Home തുടർകഥകൾ തന്റെ പോന്നുപ്പ ഒന്നും അറിയരുത്. മോൾക്ക്‌ ഇവിടെ പരമ സുഖം എന്ന് മാത്രേ ആ മനസ്സിൽ...

തന്റെ പോന്നുപ്പ ഒന്നും അറിയരുത്. മോൾക്ക്‌ ഇവിടെ പരമ സുഖം എന്ന് മാത്രേ ആ മനസ്സിൽ ഉണ്ടാകാൻ പാടൂ.. Part – 21

0

Part – 20 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളംതെന്നൽ. ഭാഗം -21

ഷാനു അരിശത്തോടെ ഫോൺ എടുത്തു ഐഷുവിന്റെ നമ്പറിൽ കുത്തി.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഷാനുക്കന്റെ നമ്പർ കണ്ടപ്പോൾ ഐഷുവിന് ഒരു സമാദാനം തോന്നി, വേഗം എടുത്തു സലാം ചൊല്ലി, അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ ഷാനുവിന് മനസ് പതറി, എന്നാലും ദേഷ്യം ഉള്ളിൽ വില്ലനായി നിന്നു. സലാം മാടക്കാതെ തന്നെ ഷാനു പൊട്ടിത്തെറിച്ചു.

എന്താ ആയിഷ ഇത്. ഇങ്ങനെ ആണോ ഒരു വീട്ടിൽ നിൽകുമ്പോൾ ചെയ്യേണ്ടത്.. ഉമ്മാക് വല്ലതും സംഭവിച്ചിരുന്നെങ്കിൽ പിന്നെ ഈ ഷാനു നിന്റെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല. നീ എന്റെ ഒരു മുഖം മാത്രേ കണ്ടിട്ടുള്ളൂ. അത് സ്നേഹതിന്റെ മുഖം, എനിക്ക് അതല്ലാതെ വേറെ ഒരു മുഖം ഉണ്ട്. ശേയ്താന്റെ മുഖം, അത് കാണിക്കാനുള്ള അവസരം ഉണ്ടാക്കരുത്. എല്ലാ സുഖവും സൗകര്യവും ഉണ്ടായപ്പോൾ പകരം നീ എന്റെ വീട്ടുകാരോട് നല്ല നിലയിൽ നിന്നാൽ മതി എന്ന് ഞാൻ പലവട്ടം ഓർമപ്പെടുത്തിയിട്ടുണ്ട്. എനിക്ക് ഈ ലോകത്തിലെ ഏറ്റവും വലുത് എന്റെ ഉമ്മയാണ്. സ്നേഹം കൂടുതൽ തന്നു എന്ന് കരുതി ഉമ്മനെക്കാളും വലുത് നീ ആണെന്ന് സ്വപ്നം കാണേണ്ട നീ. നിന്റെ ഉമ്മാക് ഈ അവസ്ഥ വന്നാൽ വീട്ടിൽ നിനക്ക് ആങ്ങളമാർ ഇല്ലാത്ത സ്ഥിതിക് തൊട്ട വീട്ടിലിലെ പയ്യനെ വിളിക്കാൻ നീ ഒടൂലെ. അതോ അപ്പോഴും അന്യനെന്ന ആദർശത്തിൽ നിൽക്കുമോ.. ഇതിപ്പോ എന്റെ സ്വന്തം അനിയൻ ആ വീട്ടിൽ ഉണ്ടായിട്ട് അവനോടൊന്ന് പോയി പറയാൻ പോലും അശ്രദ്ധ കാണിച്ച നിന്റെ അടുത്ത് വിശ്വസിച്ചു ഉമ്മയെ,, അല്ലെങ്കിൽ ഉപ്പയെ,,നിർത്തി പോരാൻ കഴിയുമോ.. ഒന്നും വേണ്ട ആ വീട്ടിൽ കയറി വന്ന ആദ്യത്തെ മരുമോൾ എന്ന നിലക് എത്ര സ്നേഹത്തോടെ ആണ് ഉമ്മ നിന്നെ പറ്റി വാഴ്ത്തി പറയുന്നത്. അത്പോലെ തിരിച്ചു സ്നേഹിക്കാൻ കഴിഞ്ഞില്ലെങ്കിലും വയ്യാത്ത സമയം നിന്നെ കൊണ്ട് ആകുന്നത് നീ ചെയ്തില്ലല്ലോ..

