Home Latest ഈശ്വരാ ഒരിക്കൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആയിരിക്കുമോ? അവൾ ഒന്ന് ഞെട്ടി… Part –...

ഈശ്വരാ ഒരിക്കൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആയിരിക്കുമോ? അവൾ ഒന്ന് ഞെട്ടി… Part – 16

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 16

ഭദ്ര അവനെ തന്നെ നോക്കി നിന്നു പോയി. എന്നാ ശരിയെടി, ഭദ്ര ഫ്രണ്ടിന് കൈ കൊടുത്തു. അവൾ പോയതിനു ശേഷം ഭദ്ര തിരിഞ്ഞു നിന്നു.

മിണ്ടണോ? വേണ്ടല്ലേ. മതി കാണണ്ട. ഞാൻ എന്തിനാ ഇങ്ങനെ വിറക്കണത്. പണ്ടൊക്കെ സ്ക്കൂളിൽ വച്ച് നവീൻ ചേട്ടനെ നോക്കാറുള്ളതാെക്കെ ഭദ്രയ്ക്ക് ഓർമ്മ വരാൻ തുടങ്ങി. എന്നും രാവിലെ ക്ലാസ്സിന്റെ വരാന്തയിൽ വച്ച് അവൻ വരുന്നതും നോക്കി ഇരിക്കാറുള്ളത്, എപ്പോഴെങ്കിലും പരസ്പരം കാണുമ്പോൾ കൈയ്യുയർത്തി വീശുന്നതും, തന്റെ വീക്കിനസ് ആയ എല്ലാ പല്ലുകളും കാണിച്ച് ഉള്ള ചിരിയും, വേറെ പെൺപിള്ളാരോട് സംസാരിക്കുമ്പോൾ കുശുമ്പോടെ നോക്കുന്നതും, +2 കഴിഞ്ഞ് പോകുമ്പോൾ ആരും കാണാതെ അവൾ ഒളിപ്പിച്ചു വച്ച കണ്ണീരും, ഒരിക്കൽ പോലും പറയാൻ കഴിയാതെ പോയെ സ്നേഹവും എല്ലാം ഒരു നിമിഷം അവൾ ഓർത്തു. എപ്പോഴും കാണുമ്പോൾ ഉള്ള അതേ ടെൻഷൻ തനിക്ക് ഇപ്പോഴും എന്തിനാണ്.?!! അവൾക്ക് അതിൽ ആശ്ചര്യം തോന്നി.

ഭദ്ര… അവന്റെ ശബ്ദം അവളുടെ കാതുകളിൽ പതിച്ചു. പണ്ടത്തെ പോലെ എല്ലാ പല്ലുകളും കാണിച്ച് full voltage ൽ ചിരിച്ചു നിൽക്കുന്ന നവീനെ അവസാനമായി തന്റേത് എന്ന സ്വാർത്ഥയോടെ അവൾ നോക്കി കണ്ടു.
എന്തൊക്കെയാ ഒരുപാട് ആയില്ലേ നമ്മൾ തമ്മിൽ കണ്ടിട്ട്. അവൻ ചോദിച്ചു. അതേ എന്തൊക്കെയാ ചേട്ടൻ നാട്ടിൽ ഉണ്ടായിരുന്നോ.? ആഹ് ഇന്നലെ വന്നു. താനിപ്പോൾ എന്താ ചെയ്യുന്നേ B.ed കഴിഞ്ഞു. ആണോ.? പെട്ടന്ന് ഭദ്രയുടെ ഫോൺ റിംങ്ങ് ചെയ്തു. സഞ്ജു അവൾ ഫോൺ കട്ട് ചെയ്തു.

പിന്നെ അമ്മയ്ക്ക് ഒക്കെ സുഖല്ലേ.? ഭദ്ര ചോദിച്ചു. ഹാ സുഖം. അവിടേയോ നന്നായിരിക്കുന്നു. അവൾ തലയാട്ടി. ഇവിടെ എന്താ വന്നെ നവീൻ ചോദിച്ചു. ചെറിയ പർച്ചേഴ്സ്.. ചേട്ടനോ? എന്റെ ഒരു ഫ്രണ്ടിനെ കാണാൻ അവൻ വരാം എന്നു പറഞ്ഞിട്ടുണ്ട്. ഓ… ഭദ്ര തലയാട്ടി.

ഭദ്ര തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു. എന്താ അവൾ മുഖത്തേക്ക് നോക്കി. അത് പിന്നെ… ഇവിടെ വച്ച് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഈശ്വരാ ഒരിക്കൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആയിരിക്കുമോ? അവൾ ഒന്ന് ഞെട്ടി.

