Home തുടർകഥകൾ എന്റെ കണ്ണുകൾ നിറയുന്നത് പോലെ എനിക്കു തോന്നി ,  അതൊന്നും പുറത്തു കാണിക്കാതെ എല്ലാം ഞാൻ...

എന്റെ കണ്ണുകൾ നിറയുന്നത് പോലെ എനിക്കു തോന്നി ,  അതൊന്നും പുറത്തു കാണിക്കാതെ എല്ലാം ഞാൻ തല കുലിക്കി സമ്മതിച്ചു… Part – 6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 6

നല്ല പരിജയമുള്ള ശബ്ദം , ഞാൻ ഇനി എന്റെ  ജീവിതത്തിൽ  ഒരിക്കലും കേൾക്കാൻ ഇഷ്ടപെടാതിരുന്നവന്റെ ശബ്ദം  പോലുണ്ട്!!! ഇനി അത് എന്റെ വെറും തോന്നൽ ആകുമോ????? അവനാണോ എന്ന് എങ്ങനെ ഞാൻ ഇതു ചേച്ചിയോട് ചോദിക്കും?? അഥവാ അവനല്ലങ്കിൽ??? അതേ തുടർന്നുള്ള മറുചോദ്യങ്ങൾക്ക് ഞാൻ എന്തു മറുപടി നൽകും?? ഇങ്ങനെ കുറെ ചോദ്യങ്ങളോട് കൂടി ഞാൻ  സോഫയിൽ ഇരുന്നു. വിനുവേട്ടന്റെ കാറിന്റെ ഹോൺ കേട്ടപ്പോളാണ്  അവിടെ നിന്നും എഴുന്നേറ്റ് മുൻവശത്തെ വാതലിൻ അരികിലേക്ക് നടന്നു, എനിക്കു മുന്നേ അമ്മ വന്നു വാതിൽ തുറന്നായിരുന്നു.

വിനുവേട്ടനോട് അമ്മ ചോദിച്ചു?? ” ഇന്ന് നീയെന്താ ഇത്ര നേരത്തെ ”

“എന്നും താമസിച്ചു…. എന്നല്ലേ  അമ്മയുടെ പരാധി, ഇന്ന് അതു കേൾക്കണ്ട എന്ന് കരുതി കുറച്ചു നേരത്തെ വന്നതാ”എന്ന് വിനുവേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു

വിനുവേട്ടൻ എന്നോട് ചോദിച്ചു?? “എന്താ കാത്തു പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽകുന്നെ, ഇന്ന് വൈകുന്നേരത്തെ ഫ്‌ളൈറ്റ്ന് ഞാൻ  ബോംബെ വരെ പോകുന്നു, രണ്ടുദിവസം കഴിഞ്ഞു അവിടെ നിന്നും  ഗുജറാത്തിലേക്കും.അതിനായി  എനിക്കു  ഒരാഴ്ചയിലേക്കുള്ള ഡ്രെസ്സല്ലാം  ഒന്ന് റെഡി ആക്കിയേ ”

ശെരിക്കും അതു കേട്ടപ്പോളാണ് എന്റെ അവസ്ഥ പന്തം കണ്ട പേരിചാഴിയുടെ പോലായത്.  വിവാഹത്തിന് ശേഷം ഇതു ആദ്യമായാണ് ഞാൻ  വിനുവേട്ടനിൽ നിന്നും അകന്നു നിൽക്കാൻ പോകുന്നത് , എന്റെ കണ്ണുകൾ നിറയുന്നത് പോലെ എനിക്കു തോന്നി ,  അതൊന്നും പുറത്തു കാണിക്കാതെ എല്ലാം ഞാൻ തല കുലിക്കി സമ്മതിച്ചു കൊണ്ടു മുകളിലേ  മുറിയിലേക്ക് പോയി.

വിനുവേട്ടൻ അമ്മയോട് സംസാരിച്ചു നിൽപുണ്ടായിരുന്നു. ഞാൻ റൂമിൽ എത്തിയപ്പോളേക്കും എന്റെ കണ്ണുകളിൻ നിന്നും കണ്ണുനീർ തുളുമ്പി തുടങ്ങി. അല്പ സമയത്തേക്ക് ഞാൻ ആ നിൽപ് നിന്നു, എന്നെ പിന്നിൽ നിന്നും കെട്ടിപിടിച്ചു കൊണ്ടു വിനുവേട്ടൻ പറഞ്ഞു…..

