Home Latest ജിത്തുവേട്ടൻ ശിവയുടെ പിറകെ വായിനോക്കി പിള്ളേരെ പ്പോലെ നടക്കരുത് കേട്ടോ… Part – 15

ജിത്തുവേട്ടൻ ശിവയുടെ പിറകെ വായിനോക്കി പിള്ളേരെ പ്പോലെ നടക്കരുത് കേട്ടോ… Part – 15

0

Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം. 15

രചന : ശിവന്യ

റോഷന്റെ മൗനത്തേക്കാളും ഗായത്രിയുടെ ദേഷ്യത്തേക്കാളും എനിക്ക് പേടിയുണ്ടായിരുന്നത് അഭിയെട്ടനെ ആയിരുന്നു.. അഭിയെട്ടൻ എല്ലാം അറിഞ്ഞിട്ടുണ്ടാകും..എന്റെ അശ്രദ്ധ എല്ലാം കൊളമാക്കി… ഇനി എങ്ങനെ അഭിയെട്ടനെ ഫേസ് ചെയ്യുമെന്നോർത്തു എനിക്കൊരു സമാധാനവും ഇല്ലായിരുന്നു…ടെൻഷൻ അടിച്ചു റൂമിൽ ഇരിക്കുമ്പോഴാണ് ‘അമ്മ വിളിച്ചത്

ശിവാ…. നിന്നെ അപ്പു വിളിക്കുന്നു..ഫോണിൽ ആണ്‌.. അമ്മ അപ്പുവിനോട് എന്തൊക്കെയോ പറയുന്നുണ്ട്….ഞാൻ വന്നപ്പോൾ അമ്മ എനിക്ക് ഫോൺ തന്നു…

ഡാ… ശിവാ… ഞങ്ങൾ ഇന്നു അങ്ങോട്ടു വരുന്നുണ്ട്..

ആരൊക്കെ

ഞാനും മുത്തച്ഛനും അമ്മുമ്മയും സുമിത്ര വലിയമ്മയും…

ടീച്ചറും വരുന്നുണ്ടോ…

ഉണ്ട്…വലിയമ്മ നിന്നെ കാണാൻ വേണ്ടി മാത്രമാണ് വരുന്നത്… നിന്റെ വലിയ ഫാൻ ആല്ലേ…പിന്നെങ്ങനെയാ വരാതിരുക്കുന്നത്….. ഞങ്ങൾ പോകുവാണെന്നു പറഞ്ഞപ്പോൾ എന്റെ മോളെ കാണാൻ ഞാനും ഉണ്ടെന്നു പറഞ്ഞു….

ശരിയാണ്…ടീച്ചർക്ക് എന്നെ വലിയ ഇഷ്ടം ആണ്… ടീച്ചറിന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആയിരുന്നു ഞാൻ… സ്റ്റുഡന്റ് എന്നതിൽ കവിഞ്ഞു എന്നോട് പണ്ടേ വലിയ സ്നേഹം ആയിരുന്നു…പിന്നീട് വലിയ ക്ലാസ്സിൽ എത്തിയപ്പോഴും എന്നെ കണ്ടാൽ കെട്ടിപ്പിടിച്ചു ഉമ്മ ഒക്കെ തരുമായിരുന്നു.

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

അപ്പു …നീ അവരോടു ആരോടെങ്കിലും കൊണ്ടുവിടാൻ പറ…ജിത്തുവും അഭിയും മുകളിൽ ഉണ്ട്..

അപ്പു വേഗം അഭിയേട്ടന്റെ റൂമിലേക്ക് പോയി…

എവിടേക്കാടി….. ജിത്തു ആണ്

ഏട്ടന്റെ അടുത്തു….ഞങ്ങൾ ശിവയുടെ വീട്ടിൽ പോകുവാ…ഏട്ടനെ മുത്തച്ഛൻ വിളിക്കുന്നുണ്ട്…

ഡ്രൈവർ ആയിട്ടാണോ…ഞാൻ വരാം..

വേണ്ട…അഭിയെട്ടൻ വന്നോളും..

ഡി… ഞാൻ ഒന്നു ശിവയെ കണ്ടാൽ എന്താ കുഴപ്പം..അന്നും കാണാൻ പറ്റിയില്ല.. ഞാൻ വന്നോളം…

ഏട്ടൻ വരണ്ട…

അപ്പോഴേക്കും അഭിയും എത്തി..

എന്താ… രണ്ടാളും കൂടി വഴക്കു.

ഒന്നുമില്ല…ഞങ്ങൾ ശിവയുടെ വീട്ടിൽ പോകുവാ..ഏട്ടനോട് വരാൻ മുത്തച്ഛൻ പറഞ്ഞു…

ജിത്തു വരും…നിങ്ങൾ പോയിട്ടു വാ..എനിക്കിവിടെ കുറച്ചു പണി ഉണ്ട്……

ഏട്ടാ… ജിത്തുവേട്ടനെ കൂട്ടണ്ട…ഏട്ടൻ വാ

പോടി… പോടി..ഞാൻ വന്നോളും…

🌟🌟🌟🌟🌟🌟🌟🌟🌟
അവരു 6 മണി ആയപ്പോൾ വീട്ടിലെത്തി…പതിവു പോലെ ടീച്ചർ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ ഒക്കെ തന്നു.. ജിത്തു ഏട്ടൻ അന്തംവിട്ട പോലെ ഞങ്ങളെ നോക്കി നിൽക്കുവായിരുന്നു…

ജിത്തു…കയറി വാ മോനെ…അച്ഛൻ വിളിച്ചു..

