Home തുടർകഥകൾ നീ അത്ര ബുദ്ധിമുട്ടി വരണം എന്നൊന്നും ഇല്ല…പൊയ്ക്കോ…ഇനി ഞാൻ വിളിക്കില്ല… Part – 14

നീ അത്ര ബുദ്ധിമുട്ടി വരണം എന്നൊന്നും ഇല്ല…പൊയ്ക്കോ…ഇനി ഞാൻ വിളിക്കില്ല… Part – 14

0

Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം Part – 14

രചന : ശിവന്യ

ശിവാ……..ഞങ്ങൾ ഡ്രോപ്പ് ചെയ്യാം… രണ്ടുപേരും വന്നു കയറുന്നേ…

ഞാൻ വരുന്നില്ല അപ്പു…ബസ്സിൽ പൊയ്ക്കോളാം… ശിവാ നീ അപ്പുവിന്റെ കൂടെ പോരെ…

ശിവാ…നീ വന്നു കയറിക്കെ…അവൻ ബസിനു വന്നോളും… അഭിയേട്ടൻ കുറച്ചു ദേഷ്യത്തിൽ ആണ് പറഞ്ഞതെന്നു തോന്നി..
സത്യം പറഞ്ഞാൽ ഞാൻ രണ്ടുപേരുടെയും ഇടയ്ക്കായി പോയ അവസ്ഥ…

റോഷു…പ്ലീസ്‌. വാടാ… നമുക്ക് അവരുടെ കൂടെ പോകാം..
അവൻ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് മുന്നോട്ടു നടന്നു..

ശിവാ… സമയം പോകുന്നു.
അപ്പു… നിങ്ങൾ പൊയ്ക്കോ…ഞാൻ ബസ്സിന്‌ വന്നോളാം…

ശിവാ…നീ വരുന്നില്ലെന്നു ഉറപ്പാണോ.. അഭിയെട്ടൻ ആണ് ചോദിച്ചത്…

സാർ…ഞാൻ നാളെ അവനെയും കൂട്ടി വരാം..

നീ അത്ര ബുദ്ധിമുട്ടി വരണം എന്നൊന്നും ഇല്ല…പൊയ്ക്കോ…ഇനി ഞാൻ വിളിക്കില്ല…

ഞാൻ അപ്പുവിനെ ദയനീയമായി നോക്കി…

അവൾ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…

അവർ പോയി…ഞാൻ റോഷുവിന്റെ പിറകെ ഓടി…എനിക്ക് അവനോടു നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു…

ഡാ…. നിനക്കെന്താ… നമുക്ക് അവരുടെ കൂടെ പോകമായിരുന്നില്ലേ…

നിനക്ക് പോകാൻ പാടില്ലേ…ഞാൻ പറഞ്ഞോ എന്റെ കൂടെ വരാൻ..

ശരിയാ..പറഞ്ഞില്ല…അതെന്റെ തെറ്റ്…
നിനക്കെന്താ സാറിനോട് ഇത്ര ദേഷ്യം. ..

അയാൾക്ക്‌ എന്നോടെന്താ സ്നേഹം ഒന്നുമല്ലല്ലോ……

നീ എന്താ ഒരു റെസ്പെക്റ്റ് ഇല്ലാതെ സംസാരിക്കുന്നത്….

അയാളോട് ആണോ റെസ്പെക്റ്റ് കാണിക്കേണ്ടത്… നിന്നോട് എത്ര പ്രാവശ്യം ഞാൻ പറഞ്ഞതാ അയാളോട് അധികം അടുക്കാൻ പോകരുതെന്ന്…നീ കേട്ടോ…ഇല്ലല്ലോ…

ഞാൻ എന്തു അടുത്തെന്നാണ് റോഷൻ നീ പറയുന്നത്…..