ഹാ നവീൻ എന്നാൽ പോകാം. അവന്റെ ഫ്രണ്ട് അപ്പോഴേക്കും വന്നിരുന്നു. ഇതാണെന്റെ ഫ്രണ്ട്. അവൾ ഒന്നു ചിരിച്ചു. എന്നാൽ പിന്നെ കാണാം. അവൻ പോയപ്പോൾ ഭദ്ര ഒന്നു ശ്വാസം വിട്ടു. പക്ഷെ അവൻ എന്തായിരിക്കും പറയാൻ ഉള്ളതെന്ന് ആലോചിച്ച് തല പുകച്ചു.
വീട്ടിൽ എത്തിയപ്പോൾ സഞ്ജു പിന്നേയും വിളിച്ചു. അപ്പോഴാണ് ഫോൺ കാട്ടാക്കിയത് അവൾക്ക് ഓർമ്മ വന്നത്.

എന്താ നീ കട്ട് ആക്കിയത് എടുത്തപ്പോൾ തന്നെ അവൻ ദേഷ്യത്തോടെ ചോദിച്ചു.
അത് ഞാൻ കുളിക്കാൻ പോവായിരുന്നു. അവൻ ഒന്നും മിണ്ടിയില്ല. കുളി കഴിഞ്ഞ് വിളിക്കാം വച്ചു അതാണ്. കള്ളം പറഞ്ഞത് അവളുടെ മുഖത്ത് തെളിഞ്ഞ് കാണാൻ കഴിയുമായിരുന്നു.
ഇന്ന് എന്താണ് പരിപാടി.?
അവൻ ചോദിച്ചു.
ഒന്നുമില്ല വീട്ടിൽ തന്നെ ആയിരുന്നു.
ആണോ.? നീ ടൗണിൽ പോയിരുന്നോ? ഇല്ല. അവൾ വായ് പൊത്തി.
നീ ഒന്ന് വാട്സപ്പിൽ നോക്ക്. അവൾ ടെൻഷനോടെ അതിലുള്ള ഫോട്ടോ നോക്കി. ഞാനും നവീൻ ചേട്ടനും. അവൾ ശരിക്കും ഞെട്ടി പോയി.

ഹലോ സഞ്ജു. മിണ്ടരുത് നീ. അവന്റെ ശബ്ദത്തിൽ അവൾ വിറച്ചു പോയിരുന്നു. മറ്റൊരുത്തനെ മനസ്സിൽ വച്ചോണ്ട് ആണോ ടീ നീ ഈ കല്ല്യാണത്തിന് സമ്മതിച്ചത്. അവന്റെ ശബ്ദം ഉയർന്നു വന്നു തുടങ്ങി. നീ എന്തിന് എന്നോട് കള്ളം പറഞ്ഞു. ഭദ്രയ്ക്ക് അതിനുള്ള മറുപടി പറയാൻ സമയം കൊടുക്കാതെ സഞ്ജു തുടർന്നു. എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ബാക്കി ഞാൻ പറയാം.

നീ എന്താ ടീ കരുതിയത് നിന്നെ എന്റെ ഭാര്യ ആക്കി കൂടെ വാഴിക്കാമെന്നോ.? ഭദ്ര തരിച്ചു നിന്നു പോയി. നിന്നോട് എനിക്ക് തീർത്താൽ തീരാത്ത പകയാണ്. കോളജിൽ എന്റെ ഫ്രണ്ട്സിന്റെ മുന്നിൽ വച്ച് ടീച്ചേർസും ബാക്കി പിള്ളേരും നോക്കി നിൽക്കെ എന്നെ തല്ലിയ നാണം കെടുത്തിയ നിന്നോട് എനിക്ക് വെറുപ്പാണ്. എന്റെ ദേഷ്യവും പ്രതികാരവും ഒക്കെ തീർക്കാനുള്ള ഒരടവു മാത്രമാണ് ഈ കല്ല്യാണം. ആദ്യം നീ ഒന്നും അറിയണ്ട എന്നാണ് കരുതിയത് എന്നാൽ ഇനി അത് വേണ്ട കല്യാണ ദിവസം വരെ നീ നീറി നീറി ഉരുകണം. ഞാൻ നാണം കെട്ടതു പോലെ നീയും ബന്ധുക്കളുടേയും നാട്ടുകാരുടേയും മുന്നിൽ വച്ച് നാണം കെടണം. എന്നാൽ മാത്രമേ എന്റെ ദേഷ്യം അടങ്ങൂ. അല്ലാതെ രണ്ട് വർഷം കാത്തിരിക്കാൻ എനിക്ക് എന്താ വട്ടാണോ. !!

