Home തുടർകഥകൾ എനിക്ക് ജീവനുള്ളടത്തോളം കാലം നീ ഇവിടെ എന്റെ മനസ്സിൽ തന്നെ കാണും ശിവാ…. Part –...

എനിക്ക് ജീവനുള്ളടത്തോളം കാലം നീ ഇവിടെ എന്റെ മനസ്സിൽ തന്നെ കാണും ശിവാ…. Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം 12

രചന : ശിവന്യ

ശിവാ….. പറയെടോ….താൻ ആർക്കെങ്കിലും വേണ്ടി ഇനി എന്നെയും വേണ്ടെന്നു വെക്കുമോ….

സാർ….എന്തൊക്കെയാ..പറയുന്നത്…എന്നോട് എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്….

നിന്നോടല്ലാതെ പിന്നെ ഞാൻ ആരോടാ ശിവാ പറയേണ്ടത്…
ഞാൻ പറയാതെ തന്നെ എന്റെ ഇഷ്ടം നീ മനസിലാക്കണം എന്നു ഞാൻ ആഗ്രഹിച്ചു.
നിനക്കത് അറിയാമായിരുന്നിട്ടും നീ അറിയാത്തത് പോലെ നടിച്ചു…. സത്യം അല്ലേ ശിവാ……

സാർ…. ഞാൻ…എനിക്ക്…

മതി…..നിന്നോടുള്ള സ്നേഹത്തിന്റെ അളവുകൾ ഒന്നും എനിക്ക് പറയാൻ അറിയില്ല.പക്ഷെ ഒന്നറിയാം..നീയില്ലാതെ എനിക്കൊരു ജീവിതം ഇല്ലെന്നു… നീ എന്റെ പ്രാണൻ ആണെന്നും .. …നിന്നെ എനിക്ക് വേണം ശിവാ… നിന്നെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല….

സാർ പ്ലീസ്…. ഞാൻ….. അങ്ങനെ ഒന്നും പറയല്ലേ…

എപ്പോഴെങ്കിലും ഞാൻ ഇതൊക്കെ നിന്നോട് പറയേണ്ട ശിവാ… എനിക്കിത് എന്നോ ഇന്നലെയോ തുടങ്ങിയ ഒരു ഇഷ്ടമല്ലെന്നും നിനക്കറിയില്ലേ ….
അന്ന് നീ ഞങ്ങളുടെ വീട്ടിൽ നിന്നും മാത്രമാണ് പോയത്… എന്റെ മനസ്സിൽ നിന്നും ഒരിക്കിലും പോയിരുന്നില്ല…എനിക്ക് ജീവനുള്ളടത്തോളം കാലം നീ ഇവിടെ എന്റെ മനസ്സിൽ തന്നെ കാണും ശിവാ….

സാർ… എനിക്ക് പേടിയാ…സാർ ഇങ്ങയൊക്കെ ചിന്തിക്കല്ലേ…

അതെന്താ അങ്ങനെ ചിന്തിച്ചാൽ

അറിയില്ല..സാർ എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ….

ദേ… പെണ്ണേ… ഇനിയും ഇതു തന്നെ പറഞ്ഞോണ്ടിരുന്നാൽ എനിക്ക് ദേഷ്യം വരുമേ…
എന്റെ മോളെന്തു പറഞ്ഞാലും എന്റെ ശിവകുട്ടീടെ ഈ രണ്ടു നക്ഷത്ര കണ്ണുകൾ എന്നോട് പറയുന്നുണ്ട്…എന്റെ പെണ്ണിന്റെ മനസ്സിൽ എന്താണുള്ളതെന്നു……കേട്ടോടി ഉണ്ടകണ്ണി…
എന്റെ….ശിവാ… എങ്കിലും നിനക്കു എങ്ങനെ എന്നെ മറക്കാൻ കഴിഞ്ഞു … നിനക്കെന്നെ ഒട്ടും ഓർമ്മ ഇല്ലായിരുന്നോ…ഒരു കടുകുമണിയോളം പോലും.
ശിവാ…പണ്ട് നിനക്കെന്നെ ഒരുപാടൊരുപാട് ഇഷ്ടമായിരുന്നു …..എന്നെ കാണാതെ ഉറങ്ങില്ലായിരുന്നു…എഴുനേറ്റു കഴിഞ്ഞാൽ ആദ്യം ഓടി വരുന്നതും എന്റെ അടുത്തേക്കു ആയിരുന്നു. കരഞ്ഞാൽ കരച്ചിൽ മാറ്റാൻ ഞാൻ വേണമായിരുന്നു…..ഞാൻ സ്കൂളിൽ പോയാൽ വരുന്നത് വരെ എന്നെ നോക്കി നിൽക്കുമായിരുന്നു…. അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ പറയാനുണ്ട്……