അങ്കിൾ…. ഇവൾ അന്നത്തേക്കാളും ഇരട്ടി സുന്ദരി കുട്ടി ആയല്ലോ…

ജിത്തു…..ടീച്ചർ ദേഷ്യത്തോടെ വിളിച്ചു.. ദേവി ഇവനെന്തായാലും അന്നത്തെപ്പോലെ തന്നെയാ…ഒരു മാറ്റവും ഇല്ല… വായിൽ വരുന്നത് എല്ലാം വിളിച്ചു പറയും…

‘അമ്മ ചിരിച്ചു….അതിനെന്താ സുമിത്ര . …. നീ ചായ കുടിക്കു…

ദേവി…നിനക്കു മോളെ ഇടക്കൊക്കെ അങ്ങോട്ടൊക്കെ ഒന്നു വിടാൻ പാടില്ലേ…അപ്പു എല്ലാ ആഴ്ചയും തന്നെ എങ്ങോട്ടു വരാറുണ്ടല്ലോ… മുത്തച്ഛൻ അണ് ചോദിച്ചത്…

അല്ല…അച്ഛാ…ഇവിടെ സജീവേട്ടൻ പോയാൽ പിന്നെ വൈകുന്നേരം ആകും വരാൻ…അതാ..പിന്നെ പഠിക്കാൻ ഒക്കെ ഇല്ലേ…
….

അവര് കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം ഇറങ്ങി….
🌟🌟🌟🌟🌟🌟🌟🌟🌟🌟

ചെമ്പകശ്ശേരിയിൽ എത്തിയപ്പോൾ എല്ലാവരും കാറിൽ നിന്നും ഇറങ്ങി…അപ്പു ഇറങ്ങിയില്ല..

ജിത്തു ഏട്ടാ….

എന്താടി… കഴുതേ…

ജിത്തുവേട്ടൻ ശിവയുടെ പിറകെ വായിനോക്കി പിള്ളേരെ പ്പോലെ നടക്കരുത് കേട്ടോ…

അതെന്നാടി… ഞാൻ നടക്കും…നിനക്കെന്താ..

പ്ലീസ്‌…ഏട്ടാ…പിന്നെ ജിത്തു ഏട്ടന് അതു വിഷമം ആകും…ഏട്ടന് വിഷമം വന്നാൽ എനിക്കതു സഹിക്കാൻ പറ്റില്ല…

അപ്പു പറഞ്ഞതു ശരിയാണ്…അപ്പുവിനു സ്വന്തം ഏട്ടനെക്കാൾ ആ വീട്ടിലെ മറ്റാരെക്കാളും ഇഷ്ടം ജിത്തുവിനെ ആണ്… ജിത്തുവിനും അതുപോലെ തന്നെയാണ്…അവന്റെ എല്ലാ കള്ളത്തരങ്ങൾക്കും കൂട്ടും അവൾ തന്നെയാണ്..

ഏട്ടന്റെ അപ്പുസേ…. കഴുത കുട്ടി…..

എന്റെ ഏട്ടന്റെ പെണ്ണ് എന്റെ ഏട്ടത്തി അമ്മ അല്ലേടാ…

അപ്പുവിന് വിശ്വസിക്കാൻ ആയില്ല…ഏട്ടൻ എങ്ങനെ അറിഞ്ഞു..

അഭിനവ് മേനോൻ എന്റെ ഏട്ടൻ അല്ലേ… ആ മനസ്സു എനിക്കറിയില്ലേ……നീ അറിഞ്ഞിട്ടു ഒന്നോ രണ്ടോ മാസം അല്ലെ ആയുള്ളൂ..ഞാൻ വർഷങ്ങൾക്കു മുന്നേ അറിഞ്ഞതാ മോളെ…

പിന്നെ…എന്റെ സുമിത്രകുട്ടിക്ക് ശിവയെ മരുമകൾ ആക്കാൻ ഒരു പ്ലാൻ ഉണ്ട്…അതാണ് പ്രോബ്ലെം…. ഈ ഏട്ടൻ ഇങ്ങനെ ചുമ്മാ ഞങ്ങൾക്ക് ഇടയിൽ കയറിയത് കൊണ്ടാണ് പ്രശ്‌നം…

ജിത്തു ഏട്ടാ….വേണ്ടാട്ടോ….

