Home തുടർകഥകൾ ഇത്രയും നേരം കാണാൻ ആഗ്രഹിച്ചെങ്കിലും അടുത്ത് വന്നു നിന്നപ്പോൾ ഹൃദയമിടിപ്പ് നിന്നതു പോലെ തോന്നി… Part...

ഇത്രയും നേരം കാണാൻ ആഗ്രഹിച്ചെങ്കിലും അടുത്ത് വന്നു നിന്നപ്പോൾ ഹൃദയമിടിപ്പ് നിന്നതു പോലെ തോന്നി… Part – 13

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 13

രചന : ശിവന്യ

ഞങ്ങൾ റിസോർട്ടിൽ തിരിച്ചെത്തി… പ്രിയമിസ്സ് എന്നെ ഞങ്ങളുടെ റൂമിൽ കൊണ്ടു വിട്ടു….അവർ അവരുടെ റൂമിലേക്കും…

പോകുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു സാറിനെ നോക്കി…

ഗുഡ് നൈറ്റ്…. പറഞ്ഞു…

ഞാൻ റൂമിൽ എത്തിയപ്പോൾ അവരാരും ഉറങ്ങിയിട്ടില്ല…

എന്താ ആരും ഉറങ്ങിയില്ലേ….

നീ വരട്ടെന്നു വിചാരിച്ചു. അമൻ പറഞ്ഞു

നിങ്ങളു കിടന്നോളാൻ പാടില്ലായിരുന്നോ. .

ഉറക്കം വന്നില്ലെടി….നിനക്കു എങ്ങനെ ഉണ്ട്.

ഞാൻ ഇപ്പോൾ ഓക്കേ ആയി. ഇൻജക്ഷൻ എടുത്തു..ടാബ്ലെറ്റും തന്നു..

അല്ലാ. ശിവാ… ശരിക്കും നീ എവിടെ പോയതാ…പനി ഉള്ള ഒരാളുടെ മുഖം ഇങ്ങനെ അല്ലല്ലോ….ഇതിപ്പോ പോയ അല്ലല്ലോ തിരിച്ചു വന്നത് . ….ഡയാന ആണ്… അവളാണ് ഞങ്ങളുടെ ഇൻവെസ്റ്റിഗേഷൻ ഓഫീസർ…

എന്റെ പൊന്നു ഡയാന… ഞാൻ ഇൻജക്ഷൻ ഒക്കെ എടുത്തു പനി മാറിയിട്ടാണ് വന്നത്…

അതല്ല…..ഈ മുഖത്തു എന്തോ ഒരു മാറ്റം..കണ്ണിൽ ഒക്കെ ഒരു തിളക്കം… സാധരണ പോലെ അല്ലാത്ത പുഞ്ചിരി…. ആകെ ഒരു മാറ്റം…ശരിയല്ലേ അപ്പു🤔🤔🤔

എനിക്ക് ഉറങ്ങണം….ഞാൻ പോയി കിടക്കുവാ…

അപ്പു എന്റെ അടുത്തു വന്നു കിടന്ന് പതുക്കെ ചെവിയിൽ പറഞ്ഞു…
ഡയാന പറഞ്ഞത് സത്യം ആണ്… ഒരു മാറ്റം ഉണ്ടല്ലോ….

അപ്പു നീ ഉറങ്ങുന്നുണ്ടോ…ഞാൻ ദേഷ്യപ്പെട്ടു.😡..

എല്ലാവരും ഉറങ്ങി…പക്ഷെ എനിക്ക് മാത്രം ഉറക്കം വന്നില്ല…..കണ്ണു അടച്ചാൽ അഭിസാറും സാറിന്റെ കള്ളച്ചിരിയും മാത്രം…..

രാവിലെ എപ്പോഴോ ഉറങ്ങി…അവര് പല്ല് ഒക്കെ തേച്ചു….കുളിച്ചു…നൂറ കുളിക്കാൻ കയറി…ഇനി ഞാൻ മാത്രമേ കുളിക്കാൻ ബാക്കിയുള്ളൂ…

അപ്പു എന്നെ വിളിച്ചു…

ശിവാ…എഴുന്നേക്കു… സമയം പോകുന്നു കേട്ടോ…നീ മാത്രമേ ഉള്ളു ബാക്കി….

അപ്പുവും ഡയാനയും കൂടി എന്നെ കുത്തിപൊക്കാൻ തുടങ്ങി..

