Home തുടർകഥകൾ നീ എന്ത് പറഞ്ഞാലും വേണ്ടില്ല. എന്റെ ഫോൺ ആ പിച്ചക്കാരതിക് ഞാൻ കൊടുക്കില്ല… Part –...

നീ എന്ത് പറഞ്ഞാലും വേണ്ടില്ല. എന്റെ ഫോൺ ആ പിച്ചക്കാരതിക് ഞാൻ കൊടുക്കില്ല… Part – 20

0

Part – 19 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളംതെന്നൽ. ഭാഗം -20

എന്നാലും ഉമ്മാക് വേണ്ടി വിറക്കുന്നു കൈകളോടെ ആ വാതിൽ വീണ്ടും അവൾ മുട്ടി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആരോടു ചോദിച്ചാടി നീ ഇങ്ങോട്ട് കെട്ടി എടുത്തത്.. നിന്നെ എനിക്ക് ഇഷ്ടമല്ല. എന്റെ കാര്യത്തിൽ നീ ഇടപെടരുത്, സംസാരിക്കാൻ വേണ്ടി ഓരോ കാരണങ്ങൾ ഉണ്ടാക്കി അടുത്ത് കൂടാൻ നോക്കേണ്ട, ഇറങ്ങി പൊക്കോണം അവന്റെ ശബ്ദം പുറത്തേക് വന്നു അവളുടെ ചെവിയിൽ അലച്ചു,

ഉമ്മാക് വയ്യ, ഒന്ന് വേഗം വരണം എന്ന് അവൾ പറയുന്നുണ്ടെങ്കിലും അത് അവൻ കേൾക്കുന്നില്ല, ഡോർ തുറക്കാതെ എത്ര വലിയ സൗണ്ടിൽ അവൾ പറഞ്ഞാലും അവന്റെ ഇടി മുഴങ്ങുന്ന ശബ്ദത്തിൽ അത് എവിടെയും തട്ടാതെ പോകാനേ വഴിയുള്ളൂ. ഐഷു കരഞ്ഞു കൊണ്ട് താഴെ ഇറങ്ങി. ഉമ്മാന്റെ അടുത്ത് വന്നു. ഉമ്മാക് വേദന കൂടി വരുന്നതല്ലാതെ കുറഞ്ഞില്ല..

ഉമ്മാ ശാക്കിർ വന്നില്ല, പറയുന്നത് കേൾക്കാൻ നിന്നില്ല. ഇനി എന്താ ഞാൻ ചെയ്യേണ്ടത് ഐഷു വിഷമത്തിൽ ആയി റസിയാത്ത,, ആ കുട്ടി ഉണർന്നില്ല ഇനി എന്താ ചെയ്യാ. കരയുന്ന ഐഷുവിനെ കണ്ടു റസിയാത്തക്ക് സങ്കടം തോന്നി. ഐഷു വെല്ലിമ്മാടെ റൂമിൽ ചെന്ന്, അസുഖം കേട്ട് വെല്ലിമ്മ എണീറ്റ് വന്നു. കുരുത്തം പിടിക്കാത്ത ഒന്ന് ഈ തറവാട്ടിൽ ഉണ്ട്, അവനെ പോയി വിളിക്കാൻ മുകളിൽ കയറാൻ എനിക്ക് വയ്യ. ഈ പെൺകുട്ടി ചെന്നപ്പോൾ എന്തിനാ എന്ന് പോലും ചോദിക്കാതെ ഇറക്കി വിട്ടിരിക്കുന്നു.. ഇവനൊക്കെ എന്തിന് വേണ്ടി ഉണ്ടായി എന്ന് റബ്ബിനെ അറിയൂ. വെല്ലിമ്മ ഷാക്കിറിനെ വായിൽ വന്നതൊക്കെ പറഞ്ഞു കൊണ്ടിരുന്നു.

