Home തുടർകഥകൾ അവൾ എന്നെ കണ്ടാൽ  എന്നെ വെറുക്കുമോ എന്നൊരു ഭയം നിനക്ക് ഉണ്ടല്ലേ… Part – 48

അവൾ എന്നെ കണ്ടാൽ  എന്നെ വെറുക്കുമോ എന്നൊരു ഭയം നിനക്ക് ഉണ്ടല്ലേ… Part – 48

0

Part – 47 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ നല്ല പാതി..  ഭാഗം 48

വൈകിട്ടു  കോളേജിൽ നിന്നു  പോരുമ്പോൾ എല്ലാം ദേവുവിന്റെ  മുഖം ബലൂൺ  കണക്കെ  വീർത്തിരുന്നു…
ഹ താനെന്താടോ ഭാര്യേ ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നത്…?
ഇതിനൊരു സുഖമില്ല കേട്ടോ…
ഓഹ് അധികം സുഖം ഒന്നും വേണ്ട..
അവളും തിരികെ നല്ല മറുപടി നൽകി..
അയ്യോ അങ്ങനെ പറയല്ലേ…
എന്റെ പൊന്നല്ലേ …  എന്തിനാ പിണങ്ങിയിരിക്കുന്നതെന്നു പറഞ്ഞൂടെ…

ഓഹ് ഒന്നും അറിയാത്ത  പാവം..
ദേവു കൊഞ്ഞനം കുത്തി…
അവളുടെ  പ്രവർത്തികൾ ആസ്വദിച്ചു കൊണ്ട് തന്നെ മഹി വീണ്ടും കെഞ്ചി…
എന്താണ്  കാര്യമെന്നു പറഞ്ഞാൽ അല്ലേ  നമുക്ക് ഒരു പരിഹാരം കാണാൻ കഴിയൂ..
അയ്യോ പാവം  ഉണ്ണിയേട്ടൻ..  ഒന്നുമറിയില്ല .
എല്ലാരുടേം മുന്നിലിട്ട്  എന്നെ ചീത്ത വിളിച്ചപ്പോൾ  ഒന്നും ഈ മനസ്സ് അലിഞ്ഞില്ലല്ലോ..
ഓഹ് അപ്പോൾ അതാണ് കാര്യം..
എങ്കിൽ  ഞാൻ ഒരു സത്യം പറയട്ടെ
ചീത്ത  വിളിക്കാതെ നല്ല അടി ആയിരുന്നു  തരേണ്ടിയിരുന്നത്….

അടിയോ എന്തിനു?
അപ്പോൾ ഉണ്ണിയേട്ടൻ എന്നെ അടിക്കുവോ?
പിന്നെ അടിക്കാതെ   ..  നീ താഴെ വീണിരുന്നെങ്കിൽ ഒന്നാലോചിച്ചു നോക്ക് ..
പിന്നെ നമ്മുടെ കുഞ്ഞും ചിലപ്പോൾ നീയും എന്നെ വിട്ടു പോകുമായിരുന്നില്ലേ….
ഒരു നിമിഷം ഞാൻ തകർന്നു പോയി….
അതല്ലേ…
മഹിയുടെ ശബ്ദമിടറി…  അവന്റെ സജ്ജലമായ കണ്ണുകൾ  കണ്ടപ്പോൾ ദേവുവിനും സങ്കടമായി…

അയ്യേ  മഹിഷാസുരൻ കരയുന്നോ…
അതിനു ഞങ്ങൾ എങ്ങും പോയില്ലല്ലോ…
ഇവിടെ തന്നെയില്ലേ…..
ദാ  ഈ നെഞ്ചോട് ചേർന്ന്..
അവൾ  മഹിയുടെ നെഞ്ചിൽ തല ചേർത്തു….
ഒരു കയ്യാൽ  മഹി അവളെ തന്നിലേക്ക് ചേർത്ത്…  മാറു കയ്യാൽ വണ്ടി ഓടിച്ചു…
വീട്ടിൽ എത്തിയപ്പോൾ അവരെയും കാത്തു  മാലതിയും മേനോനും പുറത്ത് തന്നെ ഉണ്ടായിരുന്നു…
ദേവുവിനെ ഇറക്കിയ ശേഷം   മഹി വീണ്ടും പുറത്തേക്കു പോയി …
നേരെ ദേവന്റെ അടുത്തേക്കായിരുന്നു അവന്റെ യാത്ര….
………….

