Home തുടർകഥകൾ ഞാൻ നിന്റെ കാര്യം ഒന്നും ആരോടും പറഞ്ഞിട്ടില്ല… പക്ഷെ ഇനിയും നീ അഭി ഏട്ടനെ കണ്ടാൽ…...

ഞാൻ നിന്റെ കാര്യം ഒന്നും ആരോടും പറഞ്ഞിട്ടില്ല… പക്ഷെ ഇനിയും നീ അഭി ഏട്ടനെ കണ്ടാൽ… ഞാൻ.. Part – 16

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 16

രചന…ശിവന്യ

നാളത്തെ ദിവസത്തെ പറ്റി മാത്രം ആലോചിച്ചു ഇരുന്നിട്ടാണോ എന്നറിയില്ല രാവിലെ ഏഴുന്നേറ്റപ്പോൾ നല്ല പനി.. അമ്മ ചുക്ക് കഷായം ഒക്കെ ഉണ്ടാക്കി തന്നെങ്കിലും പനി ഒട്ടും കുറഞ്ഞില്ല…അതുകൊണ്ടു തന്നെ ഞങ്ങൾ ഹോസ്പിറ്റലിൽ പോയി…ഡോക്ടർ 2 ദിവസം റെസ്റ് എടുക്കാൻ പറഞ്ഞു..

രാത്രി അപ്പു എന്നെ വിളിച്ചു…
പനി എങ്ങനെ ഉണ്ടെടാ ശിവാ…
കുഴപ്പമില്ല….കുറവുണ്ട്…എങ്കിലും നാളെ കൂടി റെസ്റ്റ് എടുക്കണം…

ഡാ…. അവിടെ നിൻറെ എടുത്തു ആരെങ്കിലും ഉണ്ടോ ശിവാ…

ഇല്ല…

നീ ഒന്നു വെയിറ്റ് ചെയ്യൂ…ഞാൻ ഒരാൾക്ക്‌ കൊടുക്കാം…

ശിവാ….എങ്ങനെ ഉണ്ടെന്റെ മോൾക്ക്‌…
കാതുകളിൽ കുളിർമഴ പെയ്യുന്നു എന്നൊക്കെ കേട്ടിട്ടില്ലേ…അതുപോലെ ഒരു ഫീലിംഗ്‌സ് ആയിരുന്നു…

കുഴപ്പമില്ല….പനി കുറവ്ണ്ട്…

നാളെ സ്കൂളിൽ വരുമോ…
ഇല്ല…2 ദിവസം റെസ്റ് എടുക്കാൻ പറന്നു.

ഒക്കെ… എന്നാൽ ഇപ്പോൽ ടാബ്ലറ്റ് ഒക്കെ കഴിച്ചു ഉറങ്ങിക്കോ…ഞാൻ നാളെ വിളിക്കാം…
ഒക്കെ
ഗുഡ് നെറ്റ്…

ഞാൻ ഫോൺ വെച്ചു കഴിഞ്ഞു കുറച്ചുനേരം റിസീവർ പിടിച്ചു കൊണ്ടു നിന്നു…’അമ്മ ബെഡ്റൂമിൽ വിളിച്ചു ചോദിച്ചത് കേട്ടു..അപ്പു ഫോൺ വെച്ചില്ലേ…

വെച്ചു …

ഇന്നെന്താ അപ്പു ഇത്രയും ലേറ്റ് ആയി വിളിച്ചത്…വൈകുന്നേരം അവൾ വിളിച്ചതാണല്ലോ…

അല്ലെങ്കിലും അമ്മമാർക്ക് മക്കളുടെ കള്ളത്തരം കണ്ടുപിടിക്കാൻ ഒരു പ്രത്യേക കഴുവുണ്ടെന്നല്ലേ പറയാറ്…അതുകൊണ്ടു തന്നെ ശ്രദ്ധിച്ചു വേണം മറുപടി കൊടുക്കാൻ…

അറിയില്ല അമ്മ… നാളെ വരാൻ പറ്റുമോ എന്ന് ചോദിച്ചു…

ശരി…മോള് പോയി കിടക്കു….മോനു ഉറങ്ങട്ടെ ‘അമ്മ വരാം..

വേണ്ടമ്മ…ഞാൻ തന്നെ കിടന്നോളം..

വേണ്ട അമ്മ വരാം.…
അല്ലെങ്കിലും അമ്മ അങ്ങനെയാ… ഞങ്ങൾക്ക് എന്തെങ്കിലും അസുഖം വന്നാൽ ഞങ്ങളെക്കാൾ ടെൻഷൻ ആണ്…പിന്നെ അടുത്ത് നിന്നു മാറില്ല..

