Home Latest ഐഷുവിന് ആകെ പേടിയായി. വെല്ലിമ്മകും നല്ല പേടിയുണ്ട്.. ശാക്കിർ.. Part – 24

ഐഷുവിന് ആകെ പേടിയായി. വെല്ലിമ്മകും നല്ല പേടിയുണ്ട്.. ശാക്കിർ.. Part – 24

0

Part – 23 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -24

ഇതൊന്നും അറിയാതെ ഷാനു കമ്പനിയിൽ പോകാതെ മെല്ലെ ഇഴഞ്ഞു നീങ്ങുന്ന സമയത്തെയും സഹിച് ഐഷുവിന്റെ കാൾ കാത്തിരുന്നു
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഡ്രെസ്സിന്റെ ഭംഗി നോക്കി ഇരിക്കുന്നതിനിടയിൽ റസിയാത്ത ചായയുമായി എത്തി. എല്ലാരും നല്ല സന്തോഷത്തിൽ ആണ്.. ഐഷു അവിടെ നിന്നും ഒഴിഞ്ഞഗ്ലാസ്‌ എടുത്തു അടുക്കളയിലേക്ക് പോയി. മോളെ.. ഇന്നലെ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു. മോൾക്ക്‌ എന്താ നല്ല വിഷമം ഉണ്ടല്ലോ.. ഞാൻ ചോദിക്കാൻ കരുതി ഇരുന്നതാ റസിയാത്ത ചോദിച്ചു .

ഒന്നുമില്ല റസിയാത്ത.. എനിക്ക് ചുമ്മാ ഒരു ക്ഷീണം ഉണ്ട്. ഇന്നലെ ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നില്ലേ വൈകുന്നേരം വരെ . അതിന്റെ ആയിരിക്കും.അവൾ പറഞ്ഞു. കുറചു നേരം നിന്ന് സംസാരിക്കുന്നതാ അവിടെ. ഇന്ന് അതിനൊന്നും തോന്നീല്ല. അവൾ വേഗം ശാദിമോൾടെ റൂമിൽ പോകാൻ നോക്കി. അപ്പോഴേക്കും ഷിഫാ പോകാൻ ഇറങ്ങുകയായിരുന്നു. ഇത്താത്ത പോകല്ലേ.. ഭക്ഷണം കഴിച്ചു പോകാം, ഐഷു കെഞ്ചി. ഉമ്മയും അതിൽ കൂടി. അങ്ങനെ ഷിഫാ പോകുന്നത് വൈകുന്നേരം വരെ നീട്ടി.

ഷിഫാക്അത്ഭുതം തോന്നി. ഇവളെ ഇത്രയും ചീത്ത പറഞ്ഞിട്ടും ഇങ്ങനെ എല്ലാരും കൂടി എതിർത്തിട്ടും ഒരു പരിഭവം പോലും അവളുടെ മുഖത്ത് കാണുന്നില്ലാലോ. അവൾ അത് സൈനബത്തയോട പറയുകയും ചെയ്തു. നീ എന്തിനാ അവളോട്‌ ദേഷ്യപെട്ടത് ഉമ്മ ചോദിച്ചു. ഷിഫാ എല്ലാം പറഞ്ഞപ്പോൾ ആണ് സൈനബതാ കണ്ണ് മിഴിക്കുന്നത്. നിനക്ക് എന്താ ന്റെ പൊന്നുമോളെ.. ആ കുട്ടി കാരണമാ ഞാൻ അന്ന് രക്ഷപെട്ടത്, അന്ന് അവിടെ നടന്ന കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ ഷിഫാക് ആകെ വല്ലാതായി.