എന്താടാ ഞാൻ  നിന്നോട് പറയുക …  നിങ്ങളുടെ ഈ സ്നേഹം കണ്ട് അസൂയ തോന്നിട്ടുണ്ടാവും ദൈവത്തിനു പോലും…  അല്ലെങ്കിൽ ഇങ്ങനെയൊന്നും  സംഭവിക്കില്ലല്ലോ…
മഹി ദേവനോട് നടന്ന കാര്യങ്ങൾ പറഞ്ഞു…
എല്ലാം കേട്ടപ്പോൾ നേരിയ വേദനുടെ സുഖം അവനിലുണ്ടായി…

എത്ര  വലിയ മറവിക്കും…  എന്നിലെ സത്വവും  പ്രണയവും അവളിൽ നിന്നു മായ്ക്കുവാൻ ആകില്ലല്ലോ…  എന്നാലോചിച്ചു അവൻ നിന്നു…
ദേവാ…  മഹി അവനെ വിളിച്ചു…
മ്..  നീ പറയൂ..
അവളോട്  കാര്യങ്ങൾ എല്ലാം പറയേണ്ട  സമയം ആയി വരുന്നു..പക്ഷേ  അതു  . എങ്ങനെയാണ്..  എന്ന്  നിനക്കു വല്ല ചിന്തയും ഉണ്ടോ..? മഹി ചോദിച്ചു..

കൃത്യമായി  ഒരു പ്ലാൻ അതിനു വേണമെടാ…  ഒന്നിച്ചറിഞ്ഞാൽ  ഒരു പക്ഷേ അവളെ എനിക്ക്  നഷ്ടമായാലോ..   ദേവന്റെ മറുപടിയിൽ ഉത്കണ്ടയും ഭീതിയും നിഴലിച്ചിരുന്നു…
അതും ശരിയാണ്…
ഒന്നിച്ചു അല്ല പറയേണ്ടത്..  പതിയെ എല്ലാ സത്യങ്ങളും അവളെ അറിയിക്കണം..
പക്ഷേ  ആദ്യം അവൾ നിന്നെ   കാണണ്ടേ…  കണ്ടു കഴിയുമ്പോൾ…. പറയാൻ വന്നത് മുഴുവപ്പിക്കാനാകാതെ .. മഹി നിന്നു..
എന്താടാ നീ നിർത്തിയത്..?

അവൾ എന്നെ കണ്ടാൽ  എന്നെ വെറുക്കുമോ എന്നൊരു ഭയം നിനക്ക് ഉണ്ടല്ലേ…
പക്ഷേ എനിക്കിപ്പോഴും വിശ്വാസം ഉണ്ടെടാ അവൾ എന്നെ സ്വീകരിക്കുമെന്ന്…
കാരണം അത്രയും അവൾ എന്നെ സ്നേഹിച്ചിരുന്നു….

ഹ്മ്മ്  നിന്റെ വിശ്വാസം തന്നെ നടക്കട്ടെ… എന്നാൽ ഞാൻ  ഇറങ്ങുന്നെടാ…  നേരം ഒരുപാടായില്ലേ…  അവൾ കാത്തിരിക്കുന്നുണ്ടാവും  അല്ലേൽ തന്നെ അവൾ അല്പം ഗൗരവത്തിൽ ആണ് ….
: മ്മ് …  അപ്പോൾ  ഗുഡ് നൈറ്റ്‌
: മഹി  പോയിട്ടും അവന്റെ വാക്കുകൾ ദേവന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു…
അവൻ പറയാൻ മടിച്ചുവെങ്കിലും ..  എല്ലാം അറിഞ്ഞു കഴിയുമ്പോൾ ആതിര തന്നെ വെറുക്കുമോ എന്ന പേടി അവനിലും നിഴലിച്ചിരുന്നു….

