Home Latest വന്നു കയറിയ കാല് നന്നായില്ലെങ്കിൽ പലതും നടക്കും. ഇത് വരെ ഒന്നിലും തോറ്റ ചരിത്രം ഇല്ല.....

വന്നു കയറിയ കാല് നന്നായില്ലെങ്കിൽ പലതും നടക്കും. ഇത് വരെ ഒന്നിലും തോറ്റ ചരിത്രം ഇല്ല.. Part – 17

1

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -17

അപ്പോഴേക്കും സമദ് ഹാജിക്ക് ഒരു കാൾ വന്നു. അദ്ദേഹംദൃതിയിൽ വണ്ടി എടുത്തു പുറത്തു പോയി. പെട്ടന്ന് തന്നെ തിരിച്ചു വന്ന ഉപ്പാന്റെ മുഖത്ത് ഒരു വെപ്രാളം ഉണ്ടായിരുന്നു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉപ്പ എന്തൊക്കെയോ കടലാസ് എടുക്കുന്നു, ഫോണിൽ ആരോടൊക്കെയോ സംസാരിക്കുന്നു,ആകെ വെപ്രാളം പോലെ തോന്നി അവൾക്. എന്താണെന്ന് അറിയാൻ ഐഷുവിന് ആകാംഷ ഉണ്ട്. പക്ഷെ ചോദിച്ചു ചെല്ലാൻ ഉള്ള ധൈര്യം ഇല്ല. ഉമ്മയും ഉപ്പാടെ കൂടെ നടക്കുന്നു. ഉമ്മാന്റെ മുഖത്തും വല്ലാത്ത അവസ്ഥ.

ഐഷു വേഗം റൂമിൽ പോയി. ഷാനുവിന് മെസ്സേജ് എഴുതി അയച്ചു. ഷാനുക്ക എന്താ ഇവിടെ ഒരു പ്രശ്നം.. എന്തോ ഉള്ളത് പോലെ തോന്നുന്നു.. ഉപ്പ ഇന്ന് എന്നെ അടുത്തിരുത്തി കൊറച്ചു സംസാരിച്ചു അപ്പോൾ ഒരു കാൾ വന്നു. അതിനു ശേഷം ആകെ ടെൻഷൻ പോലെയുണ്ട് മുഖത്ത്…
ഷാനു മെസ്സേജ് നോകിയതല്ലാതെ റിപ്ലൈ ഒന്നും തന്നില്ല. ഐഷുവിന് വീണ്ടും ആവലാതി ആയി. അവൾ അവളുടെ ഉപ്പാക് വിളിച്ചു നോക്കി. അവിടെ അൽഹംദുലില്ലാഹ് ആർക്കും കുഴപ്പമൊന്നും ഇല്ല..

ഫോൺ എടുത്തു വെക്കാൻ നിന്നപ്പോഴേക്കും ഷാനുവിന്റ കാൾ വന്നു. അവൾ സലാം പറഞ്ഞു.. ഷാനുവിന്റ ശബ്ദം കേട്ടപ്പോൾ തന്നെ ഒരു വിഷമത്തിൽ ആണെന്ന് മനസിലായി. എന്താ ഇക്കാ.. എന്താ കാര്യം അവൾ ചോദിച്ചു. ഐഷു നിനക്ക് അറിയുന്ന കാര്യം ഒന്നുമല്ല . കമ്പനിയിലെ ഒരു പ്രധാനപ്പെട്ട വിഷയം ആണ്. ഇന്ന് പത്തു ലക്ഷം രൂപയുടെ ഒരു ഡീൽ നടക്കാനിരുന്നതാ.വരാം എന്ന് പറഞ്ഞിരുന്ന ആള് എത്തിയില്ല. നാളെ ലാസ്റ്റ് ദിവസം ആണ് . നാളെ കൂടി ആള് വന്നില്ലെങ്കിൽ കമ്പനി നഷ്ടത്തിൽ ആകും. ഉപ്പ ആകെ ടെൻഷനിൽ ആണ്, ഷാനു പറഞ്ഞു നിർത്തി.

ഒന്നും സംഭവിക്കൂല.. നാളെ ആളു
വരും , എല്ലാം ശെരിയാകും ഷാനുക്ക ദുആ ചെയ്യണം, ഞാനും ചെയ്യാം.ഐഷുവിന്റെ വാക്കുകൾ കേട്ട് ഷാനുവിനു സമാദാനം തോന്നി. ശെരി പിന്നെ വിളിക്കാം ഷാനു ഫോൺ വെച്ചു..അവൾ വുളു എടുത്തു നിസ്കാരം കഴിഞ്ഞു ഒരുപാട് ദുആ ചെയ്തു. രാത്രി കിടക്കാൻ നേരം ഉപ്പ പതിവില്ലാതെ പുറത്തു സോഫയിൽ ഇരിക്കുന്നു. ഉമ്മ പോയി കിടന്നിട്ടും ഉപ്പ പോയില്ല. ഇടക്കിടെ കാൾ വരുന്നു സംസാരിക്കുന്നു. ആകെ കൂടി ഒരു സുഖമില്ലാത്ത അന്തരീക്ഷം..

