Home തുടർകഥകൾ സൈനബതാക്ക് കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത പോലെ,..കുറച്ചു നേരം മുറിയിൽ ഇരുന്നു…. Part – 18

സൈനബതാക്ക് കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത പോലെ,..കുറച്ചു നേരം മുറിയിൽ ഇരുന്നു…. Part – 18

0

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -18

പന്ത്രണ്ടു മണിയോടെ ഉപ്പാടെ വണ്ടിസ്പീഡിൽ ഗേറ്റ് കടന്ന് വരുന്നത് അവൾ കണ്ടു . ഉമ്മാടെ കൂടെ അവളും പുറത്ത് ഇറങ്ങി വന്നു .

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉപ്പ വണ്ടിയിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു വന്നു. നേരെ ഐശുവിന്റ മുഖത്ത് നോക്കി സലാം പറഞ്ഞു. അവൾ സലാം മടക്കി, ഉമ്മ ആകെ അത്ഭുതത്തോടെ ഉപ്പാനെ നോക്കി.. എന്താടീ നോക്കുന്നെ.. സലാം പറയുന്നത് നീ ആദ്യമായി കേൾക്കുകയാണോ മിഴിച്ചു നോക്കാൻ ഉപ്പ ഉമ്മാനെ കളിയാക്കി ചോദിച്ചു. അതെ, ഞാൻ ആദ്യമായിട്ടാ ഇങ്ങനെ നിങ്ങൾ കയറി വരുമ്പോൾ ഞങ്ങളോട് സലാം പറയുന്നത് കേൾക്കുന്നത് ഉമ്മയും പുച്ച ഭാവത്തിൽ തന്നെ പറഞ്ഞു. ആണോ എന്നാൽ ഇനി നീ പലതും കേൾക്കേണ്ടിയും കാണേണ്ടിയും, ചെയ്യേണ്ടിയും വരും അതും പറഞ്ഞു ഉപ്പ കയറി സോഫയിൽ ഇരുന്നു .

വിവരം അറിയാനുള്ള തിടുക്കം ഉമ്മാടെ മുഖത്തുണ്ട്, അതിലേറെ ആയിശുവിന്റെ മുഖത്തും.. റസിയാത്ത കൊടുന്നു കൊടുത്ത ജ്യൂസ് വാങ്ങി കുടിച് ഉപ്പ പറഞ്ഞു. പോയ കാര്യം മോളു പറഞ്ഞ പോലെ റാഹതായി. എല്ലാ പ്രതീക്ഷകളും കൈ വെടിഞ്ഞു പോയതാ.കരുതിയതിനെകാളും ഉഷാറായി കാര്യങ്ങൾ നടന്നു. അൽഹംദുലില്ലാഹ്..

ഉപ്പാടെ വാക്ക് കേട്ടതും ഐഷു റബ്ബിനെ സ്തുതിചു. വേഗം റൂമിൽ പോയി ഷാനുക്കക് മെസ്സേജ് അയച്ചു. ഷാനിക്കാ എല്ലാം ഉഷാറായി നടന്നു. ഉപ്പ വന്നിട്ടുണ്ട്. മെസ്സേജ് അപ്പോൾ തന്നെ ഷാനു നോക്കി.. അത്ഭുതത്തോടെ അൽഹംദുലില്ലാഹ് പറഞ്ഞു. എന്നിട്ട് ഉപ്പ എനിക്ക് ഇത് വരെ വിവരം അറിയിച്ചില്ലല്ലോ.. ഞാൻ ഇവിടെ ബേജാറായി നിൽക്കുന്ന കാര്യം ഉപ്പ മറന്നോ.. പരാതിയുടെ ഒരു മെസ്സേജ് ഇട്ട് ഷാനുക്ക ലൈനിൽ നിന്നും പോയി. ഐഷു റബ്ബിനെ വീണ്ടും വീണ്ടും സ്തുതി പറഞ്ഞു..

