Home തുടർകഥകൾ ഇനിയിപ്പോൾ കാലങ്ങൾക്കു ശേഷം ഭർത്താവായിരിക്കുമോ ഇന്നു വിളിച്ചത്!! Part – 5

ഇനിയിപ്പോൾ കാലങ്ങൾക്കു ശേഷം ഭർത്താവായിരിക്കുമോ ഇന്നു വിളിച്ചത്!! Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 5

അല്പ സമയങ്ങൾക്ക് ശേഷം ഞാൻ ചേച്ചിയുടെ കതകിന് അരികിലേക്ക് നടന്നു,  ഉള്ളിൽ നിന്നും തേങ്ങലുകൾ കേൾക്കാമായിരുന്നു. കതകിൽ മുട്ടുവനായി  എന്റെ കൈൾ ഉയർന്നു. ചേച്ചി എങ്ങനെ പ്രതികരിക്കുമെന്ന ഒരു ഉൾഭയം എന്നിൽ ഉണ്ടായതുകൊണ്ട് . ഒന്നും  മിണ്ടാതെ ഞാൻ എന്റെ മുറിയിലേക്ക് പോയി.

വിനുവേട്ടൻ എന്നോട് പറഞ്ഞതു ഞാൻ ഓർത്തു ; ചേച്ചിയും ഭർത്താവും വെർപിരിഞ്ഞ ശേഷം അയാൾ ചേച്ചിയെ ഒരിക്കൽ പോലും വിളിക്കുകയോ യാതൊരു കാര്യങ്ങളും തിരക്കുകയോ ചെയ്തിട്ടില്ല . ഇനിയിപ്പോൾ കാലങ്ങൾക്കു ശേഷം ഭർത്താവായിരിക്കുമോ ഇന്നു വിളിച്ചത്!! അതു  കൊണ്ടാണോ ചേച്ചി കരഞ്ഞതെന്ന്… അങ്ങനെ ഒരുപാട് ചിന്തകളുമായി ഞാൻ എന്റെ മുറിയിൽ ഇരുന്നു.  ഈ വീട്ടിൽ വന്നിട്ട് ഏകദേശം മാസങ്ങൾ  കഴിഞ്ഞു നാളിതു വരെ ചേച്ചി അവരുടെ ഭർത്താവിനെയൊ, അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റിയോ യാതൊരുവിധ  കുറ്റമൊ കുറവോ പറഞ്ഞു ഞാൻ  കേട്ടിട്ടില്ലേ. ചേച്ചി എഴുതിയ ഒട്ടുമിക്ക കഥകളും ഞാൻ വായിച്ചതുമാണ് ആ കഥകളിലെ ഭർത്താക്കന്മാർ  എല്ലായിപ്പൊളും  സൽസ്വഭാവികളും ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്നവരും ആയിരുന്നു . ഒരുപക്ഷെ ചേച്ചിയുടെ സങ്കല്പത്തിലെ ഭർത്താവാക്കുമോ ആ കഥകളിൽ??? ചിലപ്പോൾ അവർക്കു ജീവിതത്തിൽ കിട്ടിയത് ആഗ്രഹങ്ങൾക്ക് വിപരീതമായൊരു വ്യക്തി ആയിരുന്നെങ്കിലോ??

എനിക്കു ചേച്ചിയുടെ ജീവിതത്തിൽ എന്തു സംഭവിച്ചു എന്നറിയുന്നതിൽ കുറച്ചു  ജിജ്ഞസ്സയുണ്ടായി. എങ്ങനെയെങ്കിലും സത്യാവസ്ഥ അറിയണം, ഒരു ദൃഡനിച്ചയാവുമായി ഞാൻ എന്റെ മുറിക്കു പുറത്തു വന്നു. ചേച്ചിയുടെ വാതിലിനരികിലേക്ക് ഞാൻ നടന്നു. വാതിൽ തുറന്നു കിടക്കുന്നുണ്ടായിരുന്നു ചേച്ചി ആ മുറിയിൽ ഇല്ലായിരുന്നു ചേച്ചിയുടെ ഫോൺ ചിന്നഭിന്നമായി നിലത്തു ചിതറി കിടക്കുന്നതു ഞാൻ കണ്ടു. പെട്ടന്ന് പിന്നിൻ നിന്നുംമൊരു ശബ്ദം..
“എന്താ കാത്തു നോക്കുന്നെ “അതു ചേച്ചിയായിരുന്നു

“ഒന്നുമില്ല ചേച്ചി” എന്നു ഞാൻ മറുപടി നൽകി.

