Home തുടർകഥകൾ എന്തിനാ റബ്ബേ ഈ പരീക്ഷണം.. എന്ത് വേണമെങ്കിൽ ഞാൻ സഹിക്കാം, എന്റെ ഷാനുക്കയെ എന്നിൽ നിന്നും...

എന്തിനാ റബ്ബേ ഈ പരീക്ഷണം.. എന്ത് വേണമെങ്കിൽ ഞാൻ സഹിക്കാം, എന്റെ ഷാനുക്കയെ എന്നിൽ നിന്നും അകറ്റല്ലേ… Part – 23

0

Part – 22 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളംതെന്നൽ. ഭാഗം 23

ഐഷുട്ടി !!!!!!എന്ന വിളിയിൽ സ്വപ്നലോകത്ത് നിന്നും അവൻ ഞെട്ടലോടെ ഉണർന്നു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വേഗം ഫോൺ എടുത്തു സമയം നോക്കി. ഫോണിൽ വാട്സാപ്പ് ഓപ്പൺ ചെയ്തു. ദേഷ്യം കൂടി തുറക്കാതെ മാറ്റി വെച്ച തന്റെ ഐഷുട്ടിയുടെ നമ്പർ അവൻ തുറന്നു നോക്കി, അതിൽ തുരു തുരാ മെസ്സേജ് ഉണ്ടായിരുന്നു..ഒന്ന് വിളിക്ക് ഷാനിക്കാ… ചീത്ത പറയാനെങ്കിലും എന്നെ ഒന്ന് വിളിക്ക്.. എന്റെ മെസ്സേജ് ഒന്ന് നോക്ക്, എന്നിൽ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ ഷാനുക്ക എന്നോട് പൊറുക്കണം. അറിഞ്ഞു കൊണ്ട് ഒന്നും ചെയ്തില്ല ഞാൻ.. അങ്ങനെ ഒരുപാട് വരികൾ..

ലാസ്റ്റ് രാത്രി പന്ത്രണ്ടു കഴിഞ്ഞിട്ടും ഷാനുക്ക,, എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്യുന്നു, ഉറങ്ങാൻ കഴിയുന്നില്ല എന്നുള്ള മെസ്സേജ് കൂടി വായിച്ചു അവൻ ഐഷുട്ടി,, എന്ന ഒരു വിളി റിപ്ലൈ കൊടുത്തു, ആാാ ഒരു വിളിയിൽ എല്ലാം ഉണ്ടായിരുന്നു. അവളോടുള്ള സ്നേഹവും മാപ്പ് പറച്ചിലും എല്ലാം.. എന്നാൽ ലൈനിൽ അവൾ ഉണ്ടായിരുന്നില്ല. പിന്നെ ഒരുപാട് ടൈപ് ചെയ്യാൻ അവന്ന് ടൈം ഇല്ലാത്ത പോലെ തോന്നി . ഇപ്പോൾ തന്നെ അവളെ കിട്ടണം, സംസാരിക്കണം,, പരിഭവം തീർക്കണം.. അവൻ ഫോൺ എടുത്തു അവളെ വിളിച്ചു,

റിങ് ചെയുന്നതല്ലാതെ അവൾ ഫോൺ എടുക്കുന്നില്ല, ഷാനുവിന് ടെൻഷൻ കൂടി,.നാഥാ എന്റെ പെണ്ണിന് ഒന്നും വരുത്തല്ലേ.. ഞാൻ കണ്ട സ്വപ്നം ഒരു പാഴ് സ്വപ്നം ആയിരിക്കണേ .. അവൻ മനമുരുകി പ്രാർത്ഥനയോടെ വീണ്ടും നോക്കി. ഇല്ല ഐഷുട്ടി ഫോൺ എടുത്തില്ല, ഉമ്മാക് വിളിച്ചാൽ കുറച്ചു നേരം ഉമ്മയോട് സംസാരിച്ചിട്ട് വേണം അവളുടെ വിശേഷം പതിയെ തിരക്കാൻ… അതിനുള്ള ടൈം ഇല്ലാത്ത പോലെ അവന്ന് തോന്നി.

