Home തുടർകഥകൾ എന്റെ തെറ്റ് കൊണ്ടു ഞാൻ എന്റെ ജീവിതം മാത്രമല്ല നശിപ്പിച്ചത്… അതു കാരണം… Part –...

എന്റെ തെറ്റ് കൊണ്ടു ഞാൻ എന്റെ ജീവിതം മാത്രമല്ല നശിപ്പിച്ചത്… അതു കാരണം… Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 7

അമ്മ ഞങ്ങളോട് പറഞ്ഞു “നിങ്ങൾ രണ്ടാളുടെയും കഥ പറഞ്ഞു ഇതുവരെയും തീർന്നില്ലേ, ലച്ചു നിനക്കിന്നു ഭക്ഷണം ഒന്നും വേണ്ടേ”

ചേച്ചി പറഞ്ഞു.. “എനിക്കു വിശക്കുമ്പോൾ ഞാൻ കഴിച്ചോളാം അമ്മേ ”
“നിനക്ക്  ഇനി എന്നാ വിശക്കുന്നെ ! ഇന്നലെയും നീ ഒന്നും കഴിച്ചില്ല ഇന്നും കണക്കാ, നീ എഴുതുകയോ വരക്കുകയോ എന്ത് വേണോ ആയിക്കോ പക്ഷെ സ്വന്തം ആരോഗ്യം കൂടി നോക്കിയാൽ കൊള്ളാം. സന്ധ്യയായി കുളിച്ച് നാമം ജപിക്കാൻ നോക്ക്  “എന്ന് അമ്മ പറഞ്ഞു
അതു എനിക്കും കൂടിയുള്ള ഒരു വാണിംഗ് പോലെ തോന്നി, ഞാൻ പതിയെ സോഫയിൽ നിന്നും എഴുനേറ്റു. അതു കണ്ടു കൊണ്ടാകണം ചേച്ചി പറഞ്ഞു………

“എന്റെ പൊന്ന് ഇന്ദിരമ്മേ ഞങ്ങൾ പൊയ്ക്കോളം കൂടുതൽ സംസാരിച്ചു ക്ഷീണിക്കണ്ട, മകൻ തിരിച്ചു വരുമ്പോൾ അമ്മയെ മോളും മരുമകളും കൂടി പരിചരിച്ചു കിട്ടിടപ്പിലാക്കി എന്നെ പേരുദോഷം കേൾക്കാൻ വയ്യാത്തത് കൊണ്ടാ”
അമ്മ കുറച്ചു കടുപ്പത്തിൽ പറഞ്ഞു…… “സന്ധ്യനേരത്തു താറുതല പറയാതെ പോയി ജോലികളൊക്ക തീർക്കാൻ നോക്ക് ലച്ചു”

ചേച്ചി അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് പോയി. ഞാനും എന്റെ മുറിയിലേക്ക് പോകുവനായി നടന്നു. അമ്മ എന്നോട് ചോദിച്ചു????
“മോളെ കാത്തു വിനു എത്രമണിക്ക് ബോംബയിൽ എത്തും ”
ഞാൻ പറഞ്ഞു…. “അതു ഏഴു മണി കഴിയും  അമ്മേ”
അമ്മ പറഞ്ഞു…. “അവിടെ എത്തിയാൽ ഉടനെ  വിളിക്കുമായിരിക്കും,  അതു കൊണ്ടു മോള് ഫോൺ എപ്പോളും കൈയിൽ വെച്ചോ”
“ശെരിയമ്മേ “എന്ന് മാത്രം പറഞ്ഞു കൊണ്ടു ഞാൻ മുകളിലേക്കു പോയി. ഞാൻ എന്റെ മുറിയിൽ എത്തിയപ്പോൾ ഒരു ഏകാന്തത അനുഭവപ്പെട്ടു. വിനുവേട്ടൻ വില്ച്ചിട്ടുണ്ടോന്നു  എന്റെ ഫോണിലേക്കു നോക്കി, ചേട്ടൻ പറഞ്ഞത് പോലെയാണങ്കിൽ ഇനിയും അര മണിക്കൂർ കൂടിയുണ്ട് ബോംബയിൽ എത്താൻ. ഞാൻ ഒന്ന് കുളിച്ച് ഫ്രഷ്‌ ആക്കാമെന്നു കരുതി ബാത്‌റൂമിലേക്ക് പോയി.
ഞാൻ കുളി കഴിഞ്ഞു എത്തിയിട്ടും വിനുവേട്ടന്റെ കാൾ ഒന്നും കണ്ടില്ല.ഫോണുമായി ഞാൻ താഴേക്കു വന്നു . അമ്മ അവിടെ ടീവി സീരിയലിൽ മുഴുകി ഇരിപ്പുണ്ടായിരുന്നു. ചേച്ചി മുറിയിൽ കാണുമെന്നു കരുതി ഞാൻ അങ്ങോട്ടു പോയി. അടുക്കള വാതിക്കൽ  നിന്നും ചേച്ചി എന്നോട് പറഞ്ഞു….