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

രണ്ടു ദിവസത്തെ റെസ്റ്റ് ഒക്കെ കഴിഞ്ഞു ഞാൻ സ്കൂളിൽ പോകാൻ തുടങ്ങി… അന്ന് റോഷൻ വലിയ സന്തോഷത്തിൽ ആയിരുന്നു..ഞാൻ കാരണം ചോദിച്ചെങ്കിലും സ്കൂളിൽ ചെല്ലുമ്പോൾ അറിയാം എന്നു മാത്രം പറഞ്ഞു..ഒരുപാട് ചോദിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല… ക്ലാസ്സിൽ ചെന്നപ്പോൾ ഞാൻ അക്കാര്യം മറന്നു പോയി..അതുകൊണ്ടു തന്നെ ആരോടും ചോദിച്ചില്ല…

അന്നു ഞാൻ അഭിയെട്ടനെ രാവിലെ അവിടെ എങ്ങും കണ്ടില്ല….ചിലപ്പോൾ തിരക്കായിരിക്കും എന്നു വിചാരിച്ചു സാർ ക്ലാസ്സിൽ വരുന്നതും നോക്കി ഇരുന്നു..പക്ഷെ അന്ന് ബോട്ടനിയ്ക്കു സാറിനു പകരം വേറെ ഒരാൾ ആണ് വന്നത്…പുതിയ സർ…ഞാൻ അപ്പുവിനെ നോക്കി..അവൾ പിന്നെ പറയാം എന്നു കണ്ണുകൊണ്ട് കാണിച്ചു…

ക്ലാസിൽ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല… പിന്നീട് അപ്പു ആണ് പറഞ്ഞതു അഭി ഏട്ടൻ റീസൈൻ ചെയ്ത കാര്യം…ഇന്നലെ റീസൈൻ ചെയ്തു..നിന്നോട് പറയണ്ടെന്നു പറഞ്ഞു….ഇന്ന് ഏട്ടൻ നിന്നെ വിളിച്ചോളാം എന്നു പറഞ്ഞു.

ശരിക്കും പറഞ്ഞാൽ കരച്ചിൽ വന്നു..പക്ഷെ ഒന്നും പറ്റാത്ത അവസ്ഥ…അപ്പോഴാണ് ഡയാന ഒരു നോട്ട്‌സ് തന്നത്…
” നീ വാഷ്‌റൂമിൽ പോയിട്ടു വാ..നിന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞിരിക്കുന്നു. ”

ബ്രേക്ക് ടൈമിൽ ഗായത്രി എന്റെ അടുത്തു വന്നു…ഞാൻ നിന്റെ കാര്യം ഒന്നും ആരോടും പറഞ്ഞിട്ടില്ല… പക്ഷെ ഇനിയും നീ അഭി ഏട്ടനെ കണ്ടാൽ …..ഞാൻ എല്ലാവരോടും പറയും…പറഞ്ഞേക്കാം…

ഒരുപാട് ദിവസങ്ങൾ എടുത്തു ആ വിഷമം മാറുന്നതിനു…ആദ്യമൊക്കെ നല്ല വിഷമം ഉണ്ടായിരുന്നു….

അന്ന് പതിവ് പോലെ ഞാൻ അമ്പലത്തിൽ തൊഴുതു നിൽക്കുമ്പോൾ ചെവിക്കരികിൽ നിന്നും മന്ത്രിക്കുന്നത് പോലെ ശിവാ….എന്നു വിളിച്ചു…ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി…ഒരാഴ്ചയായി കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം കേട്ടപ്പോൾ ഉണ്ടായ സന്തോഷം മുഴുവനും എന്റെ മുഖത്തു വിരിഞ്ഞു…ഭഗവാന്റെ മുമ്പിൽ ആണെന്നുള്ള കാര്യം പോലും മറന്നു പോയി..സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞൊഴുകി….

അതേ… മോളെ ആദ്യം അവിടെ ദേവനെ തൊഴുതു അനുഗ്രഹം വാങ്ങിയിട്ട് മതി ഈ ദേവന്റെ അനുഗ്രഹം…എനിക്ക് ചിരി വന്നു…

ഞങ്ങൾ തൊഴുതു ഇറങ്ങി….അപ്പോഴാണ് പൂജാരി അങ്ങോട്ടു വന്നത്….

ശിവാ… ഇത്‌ ആരാ മോളെ….