അവന്റെ ചിന്തകൾക്ക് തിരശീല ഇട്ടുകൊണ്ട് ആതിയുടെ മുഖം അവന്റെ ഫോണിൽ തെളിഞ്ഞു…  ആതി കാളിങ്….
ദേവൻ ആവേശത്തോടെ അവളുടെ കാൾ കട്ട്‌ ചെയ്തു ശേഷം തന്റെ നമ്പറിൽ  നിന്നും തിരിച്ചു വിളിച്ചു…
ഹലോ…
എന്താ മോളേ …  പതിവില്ലാതെ  നിന്റെ വിളി… അതും ഈ സമയത്ത്..
പതിവില്ലാതെയോ..  എപ്പോഴും കട്ട്‌ ചെയ്യുന്നത് മഹിയല്ലേ…  മറ്റേ നമ്പറിൽ വിളിച്ചാലും  മെസ്സേജ്  അയച്ചാലും മറുപടി കിട്ടാറില്ല…  അതാണ്  എന്നെ വിളിക്കുന്ന ഈ നമ്പറിൽ ഇന്ന് വിളിക്കാമെന്ന്  കരുതിയത്…
അവൾ വാ തോരാതെ പരാതികൾ പറയുന്നുണ്ട്…
പാവത്തിനറിയില്ലല്ലോ മഹിയുടെ നമ്പർ ആണ് എടുക്കാത്തത് എന്ന്… എടുക്കുന്നത് എന്റെ നമ്പർ ആണെന്നും…
ദേവൻ പുഞ്ചിരിച്ചു..
നീയെന്താ  മഹി ചിരിക്കുവാണോ…
അവൾക്ക് ശുണ്ഠി കൂടി വന്നു…

ഇല്ലെടി..  നീ പറഞ്ഞോ ഞാൻ കേട്ടോളാം…
ആഹാ അപ്പോൾ ഇന്നും ഞാൻ പറയുന്നത് കേൾക്കാനേ നേരമുള്ളോ…  എന്നോടെന്താ ഒന്നും  പറയാനില്ലേ..? അവളുടെ പരിഭവങ്ങൾ  കൂടി വന്നു..
ആഹാ  അങ്ങനെയാണോ…  എങ്കിൽ  ഇന്ന് ഞാൻ ഒരു ആഗ്രഹം പറയട്ടെ…  ദേവൻ അവളോട്‌  ചോദിച്ചു..
ആഹാ  ആഗ്രഹങ്ങളൊക്കയുണ്ടോ  അപ്പോൾ   പറഞ്ഞോളൂ…   അവൾ  ആകാംഷയോടെ തിരക്കി..

നിനക്ക് എന്നെ ദേവാന്നു വിളിക്കാമോ…?
ദേവൻ ആ പേരും ആ ശബ്ദവും അതിയുടെ ഉള്ളിൽ   ഓർമകളുടെ വേലിയേറ്റം തന്നെ തീർത്തു…
ദേവൻ..  അവൾ പിന്നെയും ആ പേര്  ഉരുവിട്ടു…
അതേ മോളേ നിന്റെ ദേവൻ…
തിരുവാതിര  നക്ഷത്രക്കാരി ആയ എന്റെ അതിയുടെ ഇഷ്ട  ദേവൻ …  മഹാ ദേവനല്ലേ …  അതുകൊണ്ട് ഞാൻ മഹാ ദേവൻ ആകാം  എന്ന്കരുതി..

മഹാദേവൻ..   ആ പേര് അവളുടെ ഉള്ളിൽ തറച്ചു കയറിയത് പോലെ…  എന്തിനെന്നറിയാതെ…  മിഴിനീര് പ്രവാഹം avaളുടെ  കവിള്കളെ നനച്ചു കൊണ്ടേയിരുന്നു….
അവളുടെ മനസ്സിനെ പിടിച്ചു നിർത്താൻ പറ്റാതെ അവൾ അലറി കരഞ്ഞു…
ആതി… മോളേ …  നീ കരയരുത്…  നിനക്കിഷ്ടമല്ലെങ്കിൽ  നീ എന്നെ അങ്ങനെ വിളിക്കണമെന്നില്ല…
നീ അതിനു കരയുന്നതെന്തിനാണ്..ഞാൻ വെറുമൊരു ആഗ്രഹമല്ലേ പറഞ്ഞോളു…
അവൻ പരിഭ്രാമത്തോടെ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

അറിയില്ല മഹി ആ പേര് എന്നെ കൊല്ലുന്നത് പോലെ….  എന്തൊക്കെയോ ഒരു ഭാരം എനിക്കു ഉള്ളിൽ നിറഞ്ഞു നില്കുന്നു…  പ്രിയപ്പെട്ടതെന്തോ കൈവിട്ട് പോയപോലെ…

തുടരും

LEAVE A REPLY

Please enter your comment!
Please enter your name here