റൂമിൽ നിന്ന് പുറത്തു വരുമ്പോൾ ഉപ്പ ഫോണിൽ സംസാരിക്കുന്നത് കേട്ടു. ഷാനുക്ക ആണ് ലൈനിൽ എന്ന് മനസ്സിലായി, ഞാൻ ആദ്യം മോളോട് പറയാൻ വന്നതാ.. അത് കഴിഞ്ഞേ വേറെ ആരോടും പറയൂ ഇന്നലെ ടെൻഷൻ അടിച്ചത് എത്രയാണെന്ന് അറിയില്ല, അപ്പോൾ സമാദാനപരമായി കാര്യം ചോദിച്ചറിഞ്ഞു എല്ലാം ശെരിയാകുമെന്ന് പറഞ്ഞു വിട്ടതാ അവൾ.. ഉപ്പ ചിരിയോടെ പറയുന്നു.

ഉമ്മ ഷിഫാക് വിളിക്കുന്ന തിരക്കിൽ ആണ്. ഉപ്പ ഫോൺ വെച്ച് വീണ്ടും പുറത്തു ഇറങ്ങാൻ നിന്നു. ഉപ്പാ.. ഐഷു വിളിച്ചു. എന്താ മോളേ മോൾക് എന്തെങ്കിലും ആവശ്യം ഉണ്ടോ. ഇല്ല ഉപ്പാ.. എനിക്ക് ഇഷ്ടം പോലെ എല്ലാം ഉണ്ട്. പിന്നെ ഇന്നലെ ഉപ്പ പറഞ്ഞല്ലോ.. എല്ലാം ശെരിയായാൽ ഞാൻ മോൾടെ കൂടെ ഉണ്ടാകുമെന്.. ഐഷു ചോദിച്ചു.. അതെ. പറഞ്ഞു.. ഉപ്പ എന്താ എന്ന മട്ടിൽ അവളെ നോക്കി നെറ്റി ചുളിച്ചു.. ഒന്നുമില്ല ഉപ്പാ റബ്ബ് നമുക്ക് അനുഗ്രഹം ചെയ്തു തന്നില്ലേ.. ഇനി മുതൽ ഉപ്പ നിസ്കരിക്കണം പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഒരു വാക്ക് കൊണ്ട് ഉപ്പാനെ നിസ്കാരത്തിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞാൽ അതൊരു വിജയം ആയി എന്നവൾക്ക് ഉറപ്പായിരുന്നു.

ഉപ്പ ഒന്നും പറയാതെ ഉള്ളിലേക്ക് കയറി. റൂമിൽ പോയി ഡോർ അടച്ചു. ഐഷുവിനു ഒന്നും മനസിലായില്ല. പറഞ്ഞത് ഇഷ്ടായോ അതോ മോശമായോ.. എന്തായാലും പറയാൻ ഉള്ളത് പറഞ്ഞു ഇനി ഉപ്പാടെ ഇഷ്ടം പോലെ ചെയ്യട്ടെ.. എന്നും വിചാരിച്ചു അവൾ അടുക്കളയിൽ പോയി…

സൈനബത്ത ഫോൺ വിളി കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ കണ്ട കാഴ്ച കണ്ടു ആകെ സ്തംപിച്ചു നിന്നു. സമദ് ഹാജി നിലത്ത് ടർക്കി വിരിച് നിസ്കരിക്കുന്നു. കാണുന്നത് സത്യം ആണോ അറിയാൻ സ്വന്തം കയ്യിൽ നുള്ളി നോക്കി.. സത്യം തന്നെ.. സലാം വീട്ടിയതും ബോധം പോയി നിൽക്കുന്ന ഭാര്യയെ കണ്ടു ഒന്ന് ചമ്മിയെങ്കിലും അത് പുറത്തു കാണിക്കാതെ അയാൾ വേഗം മുറിയിൽ നിന്ന് ഇറങ്ങി വണ്ടി എടുത്തു പോയി.സൈനബതാക്ക് കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്ത പോലെ,..കുറച്ചു നേരം മുറിയിൽ ഇരുന്നു .