ഗൾഫിൽ വന്നിട്ട് ഇന്ന് വരെയും ഒരു കാൾ പോലും ഐഷു എടുക്കാതിരുന്നില്ല. അവൾക്കു വളരെ കൃത്യമായി ഞാൻ വിളിക്കുന്ന ടൈം അറിയാം. അതോണ്ട് തന്നെ ഒരു കാളും മിസ്സ്‌ ആയിട്ടില്ല, പറഞ്ഞു നില്കാൻ സമയമില്ല . ഷാനു വേഗം വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ചു. അതിൽ ആകുമ്പോൾ റസിയാത്തയോ വെല്ലിമ്മയോ ആണ് കൂടുതലും ഫോൺ അറ്റന്റ് ചെയ്യുന്നത്. രണ്ടായാലും വേഗം തന്നെ ഐഷുവിനെ ചോദിക്കാം എന്ന ഉദ്ദേശത്തിലാണ്. ഫോൺ എടുത്തു ഹലോ പറയുന്ന ശബ്ദം ആരുടെ എന്നുള്ള ആകാംഷയിൽ പ്രതീക്ക്ഷയോടെ അവൻ നിന്നു.

അസ്സലാമു അലൈകും എന്ന് പറഞ്ഞു ഫോൺ എടുത്തത് വെല്ലിമ്മ ആയിരുന്നു. ഷാനുവിന് ആശ്വാസം തോന്നി. എന്ത് വേണേലും പറയാൻ പറ്റുന്ന ഒരു പ്രതിഭാസം ആണ് വെല്ലിമ്മ, സലാം മടക്കിയ ഉടനെ അവൻ ചോദിച്ചു. വെല്ലിമ്മാ ഐഷു എവിടെ .. അവളെ വിളിച്ചിട്ട് കിട്ടുന്നില്ല,..അമ്പട. പെറ്റത് സൈനബ ആണേലും വളർത്തി വലുതാക്കിയത് ഈ ഞാനാ. എന്നിട്ട് എന്റെ ഒരു വർത്താനം ചോദിക്കാതെ ഇന്നലെ കേറി വന്നോളെ വിവരം അറിയാഞ്ഞിട്ട് എന്താ ഓന്റെ തിടുക്കം വെല്ലിമ്മഎന്നും തുറക്കുന്ന പരാതി പെട്ടി തുറന്നു. വെല്ലിമ്മാ ഇത് കേട്ട് മടുത്തതാ ഞാൻ.. നിങ്ങൾ കളിക്കാതെ കാര്യം പറയിൻ.

ആ മോൾക്ക്‌ ഇന്നലെ തൊട്ട് വലിയ സുഖം പോരാ. ഒരു ഉന്മേഷകുറവ്, മുഖത്തു നല്ല ക്ഷീണം ഉണ്ട്, ഇത് വരെ ഇവിടെ എന്റെ അടുത്ത് ഉണ്ടായിരുന്നു,. ഒന്ന് നന്നായി കുളിച്ചു വരാൻ പറഞ്ഞു വിട്ടതാ ഞാൻ. ഇപ്പോൾ കുളിക്കാൻ നിന്നതായിരിക്കും വേറെ പ്രശ്നം ഒന്നുല്ല വെല്ലിമ്മ മോനെ സമാദാനപ്പെടുത്തി. എന്നാ ശെരി വെല്ലിമ്മ.. ഞാൻ പിന്നെ വിളിക്കാം എന്നും പറഞ്ഞു ഷാനു ഫോൺ മേശയിൽ വെച്ചു. ചിന്തകൾക്ക് ഭാരം കൂടി. അവൾക്കു ക്ഷീണം ഉണ്ടെന്ന് വെല്ലിമ്മ പറയാതെ തന്നെ എനിക്കറിയാം.. അത്രയും വേദനിക്കുന്നുണ്ടാകും, പാവം ഒന്നും വേണ്ടായിരുന്നു. ഫഹദ് പറഞ്ഞപോലെ ഒരു ഉപദേശം മാത്രം മതിയായിരുന്നു.

