Home തുടർകഥകൾ ചെക്കന്റെ ഇഷ്ടത്തിൻ അല്ലെ കല്യാണം? ഇപ്പോൾ ചെക്കൻ വരാതെ നിശ്ചയം നടത്താറില്ലല്ലോ… Part – 15

ചെക്കന്റെ ഇഷ്ടത്തിൻ അല്ലെ കല്യാണം? ഇപ്പോൾ ചെക്കൻ വരാതെ നിശ്ചയം നടത്താറില്ലല്ലോ… Part – 15

0

Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 15

ശനിയാഴ്ച രാത്രി കിടക്കാൻ നേരം സഞ്ജു ഭദ്രയെ വിളിച്ചു. ഫോൺ ബി സി ആയിരുന്നു. കുറച്ച് കഴിഞ്ഞ് അവൾ തിരികെ വിളിച്ചു. എന്താണ് ബിസി വെറുതെ ഒരു കലിപ്പ്‌ ടോണിൽ സഞ്ജു ചോദിച്ചു. അതെന്റെ നവീൻ ചേട്ടൻ വിളിച്ചതായിരുന്നു. ഭദ്ര കള്ള ചിരി ചിരിച്ച് നാവ് കടിച്ചു. ഉം അവൻ കനത്തിൽ ഒന്നു മൂളി.
അവൾ ചിരിച്ചു. വീട്ടിൽ എത്തിയില്ലേ.? അത് പറയാൻ ആണ് ഞാൻ നിന്നെ വിളിച്ചത്. എന്തോ? ഭദ്ര സംശയത്തോടെ ചോദിച്ചു.

നിനക്ക് വിഷമം ആവരുത്. എനിക്ക് നാളെ എത്താൻ പറ്റില്ല. ഭദ്ര ഒന്നു ഞെട്ടി. അപ്പോ നിശ്ചയം? അതിന് എന്താ ഞാൻ ഇല്ലാതേയും നിശ്ചയം നടക്കുമല്ലോ.? പണ്ടൊക്കെ ചെക്കൻ ഇല്ലാതെ അല്ലെ നടത്താറുള്ളത്. അതുപോലെ മതി. സഞ്ജയ് അത് വളരെ നിസാരത്തോടെ പറഞ്ഞപോൾ ഭദ്രയ്ക്ക് വിഷമം ആയി. എടാ എന്റെ കമ്പനിക്ക് എതിരെ മറ്റൊരു കമ്പനി complaint കൊടുത്തിട്ടാ ഉള്ളത്. നാളെ ഞായറാഴ്ച അല്ലെ മീറ്റിങ്ങ് ഉണ്ടാവില്ല എന്നു കരുതി ഇരുന്നതായിരുന്നു. പക്ഷെ, കാര്യം കുറച്ച് complicated ആയതുകൊണ്ട് വേഗം തന്നെ കാര്യങ്ങൾ ചെയ്തു തീർക്കണം. നീ എന്താ ഒന്നും മിണ്ടാതെ ഹലോ.

ഒന്നു ഇല്ല. എന്നാ നിശ്ചയം മാറ്റി വെച്ചാലോ ഭദ്ര സംങ്കടത്തോടെ ചോദിച്ചു. എടീ അതിന്റെ ആവശ്യം ഒന്നുമില്ല. നല്ല കുട്ടി അല്ലേ മോള് ചേട്ടൻ ഇല്ലാതെ നിശ്ചയത്തിന് സമ്മതിക്കില്ലേ പ്ലീസ്. എന്നാലും ഒരു സാധ്യതയും ഇല്ലേ? വരാൻ. അവളുടെ ശബ്ദം ഒക്കെ മാറാൻ തുടങ്ങി. ഇല്ലടാ നാളത്തെ മീറ്റിങ്ങ് ഒരു വിധത്തിലും മാറ്റാൻ സാധ്യതയില്ല. എന്നെക്കാളും വലുതാണോ മീറ്റിങ്ങ്. അവൾ ചിണുങ്ങാൻ തുടങ്ങി. അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ. വേറെ വഴി ഇല്ലാഞ്ഞിട്ടല്ലേ. ഞാൻ അമ്മയോടും അച്ഛനോടും പറയുവാണേ.. പ്ലീസ് വരു സഞ്ജുവേട്ടാ.. അയ്യടാ മോളെ സോപ്പിങ്ങ് ഒന്നും നടക്കില്ല. ഇത് നീ അഡ്ജസ്റ്റ് ചെയ്തേ പറ്റൂ. ചെറിയ ചടങ്ങല്ലേ. എന്റെ മുത്ത് വാശി പിടിക്കല്ലേ.