വെല്ലിമ്മാ.. ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ എന്താ ചെയ്യാ,, ഞാൻ എന്റെ ഉപ്പാനെ വിളിക്കട്ടെ, ഐഷു ചോദിച്ചു, പിന്നെ എന്തോ തീരുമാനത്തിൽ അവൾ റൂമിലേക്കു ഓടി. വേഗം ഫോൺ എടുത്തു ശിഫയുടെ നമ്പർ ഡയൽ ചെയ്തു. ആ പറയൂ.. എന്താ നാത്തൂൻ പതിവില്ലാതെ രാവിലെ തന്നെ, ഷിഫാ ചോദിച്ചു. ഇത്താ ഉമ്മാക് വയ്യ, ഐശുവിന്റ കരച്ചിൽ ഷിഫാ കേട്ട്. ഏത് ഉമ്മാക്, എന്താ പറ്റി, അവളും ബേജാറിൽ ആയി. ഉപ്പ ഇവിടെ യില്ല. ഞാൻ മാത്രം ആണ് ഉള്ളത്. ഇത്താ ഷാക്കിറിനെ വിളിച്ചു ഒന്ന് ഇറങ്ങി വരാൻ പറയണം, വേഗം തന്നെ, ഉമ്മ ശർദിച് ഒരു വഴിക്ക് ആയി അവൾ പറഞ്ഞു തേങ്ങി, ഷിഫാ വേഗം ഫോൺ കട്ട് ചെയ്തു.

അഞ്ചു മിനിറ്റിൽ ശാക്കിർ ഇറങ്ങി വന്നു. ഉമ്മാടെ അവസ്ഥ കണ്ടു അവന്റെ മുഖം വാടി, കാര്യം എത്ര കുശുമ്പ് ഉള്ളോർ ആണെങ്കിലും ഉമ്മമാർക്ക് വയ്യ എന്ന് കണ്ടാൽ തളർന്നു പോകുന്നവർ തന്നെ എല്ലാ മക്കളും, അവനെ കണ്ടതും വെല്ലിമ്മ ഉറഞ്ഞു തുള്ളി. ശാക്കിർ വണ്ടി എടുത്തു വേഗം ഉമ്മാനെ അതിൽ കയറ്റി. പിടിക്കാൻ ഐഷു ചെന്നു. തൊടാൻ ശാക്കിർ സമ്മതിച്ചില്ല, മോളും കയറിക്കോ റസിയാത്ത പറഞ്ഞു. ഐഷു വണ്ടിയിൽ ഉമ്മാടെ അടുത്ത് കയറി. നീ എവിടെക്കാ, ഇറങ് വണ്ടിയിൽ നിന്ന് . എന്റെ ഉമ്മാനെ നോക്കാൻ ഞാൻ തന്നെ ധാരാളം. പേര് എടുക്കാൻ വേണ്ടി നീ വരണ്ട.

ശാക്കിർ.. ഉമ്മാക് തീരെ വയ്യ. വാശി കാട്ടാൻ ഉള്ള സമയം അല്ല ഇത്, വേഗം ഹോസ്പിറ്റലിൽ എത്താൻ നോക്ക്. ഐഷു ധൈര്യം എടുത്തു താഴ്മയായി പറഞ്ഞു. ആള് വേണെങ്കിൽ റസിയാത്ത വന്നോട്ടെ. അവര്ക് അവരുടെ സ്ഥാനം എന്താണെന്ന് അറിയാം. വേലക്കാരിയായി അടുക്കളയിൽ നിന് കാലം കുറച്ചു അധികം ആയാലും ഇന്ന് വരെ വീട്ടു കാര്യങ്ങളിൽ തല ഇടാൻ വന്നിട്ടില്ല. ഇത് വേലക്കാരിയിലും കഷ്ടം ആണങ്കിലും വീട് ഭരിക്കാൻ നോക്കുന്ന നിന്നെക്കാൾ നൂറു വട്ടം ഭേദം അവരാണ്. ഇതൊക്കെ പറയുന്നുണ്ടെങ്കിലും വണ്ടി ഓടാൻ തുടങ്ങിയിരുന്നു. സ്പീഡിൽ തന്നെ.