പിന്നലാതെ……. നിനക്കു തോന്നുന്നുണ്ടോ വലിയമ്മയും ഏട്ടന്റെ അമ്മാവനും സമ്മതിക്കും എന്നു…എന്നെപ്പോലും ആ ഹോസ്പിറ്റലിൽ കയറ്റുമോ എന്ന കാര്യത്തിൽ എനിക്കൊരുറപ്പും ഇല്ല..ഇപ്പോൾ ഹോസ്പിറ്റലിലെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത് വലിയച്ഛൻ അല്ല അപ്പു…വലിയച്ഛനു അവിടെ ഇപ്പോൾ ഒരു റോളും ഇല്ല…

ഏട്ടാ.. ചുമ്മാ ഓരോന്നു പറയല്ലേ ഏട്ടാ…..

എന്നാൽ അങ്ങനെ..നീ വിട്ടേക്കു…

അവർ രണ്ടുപേരും അഭിയുടെ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ തന്നെ അരുദ്ധതിയുടെ ഉച്ചത്തിൽ ഉള്ള സൗണ്ട് കേട്ടു..അഭിയെ വഴക്കു പറയുകയാണ്…
നീ രാവിലെ പോയി റീസൈൻ ചെയ്തു നാളെ തന്നെ കോളേജിൽ ജോയിൻ ചെയ്തോളണം. ഇനി എന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നു പറഞ്ഞു ഡോർ തുറന്നതും മുമ്പിൽ ഇവരെ കണ്ടു..

എന്താ…രണ്ടുപേരും ഇവിടെ…

ഒന്നുമില്ല…ഏട്ടനെ കാണാൻ ആണ്… അപ്പു പറഞ്ഞു…

hmmm…എന്നൊന്ന് മൂളിയിട്ടു താഴേക്കു വേഗം പോയി..

അപ്പു…ഏട്ടൻ disturbed ആയിരിക്കും…ഇപ്പോൾ നമുക്ക് പോകണ്ട…പിന്നെ പോകാം..

അതും പറഞ്ഞു അവര് രണ്ടുപേരും ബാൽക്കണിയിലേക്കു പോയി….

വലിയമ്മയെ ഇവിടെ ഇപ്പോൾ എല്ലാവർക്കും പേടിയാണ് അല്ലെ ഏട്ടാ…ചിലപ്പോൾ മുത്തച്ഛന് പോലും പേടിയാണോ എന്നെനിക്കു സംശയം ഉണ്ട്…
പക്ഷെ അഭി ഏട്ടൻ എന്തു പാവമാണ് അല്ലേ…

സംശയം വേണ്ട…ശരിയാണ്…മുത്തച്ഛനും പേടിയാ..പിന്നെ ഏട്ടന് നമ്മുടെ വലിയ മുത്തച്ഛന്റെ സ്വഭാവം ആണെന്നാണ് മുത്തച്ഛൻ എപ്പോഴും പറയറുള്ളത്……
അതാവും അല്ലെ അപ്പച്ചിക്കു അഭി ഏട്ടനെ മാത്രം ഇഷ്ടം…
അതും ആകാം… പിന്നെ ഏട്ടന് അപ്പച്ചിയെയും ജീവനാണ്… അപ്പച്ചി ആകെ സംസാരിക്കുന്നത് ഏട്ടനോട് മാത്രം അല്ല

അതും ആകാം… പിന്നെ ഏട്ടന് അപ്പച്ചിയെയും ജീവനാണ്… അപ്പച്ചി ആകെ സംസാരിക്കുന്നത് ഏട്ടനോട് മാത്രം അല്ലേ… ഏട്ടനെ ഒരു ദിവസം കണ്ടില്ലെകിൽ അപ്പച്ചിക്കു അസുഖം കൂടും…എന്നാൽ വലിയമ്മേയെ ഒരു നിമിഷം കണ്ടാൽ മുഴുഭ്രാന്തിയും ആകും..

പാവം അപ്പച്ചി…. അല്ലെ

നീയും നിന്റെ അമ്മയൊക്കെ എവിടെനിന്നും രക്ഷപെട്ടിട്ടല്ലേ…അല്ലെങ്കിൽ കാണാമായിരുന്നു..മൂത്ത മരുമകൾ എന്ന സ്ഥാനം വെച്ചു എന്റെ അമ്മയെ ഒരുപാട് ഉപദ്രവെച്ചിട്ടുണ്ട് വലിയമ്മ..അമ്മുമ്മയും ഒന്നും പറയില്ലായിരുന്നു…വലിയമ്മ ഇവിടെ തന്നെ വളർന്ന കുട്ടി അല്ലേ… ഈ തറവാട്ടിലെ കുട്ടി അല്ലെ..’അമ്മ അങ്ങനെ അല്ലല്ലോ…

അപ്പുസേ…നിയിനി ഇതാരോടും പറയണ്ട കേട്ടോ… ഞാൻ പോട്ടേ…രാവിലെ പോണം..

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
😍😍ഇന്ന് കുറച്ചു ഷോർട്ട് അന്നേ…. ഓണം പ്രമാണിച്ചു കുറച്ഛ് തിരക്കായി പോയി….ഇനി ആണ് കഥയിലേക്ക് കടക്കുന്നത്.. 😍😍

LEAVE A REPLY

Please enter your comment!
Please enter your name here