പുറത്തു വന്നപ്പോൾ ശാക്കിർ കയറി വന്നു.. ഉപ്പാടെ കാര്യങ്ങൾ എന്തായി ശാക്കിർ ഉമ്മയോട് ചോദിച്ചു. എന്റെ പൊന്നുമോനെ. അതൊക്കെ ശെരിയായിട്ടുണ്ട്. പറഞ്ഞ സമയത്തു ആള് എത്തി, എല്ലാം ഭംഗിയായി തന്നെ നടന്നു. ഇപ്പൊ അതൊന്നുമല്ല അത്ഭുതം.. ഐഷുവിനോട് സലാം പറഞ്ഞത് തൊട്ട് നിസ്കാരം വരെയുള്ള കാര്യങ്ങൾ ഉമ്മ മോനോട് വിശദീകരിച്ചു. ശാക്കിറിന്റെ കണ്ണ് തള്ളി.. അരിശം മൂത്ത് പല്ല് കടിച്ചു,, എവിടെ അവൾ.. ആ അലവലാതി.. പിച്ചക്കാരി, അവളെ കണ്ടു രണ്ടു പറഞ്ഞില്ലെങ്കിൽ എനിക്ക് ഭക്ഷണം ഇറങ്ങൂല അവൻ കലി തുള്ളി.. ഒന്നും അറിയാതെ ഐഷു അടുക്കളയിൽ നിന്ന് റൂമിലേക്കു വരുമ്പോൾ ശാക്കിർ ഇടയിൽ കയറി നിന്നു. അവന്റെ കത്തുന്ന കണ്ണുകൾ കണ്ടപ്പോൾ അവളുടെ ശ്വാസം നിന്നു.

ഡീ.. എന്താ നിന്റെ തീരുമാനം.. ഇക്കാനെ കയ്യിൽ ആക്കിയ പോലെ ഉപ്പനെയും നീ വശത്താക്കിയോ.. കുടിലിൽ നിന്ന് വന്നു കൊട്ടാരത്തിൽ റാണി ആകാമെന്നുള്ള ആഗ്രഹം ഇവിടെ വേണ്ട, എന്താടീ നിനക്ക് നാവ് ഇല്ലേ.. ശാക്കിർ അവളുടെ നേരെ ചീറി… പെട്ടന്ന് ഉമ്മ വന്നു ഇടയിൽ കയറി നിന്നു. എന്താടാ നിനക്ക് പ്രാന്ത് ആയോ, വിവരം ഇല്ലാത്തവരോട് സംസാരിക്കാൻ മാത്രം നീ ചെറുതായി പോയോ.. കയറി പോടാ ഉമ്മ ഷാക്കിറിനെ പിടിച്ചു മാറ്റി, അവൻ ചവിട്ടി തുള്ളി മുകളിലേക്കു കയറിപ്പോയി. ഐഷു പേടിച്ചു തളർന്നിരുന്നു. അവൾ ദയനീയമായി ഉമ്മാനെ നോക്കി, ഒരു സ്നേഹം പോലും ആ കണ്ണുകളിൽ അവൾ കണ്ടില്ല. പകരം പുച്ഛം മാത്രം…

ഉമ്മാ അവൾ വിളിച്ചു.. ഏത് ഉമ്മ, നിനക്ക് അങ്ങനെ ഒരു ഉമ്മയുണ്ടെങ്കിൽ നീ ഈ വീട് ഭരിക്കാൻ നോക്കുമോ.. കെട്ടിയോനെ പാട്ടിലാക്കി പെട്ടെന്ന് തന്നെ.. ഇതിപ്പോ അമ്മോശനെയും ഇത്രയും വേഗം നിന്റെ വരുതിയിൽ ആക്കാൻ എന്ത് കൂടോത്രം ആടീ നിന്റെ വീട്ടുകാർ ചെയ്തു വെച്ചത് സൈനബത്ത ചൊടിച്ചു.. വീട്ടുകാരെ പറഞ്ഞപ്പോൾ ഐഷുവിന്റെ മനസ്സ് പിടഞ്ഞു.