ചേച്ചി പറഞ്ഞു….
” എങ്കിൽ കാത്തു ഇന്ന് രാത്രിയിലെ ഭക്ഷണം നമ്മൾ രണ്ടുപേർക്കും കൂടിയുണ്ടാക്കാം. അമ്മ ഇന്നു ഫുൾ റസ്റ്റ്‌ എടുത്തോട്ടെ ”

ഒരു പുഞ്ചിരിയോട് ഇതു പറഞ്ഞതെങ്കിലും ആ മുഖം വാടിയിരുന്നു കണ്ണുകളിലെ ചുവപ്പ് ഇനിയും ബാക്കി നിൽപ്പുണ്ടായിരുന്നു.

“അതിനെന്താ ചേച്ചി നമുക്കുണ്ടാക്കാമെല്ലോ ” യെന്നു ഞാൻ പറഞ്ഞു..

ഞങ്ങൾ അടുക്കളയിലേക്ക് പോയി, ചേച്ചിയുടെ ചിന്തകൾ മറ്റെങ്ങോ ആയിരുന്നു അതു അവരുടെ പ്രവർത്തികളിൽ നിന്നും മനസിലാക്കാൻ എനിക്ക് കഴിയുമായിരുന്നു. ചേച്ചിയുടെ വിഷമം കണ്ടിട്ടാവണം എനിക്കും ആ ദിവസം ഒരു മൂകത അനുഭവപ്പെട്ടു . വിനുവേട്ടൻ ഓഫീസിൽ നിന്നുമെത്തി ഞങ്ങൾ എല്ലാവരും ഭക്ഷണവും കഴിച്ചു ഉറങ്ങാനായി മുറികളിലേക്ക് പോയി. എന്റെ മുഖം കണ്ടപ്പോൾ വിനുവേട്ടൻ എന്നോട് ചോദിച്ചു??

“എന്തുവാടാ ഇന്നു മുഖത്ത് ഒരു മൂകത എന്തു പറ്റി??? ”

ഞാൻ പറഞ്ഞു…… “ഒന്നുമില്ല ചേട്ടാ ”

“ഒന്നുമില്ലായികയല്ല എന്റെ പൊന്നിന് ഇന്ന് എന്തോ കാര്യമായി പറ്റി, എന്താടാ സുഖമില്ല??? പനിയൊമാറ്റോ ഉണ്ടോ “എന്ന് വിനുവേട്ടൻ എന്നോട് ചോദിച്ചു???

ഞാൻ പറഞ്ഞു….. “ഒന്നുമില്ല ചേട്ടാ ”

വിനുവേട്ടൻ എന്റെ കണ്ണുകളിലേക്ക് നോക്കി “മ്മ്മ്മ്മ്മ്മ്മ് “യെന്നു നീട്ടി മൂളി.

ഞാൻ ഒരു ചുംബനം ആ ചുണ്ടുകളിൽ നൽകികൊണ്ട് കെട്ടിപുണർന്നു. ചുംബനങ്ങൾക്കിടയിൽ ഞാൻ ചോദിച്ചു?? “ചേട്ടാ…ഞാൻ ഒരു കുടുംബ കാര്യം ചോദിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ  ”

വിനുവേട്ടൻ പറഞ്ഞു……. “ആദ്യം എന്താണ് ചോദിക്ക് എന്നിട്ട് പറയാം ബുദ്ധിമുട്ട് ഉണ്ടോയെന്ന് ”

“എന്നാൽ ശെരി ഗുഡ് നൈറ്റ്‌ “എന്ന് ഞാനും പറഞ്ഞു.

ഞാൻ ചോദിക്കുന്നതിനു മറുപടിയാണ് എനിക്കു വേണ്ടത് അതു കൊണ്ടു വെറുതെ ഒന്ന് വാശിപിടിപ്പിക്കാനാ ആ ഗുഡ് നൈറ്റ്‌ ഞാൻ അപ്പോൾ പറഞ്ഞെ

“ഇതു ഒരുമാതിരി ഉറങ്ങികിടക്കുന്നവനെ വിളിച്ചിട്ട് ഭക്ഷണമില്ല എന്നു പറഞ്ഞത് പോലേ ആയല്ലോ,,, നീ എന്താന്ന് വെച്ചാ  ചോദിക്ക് “എന്നു വിനുവേട്ടനും പറഞ്ഞു.

