Home Latest മടുത്തു എത്ര വർഷമായി. നീ എന്തിനാ മറയ്ക്കുന്നത് അത് പറ… Part – 14

മടുത്തു എത്ര വർഷമായി. നീ എന്തിനാ മറയ്ക്കുന്നത് അത് പറ… Part – 14

0

Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 14

ഞാൻ ആണ് സഞ്ജയ്. ഭദ്ര ഒന്നും മിണ്ടാതെ നിന്നു. ഹലോ കേൾക്കുന്നില്ലേ? അവൻ പതിയെ ചോദിച്ചു.

എനിക്ക് താത്പര്യം ഇല്ല എന്നു പറഞ്ഞതല്ലേ പിന്നേം എന്തിനാ ഈ ആലോചനയുമായി മുന്നോട്ട് പോകുന്നത്.

എന്നോട് ഇപ്പഴും നിനക്ക് ദേഷ്യമാണോ? അവൻ ആർദ്രമായി ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ നിന്നു. ഒക്കെ അവസാനമായിട്ട് ഞാൻ ഒറ്റ കാര്യം ചോദിക്കുവാ. എന്നെ എപ്പഴെങ്കിലും ഒരിത്തിരി സ്നേഹിച്ചിട്ടുണ്ടെങ്കിൽ സത്യം പറയണം. പ്ലീസ് അവൻ കെഞ്ചി. മറു ഭാഗത്ത് നിന്ന് മറുപടി ഒന്നും കേൾക്കാത്തതിനാൽ അവൻ തുടർന്നു. വേറെ ഒന്നും എനിക്ക് അറിയേണ്ട അന്ന് നീ എന്നോട് പറയാൻ വന്നത് എന്തായിരുന്നു? yes or no അത് സത്യസന്ധമായി നീ പറഞ്ഞാൽ മതി. ഈ ആലോചന ഞാൻ ആയിട്ട് തന്നെ വേണ്ടാന്ന് വച്ചോളം. സഞ്ജുവിന്റെ ശബ്ദത്തിൽ ഉണ്ടായ സംങ്കടം ഭദ്ര തിരിച്ചറിഞ്ഞു. എന്താ ഞാൻ അവനോട് പറയുക. ഹലോ ഭദ്ര Are you there?

നോ പറയാൻ. അവൾ കണ്ണുകൾ അടച്ചു. കളവ് പറയാൻ പാടില്ല. എനിക്ക് വയ്യ ഇങ്ങനെ ചോദിക്കാൻ. മടുത്തു എത്ര വർഷമായി. നീ എന്തിനാ മറയ്ക്കുന്നത് അത് പറ.

ഇഷ്ടമല്ലായിരുന്നെങ്കിൽ എന്തിനാ നിന്റെ കണ്ണുകൾ എന്നെ തിരയാറുള്ളത്. എന്നോട് ചാറ്റ് ചെയ്തത്. എന്റെ ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ ഹോസ്റ്റൽ ബാൽക്കണിയിൽ വരാറുള്ളത് പറ. ഇതിന്‌ ഒക്കെ അർത്ഥം പറഞ്ഞു താ ഞാൻ പാസ്സ് ചെയ്തു പോയാൽ എന്നെ നോക്കുന്നത് ഒക്കെ ബൈക്കിന്റെ കണ്ണാടിയിൽ ഞാൻ കാണാറുണ്ടായിരുന്നു. ജീവിക്കാൻ ആണെലും പിരിയാൻ ആണെലും എനിക്ക് സത്യം അറിയണം. ഞാൻ ആയിട്ട് തുടങ്ങിയതെല്ലാം ഞാൻ ആയിട്ട് തന്നെ അവസാനിപ്പിക്കാം. ഭദ്രയുടെ മനസ്സ് ഒന്നു വിങ്ങി. അവന്റെ വാക്കുകൾ അവളെ വളരെ ആഴത്തിൽ സ്പർശിച്ചു. സഞ്ജുവിന് ശബ്ദം പുറത്തു വരാത്തത് പോലെ തോന്നി. നീ എന്തിനാ സഞ്ജു എന്നെ പറ്റിച്ചത്. അത്രയും ദിവസമായ് അടക്കി പിടിച്ച അവളുടെ ഉള്ളിലെ വിഷമവും സംങ്കടവും അണപൊട്ടി ഒഴുകി. നിന്നോട് അന്ന് ഇഷ്ടമാണ് എന്ന് പറയാൻ ആയിരുന്നു ഞാൻ വന്നത്. ലീവ് ആണെന്ന് കേട്ടപ്പോൾ എനിക്ക് നിന്നോട് ഒരുപാട് ദേഷ്യം വന്നു. അതിലുപരി വിഷമവും. അമ്മ ശ്രുതി ചേച്ചീടെ പ്രണയം കാരണം ഉണ്ടായ പ്രശ്നങ്ങൾ പറഞ്ഞപ്പോഴും എനിക്ക് നിന്നോട് ഒരു സ്നേഹക്കുറവും ഉണ്ടായിട്ടില്ല. എന്നാൽ നീ എന്നെ പറ്റിച്ചു എന്നറിഞ്ഞപ്പോൾ എന്റെ വിശ്വാസം തകർത്തു എന്നറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി. പറ പിന്നെ ഞാൻ നിന്നെ വെറുക്കില്ലേ. ഭദ്ര തേങ്ങി പോയി. സഞ്ജു ഒന്നും പറയാതെ സ്തബ്ദനായി നിന്നു. നീ എന്തിനാ കള്ളം പറഞ്ഞെ? ഭദ്രാ…. ചതിക്കാൻ അല്ലടാ നിന്നെ നഷ്ടപെടാതിരിക്കാൻ വേണ്ടിയാ സോറി. സഞ്ജുവും കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു.

