിരിച്ചു പറയാനൊന്നും എനിയ്ക്കു അറിയില്ല
ഈ കാണുന്നത് മുഴുവൻ എൻ്റെ മോൾക്കുള്ളതാണ് ”
“അച്ഛന് എത്ര പവൻ തരാൻ കഴിയും?
വിവാഹത്തിന് മുമ്പ് വസ്തു ഇന്ദുവിൻ്റെ പേരിലേയ്ക്കു മാറ്റാൻ കഴിയുമോ?”
“കഴിഞ്ഞ മാസം എനിയ്ക്കു ഒരു ആലോചന വന്നിരുന്നു പത്ത് ലക്ഷം രൂപയും 5 ഏക്കർ സ്ഥലവും പെണ്ണിന് 51 പവനും ”
“പിന്നെ അമ്മയുടെ ആങ്ങളയുടെ മകൻ അഞ്ചുലക്ഷം രൂപയും 101 പവനും വാങ്ങിയാണ് വിവാഹം കഴിച്ചത്.”
‘അതുകൊണ്ടാണ് ഞാൻ പൊന്നിൻ്റെയും പണത്തിൻ്റെയും വസ്തുവിൻ്റെയും കണക്കു ചോദിച്ചത് ‘
മനുവേട്ടൻ്റെ സംസാരം കഴിഞ്ഞപ്പോൾ മറുപടി പറഞ്ഞത് ഞാനാണ്..
സോറി അച്ഛ.
“അച്ഛൻ നേരെത്തെ പറഞ്ഞതിൽ ഒരു തെറ്റുണ്ട് ”
എന്താണ് മോളേ?
“ചെറുക്കനും പെണ്ണും നേരെത്തെ കണ്ട് ഇഷ്ട്ടപ്പെട്ടതിനാൽ ഇനി ഇവർക്കു പരസ്പരം ഇഷ്ട്ടമായോന്ന് പേടിവേണ്ട.. ”
‘അച്ഛൻ്റെ മോൾക്ക് ഒരു തെറ്റുപറ്റി ആണെന്നു കരുതിയാണ് ഇയാളെ ഞാൻ സ്നേഹിച്ചത്.’
ഇന്ന് അയാളുടെ തനിനിറം വാക്കുകളിലൂടെ മനസ്സിലായപ്പോൾ ഇയാൾ ചങ്കൂറ്റമുള്ള പുരുഷനല്ലന്നു മനസ്സിലാക്കാൻ കഴിഞ്ഞു.
‘എനിയ്ക്കു ഈ വിവാഹത്തിന് സമ്മതമല്ല.’
“അമ്മേ അമ്മയുടെ കഴുത്തിൽ കടക്കുന്ന ആ താലി അമ്മയും അച്ഛനും തമ്മിലുള്ള
സ്നേഹ ബന്ധങ്ങളുടെ പ്രതീകമല്ലേ ”
‘അല്ലാതെ സ്വത്തിൻ്റെ പരസ്യമൊന്നുമല്ലലോ ആ താലി’?
“മകനു വലിയ ഡിഗ്രികൾ നല്കിയപ്പോൾ നിങ്ങൾ പഠിപ്പിയ്ക്കാൻ മറന്ന ഒരു കാര്യമുണ്ട് സ്ത്രിയാണ് ഒരു പുരുഷൻ്റെ ധനമെന്ന്.. ”
എന്നെ സ്നേഹിയ്ക്കാൻ മാത്രം കഴിഞ്ഞാൽ പോരാ സംരക്ഷിക്കാനും പോറ്റാനും കരുതുന്നവനാകണം എന്നെ വിവാഹം കഴിക്കുന്ന പുരുഷൻ അതിന് അമ്മയുടെ മകനു കഴിയില്ലന്നു അയാൾ തന്നെ പറഞ്ഞു…
“പണത്തിൻ്റെ കണക്കു പറയുന്നവരോട് ചെറുപ്പം മുതൽ തോന്നിയ വികാരമാണ് വെറുപ്പ് ”
വർഷങ്ങൾക്കു മുമ്പ്
ചിലർ പണത്തിൻ്റെ കണക്കു പറഞ്ഞു ഭീക്ഷണിപ്പെടുത്തിയപ്പോൾ എനിയ്ക്കു നഷ്ട്ടമായതാണ് എൻ്റെ അമ്മയേയും അനിയനേയും…
വർഷങ്ങൾക്കു മുമ്പ് അച്ഛൻ പ്രവാസിയായിരുന്നു..
എനിയ്ക്കു പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ഗൾഫിൽ അച്ഛൻ്റെ ജോലി നഷ്ട്ടമാകുന്നത്..
അഞ്ചാറു മാസം അച്ഛൻ്റെ ശമ്പളം നാട്ടിലേയ്ക്കു വരാതെയായി..
അച്ഛൻ്റെ ജോലിയുടെ ബലത്തിലാണ് കടംവാങ്ങി വീട് പണിതത്.
“അച്ഛൻ്റെ ശമ്പളം വരാതെയായപ്പോൾ
പണം കടം തന്നവർ വീട്ടിലേയ്ക്കു വരാൻ തുടങ്ങി.. ”
പലരോടും അമ്മ ഞങ്ങളുടെ അവസ്ഥ പറഞ്ഞു..