അന്ന് രോഹൻ എല്ലാം പറഞ്ഞിട്ടും നീ എന്താ പറഞ്ഞത് എന്നെ രക്ഷിക്കാൻ എനിക്കറിയാം ഒരു രക്ഷകന്റെയും ആവശ്യം ഇല്ലാന്ന് അല്ലെ. ഇതിൽ നിന്നും നിന്നെ രക്ഷിക്കാൻ ആരാ ഉള്ളത്.? അവൻ പുച്ഛത്തോടെ ചോദിച്ചു.തിരിച്ച് ഒന്നും പറയാൻ കഴിയാതെ സ്തബദയായി നിൽക്കാൻ മാത്രമെ ഭദ്രയ്ക്ക് കഴിഞ്ഞുള്ളൂ. നീ ഒരു സോറി പറഞ്ഞെങ്കിൽ അതു പോട്ടെ കല്യാണം ആലോചിച്ച് വന്നപ്പോൾ ഉള്ള നിന്റെ പുച്ഛം അവൻ ദേഷ്യം സഹിക്കാൻ കഴിയാതെ സംസാരിച്ചു. ഭദ്ര നീ നിന്റെ ജീവിതത്തിൽ ചെയ്തത് രണ്ട് തെറ്റുകൾ ആണ്. ഒന്ന് ജീവൻ സാറെ reject ചെയ്തത്. രണ്ട് എന്നെ വിശ്വസിച്ചത്. അവന്റെ ചിരിയിൽ ക്രൂരത പടർന്നു.

പിന്നെ നീ ആയിട്ട് ഈ കല്യാണം മുടക്കാൻ നിന്നാൽ അറിയാല്ലോ കോളേജിൽ വച്ച് നടന്ന എല്ലാ സംഭവങ്ങളും എല്ലാവരോടും പറയും. എന്നെ കണ്ടു പരിചയം മാത്രെ ഉള്ളൂ അല്ലേ മോൾക്ക്. തന്റെ അടക്കോം ഒതുക്കോം ഉള്ള മോൾടെ ശരിക്കും സ്വഭാവം എല്ലാവരേയും അറിയിച്ചു കൊടുക്കും കേട്ടല്ലോ.? അതുകൊണ്ട് നല്ല കുട്ടി ആയിട്ട് ആരോടും ഒന്നും പറയാതെ ഇരുന്നാൽ നിനക്ക് നല്ലത്. ഇതു മറ്റാരേലും അറിഞ്ഞാൽ നിന്നെ ഞാൻ മനസമാധാനത്തോടെ ജീവിക്കാൻ അനുവധിക്കില്ല. അവന്റെ വാക്കുകളിൽ ഭീഷണി മുഴങ്ങി. എടീ ഞാൻ നിന്റെ ജീവിതത്തിലെ ഹീറോ അല്ല വില്ലൻ ആണ് അത് നീ ഓർത്തോ. അവൻ ഫോൺ വച്ചു.

ഭദ്രയ്ക്ക് തന്റെ കൈയ്യും കാലും തളരുന്നത് പോലെ തോന്നി. ഇനി എന്തും ചെയ്യും. നല്ലൊരു ജീവിതം സ്വപ്നം കണ്ട എനിക്ക് നീ ഇതാണല്ലോ ഭഗവാനേ സമ്മാനിക്കുന്നത്. ഒരു പക്ഷേ, ഞാൻ ഇത് അർഹിക്കുന്നുവോ. അത്രയും ക്രൂര ആയി ആണ് അന്ന് പെരുമാറിയത്. സ്വയം കുറ്റപെടുത്തി മുറിയിൽ കിടന്നു ഒരുപാട് കരഞ്ഞു.

പലപ്പോഴായി അച്ഛനോട് എല്ലാം പറയാനായി ശ്രമിച്ചു. പക്ഷെ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. പ്രശ്നങ്ങൾ തുറന്ന് പറയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവരോട് പലപ്പോഴും ദേഷ്യം തോന്നിട്ടുണ്ട്. പക്ഷെ, ഇപ്പോൾ താനും അങ്ങനെ ആയി പോകുമോ അവൾ ആകെ തകർന്നു പോയി.

അവളിൽ ഉള്ള മാറ്റം എല്ലാവരും ശ്രദ്ധിച്ചു തുടങ്ങി. ചേച്ചീ ഇങ്ങനെ ഇരിക്കല്ലേ. ബോർ പിരിപാടി. കുഞ്ഞു സ്ഥിരം പരാതി പറയാൻ തുടങ്ങി.
അവനെ ബോധിപ്പിക്കാൻ വേണ്ടി എങ്കിലും അവൾ തന്റെ വിഷമങ്ങൾ ഉളളിൽ ഒതുക്കി. തങ്ങളെ പിരിഞ്ഞു പോകുന്ന വിഷമം ആയിരിക്കുമെന്ന് കരുതി. ആരും അവളോട് കൂടുതൽ ചോദിക്കാൻ നിന്നില്ല.

തുടരും😇

(😁 സപ്പോർട്ടിനു നന്ദി.☺️)

LEAVE A REPLY

Please enter your comment!
Please enter your name here