“അയ്യേ!!!! എന്റെ കാത്തു നീ  കരയുവാണോ???  അത്രക്ക് അത്യാവശ്യം ആയതു കൊണ്ടല്ലേ  മോളെ.  ഞാൻ നേരിട്ടു പോകുന്നേ , മോൾക്ക്‌ തോന്നുന്നുണ്ടോ നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് വിഷമമില്ലന്ന്  ഒരു ആഴ്ച അല്ലേടാ അതു ദേ കണ്ണടച്ച് തുറക്കോഴേക്കും കഴിയും, തിരിച്ചു വന്നിട്ട് നമുക്ക് ഒരു ലോങ്ങ്‌ ട്രിപ്പ്‌ പോകാടാ”

ഞാൻ എന്റെ കണ്ണുകൾ തുടച്ചു, വിനിവേട്ടന്റെ ചുണ്ടുകൾ എന്റെ കഴുത്തിനു പിന്നിൽ സ്പർശിച്ചു ഞാൻ അറിയാതെ എന്റെ കാലിന്റെ  പെരുവിരലുകൾ ഊന്നി  നിന്നു പോയി , ഏട്ടൻ എന്റെ കാതുകളിൽ മന്ത്രിച്ചു…

“മിസ്സ്‌ യു ഡാ… ഇന്നലെ രാത്രിയും നീ എന്നെ പറ്റിച്ചു മോളെ ”

ഞാൻ ഒരു നാണത്തോടെ പറഞ്ഞു.. “ചേട്ടാ വാതിൽ അടച്ചിട്ടില്ല കേട്ടോ ”

അതു കേട്ടതും വിനുവേട്ടൻ എന്റെ ചെവിയിൽ മൃദുവായി കടിച്ചു കൊണ്ടു പറഞ്ഞു…..
“ഇവിടിപ്പോൾ ആരു വരാനാ മോളു” അത്രയും പറഞ്ഞു എന്നെയും എടുത്തു കൊണ്ട്  കാട്ടിലിലേക്ക് മറിഞ്ഞു.  കെട്ടിപ്പുണർന്നു കിടക്കുബോളണ്. അമ്മ താഴെത്തെ നിലയിൽ  നിന്നു കൊണ്ടു ഉച്ചത്തിൽ പറഞ്ഞു..

“എടാ വിനു ഡ്രസ്സ്‌ എല്ലാം ഭക്ഷണം കഴിച്ചിട്ട് പാക്ക് ചെയ്യാം, നീ വന്നു വല്ലതും കഴിക്കാൻ നോക്ക് ”
ഒരു ദീർഘ ശ്വാസമെടുത്തു കൊണ്ടു വിനുവേട്ടൻ പറഞ്ഞു…….. “ഇന്നലെ നീ എന്നെ ഉറക്കി, ഇപ്പോൾ അമ്മ വിളിച്ചു മുടക്കി മ്മ്മ്മ്മ്മ്മ്”

അതു കേട്ടു ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു “കുറച്ചു മുന്നേ ആരോ പറയുന്നത് കേട്ടു ഒരാഴ്ച കണ്ണടച്ച് തുറക്കുമ്പോൾ കഴിയുമെന്ന് ”

അതു കേട്ടു വിനുവേട്ടൻ ഒന്ന്  നീട്ടി വിളിച്ചു “എടീ കള്ളി കാത്തൂ” എന്നിട്ട് പറഞ്ഞു….  “ഇതിനുള്ള ശിക്ഷ ഞാൻ തിരിച്ചു എത്തിയിട്ട് പിഴ സഹിതം നിന്നിൽ നിന്നും ഈഡാക്കും”

അത്രയും പറഞ്ഞു ഞങ്ങൾ ഭക്ഷണം കഴിക്കാൻ താഴ്യ്ക്കു പോയി. അമ്മ മേശപ്പുറത്തു  ഭക്ഷണമെല്ലാം നിരത്തിയിട്ടുണ്ടായിരുന്നു. ചേച്ചിയുടെ മുറിയുടെ അടുത്തു നിന്നും അമ്മ  വരുന്നതായി ഞാൻ കണ്ടു. ചിലപ്പോൾ ചേച്ചിയെ ഭക്ഷണം കഴിക്കാൻ വേണ്ടി വിളിക്കാൻ പോയതാകും. ആ  മുഖം വാടിയിരിക്കുന്ന പോലെ എനിക്കു  തോന്നി. വിനുവേട്ടൻ അമ്മയോട്  ചോദിച്ചു????? “ലച്ചു എവിടെ അമ്മേ ”

