Home തുടർകഥകൾ എന്റെ ഷാനുക്ക ഇല്ലെങ്കിൽ ഒരു നിമിഷം പോലും ജീവിക്കാൻ ഈ ഐഷുവിന് കഴിയില്ല. Part –...

എന്റെ ഷാനുക്ക ഇല്ലെങ്കിൽ ഒരു നിമിഷം പോലും ജീവിക്കാൻ ഈ ഐഷുവിന് കഴിയില്ല. Part – 22

0

Part – 21 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -22

ഉപ്പാന്റെ കൂടെ കയറി വരുന്ന അവന്റെ മുഖത്ത് പതിവിലേറെ സന്തോഷം ഉണ്ടായിരുന്നു. ഒരു വിജയിയുടെ ആഹ്ലാദo
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സമദ് ഹാജി സലാം ചൊല്ലി കയറി വന്നു. ഭാര്യയുടെ അടുത്ത് വന്നിരുന്നു. പേടിക്കേണ്ട, ഞാൻ ഡോക്ടറേ വിളിച്ചിരുന്നു. കാര്യങ്ങൾ എല്ലാം പറഞ്ഞു.

ഹംസക്ക എപ്പോ വന്നു.. എന്താ മോൾക്ക്‌ ഒരു ക്ഷീണം പോലെ.. ഉമ്മാക് വയ്യ പറഞ്ഞു വന്നു നോക്കിയപ്പോൾ മോൾക്ക്‌ ആണല്ലോ ക്ഷീണം, എന്ത് പറ്റി മോളെ, ഭക്ഷണം കഴിച്ചില്ലേ.. സമദ് ഹാജി കൊറേ ചോദ്യങ്ങൾ ഒന്നിച്ചു ചോദിച്ചു. അപ്പോൾ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ.. അവൾക്കു ചെറുതായി ഒരു ബോധക്കേട് ഉണ്ടായി, കൃത്യ സമയത്തു തന്നെ ഹംസക്ക എത്തി.. സൈനബ പറഞ്ഞു.

പടച്ചോനെ.. എന്താ ഉണ്ടായേ എന്റെ മോൾക്ക്‌ സ്നേഹത്തോടെ അയാൾ അന്വേഷിച്ചു. ഒന്നുമില്ല ഉപ്പാ, എനിക്ക് കുഴപ്പം ഒന്നുമില്ല അവൾ ചിരിച്ചു, എന്റെ മോൾ ഒരു പാവമാ ഹാജിയാരെ.. അതിനു എല്ലാരോടും സ്നേഹം കൂടുതലാ.. ഇത് പെട്ടന്ന് ഉമ്മാക് വയ്യാതായപ്പോ ടെൻഷൻ വന്നതാ.. ടെൻഷൻ കൂടിയതാണെന്ന ഡോക്ടർ പറഞ്ഞത്. എന്തായാലും അല്ലാഹു കാത്തു. ഹംസക്ക പറഞ്ഞു.

എന്റെ പൊന്നു ഹംസക്ക.. ഇവളെ ഞങ്ങള്ക്ക് തന്ന നിങ്ങളോട് തീർത്താൽ തീരാത്ത നന്ദി യുണ്ട്,, രണ്ടു ഉപ്പമാരും സന്തോഷത്തോടെ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നത് കണ്ണ് നിറയെ ഐഷു നോക്കി നിന്നു.

വീട്ടിൽ എത്തി, ഉമ്മാക് അസുഖം നന്നായി കുറഞ്ഞു. ഹംസക്ക പോകാൻ വേണ്ടി എഴുന്നേറ്റു. നിന്നെ കൂട്ടി ചെല്ലാം എന്ന് കുട്ടികളോട് പറഞ്ഞിട്ടുണ്ട്, നീ വരുന്നോ ഉപ്പ ചോദിച്ചു. ഇല്ല ഉപ്പാ.. ഉമ്മാക് വയ്യാതെ കണ്ടു ഞാൻ പോരുന്നത് എന്തായാലും ശെരിയല്ല, ഉപ്പ ബുദ്ധിമുട്ട് ഇല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞു വരണം.. അദ്ദേഹം സലാമോടെ ഇറങ്ങി.കണ്ണ് മറയും വരെ ഐഷു അവിടെ നിന്നു..