.ഒന്ന് ചിരിക്കാതെ സംസാരിച്ചാൽ തന്നെ അതിന്റെ സീരിയസ്നസ് മനസിലാക്കാൻ കഴിവുള്ള കുട്ടിയാ എന്റെ പെണ്ണ്. പിന്നെന്തിനാ അവളോട്‌ ഞാൻ ഇത്രയും കനപ്പിച്ചത്, എന്നിട്ടും തെറ്റി നില്കാതെ, വാശി കാട്ടാതെ എത്ര മെസ്സേജ്കൾ എന്റെ ഫോണിലേക്കു എഴുതി വിട്ടു അവൾ.. അവന്ന് കുറ്റബോധം കൊണ്ട് തല പെരുത്തു. കുളി കഴിഞ്ഞു വന്നാൽ തന്റെ നമ്പർ കണ്ടാൽ അവൾ തിരിച് വിളിക്കും. പ്രഭാതകൃത്യങ്ങൾക് ഒന്നും പോകാതെ അവൻ അലസമായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ഐഷു ഒരുപാട് നേരം കുളിച്ചു. ഷവറിന്റ ചോട്ടിലെ വെള്ളതുള്ളികൾക്ക് അവളെ തണുപ്പിക്കാൻ മാത്രേ കഴിഞ്ഞുള്ളു. അവളുടെ മനസിലെ തീ അണക്കാൻ ഒരു വെള്ളത്തിനും കഴിഞ്ഞില്ല, കരഞ്ഞു തീർക്കുന്ന കണ്ണീരിന്റെ ഉപ്പു രസം മഴ പോലെ പെയ്യുന്ന വെള്ളത്തിനിടയിലും അവൾ അറിഞ്ഞു. കുളി കഴിഞ്ഞു പുറത്ത് ഇറങ്ങി, തന്റെ ഫോൺ ബെഡിൽ കിടക്കുന്നു എങ്കിലും അതൊന്ന് എടുത്തു നോക്കാൻ പോലും അവൾക്കു തോന്നുന്നില്ല.

എനിക് ഇനി എന്തിനാ ഈ ഫോൺ, എന്റെ എല്ലാമെല്ലാമായ ഷാനുക്കാടെ ഒരു വിളി ഇല്ലാതെ വേറെ ആരുടെ വിളിയും എനിക്ക് എടുക്കാൻ പറ്റുന്നില്ല..എന്തിനാ റബ്ബേ ഈ പരീക്ഷണം.. എന്ത് വേണമെങ്കിൽ ഞാൻ സഹിക്കാം, എന്റെ ഷാനുക്കയെ എന്നിൽ നിന്നും അകറ്റല്ലേ തമ്പുരാനെ.. പ്രാർത്ഥനയോടെ കയ്യിൽ മുഖം അമർത്തി അവൾ വീണ്ടും തേങ്ങി.

പുറത്തു ശാദി മോളും ഷിഫായും കയറി വരുന്ന തിരക്ക് കേൾക്കുന്നു. രണ്ടു ദിവസമായി അവരൊക്കെ പോയിട്ട്.ശാദി മോളെ കണ്ടിട്ട് ഒരുപാട് ദിവസം ആയത് പോലെ തോന്നുന്നു ഐഷുവിന്ന്.. മനസ് തെങ്ങുന്നുണ്ടെങ്കിലും ഒരു കുഞ്ഞു സന്തോഷം പോലെ ശാദി മോളെ കാണാൻ അവൾ പുറത്തിറങ്ങി.. കല്യാണ വിശേഷങ്ങൾ പറയുന്നതിന് ഇടയിലും പുതിയ ഡ്രെസ്സുകൾ ഓരോന്നായി അവൾ ഉമ്മാടെ മുന്നിൽ നിവർത്തി കാണിക്കുന്നു.

ഐഷുവിനെ കണ്ടപ്പോൾ മാമി ഓടി വായോ,, നോക്ക് ഇതൊക്കെ എങ്ങനെ ഉണ്ടെന്ന്. എന്നും പറഞ്ഞു ശാദി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. ഐഷുവിന് സന്തോഷം തോന്നി.. ഇതൊന്നും അറിയാതെ ഷാനു കമ്പനിയിൽ പോകാതെ മെല്ലെ ഇഴഞ്ഞു നീങ്ങുന്ന സമയതെയും സഹിച് ഐശുവിന്റ കാൾ കാത്തിരുന്നു…

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here