Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : S Surjith
കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ പ്രതികാരവും.. Part – 4
വിനുവെട്ടന്റെ നെഞ്ചിൽ നിന്നും അകന്നു പോകാൻ എനിക്കു തോന്നിയില്ല.സമയം രാവിലേ ആറു കഴിഞ്ഞു. അടുക്കളയിൽ നിന്നും എന്തോ ശബ്ദങ്ങൾ കേട്ടു, അതു അമ്മയ്യോ ലക്ഷ്മി ചേച്ചിയോ ആകുമെന്ന് ഞാൻ കരുതി, ഈ വീട്ടിലെ ചിട്ട വട്ടങ്ങൾ എനിക്ക് പരിചയവുമില്ല. അതുകൊണ്ട് ഞാൻ വിനുവേട്ടനോട് പറഞ്ഞു…….
“ചേട്ടാ അടുക്കളയിൽ അമ്മയും ചേച്ചിയുമൊക്ക എത്തിയെന്നു തോന്നുന്നു .ഞാൻ ഒന്ന് പൊയ്യ്ക്കോട്ടെ അവർ എന്തു വിചാരിക്കും.”
ഇതു കേട്ടതും വിനുവേട്ടൻ പറഞ്ഞു……
“എന്റെ കാത്തു അവർ എന്തു വേണോ വിചാരിച്ചോട്ടേ. നീ കുറച്ചു കഴിഞ്ഞു പോയാൽ മതി, പിന്നെ നീ അടുക്കയിലെ ശബ്ദം കേട്ടത് കൊണ്ടാണോ ഇപ്പോൾ പോകണമെന്ന് പറയുന്നത്. എനിക്ക് ഓർമവെച്ച കാലം മുതലേ അമ്മ രാവിലെ അടുക്കളയിൽ എത്തിയാൽ എന്തെകിലുമൊക്ക നിലത്തിട്ടു ശബ്ദം മുണ്ടക്കും, അല്ലാത്ത എന്റെ പൊന്നിനു അടുക്കളയിൽ കയറാൻ സമയമായി എന്നുള്ള അറിയിപ്പൊന്നുമല്ല.”
ഇതു കേട്ടു ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു…
“അയ്യടാ അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ എന്തൊരു ഗംഭീര്യമായിരുന്നു,
ഇപ്പോൾ ഒറ്റരാത്രി കൊണ്ടു പഞ്ചരക്കുട്ടൻനായോ.”
“എന്റെ കാത്തു വിശന്നു കിടക്കുന്ന പൂച്ചക്കു ഒരു കുട്ട മത്തി കിട്ടുന്ന പോലെയാ, ആഗ്രഹിച്ച പെണ്ണിനെ കെട്ടുന്ന ആണിന്റെ മാനസികാവസ്ഥ . എത്ര സ്നേഹം കിട്ടിയാലും മതിയാകില്ല.”
ഇത്രയും പറഞ്ഞു വിനുവേട്ടൻ എന്റെ നെറ്റിയിൽ ചുംബിച്ചു. പ്രേണയത്തിന് വിനുവേട്ടൻ എനിക്ക് നൽകിയ ഉപമക്ക് ഉത്തരമായി ഞാനും ചിരിച്ചു കൊണ്ടു പറഞ്ഞു.. .. “എന്റെ ചേട്ടാ വയറാറിയാതെ തിന്നാല്ലേ പൂച്ചക്കല്ല ആനക്കായാലും ദാഹനക്കേട് വരും.ഇപ്പോൾ ഞാൻ ഒന്ന് പൊയ്ക്കോട്ടേ പ്ലീസ് ഇന്ന് എന്റെ ആദ്യ ദിവസമല്ലേ ഈ വീട്ടിൽ.അമ്മ എന്ത് വിചാരിക്കും.”
ഇത്രയൊക്കെ ആയപ്പോൾ വിനുവേട്ടനിൽ നിന്നും ചെറിയൊരു അയവു കിട്ടി. ഞാൻ ഞങ്ങളുടെ മുറിയിൽ നിന്നും അടുക്കളയിലേക്ക് പോയി.അവിടെ അമ്മ ചായയുണ്ടാകുന്ന തിരക്കില്ലായിരുന്നു. എന്നെ കണ്ടപാടെ അമ്മ ചോദിച്ചു??
