Home തുടർകഥകൾ വെള്ളപുതപ്പിച്ചു കിത്തിയിരിക്കുന്ന അമ്മുവിന്റെ അച്ഛനെ കണ്ടപ്പോൾ ഞാൻ ആകെ തളർന്നു പോയി… Part – 7

വെള്ളപുതപ്പിച്ചു കിത്തിയിരിക്കുന്ന അമ്മുവിന്റെ അച്ഛനെ കണ്ടപ്പോൾ ഞാൻ ആകെ തളർന്നു പോയി… Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന – ലക്ഷിത

പ്രണയ കഥയിലെ വില്ലൻ ഭാഗം 7

പവിത്രയുട കഴുത്തിൽ താലി കെട്ടുമ്പോൾ മനസ് ശൂന്യം ആയിരുന്നു ആരുടെയൊക്കെയോ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന യന്ത്രപ്പാവയെ പോലെ ചടങ്ങുകൾ കഴിച്ചു എത്രയും പെട്ടന്ന് ഇവിടുന്ന് ഹോസ്പിറ്റലിൽ എത്തി വിവരങ്ങൾ അറിയാൻ വേണ്ടി മാത്രമാണ് എന്റെ ഹൃദയം തുടിച്ചത് ചടങ്ങുകൾക്ക് ശേഷമുള്ള ഫോട്ടോ സെക്ഷൻ ഒക്കെ ഈർഷ്യയോടെ നിന്നു കൊടുക്കേണ്ടി വന്നു ബിപി വേരിയേഷൻ ഉണ്ടായി അച്ഛനെ രാവിലെ ഹോസ്പ്പിറ്റലൈസ് ചെയ്തത് കൊണ്ടു മാത്രം ആണ് അങ്ങനെ ഒരു ചടങ്ങിന് നിൽക്കേണ്ടി വന്നത്.

മുഹൂർത്ത സമയം ആയപ്പോഴേക്കും അച്ഛൻ ഡിസ്ചാർജ് ആയി നേരെ കല്യാണത്തിന് എത്തി എന്റെ മുഖഭാവം മാറുമ്പോൾ ഒക്കെ അച്ഛന്റെ കണ്ണുകളിൽ ഒരു യാചന ഭാവം വന്നു നിറയും അതു കാണുമ്പോൾ ഞാൻ എന്നെ നിയന്ത്രിക്കാൻ ശ്രമിക്കും ഉച്ചക്ക് രണ്ടു മണി കഴിഞ്ഞുള്ള മുഹൂർത്തത്തിൽ ആണ് പവിത്ര വീട്ടിൽ വലതു കാൽ വെച്ചു കയറിയത് മധുരം കൊടുപ്പ് ചടങ്ങ് നടന്നുകൊണ്ടിരുന്നപ്പോൾ ആണ് അമ്മുവിന്റെ അച്ഛന്റെ ബോഡിയും ആയി ആംബുലൻസ് വന്നത് പിന്നെ ഒന്നിനും നിൽക്കാതെ അവിടേക്ക് ഓടടുകയായിരുന്നു

ഉമ്മറത്ത് വെള്ളപുതപ്പിച്ചു കിത്തിയിരിക്കുന്ന അമ്മുവിന്റെ അച്ഛനെ കണ്ടപ്പോൾ ഞാൻ ആകെ തളർന്നു പോയി അദ്ദേഹം മരിക്കാൻ ഉള്ള കാരണം ഞാനാണെന്ന തോന്നൽ ഓരോ നിമിഷവും എന്റെ ഉള്ളുരുക്കിക്കോണ്ടിരുന്നു അമ്മുവിന്റെ അമ്മയുടെ അൽമുറയിട്ട കരച്ചിൽ എനിക്കുള്ള ശാപം ആണെന്ന് തോന്നി അവിടെ നിന്ന് എവിടേക്കെങ്കിലും ഓടി ഒളിക്കാൻ കൊതിച്ചു അവിടുന്ന് പതിയെ  മാറാൻ തുടങ്ങിയപ്പോഴാണ് എന്റെ പിന്നിൽ അച്ഛൻ നിൽക്കുന്നത് കണ്ടത് അച്ഛന്റെ കണ്ണുകളും നിറഞ്ഞിരുന്നു സ്ഥല കാല ബോധം ഇല്ലാത്തത് പോലുള്ള അച്ഛന്റെ നിൽപ്പ് കണ്ടപ്പോൾ എനിക്ക് എന്തോ ഭയം തോന്നി