അവൻ ഫോൺ കട്ട് ചെയ്തു.
ഭദ്ര അന്ന് രാത്രി ഒരുപാട് കരഞ്ഞു. തന്നെ ഒരുപാട് കെയർ ചെയ്യുന്നത് കൊണ്ടല്ലേ അന്ന് തന്നെ ക്ലാസ്സിൽ പോകുന്നത് തടഞ്ഞത്. അങ്ങനെ അവനുമായ് നടന്ന ചെറിയ ചെറിയ സംഭവങ്ങൾ അവൾ ഓർത്തു.
പിറ്റേന്നു അവർ കല്ല്യാണത്തിനു സമ്മതം പറഞ്ഞു.

അതിരില്ലാത്ത സന്തോഷമായിരുന്നു. ഒരുപക്ഷേ, വേണ്ട എന്നു പറഞ്ഞിരുന്നെങ്കിൽ തനിക്ക് ഈ സന്തോഷം കാണാൻ പറ്റില്ലായിരുന്നു. അവൾ സന്തോഷത്തോടെ ചിന്തിച്ചു. രണ്ട് കുടുംബങ്ങളും കൂടി എല്ലാ കാര്യങ്ങളും തീരുമാനിച്ചു തുടങ്ങി. ഭദ്രയും സഞ്ജുവും കൂടുതൽ അടുത്തു പരസ്പരം മനസ്സിലാക്കാൻ തുടങ്ങി. അവർ സ്നേഹിച്ചു തുടങ്ങി. തന്നോടുള്ള സ്നേഹം കൊണ്ട് അവൻ കാണിച്ച കളവ് അവൾ പതിയെ പതിയെ മറന്നു തുടങ്ങി. മാറ്റി വച്ച പരീക്ഷയുടെ date വന്നു. നീ പഠിച്ചോ ഇനി exam കഴിഞ്ഞു വിളിക്കാം. കുറച്ച് കഴിഞ്ഞ് വയ്ക്കാം. ഹാ എന്ന നീ പറ. ഞാൻ സഞ്ജൂന്ന് പറഞ്ഞിട്ട് അമ്മ ഇന്നലെ എന്നെ വഴക്ക് പറഞ്ഞു. അവൻ ചിരിച്ചു. പിന്നെ വയസ്സിന് മൂത്തവരെ പേര് വിളിക്കാവോ. ഓ അപ്പോൾ ഞാൻ സഞ്ജുവേട്ടാന്ന് വിളിക്കുന്നതാണോ ഇഷ്ടം അവൾ സംശയത്തോടെ ചോദിച്ചു. നമ്മൾ രണ്ടാളും ഉള്ളപ്പോൾ നീ എന്ത് വേണേലും വിളിച്ചോ മോളെ. അല്ലാത്ത സമയം ഏട്ടാ ന്ന് വിളിച്ചോ അവരുടെ മുന്നിൽ എന്റെ വില കളയണ്ട. ഓ പിന്നെ ഭയങ്കര വില ആണല്ലോ. പോടി ഉണ്ടക്കണ്ണി. സഞ്ജുവേട്ടാ അവൾ ഒന്നു ആക്കി വിളിച്ചു. എന്താടീ? സ്വന്തമായിട്ട് ഒരു സ്കൂൾ ഉണ്ടായിട്ടും നിങ്ങൾ എന്താ ടീച്ചിങ്ങ് ഫീൽഡ് തിരഞ്ഞെടുക്കാഞ്ഞത്?