നീ കള്ളം പറന്നു ബുദ്ധിമുട്ടണ്ടാ….ഞാൻ എന്റെ കണ്ണു കൊണ്ടു കണ്ടതാ നിങ്ങളെ…

എനിക്കതു പറയാൻ കൂടി മടിയാ…എന്നാലും എന്റെ ശിവ നീ ഇത്ര ചീപ്പ് ആയി പോയല്ലോ…
അങ്കിളോ ആന്റിയോ ഇതു അറിഞ്ഞാൽ അവർ തകർന്നു പോകും…അതുകൊണ്ടു മാത്രമാണ് ഞാൻ പറയാതിരുന്നത്….എന്നെക്കൊണ്ട് നീ പറയിപ്പിക്കരുത്…

നീ എന്താ കണ്ടതെന്ന് പറയെടാ…

എന്നെക്കൊണ്ട് നിനക്കു പറയിപ്പിക്കണോ…ചെയ്യുന്ന നിനക്കു ഇല്ലേലും പറയുന്ന എനിക്ക് അല്പം മര്യാദ ഉണ്ട്…

നീ പറയെടാ….ഞാൻ എന്താ ചെയ്തത്…

റോഷൻ ചുറ്റും നോക്കി….നീ ആ ഹോട്ടലിൽ വെച്ചു വാഷ്‌റൂമിൽ പോയപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു…ഞാൻ കണ്ടതാ അയാള് നിന്നെ കെ….

ശ്ശെ. …നീ കാണാത്ത കാര്യം പറയരുത്
….

കണ്ട കാര്യം തന്നെയാണ് പറഞ്ഞതു….

നീ എങ്ങനെ കണ്ടുന്നാ പറയുന്നത്….

എന്റെ കയ്യിൽ അഴുക്കു പറ്റിയപ്പോൾ ഞാൻ കൈ കഴുകാൻ വേണ്ടി വന്നതാ… ഡോർ തുറന്നപാടെ കണ്ടെതു നിങ്ങളെയാ…

റോഷൻ…നീ പിറകിൽ നിന്നു നോക്കിയത് കൊണ്ടാണ് അങ്ങനെ തോന്നിയത്.. സാർ എന്റെ അടുത്തു നിന്നതേ ഉള്ളു…

ശരിയായിരിക്കാം…നിന്റെ അച്ഛൻ ആയിരുന്നു അത് കണ്ടു വന്നതെങ്കിലോ…..സഹിക്കാൻ പറ്റുമായിരുന്നോ…

പോട്ടെ… ഞാൻ അല്ലാതെ മറ്റാരെങ്കിലും ആയിരുന്നെകിൽ….നിനക്കിന്നു സ്കൂളിൽ പോകാൻ പറ്റുമായിരുന്നോ….

പിന്നെ നീ എപ്പോഴും പറയാറുണ്ടല്ലോ.. ഞാൻ നിന്റെ കൂടെപിറപ്പു ആണെന്നു…അപ്പോൾ എന്റെ പെങ്ങളെ കയറിപിടിച്ചവന്റെ കാറിൽ കയറി എനിക്ക് പോകാൻ പറ്റുമോ…

റോഷൻ…നീ ആവശ്യമില്ലാത്ത കാര്യം പറയരുത്

നീ ഇനി ഒരക്ഷരം മിണ്ടരുത്

നീ പോയി എന്റെ പപ്പയോട് ചോദിച്ചു നോക്കു…ചതിക്കാനും കൊല്ലാനും ഒന്നും ഒരു മടിയും ഇല്ലാത്തവരാണ് അവർ….അതാണ് ഞാൻ പിന്നേം പിന്നെം പറയുന്നത്…നമുക്കിത് വേണ്ടാന്നു…അപ്പോൾ അവള്….എന്നെകൊണ്ടു ഒന്നും പറയിപ്പിക്കരുത്…
⭐⭐⭐⭐⭐ ⭐⭐⭐⭐⭐⭐⭐⭐⭐🌟🌟

അഭിയും നല്ല ദേഷ്യത്തിൽ തന്നെ ആയിരുന്നു…

അവനിത് എന്തിന്റെ അസുഖമാണ്… ഏതു സമയവും അവളുടെ വാല് പോലെ നടക്കും……

ഏട്ടൻ എന്തിനാ എപ്പോഴും അവനോടു ദേഷ്യപ്പെടുന്നത്

എനിക്ക് പണ്ടേ അവനെ കാണുന്നതു പോലും ഇഷ്ടം അല്ല….