ഉമ്മാ.. ഷാനുവിനോട്‌ ഞാൻ ഇതൊക്കെ പറഞ്ഞിരുന്നു. അവൻ നല്ല ചൂടിലാ ഫോൺ വെച്ചേ.. അവൾക്കു വിളിച്ചു ഇതൊക്കെ അവൻ ചോദിച്ചിട്ടുണ്ടാവൂലെ.. അപ്പോ ശെരിക്കും നടന്നതൊക്കെ അവൾ പറഞ്ഞു കൊടുത്തിരിക്കുമല്ലോ.. ഇപ്പോൾ ഷാനു എന്നെ പറ്റി എന്ത് കരുതിയിരിക്കും.. ഷിഫാക് ആകെ മൊത്തം പണി പാളിയ പോലെ ആയി. ഐഷുവിനോട് പോയി മാപ് പറഞ്ഞാലും പരിഹാരം ആകാത്ത പോലെ അവളുടെയും മനസ്സ് നീറി. അതിലേറെ അത്ഭുതവും..അതൊക്കെ ഉണ്ടായ പോലെ അവൾ പറഞ്ഞിരിക്കും. എന്നാലും മാപ്പ് പറയാൻ ഒന്നും പോണ്ട. ഷാനു വിളിക്കുമ്പോൾ അപ്പോഴത്തെ ടെൻഷൻ കാരണം ഞാൻ അങ്ങനെ പറഞ്ഞത് ആണെന്നും വീട്ടിൽ വന്നു ഉമ്മാനോട് സംസാരിച്ചപ്പോൾ ആണ് സത്യം മനസിലായതെന്നും പറഞ്ഞ മതി.

ഉമ്മ മോൾക്ക്‌ സപ്പോർട്ട് ആയി നിന്നു . ആ കുട്ടിക്ക് ആരോടും ഒരു പരാതിയും ഇല്ല. എന്ത് പറഞ്ഞാലും കേട്ടോണ്ട് നില്കും.. എന്നിട്ട് പിന്നെയും സ്നേഹത്തോടെ വന്നു വിളിക്കും. ഒരു നല്ല സ്വഭാവം ആണ് അവളുടെ, എനിക്ക് തോന്നുന്നത് അഞ്ചു നേരവും നിസ്കരിച്ചു ദുആ ചെയ്യുന്നത് കൊണ്ടാകും അവൾക്കു ഇങ്ങനെ ക്ഷമ ഉണ്ടായത്. ഉമ്മയും മോളും പരസ്പരം ചർച്ച ചെയ്യുമ്പോഴും ഷിഫാന്റെ ഉള്ളിൽ ചെറിയ ഒരു കുറ്റബോധം നിഴലായി നിന്നു. അത് ഷാനുവിനെ ഓർത്ത് മാത്രം ആയിരുന്നു. അവൻ തന്നെ പറ്റി എന്ത് കരുതിയിരിക്കും എന്നുള്ള ഒരു ഇളിഭ്യത…

ആ!! കുട്ടി പിശാച് എത്തിയോ എന്നും ചോദിച്ചു മൂളി പാട്ടും പാടി ശാക്കിർഅവിടേക്കു കയറി വന്നു.അവനെ കണ്ടതും ഷിഫാ അവനോടു തട്ടി കയറി. അന്ന് ഉമ്മാക് വയ്യാത്ത ദിവസം നിന്നെ വന്നു വിളിച്ചിട്ട് നീ ഇറങ്ങി വരാത്തത് ആണല്ലേ.. ഉമ്മാക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ..,, ആ കുട്ടി എത്ര മാത്രം കഷ്ടപ്പെട്ട്.. എന്നെ വിളിക്കാനുള്ള ബുദ്ധി അവൾക്കു തോന്നിയില്ലെങ്കിൽ…..,, പിന്നെ നിന്റെ വർത്താനം കേട്ട് ഇതൊക്കെ ഷാനുവിനോട് പറഞ്ഞതും അങ്ങനെ ആകെ കൂടി ഒരായിരം ചോദ്യമായി ഷിഫാ കലിപ്പായി. ഉമ്മയും അവനു നേരെ തിരിഞ്ഞു. ബഹളം കേട്ട് വന്ന വെല്ലിമ്മയുടെ വക വേറെയും.