“കാത്തു ഞാൻ ഇവിടുണ്ട്, ഇങ്ങോട്ട് പോരെ ”

ഞാനും അടുക്കളയിലേക്ക് ചെന്നു അവിടെ  ഭക്ഷണമുണ്ടക്കുന്ന തിരക്കിലായിരുന്നു ചേച്ചി. എന്റെ പാദസ്വരത്തിന്റെ ഒച്ച കേട്ടിട്ടാവണം ചേച്ചി വാതിക്കൽ വന്നു എന്നെ വിളിച്ചതും. ഞങ്ങൾ രണ്ടാളും കൂടി ജോലികൾ ചെയുന്നതിനടയിൽ വിനുവേട്ടന്റെ ഫോൺ വന്നു. ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. വിനുവേട്ടൻ പറഞ്ഞു…. “കാത്തു അമ്മ എവിടെ.. ഞാൻ കുറെ നേരമായി ലാൻഡ് ഫോണിൽ ട്രൈ ചെയുന്നു പക്ഷെ അതിൽ  കിട്ടുന്നില്ല”
ഞാൻ പറഞ്ഞു ” അമ്മ ഫ്രന്റ് റൂമിൽ  ടീവീ കണ്ടിരിക്കുന്നു ചേട്ടാ,  ചിലപ്പോൾ ഫോൺ കംപ്ലൈന്റ് ആയിരിക്കും, ചേട്ടൻ  ബോംബെയിൽ  എത്തിയൊ  ”
വിനുവേട്ടൻ പറഞ്ഞു….. “ഒരു ഹാഫ് ഹൗർ ആകും  ഞാൻ ഇപ്പോൾ  ടാക്സിയിലാണ് ഹോട്ടലിലേക്ക് പോകുന്നു. ലച്ചു അടുത്തുണ്ടോ”
“ഉണ്ടല്ലോ കൊടുക്കണോ “എന്ന് ഞാനും ചോദിച്ചു???
വിനുവേട്ടൻ പറഞ്ഞു… “ഒന്ന് കൊടുത്തെടാ, എന്നിട്ട് നീ പോയി ആ ലാൻഡ് ഫോണിന്  എന്ത് പറ്റിയെന്നു നോക്കിയേ ”