ഇത്‌ എന്റെ കൂട്ടുകാരിയുടെ ചേട്ടൻ അന്ന്‌….ഇവിടെ വെച്ചു കണ്ടതാ…

ശരി മോളെ എന്നും പറഞ്ഞു അദ്ദേഹം പോയി…

എന്നാലും എന്നോട് ഒന്നു പറയുക പോലും ചെയ്യാതെ അല്ലെ സാർ അല്ല അഭി ഏട്ടൻ പോയത്…

അവിടെ ജോയിൻ ചെയ്യാൻ എല്ലാവരും കൂടി നിർബന്ധിച്ചു.. പിന്നെ കുറച്ചു ദിവസം കൂടി പിടിച്ചു നിൽക്കമായിരുന്നു …അപ്പോഴേക്കും നീ എന്നെ പിടിച്ചു ഗായത്രിയുടെ ഭാവി വരനാക്കി കളഞ്ഞില്ലേ..പിന്നെ അവിടെ നിക്കാൻ തോന്നിയില്ല…

സോറി…അഭിയേട്ട….ഞാൻ

അതു സാരമില്ല…പോട്ടേ… നീ വിട്ടേക്കേടി പെണ്ണേ…അതും പറഞ്ഞു ഈ ദിവസം കളയണ്ട…
പിന്നെ നന്നായി പഠിക്കണം കേട്ടോ…MBBS Nഉ മെറിറ്റിൽ കിട്ടണം…അപ്പോഴേക്കും ഞാൻ psc ഒക്കെ എഴുതി ഏതെങ്കിലും ഗവണ്മെന്റ് കോളേജിൽ കയറാം…

എന്നിട്ടു വേണം വില്ലേജ് ഓഫീസറിനോട് പോയി മോളെ കെട്ടിച്ചു തരാമോ എന്നു ചോദിക്കാൻ..

ആരൊക്കെയോ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു…എല്ലാവരും പരിചയക്കാർ ആണ്… അതുകൊണ്ട് അധിക നേരം അവിടെ നിന്നാൽ ശരിയാകില്ല..

അഭി ഏട്ടാ…ഞാൻ പോട്ടെ.. സമയം പോകുന്നു…

ശരി… ഞാൻ നെകസ്റ് വീക് വരാം..
അന്നെനിക്ക് ലോകം പിടിച്ചടക്കിയ സന്തോഷം അയിരുന്നു… പക്ഷെ എനി ഒന്നു കാണാൻ ഒരാഴ്ച കത്തിരിക്കണല്ലോ എന്നോർത്തപ്പോൾ സങ്കടവും വന്നു..

പിന്നെ വല്ലപ്പോഴും അഭി ഏട്ടൻ ഫോണിൽ വിളിക്കുമായിരുന്നു…അതും ഞാൻ അപ്പുവിനോട് പറഞ്ഞു നിർത്തിച്ചു…എനിക്ക് വീട്ടിൽ ഒളിച്ചു കളിക്കാൻ പറ്റുമായിരുന്നില്ല…’അമ്മ എന്തായാലും കണ്ടുപിടിക്കും…കോളേജ് കുറച്ചു ദൂരെ ആയതിനാൽ അഭിയെട്ടൻ ആഴ്ചയിൽ മാത്രമേ വീട്ടിൽ വന്നിരുന്നുള്ളൂ.. ആ രണ്ടു ദിവസവും അമ്പലത്തിൽ വരും..അപ്പോൾ മാത്രമാണ് ഞങ്ങൾ പരസ്പരം കണ്ടിരുന്നത്..ചുറ്റിലും പരിചയം ഉള്ളവർകിടയിൽ ഒരു 5 മിനുറ്റ് സംസാരിക്കാൻ പറ്റിയാൽ ആയി…പക്ഷെ.. കാണാനോ സംസാരിക്കാനോ പറ്റിയിരുന്നില്ലെങ്കികും ആരും ആരേയും ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത പോലെ പ്രണനെപ്പോലെ ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നു…ചിലപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് എനിക്ക് അഭിയെട്ടനോടു

നേഹം എന്നോടുള്ള അഭി ഏട്ടന്റെ സ്നേഹത്തിന്റെ മുൻപിൽ ഒന്നും അല്ലെന്നു… എനിക്ക് ചിലപ്പോൾ അഭി ഏട്ടനെ മറക്കാൻ പറ്റിയേക്കും… പക്ഷെ അഭി ഏട്ടന് ഞാൻ ഇല്ലാതെ ഒരു ജീവിതം ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല…
അങ്ങനെ മാസങ്ങൾ കടന്നു പോയി…ഞങ്ങളുടെ ബോർഡ്‌ ആൻഡ് എൻട്രൻസ് എക്സാംസ് കഴിഞ്ഞു. അഭി ഏട്ടൻ NET എഴുതി കിട്ടി….psc ട്രൈ ചെയ്യുന്നു… ഞാനും അപ്പുവും റോഷനും എക്സാം കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു..

😍😍ഇന്നും കുറച്ചേ ഉള്ളു കേട്ടോ
…സമയം കിട്ടനില്ല…അതാണ് പ്രശ്നം😍😍😍

LEAVE A REPLY

Please enter your comment!
Please enter your name here