Home തുടർകഥകൾ അവളുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തിൽ മനനൊന്താണ് എന്റെ അച്ഛൻ മരിച്ചത്… Part – 3

അവളുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തിൽ മനനൊന്താണ് എന്റെ അച്ഛൻ മരിച്ചത്… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 3

ഒരിക്കൽ  നമ്മുടെ സംസാരത്തിനിടയിൽ വിനുവേട്ടൻ “ലച്ചു ” എന്ന് വിളിക്കുന്ന ഏട്ടന്റെ ഓരോയൊരു അനുജത്തി  ലക്ഷ്മിയുടെ ജീവിത്തിൽ സംഭവിച്ച ദുരന്തത്തെ  കുറിച്ചു എന്നോട് ഇങ്ങനെ  പറഞ്ഞു…..

“വീട്ടിലെല്ലാർക്കും പ്രിയപ്പെട്ടവളാണ്  ലച്ചു, ഒരു ഉറുമ്പിനെ പോലും നോവിക്കാത്തവൾ അവളുടെ കല്യാണമൊക്കെ പൊടി പൂരമായി നടത്തി, എവിടെ ഞങ്ങൾക്ക് പിഴച്ചു എന്നറിയില്ല. അവർ കഴിഞ്ഞ രണ്ടു വർഷമായി  അവർ തങ്ങളിൽ  പിരിഞ്ഞു ജീവിക്കുന്നു. രണ്ടാളും അതിന്റെ കാര്യം ഇതുവരെയും  വെളിപ്പെടുത്തുന്നില്ല നിയമപരമായി ബന്ധം വേർപെടുത്തുവാനൊ,  അങ്ങനെ ഏതൊന്നിനും ഇതുവരെ അവളുടെയൊ അയാളുടെയോ  ഭാഗത്തു നിന്നും ഒരു നീക്കവും ഉണ്ടായിട്ടില്ല. ഞാൻ ഇപ്പോൾ അതിനെ കുറിച്ച് ചോദിക്കാറുമില്ല.   അവളുടേതായ ലോകത്ത്  കഥകളും കവിതകളുമായി ആ വീട്ടിൽ കഴിഞ്ഞു കൂടുന്നു. അയാൾ അയാളുടെ വീട്ടിൽ കഴിയുന്നു. അവളുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തത്തിൽ മനനൊന്താണ് എന്റെ അച്ഛൻ മരിച്ചത്. ലച്ചുവാണ്  ഇപ്പോൾ എന്റെ വീട്ടിലെ  തീരാ ദുഃഖം ”

എനിക്കും ചേച്ചിയുടെ വിധിയെ ഓർത്തു വിഷമം തോന്നി, വിനുവേട്ടൻ പറയുന്ന ലക്ഷ്മിയെന്ന വ്യക്തിത്വത്തെ  എവിടേയോ കേട്ടു  നല്ല പരിചയമുള്ള പോലെ എനിക്കു തോന്നി,  പക്ഷെ എനിക്കതു ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. സാഹിത്യകാരി എന്ന് പറഞ്ഞത് കൊണ്ടാണോ  എനിക്ക് അങ്ങനെ  തോന്നിയത്????? ലച്ചുവിനെ കുറിച്ചു കൂടുതൽ അറിയാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു, എന്തായാലും ഞാൻ ആ വീട്ടിലേക്കാണല്ലോ പോകുന്നെ, അപ്പോൾ പിന്നെ അതാകും നല്ലതെന്ന് കരുതി കൂടുതൽ ഒന്നും ചോദിച്ചില്ല???