ഞാൻ എന്റെ മൊബൈൽ ചേച്ചിക്ക് കൊടുത്തിട്ട് ഫ്രന്റ് റൂമിലേക്ക്‌ പോയി, ഞാൻ ഊഹിച്ചു  ഇന്ന് ഉച്ചക്ക് ചേച്ചി ഫോൺ ഇട്ടേച്ചു പോയപ്പോൾ അതു ശെരിക്കു ഇരുന്നില്ലായിരിക്കാം അതു കൊണ്ടാകും ചേട്ടൻ വിളിച്ചപ്പോൾ കിട്ടാതിരുന്നത്. എന്റെ ഊഹം ശെരിയായിരുന്നു. ഞാൻ ഫോൺ ശെരിക്കും വെച്ച ശേഷം അമ്മയോട് പറഞ്ഞു.. “അമ്മേ വിനുവേട്ടൻ വിളിച്ചു ഇപ്പോൾ ചേച്ചിയുടെ കൂടെ സംസാരിക്കവാ  ”
അതു കേട്ടു അമ്മ ചോദിച്ചു?? അവൻ ഫോൺ കട്ട്‌ ചെയ്തോ ”
ഞാൻ പറഞ്ഞു….. “ഇല്ലെന്നാ തോന്നുന്നേ, ഞാൻ നോക്കിയെച്ചു വരാം  ”
അമ്മ നീട്ടി വിളിച്ചു     “ലച്ചു…. നീ ആ ഫോൺ ഒന്നിങ്ങു കൊണ്ടു വന്നേ”
ഞാൻ അടുക്കളയിലേക്ക് പോയി ചേച്ചിയോട് പറഞ്ഞു . ചേച്ചി അമ്മക്ക് ഫോൺ കൊണ്ടു കൊടുത്ത ശേഷം തിരികെ അടുക്കളയിൽ വന്നു എന്നോട് ചിരിച്ചു കൊണ്ട്  ചോദിച്ചു??

“എന്താ കാത്തു നിനക്കു ഒറ്റക്ക് കിടക്കാൻ പേടിയാ ”
“ഏയ് ഇല്ല ചേച്ചി” എന്ന് ഞാൻ മറുപടി കൊടുത്തു
ചേച്ചി പറഞ്ഞു…… “നിന്റെ ഭർത്തു പറഞ്ഞതാ എന്തായാലും നീ ഒറ്റയ്ക്ക് മുകളിൽ കിടക്കേണ്ട. ഇന്നുമുതൽ ഒരാഴ്ചത്തേക്ക് എന്റെ റൂമിൽ കിടക്കാം ”
ചേച്ചിയുടെ മുറിയിൽ കിടക്കാൻ എനിക്കു അത്രക്ക് ഇഷ്ടം ഇല്ലായിരുന്നിട്ടു കൂടിയും എന്റെ മനസ്സിലെ  ചില ഉദ്ദേശങ്ങൾ  സഫലമാക്കാൻ   ഞാൻ അതു സമ്മതിച്ചു. അത്താഴമെല്ലാം കഴിഞ്ഞു കുറെ സമയം ഫ്രന്റ് റൂമിൽ ചിലവഴിച്ച ശേഷം മുറിയിലേക്ക് പോയി. എന്റെ മനസിലുണ്ടായിരുന്ന സംശയങ്ങൾ തീർക്കാൻ ഒരു അവസരമുണ്ടാക്കുവാനായി  ഞാൻ  ചേച്ചിയോട് പറഞ്ഞു……

“വിനുവേട്ടൻ ഒരുപാട് പ്രാവശ്യം നമ്മുടെ ലാൻഡ് ഫോണിൽ ട്രൈചെയ്തു എന്ന് പറഞ്ഞു.  അതു കിട്ടാത്തത് കൊണ്ടാ എന്റെ മൊബൈലിൽ വിളിച്ചേ, ഞാൻ ചേച്ചിക്ക് ഫോൺ തന്നിട്ട് പോയതു നമ്മുടെ ലാൻഡ് ഫോൺ  നോക്കുവാൻ ആയിരുന്നു, ഉച്ചക്ക് ചേച്ചി ഫോൺ വെച്ചത് ശെരിക്കല്ലായിരുന്നു.ഞാൻ അതു ശെരിക്കും വെച്ചു  ”
ചേച്ചി ഒന്ന് മൂളി “മ്മ്മ്മ്മ്മ്മ്മ് “അല്പസമയത്തെ നിശബ്ദതക്ക്  ശേഷം പറഞ്ഞു….

