Home തുടർകഥകൾ ഉമ്മ ശർദിക്കുന്നു, എന്താ ഉമ്മാ.. എന്ത് പറ്റി ഐഷു വെപ്രാളപ്പെട്ടു വേഗം ചെന്നു… Part –...

ഉമ്മ ശർദിക്കുന്നു, എന്താ ഉമ്മാ.. എന്ത് പറ്റി ഐഷു വെപ്രാളപ്പെട്ടു വേഗം ചെന്നു… Part – 19

0

Part – 18 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -19

ഷാക്കിറിന്റ മുഖം കണ്ടപ്പോൾ അവളുടെ ചിരി മാഞ്ഞു പോയി
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഷാനു നല്ല സന്തോഷതിൽ ആയിരുന്നു. തന്റെ പെണ്ണിനെ എല്ലാരും ഇഷ്ടപ്പെടുന്നു . ഉപ്പാന്റെ സംസാരത്തിൽ അവളോടുള്ള ഇഷ്ടം തുളുമ്പി നിൽക്കുന്നു.ഉമ്മയും നല്ലത് മാത്രം പറയുന്നുള്ളു . പിന്നെ ഐഷു ആണെങ്കി എപ്പോഴും സന്തോഷതിൽ ആണ്. ഇപ്പോൾ ഇന്നലെ ഉപ്പ നിസ്കരിച്ചു എന്നറിഞ്ഞപ്പോൾ എത്രയോ വലിയ റാഹത്താണ് മനസ്സിൽ. എല്ലാം കൂടി ഓർത്ത് ഷാനു ഐഷുവിനു മെസ്സേജ് അയച്ചു.

ഐഷുട്ടി നീ എന്റെ കുടുംബതിന്നു വിളക്ക് ആവണം.. നിന്നെ കിട്ടിയ ഞാൻ ഭാഗ്യവാൻ ആണെടോ, എന്റെ വീട്ടുകാർക് നിന്നോടുള്ള ഇഷ്ടം എത്രയോ വലുതാണ്. . എന്റെ ഉപ്പ നിസ്കാരം തുടങ്ങിയതിന്നു നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു ലവ് യൂ ഐഷുട്ടി..
മെസ്സേജ് എഴുതി ഫോണിൽ നോക്കി ചിരിച്ചു ഇരിക്കുന്ന ഷാനുവിനെ നോക്കി ഫഹദ് കണ്ണിറുക്കി…

രാവിലെ ഷിഫാ വന്നു. ഐഷു ഓടി ചെന്നു സലാം പറഞ്ഞു.കുറച്ചു ദിവസം ആയിരുന്നു അവൾ പോയിട്ട്. ശാദി മോളെ കൂട്ടാൻ വന്നതാണ് അവൾ. ശിഫയുടെ ഭർത്താവ് റാഷിദിന്റെ പെങ്ങളെ കല്യാണം കഴിച്ചയച്ച വീട്ടിൽ അവർക്കൊരു വിവാഹ സൽക്കാരം ഉണ്ട് . കുറച്ചു ദൂരമുണ്ട് ആ വീട്ടിലേക്, രണ്ട് ദിവസം കഴിഞ്ഞേ മടങ്ങി വരൂ. കല്യാണത്തിന് ശാദിയെയും കൊണ്ട് പോകാൻ വന്നതാണ് ഷിഫാ. എല്ലാരും കൂടെ കുറച്ചു നേരം സംസാരിച്ചിരുന്നു. ശാദിക്ക് രണ്ടു ദിവസം ക്ലാസ്സ്‌ ലീവാണ്. ഷിഫാ അവളുടെ പഠിപ്പിനെ പറ്റി പറഞ്ഞു ടീച്ചർക് വിളിച്ചപ്പോൾ ഇപ്പൊൾ വലിയ കുഴപ്പമില്ല, നന്നായി പഠിക്കുന്നുണ്ട് എന്നൊക്കെയാ പറഞ്ഞത്, റാഷിക്ക വിളിച്ചപ്പോഴും ടീച്ചർക്ക് ഇപ്രാവശ്യം നല്ല അപിപ്രായം തന്നെഎന്ന് പറഞ്ഞു.