പതുക്കെ എന്റെ ചുണ്ടുകൾ ഉറക്കത്തിൽ മന്ത്രിച്ചു…

അഭിയേട്ട….പ്ലീസ്‌…

അതും ഡയാന പിടിച്ചെടുത്തു….ശരിക്കും മനസിലായില്ല എന്നു തോന്നുന്നു…
അപ്പു…ഇവൾ ഉറക്കത്തിൽ ആരെയോ വിളിക്കുന്നുണ്ട്…ഏതോ ഏട്ടൻ എന്നാണ്..

നീ ഒന്നു പോ ..എന്റെ ഡയാന…ഞാൻ വിളിച്ചോളാം എന്നും പറഞ്ഞു അപ്പു അവളെ പറഞ്ഞു വിട്ടു…
ഞാൻ വേഗം എഴുന്നേറ്റ് കുളി ഒക്കെ കഴിഞ്ഞു റെഡി ആകാൻ കയറി…എത്ര ഒരുങ്ങിയിട്ടും തൃപ്തി വരാത്തത് പോലെ തോന്നി….

എന്റെ ശിവാ… ഒന്നു വേഗം വരാമോ…എന്നെന്താ പതിവില്ലാത്ത ഒരു ഒരുക്കം….ഡയാന ആണ്…

അല്ലേലും നീ എന്തിനാ മേക്കപ്പ് ഒക്കെ ഇടുന്നെ… അതൊന്നും ഇല്ലെങ്കിലും നീ സുന്ദരിയല്ലേ… പിന്നെ നിന്റെ അമ്മ തയ്ച്ചു തരുന്ന ഡ്രസ്സ്‌…അതുകൂടെ ആകുമ്പോൾ സൂപ്പർ അല്ലെ മോളെ…

നിങ്ങൾ ഇറങ്ങിക്കോ….ഞങ്ങൾക്ക് ഫുഡ് എടുത്തു വെച്ചാൽ മതി…. ഞാൻ ഇവളെ കൂട്ടിക്കൊണ്ടു വരാം..

അപ്പു എന്നെ വെയിറ്റ് ചെയ്തു…. ശിവാ…അവൾ പറഞ്ഞതു ശരിയാ…എന്താ ആകെ ഒരു മാറ്റം…

എന്തു മാറ്റം…നീ ഒന്നു പോ എന്റെ അപ്പു…

ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു…അഭിസാറിനെ അവിടെ എങ്ങും കണ്ടില്ല….ഞാൻ ചുറ്റും നോക്കി…

നീ ഇതു ആരെയാണ് നോക്കുന്നത്..

എന്റെ പൊന്നു ഡയാന …നീ ഇപ്പോൾ ഗായത്രിയെ വിട്ടു എന്റെ പിറകെ ആയോ…

അപ്പോഴാണ് റോഷൻ വന്നത്….ശിവാ… എങ്ങനെ ഉണ്ട്…കുറവുണ്ടോ…കിരനേട്ടൻ കുഴപ്പം ഇല്ലാന്ന് പറഞ്ഞിരുന്നു…പക്ഷെ നിന്നെ കാണുന്നത് വരെ ഒരു സമാധാനവും ഇല്ലായിരുന്നു…

ഡി…. നീ ഞാൻ പറയുന്നത്‌ കേൾക്കുന്നില്ലേ…

നീ എന്താ പറഞ്ഞത്….

റോഷുവിനു ദേഷ്യം വന്നു…ഒന്നും പറഞ്ഞില്ല… അവൻ എഴുനേറ്റു പോയി…

പക്ഷെ….എന്നെ അതൊന്നും ബാധിച്ചതേ ഇല്ല… ഞാൻ അപ്പോഴും അഭിസാറിനെ നോക്കുകയായിരുന്നു….

******************
അഭി നീ എന്തു നോക്കി നിൽക്കുകയാണ്….എല്ലാവരേം വണ്ടിയിൽ കയറ്റാൻ തുടങ്ങണം…സമയം പോകുന്നു…

കിരൺ…. നീ നോക്കു എന്റെ പെണ്ണ് റോഷനെ പോലും മൈൻഡ് ചെയ്യാതെ എന്നെ നോക്കുന്നത്…

നീ വരുന്നുണ്ടോ അഭി….