“കാത്തുവിന് അറിയൂ എന്റെ ജീവിതം നശിപ്പിച്ചത് എന്റെ വിവേകം ഇല്ലായിമയാണ്. പഠിച്ചു കുറെ ഡിഗ്രി ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല, ജീവിതത്തിൽ ബുദ്ധിയും യുക്തിയും  ഉപയോഗിക്കേടിടത്തു ഞാൻ ശെരിയായി ഉപയോഗപ്പെടുത്തിയില്ല…എല്ലാം എന്റെ  തല വിധി,  ആരെയും പഴിച്ചിട്ടു കാര്യമില്ല ”
ഞാൻ കരുതിയ പോലെ കാര്യങ്ങൾ നീങ്ങുന്നു എന്നൊരു സന്തോഷം എന്റെ മനസ്സിൽ വന്നു തുടങ്ങി ഞാൻ പറഞ്ഞു……

“ചേച്ചി സ്വയം പഴിച്ചിട്ടു എന്തു കാര്യം,,  കഴിഞ്ഞത് കഴിഞ്ഞു. അതേ കുറിച്ചു ചിന്തിച്ച് ചിന്തിച്ചു  എന്തിനാ ജീവിതം ഹോമിക്കുന്നെ”
ചേച്ചി പറഞ്ഞു….

“എന്റെ തെറ്റ് കൊണ്ടു ഞാൻ എന്റെ ജീവിതം മാത്രമല്ല നശിപ്പിച്ചത്.അതു കാരണം എനിക്കു എന്റെ അച്ഛൻ നഷ്ടമായി എന്റെ കറിയർ പോയി പിന്നെ എന്നെ മാത്രം സ്നേഹിച്ചിരുന്ന ഒരു ഭർത്താവിനെ നഷ്ടമായി എന്റെ വിശ്വേട്ടൻ ”
അത്രയും പറഞ്ഞു ചേച്ചി പൊട്ടി കരഞ്ഞു..പക്ഷെ ആ കരച്ചിലിടയിൽ ഒരു ഭാവ മാറ്റം ഞാൻ ചേച്ചിയിൽ കണ്ടു . വിഷധാഭാവം  കൊടും രൗദ്രത്തിലേക്ക് പോയി  പല്ലുകൾ കൂട്ടി കടിച്ചു കൊണ്ട് പറഞ്ഞു…. “വിടില്ല ഞാനവനെ.. എനിക്കും കിട്ടും  ഒരു അവസരം അന്ന് അവനെ ഞാൻ ജീവനോടെ കത്തിക്കും ”
ഞാൻ ചോദിച്ചു??? “ആരെ, ആരാണ് അയാൾ ”
ചേച്ചി പറഞ്ഞു….. “ആട്ടിൻ തോലണിഞ്ഞ ചെന്നായ,,അവൻ ഇന്നും പലരെയും  ചതിച്ചും വഞ്ചിച്ചും ഇന്നും ഈ നാട്ടിൽ  വാഴുന്നു. അവന്റെ  മാന്ത്രികവലയത്തിൽ വീണവരിൽ കൂടുതൽ പേരും മനഃഹാനി സഹിക്കാൻ കഴിയാതെ  ആദ്മഹത്യ ചെയ്തു, എത്രയെത്ര കുടുംബങ്ങൾ അവൻ തകർത്തു ദ്രോഹി ”

ഇത്രയും വലിയ ക്രൂരൻ ആരായിരിക്കും???  ഒരു കാര്യം തീർച്ചയായി ഇന്ന് ഉച്ചക്കും ഇന്നലെയും വിളിച്ചത് അയാൾ ആകും. ഞാൻചേച്ചിയോട്  ചോദിച്ചു?? “ആരാണ് അയാൾ ”
ചേച്ചി ആ പേര് പറഞ്ഞു….”ആദിത്യൻ”

തുടരും…….

LEAVE A REPLY

Please enter your comment!
Please enter your name here