ഐഷുവിനോടുള്ള ദേഷ്യം പറഞ്ഞു തീർക്കുന്ന തിരക്കിൽ ഉമ്മാനെ പോലും അവൻ നോക്കുന്നില്ല. ഐഷു എന്ത് വീണെങ്കിലും പറയട്ടെ. ഉമ്മാടെ കൂടെ പോരാൻ പറ്റിയല്ലോ.. ആ സമാദാനത്തോടെ വണ്ടിയിൽ ഇരുന്നു . ഹോസ്പിറ്റലിൽ എത്തിയ ഉടനെ ഉമ്മ വീണ്ടും ശർദിച്ചു..ഉമ്മാക് തലയിലെ ഞരമ്പിലേക്ക് ഉള്ള രക്തം ചെറുതായി സ്റ്റക്ക് വന്നിട്ടുണ്ട്. വേഗം എത്തിയത് കൊണ്ട് രക്ഷപെട്ടു.. എന്തായാലും. ഇൻജെക്ഷൻ എടുത്തു. അവിടെ കിടത്തി. ഗ്ളൂക്കോസ് ഇട്ടു, ക്ഷീണം ഒന്ന് മാറി ഒരു ചെറിയ സ്കാൻ ചെയ്തിട്ടു വീട്ടിൽ പോയാൽ മതി. ഡോക്ടർ വിവരം അറിയിച്ചു.

ഷാക്കിറിന്റ മുഖത് ദുഃഖം നിറഞ്ഞു. ഉമ്മാ.. എന്താ ഉണ്ടായി. എപ്പോഴാ തുടങ്ങി, ഞാൻ ഒന്നും അറിഞ്ഞില്ല, ഉമ്മാക് എന്റെ നമ്പറിൽ വിളിച്ചൂടായിരുന്നോ.. അങ്ങനെ നൂറു ചോദ്യങ്ങൾ അവൻ ഉമ്മാന്റെ അടുത്ത് ഇരുന്നു ചോദിച്ചു.

ഐഷുവിനും സങ്കടം ഒരുപാട് തോന്നി , റബ്ബേ നീ കാത്തു. കാശും പണവും ഇഷ്ടം പോലെ ഉണ്ടായിട്ടെന്താ.. ഷിഫയെ വിളിക്കാൻ ഉള്ള ബുദ്ധി അപ്പോൾ നീ എന്റെ ഖൽബിലെക്ക് ഇട്ടു തന്നില്ലെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു അവസ്ഥ. ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റിയല്ലോ. അൽഹംദുലില്ലാഹ്. അവൾ റബ്ബിനെ സ്തുതിച്ചു. അവൻ ഉമ്മാടെ അടുത്ത് തന്നെ ഇരുന്നു. ഐഷു ഉമ്മാടെ ഉമ്മാനെ മന്ത്രിച്ചു കൊണ്ടിരുന്നു.