അരുത് ഉമ്മാ.. എന്ത് ചെയ്തിട്ടാ ഉമ്മ എന്നെ ഇങ്ങനെ പറയുന്നത്.. ഞാൻ എന്ത് തെറ്റാ ചെയ്തത് ഐഷു പൊട്ടി കരഞ്ഞു പോയി.. തെറ്റ് എന്താണെന്നോ.. ഇനിയെന്താ ആക്കാൻ ഉള്ളത്..ഒരു രണ്ടു ദിവസം കൊണ്ട് ഉപ്പ നിന്റെ കൂടെ ആയില്ലേ.. ഷാനു അങ്ങനെ ആയപ്പോൾ നിന്റെ മേനി ഭംഗി കണ്ടിട്ടാണെന്ന് കരുതി. ഇതിപ്പോൾ ഉപ്പാന്റെ സ്വഭാവം മാറിയത് കാണുമ്പോൾ അത്ഭുതം മാറുന്നില്ല..ഇങ്ങനെ പോയാൽ അയാൾ പൊറുതിയും നിന്റെ കൂടെ ആക്കും. സൈനബ കിതപ്പോടെ പറഞ്ഞു നിർത്തിയപ്പോഴേക്കും വെല്ലിമ്മ എണീറ്റ് വന്നു.

എന്താ ഇവിടെ.. എന്തിനാ എല്ലാരും കൂടി ആ കുട്ടിയെ ഉപദ്രവിക്കുന്നത്, ഞാൻ കുറച്ചു നേരായി ഒരു തിരക്ക് കേൾക്കുന്നു.. സൈനബത്ത ഒന്നും മിണ്ടിയില്ല. ഐഷു ആണെങ്കിൽ കരച്ചിലോടു കരച്ചിൽ,, വെല്ലിമ്മ വീണ്ടും ചോദിച്ചു.. ആരും ഒന്നും മിണ്ടാതെ നിന്നപ്പോൾ വെല്ലിമ്മ പറഞ്ഞു. ഞാൻ ചോദിച്ചാലും ആർക്കാ ഇപ്പോൾ ഇവിടെ എന്നെ ഒരു വിലയുള്ളത്, സമദ് ഇങ്ങോട്ട് വരട്ടെ.. ഇവിടെ നടക്കുന്നത് എന്താണെന്നു അവനോടു ചോദിച്ചിട്ട് തന്നെ കാര്യം..

സൈനബത്ത ഒന്ന് ഞെട്ടി, ഐഷു കരച്ചിൽ നിർത്തി, വെല്ലിമ്മാ… എനിക്ക് ഒന്നുമില്ല, ഇവിടെ ഒന്നും ഉണ്ടായിട്ടില്ല, ശാക്കിറിന് ദേഷ്യം വന്നപ്പോൾ എന്തോ പറഞ്ഞു പോയതാ, അപ്പോഴേക്കും സൈനബത്ത ഇടപെട്ടു,, ഉമ്മാക് അറിയോ.. ഇപ്പോൾ നിങ്ങളുടെ പൊന്നാര മോൻ ഒരു കാര്യവും എന്നോട് പറയാറില്ല. എല്ലാം പറയുന്നത്,, ദേ ഇവളോടാ, ഐഷുവിനെ ചൂണ്ടി അവർ പറഞ്ഞു. എന്ത് കിട്ടിയാലും ദിവസത്തിൽ മൂന്നോ നാലോ പ്രാവശ്യം വിളിക്കുന്ന ഷിഫായോട പോലും ഇപ്പോൾ ഒന്നും പറയാറില്ല, ഷാനു ആദ്യത്തേ പോലെ വിളിക്കാറുണ്ടോ.. അതും ഇല്ല, ഷാക്കിറിന്റ വിശേഷങ്ങൾ ചോദിച്ചിട്ട് ദിവസങ്ങൾ ആയി, ഇവൾക്ക് അവനെ കണ്ടൂടാ.. അവൻ കണ്ടത് മുഖത്തു നോക്കി പറയുന്ന ആളാണല്ലോ..അത് കൊണ്ട് അവനെ പറ്റി ഉള്ളതും ഇല്ലാത്തതും പറഞ്ഞു കൊടുത്തു വെറുപ്പിച്ചു വെച്ചിരിക്കുന്നു. ഇങ്ങനെ പോയാൽ ഇവിടെ ഇനി എന്താകും അവസ്ഥ.. തുടക്കത്തിൽ തന്നെ പറഞ്ഞു തിരുത്തിയില്ലെങ്കിൽ പിന്നെ നമ്മളൊക്കെ ഇവളുടെ കീഴിൽ ജീവിക്കേണ്ട ഗതി വരും, അവിടെക്കാ എല്ലാരുടെയും പോക്ക്, സൈനബത്ത അരിശം തീരാതേ അവളെ നോക്കി പല്ലിറുമ്മി,