ആഹ് ശരി. കൂടുതൽ ഒന്നും പറയാതെ ഭദ്ര കോൾ കട്ടാക്കി.
രാവിലെ സാരി ഒക്കെ ഉടുത്ത് അത്യാവശ്യം ആഭരണങ്ങൾ ഒക്കെ ഇട്ടു റെഡിയായി അമ്മുവിന്റെ കൂടെ പോയി അമ്പലത്തിൽ തൊഴുതു വന്നു.

ഭദ്രയുടെ മുഖത്ത് നല്ല ടെൻഷൻ കാണാനുണ്ട്. സഞ്ജു വരാത്തതിൽ ഉള്ള വിഷമവും കാണാൻ ഉണ്ടായിരുന്നു.

ബന്ധുക്കൾ ഒക്കെ എത്തി കൊണ്ടിരുന്നു.
ചെക്കന്റെ വീട്ടുകാരൊക്കെ എത്തിട്ടുണ്ടു. അവളുടെ കണ്ണുകൾ ഒന്ന് അറിയാതെ അവൻ തിരഞ്ഞു പോയി. ഇല്ല മോളെ അവനു വരാൻ കഴിഞ്ഞില്ല. ധന്യ വന്നു അവളെ ആശ്വസിപ്പിച്ചു. അത് സാരില്ല അമ്മ. അവൾ ധന്യയെ കെട്ടിപിടിച്ചു.

മുഹൂർത്തമായപ്പോൾ ചടങ്ങുകൾ ഒക്കെ നടന്നു.
എല്ലാവരും പരസ്പരം പരിചയപ്പെട്ടു. അതിനിടയിൽ ഒരു അമ്മായി ചോദിച്ചു എന്താ ധന്യ ചെക്കന്റെ ഇഷ്ടത്തിൻ അല്ലെ കല്യാണം? ഇപ്പോൾ ചെക്കൻ വരാതെ നിശ്ചയം നടത്താറില്ലല്ലോ. ഭദ്ര ഒന്നു ഞെട്ടി. ഏടത്തി എന്തൊക്കെയാ പറയുന്നത് ഇവർ തമ്മിൽ ഉള്ള ബന്ധം ഒരു നിശ്ചയത്തിൽ തുടങ്ങുന്നതൊന്നും അല്ല. എത്രയോ ജന്മങ്ങൾ മുന്നെ തുടങ്ങിയതാ. അവർ ഭദ്രയുടെ തലയിൽ തലോടി. അമ്മായി പിന്നെ ഒന്നും പറയാൻ നിന്നില്ല വേഗം സ്ഥലം വിട്ടു. എല്ലാ കുടുംബത്തിലും ഉണ്ടാകുമല്ലോ ഇതുപോലെ ഉള്ള ആൾക്കാർ മോൾ അത് കാര്യമാക്കേണ്ട. അവൾ ചിരിച്ചു. കല്ല്യാണത്തിനുള്ള ദിവസവും നിശ്ചയിച്ചു. 6 മാസം കഴിഞ്ഞാണ് എല്ലാവർക്കും സൗകര്യം ഡൽഹിയിലുള്ള ഏട്ടൻമാർ രണ്ട് പേർക്കും ലീവ് കിട്ടാൻ അപ്പോഴണ് കൂടുതൽ എളുപ്പം. ഹരി അഭിപ്രായപ്പെട്ടു. അങ്ങനെ എല്ലാവരുടേയും സൗകര്യം നോക്കി ദിവസം തിരഞ്ഞെടുത്തു.
ചടങ്ങ് കഴിഞ്ഞ് എല്ലാവരും തിരിച്ചു പോയി.