വരുന്നെടാ…
******************

അഭിസാറ് വന്നു…. എല്ലാവരോടും പെട്ടന്ന് ഭക്ഷണം കഴിച്ചു ബസ്സിൽ കയറാൻ പറഞ്ഞു… എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല…

എനിക്കാകെ വിഷമം ആയി…ഇനി ഞാൻ അതൊക്കെ രാത്രി സ്വപ്നം കണ്ടതാണോ എന്നു പോലും സംശയിച്ചു പോയി..

അപ്പു….എനിക്ക്‌ രാത്രിയിൽ പനി വന്നു ഞാൻ ഹോസ്പിറ്റലിൽ പോയില്ലേ….

പോയി… എന്താടി….

ഒന്നും ഇല്ല…

എല്ലാവരും ബസ്സിൽ കയറി തുടങ്ങി…. പനി ആയതുകൊണ്ട് എനിക്ക് ഒരു പരിഗണന കിട്ടിയിരുന്നു..അതുകൊണ്ടു ലേറ്റ് ആയിട്ടും ആരും ഒന്നും പറഞ്ഞില്ല…

ശിവാ…നീ പോയി കൈ കഴുകിയിട്ടു വാ….ഞാൻ ഇവിടെ ഇരിക്കാം…ഞാൻ വാഷ്‌റൂമിലേക്കുപോയി….അപ്പു വാഷ് ചെയ്തു കഴിഞ്ഞിരുന്നു…

ഞാൻ കൈ കഴുകിക്കൊണ്ടിരിക്കുമ്പോൾ പിറകിൽ ആരോ വന്നത് പോലെ തോന്നി…
പെട്ടന്ന് മിററിലേക്കു നോക്കി…

അഭിസാർ….

ഇത്രയും നേരം കാണാൻ ആഗ്രഹിച്ചെങ്കിലും അടുത്ത് വന്നു നിന്നപ്പോൾ ഹൃദയമിടിപ്പ് നിന്നതു പോലെ തോന്നി…കണ്ണാടിയിലേക്കു നോക്കി എന്നോട് ചോദിച്ചു….

പനി മാറിയോ….

മാറി….

ഞാൻ വാഷ്‌റൂമിൽ നിന്നും വേഗം ഇറങ്ങാൻ നോക്കി….

പെട്ടന്നാണ് എന്റെ കയ്യിൽ പിടിച്ചു നിർത്തിയത്…

എങ്ങോട്ടാണ് ഓടാൻ പോകുന്നത്….

സാർ അപ്പു….

അപ്പു ഒന്നും വരില്ല…ഞാൻ ഇങ്ങോട്ടു വരുന്നത് അവൾ കണ്ടതാണ്…..അവൾക്ക്‌ പണ്ടേ അറിയാം…ശിവ അവളുടെ ഏട്ടന്റെ പ്രാണൻ ആണെന്ന്…..ഇപ്പോൾ ഞാൻ ഇങ്ങോട്ടു വന്നത് നിന്നെ കാണാൻ ആണെന്നും അപ്പുവിന് അറിയാം…

സാർ… കൈ വിട്… ഞാൻ പോട്ടേ…

എന്താ വിളിച്ചത്….എന്നും ചോദിച്ചു എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു നിർത്തി….

അഭിയേട്ടാ…. പ്ലീസ്‌… എന്നെ വിട്…

അപ്പോൾ പെണ്ണിന് അങ്ങനെ വിളിക്കാനും അറിയാം അല്ലേ….,

,😍😍 സത്യം പറഞ്ഞാൽ ആ കണ്ണുകളിലെ പ്രണയത്തിന്റെ ചൂട് എനിക്ക് താങ്ങാൻ പറ്റുന്നില്ലന്നു തോന്നി…

പനി ഉണ്ടോന്ന് നോക്കട്ടെ എന്നും പറഞ്ഞ് എന്റെ നെറ്റിയിൽ തൊട്ടു നോക്കി.

പനിയൊക്കെ മാറിയല്ലോ………….