അമ്മ പറഞ്ഞു….. “അവൾക്കു വിശപ്പില്ലയെന്ന് പറഞ്ഞു,അവൾക്ക് എന്ത് പറ്റിയെന്നറിയില്ല രണ്ടു ദിവസമായി അവൾക്കു എന്താ മനോ വിഷമം ഉള്ള  പോലെ തോന്നുന്നു”

അതു കേട്ടു വിനുവേട്ടൻ കുറച്ചു കടുത്ത സ്വരത്തിൽ അമ്മയോട് പറഞ്ഞു….. “അമ്മേ അവൾക്കു ഒരു വിഷമവുമില്ല,  അമ്മ വിഷമമെന്ന്  പറഞ്ഞു പറഞ്ഞ്  അവൾ  ഇനി വിഷമം ഉണ്ടാക്കാതിരുന്നാൽ മതി. അവൾ വല്ല എഴുത്തിലു ആയിരിക്കും ”
വിനുവേട്ടൻ പറഞ്ഞത്  ശെരിയാന്നാ മട്ടിൽ ഞാനും അമ്മയോട് പറഞ്ഞു…. “അതേ അമ്മേ ചേച്ചി  എന്തോ പുതിയ  കഥ എഴുതണമെന്ന് പറയുന്നുണ്ടായിരുന്നു ”
അതു കൂടി കേട്ടപ്പോൾ അമ്മ പറഞ്ഞു…..
“അവൾ പണ്ടേ അങ്ങനെയാ പേനയും പേപ്പറും കണ്ടാൽ വിശപ്പുമില്ല ദാഹവുമില്ല ”
“എങ്കിൽ പിന്നെ നമുക്ക് കഴിക്കാം “മെന്നു  വിനുവേട്ടൻ പറഞ്ഞു . ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങി. ഭക്ഷണമെല്ലാം  കഴിഞ്ഞു ഞാൻ ചേച്ചിയുടെ വാതിലിനരുകിലേക്ക് ചെന്നു. ആ കതകുകളിൽ മുട്ടി വിളിച്ചു…..

“ചേച്ചി ഒന്ന് വാതിൽ തുറക്കുമോ”
ഉള്ളിൽ നിന്നും ഒരു മറുപടിയും കിട്ടിയില്ല. അല്പ സമയം കഴിഞ്ഞപ്പോൾ ചേച്ചി ആ വാതിലുകൾ തുറന്നു. കരഞ്ഞു കലങ്ങിയ കണ്ണുകൾ, ആ കണ്ണുകൾക്ക്‌ ചുറ്റും കണ്മഷി പടർന്നിരുന്നു. ഞാൻ ചേച്ചിയോട് പറഞ്ഞു……

“ചേച്ചി വിനുവേട്ടൻ ഇന്ന് ഒരു ബിസ്സിനെസ്സ് ടൂർ പോകുമെന്ന് പറഞ്ഞു ”

ചേച്ചി എന്നൊട് ചോദിച്ചു?? ” കാത്തു നീ  ആടോടെങ്കിലും ഇന്ന്‌ ഇവിടെ നടന്നത് പറഞ്ഞോ”

ഞാൻ പറഞ്ഞു…… “ഇല്ല ചേച്ചി ഞാൻ ആരോടും ഒന്നും പറഞ്ഞില്ല, അമ്മയോടും വിനുവേട്ടനോടും  ചേച്ചി ഏതോ പുതിയ കഥ എഴുതുന്നുയെന്നാ ഞാൻ  പറഞ്ഞെതു , എന്തിനാ അവരെക്കൂടി വിഷമിപ്പിക്കുന്നെ എന്ന് കരുതി ”