പിന്നെ ഷാനു പറയുന്ന വാക്കുകൾ ഒന്നും അവൾ കേട്ടില്ല. ഒരു വാക്ക് പോലും വെളിയിൽ വന്നില്ല. മനസ്സ് തകർന്ന് പോയി. ഫോൺ കയ്യിൽ നിന്നും ഊർന്ന് വീണു. കൂടെ ഉമ്മാന്റെ ബെഡിൽ ഒരു മൂലയിൽ ആയി അവളും കിടന്നു. ഒന്നു എഴുനേല്ക്കാനോ കണ്ണ് തുറക്കാനോ പറ്റുന്നില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ സഹിക്കും. എന്നാൽ തന്റെ ഷാനുക്ക. ഇക്കാടെ ആദ്യത്തെ ആയിഷ എന്ന വിളിയിൽ തന്നെ എല്ലാം പിടി വിട്ടിരുന്നു. മനസ്സ് മരവിച്ചു.

പാതി മയക്കത്തിൽ ആരോ വന്നു ഫോൺ എടുക്കുന്നത് അവൾ അറിഞ്ഞു. അവൾക്കു പ്രതികരിക്കാൻ കഴിഞ്ഞില്ല. പതിയെ ബോധം മറഞ്ഞു പോയി…

ബോധം തെളിഞ്ഞു കഷ്ടപ്പെട്ട് തുറക്കാൻ നോക്കുന്ന കണ്ണുകളിൽ ആരോ സ്നേഹത്തോടെ തടവുന്നത് അവൾ അറിഞ്ഞു. ആ കൈകൾ തന്റെ നെറ്റിയിലും മുഖത്തും തലോടികൊണ്ടിരിക്കുന്നു. ആ സ്നേഹത്തിന്റെ കെട്ടഴിഞ്ഞ വേലിയേറ്റം തന്റെ ശരീരത്തിലൂടെ കാല്പാദം വരെ ഉണർവും ഉന്മേഷവും നൽകി. കണ്ണ് തുറക്കാതെ തന്നെ ഐഷുവിന് ആളെ മനസിലായി. സ്നേഹത്തിന്റെ നറു വസന്തം… ഒരിറ്റ് പോലും ഒരാളെയും വേദനിപ്പിക്കാത്ത ഒരു കുടക്കീഴിൽ ഒരു കൊച്ചു കുടുംബം തന്റെ ചിറകിനുള്ളിൽ വെച്ച് വളർത്തി കൊണ്ട് വരുന്ന എന്റെ എല്ലാമായ പൊന്നുപ്പ.. കണ്ണുകൾ പണിപ്പെട്ടു തുറക്കാൻ അവൾ ശ്രമിച്ചു. ആ കണ്ണുകളിൽ ഹംസക്ക ചുണ്ടുകൾ അമർത്തി.

മോളെ.. മോളെ കണ്ണ് തുറക്ക്..അവൾ മെല്ലെ കണ്ണുകൾ തുറന്നു ഉപ്പാനെ നോക്കി. ഉപ്പാടെ മോൾക് ക്ഷീണം വന്നതാ.. ഉമ്മാക് കുഴപ്പം ഒന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞില്ലേ.. പിന്നെന്തിനാ മോൾക്ക്‌ ടെൻഷൻ ആയത്. ടെൻഷൻ കൂടിയതാണെന്ന ഡോക്ടർ പറഞ്ഞത്. നീ അല്ലെ ഉമ്മാനെ നോക്കേണ്ടത്. ഉമ്മാക് വയ്യ എന്ന് കേൾക്കുമ്പോഴേക്കും ടെൻഷൻ ആയി നിന്നെയും നോക്കേണ്ട അവസ്ഥ വന്നാൽ എന്താ മോളെ ചെയ്യാ.. ഉപ്പാടെ പൊന്നുമോൾ എഴുന്നേൽക്.

ഐഷു എല്ലാരേയും നോക്കി.ഉമ്മ തൊട്ട് ബെഡിൽ തന്നെ കിടക്കുന്നു. പിന്നെ രണ്ടു മൂന്ന് സിസ്റ്റർ മാരുണ്ട്. അടുത്ത്. അവൾ എഴുനേറ്റു ഇരുന്നു. ഉപ്പാ എനിക്ക് എന്താ ഉണ്ടായത്.. ഉപ്പ എപ്പോഴാ വന്നെ. . ഉപ്പ പേടിച്ചോ..ഉപ്പാന്റെ ഐഷുട്ടിക് കുഴപ്പം ഒന്നുമില്ല,ഐഷു സംസാരിച്ചു. ഇപ്പോൾ നോർമൽ ആയിട്ടുണ്ട്.. ഇനി കൂടുതൽ ടെൻഷൻ ആകുന്ന സംസാരങ്ങൾ ഒഴിവാക്കുക.ക്ഷീണം വരാതെ നോക്കുക, ഭക്ഷണം കഴിക്കുക, വെള്ളം കഴിയുന്ന അത്രയും കുടിക്കുക… എന്നൊക്കെ പറഞ്ഞു സിസ്റ്റർമാർ പോയി…