ഇന്നു നല്ല ഭംഗിയുണ്ടല്ലോ എന്റെ പെണ്ണിനെ കാണാൻ….അതും പറഞ്ഞു കൈ എടുത്തു
പതിയെ കവിളിൽ പിടിച്ചു…

അപ്പോഴേക്കും ഞാൻ ആ കൈ തട്ടിമാറ്റി പുറത്തു ഇറങ്ങി….
പുറത്തു ഇറങ്ങി കഴിഞ്ഞും കയ്യും കാലും വിറ

അപ്പോഴേക്കും ഞാൻ ആ കൈ തട്ടിമാറ്റി പുറത്തു ഇറങ്ങി….
പുറത്തു ഇറങ്ങി കഴിഞ്ഞും കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു… ഭാഗ്യത്തിന് ആരും പുറത്തുണ്ടായിരുന്നില്ല…
അപ്പു പോകാം….

അവൾ എന്റെ മുഖത്തേക്ക് നോക്കി….പോകാമെന്ന് പറഞ്ഞു….ഒന്നും ചോദിച്ചില്ല…

ഞങ്ങൾ ബസ്സിൽ കയറി…

അപ്പു…അഭിയെ കണ്ടോ…അവൻ വന്നില്ലല്ലോ…

ഞങ്ങൾ കണ്ടില്ല ടീച്ചർ….

അപ്പോഴേക്കും അഭിസാറും വന്നു….

നിന്റെ കൈയെല്ലാം എന്താ ഇങ്ങനെ തണുത്തിരിക്കുന്നത്….സീറ്റിൽ ഇരുന്നപ്പോൾ അപ്പു ചോദിച്ചു…

അറിയില്ല….

നീ പേടിച്ചോ……

ഇല്ല…

അപ്പു പിന്നെ ഒന്നും ചോദിച്ചില്ല…

നൂറ… ഞാൻ സൈഡിൽ ഇരുന്നോട്ടെ..

ഞാൻ സാറിനെ ഒന്നു നോക്കിയത് പോലും ഇല്ല…പുറത്തേക്കു നോക്കിയിരുന്നു….

കുറച്ചുകഴിഞ്ഞു ഞാൻ അഭിയേട്ടനെ നോക്കി….എന്തോ ആ മുഖം കണ്ടപ്പോൾ എനിക്ക് വിഷമം ആയി…

പെട്ടന്ന് സാർ എന്നെയും നോക്കി…സോറി…സോറി..സോറി….എന്നു ശബ്‌ദം ഉണ്ടാക്കാതെ പറഞ്ഞുകൊണ്ടേ ഇരുന്നു…… എനിക്കു ചിരി വന്നു…ഞാൻ ചിരിച്ചത് കണ്ടിട്ടാവണം ആളു കൈ കൂപ്പി കാണിച്ചു….

*********

എന്നു രാത്രിയാണ് ഞങ്ങൾ തിരിച്ചു പോകുന്നത്…. എല്ലാവർക്കും വ്ഷമം ആയി…ഇന്നുകൂടി കഴിഞ്ഞാൽ വീണ്ടും ക്ലാസ്, ടെസ്റ്റ്, പ്രാക്ടിക്കൽ അങ്ങനെ പോകും വീണ്ടും ലൈഫ്…

രാത്രി ഫുഡ് ഒക്കെ കഴിഞ്ഞു എല്ലാവരും ബസ്സിൽ കയറി…എല്ലാവരും മിണ്ടാതെ ഇരിക്കുവാണ്… അപ്പോൾ ആരോ പറഞ്ഞു. ശിവന്യ പ്ലീസ്‌ ഒരു സോങ്….റൊമാന്റിക് സോങ് എന്നു വേറെ ആരോ വിളിച്ചു പറഞ്ഞു…എല്ലാവരും ഏറ്റു പിടിച്ചു…. ഞാൻ പാടാമെന്നു ഏറ്റു…

അപ്പോൾ മനസ്സിൽ വന്ന പാട്ട്…”എത്രയോ ജന്മായി നിന്നെ ഞാൻ തേടുന്നു.”..

അതാണ് പാടിയത്…ഇത്ര ഫീലിലും ഇത്രയും നന്നായും ഞാൻ ഒരിക്കലും ആ പാട്ടു പാടിയിട്ടില്ല എന്നെനിക്കു തോന്നി……എല്ലാവരും അതേ അഭിപ്രായം പറഞ്ഞു…

അതു സത്യം തന്നെ ആണ്… കാരണം ഞാൻ എന്നും പാടുന്നത് പോലെ അല്ല… ഇന്നു പാടിയത് അഭിയേട്ടനു വേണ്ടിയാണ്… അപ്പോൾ എങ്ങനെ നന്നാകാതിരിക്കും….