ഐഷു തിരക്ക് കേട്ട് വന്നു നോക്കിയപ്പോൾ ഷാക്കിറിനെ എല്ലാരും കൂടി ചീത്ത പറയുന്നതാണ് കണ്ടത്. ഐഷുവിനെ കണ്ടപ്പോൾ ഷാക്കിറിന്റെ മുഖം ചുവന്നു. ദേഷ്യം ഇരച്ചു കയറി. അവന്റെ മുഖം വലിഞ്ഞു. എടീ.. നീ കാരണം വീട്ടിൽ കയറി വരാനുള്ള മനഃസമാദാനം പോലും നഷ്ടപ്പെട്ടു. പൊക്കോണം എന്റെ മുന്നിൽ നിന്ന്.. എന്റെ കണ്മുന്നിൽ ഇനി നിന്നെ കണ്ടാൽ നിന്റെ മയ്യിത്ത് ആയിരിക്കും നിന്റെ വീട്ടുകാർ കാണുന്നത്..

ഒരൊറ്റ അടി ആയിരുന്നു സൈനബ. അതും ഷാക്കിറിന്റ് മുഖം നോക്കി തന്നെ.. അവൻ കവിളിൽ കയ്യ് വെച്ചു. ഐഷു ഓടി ചെന്നു ഉമ്മാനെ പിടിച്ചു മാറ്റി, വേണ്ട ഉമ്മാ അവനെ അടിക്കരുത്.. അവൻ എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല.അവനോടു ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. ഉമ്മാക് റബ്ബ് സഹായിച്ചു ഒന്നും പറ്റിയില്ലല്ലോ.. എനിക്ക് വേണ്ടി ആരും അവനെ ചീത്ത പോലും പറയുന്നത് എനിക്ക് ഇഷ്ടമില്ല..
അവളുടെ സംസാരം കേട്ട് ഉമ്മ ഷാക്കിറിനെ വിട്ടു.

ശാക്കിർ അവന്റെ റൂമിലേക്കു നടന്നു. പോകുമ്പോൾ ഒന്ന് തിരിഞ്ഞു ഐഷുവിനെ നോക്കി പറഞ്ഞു.. നീ നല്ല പിള്ള ചമയാൻ വേണ്ടി അഭിനയിക്കുന്നതാണെന്ന് എനിക്ക് നന്നായി അറിയാം.. ഈ കഞ്ഞിയൊന്നും ഷാക്കിറിന്റ കലത്തിൽ വേവൂല. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.. അതും പറഞ്ഞു അവൻ പോയി..

ഐഷുവിനു എല്ലാം കൂടി ആകെ വിഷമം തോന്നി. ഒരു കളിയും ചിരിയും നിറഞ്ഞു നിൽക്കുന്ന കുഞ്ഞു വീട് ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.. ഇത് എപ്പോഴും ഇങ്ങനെ ആയിരുന്നോ ഇവരുടെ വീട്, അതോ താൻ വന്നു കയറിയതിനു ശേഷം ഇങ്ങനെ ആയതാണോ.. അവൾക്കു ആലോചിച്ചു ഒരു എത്തും പിടിയും കിട്ടിയില്ല.

അവൾക്കു അവളുടെ വീട്ടിൽ കുറച്ചു ദിവസം പോയി സന്തോഷത്തോടെ നില്കാൻ തോന്നി. പക്ഷെ എങ്ങനെ പോയി നില്കും.. തന്റെ ഷാനുക്ക.. ഷാനുക്ക ഒന്ന് വിളിക്കാതെ.. ആരോടും പറയാൻ വയ്യ. എങ്കിലും വെല്ലിമ്മയോഡ് കുറെ സംസാരിക്കുന്നതല്ലേ.. ഷാനുക്ക വിളിക്കാത്ത കാര്യം വെല്ലിമ്മ എങ്കിലും അറിയണം.. മനസിലെ ഭാരം കുറച്ചു ഒഴിഞ്ഞു പോകാൻ നല്ലതാ അത്..