അതായിരുന്നു എനിക്കും വിനുവേട്ടനിൽ നിന്നും വേണ്ടിയിരുന്നതു. ഒരു വിധമുള്ള ഭർത്താക്കന്മാർ ഇത്രയേയുള്ളു ഭാര്യമാർക്ക് ഭർത്താവിൽ നിന്നും വല്ല കുടുംബ രഹസ്യവും അറിയാണെമെങ്കിൽ, അറിയേണ്ട കാര്യം രാത്രിയിൽ നല്ല റൊമാന്റിക് മൂഡിലിരിക്കുമ്പോൾ ഭർത്താവിനോട് ചോദിക്കുക, ഉത്തരം കിട്ടിയില്ലെങ്കിൽ ഒരു  “ഗുഡ് നെറ്റും “, ഒട്ടു മിക്കവരും വീഴും, അഥവാ വീണില്ലകിൽ ചോദിക്കുന്നയാൾ കിടക്കയിൽ നിന്നെങ്കിലും താഴെ വീഴും. വിനുവേട്ടൻ കുറച്ചു മുന്നേ പറഞ്ഞ ഡയലോഗ് ആകും മിക്ക കെട്ടിയോന്മാരുടെയും.

ഞാൻ വിനുവേട്ടനൊട് ചോദിച്ചു????  “ചേച്ചിയും ഭർത്താവും പിരീയാനുള്ള കാരണം എന്താണ് ”

ഇതു കേട്ടപ്പോൾ വിനുവേട്ടൻ ഒരു വശം ചരിഞ്ഞു തലയിൽ ഒരു കൈയും താങ്ങി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു?? “എന്റെ പൊന്നിന് ഇതെല്ലാം ഇപ്പോൾ  അറിഞ്ഞിട്ടു എന്തിനാ ”

ഞാൻ പറഞ്ഞു…… “ഒന്നിന് വേണ്ടിയുമല്ല ചേട്ടാ. ഞാനും ഈ വീട്ടിലെ ഒരംഗമല്ലേ, അതു കൊണ്ട് ചോദിച്ചതാ..അല്ലാതോന്നുമില്ല ”
വിനുവേട്ടൻ എന്റെ അരക്കെട്ടിൽ ആ  വിരലുകൾ ഓടിച്ചുകൊണ്ട് പറഞ്ഞു……

“ഞാൻ ഇനി പറയുന്ന കാര്യങ്ങൾ ഈ വീട്ടിൽ എനിക്കും ലച്ചുവിനുമല്ലാതെ മറ്റാർക്കും അറിയില്ല അതു കൊണ്ടു നിന്നിൽ നിന്നും ഒരു കാരണവശാലും ഇതു വേറൊരു ചെവിയിൽ പോകരുത്.”

വിനുവേട്ടൻ പറഞ്ഞത് ഞാൻ തലകുലിക്കി സമ്മതിച്ചു. ഏട്ടൻ തുടർന്നു പറഞ്ഞു …, “അവളുടെ കല്യാണം കഴിഞ്ഞു ഏകദേശം ആറു മാസംകഴിഞ്ഞപ്പോൾ ലച്ചു വീട്ടിൽ തിരിച്ചു വന്നു ഒരു ആദ്മഹത്യ ശ്രമം നടത്തി. ഭാഗ്യ വശാൽ അപകടം ഒന്നും കൂടാതെ അന്നവൾ രക്ഷപെട്ടു. ഞങ്ങൾ എത്ര ചോദിച്ചിട്ടും അവൾ കാരണം പറഞ്ഞില്ല. പക്ഷെ വിവാഹ ശേഷം ചുരുങ്ങിയ സമയം കൊണ്ടു ഏകദേശം ഇരുപത്തി ഏഴു ലക്ഷം രൂപ അവൾ അക്കൗണ്ടിൽ നിന്നും  പിൻവലിച്ചിട്ടുണ്ടായിരുന്നു. ഞാൻ അതിനെപ്പറ്റിയും ലച്ചുവിനോട് ചോദിച്ചു കണ്ണീർ മാത്രം  ആയിരുന്നു അതിനും അവളുടെ മറുപടി. ലച്ചു അവളുടെ ഭർത്താവാൽ ചതിക്കപെടുകയായിരുന്നുയെന്നാണ് ഞങ്ങൾ കരുതി. ഞാൻ അയാളോടു ചോദിക്കാനായി ഈ വീടിൽ നിന്നും ഇറങ്ങി, പക്ഷെ ലച്ചു കരഞ്ഞു കൊണ്ടു എന്റെ കാലുപിടിച്ചു പറഞ്ഞു വേണ്ടാന്ന് . എനിക്കു ഇന്നും മനസ്സിലാകാത്തത് ലച്ചു എന്തു കൊണ്ടു അയാളെ ഭയപ്പെടുന്നു.. ഒരു കേസ്‌ പോലും അയാൾക്കെതിരെ കൊടുക്കാൻ അവൾ അനുവദിക്കുന്നില്ല ”