സമദ് ഹാജിക്ക് തന്നെ പറ്റി മോശം അപിപ്രായം ഇല്ല. ഉപ്പാനോട് ആരും ഒന്നും പറഞ്ഞിട്ടുമില്ല. അൽഹംദുലില്ലാഹ്. അവൾ അല്ലാഹുവിനെ സ്തുതിച്ചു .

രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നു. ഐഷുവിന് ഒരു സാധനവുംകിട്ടിയില്ല. ഒന്നും തിന്നാൻ കഴിഞ്ഞില്ല. തന്റെ ഷാനുക്ക ഇത് വരെയും ഒന്ന് വിളിച്ചില്ല.., അവൾക്കു ഓർകുംതോറും സങ്കടം പെരുത്ത് ശരീരം കുഴയുന്നു. കഴിച്ചെന്നു വരുത്തി എണീറ്റു. ഉമ്മാക്ക് ഗുളിക എടുത്തു കൊടുത്തു..

റൂമിൽ എത്തി, കിടക്കാൻ നേരം ഷാനുക്ക വിളിക്കുന്നതാണ്. എന്നാൽ എല്ലാ സമയങ്ങൾ കഴിഞ്ഞിട്ടും ഷാനുക്കന്റെ ചിരിക്കുന്ന മുഖം സ്‌ക്രീനിൽ തെളിഞ്ഞില്ല ഐഷുവിനു സഹിക്കാൻ കഴിയാതെ അവൾ പൊട്ടിക്കരഞ്ഞു. റബ്ബേ..എന്ത് പരീക്ഷണം തന്നാലും ഞാൻ സ്വീകരിക്കാം നാഥാ. പക്ഷെ എന്റെ ഷാനുക്ക ഇല്ലെങ്കിൽ ഒരു നിമിഷം പോലും ജീവിക്കാൻ ഈ ഐഷുവിന് കഴിയില്ല. ഷാനിക്കാന്റെ മനസ്സിൽ എന്നോടുള്ള വെറുപ്പ് മാറ്റി സ്നേഹം നിറക്കണെ അല്ലാഹ്. ഒരു വട്ടം ചീത്ത പറയാനെങ്കിലും എനിക്ക് ഒരു കാൾ വരണേ.. അവൾ പ്രാർത്ഥനയോടെ ഫോൺ നോക്കി ഇരുന്നു എപ്പഴോ ഉറങ്ങി.

രാവിലെ എണീറ്റു വേഗം ഫോൺ നോക്കി. ഇല്ല ഒരു മെസ്സേജ് പോലും അതിൽ ഇല്ല ..നിസ്കാരം കഴിഞ്ഞു ദുആ ചെയ്തു. പുറത്തിറങ്ങി ആദ്യം പോയത് ഉമ്മാന്റെ റൂമിൽ ആണ്. ഉമ്മ സുഗമായി ഉറങ്ങുന്നു . നല്ലത് പോലെ ക്ഷീണം മാറിയിട്ടുണ്ട്. അൽഹംദുലില്ലാഹ്.. അവൾ പുറത്തിറങ്ങി.