ശാദി മോൾടെ മുഖം തെളിഞ്ഞു. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. എന്ത് സംശയം ഉണ്ടെങ്കിലും ഞാൻ മാമിയുടെ അടുത്ത് ചെല്ലും. മാമി എല്ലാം ക്ലിയർ ചെയ്തു തരാറുണ്ട്. അത്കൊണ്ടാണ് ഇപ്രാവശ്യം മാർക്ക്‌ കൂടിയത്,, ഷിഫാ ഐഷുവിനെ നോക്കി, ഐഷുവിന് നല്ല മാർക്ക്‌ ഉണ്ടായിരുന്നല്ലോ. ഈ പെണ്ണിനെ നല്ലോം നോക്കണം നീ, പത്താം ക്ലാസ്സ്‌ ആണ് ഇപ്രാവശ്യം. അവിടെ വന്നു നില്കുകയുമില്ല, പിന്നാലെ നോക്കി നടന്നില്ലേൽ പടിക്കുകയുമില്ല ഷിഫാ മോളെ കുറ്റപ്പെടുത്തി.

നിങ്ങളുടെ അടുത്ത് വന്നാൽ വെറുതെ തല്ല് വാങ്ങേണ്ടി വരും.. ഏത് നേരവും ചീത്തയും കേൾക്കണം. അതെന്നെ അവിടെ നില്കാത്തത് ശാദി മോൾ പറഞ്ഞു. ആഹ്, ഇനി രണ്ടും കൂടി തുടങ്ങിയോ ഉമ്മ ഇടപെട്ടു. ഉമ്മാ എന്നാ ഞങ്ങൾ ഇറങ്ങുന്നു. ഷോപ്പിങ് കഴിഞ്ഞു ബ്യൂട്ടി പാര്ലറിലും കയറിയിട്ട് വേണം വീട്ടിൽ എത്താൻ. ഷിഫാ യാത്ര ചോദിച്ചു. ശാദി മോൾ ഐഷുവിന് ടാറ്റാ കാട്ടി,

ഷിഫാ വണ്ടി എടുത്തു. പോകുമ്പോൾ തിരിഞ്ഞു നിന്ന് ഐഷുവിനോട് ചോദിച്ചു.. നിനക്ക് ഡ്രസ്സ്‌ എന്തെങ്കിലും വേണോ..വേണ്ട ഇത്താ.. എടുത്തു കൂട്ടിയ ഡ്രസ്സ്‌ ഒന്നും ഇട്ട് തീർന്നില്ല എനിക്ക് വേണ്ട ഐഷു പറഞ്ഞു.. വണ്ടി മറയുന്നത് വരെ ഉമ്മാടെ കൂടെ ഐഷുവും നോക്കി നിന്നു. ഐഷുവിന് എന്തോ മനസ്സിൽ വല്ലാത്ത ടെൻഷൻ തോന്നി, ശാദിമോൾ ഉണ്ടാകുമ്പോൾ വീട്ടിൽ ഒരു ഒച്ചയും അനക്കവും ഒക്കെ ഉണ്ട്. ഇപ്പൊ അവളും പോയി, ഇനി രണ്ടു ദിവസം കഴിഞ്ഞു കിട്ടാൻ പാട് പെടും, അവൾക്കു വല്ലാത്ത നിരാശ തോന്നി.

മെല്ലെ വെല്ലിമ്മാടെ റൂമിൽ ചെന്ന് അവിടെ ഇരുന്നു, അന്ന് ഷാനുക്കന്റെ കാൾ വന്നപ്പോൾ ഐഷു ശാദി പോയ സങ്കടംമാത്രം പറഞ്ഞു. അവൾ വരില്ലേ വേഗം, നിനക്ക് നിന്റെ വീട്ടിൽ പോണോ… ഷാനുക്ക ചോദിച്ചു, അത് ഷാനിക്കാ.. പോണം എന്നുണ്ട് കുറച്ചായില്ലേ വന്നിട്ട്, എല്ലാരേയും ഒന്ന് കാണാൻ തോന്നുന്നു. അവൾ പറഞ്ഞു. അതിനെന്താ ഞാൻ ഉമ്മാനോട് പറയാം, ഉപ്പ വന്നാൽ പൊയ്ക്കോ ട്ടോ ഷാനു സ്നേഹതിൽ പൊതിഞ്ഞു, ആയിക്കോട്ടെ ഇക്കാ അവൾ കിടന്നു.