“മോൾ എന്താ ഇത്ര നേരത്തെ എഴുന്നേറ്റേ ?? ഈ വീട്ടിലും മോളുടെ വീട്ടിലെ ചിട്ടകൾ അനുസരിച്ചു പോയാൽ മതി കേട്ടോ, ഭർത്താവിന്റെ വീടു അമ്മായിയമ്മ എന്നൊന്നും കരുതി ഒന്നും മറ്റെണ്ടത്തില്ല, എന്റെ ചെറുപ്പത്തിലേ ശീലമാ രാവിലേ എഴുന്നേറ്റു കുടിക്കാനുള്ള വെള്ളം തിളപ്പിക്കുന്നത്. ഞാൻ ഉറങ്ങുന്നവരെ ഉണർത്തനാ രാവില അടുക്കളയിലെ ഈ ഒച്ചയും ബഹളവുമൊക്കെ ഉണ്ടാക്കുന്നതെന്നും പറഞ്ഞു ലച്ചുവിനും വിനുവും എന്നും പരാതിയാ”
എന്റെ വീട്ടിൽ ഞാൻ എഴുനേൽക്കുന്നത് എപ്പോളാണെന്നു എനിക്കു തന്നെ ഒരു നിച്ഛയവുമില്ല എന്നാലും ഞാൻ പറഞ്ഞു…
“അമ്മേ ഞാൻ വീട്ടിലും നേരത്തെ എഴുന്നേൽക്കും, ബ്രേക്ഫാസ്റ് ഉണ്ടാക്കാനൊക്കേ അമ്മയെ സഹായിക്കാറുണ്ട് ”
ഞാൻ ഇപ്പോൾ പറഞ്ഞത് എന്റെ അമ്മ കെട്ടിരുന്നുവെങ്കിൽ ഉലക്കക്ക് അടിച്ചേനേ . കാരണം വേറൊന്നുമല്ല, എന്നും ഞാൻ എഴുനെൽക്കുമ്പോൾ എന്റെ ബ്രേക്ഫാസ്റ് റെഡിയായി മേശ പുറത്തു കാണും. എന്തിനാ സത്യങ്ങൾ പറഞ്ഞു രാവിലെ വടി കൊടുത്തിട്ടു അടി വെടിക്കുന്നെ . അതു കൊണ്ടു മാത്രം ചെറിയൊരു കളളം പറഞ്ഞതാ.
അമ്മായിയമ്മ പറഞ്ഞു…… “മോളെ ഇവിടെ ബ്രേക്ഫാസ്റ് എല്ലാവരും എഴുന്നേറ്റ ശേഷമേ ഉണ്ടാകാറുള്ളൂ കാരണം അവർക്കെല്ലാം ചൂടോടെ വേണം ”
“എന്താണ് അമ്മായിഅമ്മയും മരുമകളുമായി രാവിലെ ഇത്ര വലിയ ചർച്ച, വല്ല അമ്മായിഅമ്മ പോരു തുടങ്ങിയോ കാത്തു ” ചിരിച്ചു കൊണ്ടു ലക്ഷ്മി ചേച്ചിയുടെതായിരുന്നു ഈ ചോദ്യം?? എന്നെ “കാത്തൂ” എന്ന് വിളിച്ചപ്പോൾ എനിക്കു ചേച്ചിയോട് കുറേകൂടി അടുപ്പം കൂടുംന്നുണ്ടോ എന്ന് തോന്നി.
ഞാൻ ചേച്ചിയോട് പറഞ്ഞു… “ഒന്നുമില്ല ചേച്ചി അമ്മ എന്നോട് വീട്ടിലെ വിശേഷങ്ങൾ തിരക്കുക ആയിരുന്നു.”
പക്ഷെ അമ്മ ചേച്ചിയെ ചൊടിപ്പിക്കാൻ വേണ്ടി ചിരിച്ചു കൊണ്ടു പറഞ്ഞു ….
” ഞാൻ നിന്നോട് പയറ്റി തളർന്നത് കൊണ്ട് ഇന്നുമുതൽ കാത്തുവിനോട് ആകാമെന്നു കരുതി. ”
ലക്ഷ്മി ചേച്ചിയും ഒരു പുഞ്ചിരിയോടെ അമ്മയോട് ചോദിച്ചു??
“വാളും പരിചയും എടുക്കട്ടേ ഇന്ദിരാമ്മേ “ചേച്ചിയുടെ ആ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അമ്മ ഞങ്ങളോട് ചോദിച്ചു???
“നിങ്ങൾക്ക് ചായ എടുക്കട്ടെ മക്കളെ.”
ഞങ്ങൾ രണ്ടുപേരും ഒരേ സ്വരത്തിൽ “എടുത്തോ അമ്മേ “പറഞ്ഞു..
അങ്ങനെ എന്റെ ആ വീട്ടിലെ ആദ്യ ദിവസം ചേച്ചി എനിക്കു വീടും പരിസരവും,ചുറ്റി കറക്കി അവിടെയുള്ള പക്ഷി – വൃക്ഷ, മൃഗദികളെയുമെല്ലാം പരിജയ പെടുത്തിതന്നു.
