Home തുടർകഥകൾ എനിക്ക് ഈ കല്ല്യാണത്തിൽ താത്പര്യം ഇല്ല. ദൂരത്തേക്ക് നോക്കി കൊണ്ട് അവൾ.. Part – 13

എനിക്ക് ഈ കല്ല്യാണത്തിൽ താത്പര്യം ഇല്ല. ദൂരത്തേക്ക് നോക്കി കൊണ്ട് അവൾ.. Part – 13

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 13

കുളിച്ച് റെഡി ആയി ഭദ്ര തഴേക്ക് വന്നു.
ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം എല്ലാവരും കൂടി സംസാരിച്ചിരിക്കുകയായിരുന്നു. മോള് ആലോചനയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.

അത് അച്ഛാ ഭദ്ര പരുങ്ങാൻ തുടങ്ങി.
നിങ്ങൾ രണ്ട് പേരും ഒന്നിച്ച് അല്ലേ പി.ജിക്ക് പഠിച്ചത് അപ്പോൾ നിനക്ക് പരിചയം ഉണ്ടാക്കില്ലേ? കണ്ടിട്ടുണ്ട്. അവൾ ശ്രീദേവിയെ ഒന്ന് ഒളികണ്ണിട്ട് നോക്കി. ആഹ് അവൻ പറഞ്ഞിട്ടുണ്ട്. അവൾ ഞെട്ടലോടെ തലയുയർത്തി ചോദിച്ചു എന്ത്?!!
നിന്നേയും കണ്ടിട്ടുണ്ടെന്ന്. ഉം അവൾ ആശ്വാസത്തോടെ മൂളി. അല്ലേലും ഇവൾ ആരോടേലും അങ്ങോട്ട് പോയി മിണ്ടുവോ അതും വേറെ ക്ലാസ്സിലെ കുട്ടിയേ! കണ്ടെന്ന് പറഞ്ഞതു തന്നെ മഹാത്ഭുതം. ഈശ്വര അവൾ പേടിയോടെ മനസ്സിൽ വിളിച്ചു.

അപ്പോൾ സമപ്രായക്കാരനാണോ?! ലക്ഷ്മി അമ്മ മൂക്കത്ത് വിരൽ വെച്ചു. അല്ല അമ്മേ ഡിഗ്രി കഴിഞ്ഞതിനു ശേഷം മൂന്നു വർഷം മറ്റൊരു കോഴ്സിനു ചേർന്നിരുന്നു. പിന്നെ ആണ് പി.ജി ക്ക് ചേർന്നത്. ഇപ്പോൾ I.S.R.O. യുടെ pharma department ൽ ആണ്.

അപ്പോൾ എന്റെ പ്രൊഫഷൻ അല്ല അല്ലേ? ഭദ്ര മുഖം വീർപ്പിച്ചു. അതല്ല മോളെ, അവർക്ക് സ്വന്തമായി ഒരു സ്കൂൾ ഉണ്ട്. കോഴ്സ് കഴിഞ്ഞാൽ നിന്നെ അവിടെ ചേർക്കാം എന്ന് അവരും പറഞ്ഞിട്ടുണ്ട്. അപ്പോൾ നിങ്ങൾ എല്ലാം തീരുമാനിച്ചുവോ? ഭദ്രയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അങ്ങനെ അല്ല മോളെ. അപ്പോൾ ജാതകം ഒക്കെ നോക്കിയോ അവൾ ഓരോ കാരണങ്ങൾ കണ്ടെത്തി.

നമ്മളുടെ ആചാര പ്രകാരം ജാതകം ചേർച്ച അല്ലെ ആദ്യം നോക്കുക. മാത്രവുമല്ല നിങ്ങൾ തമ്മിൽ മുൻ ജന്മ ബന്ധവും കാണുന്നുണ്ട്. എന്താ അവളുടെ ഉണ്ട കണ്ണുകൾ വിടർന്നു വന്നു.
അതെ മോളെ. അവർ സന്തോഷത്തോടെ പറഞ്ഞു.