“വാ അച്ഛാ വീട്ടിലേക്ക് പോകാം”
ഞാൻ അച്ഛന്റെ കൈകളിൽ പിടിച്ചു കൊണ്ടു പറഞ്ഞു അച്ഛൻ എന്നെ മുഖമുയർത്തി നോക്കിയിട്ട് എന്റെ കൂടെ വീട്ടിലേക്ക് നടന്നു “അമ്മുവിനെ തടയണം എന്നെ ഉണ്ടായിരുന്നൊള്ളു ഇങ്ങനെ ആകുംന്നു വിചാരിചില്ല ”
എന്നോടൊപ്പം നടക്കുമ്പോൾ ആരോടൊന്നില്ലാതെ അച്ഛൻ പിറുപിറുത്തുക്കൊണ്ടിരുന്നു ഞാൻ അച്ഛന്റെ കൈകളിൽ മുറുകെ പിടിച്ചു കൈയിലെ പിടി മുറുകിയപ്പോൾ അച്ഛൻ എന്റെ മുഖത്തേക്ക് നോക്കി എന്റെ കണ്ണുകളിലെ ഭാവം കണ്ടു അച്ഛന്റെ കണ്ണുകൾ നിറയാൻ തുടങ്ങി
“മോനെ”..

അച്ഛൻ എന്തോ പറയാൻ തുടങ്ങി ഞാൻ പെട്ടന്ന് നോട്ടം മാറ്റി മോനൂട്ടൻ അവിടേക്ക് വരുന്നത് കണ്ടു
“ഡാ അച്ഛനെ വീട്ടിൽ ആക്കിയേക്ക് ”
എന്ന് പറഞ്ഞു അച്ഛനെ അവന്റെ കയ്യിൽ ഏൽപ്പിച്ചു ഞാൻ വീണ്ടും മരണ വീട്ടിലേക്കു നടന്നു അച്ഛൻ പറഞ്ഞ വാക്കുകൾ എന്നെ കൂടുതൽ തളർത്തി അച്ഛനോടുള്ള ദേഷ്യവും അമ്മുവിനോടും കുടുംബത്തോടും ഉള്ള കുറ്റബോധവും കൊണ്ട് ഉള്ളുരുകി ചിത കത്തി തീരുവോളം അമ്മുവിന്റെ അച്ഛനോട് മാപ്പാപേക്ഷിച്ചു ഞാൻ അവിടെ തന്നെ നിന്നു എനിക്ക് കൂട്ടായി അജിനും വീട്ടിലേക്ക് ചെന്നപ്പോൾ ഒട്ടുമിക്ക ബന്ധുക്കളും പോയിരുന്നു നാളത്തെ ചടങ്ങിന് വേണ്ടി നിൽക്കുന്ന കുറച്ചു പേരെ ഉള്ളു ഞാൻ മുറിയിൽ എത്തിയപ്പോൾ കട്ടിലിൽ ഇരിക്കുന്ന പവിത്രയെ കണ്ടു അവൾ എന്നെ കണ്ടു ചാടി എഴുന്നേറ്റ് നിന്നു ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഡ്രെസ്സും എടുത്തു കുളിക്കാൻ കയറി കുളിച്ചു ഇറങ്ങി കട്ടിലേക്ക് വീണു കണ്ണടച്ചു കിടന്നു വര്ഷങ്ങളായി പടുത്തുയർത്തിയ സ്വപ്നം ചീട്ടു കൊട്ടാരം പോലെ കൺമുന്നിൽ തകർന്ന് കിടക്കുന്നത് ഓർക്കേ എനിക്ക് ദേഷ്യം വന്നു അതിനു കാരണക്കാരൻ അച്ഛനാണെന്ന സത്യം എന്നെ വല്ലാതെ തളർത്തി പെട്ടന്ന് എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങി മോനുട്ടന്റെ ബൈക്കും എടുത്ത് എവിടേക്ക് എന്നില്ലാതെ പുറപ്പെട്ടു അച്ഛനോടുള്ള ദേഷ്യം മുഴുവൻ ആക്സിലരട്ടറിൽ തീർത്തു

