Home തുടർകഥകൾ അച്ഛാ… ഈ കല്യാണം നടക്കില്ല. എന്നോടുള്ള പ്രതികാരം തീർക്കാൻ വേണ്ടിയാണ് സഞ്ജു ഈ കല്യാണത്തിനു സമ്മതിച്ചത്…...

അച്ഛാ… ഈ കല്യാണം നടക്കില്ല. എന്നോടുള്ള പ്രതികാരം തീർക്കാൻ വേണ്ടിയാണ് സഞ്ജു ഈ കല്യാണത്തിനു സമ്മതിച്ചത്… Part – 17

0

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 17

ദിവസങ്ങൾ പോയി കൊണ്ടിരുക്കുന്നതിന് അനുസരിച്ചു ഭദ്രയുടെ പേടിയും കൂടി കൂടി വന്നു. എന്തു ചെയ്യണം, ആരോട് പറയണം, ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ഇല്ല ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല. അച്ഛനോട് പറയുന്നതാണ് നല്ലത്.

അവൾ റൂമിൽ നിന്ന് പുറത്തിറങ്ങി.
ഹാളിൽ ആരോടോ ഫോണിൽ സംസാരിച്ച് ഇരിക്കുവായിരുന്നു ഹരി.
കുറച്ച് ശ്രദ്ധിച്ചപ്പോൾ കല്യാണത്തിന് ക്ഷണിക്കുവാണെന്ന് മനസ്സിലായ്.
പ്രണയ വിവാഹമോ ഹേയ് അല്ല ഒരേ കോളേജിൽ ആയിരുന്നേലും അവർ തമ്മിൽ പരിചയം ഒന്നും ഇല്ല. തന്നെ കുറിച്ച് അഭിമാനത്തോടെ പറയുന്ന അച്ഛനെ പേടിയോടെ അവൾ നോക്കി.

വരുന്നിടത്തു വച്ച് കാണാം. ഫോൺ കട്ടാക്കിയപ്പാേൾ ഭദ്ര അടുത്തു ചെന്നിരുന്നു. അച്ഛാ… അവൾ ടെൻഷനോടെ സംസാരിച്ചു തുടങ്ങി. എന്താ മോളെ ഫോണിൽ നിന്ന് കണ്ണെടുത്ത് അവളെ നോക്കി. ഒന്നും പറയാനാകാതെ നിസ്സഹായതയോടെ ഭദ്ര ഹരിയുടെ മുഖത്തേക്ക് നോക്കി.
കുറച്ച് ദിവസമായി നിന്നെ ശ്രദ്ധിക്കുന്നു കാര്യം പറ മോളെ.

അച്ഛാ… ഈ കല്യാണം നടക്കില്ല. എന്നോടുള്ള പ്രതികാരം തീർക്കാൻ വേണ്ടിയാണ് സഞ്ജു ഈ കല്യാണത്തിനു സമ്മതിച്ചത്. അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. അവനു നിന്നോട് എന്ത് പ്രതികാരം?!! ഹരി അത്ഭുതത്തോടേയും ആകുലതോടേയും ചോദിച്ചു. അത് അച്ഛാ… കോളേജിൽ വച്ച്…. നമ്മൾ.. തമ്മിൽ… ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.. വിക്കി വിക്കി അവൾ അത് പറഞ്ഞപ്പോൾ അതിനുള്ള മറുപടി നൽകിയത് ഹരിയുടെ കൈ ആയിരുന്നു. അയ്യോ അച്ഛാ… അവൾ എഴുന്നേറ്റ് ഇരുന്നു. ആകെ വിയർത്തു കുളിച്ചു. ഇത്രയും ദിവസം സംഭരിച്ച ധൈര്യം ആ ഒറ്റ സ്വപ്നത്തിൽ ഇല്ലാതെ ആയി.
ഞാൻ ഇനി എന്തു ചെയ്യും. ആലോചിക്കുന്തോറും അവളുടെ തല പെരുത്തു തുടങ്ങി.
എന്നാലും അവന് എങ്ങനെ സാധിച്ചു എന്നെ ചതിക്കാൻ.