പിന്നെ എനിക്കൊരു വീക്നെസ് ഉണ്ടായിരുന്നു…. അതിന്റെ പേരിൽ ഞാൻ എത്ര അടി വാങ്ങിയിട്ടുണ്ടെന്നു അറിയാമോ….

ഞാൻ അതു പറഞ്ഞോട്ടേ….

പറഞ്ഞോ……

പിന്നെ ആവിശ്യം ഇല്ലാത്തതു പറഞ്ഞുന്നു എന്നെ വഴക്കു പറയരുത്… ഉറപ്പാണോ….

അതു പറയുമ്പോൾ ആ കണ്ണുകളിൽ ഒരു കുസൃതി നിറഞ്ഞ കള്ളച്ചിരി നിറഞ്ഞു…ഞാൻ ആദ്യമായാണ് സാറിനെ അങ്ങനെ കാണുന്നത്…..

ഇല്ല…. പറഞ്ഞോ..

ശിവാ……നീ ചിരിക്കുമ്പോൾ നിന്റെ രണ്ടു കവിളിലും തെളിഞ്ഞു വരുന്ന ഈ നുണക്കുഴി..അതായിരുന്നു എന്റെ വീക്നെസ്സ്‌…..

അതെന്തു വീക്നെസ്സ്‌…..

ഞാൻ പറയുമേ,😍….

പറഞ്ഞോന്നു പറഞ്ഞില്ലേ…

എന്നാൽ പറയാം….

ആ കുഞ്ഞു ശിവകുട്ടീടെ നുണക്കുഴി കാണുമ്പോൾ എനിക്ക് കെട്ടിപിടിച്ചു ഉമ്മ വെക്കാൻ തോന്നുമായിരുന്നു…..

അയ്യേ…. ഞാൻ പെട്ടെന്ന് എന്റെ കവിളിൽ പൊത്തിപ്പിടിച്ചു….

അല്ലാ… ശിവാ…ഞാൻ ഇപ്പോൾ ഒന്നും ചെയ്തില്ലല്ലോ…..
ബാക്കി പറയട്ടേ…..

വേണ്ട….😡

ഞാൻ എന്തായാലും ഞാൻ പറയും…😍

സാർ വീണ്ടും പറഞ്ഞു തുടങ്ങി..

അപ്പോൾ ഞാൻ ഉമ്മ വെക്കും…നിനക്കു ദേഷ്യം വരും…ഞാൻ ഉമ്മ വെച്ചുന്നും പറഞ്ഞു നീ ഒത്തിരി വഴക്കിട്ടിട്ടുണ്ട്..എല്ലാവരോടും പറഞ്ഞു എന്നെ എന്തുമാത്രം വഴക്കു കേൾപ്പിച്ചുന്നറിയാമോ….

എന്നാലും ഞാൻ എന്റെ ഈ കാന്താരി കുട്ടീടെ കവിളിൽ പിന്നേം പിന്നേം ഉമ്മ വെക്കുമായിരുന്നു……അറിയാമോ.. അപ്പോൾ നിനക്കു നല്ല ദേഷ്യം വരും… മുഖം എല്ലാം റെഡ് കളർ ആകും…അപ്പോൾ നിന്റെ നിന്റെ മൂക്കിനിട്ടു കടിക്കും…

അതും പറഞ്ഞു സാർ ഒരു കള്ളച്ചിരിയോടെ എന്റെ മുഖത്തോടു കുറച്ചുകൂടി മുഖം ചേർത്തു…എന്നിട്ടു പതുക്കെ ചെവിയിൽ ചോദിച്ചു…

അന്നെന്റെ ശിവയുടെ മുഖം റെഡ് അകാൻ കാരണം ദേഷ്യം ആയിരുന്നു….എപ്പോഴും ദേഷ്യം തന്നെയാന്നോ….