സാരി മാറ്റാനായ് റൂമിൽ എത്തിയ ഭദ്ര ഞെട്ടി പോയി. സഞ്ജൂ… അത്ഭുതവും സന്തോഷവും വിഷമവും ഒക്കെ മാറി മറയുന്ന മുഖഭാവം. കൈയ്യും കെട്ടി പുഞ്ചിരിച്ചു നിൽപ്പാണ് അവൻ. വരില്ലാ പറഞ്ഞിട്ട് അവൾക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.
എനിക്ക് എന്തോ നിന്നെ ഈ വേഷത്തിൽ കാണാൻ ഒരാഗ്രഹം.അതുകൊണ്ട് ഫ്ലൈറ്റും പിടിച്ചു ഇങ്ങ് വന്നു. അവൾ അടുത്ത് ചെന്ന് അവനെ കെട്ടിപിടിച്ചു.

എന്തേ വിഷമായോ അമ്മായി അങ്ങനെ പറഞ്ഞിട്ട്. അവൾ അവന്റെ മുഖത്ത് നോക്കി സാരില്ല്യ പോട്ടേ.
അവൾ ഒന്നു ചിരിച്ചു. മീറ്റിങ്ങ് എന്തായി എന്തേലും പ്രശ്നം ഉണ്ടോ? ഇല്ല ടീ enquiry ഉണ്ടാകും അത്രേ ഉള്ളൂ.

എന്നാലും ഇവിടെ എങ്ങനെ എത്തി. ആരെങ്കിലും കണ്ടുവോ. ഹേയ് ഇല്ല അവൻ കണ്ണിറുക്കി. നിശ്ചയം കഴിഞ്ഞില്ലേ പിന്നെ എന്താ. അവൻ പുരികം പൊന്തിച്ചു ചോദിച്ചു. അതുകൊണ്ട്. അവളും പുരികം ചുളിച്ചു. വിട്ടോ വിട്ടോ വേഗം മുറിന്നു പൊയ്ക്കോളൂ. ഭദ്ര അവനെ പുറത്താക്കി വാതിൽ അടച്ചു. അവന്റെ ചുണ്ടിൽ കുസൃതി ചിരി വിരിഞ്ഞു. അത്യാവശ്യം ബന്ധുകൾ ഉള്ളതു കൊണ്ട്. അവനെ ആരും അങ്ങനെ ശ്രദ്ധിച്ചില്ല.
ഇടയ്ക്കിടെ ചെറുതായിട്ട് അടി കൂടുമെങ്കിലും. അവരുടെ ജീവിതം കളർ ആയി മുന്നോട്ട് പോയി കൊണ്ടിരിന്നു.

ഒരു ദിവസം ഭദ്ര കുറച്ച് സാധനങ്ങൾ വാങ്ങിക്കാനായി ടൗണിൽ പോയി. സ്റ്റാന്റിൽ ഒരു ഫ്രണ്ടിനെ കണ്ട് സംസാരിക്കുമ്പോൾ ആയിരുന്നു അവൾക്ക് പരിചയമുള്ള മുഖം തനിക്കു നേരെ നടന്നു വരുതായി കണ്ടത്.
നവീൻ ചേട്ടൻ. ഭദ്ര അവനെ തന്നെ നോക്കി പോയി.

തുടരും😇

( സപ്പോർട്ടനു നന്ദി.☺️)

LEAVE A REPLY

Please enter your comment!
Please enter your name here