എന്തൊക്കെയോ ആലോചിച്ചു ഇരിക്കുമ്പോൾ ഫോണിൽ അവന്റെ പേര് തെളിഞ്ഞു കണ്ടു.
ഒന്നു മടിച്ചെങ്കിലും അവൾ ഫോൺ എടുത്തു. എന്തേ ഫോൺ എടുക്കാൻ ഒരു താമസം. ഒന്നുമില്ല. നാളെ ഒന്ന് പുറത്ത് പോകണം. അതിന് ഞാൻ എന്തു വേണം. അവൾ താത്പര്യം ഇല്ലാത്ത രീതിയിൽ ചോദിച്ചു. കൂടെ വരണം അത്ര തന്നെ. ഇതുവരെ നേരെ സംസാരിച്ചിട്ടില്ലല്ലോ. പുറത്ത് ഒക്കെ പോയിട്ട് വാ എന്നൊക്കെ പറഞ്ഞ് ഇവിടുന്ന് സ്വര്യം തരുന്നില്ല. അല്ലാതെ നിന്റെ കൂടെ കറങ്ങാൻ ഉള്ള മോഹം കൊണ്ട് ഒന്നുമല്ല. പുച്ഛത്തോടെ ഉള്ള അവന്റെ വാക്കുകൾ അവളുടെ കണ്ണുകളിൽ നീർത്തിളക്കം സൃഷ്ടിച്ചു. ഞാൻ വരില്ല. മറ്റൊന്നും പറയാതെ അവൾ ഫോൺ കട്ടാക്കി.
അവൻ വീണ്ടും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

കുറച്ച് കഴിഞ്ഞ് ശ്രീദേവി അങ്ങോട്ട് വന്നു. നിന്റെ ഫോൺ എവിടെ വിളിച്ചിട്ടു കിട്ടുന്നില്ല പറഞ്ഞു സഞ്ജു. ശ്രീദേവി അവരുടെ ഫോൺ അവൾക്കു നീട്ടി.
ഹലോ. നിന്റെ അഹങ്കാരം ഇനി എന്റെടുത്ത് എടുക്കണ്ട. അപ്പോ നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് ടൗണിലെ ബസ് സ്റ്റോപ്പിൽ. അവൻ ഫോൺ കട്ടാക്കി.
ശോ പോകണോ അവൾ ആകെ സംശയത്തിൽ ആയി.
താഴേക്ക് ചെന്നപ്പോൾ അച്ഛൻ അടുത്തേക്ക് വിളിച്ചു. നിനക്ക് നാളെ സഞ്ജുവിന്റെ കൂടെ പോവണോ? എന്നോട് പറഞ്ഞാൽ മതിയായുരുന്നല്ലോ. അവൻ വിളിച്ചിരുന്നു. ഞാൻ അച്ഛനോട് ചോദിക്കാൻ വരുവായിരുന്നു.
അവൾ ഒന്നു പരുങ്ങി.

പിറ്റേന്നു ഉച്ചകഴിഞ്ഞിട്ടും റെഡി ആകാതെ ഇരിക്കുന്ന അവളോട് ശ്രീദേവി കാര്യം തിരക്കി. അവരോട് ദേഷ്യപ്പെട്ട് അവൾ വേഗം ഒരുങ്ങി സ്റ്റോപ്പിൽ പോയി നിന്നു.
നിന്ന് നിന്ന് ഏകദേശം അര മണിക്കൂറോളം അവൾ അവിടെ നിന്നു. അവസാനം പോകാനായി സ്റ്റോപ്പിൽ നിന്നു ഇറങ്ങിയപ്പോൾ ദൂരെ നിന്നു എല്ലാം നിരീക്ഷിച്ച സഞ്ജു അവളുടെ മുന്നിൽ കാർ നിർത്തി. അവനെ ഒന്നു ദഹിപ്പിച്ചു നോക്കി.
അവൻ ചില്ലുതാഴ്ത്തി ചോദിച്ചു എന്താ ബൈക്കിൽ വരും റൊമാന്റിക്ക് ആയിട്ട് പോകമെന്ന് കരുതിയോ.?

അതുകൂടി കേട്ടപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ പുറകിൽ കയറി ഡോർ അടച്ചു. എന്താ മുന്നിൽ കയറി ഇരിക്കടീ അവൻ ചൂടായി. അവൾ കേട്ടതായി നടിച്ചില്ല. അപ്പോഴേക്കും പുറകിൽ ഉള്ള വാഹനങ്ങൾ ഹോൺ അടിച്ചു തുടങ്ങിയിരുന്നു.