ഹരിയുടെ ഫോൺ റിംങ്ങ് ചെയ്തു. സഞ്ജയ്യുടെ അച്ഛൻ ശേഖരൻ ആയിരുന്നു.
ശ്രീദേവി നാളെ അവരു മോളെ കാണാൻ വരുന്നുണ്ടത്രെ. ആണോ… എല്ലാവരുടേയും മുഖത്ത് സന്തോഷം പടർന്നിരുന്നു. ഭദ്ര ഒന്നും മിണ്ടാതെ റൂമിൽ പോയി കിടന്നു. മുൻ ജന്മ ബന്ധം അവനുമായിട്ടോ !! ഒരോ ഭ്രാന്ത് അവൾ പിറുപിറുത്തു കൊണ്ട് കിടന്നു.

ചായ കഴിഞ്ഞ് അവർ ഇറങ്ങും എന്ന പറഞ്ഞത്. ഈശ്വരാ ഭദ്ര അമ്മയുടെ വിളി കേട്ട് പുതപ്പ് മാറ്റി എഴുന്നേറ്റു. എന്ത് കഷ്ടമാണ് എവിടെ പോയാലും ഇവൻ സ്വര്യം തരില്ലേ. കുളിച്ച് ഒരുങ്ങി എന്ന് വരുത്തി അവൾ താഴേക്കു ചെന്ന്. എന്താ ഇത് ചുരിദാർ ആണോ പോയി സാരി ഉടുക്കെ ടീ. ശ്രീദേവി അവളെ വഴക്ക് പറഞ്ഞു. ഓ പിന്നെ എനിക്ക് വയ്യാ. ഇങ്ങനെ കണ്ടിട്ട് ഇഷ്ടാവുന്നേൽ മതി. അവൾ പുച്ഛിച്ചു. നിന്നെ അവർക്ക് ഈ വേഷത്തിലും ഇഷ്ടാവും അച്ഛന്റെ സുന്ദരി മോൾ അല്ലെ. ഇടയ്ക്ക് വന്ന ഹരി അവളുടെ തലയിൽ തഴുകി കൊണ്ടു പറഞ്ഞു. അതേ അതേ വായ് പൊത്തി ചിരിക്കുവായിരുന്നു കുഞ്ഞു.
നീ പോയി ചായ കുടിക്ക് അവർ വരാൻ സമയം ആയി.

ഭദ്ര പോയപ്പോൾ ശ്രീദേവി ചോദിച്ചു അവൾക്ക് തീരേ താത്പര്യം കാണുന്നില്ലല്ലോ. പെണ്ണുകാണൽ കഴിഞ്ഞട്ട് അവൾ എന്താ പറയുന്നത് നോക്കാം.
കാറിൽ വന്നിറങ്ങിയ സഞ്ജു വിനെ അവൾ ജനാല വഴി എത്തി നോക്കി. അവൻ ആകെ മാറി പോയി. വെളുത്തിട്ടുണ്ടോ.? അവൾ ഒന്നു കണ്ണാടി നോക്കി ഹേയ് ഇല്ല ഞാൻ തന്നെയാ ഭേദം. അതുകണ്ട് വന്ന ലക്ഷ്മി അമ്മ അവളെ ഒന്നു കളിയാക്കി. ഒന്ന് പോ മുത്തശ്ശി നോ പറയാൻ വല്ല കാരണവും കിട്ടുവോന്ന് നോക്കുവാ.
ചായയുമായി ചെന്നപ്പോൾ അവൾ അവന്റെ മുഖത്ത് പോലും നോക്കിയില്ല. ശേഖരനേയും സഞ്ജുവിന്റെ അമ്മ ധന്യയേയും നോക്കി ചെറുതായി ചിരിച്ചു. തന്റെ മുന്നിൽ നിൽക്കുന്ന ഭദ്രയെ സഞ്ജു കണ്ണെടുക്കാതെ നോക്കി ഇരുന്നു. സംസാരിക്കാനായി സഞ്ജുവിനോട് പുറകിൽ ഉള്ള ചെറിയ പൂന്തോട്ടത്തിലേക്ക് പോകാനായി ഹരി നിർദ്ദേശിച്ചു.