നൂറ…. നീ എവിടെ വന്നിരുന്നേ…ഞാൻ അവിടെ ഇരുന്നോട്ടെ….ഡയാന ആണ്…

നീ വരണ്ട.. ഉടനെ തന്നെ അപ്പു പറഞ്ഞു…അവള് വന്നു നൂറയെ ബാക്കിൽ ഇരുത്തി ഞങ്ങളിടെ അടുത്തു തന്നെ ഇരുന്നു…

ശിവാ…..സത്യം പറയു മോളേ… നീ അതു ആർക്കു വേണ്ടിയാ പാടിയത്…ഈ ബസ്സിൽ ഉള്ള ആർക്കോ വേണ്ടിയാണ്…അതെനിക്ക് ഉറപ്പാണ്…

എന്റെ പൊന്നു മോളേ…. എന്നെ ഒന്ന് വെറുതെ വിടടാ….പ്ലീസ്‌…

ഞാൻ കണ്ടുപടിച്ചോളാം….

രാത്രി എല്ലാവരും ഉറക്കം പിടിച്ചു…എനിക്ക് നന്നായി തണുക്കുണ്ടായിരുന്നു..

തണുക്കുന്നുണ്ടോ,????

Hmmm… ഞാൻ തലയാട്ടി….

ഷോൾ വേണോ….

വേണം…സാറിനു അല്ല അഭിയേട്ടനു വേണ്ടേ…

വേണ്ട….

അതും പറഞ്ഞു എനിക്കു ഷാൾ എടുത്തു തന്നു…

ഞാനതു പുതച്ചു ഉറക്കം വന്നു കണ്ണുകൾ അടഞ്ഞു പോകുന്നത് വരെ അഭിയേട്ടനെ നോക്കി കിടന്നു………

രാവിലെ 6 മണി ആയപ്പോൾ തിരിച്ചു സ്കൂളിൽ എത്തി…. എന്നെ കൊണ്ടുപോകാൻ അച്ഛൻ വന്നിരുന്നു… ഞങ്ങൾ നാളെ കാണാം എന്നും പറഞ്ഞു പിരിഞ്ഞു….പോകാൻ നേരം ഞാൻ അഭിയേട്ടനെ തിരിഞ്ഞു നോക്കി…. പോയ്ക്കോളാൻ കണ്ണു കൊണ്ടു പറഞ്ഞു …

റോഷനും ഞങ്ങളുടെ കൂടെ വന്നു…അവൻ എന്നോട് ഒന്നും മിണ്ടിയില്ല…ഞാനും മിണ്ടിയില്ല…

ഞാൻ നല്ല ടെന്ഷനിൽ ആയിരുന്നു.ഇന്നുവരെയും ഞാൻ എന്റെ ഒരു കാര്യങ്ങളും അച്ഛന്റെയും അമ്മയുടെയും അടുത്തു മറച്ചു വെച്ചിട്ടില്ല……ആദ്യമായിട്ടാണ് ഇങ്ങനെ…അവരിൽ നിന്നും എന്റെ മനസിനെ എങ്ങനെ ഒളിച്ചു വെക്കണമെന്ന് പോലും എനിക്ക് അറിയുമായിരുന്നില്ല…. ഒരു കള്ളത്തരം ചെയ്യുന്നത് പോലെ……അവരെ പറ്റിക്കുന്നത് പോലെ ഒരു തോന്നൽ….അതു തോന്നൽ മാത്രം അല്ലല്ലോ….സത്യമാണ്….വല്ലാത്തൊരു ടെൻഷൻ….

അച്ഛന്റെ കുട്ടിക്ക് ഇതു എന്തുപറ്റി… ഒരു ടെൻഷൻ പോലെ….

ഒന്നും ഇല്ല അച്ഛാ…..

എന്തു പറ്റി രണ്ടാൾക്കും….പിണങ്ങിയോ…

ഇല്ല അങ്കിൾ… റോഷൻ പറഞ്ഞു…

ഞാൻ എന്റെ കുട്ടികളെ കാണാൻ തുടങ്ങിയത് ഇന്നലെ ഒന്നും അല്ലല്ലോ….

അങ്ങനെ ഒന്നും ഇല്ല അച്ഛാ….

എന്തായാലും ഇനി അങ്ങനെ ഒന്നും വേണ്ട….