എനിക്ക് പഠിപ്പിക്കാൻ ഇഷ്ടം ഇല്ല അതുകൊണ്ടാ … അവളുടെ മുഖം മങ്ങി. പക്ഷെ… ടീച്ചേർസിനെ ഇഷ്ടാട്ടോ. അവൾ ചിരിയടക്കി പിടിച്ചു പറഞ്ഞു. ആണോ എനിക്ക് ഒരു സാറിനെ കെട്ടാൻ ആയിരുന്നു ആഗ്രഹം. ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖം മാറി. അപ്പോൾ നിനക്ക് ജീവൻ സാറിനെ ഇഷ്ടമായിരുന്നു. സഞ്ജൂ… അവൾ പതറി പോയി. അവൻ ഒന്നും മിണ്ടിയില്ല. അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാ. എന്റെ ഭദ്രകുട്ടി പോയി പഠിച്ചോ.. ഞാൻ വെയ്ക്കുവാണേ… അവളെ മറുത്ത് ഒന്നും പറയാൻ സമ്മതിക്കാതെ അവൻ ഫോൺ കട്ടാക്കി.

പഠിക്കാൻ ഇരുന്നപ്പോൾ അവൾ ജീവനെ കുറിച്ച് ചിന്തിച്ചു. സാറിന്റെ കാര്യം സഞ്ജുവിന് അറിയാമായിരുന്നോ ?അവൾ അത്ഭുതപ്പെട്ടു!!
എന്റെ നല്ലൊരു അദ്ധ്യാപകൻ അതിലുപരി ഒരു ബെസ്റ്റ് ഫ്രണ്ട് എല്ലാം ഷെയർ ചെയ്യാൻ പറ്റിയ ഒരാൾ. അതല്ലാതെ ഒരിക്കലും സാറിനെ ഞാൻ വേറെ രീതിയിൽ കണ്ടിട്ടില്ല. പഠിത്തം മതിയാക്കി അവൾ പോയി കിടന്നു.

പരീക്ഷ കഴിഞ്ഞാലുടൻ നിശ്ചയം നടത്താൻ തീരുമാനിച്ചു. അച്ഛാ വ്യാഴാഴ്ച ആണ് എക്സാം . അതിനെന്താ മോളെ ഞായറാഴ്ച അല്ലെ നിശ്ചയം സമയം ഉണ്ടല്ലോ.

എക്സാം കഴിഞ്ഞ് ഡ്രസ്സ് ഒക്കെ എടുക്കാൻ പോയാ മതി. അവരും വരാം എന്നാ പറഞ്ഞത്. അവൾ തലയാട്ടി.

എക്സാം കഴിഞ്ഞ് വന്നതിന് ശേഷം സഞ്ജുവിനെ വിളിച്ചു. എടീ ഞാൻ വിളക്കാവെ എനിക്ക് തിരുവനന്തപുരം വരെ പോകാനുണ്ട് ഹെഡ് ഓഫീസിൽ. അപ്പോൾ നാളെ ഡ്രെസ്സ് എടുക്കാൻ വരില്ല! ഇല്ലടാ സോറി അത്യാവശ്യം ആണ് ഞാൻ ശനിയാഴ്ച എത്തും. എക്സാം എങ്ങനെ? കുഴപ്പമില്ല. ഞാൻ വിളിക്കാം. അവൻ ഫോൺ വച്ചു.

ലക്ഷ്മി അമ്മ ഒഴിച്ച് എല്ലാവരും കൂടി ഡ്രെസ്സ് എടുക്കാൻ പോയി. സഞ്ജുവിന്റെ അമ്മയും അച്ഛനും ഷോപ്പിൽ ഉണ്ടായിരുന്നു. പെണ്ണു കാണൽ കഴിഞ്ഞതിനു ശേഷം അവരെ അവൾ കണ്ടില്ലായിരുന്നു.

ശേഖരനും ധന്യയും കൂടി കുറച്ച് ഡ്രെസ്സ് എടുത്തു വച്ചിരുന്നു. ഇളം നീല സാരി ആണ് ഭദ്ര എടുത്തത് അതിന് ചേർന്ന ഇളം നീല കുർത്ത ആണ് സഞ്ജുവിന് വേണ്ടി എടുത്തത്. അത്യാവശ്യം കുറച്ച് ഓർണമെന്റ്‌സും എടുത്തു. ഭക്ഷണം ഒക്കെ കഴിച്ച് ഒരു പാട് സംസാരിച്ചതിനു ശേഷം അവർ യാത്ര പറഞ്ഞു. ഒറ്റ മകൻ ആണ് സഞ്ജു. അച്ഛനേയും അമ്മയേയും ഭദ്രയ്ക്ക് ഒരുപാട് ഇഷ്ടമായി.

 

തുടരും 😇

( സപ്പോർട്ടിനു നന്ദി ☺️
ജീവൻ സാർ ഇല്ലാതെ കഥ വായിക്കില്ല എന്നൊക്കെ അഭിപ്രായങ്ങൾ കണ്ടു. അങ്ങനെ ഒന്നും പറയല്ലേ. വായിക്കാതെ ഇരിക്കരുത്.
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ.)😁

LEAVE A REPLY

Please enter your comment!
Please enter your name here