പക്ഷേ അവർ അവരുടെ ചൂഷണം തുടർന്നു..
“പണത്തിന് പകരം ചിലർക്കു അമ്മയുടെ ശരീരം മതിയെന്ന് പച്ചയ്ക്കു വീട്ടിൽ വന്ന് പറയാൻ തുടങ്ങി ”
“ആ കഴുകന്മാരെ ഭയന്നാണ് ഐസ്ക്രീമിൽ വിഷം ചേർത്തു എനിയ്ക്കും അനിയനും അമ്മ തന്നത്… ആ ഐസ്ക്രീം തരുമ്പോൾ അമ്മയുടെ കണ്ണുനിറയുന്നത് ഞാൻ കണ്ടു ”
ഐസ്ക്രീമിന് ടേസ്റ്റ് ഇല്ലെന്നു പറഞ്ഞ് ഒരു സ്പൂൺ കഴിച്ചതിന് ശേഷം ഞാൻ നിർത്തി. കളിയ്ക്കാനായി പുറത്തേയ്ക്കു ഓടിപോയി..
ഐസ്ക്രീം ഒത്തിരി ഇഷ്ട്ടമായിരുന്നു അനിയന് അവൻ ഒത്തിരി കഴിച്ചു.കൂടെ അമ്മയും…
കൂട്ടുക്കാരുമൊത്തുള്ള കളിയെല്ലാം കഴിഞ്ഞു ഞാൻ തിരിച്ചു വീട്ടിൽ വരുമ്പോൾ
ബോധമില്ലാതെ കിടക്കുന്ന അമ്മയേയും അനിയനേയുമാണ് കാണുന്നത്..
ഹോസ്പിറ്റലിൽ എത്തിയ്ക്കുന്ന മുമ്പുതന്നെ അമ്മയും അനിയനും മരിച്ചിരിന്നു..
“അമ്മയുടെയും അനിയൻ്റെയും മരണത്തിൽ നാട്ടുക്കാർ ചില അവിഹിത കഥകൾ മെനഞ്ഞു. ”
കൊന്നിട്ടും എൻ്റെ അമ്മയേ അവർ വീണ്ടും വെട്ടയാടി..
അച്ഛൻ പ്രവാസിയായതുകൊണ്ട് അമ്മയുടെ പേരിൽ അവിഹിത ബന്ധം ചുമത്താൻ ചിലർക്കു എളുപ്പം കഴിഞ്ഞു..
‘പക്ഷേ സത്യം എനിയ്ക്കും എൻ്റെ അച്ഛനുമറിയാം’
ഒന്നുമില്ലാത്തടത്തു നിന്നാണ് അച്ഛൻ ഈ കാണുന്നത് മുഴുവൻ നേടിയത്…
“ഞങ്ങളെ തോല്പിക്കാൻ ശ്രമിച്ചവർക്കു മുന്നിൽ ധീരമായി അച്ഛൻ നേടിയ വിജയം ”
“ഒന്നുമാത്രമേ പറയാനുള്ളു ഇവിടെ അറക്കാൻ വേണ്ടി മൃഗത്തെ നല്ക്കാറില്ല..
പോറ്റാറുണ്ട് ബന്ധങ്ങളെ തിരിച്ചറിയുന്നവരെ ,മനുഷ്യത്വമുള്ളവരെ ”
‘ഈ ബന്ധത്തിന് ഞങ്ങൾക്കു താത്പര്യമില്ല’
“നീയമത്തേയും നീതിപീoത്തേയും നോക്കുകുത്തിയാക്കി സ്ത്രി ധനത്തിൻ്റെ കണക്കു പറഞ്ഞു പലരും പലരേയും സ്വന്തമാക്കുന്നുണ്ടാകാം..
അറവുമാടിനെപ്പോലെ വലിച്ചെറിയപ്പെടുന്നുണ്ടാകാം.. ”
“പക്ഷേ എനിയ്ക്കു നീയമത്തോടും നീതിപീഠത്തോടും ബഹുമാനമാണ്.. ”
സ്ത്രിയുടെ വിലയറിയുന്ന പുരുഷൻ്റെ പെണ്ണായി ,പാതിയായി ജീവിയ്ക്കാനാണ് എനിയ്ക്കു ഇഷ്ട്ടം..
“എൻ്റെ ശബ്ദം ഉയർന്നു കേൾക്കുമ്പോൾ
നിങ്ങൾക്കു കുലസ്ത്രിയായി തോന്നിയേക്കാം ”
“അനീതിയ്ക്കു എതിരെ ശബ്ദിയ്ക്കുന്ന പെൺ ശബ്ദങ്ങൾ കുല സ്ത്രിയുടെതാണെങ്കിൽ ”
“ഞാനും കുല സ്ത്രിയാണ് ”
നിങ്ങളുടെ മകനെ നോക്കി ഒന്നുമാത്രം പറയാനുള്ളു..
“ചിലതു ശരിയാകും ചിലത് ശരിയാകില്ല
നിങ്ങളുടെ മകൻ ഒട്ടും ശരിയായില്ല”
ജോസ്ബിൻ കുര്യാക്കോസ് പോത്തൻ