എന്റെ മനസ്സ്   വിനുവേട്ടനുമായി ഒരുമിച്ചുള്ള  ജീവിത സ്വപ്‌നങ്ങൾ കണ്ടു തുടങ്ങി . ഒരു ചതികുഴിയിൽ നിന്നും രക്ഷപെട്ട സന്തോഷവുമുണ്ടായിരുന്നു…. ഒരു ആണിന്  പെണ്ണിനോടുള്ള പ്രണയം സത്യസന്ധമണെങ്കിൽ അവൻ ആദ്യം കാണാൻ കൊതിക്കുന്നത്  അവളുടെ  മനസ്സിന്റെ മനോഹാരിതയാകും,  അല്ലാതെ അവളുടെ ശരീരഭംഗി ആയിരിക്കത്തില്ല… എന്ന സത്യം ഞാൻ വിനുവേട്ടന്റെ സ്നേഹത്തിൽ  നിന്നും പഠിച്ചു. എന്റെ  രുചികൾക്കു വിപരീത വ്യക്തിത്വം ആയിട്ടുകൂടിയും. എന്റെ മനസ്സിലെ എല്ലാ മുറിവുകളും ഉണക്കികൊണ്ട്  വിനുവേട്ടനുമായി ഞാൻ  ഇഴുകി ചേർന്നു . ആ വ്യക്തിത്വത്തിലെ   പക്വതയും അറിവും  വിവേകവും
പ്രായത്തിനപ്പുറമായിരുന്നു കല്യാണത്തിനുണ്ടായിരുന്ന ഒരു മാസത്തെ ദൈർക്യം കുറഞ്ഞു ഏതാനം മണിക്കൂറുകൾ മാത്രം ബാക്കിയായി

അങ്ങനെ അവസാനം ആ നിമിഷം വന്നു.  എന്റെ കഴുത്തിൽ വിനുവേട്ടന്റെ താലി ചരടുകൾ മുറുകി. വിനുവേട്ടൻന്റെ ഭാര്യയായി  കത്തിച്ച  നില വിളക്കുമായി വലതുകാൽ  വെച്ചു ആ വീടിന്റെ പടികൾ ഞാൻ കയറി. കല്യാണ വീട്ടിലെ തിരക്കുകൾ കുറഞ്ഞു കുറഞ്ഞു വന്നു. വീട്ടിലെ അതിഥികൾ ഓരോരുത്തരായി ഞങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ടു തിരികെ  പോകാൻ തുടങ്ങി .ഞാൻ  മുറിയിലേക്ക് പോയി,  വിനുവേട്ടന്റെ വരവും  കാത്തിരുന്നു . വിനുവേട്ടൻ മുറിയുടെ വാതിലടച്ചപ്പോളാണ് ഞാൻ എന്റെ സ്വപ്നങ്ങളിൽ  നിന്നും ഉണർന്നത്. എന്നോട് ചോദിച്ചു??

“കാത്തു ഞാൻ ലേറ്റ് ആയോ, കുറച്ചു കാര്യങ്ങൾ ഒന്ന്‌ സെറ്റിൽ ചെയ്യാനുണ്ടായിരുന്നു അതാ ലേറ്റ് ആയതു,”

ഞാൻ ഒന്ന്‌ പുഞ്ചിരിച്ചു
വിനുവേട്ടൻ എന്റെ ആരുകിലിരുന്നു, എന്റെ  കൈകൾ ഏട്ടന്റെ കൈക്കുളിൽ വെച്ചു… എന്റെ ഹൃദയമിടുപ്പിന് ചെറുതായി വേഗത കൂടി…  ശരീരമാകെ ഒരു പ്രത്യേക അനുഭൂതി അനുഭവപ്പെടുന്നു .താലികെട്ടിയവന്റെ ആദ്യ  സ്നേഹസ്പർശം….. എന്നിട്ട് എന്നോട് പറഞ്ഞു…..
.

“കാത്തു.. ഇന്നലെ വരെ നമ്മൾ തനിച്ചായിരുന്നു….
ഇന്നുമുതൽ  ഒരു പുതിയ ജീവിതത്തിനു  തുടക്കം കുറിക്കുകയാണ്.  വിവാഹ ജീവിതമെന്നാൽ ഒരു കാട്ടു വഴിയിലൂടെയുള്ള യാത്ര പോലെയാണ്‌ കല്ലും മുള്ളും പൂക്കളും പഴങ്ങളും നിറഞ്ഞ വഴി. സൂക്ഷിച്ചു നടന്നില്ലെങ്കിൽ കല്ലുകളും മുള്ളുകളും നമ്മെ വേദനിപ്പിക്കും പൂക്കളുടെയും പഴങ്ങളുടെയും ഭംഗിയോ രുചിയോ അറിയാൻ കഴിയില്ല ”