അവൻ പാവമാണ് ഏട്ടാ…അവര് പണ്ടുമുതലേ ഒരുമിച്ചാണ് നടക്കുന്നത്….ഏട്ടൻ വിചാരിക്കുന്നത് പോലെ ഒന്നും അല്ല

നീ ഒന്നു മിണ്ടതിരിക്കാമോ….

ഞാൻ ഒന്നും മിണ്ടുന്നില്ല…. പറഞ്ഞെന്നേ ഉള്ളു…

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

സ്കൂളിൽ വന്നിട്ടും അഭിയേട്ട ന്റെ ദേഷ്യം മാറിയില്ല…എനിക്കൊരു സോറി പറയണം എന്നുണ്ടായിരുന്നു…പക്ഷേ ഞാൻ റോഷന്റെയും ഗായത്രിയുടെയും കണ്ണുകൾ വെട്ടിച്ചു വേണം സോറി പറയാൻ…. അതു രണ്ടും നല്ല ബുദ്ധിമുട്ടുള്ള കാര്യം ആണ്…..

അപ്പോഴാണ് ഒരു ഐഡിയ തോന്നിയത്…. ഞാൻ നോട്ട് ബുക്കിൽ നിന്നും ഒരു പേപ്പർ എടുത്തു അതിൽ സോറി എഴുതി ഒബ്സർവഷൻ ബുക്കിൽ വെച്ചു….

” അഭിയേട്ട….സോറി… സോറി…സോറി. സോറി..സോറി…പ്ളീസ്…എന്നോട് മിണ്ടതിരിക്കല്ലേ… ദേഷ്യം വന്നാൽ ഈ അഭിനവ് മേനോനെ കാണാൻ ഒരു ഭംഗിയും ഇല്ല കേട്ടോ…Iam sorry……I love you. ”

നോട്ട്‌സ് എടുത്തപ്പോൾ ആളു നല്ല ദേഷ്യത്തിൽ തന്നെ ആയിരുന്നു…അത് വായിച്ചതിനു ശേഷം ചെറിയ ചിരി ആ ചുണ്ടിൽ വിരിഞ്ഞു….. അപ്പോഴാണ് എനിക്ക് സമാധാനമായത്

ഞാൻ എഴുതിയ പേപ്പറിൽ തന്നെ മറുപടിയും എഴുതി അതേ ബുക്കിൽ വെച്ചു തന്നു…

” ഒക്കെ… ഞാൻ ക്ഷമിച്ചേക്കാം…എന്റെ പെണ്ണായി പോയില്ലേ…ക്ഷമിക്കാതെ പറ്റില്ലല്ലോ…പക്ഷേ… ഒരു കണ്ടീഷൻ ഉണ്ട്..ഒരു ദിവസം ക്ലാസ് കഴിഞ്ഞു എന്റെ കൂടെ വരണം…കുറച്ചു സമയം മതി നമുക്ക് എന്തെകിലും സംസാരിച്ചിരിക്കാം….ഞാൻ അപ്പുവിനെ എന്തെകിലും പറഞ്ഞു ഒഴിവാക്കാം. നീ നിന്റെ കൂടെ വാല് പോലെ നടക്കുന്നവരെയും ഒഴിവാക്കിയെ പറ്റു…”

ഒരിക്കലും നടക്കാത്ത കാര്യം..എങ്കിലും നോ പറഞ്ഞില്ല. .എന്തായാലും ഇന്നല്ലല്ലോ… .എന്തായാലും ഇപ്പൊ പിണക്കണ്ട എന്നു വിചാരിച്ചു….