അവൻ കാറെടുത്തു മുന്നോട്ട് നീങ്ങി കുറച്ച് കഴിഞ്ഞ് സൈഡ് ആക്കി.
മുന്നിൽ വന്നിരുന്നാൽ മുന്നോട്ട് പോകും ഇല്ലേൽ ഞാൻ വീട്ടിലേക്ക് വിളിക്കും. ഛെ.. ദേഷ്യത്തോടെ ഡോർ തുറന്ന് മുന്നിൽ വന്നിരുന്നു.
അവന്റെ മുഖം പുച്ഛത്താൽ നിറഞ്ഞിരുന്നു.
ഒന്നും മിണ്ടാതെ അവൾ ഇരുന്നു. കാർ നിർത്തിയത് ഒരു വലിയ ടെക്സ്റ്റെൽ ഷോപ്പിന്റെ മുന്നിൽ ആയിരുന്നു. അവളെ ഇറക്കി അവൻ കാർ പാർക്ക് ചെയ്യാൻ പോയി.
എന്തിനാ ഇവിടെ വന്നത് അവൻ തിരിച്ചു വന്നപ്പോൾ ഭദ്ര ചോദിച്ചു. എനിക്ക് ടൗണിൽ വന്നിട്ട് ഒന്ന് രണ്ട് ആവശ്യങ്ങൾ ഉണ്ട്. അത് കഴിഞ്ഞ് പോകും വീട്ടുകാരുടെ മുന്നിൽ സംശയങ്ങൾ ഒന്നും പാടില്ലല്ലോ. അവൻ ഉള്ളിലേക്ക് നടന്നു. ഒന്നും ചെയ്യാൻ ആകാതെ അവൾ അവന്റെ പുറകേ നടന്നു.

അവൻ വേണ്ട ഷർട്ട് എടുത്തതിന് ശേഷം ലേഡീസ് സെക്ഷനിലേക്ക് നടന്നു. കുറച്ച് അത്ഭുതത്തോടെ അവനെ നോക്കി.
നിനക്ക് ഇഷ്ടപ്പെട്ട ഒരു സാരി സെലക്ട് ചെയ്യ്.. കൂടുതൽ ഒന്നും ചോദിക്കാതെ ഒരു പിങ്ക് കളർ സെലക്ട് ചെയ്തു.
ഇതോ ?! അവൻ താത്പര്യം ഇല്ലാതെ പറഞ്ഞു എന്റെ കസിൻ ഈ കളർ ചേരില്ല. കസിൻ ആയിരുന്നോ അവൾ ഒന്നും പറയാതെ മാറി നിന്നു. അവൻ ഇഷ്ടപ്പെട്ട ഒന്നു സെലക്ട് ചെയ്തു.

നീ നേരത്തെ എടുത്ത സാരി ഒന്നൂടെ കാണിക്ക്. അല്ലേൽ വേണ്ട അവൻ വേറെ ഒന്നു എടുത്തു. ഇത് ചിഞ്ചുവിന് നല്ല മാച്ച് ആണ്.
ആരാ ചിഞ്ചു.? അവൾ അറിയാതെ ചോദിച്ചു പോയി.
അച്ഛന്റെ ഫ്രണ്ടിന്റെ മോളാ… ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്. അവൾ ഒന്നു അമ്പരുന്നു.
ബിൽ പേ ചെയ്ത് അവൻ കാറെടുത്ത് റോഡിന്റെ ഓപ്പോസിറ്റ് വന്നു നിന്നു.

ഭദ്ര ചുറ്റും നോക്കി റോഡ് മുറിച്ചു കടക്കാൻ കഴിയാതെ കഷ്ടപ്പെട്ടു. തിരക്ക് പിടിച്ച റോഡിൽ വാഹനങ്ങൾ ഇല്ലാത്ത സമയം ഇല്ല. അവൾ ആകെ confused ആയി.
ദേഷ്യം കൊണ്ട് സഞ്ജു വിറയ്ക്കുന്നുണ്ടായിരുന്നു.
അവസാനം അവൻ അവളുടെ അടുത്തേക്ക് ചെന്നു.
നീ എന്താ ആദ്യമായിട്ടാണോ ടൗണിൽ വരുന്നത്. ഇനീം റോഡ് മുറിച്ച് കടക്കാൻ അറിയില്ലേ. ഒന്നും മിണ്ടാതെ അവൾ തല കുനിച്ചു നിന്നു.
നടക്ക് അവൻ അവളുടെ കൈയ്യിൽ പിടിച്ചു. ഒരു നിമിഷം അവളുടെ ഉള്ളിൽ എന്തൊക്കെയോ കടന്നു പോയി.