വിനുവേട്ടൻ ഒരു സാഹിത്യകാരനെ പോലെ വിവാഹ ജീവിതത്തിന്റെ അടിസ്ഥാനം വിവരിച്ചു തന്നു അതിലെ കല്ലുകളും മുള്ളുകളും പൂക്കളും പഴങ്ങളും കൊണ്ട് ഉപമിച്ചതു വിവാഹ  ജീവിതത്തിന്റെ പല വശങ്ങളാണെന്നു എനിക്കു മനസിലാക്കാൻ പ്രയാസം ഇല്ലായിരുന്നു….   ഞാൻ അതിനു മറുപടിയായി പറഞ്ഞു……….
“വിനുവേട്ടന്റെ കൈയും പിടിച്ചു നടന്നാൽ ഞാൻ ഒരു കല്ലിലും മുള്ളിലും ചവിട്ടാതെ പൂക്കളുടെയും പഴങ്ങളുടെയും ഭംഗിയും രുചിയും,  ഞങ്ങളുടെ   ജീവിതഅവസാനം വരെയുമുണ്ടാകും. അതെനിക്ക്
ഉറപ്പുണ്ട് ”

വിനുവേട്ടൻ എന്റെ നെറ്റിയിൽ ചുംബിച്ചു എന്നെ കെട്ടിപുണർന്നു  കൊണ്ടു പറഞ്ഞു…..

“കാത്തു നീ ഓർക്കുന്നുണ്ടോ  നമ്മുടെ പെണ്ണുകാണൽ ചടങ്ങ് ”
ഞാൻ പറഞ്ഞു……
“ഓർക്കുന്നുണ്ട് വിനുവേട്ട”
“അന്നു നീ എന്നെ ഞെട്ടിച്ചു കളഞ്ഞു പെണ്ണെ  “.എന്നു വിനുവേട്ടൻ പറഞ്ഞു
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു….

” ഞാൻ  ഞെട്ടിക്കാൻ പറഞ്ഞതല്ല.. വിനുവേട്ടനെ ആദ്യ ചോദ്യം  അതിൽ ഒരു ആണത്വത്തിന്റെ പ്രൗഡിയുണ്ടായിരുന്നു.  അതു കൊണ്ട്  കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. ഉരുളക്ക് ഉപ്പേരിപോലെ  മറുപടിയും  നൽകി ”

“അണോടി സുന്ദരി”….എന്നും പറഞ്ഞു എന്നെയും  കെട്ടിപുണർന്നു  കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞു. ഞങ്ങളുടെ  മനസ്സും ശരീരവും ഒന്നായി  തീർന്നു  പുസ്തകങ്ങളിൽ നിന്നും  കൂട്ടുകരിനിന്നും മാത്രം  കേട്ടറിവുള്ള പ്രാണനാഥൻ പ്രണയിനിക്കു നൽകുന്ന  പരമാനന്ത സുഖമെന്തന്നു ഞാൻ വിനുവേട്ടനിൽ നിന്നും  അനുഭവിച്ചറിഞ്ഞു.   എന്റെ ആഗ്രഹം പോലെ താലി കെട്ടിയവന് എന്റെ ശരീരം സമർപ്പിച്ച നിമിഷങ്ങൾ, എല്ലാ അർത്ഥത്തിലും ഞാൻ വിനുവേട്ടന്റെ  ഭാര്യയായി തീർന്നു കഴിഞ്ഞു.

ഞാൻ രാവിലെ എഴുനേറ്റു കുളി കഴിഞ്ഞു വന്നപ്പോളും എന്റെ വിനുവേട്ടൻ നല്ല ഉറക്കത്തിലായിരുന്നു കട്ടിലിൽ കമിഴ്ന്നു കിടന്നു ഉറങ്ങുന്ന വിനുവേട്ടന്റെ മുതുകിലേക്കു എന്റെ ഈറം മുടികൊണ്ടു ഉരച്ചു…  എന്റെ കൈയിൽ പിടിച്ചു എന്നെ വിനുവേട്ടനിലേക്കു അടിപ്പിച്ചു. ആ നെഞ്ചിൽ മുഖം ചാച്ചു കിടന്നപ്പോൾ എന്റെ ജീവിതം  സുരക്ഷിതമായ കരങ്ങളിലാണെന്ന വിശ്വാസം എൻ ഉള്ളിൽയുണ്ടായി തുടങ്ങിയ നിമിഷങ്ങൾ……

തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here