ഇന്ന് ശാദിമോൾ വരുന്ന ദിവസം ആണ്. അവൾ വന്നാൽ കുറെ വിശേഷങ്ങൾ പറയാനുണ്ടാകും, ആ സന്തോഷം മനസ്സിൽ വന്നെങ്കിലും ശിഫയുടെ കളിപ്പോടെയുള്ള സംസാരം ഓർത്തപ്പോൾ തന്നെ ആ സന്തോഷം എങ്ങോ മാഞ്ഞു പോയി…

ഷാനു ആകെ അസ്വസ്ഥൻ ആയിരുന്നു. ഫഹദ് പലവട്ടം ചോദിച്ചെങ്കിലും ഒന്നും പറയാൻ അവൻ കൂട്ടാക്കിയില്ല. ഐഷുവിനോട് ഉള്ള ദേഷ്യം മനസ്സിൽ അലമ്പുണ്ടാക്കി. ഭക്ഷണം കഴിക്കാൻ ഇരുന്നിട്ടും ഷാനു കൂടുതൽ സംസാരിച്ചില്ല. ഫഹദ് കേവലം ഒരു പണിക്കാരൻ മാത്രം ആണെങ്കിലും കുടുംബകാര്യം എന്താണെങ്കിലും അവനോടു ആണ് പറയുന്നത്. അവർ തമ്മിൽ നല്ല ഒരു അടുപ്പം ഉള്ളതായി എല്ലാവർക്കും അറിയാം. ഷാനുവിന് കിടന്നിട്ടു ഉറക്കം വന്നില്ല. തന്റെ ജീവന്റെ പാതി ആയി കൂടെ കൂട്ടിയവൾ.. കല്യാണം കഴിഞ്ഞു ഇന്ന് വരെ അവളുടെ ശബ്ദം കേൾക്കാതെ ഉറങ്ങിയിട്ടില്ല. അവൾക്കും ടെൻഷൻ ഉണ്ടാകും. എന്നാലും രണ്ടു ദിവസം ഇങ്ങനെ പോട്ടെ. ഇനി ഈ തെറ്റ് അവൾ ആവർത്തിക്കരുത്. ആ ഉറപ്പോടെ ആണ് ഉറങ്ങാൻ കിടന്നതെന്നലും ഉറക്കം ഏഴു അയലത് പോലും വന്നില്ല. അവൻ ഫഹദിനെ വിളിച്ചു. കാര്യങ്ങൾ കേട്ടപ്പോൾ അവൻ ചോദിച്ചു. ഈ ചെറിയ കാര്യത്തിനാണോ സർ അങ്ങ് ആ കുട്ടിയോട് മിണ്ടാതെ ഇരിക്കുന്നത്. ഇത് ചെറിയ കാര്യമാണോ ഫഹദ്. നിനക്ക് അങ്ങനെ ആണോ തോന്നിയത് ഷാനു ചോദിച്ചു.

അതെ, ഒരു തെറ്റ് ആദ്യം കാണുമ്പോൾ അത് തെറ്റ് ആണെന്ന് ഉറപ്പായാൽ സ്നേഹത്തോടെ ഉപദേശം കൊടുക്കണം. അതെ തെറ്റ് വീണ്ടും ആവർത്തിക്കുമ്പോൾ ആണ് ഒന്ന് സ്ട്രോങ്ങ്‌ ആകേണ്ടത്. ഇത് ആ കുട്ടി അങ്ങയുടെ വീട്ടിൽ വന്നിട്ട് എല്ലാരേയും സ്നേഹിച്ചു ജീവിക്കുന്നു, എന്നാലും വെറും ഇരുപത് ദിവസത്തെ ദാമ്പത്യതിൽ മടങ്ങി പോന്ന നിങ്ങളുടെ ഓർമ്മകൾ ആവില്ലേ അവളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.. നിങ്ങളുടെ സ്നേഹത്തോടെയുള്ള ഒരു വിളിക്ക് വേണ്ടി ആകില്ലേ അവർ കാത്തിരിക്കുന്നത്, സർ വൈഫിന് വിളിക്കണം, സമാദാനം കൊടുക്കണം, അങ്ങനെ ഒരുപാട് കാര്യങ്ങൾ ഫഹദ് സംസാരിച്ചു.