അവൾക്കു കിടക്കാൻ പോകാൻ തോന്നിയില്ല. മെല്ലെ ഉപ്പാടെ അടുത്ത് ചെന്നു ഉപ്പാ എന്ന് വിളിച്ചു. അദ്ദേഹം വേഗം തിരിഞ്ഞു നോക്കി. എന്താ മോളെ പോയി ഉറങ്ങാൻ നോക്ക് ഉപ്പ സ്നേഹത്തോടെ പറഞ്ഞു. ഉപ്പാക് എന്തോ വിഷമം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഷാനുക്ക കാര്യം പറഞ്ഞു. ഉപ്പ വിഷമിക്കേണ്ട.. നാളെ ആള് വരും ഞാൻ ദുആ ചെയ്തിട്ടുണ്ട്. ഉപ്പ ചിരിച്ചു.

ഒരു ദുആ കൊണ്ട് നടക്കുന്ന കാര്യം ഒന്നുമല്ല മോളെ ഇത്.. ആള് വരാനുള്ള ചാൻസ് തൊണ്ണൂറ്റി ഒമ്പതു ശതമാനം ഇല്ല.. എന്റെ പ്രതീക്ഷ എല്ലാം കഴിഞ്ഞു. ഐഷു എല്ലാം ചോദിക്കുമ്പോൾ സമദ് ഹാജിക് മനസ്സിന് ഭാരം കുറയുന്ന പോലെ തോന്നി.. ഐഷു റൂമിലേക്കു നടന്നു. ഉറങ്ങാതെ തിരിഞ്ഞുo മറിഞ്ഞും കിടക്കുന്ന ഉമ്മ അവളെ കണ്ടപ്പോൾ ശബ്ദം ഉയർത്തി തന്നെ പറഞ്ഞു. വന്നു കയറിയ കാല് നന്നായില്ലെങ്കിൽ പലതും നടക്കും. ഇത് വരെ ഒന്നിലും തോറ്റ ചരിത്രം ഇല്ല ഈ തറവാട്ടിൽ..

ഐഷു ഒന്നും മിണ്ടിയില്ല . അവൾക്കു വിഷമം തോന്നി, എങ്കിലും സമദാനിച്ചു. എന്റെ ഇക്കാക് വന്ന വിഷമം ഒന്നും എനിക്ക് ഇല്ലല്ലോ.. ഇപ്പോൾ അവരുടെ വിഷയം ആണ് വലുത്.. അവൾ റൂമിൽ എത്തി.. വുളു ചെയ്തു. നാരിയത് സ്വലാതുകൾ ചൊല്ലി അല്ലാഹുവിനോട് ചോദിച്ചു. ആരെങ്കിലും നബിയുടെ മേൽ സ്വലാത്ത് ചൊല്ലി ഒരു ആവശ്യം ആത്മാർത്ഥ മായി റബ്ബിനോട് പറഞ്ഞാൽ ആ ആവശ്യം ഒഴിവാക്കി സ്വലാത്ത് മാത്രം അല്ലാഹു എടുക്കുകയില്ല. സ്വലാത് സ്വീകരിക്കുന്ന പോലെ അവന്റെ ആവശ്യവും അല്ലാഹ് സ്വീകരിക്കും.. അത് കൊണ്ട് ഈ നാരിയ സ്വലാതിന്റെ കൂടെ ഈ ആവശ്യവും നീ സ്വീകരിക്കണേ അല്ലാഹ്.. ഈ കുടുംബതിന്റെ വിഷമം നീ തീർത്തു കൊടുക്കണേ. അവൾ മനമുരുകി പ്രാർത്ഥിച്ചു..

സുബ്ഹി ബാങ്ക് കേട്ട് ഉണർന്ന അവൾ വെളിച്ചം വന്ന പാടെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങി. പ്രതീക്ഷിച്ച പോലെ ഉപ്പ പുറത്തുണ്ടായിരുന്നു. ഉപ്പ പേടിക്കണ്ട, എല്ലാം ശെരിയാകും. അവൾ പറഞ്ഞു. ഇന്ന് എന്റെ കാര്യം ശെരിയായാൽ നിന്റെ ദുആ കൊണ്ട് മാത്രം ആണെന്ന് ഞാൻ വിശ്വസിക്കുo. അല്ലാതെ ഒരു വഴിയിലും അത് ശെരിയാവാൻ ഇനി മാർഗമില്ല, ദുആക്ക് ഉത്തരം ഉണ്ടെങ്കിൽ നാളെ മുതൽ ഉപ്പയും നിന്റെ കൂടെ ഉണ്ടാകും, അയാൾ പോകാൻ ഒരുങ്ങി.

നല്ലൊരു വാർത്തക്കായി അവൾ ദുആയോടെ കാത്തിരുന്നു, അല്ലാഹുവേ പരീക്ഷിക്കരുതേ റബ്ബേ.. എല്ലാം റാഹതിൽ ആക്കണേ.. പന്ത്രണ്ടു മണിയോടെ ഉപ്പാടെ വണ്ടി സ്പീഡിൽ ഗേറ്റ് കടന്ന് വരുന്നത് അവൾ കണ്ടു അവൾ ഉമ്മാന്റെ കൂടെ പുറത്തിറങ്ങി വന്നു നോക്കി..

(തുടരും )

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here