ഐഷു ഷാക്കിറിന്റ മുഖത്തു നോക്കി. അവളെ നോക്കിയപ്പോൾ അവന്റെ മുഖം വിവർണമായി. ദേഷ്യം അരിച്ചു കയറി അവൻ അവിടെ നിന്നും എണീറ്റു . ഫോൺ എടുത്തു ഉപ്പാക് വിളിച്ചു. വിവരങ്ങൾ അറിഞ്ഞപ്പോൾ സമദ് ഹാജി ആകെ വിഷമത്തിൽ ആയി. മോനെ ഉപ്പ എത്താൻ കുറച്ചു വൈകും. നീ ഉമ്മാടെ കൂടെ വേണം. ഡോക്ടറോഡ് നേരെ കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ നോക്ക് . ഞാൻ എത്തിയിട്ട് ഡിസ്ചാർജ് ആക്കാം. ഉമ്മാടെ കയ്യിൽ കൊടുക്ക് ഞാൻ ഒന്നു സംസാരിക്കട്ടെ ഉപ്പ പറഞ്ഞു. ഉമ്മ ഒരു മയക്കതിൽ ആണ്. കുറച്ചു കഴിഞ്ഞു വിളിക്കാം. എന്ന് പറഞ്ഞു ശാക്കിർ പിന്നെ ഷിഫാക്ക് വിളിച്ചു. ആാാ എന്തായി കാര്യം. ഷിഫാ ചോദിച്ചു. വിവരങ്ങൾ പറഞ്ഞപ്പോൾ എന്റെ ഉമ്മാക് എന്ത് പറ്റി എന്നും പറഞ്ഞു അവൾ കരച്ചിലോട് കരച്ചിൽ ആയി. നീ അവിടെ നിന്ന് കരഞ്ഞിട്ട് കാര്യമില്ല. ഇപ്പോൾ കുഴപ്പമൊന്നും ഇല്ല. ഉമ്മാക് ചെറിയ മയക്കം ഉണ്ട് . കുറച്ചു കഴിഞ്ഞു ഉമ്മ നിനക്ക് വിളിക്കും.. വേഗം എത്തിയത് കൊണ്ട് നന്നായി. അല്ലെങ്കിൽ പ്രശ്നം ആകുമായിരുന്നു എന്നാ പറഞ്ഞത്. അവൻ പറഞ്ഞു.

ഐഷു ഉണ്ടോ കൂടെ, അവളോട്‌ രണ്ടു വർത്താനം പറഞ്ഞിട്ട് വേണം എനിക്ക് നില്കാൻ.. ഷിഫാ കലി തുള്ളി പറഞ്ഞു. ഷാക്കിറിന് ഒന്നും മനസിലായില്ല. എന്നാലും സന്തോഷം തോന്നി. അവൾക്കു രണ്ടു കേൾക്കണം. ഞാൻ ഒറ്റക് എതിർത്തു നിന്നിട്ട് കാര്യമില്ല. അവളും കൂടെ ആയാൽ നന്നാകും. നീ എന്ത് പറഞ്ഞാലും വേണ്ടില്ല. എന്റെ ഫോൺ ആ പിച്ചക്കാരതിക് ഞാൻ കൊടുക്കില്ല . ശാക്കിർ അത് പറഞ്ഞു ഫോൺ ഓഫാക്കി.

ശാക്കിർ അത് പറഞ്ഞു ഫോൺ ഓഫാക്കി. ഷിഫാ ഐശുവിന്റ ഫോണിലേക്കു വിളിച്ചു. ഐഷു അപ്പോഴും ഉമ്മാന്റെ തലയിൽ ഓരോന്ന് ചൊല്ലി ഊതികൊണ്ടിരിക്കുന്നു. ഷിഫായുടെ നമ്പർ കണ്ടപ്പോൾ അവൾക്കു ആശ്വാസം തോന്നി .