ചേച്ചി പറഞ്ഞു…… “താങ്ക്സ് കാത്തു ”
അത്രയും പറഞ്ഞു ഒരു പത്തു മിനിട്ട് കഴിഞ്ഞു പുറത്തേക്കു  വരാമെന്നു പറഞ്ഞുകൊണ്ട് ചേച്ചി  റൂമിനുള്ളിലേക്ക് പോയി. ഞാൻ വിനുവേട്ടന് കൊടുപോകാനുള്ള ഡ്രെസ് എല്ലാം ഒരു ബാഗിൽ എടുത്തു വെച്ചു . അത് കഴിഞ്ഞു താഴെ എത്തിയപ്പോൾ കണ്ടത്,  ചേച്ചിയും വിനുവേട്ടനും സോഫയിൽ സംസാരിച്ചിരിക്കുന്നതായിരുന്നു. ഞാനും അവരോടൊപ്പം ഇരുന്നു. അവരുടെ സംസാര വിഷയം ഏതോ ഒരു ലാബിനെ കുറിച്ചായിരുന്നു. അതേ കുറിച്ചു മുന്നേ കേൾക്കാത്തത് കൊണ്ടു എനിക്കു ഒരെത്തും പിടിയും കിട്ടിയില്ല. എന്റെ മനസ്സ് വായിച്ചതു പോലെ വിനുവേട്ടൻ ചേച്ചിയോട് പറഞ്ഞു……

“ലച്ചു നാളെ നീ ഫ്രീ ആകുമ്പോൾ തറവാടും ലാബുമൊക്ക കാത്തുവീനോന്നു കാണിച്ചു കൊടുക്ക്‌, അവിടെമാകെ കടുപ്പിടിച്ചു കിടക്കുവായിരിക്കും അതു കൊണ്ടു നോക്കിയും  കണ്ടും  വേണം അവിടെയൊക്ക ചുറ്റിതിരിയാൻ ”

എന്നെ കൂട്ടി കൊണ്ടു പോകാമെന്ന് ചേച്ചിയും പറഞ്ഞു. ചേച്ചിയുടെ റിസേർച്ച് ആവശ്യങ്ങൾക്കായി പണ്ട് അറേഞ്ച് ചെയ്താണത്രേ ഈ പറയുന്ന ലാബ്, അതും വിനുവേട്ടന്റെ അച്ഛന്റെ കുടുബവീട്ടിൽ , ഇപ്പോൾ അവിടെ ആരും താമസമില്ല. കുറച്ചധികം സ്ഥലത്തിൽ വലിയ ചുറ്റുമത്തിലും,  അതിനുള്ളിൽ ഒരു പഴയ വീടും. ആ വീട്ടിനുള്ളിൽ ആണത്രേ ചേച്ചിയുടെ ലാബും. അന്ന് ചേച്ചിയുടെ ആവശ്യത്തിനായി കുറെ കെമിക്കൾസ് സൂക്ഷിച്ചിരുന്നു അവിടെ ,  അതേ കുറച്ചാണ് ചേട്ടൻ ചേച്ചിയോട് സംസാരിച്ചു കൊണ്ടിരുന്നത്
സമയം പോയതറിഞ്ഞില്ല, വിനുവേട്ടനെ എയർപോർട്ടിൽ പോകുവാനായി കാർ വന്നു. ഞാൻ ആദ്യമായി വിനുവേട്ടനെ ഒരാഴ്ച പിരിഞ്ഞിരിക്കാൻ പോകുന്നു, എനിക്കു നന്നേ വിഷമമുണ്ടായിരുന്നു, അതൊന്നും പുറത്തു കാണിക്കാതെ ഒരു പുഞ്ചിരിയോടെ വിനുവേട്ടന് യാത്ര പറഞ്ഞു. ആ കാർ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ഞങ്ങൾ വീടിനുള്ളിലേക്ക് പോയി.

ചേച്ചി എന്നോട് കുടുംബവീട്ടിനെ കുറിച്ചും ലാബിനെ കുറിച്ചും സംസാരിച്ചുകൊണ്ടിരിന്നു. എനിക്കു ഉച്ചക്കുണ്ടായ സംഭവത്തെ കുറിച്ചു ചേച്ചിയോട് ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ അതിനുള്ളോരവസരം ചേച്ചി നൽകിയിരുന്നില്ല. ഞാനും തീരുമാനിച്ചു ഇന്ന് എന്തായാലും അതെ കുറിച്ചു  ചോദിച്ചിട്ടേ ബാക്കി കാര്യമുള്ളൂvennu.അതിനുള്ള അവസരം കിട്ടുമെന്ന പ്രദീക്ഷയോടെ ഞാനും ചേച്ചിയുടെ  സംസാരത്തിൽ മുഴുകിയിരുന്നു

തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here