രസതന്ത്രത്തിൽ ഡോക്ടറേറ്റ് എടുത്ത ഒരു ഗമയും ചേച്ചിയുടെ സംസാരത്തിലോ പ്രവർത്തിയിലോ ഇല്ലായിരുന്നു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ഈ വീടും വീട്ടിലെ ചിട്ടകളും സുപരിചിതമായി.എന്റെയും വിനുവേട്ടന്റെയും വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ ആദ്യ ഓണം, ആ വീട്ടു മുറ്റത്തൊരു അത്ത പൂക്കളം ഞാനും ചേച്ചിയും കൂടിയൊരിക്കി, എന്റെ ബാല്യകാലം തിരിച്ചു കിട്ടിയൊരു അനുഭൂതി എന്നിലുണ്ടായി . ഓണ കൊടിയും പലഹാരങ്ങളും പരസ്പരം കൈമാറി കൊണ്ടു ഞങ്ങളുടെ രണ്ടു കുടുംബങ്ങളും ഒരുമിച്ചു ആഘോഷിക്കുന്ന ആദ്യ ഓണം. തികച്ചും നന്മ നിറഞ്ഞ ദിവസങ്ങൾ.ലക്ഷ്മിചേച്ചി നാളുകൾക്കു ശേഷം ഞങ്ങൾക്കൊപ്പം ബന്ധു വീടുകളിൽ വന്നു ചേച്ചിയുടെ ഈ മാറ്റം അമ്മയെയും വിനുവേട്ടനെയും ഒരുപാട് സന്തോഷം നൽകി.ഞാൻ ചേച്ചിയുമായി ഒരുപാട് അടുത്തു, കോളേജ് പഠിക്കുമ്പോൾ ഞാൻ ആരാധിച്ചിരുന്ന “ലക്ഷ്മി “എന്നെ എഴുത്തുകാരി ഈ ചേച്ചിയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു, ഒരിക്കൽ വിനുവേട്ടൻ ലക്ഷ്മി എന്നു പറഞ്ഞപ്പോഴെ എനിക്കു സംശയം തോന്നിയതാ, ഈ തിരിച്ചറിവിന് ശേഷം മിക്കപ്പോഴും കഥകളും കവിതകളും ആയിരുന്നു ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. ചേച്ചി പ്രസിദീക്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരുപാട് കഥകളും കവിതകളും എനിക്കു വായിക്കുവാൻ തരുമായിരുന്നു, ഒരുദിവസം ഞാൻ ചേച്ചിയോട് ചോദിച്ചു????
“ചേച്ചി നമുക്കിതു ഇതൊക്കെ പബ്ലിഷ് ചെയ്തല്ലോ, ഇത്രയും മനോഹരമായ രചനകൾ എന്തിനാ ചേച്ചി ഇവിടെ കൂട്ടി വെച്ചിരിക്കുന്നെ, ചേച്ചിക്ക് അറിയൂ ഇപ്പോൾ കുറെ എഴുത്തുകാരുണ്ട് അവർ എന്തെഴുതിയാലും വായിക്കുന്നവർ സഹിച്ചുകൊള്ളണം.സ്നേഹത്തിന്റെ ഭാഷയിൽ വിമർശകരെ വരെ സാധ്വാനിപ്പിക്കാൻ കഴിവുള്ള ചേച്ചിക്ക് ഇതെല്ലാം ഒന്ന് പ്രസിദീകരിച്ചുകൂടേ ”
ചേച്ചിയുടെ മറുപടി മൗനമായിരുന്നു, ചേച്ചിയുടെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു, ചേച്ചിയുടെ ശ്രദ്ധ അതിലേക്കായി. ചേച്ചി എന്നോട് പറഞ്ഞു…
“എനിക്കു പരിജയമില്ലാതെ ഒരു നംബർ, ആരായിരിക്കും?? ”
അത്രയും പറഞ്ഞു ചേച്ചി കാൾ ആൻസർ ചെയ്തു “ഹലോ “യെന്നു പറഞ്ഞു. കാൾ ചെയ്ത ആളിന്റെ ശബ്ദം കേട്ട അടുത്ത നിമിഷം ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നതാണ് ഞാൻ കണ്ടത്, ചേച്ചി കാൾ കട്ട് ചെയ്തു കരഞ്ഞു കൊണ്ടു മുറിക്കുള്ളിലേക്ക് പോയി കതകടച്ചു. എന്തു സംഭവിച്ചുവെന്ന് അറിയാത്ത ഒരമ്പരപ്പോടെ നോക്കിനിൽക്കുവാൻ മാത്രമേ എനിക്കു കഴിഞ്ഞിരുന്നുള്ളു….
തുടരും…….
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും നന്മയും, സമർത്തിയും , ഐശ്വര്യവും നിറഞ്ഞ ഒണാശംസകൾ 🙏😊😊