മറുപുറം എത്തിയപ്പോൾ അവന്റെ ഫോൺ അടിച്ചു. ഹലോ ചിഞ്ചു ആ ടീ ഞാൻ വിളിക്കാം. നിനക്ക് എന്തേലും വേണോ. ശരി രാത്രി വിളിക്കാം.
പിന്നെ നേരെ പോയത് കൂൾ ബാറിലേക്ക് ആയിരുന്നു. അവൻ കഴിക്കുന്നത് നോക്കി നിന്നു എന്നല്ലാതെ അവൾ ഒന്നും കഴിച്ചില്ല. അവളുടെ മുഖത്തെ സംങ്കടവും നിസ്സഹായതയും അവൻ ആസ്വദിച്ചു. പ്രതികാരം വീട്ടുന്ന സംതൃപ്തി അവനിൽ നിറഞ്ഞു.
ബീച്ചിൽ കാർ നിർത്തി ഇറങ്ങി.
ഒന്നും പറയാതെ അവൾ മണൽ തരികളിൽ പോയി ഇരുന്നു. അവൻ ഫോണിൽ തന്നെ ആയിരുന്നു.

അവർക്കിടയിൽ മൗനം നിറഞ്ഞു.
എന്നോടുള്ള നിന്റെ ദേഷ്യം ഒരിക്കലും മാറില്ലേ?
ഇല്ല ഒരു ദയയും ഇല്ലാതെ അവൻ പറഞ്ഞു.
കല്യാണ പന്തലിൽ വച്ച് താലികെട്ടുന്നതിന് തൊട്ടു മുന്നെ ഞാൻ വിളിച്ചു പറയും. നിന്നെ എനിക്ക് വേണ്ട എന്ന്. ഞാൻ അനുഭവിച്ച നാണക്കേട് അത് നീയും അനുഭവിക്കണം. ഭദ്ര കാതുകൾ പൊത്തി. അങ്ങനെ ഒരു രംഗം ആലോചിക്കുന്തോറും അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി.
സമയം സന്ധ്യ കഴിഞ്ഞു. അമ്മ കാേളിങ്ങ്. നിങ്ങൾ തിരിച്ചുവോ സന്ധ്യ ആയില്ലേ… അച്ഛൻ ചോദിക്കുന്നുണ്ട്. ഇതാ ഇറങ്ങുവാ അമ്മാ.. അവൾ ഫോൺ കട്ട് ചെയ്തു.
പോകാനായോ…

അവൾ പതുക്കെ ചോദിച്ചു.
നിനക്ക് പോകാൻ ആയാൽ പോകാം ഞാൻ എന്താ വേണ്ടത്. അവളുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു. എന്നെ കൊണ്ടു വിടില്ലേ.
ഞാനോ എനിക്ക് ഇന്നിവിടെ ഒരു പാർട്ടി ഉണ്ട് മറ്റന്നാൾ ഫ്രണ്ടിന്റെ കല്യാണമാണ്. അതിന്റെ Bachelors party.

അതുകൊണ്ടാണ് ബീച്ചിലേക്ക് വന്നതു തന്നെ. വേഗം പോകാൻ നോക്ക് സമയം സന്ധ്യ കഴിഞ്ഞു. അവൻ തിരിഞ്ഞു നടന്നു. ഇരുട്ടിന്റെ ഭയം അവളുടെ ഉള്ളിൽ ആകെ നിറഞ്ഞു.
വേഗം റോഡിലേക്ക് നടന്നു. ഒരു ഓട്ടോന് കൈ നീട്ടി. ബസ് സ്റ്റാന്റ് അവൾ പറഞ്ഞു. ഓട്ടോ നീങ്ങി തുടങ്ങി. കുറച്ച് നേരം പോയതിനു ശേഷം ഒരു കട്ട് റോഡിലെക്ക് ഓട്ടോ തിരിഞ്ഞു. അവൾ ആകെ പേടിച്ചു. കൈയ്യും കാലും വിറയ്ക്കാൻ തുടങ്ങി.

തുടരും😇

( സപ്പോർട്ടിനു നന്ദി☺️)

LEAVE A REPLY

Please enter your comment!
Please enter your name here