രാവിലെ എഴുന്നേറ്റു നിസ്കാരം എല്ലാം കഴിഞ്ഞു അടുക്കളയിൽ വന്നപ്പോൾ പതിവ് ഇല്ലാതെ ഉമ്മ അടുക്കളയിൽ ഇരിക്കുന്നു. ഇതിപ്പോ എന്താ എന്ന് ഓർത്ത് നിന്നപ്പോഴേക്കും ഉമ്മ ശർദിക്കുന്നു, എന്താ ഉമ്മാ.. എന്ത് പറ്റി ഐഷു വെപ്രാളപ്പെട്ടു വേഗം ചെന്നു. തലവേദന സഹിക്കാൻ വയ്യാതെ ഉമ്മാ കരഞ്ഞു വിളിക്കുന്നു. റസിയാത്ത എന്തൊക്കെയോ തലയിൽ പുരട്ടി കൊടുക്കുന്നു. ഉമ്മാക്ക് ശർദി കൂടി, ഒപ്പം വേദനയും ഐഷുവിന് ആകെ ടെൻഷൻ തോന്നി , ഉപ്പ ഇന്ന് സുബ്ഹിക്ക് മുമ്പ് കമ്പനി ആവശ്യത്തിന് വേണ്ടി പോയിട്ടുണ്ട്. പിന്നെ ഷിഫാ ആണെങ്കിൽ കല്യാണത്തിനും പോയിരിക്കുന്നു. പിന്നെയുള്ളത് ശാക്കിർ ആണ്. അവനോടു ചെന്ന് എങ്ങനെ പറയും?. തന്നെ കണ്ടൂടാത്ത അവന്റെ അടുക്കൽ ചെന്നാൽ ആദ്യം പറയുന്നത് എന്താണെന്ന് കേൾക്കാൻ നില്കാതെ തന്നെ എന്നെ ആട്ടി ഇറക്കും. എന്നാൽ പറയാതിരിക്കാനും വയ്യ. റസിയാത്തക്ക് ഒന്നും അറിയില്ല, അറിയിച്ചിട്ടില്ല തന്നോട് ശാക്കിർ ഇങ്ങനെ മോശമായി പെരുമാറുന്നത് അറിയാത്ത കാരണം അവനെ വിളിക്കാൻ എന്നോട് തന്നെ പറയും. പോകില്ല പറഞ്ഞാൽ വീട്ടിലെ പ്രശ്നം അവരും അറിയും.. ഓർത്ത് നിൽകുമ്പോഴേക്കും ഉമ്മ വീണ്ടും ശർദിച്ചു. ഒപ്പം തല വേദന കൂടി വരുന്നു.

ഐഷു ഒന്നും നോക്കിയില്ല.. വേഗം സ്റ്റെപ് കയറി മുകളിൽ എത്തി, ഷാക്കിറിന്റ ഡോർ മുട്ടി, മുണ്ട് വാരി ചുറ്റി ഷർട്ട്‌ ഇടാതെ പുറത്തു വന്ന ശാക്കിർ ഐഷുവിനെ കണ്ടു ഞെട്ടി, വന്ന സ്പീഡിൽ തിരിച്ചു റൂമിൽ കയറി ഡോർ വലിച്ചടച്ചു. പറയാൻ വന്ന കാര്യം പറയാൻ പറ്റാതെ ഐഷു കുഴഞ്ഞു. വീണ്ടും ആ വാതിലിൽ മുട്ടിയാൽ അവന്റെ തനി നിറം കാണേണ്ടി വരും. എന്നാലും ഉമ്മാക് വേണ്ടിവിറക്കുന്ന കൈകളോടെ ആ വാതിലിൽ അവൾ വീണ്ടും മുട്ടി..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here