“ടാ ശ്രീ എഴുന്നേൽക്ക് ”
ആരോ കുലുക്കി വിളിച്ചു ഉണര്ത്തി ഞാൻ കണ്ണു മിഴിച്ചു ചുറ്റും നോക്കി എഴുന്നേറ്റു ഇരുന്നു പുഴക്കരയിലെ വെറും മണ്ണിൽ കിടക്കുകയായിരുന്നു ഞാൻ ഇന്നലെ എപ്പോൾ ഇവിടേക്ക് വന്നെന്നോ കിടന്നു ഉറങ്ങി പോയെന്നോ ഓർമ കിട്ടുന്നില്ല അജിൻ എന്റെ അടുത്തായി ഇരുന്നു കുറച്ചു നേരം അവൻ ഒന്നും മിണ്ടിയില്ല

“വീട്ടിലേക്ക് പോകാം ”
അവൻ പറഞ്ഞു ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല വീണ്ടും കുറച്ചു നേരത്തെ മൗനത്തിനു ശേഷം വീണ്ടും അവൻ പറഞ്ഞു തുടങ്ങി

” ശ്രീ നീ വീട്ടിൽ ഇല്ലെങ്കിൽ നിന്റെ അച്ഛനും അമ്മയും വീട്ടിൽ വരുന്ന അതിഥികൾക്ക് മുന്നിൽ ഉത്തരം ഇല്ലാതെ നിൽക്കേണ്ടി വരും നിന്റെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാല്ലോ ”
ഞാൻ മുഖം ഉയർത്തി അവനെ നോക്കി
“ഇഷ്ടപ്പെട്ടിട്ട് അല്ലെങ്കിലും നീ താലി കെട്ടി കൊണ്ടു വന്ന ഒരു പെണ്ണ് ആ വീട്ടിൽ ഉണ്ട് വെറുതെ അതിന്റ ശാപം കൂടി വാങ്ങി കൂട്ടണ്ട ”
അവൻ എന്റെ മുഖത്തു പോലും നോക്കാതെ പറഞ്ഞു

ഞാൻ ഒന്നിനും ഉത്തരം ഇല്ലാതെ ഒന്നും പറയാനില്ലാതെ മിണ്ടാതെ ഇരുന്നു അവന്റെ കുറച്ചു നേരത്തെ നിർബന്ധം കാരണം ഞാൻ വീട്ടിലേക്കു പോകാൻ എഴുന്നേറ്റു ബൈക്ക് അവിടെ വെച്ചിട്ട് അവന്റെ കാറിൽ യാത്ര തിരിച്ചു വീട്ടിൽ ചെന്നു അച്ഛനും അമ്മയ്ക്കും മുഖം കൊടുക്കാതെ മുറിയിലേക്ക് പോയി കുളിച്ചു ഇറങ്ങിയപ്പോഴേക്കും പവിത്രയുടെ വീട്ടുകാരും ബന്ധുക്കളും എത്തി ചേർന്നു.

താല്പര്യം ഇല്ലാതിരുന്നിട്ട് കൂടി അവരുടെ മുന്നിൽ പോയി നിൽക്കേണ്ടി വന്നു മാനസികമായി തകർന്നു പോകും എന്ന് തോന്നിയപ്പോൾ ഒക്കെ അജിൻ ആശ്വാസവാക്കുകളുമായ് അടുത്ത് നിന്നു ചടങ്ങ് കഴിഞ്ഞു പവിത്രയുടെ വീട്ടുകാർ പോയ ഉടനെ ഞാനും ചെന്നൈക്ക് പോകാൻ ഇറങ്ങി അമ്മയോടും യാതൊന്നും പറയാൻ നിന്നില്ല പവിത്രയോട് പോകുകയാണെന്ന് മാത്രം പറഞ്ഞു അവളുടെ നിറ കണ്ണുകൾ കണ്ടില്ലെന്നു നടിച്ചു ഞാൻ റൂമിൽ നിന്നും ഇറങ്ങി അച്ഛൻ പുറത്തു തന്നെ നിൽക്കുകയായിരുന്നു കാണാത്ത ഭാവത്തിൽ നടക്കാൻ തുടങ്ങി പിന്നെ തിരികെ അച്ഛന്റെ മുന്നിൽ ചെന്നു നിന്നു