തന്നെ കാത്തു നിൽക്കുന്ന ഭദ്രയുടെ അടുത്തേക്ക് അവൻ ചെന്നു. ഹലോ എന്നെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ അല്ലേ അതോ മറന്നു കാണുവോ. അവൻ ചിരിയോടെ ചോദിച്ചു. ഇത്രയൊക്കെ പറഞ്ഞിട്ടും ഭദ്ര സഞ്ജുവിന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല.
തന്നോട് കളവ് പറഞ്ഞ സഞ്ജയ് യെ മറക്കാൻ അവൾക്ക് സാധിക്കാത്തത് പോലെ തോന്നി.

എനിക്ക് ഈ കല്ല്യാണത്തിൽ താത്പര്യം ഇല്ല. ദൂരത്തേക്ക് നോക്കി കൊണ്ട് അവൾ അത് പറഞ്ഞു. ഒരു നിമിഷം സഞ്ജു അങ്ങനെ തന്നെ നിന്നു. പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
രാത്രി അവന്റെ വീട്ടിൽ നിന്നും ഫോൺ വന്നു.
ഭദ്രാ സഞ്ജുവിന്റെ വീട്ടിൽ നിന്നും വിളിച്ചിരുന്നു. അവൾ ടെൻഷനോടെ ഒന്ന് ഹരിയുടെ മുഖത്തേക് നോക്കി. അവർക്ക് ഒക്കെ ആണത്രേ…

അവൾ അമ്പരന്നു നിന്നു. ഇനി നമ്മൾ ആണ് പറയേണ്ടത്. മോള് നാളെ ആലോചിച്ചിട്ട് പറയൂ. ഭദ്ര കോണി പടികൾ കയറി മുകളിലേക്ക് നടന്നു. ഞങ്ങൾക്ക് എല്ലാർക്കും ഇഷ്ടായിട്ടോ സഞ്ജൂനെ. ശ്രീദേവി അത് പറഞ്ഞപ്പോൾ എല്ലാവർക്കും ഉള്ള താത്പര്യം അവൾക്ക് മനസ്സിലായി.
ഭദ്ര ആകെ ആശയകുഴപ്പത്തിൽ ആയി.

നോ പറഞ്ഞാൽ എന്താ കാരണം പറയുക.
അവൾ അനുവിനെ വിളിച്ചു. നിന്റെ എക്സാമൊക്കെ കഴിഞ്ഞോടാ. അനു വിശേഷങ്ങൾ ഒക്കെ അന്വേഷിച്ചു. അനു ഇപ്പോൾ ph.D ചെയ്യുവാണ്. സഞ്ജുവിന്റെ കാര്യം ഭദ്ര പറഞ്ഞു. അനു അത്ഭുതപ്പെട്ടു പോയി. ഇത്രയും വർഷമായിട്ടും അവൻ നിനക്ക് വേണ്ടി കാത്തിരിക്കുവായിരുന്നോ. പക്ഷെ, ഭദ്ര പറഞ്ഞു നിർത്തി. എടാ നിന്നെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടും നഷ്ടപെടാതിരിക്കാനും അല്ലെ അവൻ അങ്ങനെ പറഞ്ഞത്. ഇനിയും ഒഴിവാക്കുന്നത് കഷ്ടമാണ്. ഇപ്പോൾ നിനക്ക് അവനെ തീരേ പരിചയമില്ല എന്ന് വിചാരിക്ക് അപ്പോൾ നീ ഓക്കെ പറയില്ലേ. അത്രയേ ഉള്ളു. നീ നന്നായി ആലോചിക്ക്.

ഫോൺ കട്ട് ചെയ്ത് ഭദ്ര കിടക്കാൻ നോക്കി. അപ്പോഴാണ് ഫോൺ പിന്നേം അടിച്ചത്. ഹലോ ആരാ. ഞാൻ ആണ് സഞ്ജയ്.

തുടരും😇

(സപ്പോർട്ടിനു നന്ദി☺️)

LEAVE A REPLY

Please enter your comment!
Please enter your name here