ചെറിയ കാര്യം അല്ലല്ലോ ഫഹദ്.. ഉമ്മാടെ കാര്യം ആണ്, അല്പം കൂടി താമസിച്ചിരുന്നെങ്കിൽ…. ഷാനു നിർത്തി…

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ഇപ്പോൾ ഒന്നും സംഭവിച്ചില്ലല്ലോ. ഉമ്മാക് വിളിച്ചു അങ്ങ് സംസാരിച്ചപ്പോൾ അവർ ഓക്കേ ആണ്. ഉമ്മാടെ കാര്യങ്ങൾ അറിയാൻ വിളിച്ച നിങ്ങൾ ഭാര്യയുടെ കാര്യം അന്വേശിക്കാതിരുന്നത് എന്ത് കൊണ്ടാണ്.. ഉമ്മാനോടുള്ള സ്നേഹം കൊണ്ട് ഭാര്യയെ വേദനിപ്പിക്കാൻ അല്ല, ഉമ്മയുടെ കാൽചുവട്ടിൽ സ്വർഗം ഉറപ്പിച്ച അതെ റസൂൽ തന്നെ നിങ്ങളിൽ ഏറ്റവും ഉത്തമൻ ഭാര്യയോട് നന്നായി പെരുമാറുന്നവൻ ആണെന്നും പഠിപ്പിച്ചിട്ടുണ്ട്..

ഫഹദിന്റെ ഉപദേശം രാത്രിയെ ഹായത്താക്കി, എന്തായാലും നേരം വെളുത്തിട്ട് അവൾക്കു വിളിക്കണം. ഇപ്പോൾ ഈ പാതിരാത്രി കണ്ണീരോടെ അവൾ മയങ്ങിയിട്ടുണ്ടാകും.. ഷാനു ഫോൺ വെച്ചു കിടന്നു. നാട്ടിൽ നിന്നു വന്ന ആദ്യ ദിവസം വിളിക്കാൻ വൈകിയപ്പോൾ അവൾ പറഞ്ഞ വിരഹ വേദനയിൽ എത്ര മാത്രം സങ്കടം ഉണ്ടായിരുന്നു. ഇന്നും എന്റെ പെണ്ണ് ഉറങ്ങാൻ വൈകിയിരിക്കും.

അവൾക്കു ഒരിക്കലും എന്റെ വാക്കുകൾ ഉൾകൊള്ളാൻ പറ്റിയിട്ടുണ്ടാകില്ല. കുറ്റബോധം അയാളെ ഉറങ്ങാൻ സമ്മതിച്ചില്ല. ഇഴഞ്ഞു നീങ്ങുന്ന സമയതിന്റെ അവസാനം എന്നോണം സുബ്ഹി ബാങ്ക് കേട്ടു. നിസ്കരിക്കാൻ വേണ്ടി എഴുനേൽക്കാൻ ഉള്ള അലസതയിൽ പത്തു മിനിറ്റ് കൂടി കിടക്കാൻ തോന്നിയതിൽ അവനെയും ഉറക്കം തഴുകി. ക്ഷീണം കൂടിയ ഉറക്കിൽ തന്റെ ഐഷു ബോധം കെട്ട് വീഴുന്നതും അവളെ തന്റെ കൈകൾ കൊണ്ട് താങ്ങി പിടിക്കുന്നതിന് പകരം താൻ നോക്കി നിൽക്കുന്നതും, കണ്ണ് തുറന്നു തന്നെ കണ്ട അവൾ ഷാനുക്കാ എന്ന് വിളിച്ചു കരയുന്നതും അവൻ സ്വപ്നം കണ്ടു. ഐഷുട്ടി!!!!!!!!!!!!!!!!!എന്ന വിളിയിൽ സ്വപ്ന ലോകത്ത് നിന്നും അവൻഞെട്ടലോടെ കണ്ണുകൾ തുറന്നു.

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here