അപ്പോൾ എനിക്ക് ദേഷ്യം വന്നു….
എന്റെ മുഖം റെഡ് ഒന്നും അല്ല…എനിക്ക് ഇപ്പോൾ പോണം…കിരനേട്ടനെ വിളിക്കു..

സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം ഒന്നും വന്നിരുന്നില്ല….
പക്ഷെ അങ്ങനെ ചോദിച്ചപ്പോൾ എന്റെ കള്ളത്തരം പൊളിഞ്ഞ പോലെ തോന്നിയപ്പോൾ എനിക്ക് ദേഷ്യം വന്നു പോയതാ…അതു എന്തിനാണെന്നു എനിക്കും അറിയില്ല….

മിണ്ടാതെ കിടക്കെടി പെണ്ണേ…മുഴുവൻ പറയട്ടെ…
ഇനിയെന്തു പറയാനാ…..😡

ഇനിയല്ലേ മെയിൻ സ്റ്റോറി പറയാൻ കിടക്കുന്നേ…..
അപ്പോഴാണ് കിച്ചുവേട്ടൻ …. ഞങ്ങളുടെ ഒരു അകന്ന ബന്ധു ആണ്… എന്നെക്കാളും 2 വയസ്സു കൂടുതൽ ഉണ്ടാകണം… ഏട്ടന്നാണ് പറഞ്ഞതു കല്യാണം കഴിക്കാതെ ഉമ്മ വെച്ചാൽ നരകത്തിൽ പോകും എന്നു…
കല്യാണം കഴിക്കുന്നത് അമ്മയുടെ കഴുത്തിൽ കിടക്കുന്ന പോലത്തെ മാല ഇട്ടിട്ടാണെന്നും പറഞ്ഞു….

അന്ന് മുതൽ ഞാൻ ‘അമ്മ മാല ഊരി വെക്കുന്നതും നോക്കിയിരുന്നു…അവസാനം ഒരു ദിവസം അമ്മ കുളിക്കാൻ കയറിയ നേരം നോക്കി ഞാൻ അമ്മയുടെ മാല എടുത്തോണ്ട് വന്നു നിന്റെ കഴുത്തിൽ ഇട്ടു മോളെ….

പിന്നെ ആകപ്പാടെ ഭയങ്കര ബഹളം ആയിരുന്നു…ദേവി ആന്റി വരുന്നു…അമ്മയെ കാണുന്നു… മാല തിരിച്ചു അമ്മയുടെ കയ്യിൽ കൊടുക്കുന്നു…അമ്മ വടി എടുക്കുന്നു..അടിക്കുന്നു…കരച്ചിൽ…പിന്നെ ഒന്നും പറയണ്ട…

എനിക്കപ്പോൾ ചിരി അടക്കാൻ ആയില്ല…😀😀.

ഡി… ഉണ്ടകണ്ണി…… നീ എനിക്ക് അടി കിട്ടിയെന്നു പറയുംമ്പോൾ നീ ചിരിക്കുവാ അല്ലേ …..പിന്നേ……

ഈ ചിരി എപ്പോഴും എന്റെ വീക്നെസ്സാണ് കേട്ടോ…അതുകൊണ്ടു ഒന്നു സൂക്ഷിക്കുന്നത് നല്ലതാ…

(ഞാൻ പെട്ടെന്ന് ചിരി നിർത്തി…)

പക്ഷേ… മുത്തച്ഛൻ എനിക്ക് വാക്ക് തന്നതാണ്… പ്രായം ആകുമ്പോൾ ജോലി ഒക്കെ കിട്ടി ഇതുപോലത്തെ ഒരു മാല മേടിച്ചോണ്ടു വന്നാൽ നിന്റെ ശിവയുടെ കഴുത്തിൽ കെട്ടാനുള്ള അനുവാദം അങ്കിളിന്റെ കയ്യിൽ നിന്നും വാങ്ങി തരാമെന്നു…..

ചുരുക്കം പറഞ്ഞാൽ പെണ്ണേ നീ എന്റെ ഭാര്യ ആണെന്ന്….മാനസിലായോടി കാന്താരി പെണ്ണേ…

ഓഹോ…പിന്നെ…ഇനി അതു പറഞ്ഞോ….

*****

രണ്ടുപേരും തമ്മിലുള്ള വഴക്കെല്ലാം കഴിഞ്ഞോ.