ഉമ്മ ഐഷുവിനെ വിളിച്ചു. മോളെ ഐഷു.. എന്താ നിനക്ക് പറ്റിയെ.. ഒന്നും ഇല്ല ഉമ്മാ.. ഉമ്മാക് എങ്ങനെയുണ്ട്.. എനിക്ക് കുറവായിട്ടുണ്ട്. ഉപ്പ വന്നാൽ നമുക്ക് വീട്ടിൽ പോകാം. മോൾക്ക്‌ ടെൻഷൻ വന്നത് മാത്രം അല്ല.. ഫുഡ്‌ ഒന്നും കഴിച്ചില്ലല്ലോ അതിന്റെയും കൂടിയാണ് ഈ ക്ഷീണം വന്നത്. ശാക്കിർ പുറത്തു പോയി കഴിച്ചിരിക്കും. അവൻ വിളിച്ചാലും മോൾ പോയിട്ടുണ്ടാകില്ല..എന്തായാലും കറക്ട് സമയത്തു നിങ്ങൾ എത്തിയത് നന്നായി. ഇനി പേടിക്കാൻ ഒന്നുമില്ല. ഒരു കുപ്പി ഗ്ളൂകോസ് കയറിയതല്ലേ. ഉപ്പ ഇങ്ങോട്ട് എത്താനായി. നമുക്ക് വീട്ടിൽ പോകാം സൈനബത്ത പറഞ്ഞു.

സൈനബത്ത യുടെ സംസാരം കേട്ടപ്പോൾ ഹംസുക്കക്ക് സന്തോഷം തോന്നി. എന്തൊരു സ്നേഹം ആണ് അവര്ക് എന്റെ മോളോട് .. അത് തിരിച്ചു അവൾക്കും ഉണ്ടാകുമല്ലോ. അത് കൊണ്ടായിരിക്കും തന്റെ പൊന്നുമോൾക് ഇത് സഹിക്കാൻ വയ്യാതെ ആയത്. അദ്ദേഹം കനിവോടെ സൈനബയെ നോക്കി. എന്നിട്ട് ഐശുവിന്റ നെറ്റിയിൽ ഉമ്മ വെച്ചു.

ഉമ്മാക് വയ്യെന്ന് ഐഷു വിളിച്ചു പറഞ്ഞിരുന്നു. വിവരം അറിയാൻ ഹോസ്പിറ്റലിൽ എത്തിയതായിരുന്നു ഹംസക്ക… ഉപ്പ അടുത്ത് ഉണ്ടെങ്കിലും ഐശുവിന്റ ഉള്ളം പിടഞ്ഞു കൊണ്ടിരുന്നു. തന്റെ പോന്നുപ്പ ഒന്നും അറിയരുത്. മോൾക്ക്‌ ഇവിടെ പരമ സുഖം എന്ന് മാത്രേ ആ മനസ്സിൽ ഉണ്ടാകാൻ പാടൂ.. പരീക്ഷണങ്ങൾ സഹിക്കാനുള്ള മനസ്.. അതിനുള്ള ശക്തി എല്ലാം കിട്ടാൻ വേണ്ടി ഉപ്പ ഈ മോൾക്ക്‌ ആയി ദുആ ചെയ്യണം. ഐഷു ഉപ്പാനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇതൊന്നും സാരമില്ല മോളെ.. മനുഷ്യരല്ലേ.. അസുഖം വരില്ലേ . അതിനൊക്കെ നമ്മൾ ടെൻഷൻ ആയാൽ എങ്ങനെ.. ഹംസക്ക മോളെ മയപ്പെടുതി.. ഹോസ്പിറ്റലിൽ ഗേറ്റ് കടന്നു സമദ് ഹാജിയുടെ വണ്ടി വന്നു നിന്നു. ഐഷു ഷാക്കിറിനെ പേടിയോടെ തിരിഞ്ഞു. ഉപ്പാന്റെ കൂടെ കയറി വരുന്ന അവന്റെ മുഖത്ത് പതിവിലേറെ സന്തോഷം ഉണ്ടായിരുന്നു. ഒരു വിജയിയുടെ ആഹ്ലാദo…

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here