ഇത്താ പേടിക്കേണ്ട, ഉമ്മാക് ഇപ്പോൾ പ്രശ്നം ഒന്നുമില്ല. അവൾ പറഞ്ഞു . അതെ, ഉമ്മാക് പ്രശ്നം ഉണ്ടെന്ന് നിനക്ക് തോന്നണമെങ്കിൽ നിന്റെ ഉമ്മ ആകേണ്ടിയിരുന്നു. കുറച്ചു ടൈം വൈകിയാൽ എന്താകുമായിരുന്നു അവസ്ഥ. ഷാക്കിർ ആ വീട്ടിൽ ഉണ്ടായിരുന്നല്ലോ. അവനെ പോയി വിളിക്കാതെ നീ എനിക്ക് ഫോൺ ചെയ്യാൻ നില്കായിരുന്നില്ലേ.. പിന്നെ അവൾ വായിൽ വന്നതൊക്കെ പറഞ്ഞു. എന്നിട്ട് ഫോൺ ഓഫാക്കി. ഐഷുവിന് തല കറങ്ങുന്ന പോലെ തോന്നി. റഹ്മാനെ ഒന്ന് പൊട്ടി കരയാൻ പോലും എനിക് ഇവിടെ പറ്റില്ല. ശാക്കിർ എന്തൊക്കെയാണാവോ പറഞ്ഞു പിടിപ്പിച്ചു വെച്ചിരിക്കുന്നത്. അല്ലാതെ ഷിഫാ ഇന്ന് വരെ എന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല. ഞാൻ എത്ര മാത്രം കഷ്ടപ്പെട്ട് ആണ് ഈ സമയം ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റിയത്. എന്നിട്ട് എന്നോട് ഇങ്ങനെ ഐഷുവിന് ശരീരം തളർന്നു പോകുമ്പോലെ ആയി.

പടച്ചോനെ.. ക്ഷമ നൽകണേ.. ഉമ്മാക്ക് വന്ന അസുഖം പെട്ടന്ന് ശിഫയാക്കി തരണേ. അവൾ അവിടെ കട്ടിലിന്റെ ഒരു മൂലയിൽ ഇരുന്നു. അപ്പോഴേക്കും ഷാനുവിനു ഉപ്പ വിളിച്ചിരുന്നു. വിവരമറിഞ്ഞ ഷാനു ഷാക്കിറിന് വിളിച്ചു വിശേഷം തിരക്കി. പിന്നെ ഷിഫാക് വിളിച്ചു…

ഷാനു.. ഞാൻ വേണ്ട വേണ്ട കരുതി ഇരിക്കായിരുന്നു ട്ടോ. ഇത് കുറച്ചു കൂടിപ്പോയി. കുറച്ചു കൂടി കഴിഞ്ഞാൽ എന്താകുമായിരുന്നു അവസ്ഥ. ഷിഫാ ഷാനുവിനോട്‌ പറഞ്ഞു. ഷാനുവിനു ഒന്നും മനസിലായില്ല. എന്താ കാര്യം. നീ തെളിയിച്ചു പറ.. നിന്റെ ഭാര്യ വലിയ ഈമാനി തന്നെ. എന്ന് കരുതി വീട്ടിൽ ഉമ്മാക് വയ്യാതായപോൾ ഷാക്കിറിനെ ഒന്ന് പോയി വിളിക്കുമ്പോഴേക്കും അവളുടെ ഈമാൻ കൊഴിഞ്ഞു പോകുമോ.. ഭർത്താവിന്റെ അനിയൻ അന്യൻ തന്നെ ആയിരിക്കും. എന്ന് കരുതി ഇങ്ങനെയുള്ള സമയത്തു അതൊക്കെ നോക്കി നിന്നാൽ നമുക്ക് ഉമ്മാനെ നഷ്ടമായിരുന്നില്ലേ..

കുറെ സമയം കഴിഞ്ഞു അവൾ എനിക്ക് ഫോൺ ചെയ്തു ഞാൻ പറഞ്ഞിട്ടാ ശാക്കിർ വിവരo അറിയുന്നത്.. ഷിഫാ അവൾക്കു അറിയുന്ന കാര്യങ്ങൾ ഉഷാർആക്കി ഷാനുവിനോട് പറഞ്ഞു. ഷാനുവിന് ദേഷ്യം കയറി. താൻ ഒരു കുഞ്ഞു നോവ് പോലും വരുത്താതെ അവളെ നോക്കിയപ്പോൾ അവൾ ഇങ്ങനെയാണോ ചെയ്യേണ്ടത്.. ഷാനു അരിശത്തോടെ ഫോൺ എടുത്തു ഐഷുവിന്റെ നമ്പറിൽ കുത്തി..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here