“എന്നെ ഇങ്ങനെ വിഡ്ഢി വേഷം കെട്ടിക്കേണ്ടിയിരുന്നില്ല അച്ഛാ ”
അച്ഛൻ മുഖമുയർത്തി ഒന്ന് നോക്കുക പോലും ചെയ്യാതെ നിന്നു അവിടെ നിന്നാൽ കൂടുതൽ എന്തേലും പറയും എന്ന് പേടിച്ചു ഞാൻ തിരിഞ്ഞു പോലും നോക്കാതെ ഇറങ്ങി നടന്നു എന്റെ വിവാഹം ആരെയും ക്ഷണിക്കാത്തതു കൊണ്ട് ഓഫീസിൽ ആർക്കും എന്റെ വിവാഹം കഴിഞ്ഞ കാര്യം അറിയില്ല അതു കൊണ്ടു ചോദ്യവും പറച്ചിലും ഒന്നും വേണ്ടി വന്നില്ല സതീഷിനോടു മാത്രം കാര്യങ്ങൾ പറഞ്ഞു.

വീട്ടിൽ ആരുമായും കോണ്ടാക്ട്ഇല്ലാതായി ജോലിക്കു ശേഷമുള്ള സമയം മുഴുവൻ ബോധം മദ്യത്തിൽ മുക്കികളഞ്ഞു രണ്ടാഴ്ച്ചക്ക് ശേഷം അജിന്റെ ഫോൺ വന്നു അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണെന്ന് അത്രെയും ദിവസം ഞാൻ അവനോടും സംസാരിക്കാൻ തുനിഞ്ഞിരുന്നില്ല ഞാൻ ലീവ് എടുത്തു വീണ്ടും നാട്ടിൽ പോയി ഞാൻ ചെല്ലുമ്പോൾ അച്ഛൻ iccu ഇൽ ആയിരുന്നു എന്നെ കാണണം എന്ന് അച്ഛൻ ആവശ്യപ്പെട്ടത് കൊണ്ട് ഞാൻ കയറി അച്ഛനെ കണ്ടു അച്ഛന്റെ ആ കിടപ്പ് കണ്ടു അച്ഛനോടുള്ള ദേഷ്യം മാഞ്ഞു തുടങ്ങി അച്ഛൻ എന്റെ കൈകൾ ചേർത്ത് പിടിച്ചു പറഞ്ഞു,

“എന്റെ സ്വാർത്ഥത എന്റെ തെറ്റ് പവിത്രയെയും അമ്മയെയും ശിക്ഷിക്കരുത്” അതൊരു അപേക്ഷയായിരുന്നു ശെരിയാണ് ഒന്നും അറിയാതെ എന്റെ ജീവിതത്തിലേക്ക് വന്ന അവളെ എന്തിനു ശിക്ഷിക്കണം അച്ഛനോട് എനിക്ക് ക്ഷമിക്കനയിലെങ്കിലും വീണ്ടും ശിക്ഷിക്കാൻ കഴിഞ്ഞില്ല അച്ഛൻ ഡിസ്ചാർജ് ആകുവോളം ഞാൻ ഹോസ്പിറ്റലിൽ നിന്നു അച്ഛനെ ഡിസ്ചാർജ് ചെയ്ത പിറ്റേന്ന് ഞാൻ തിരികെ പോകാൻ തീരുമാനിച്ചു.

അച്ഛന്റെ നിർബന്ധം കാരണം പവിത്രയേ കൂടി കൂടെ കൂട്ടേണ്ടി വന്നു അതിനയുള്ള പാക്കിങ് നടത്തി കൊണ്ടിരുന്നപ്പോൾ ആണ് മോനുട്ടൻ റൂമിലേക്ക്‌ വന്നത് പവിത്ര റൂമിൽ നിന്നും മാറി എന്ന് കണ്ടപ്പോൾ അവൻ ഒരു ചെറിയ പൊതി എന്റെ കയ്യിൽ തന്നു ”

അമ്മു ചേച്ചി ചേട്ടന്റെ കയ്യിൽ തരാൻപറഞ്ഞു”
ഞാൻ അതു തുറന്നു നോക്കി നീലക്കൽ മൂക്കൂത്തി എനിക്ക് ജോലി എത്തിയ ശേഷം ഉള്ള അമ്മുവിന്റെ ആദ്യ പിറന്നാളിന് അവൾക്കു സമ്മാനമായി വാങ്ങി നൽകിയ നീലക്കൽ മൂക്കൂത്തി പഴയ ഓർമ്മകൾ നെഞ്ച് നീറ്റി കണ്ണിൽ ഊറിയ കണ്ണുനീരിൽ മൂക്കുത്തിയുടെ കല്ലു ഒന്നുകൂടി തിളങ്ങി

