ദി മാസ്റ്റർ
രചന : Jithesh Nbr
ഒരു ഗണിതശാസ്ത്രം പിരിയഡ്. ഒഴിവുസമയം കിട്ടിയപ്പോൾ ക്ലാസ്സിൽ ഭയങ്കര ബഹളം കലപില കലപില കൾ കൊണ്ട് കഴുക്കോലുo ഭിത്തികളും ഭയന്നു വിറച്ചു. കാക്കക്കൂട്ടിൽ കല്ലിട്ടപോലെ എന്ന് ഇന്നലെയും മലയാളം ടീച്ചർ ഉപമിച്ചത് വെറുതെ അല്ല എന്ന് തോന്നിപ്പോയി. ബെഞ്ചുകൾ ഡസ്ക്കുകളുമായും മേശ കസേരയുമായും ഡസ്റ്റർ ചോക്കുമായും ഗുസ്തിപിടിക്കുന്നു. പിറകിലെ ബെഞ്ചിൽ നിന്നാണ് പൊരിഞ്ഞ വഴക്ക്.. അല്ലെങ്കിലും പേരുദോഷം പണ്ടേ അവരുടെ കുത്തക ആണല്ലോ. ഒടുവിൽ കയ്യങ്കളിയിൽ എത്തിയപ്പോൾ ആണ് നമ്മുടെ ചാക്കോമാഷിന്റെ വരവ് പതിവുപോലെ കയ്യിൽ നീളമുള്ള ചൂരൽവടിയും പിടിച്ചു രണ്ടും കയ്യും നന്നായി വീശി വീശിയുള്ള ആ വരവ് കണ്ടാൽ തന്നെ ഏതോരുത്തനും ശ്വാസംപിടിച്ചു നിന്നുപോകും. അത്രയും പേടിയാണ് എല്ലാർക്കും അദ്ദേഹത്തെ. പെട്ടെന്ന്..
നിശബ്ദത !!!
എല്ലാരേയും എഴുന്നേറ്റ് നിർത്തിച്ചു എന്നിട്ട് തറപ്പിച്ചു ഒരു നോട്ടവും ആയി മാഷ് അവരുടെ പ്രശ്നത്തിൽ ഇടപെട്ടു എന്താണിവിടെ എന്ന് അലറിക്കൊണ്ട് മാഷ് ലീഡറെ വിളിച്ചു. പലരും പരാതികൾ പറയുന്നുണ്ട്. ബെഞ്ചിന് നിൽക്കാൻ ഡെസ്ക് സ്ഥലം കൊടുക്കുന്നില്ലത്രേ. ബാഗുകൾ അധിപത്യം സ്ഥാപിക്കുന്നത് ബെഞ്ചിലാണ് എന്നൊക്കെ ഉള്ള ലൊട്ടു ലോടുക്ക് പരാതികൾക്കിടയിൽ പിറകിൽനിന്ന് ഇൻസ്ട്രുമെന്റ് box ലുള്ള സുന്ദരിയായ ലീഡർ raynolds മോൾ നടന്ന സംഗതി പറയുകയുണ്ടായി. ഈ compass-കുമാർ നെ “കുത്തിത്തിരുപ്പൻ” എന്ന് വിളിച്ചു അധിഷേപിച്ചപ്പോൾ scale-ലേഷ് നെ “നീളംകൊള്ളി” എന്നും വിളിച്ചു അങ്ങോട്ടുമിങ്ങോട്ടും വഴക്കിടുകയാണുണ്ടായത് അതിനു ചുക്കാൻ പിടിക്കാൻ തേഞ്ഞൻ eraser ഉം നടരാജൻ pencil ഉം കൂട്ടിനു sharpener കുട്ടപ്പനും.
ഇതൊക്കെ കേട്ടുനിന്ന ചാക്കോമാഷ് പഴയപോലെ “ബബബ”ചോദ്യങ്ങളൊന്നും ചോദിക്കാതെ ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ ഓരോരുത്തരുടെയും ധർമ്മം എന്താണെന്നു മനസിലാക്കി അവരവരുടെ കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിച്ചാൽ മനോഹരമായ ചിത്രങ്ങൾ ഉണ്ടാക്കാം അതോടൊപ്പം ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മികച്ച ഫലവും ലഭിക്കും.
മുനഒടിഞ്ഞ pencil നു sharpner നെയും, വൃത്തവും ചാപവും ഉണ്ടാക്കാൻ compass നു pencil നെയും, നീളം അളക്കാൻ scale നെയും മായ്ച്ചു കളയാൻ eraser നെയും പരസ്പരം ആശ്രയിക്കേണ്ടത് അനിവാര്യമാണ്.
ഇതെല്ലാം കണ്ടു യാതൊരു പരാതിയില്ലാതെ മിണ്ടാതിരിക്കുന്ന കഥനായകനായ black ബോര്ഡിനെ ചൂണ്ടി കാണിച്ചു ഇതും കൂടി മാഷ് കൂട്ടിച്ചേർത്തു ,
എത്ര തേക്കലുകൾ മായ്ക്കലുകളും ഉണ്ടായിട്ടും അടുത്ത പിരിയഡ് നു വേണ്ടി കാത്തിരിക്കുന്ന ആ കറുത്ത ദേഹിയിൽ ഈ വെള്ളച്ചോക്കുകൊണ്ട് വരക്കുമ്പോളാണ് അതിന്റെ ജീവിതത്തിൽ പൂർണ്ണത കൈവരുന്നതും വില കണക്കാക്കപ്പെടുന്നതും.
അപ്പോഴേക്കും ഇന്റർവെൽ ബെൽ മുഴങ്ങി.
JtpMo6azha ~~~~~