ഐഷുവിന്റെ കണ്ണ് നിർത്താതെ ഒഴുകി, വെല്ലിമ്മ ഒന്നും മനസിലാകാതെ രണ്ടു പേരെയും നോക്കി, എന്നിട്ട് സൈനബ യോടായി പറഞ്ഞു,എന്തായാലും സമദ് ഇങ്ങോട്ട് വരട്ടെ. ഇതൊന്നും ഇങ്ങനെ ആയാൽ പറ്റില്ല, വെല്ലിമ്മ തിരിഞ്ഞതും ശാക്കിർ ഇറങ്ങി വന്നു. അവനെ കണ്ട സൈനബത്ത അവിടെ നിന്ന് മാറി ഷാക്കിറിന്റ അടുത്ത് വന്നു. ശാദി മോളുടെ വണ്ടി ഇന്ന് കുറച്ചു ലേറ്റ് ആകും എന്ന് പറഞ്ഞിട്ടുണ്ട്.. അവളെ കൂട്ടി വന്നിട്ട് പുറത്തു പോയാൽ മതി, ആ കുട്ടി പിശാശ് വന്നില്ലേ. എന്നും ചോദിച്ചു അവൻ അവളെ തിരിഞ്ഞു. ഇല്ല നീ പോയി എടുത്തിട്ട് വാ എന്നും പറഞ്ഞു സൈനബത്ത രംഗം വിട്ടു.

ശാക്കിർ ഐഷുവിനെ ഒന്ന് നോക്കി. നിർവികാരമായി ഒലിക്കുന്ന കണ്ണുകളോടെ അവൾ ഷാക്കിറിന്റെ നോട്ടം നേരിടാൻ ആവാതെ തല താഴ്ത്തി, ഒരു വിജയിയുടെ ഭാവത്തിൽ അവൻ ഇറങ്ങിപ്പോയി. ഐഷു റൂമിലേക്കു നീങ്ങി. ഉള്ളിൽ കയറി ഡോർ അടച്ചു,. റഹ്മാനെ ഇതെന്തു പരീക്ഷണം.. ക്ഷമ ഈമാനിന്റെ പകുതി ആണെന്നറിയാം.. എന്നാലും എന്റെ റബ്ബേ. ചെയ്യാത്ത, മനസ്സിൽ പോലും ചിന്ദിക്കാത്ത എന്തെല്ലാം കാര്യങ്ങൾ ആണ് ഉമ്മ വിളിച്ചു പറഞ്ഞത്..ഒരു ആശ്രയം അല്ലാഹു അല്ലാതെ വേറെ ആരുമില്ല. ആരോടും പറയാൻ ഇല്ല. വീട്ടിൽ ഉള്ളവർ ഒരിക്കലും എന്റെ ഈ അവസ്ഥ അറിയരുത്.. ഞാൻ ഇവിടെ സുഖത്തിലും റാഹത്തിലും ആണെന്നുള്ള അവരുടെ നിഗമനം ഒരിക്കലും തെറ്റി പോകരുത് നാഥാ.. പിന്നെ എന്റെ ഷാനുക്ക,ആ മനസ്സ് നിറയെ സ്നേഹം മാത്രമാണ്, ആ നെഞ്ചിൽ കിടന്നു ഒന്ന് പൊട്ടിക്കരയാൻ അവൾ മോഹിച്ചു, എന്ത് പ്രശ്നം ഉണ്ടായാലും ഐഷുട്ടി എന്നുള്ള വിളിയിൽ ഞാൻ എല്ലാംമറക്കുന്നു റബ്ബേ.. ആ സ്നേഹം എന്നിൽ നിന്നും അകറ്റി കളയല്ലേ തമ്പുരാനെ.. എല്ലാം ക്ഷെമിക്കാനുള്ള കഴിവ് എനിക്ക് തരണേ അല്ലാഹ്..