അമ്പലക്കുളത്തിലെ പടിക്കെട്ടുകളിൽ ഇരിക്കുമ്പോൾ ആണ് സർപ്രൈസ് ആയി പിറന്നാൾ സമ്മാനം അവളുടെ കയ്യിൽ വെച്ചു കൊടുത്തത് അത് കണ്ടു അവളുടെ കണ്ണുകൾ തിളങ്ങി സ്വർണ്ണ മൂക്കൂത്തി ആണെന്ന് കണ്ടപ്പോൾ
“ഇതൊന്നും വേണ്ടായിരുന്നു ശ്രീയേട്ടാ ”
അവൾ ചിണുങ്ങി
“നിന്നു കിണുങ്ങാതെ ഒന്ന് ഇട്ടു കാണിക്കു പെണ്ണേ ഞാൻ ഒന്ന് കാണട്ടെ ”

അവൾ മടിച്ചു ഒരു നിമിഷം ഇരുന്നു വീണ്ടും ഞാൻ കണ്ണുകൾ കൊണ്ട് അപേക്ഷിച്ചപ്പോൾ അവൾ തിരിഞ്ഞിരുന്നു മൂക്കിൽ ഇട്ടിരുന്ന വെള്ളക്കൽ മൂക്കൂത്തി ഊരി മാറ്റി പുതിയത് ഇട്ടു എന്നെ നോക്കി ചിരിച്ചു മൂക്കുത്തിയിലെ നീലക്കല്ലിനേക്കാൾ തിളക്കം ആയിരുന്നു അവളുടെ ചിരിക്കു പെട്ടന്നുള്ള പ്രേരണയിൽ അവളുടെ അടുത്തേക്ക് മുഖം താഴ്ത്തി മൂക്കിന് തുമ്പിലെ നീലക്കൽ മൂക്കൂത്തിയിൽ ഒന്ന് ചുംബിച്ചു പെട്ടന്ന് അവൾ എന്നെ തള്ളി മാറ്റി പടിക്കെട്ടുകൾ ഓടി കയറി മുകളിൽ ചെന്നു നിന്നു ഒന്ന് തിരിഞ്ഞു നോക്കി

“വീട്ടിലേക്കു വേണ്ട ഫർണിച്ചർ ഒക്കെ അച്ഛൻ ഇവിടുന്നു കൊണ്ട് വരാം എന്ന് പറഞ്ഞു”
പവിത്ര റൂമിലേക്ക് കടന്നു വന്നു കൊണ്ട് പറഞ്ഞു പെട്ടന്ന് ഞാൻ പൊതി എന്റെ പേഴ്സിൽ ഭദ്രമ്മാക്കി വെച്ചു
“അതിന്റെ അവശ്യം ഒന്നും ഇല്ല ”
പവിത്രയേ നോക്കാതെ ഞാൻ പറഞ്ഞു
“അല്ല അച്ഛൻ പറഞ്ഞു ”
“വേണ്ടാന്ന് പറഞ്ഞില്ലേ”
ഞാൻ ദേഷ്യപ്പെടാൻ തുടങ്ങി പിന്നെ അവൾ ഒന്നും പറയാൻ നിന്നില്ല പിറ്റേന്ന് തന്നെ ഞങ്ങൾ ചെന്നൈക്ക് തിരിച്ചു അമ്മുവിനായി ഒരുക്കിയ വീട്ടിൽ പവിത്ര വലതു കാൽ വച്ചു കയറി..

( തുടരും )

ചില വ്യക്തി പരമായ കാരണങ്ങളാൽ ഇത്രയും വൈകി ഒരിക്കൽ മടി പിടിച്ചാൽ അതു മാറാൻ കുറച്ചു സമയം എടുക്കും അതാണ് പ്രശ്നം പ്രിയ വായനക്കാർ ക്ഷെമിക്കണം അപേക്ഷയാണ് ഇന്ന് മുതൽ തുടർച്ചയായി എല്ലാ ദിവസവും കഥ ഉണ്ടാകും ഉറപ്പ്…

LEAVE A REPLY

Please enter your comment!
Please enter your name here