അവൾ വെല്ലിമ്മാന്റെ അടുത്ത് പോയി ഇരുന്നു.. വെല്ലിമ്മാ എന്ന് വിളിച്ചു കയ്യിൽ പിടിച്ചതും ഷാക്കിറിന്റെ ഇടി മുഴങ്ങുന്ന ശബ്ദം അവരെ ഞെട്ടിച്ചു.. ഷാക്കിറിന് കുടിക്കാൻ കൊടുത്ത ജൂസിൽ മധുരം കൂടി എന്നും പറഞ്ഞു ഉമ്മാനോട് ഉള്ള വഴക്കാണ്. അടി കിട്ടിയ പക അവന്റെ മനസിനെ പൊള്ളിച്ചു. അവൻ ഉമ്മയോട് കയർത്തു. ഈ വീട്ടിൽ എനിക്ക് ഒരു വിലയുമില്ലേ.എന്ത് കണ്ടിട്ടാ നിങ്ങൾ എന്നെ തല്ലിയത്, രണ്ടു തോണിയിൽ ഒപ്പം കാല് ഇടല്ലേ തള്ളേ.. ഇന്നലെ വരെ എനിക്ക് സപ്പോർട്ട് നിന്നിട്ട് ഇന്ന് നിങ്ങളും മറിഞ്ഞിരിക്കുന്നു,.. എന്താ അതിന് മാത്രം അവൾക്കുള്ളത്,…

ശാക്കിർ അവന്റെ എല്ലാ ശബ്ദവും പുറത്ത് എടുത്തു ചീറി. ഐഷുവിന് ആകെ പേടിയായി. വെല്ലിമ്മകും നല്ല പേടിയുണ്ട്.. ശാക്കിർ.. ഒതുങ്ങി നിലക്ക്. അടങ് നീ. ഞാൻ നിന്നെ തല്ലിയത് ശെരി തന്നെ. അത് അവൾക്കു വേണ്ടിയല്ല. നിനക്ക് വേണ്ടിയാ.. നീ ആവശ്യമില്ലാത്ത വാക്കുകൾ ഒഴിവാക്കാൻ വേണ്ടി, മാത്രം.ഉമ്മ മയത്തിൽ പറഞ്ഞു. .

എന്തൊക്കെ എവിടെയൊക്കെ പറയണമെന്ന് ഈ ഷാക്കിറിന് നന്നായി അറിയാം. എന്നെ ആരും പേടിപ്പിക്കേണ്ട അവൻ വണ്ടിയടുത്തു വേഗത്തിൽ പാഞ്ഞു പോയി.

ഐഷു ആകെ വല്ലാതായി.. വെല്ലിമ്മാ എല്ലാരും എന്നെ വെറുത്തോട്ടെ.. പക്ഷെ ഷാനുക്ക എന്നെ വിളിക്കാത്ത സങ്കടം സഹിക്കാൻ എനിക്ക് പറ്റുന്നില്ല. ശാദി മോളെ സൗണ്ട് കേട്ടപ്പോൾ ഒരു സന്തോഷം കിട്ടുമെന്ന് കരുതി ഇറങ്ങി വന്നതാ ഞാൻ. അത് ഇങ്ങനെ ആയി, ഐഷു തേങ്ങുകയായിരുന്നു .

പടച്ചോനെ ഷാനു വിളിച്ചിരുന്നു മോളെ, വെല്ലിമ്മ പറയാൻ മറന്നതാ ട്ടോ.. നിന്നെ ചോദിച്ചാ വിളിച്ചേ, നീ ഫോൺ എടുക്കുന്നില്ല എന്നാ പറഞ്ഞത്. മോൾ വേഗം ചെന്ന് നോക്ക്.. വെല്ലിമ്മ പറയുന്നത് മുഴുവൻ കേൾക്കാൻ ഐഷു നിന്നില്ല, അവൾ അവിടെ നിന്നും റൂമിലേക്കു ഓടി..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here