വൈകുന്നേരം റൂമിൽ നിന്ന് പുറത്ത് ഇറങ്ങാൻ അവൾ ഭയന്നു .എന്നാലും പുറത്തിറങ്ങി, അടുക്കളയിൽ പോകാൻ തോന്നിയില്ല, റസിയാത്ത എന്തെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ തന്നെ അത് ഉമ്മാനോട് ചോദിക്കില്ല. എന്നോട് ആയിരിക്കും ചോദിക്കുന്നത്, മറുപടി എന്ത് പറയുമെന്ന് അറിയില്ല, അത് കൊണ്ട് വെല്ലിമ്മ കിടക്കുന്ന റൂമിൽ ചെന്നു. വെല്ലിമ്മ അവളെ കണ്ടപ്പോൾ പതിവ് പോലെ പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു. വീട്ടിൽ നിന്ന് ഉപ്പ വിളിച്ചില്ലേ, ഉമ്മാടെ ഹാൽ എന്താ, അങ്ങനെ ഓരോരുത്തരുടെയും വിശേഷം തിരക്കും . ഈ വീട്ടിൽ ആകെ അവളുടെ വീട്ടുകാരെ പറ്റി ചോദിക്കുന്നത് വെല്ലിമ്മ മാത്രം ആണ്. ഐഷുവിന് അത് കേൾക്കുന്നത് മനസ്സിൽ ഒരു കുളിര് പോലെ തോന്നും. അത് പോലെ വെല്ലിമ്മ എല്ലാം ചോദിച്ചറിഞ്ഞു. കൂട്ടത്തിൽ ഒരു ഉപദേശവും..

മോളെ വന്നു കയറിയ വീട്ടിലെ പോരായ്മകൾ ഒന്നും വീട്ടുകാർ വിളിക്കുമ്പോ പറയരുത്. അവര്ക് അത് കേൾക്കുമ്പോൾ വിഷമം ആകും. ഇല്ല വെല്ലിമ്മാ ഞാൻ ഒന്നും ആരോടും പറയാറില്ല. ഞാൻ ഇവിടെ ഒരുപാട് സുഖത്തിൽ ആണെന്ന് അവർക്കെല്ലാം അറിയാം.. ഐഷു പറഞ്ഞു. അത് പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

എന്തിനാ മോളെ കരയുന്നത്. എന്താ ഉണ്ടായത്.വെല്ലിമ്മാടെ ചോദ്യം കേട്ട് ഐഷു കരഞ്ഞു.. വെല്ലിമ്മ അവളെ ചേർത്ത് പിടിച്ചു. അവൾക്കു മനസ്സിന് സമാദാനം തോന്നി. ആരൊക്കെയോ കൂടെ ഉള്ള പോലെ ഒരു തോന്നൽ… അവൾ കരഞ്ഞു കൊണ്ട് തന്നെ എല്ലാം പറഞ്ഞു. വെല്ലിമ്മ അത്ഭുതത്തോടെ അവളെ നോക്കി, എന്റെ സമദ് നിസ്കരിച്ചു എന്നോ.. അൽഹംദുലില്ലാഹ് ഞാൻ കൊറെ നാൾ അവനെ അതിന് വേണ്ടി വഴക്ക് പറഞ്ഞു. പിന്നെ ഹജ്ജ് കഴിഞ്ഞു വന്നാലെങ്കിലും എല്ലാം ശെരിയാകുമെന്ന് കരുതി, എവിടെ ശെരിയാകാൻ,, അവൻ പഴയ പോലെ തന്നെ, ജുമുഅ മാത്രം നിസ്കരിക്കും. വേറെ ഒന്നും ഇല്ല. എന്തായാലും മോൾ ഈ വീടിന്റെ മാലാഖ തന്നെ. ഒരു പേടിയും കരുതണ്ട, തെറ്റ് ചെയ്തവർ പേടിക്കണം, നന്മ എവിടെയും വിജയിച്ച ചരിത്രം മാത്രമേയുള്ളൂ. എല്ലാം ശെരിയാകും. വെല്ലിമ്മാടെ മുഖം സന്തോഷതാൽ വിടർന്നിരുന്നു. അത് കണ്ടപ്പോൾ വിഷുവിനും സമാദാനം തോന്നി.