ലാബ് കഴിഞ്ഞു… എല്ലാവരും ക്ലാസ്സിലേക്ക് തിരിച്ചു പോയി….ക്ലാസ്സിൽ എത്തി കഴിഞ്ഞു ഞാൻ ബുക്കിൽ നോക്കുമ്പോൾ ആ പേപ്പർ കണ്ടില്ല…ഓരോ പേജും മറിച്ചു മറിച്ചു നോക്കി…ഇല്ല… പിന്നേം പിന്നേം നോക്കി….കണ്ടില്ല…അതു മിസ്സ്‌ ആയിപ്പോയി എന്ന തോന്നുന്നെ… ഞാൻ വല്ലാതെ പേടിച്ചു പോയി…

ശിവ…. ഡി… നീ എന്താ ഈ അരിച്ചുപെറുക്കി നോക്കുന്നത്…എന്തെകിലും കളഞ്ഞു പോയോ…

ഡി …ആ പേപ്പർ മിസ് ആയി….ഇനി എന്താ ചെയ്യുക…ഞാൻ ഒന്നു ലാബിൽ പോയിട്ടു വരട്ടെ….പക്ഷെ അപ്പോഴേക്കും കെമി

ഡി …ആ പേപ്പർ മിസ് ആയി….ഇനി എന്താ ചെയ്യുക…ഞാൻ ഒന്നു ലാബിൽ പോയിട്ടു വരട്ടെ….പക്ഷെ അപ്പോഴേക്കും കെമിസ്ട്രിസാർ വന്നു…എനിക്ക് എങ്ങോട്ടും പോകാനായില്ല…

എന്ത് പേപ്പർ….

നീ ഒന്നു മിണ്ടതിരിക്കാമോ ഡയാന…

ഇനി ഞാൻ എന്തു ചെയ്യും… ആർക്കെങ്കിലും കിട്ടിയാൽ…ഓർക്കുമ്പോൾ തന്നെ പേടിയാകുവാ…ഇനി ഇപ്പോൾ എന്തു ചെയ്യും…..ഞാൻ സകല ദൈവത്തെയും വിളിച്ചു പോയി…. ഇനി ലാബിൽ പോയാൽ അതു ഞാൻ ആണെന്ന് എല്ലാവർക്കും മനസിലാകും….ഇനിയിപ്പോൾ എന്തു ചെയ്യണം…

ഡി…. എന്താടി… എന്തു പറ്റി… നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്…

ഒന്നുമില്ല…..

ബ്രേക്ടൈം ഞാൻ ലാബിലേക്ക് പോകാൻ ഇറങ്ങി….അപ്പോഴാണ് ലാബ് കഴിഞ്ഞു അടുത്ത കുട്ടികൾ വന്നത്…

ശിവാ….

നിങ്ങൾക്ക് ലാസ്റ്റ് പീരിയഡ് ബയോ ലാബ് ആയിരുന്നോ….

അതേ…എന്താ റോബിൻ…എനിക്ക് പരിചയം ഉള്ള കുട്ടിയാണ്….

അഭിനവ് മേനോന് ഒരു പണികൊടുക്കാൻ ഉള്ളത് കിട്ടിയിട്ടുണ്ട്….

പോയി…എല്ലാം എന്റെ കൈ വിട്ടു പോയി.. എന്റെ കയ്യും കാലും തളരുന്നു പോലെ തോന്നി…

എന്താ റോബിൻ കാര്യം…. എന്നോട് പറയെടാ…

ഡി… അപ്പു അഭിസാറിന്റെ ആരാ…

കസിൻ…കൊച്ചച്ഛന്റെ മോള്…

ഗായത്രിയോ….