റോഷനെ വീട്ടിൽ ഇറക്കി….ഞാൻ ചെന്ന് ആന്റിയെ കെട്ടിപിടിച്ചു…റോഷൻ അച്ഛനോട് ബൈ പറഞ്ഞു ഉള്ളിലേക്ക് കയറി പോയി …എന്നെ ഒന്നു നോക്കിയത് കൂടി ഇല്ല… എനിക്ക് പെട്ടന്ന് വിഷമം വന്നു…അച്ഛനും ആന്റിയും അതു ശ്രദ്ധിച്ചു എന്നു തോന്നി…കാരണം ഞങ്ങൾ ഒരിക്കിലും അങ്ങനെ ആയിരുന്നില്ലല്ലോ…

വീട്ടിൽ ചെന്നപാടെ എന്റെ അനിയൻ കുട്ടൻ ഓടി വന്നു.അവനു ഞാൻ ഏന്താണ് അവനുവേണ്ടി വാങ്ങിയത് എന്നറിയാനുള്ള ആകാംക്ഷ ആയിരുന്നു….അമ്മയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ട് ഞാൻ എന്റെ റൂമിലേക്കു കയറി….’അമ്മ ഞാൻ കുളിക്കട്ടെ…

സിദ്ധു….നിനക്കുള്ളതെല്ലാം എന്റെ ബാഗിൽ ഉണ്ട്…എടുത്തോ….

ഞാൻ കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ ‘അമ്മ അഭിയേട്ടന്റെ ഷോൾ പിടിച്ചോണ്ടു നിൽക്കുന്നുണ്ട്….

😍😍😍 ഗായത്രി ശിവക്കു ഇടക്കിടക്ക് പണി കൊടുക്കില്ലട്ടോ…😍😍😍

ശിവാ…. ഇതു ആരുടേത് ആണ്… നിന്റെ ഷോൾ ഇവിടെ….

അമ്മ…. അതു അപ്പുവിന്റെയാ….എന്റെ ഷാൾ കാണാതെ പോയി…

എത്ര പൈസ കൊടുത്തു വാങ്ങിയത് ആണ്… നീ സൂക്ഷിക്കാഞ്ഞിട്ടു അല്ലെ പോയത്…

ഒന്നു മിണ്ടതിരിക്കു ദേവി…അവൾ അറിഞ്ഞോണ്ട് കളഞ്ഞിട്ടു വന്നതല്ലോ…

എന്തു ചെയ്താലും അച്ഛൻ മോൾക്ക്‌ സപ്പോർട്ട് ആണ്… പിന്നെ കളഞ്ഞിട്ടു വന്നില്ലെങ്കിലല്ലേ അത്ഭുതം ഉള്ളു…

ഇരിക്ക്…..ഞാൻ ചായ എടുക്കാം…

അതും പറഞ്ഞു അമ്മ അടുക്കളയിലേക്കു പോയി….

പിറ്റേന്ന് രാവിലെ റോഷൻ വന്നു വിളിച്ചു….
അമ്മാ… ഞാൻ ഇറങ്ങുവാന്നെ… റോഷു..വന്നു..

റോഷു….അവൻ ആപ്പോഴും ഒന്നും മിണ്ടിയില്ല..
ഡാ… നീ എന്തിനാ എന്നോട് ഇങ്ങനെ പിണങ്ങി നടക്കുന്നത്…

നിനക്കറിയില്ലേ…കാര്യം

നിന്നോട് ഞാൻ പറഞ്ഞത് അല്ലേ അയാളുമായിട്ടു ഒരു അടുപ്പവും വേണ്ടെന്ന്… എന്നിട്ടു നീ കേട്ടോ…

എനിക്ക് എന്തു അടുപ്പമാ ഉള്ളത്…നീ ചുമ്മാ ഓരോന്നു….

നിർത്തൂ..ശിവാ… എന്നോട് നീ കള്ളം കൂടി പറഞ്ഞു തുടങ്ങിയോ…

റോഷൻ….ഞാൻ അതിനു…

നീ ഒന്നും പറയേണ്ട….അനുഭവിക്കുമ്പോൾ പഠിച്ചോളും…..

അപ്പോഴാണ് ഞങ്ങളുടെ അടുത്തു ഒരു കാർ വന്നു തിരുത്തിയത്….ഞാനും റോഷനും പരസ്പരം നോക്കി….

LEAVE A REPLY

Please enter your comment!
Please enter your name here