എല്ലാം ഒന്ന് തുറന്നു പറയാൻ എനിക്ക് ഒരു കൂട്ട് കിട്ടിയല്ലോ അവൾ റബ്ബിനെ സ്തുതിച്ചു.
രാത്രി ഉപ്പ വന്നു. പതിവില്ലാതെ സലാം പറഞ്ഞു. ഐഷു സലാം മടക്കി. ഉപ്പ സോഫയിൽ ഇരുന്നു. ഐഷു ഞാൻ നീ പറഞ്ഞത് ചെയ്തിട്ടുണ്ട് ട്ടോ.. ഉപ്പാനെ ചീത്ത പറയല്ലേ.. ചിരിയോടെ അയാൾ പറഞ്ഞു. ഐഷുവിന് തന്റെ ഉപ്പ ഹംസക്ക അടുത്ത് ഉള്ള പോലെ തോന്നി. ഉപ്പാനെ നോക്കി ഉമ്മ ഒട്ടും ചിരിയില്ലാതെ വന്നു. ഐഷു ഉള്ളിലേക്ക് കയറി പോന്നു. സമദ് ഹാജി ഭാര്യയെ അടുത്ത് വിളിച്ചു. എന്താ നിന്റെ മുഖത് ഒരു വാട്ടം, എനിക്ക് ഇന്ന് സന്തോഷം ഉള്ള ഒരു ദിവസം ആണ്. നമ്മുടെ ഐശുവിന്റ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ആണ് ഇന്നത്തെ ഈ കമ്പനിയുടെ കയറ്റം. കയ്യ് ഒഴിഞ്ഞു പോയി എന്ന് ഉറപ്പിച്ചു പോന്നതാ.

രണ്ടു കമ്പനിയുടെ ഇടയിൽ നിന്ന് കാര്യങ്ങൾതീരുമാനയിച്ചിരുന്ന ആളുടെ സംസാരം കേട്ട് ഞാൻ അതിശയിച്ചു പോയി. അയാൾ ഈ ഡീൽ നൂറു ശതമാനം വേണ്ട എന്ന് ഉറപ്പിച്ചു പോയി വീട്ടിൽ എത്തിയതിനു ശേഷം വീണ്ടും വീണ്ടും അത് വേണമെന്ന് തന്നെ തോന്നുകയായിരുന്നു പോലും, അയാളുടെ മനസ്സിൽ ആരോ വന്നു പറയുന്നപോലെ, ആ കച്ചോടം ഉറപ്പിക്കണമെന്ന്.. അങ്ങനെ ആണ് അദ്ദേഹം വീണ്ടും ഇയാൾക്കു വിളിച്ചത്. പതിനൊന്നു മണിക്ക് പറഞ്ഞ ഡീൽ അതിനു മുമ്പ് തന്നെ ഒരു വിഷയവും സംസാരിക്കാൻ പോലും ഇട വരാതെ എല്ലാം പെട്ടന്ന് ക്ലിയർ ആക്കുകയായിരുന്നു. ഐഷു മോൾടെ പ്രാർത്ഥന അതൊന്ന് കൊണ്ട് മാത്രമാണ് നമ്മൾ ഇന്ന് രക്ഷപെട്ടത്.. സമ്പത് ഒന്നും വേണ്ടെടോ ഇത് പോലെ ഒരു മോളെ നമുക്ക് കിട്ടിയതിൽ സന്തോഷിക്കാം നമുക്ക്..

സമദ് ഹാജിയുടെ സംസാരം കേട്ടപ്പോൾ ഭാര്യക്ക്
ഏറെ കുറെ കാര്യങ്ങൾ മനസിലായി. ഒന്നും അംഗീകരിക്കാൻ തയാറായില്ലെങ്കിലും മനസ്സിൽ ഒരു സന്തോഷം അവർക്കും തോന്നി. നിസ്കാരം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ വന്നപോൾ ഉപ്പാന്റെ കൂടെ ഉമ്മയും അവളെ നോക്കി ഒന്ന് ചിരിച്ചു. ഷാക്കിറിന്റ മുഖം കണ്ടപ്പോൾ അവളുടെ ചിരി മാഞ്പോയി.

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here