അമ്മാവന്റെ മോള്….നീ കാര്യം പറ…

ഞങ്ങൾ നോട്ടീസ് ബോർഡിൽ ഇടുമ്പോൾ നീ കണ്ടോ…

എനിക്ക് ആരോട് പറയണം എന്ന് കൂടി അറിയുന്നുണ്ടായിരുന്നില്ല….സാറിനെ അവർക്കൊന്നും അത്ര ഇഷ്ടം അല്ല…അവരതു നോട്ടീസ് ബോർഡിൽ ഇടും.. ഉറപ്പാണ്…ഞാൻ വേഗം ചെന്നു കിരനേട്ടനെ വിളിച്ചു…കാര്യം പറഞ്ഞു…

നീ ടെന്ഷന് ആകേണ്ട… ഞാൻ എന്തെങ്കിലും ചെയ്യാം…എന്നാലും എന്റെ ശിവ … ഇതൊക്കെ സൂക്ഷിച്ചു വെക്കണ്ടേ..

ഞാൻ തിരിച്ചു ചെല്ലുമ്പോൾ റോബിൻ ആ പേപ്പർ പിടിച്ചോണ്ടു ഗായത്രിയുടെ മുൻപിൽ നിക്കുന്നുണ്ട്…ഞാൻ ക്ലാസ്സിലേക്ക് കയറിയപ്പോൾ അവളെ എന്നെ രൂക്ഷമായി നോക്കി…ഞാൻ ക്ളാസ്സിൽ പോയി ടേബിളിൽ തല വെച്ചു കിടന്നു….

ശിവാ….അമൻ ആണ്…
ഡി… അഭിസാറും ഗായത്രിയും കൂടി സംസാരിച്ച പേപ്പർ താഴെ വീണു പോയി…B ക്ലാസ്സിലെ കുട്ടികൾക്ക് കിട്ടി… ഞങ്ങൾ എല്ലാം വായിച്ചു…അവൾ റോബിന്റെ കയ്യും കാലുമൊക്കെ പിടിച്ചു പേപ്പർ വാങ്ങി….ഞാൻ ഒന്നും മിണ്ടിയില്ല… പതുക്കെ തല തിരിച്ചു റോഷനെ ഒന്നു നോക്കി…അവനു ദേഷ്യം സഹിക്കാൻ പറ്റാതെ പല്ലു കടിച്ചു പൊട്ടിക്കുന്നത് പോലെ എനിക്ക് തോന്നി..ആരോടും പറയാൻ പറ്റാത്ത അവസ്ഥ…പക്ഷേ… അപ്പു എന്റെ കയ്യിൽ പിടിച്ചു ….സാരമില്ല…പോട്ടേ… നീ വിഷമിക്കണ്ട എന്നു പറഞ്ഞു….

അങ്ങനെ എല്ലാവരുടെയും മുൻപിൽ ഗായത്രി അഭിസാറിന്റെ കസിൻ എന്നതിലുപരി സാർ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി എന്ന ലേബൽ കിട്ടി….

വൈകുന്നേരം…ക്ലാസ് വിട്ടപ്പോൾ ഗായത്രി ആ പേപ്പറുമായി എന്റെ അടുത്തു വന്നു…അതു കഷ്ണങ്ങളായി നുള്ളി കീറി എന്റെ കയ്യിൽ തന്നു…
ശിവന്യ…..ഇതോടെ നിർത്തിക്കോണം…ഇനി അഭിയെട്ടനെ മനസ്സിൽ വെച്ചു നടക്കാനാണ് ഉദ്ദേശ്യം എങ്കിൽ….ശിവാ…നിനക്കു ഈ ഗായത്രിയെ അറിയില്ല…..അതും പറഞ്ഞു അവൾ പോയി…

അന്ന് റോഷനും ഒരക്ഷരം പോലും എന്നോട് മിണ്ടിയില്ല….

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here