രണ്ടുപേരും തമ്മിലുള്ള വഴക്കെല്ലാം കഴിഞ്ഞോ…രണ്ടാളും നല്ല ഹാപ്പി ആണല്ലോ…എന്നിട്ടു പോകാൻ ഉള്ള ഉദ്യേശ്യം ഒന്നും ഇല്ലേ…ഡോക്ടർ പൊയ്ക്കോളാൻ പറഞ്ഞു…

പ്രിയ മിസ്സ് എന്റെ അടുത്തേക്ക് വന്നു.. എഴുന്നേൽക്കു ശിവാ…

പ്രിയാ… നീ പോരെ…ഇങ്ങോട്ട് വന്നതു പോലെ അല്ല.. അങ്ങോട്ടു പോകുമ്പോൾ പിടിക്കാനൊക്കെ ആളായി കേട്ടോ..

നീ വാ . നമുക്ക് പോയി ബിൽ അടച്ചിട്ടു വരാം…
അവര് പെട്ടന്ന് പോയി…

സാർ പിടിക്കേണ്ട…ഞാൻ തന്നെ എഴുന്നേറ്റോളം…
അല്ലെങ്കിൽ ഇപ്പൊ ഞാൻ പിടിക്കാൻ പോകുവല്ലേ…

പിന്നെ…..ഇനി നമ്മൾ രണ്ടാളും മാത്രം ഉള്ളപ്പോൾ എന്നെ സാർ എന്നു എങ്ങാനും വിളിച്ചാൽ പൊന്നു മോളെ നീ എന്റെ കയ്യിൽ നിന്നും മേടിക്കും….

പിന്നെ…..എന്നെ അടിക്കാൻ വന്നാൽ ഞാൻ അങ്ങു നിന്നു തരുവല്ലേ….

അടിക്കും എന്നു ആരാ പറഞ്ഞതു…അടിക്കുവോന്നും ഇല്ല.. പക്ഷെ…..

പിന്നെയും കള്ളച്ചിരി തെളിഞ്ഞു…

പക്ഷെ😡

പക്ഷെ ഞാൻ എന്റെ വീക്നെസ്സ്‌….

പറയണ്ട…..ഒന്നുമില്ലേലും ഒരു സാർ അല്ലേ… അതിന്റ മര്യാദ എങ്കിലും കാണിക്കണ്ടേ…

അതെന്നാടി…..ടീച്ചേഴ്‌സ് ഒന്നു പ്രണയിക്കില്ലേ…കല്യാണം കഴിക്കില്ലേ… ഇതിപ്പോ നീ പറയുന്ന കേട്ടാൽ തോന്നും…

ഇനി ഒന്നുംപറയണ്ട…. വാ…പോകാം..
*************
പ്രിയാ…. നിനക്കു വിഷമം ഉണ്ടോ…അവരെ ഒരുമിച്ചു കാണുമ്പോൾ…

ഒരിക്കലും ഇല്ല കിരൺ… നമ്മൾ സ്‌നേഹിക്കുന്നവരെ അല്ലല്ലോ നമ്മളെ സ്നേഹിക്കുന്നവരെ അല്ലെ നമ്മൾ സ്വീകരിക്കേണ്ടത്…..വിഷ്ണുവേട്ടന് എന്നെ ജീവനാണ്….ഏട്ടന് മാത്രമല്ല അവിടെ എല്ലാവർക്കും… ഞാൻ ശരിക്കും ഹാപ്പി ആണ്….
പണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ചിലപ്പോൾ ഞാൻ തകർന്നു പോയേനെ…

പക്ഷേ… എന്നെനിക്കു എന്നെക്കാളും ഇഷ്ടം എന്റെ വിഷ്ണു ഏട്ടനോടാണ്…..

നീ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ ഈ ലോകത്തു മറ്റാരേക്കാളും ഹാപ്പിയാണ്..

*********
അങ്ങോട്ടു പോയത് പോലെ തന്നെയാണ് എങ്ങോട്ടു വന്നപ്പോഴും ഞങ്ങൾ ഇരുന്നത്… പക്ഷെ ഇപ്രാവശ്യം എന്റെ കൈ എന്റെ അഭിയേട്ടന്റെ കൈകൾക്കുള്ളിൽ ആയിരുന്നു…

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here