ഞാൻ ചോദിച്ചു????……… “വിനുവേട്ടൻ അയാളെ കാണാൻ ശ്രമിച്ചിട്ടില്ലേ ”

“ഞാൻ അയാളെയും കണ്ടു, പറഞ്ഞു എന്റെ ലച്ചുവിനെ ഉപേക്ഷിക്കരുതെന്ന് പക്ഷെ അയാളുടെ മറുപടി, എല്ലാം തുടങ്ങിയത് ലച്ചുവാണ്  അവൾ തീരുമാനിക്കട്ടെ.. അവർ രണ്ടുപേരുടെയും ഇടയിൽ പെട്ടു ഭ്രാന്തു പിടിക്കുന്ന അവസ്ഥയായിരുന്നു എനിക്കു ”

എന്റെ വിനുവേട്ടന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

എന്തായാലും ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ചത് എന്തെന്ന് അറിയാനുള്ള ആകാംഷ എന്നിൽ  കൂടി, വിനുവേട്ടനും കാര്യമായി അതേ കുറിച്ചു ഒന്നും അറിയില്ല എന്ന് എനിക്കുറപ്പായി . ആ നെഞ്ചിൽ എന്റെ  മുഖം ചായ്ച്ചു കൊണ്ടു ഞാൻ കിടന്നു ഞങ്ങൾ അറിയാത്ത എപ്പോളോ  ഉറക്കത്തിലേക്കു പോയി. പിറ്റേദിവസം രാവിലെ ഉറക്കമുരുന്നത്, അമ്മ അടുക്കളയിൽ എത്തിയതിനു ശേഷമായിരുന്നു.  ഒരു സാധരണ ദിവസം പോലെ ആ ദിവസവും കടന്നു പൊയ്ക്കൊണ്ടയിരുന്നു. ചേച്ചി ഭയങ്കര സന്തോഷവതി അല്ലായിരുന്നെങ്കിലും ആ മുഖത്ത്  ഇന്നലത്തെക്കാളും പ്രസന്നത ഉണ്ടായിരുന്നു.
വീട്ടു ജോലികളൊക്ക കഴിഞ്ഞു ഞാനും ചേച്ചിയും ലിവിങ് റൂമിൽ സംസാരിച്ചിരിക്കുമ്പോളാണ് ലാൻഡ് ഫോൺ ശബ്ദിച്ചതു.

അതു അറ്റൻഡ് ചെയ്യ്തത് ഞാൻ ആയിരുന്നു ഞാൻ “ഹലോ” പറഞ്ഞു മറുപുറത്തു നിന്നു ഒരു പുരുഷ ശബ്ദം “ഹലോ ലക്ഷ്മിയുണ്ടോ ” ആ ശബ്ദം എനിക്ക് സുപരിചിതമായി തോന്നി,
ഒരു നിമിഷത്തെ  നിശബ്ദതക്കു  ശേഷം ഞാൻ ചോദിച്ചു?? …..
“ആരാ സംസാരിക്കുന്നത് ”

ആ പുരുഷ ശബ്ദം “ഞാൻ ലക്ഷ്മിയുടെ ഫ്രണ്ടാണു ലക്ഷ്മിക്കു  ഒന്ന് കൊടുക്കാമോ”

“അതിനെന്താ കൊടുക്കാമല്ലോ” എന്നു പറഞ്ഞു ലക്ഷ്മി ചേച്ചിയോട് പറഞ്ഞു…….

“ചേച്ചിക്കാ ഫോൺ ”
ആരാന്ന് ലക്ഷ്മി ആഗ്യത്തിൽ ചോദിച്ചു???  അറിയില്ലയെന്നു ഞാൻ ആഗ്യം കാണിച്ചു കൊണ്ടു  ഫോൺ ചേച്ചിക്ക് കൊടുത്തു

ചേച്ചി “ഹലോ “പറഞ്ഞു. മറുപുറത്തനിന്നുള്ള ശബ്ദം കേട്ടിട്ടു ചേച്ചിയുടെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകൻ തുടങ്ങി ഇന്നലത്തെ പ്പോലെ പിന്നെയും മുറിയിലേക്ക് പോയി, ഇത്തവണ ഞാൻ പരിഭ്രാമിച്ചില്ല. പക്ഷെ ഞാൻ കേട്ട ശബ്ദം അതു…..

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here