Home തുടർകഥകൾ എന്റെ കാര്യത്തിൽ ആരും ഇടപടേണ്ട ആവശ്യം ഇല്ല. ആരും രക്ഷകൻ ആവുകയും വേണ്ട… Part –...

എന്റെ കാര്യത്തിൽ ആരും ഇടപടേണ്ട ആവശ്യം ഇല്ല. ആരും രക്ഷകൻ ആവുകയും വേണ്ട… Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 12

ശ്രീഭദ്ര I need explanation അവിടെ എന്താണ് സംഭവിച്ചത്? പ്രിൻസിപ്പൾന്റെ ചോദ്യത്തിനു മുന്നിൽ ഒന്നും മിണ്ടാതെ അവൾ തല കുനിച്ചു നിന്ന് കരയാൻ തുടങ്ങി.

സഞ്ജയ് പുറത്തു നിൽക്കൂ. അവൻ പുറത്തേക്ക് പോയി. കരഞ്ഞു കൊണ്ടിരിക്കുന്ന ഭദ്രയെ കണ്ടപ്പോൾ അവന്റെ നെഞ്ച് പിടയുകയായിരുന്നു.
ഇനി പറയൂ കുട്ടി ആരേയും പേടിക്കേണ്ട. ടീച്ചേർസും അവളോട് ചോദിച്ചു കൊണ്ടിരുന്നു. പെട്ടന്ന് സഞ്ജു കയറി വന്ന് പറഞ്ഞു ഞാൻ misbehave ചെയ്തിട്ടാണ് ഭദ്രയുടെ ഭാഗത്ത് അല്ല തെറ്റ്. എന്നിട്ട് പുറത്തേക്ക് പോയി.

ആണോ ഭദ്ര? പ്രിൻസിപ്പാൾ ചോദിച്ചു. അവൾ ഒന്നു പതറിശേഷം തല കുനിച്ചു സമ്മതിച്ചു.
കുട്ടി ഇവിടെ ഒരു ഒപ്പ് ഇടൂ. ഇത് പരാതി നൽകേണ്ട കേസ്സ് ആണ്. ഭദ്ര തല പൊന്തിച്ചു നോക്കി. അവൾ ആകെ തരിച്ചു നിന്നു.
സാർ കേസ്സ് ഒന്നും വേണ്ട പ്ലീസ്. അവൾ കരഞ്ഞുകൊണ്ട് അപേക്ഷിച്ചു. കുട്ടി പരാതി നൽകേണ്ടത് നമ്മുടെ rule and regulations ൽ ഉള്ളതാണ്. ഇവിടെ ഒപ്പിടു. എല്ലാവരും അവളെ നിർബന്ധിച്ചു. വീട്ടിൽ ഒക്കെ അറിഞ്ഞാൽ ഭയങ്കര പ്രശ്നമാകും പിന്നെ എനിക്ക് എക്സാം വരെ എഴുതാൻ പറ്റിയെന്നു വരില്ല പ്ലീസ് സാർ. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.

ഓക്കെ എന്തായലും കുട്ടിക്ക് തീരുമാനിക്കാം. സഞ്ജയ്ക്ക് വാണിങ്ങ് കൊടുത്തതാണ് അടുത്തത് ഡിസ്മിസ്സ് ആന്നെന്ന്.
സാർ രണ്ട് ആഴ്ച കഴിഞ്ഞാൽ എക്സാം അല്ലെ ഇപ്പോൾ പുറത്താക്കിയാൽ എക്സാം എഴുതാൻ സാധിക്കില്ലല്ലോ.? അത് അവൻ ചിന്തിക്കേണ്ടതാണല്ലോ.

വേണ്ട സാർ ഞാൻ കാരണം ഒരാൾ എക്സാം എഴുതാൻ പറ്റാതെ ആവണ്ട. അവനെ പുറത്താക്കരുത് സാർ ഭദ്രയുടെ ശബ്ദം പേടി കാരണം താഴ്ന്നു വന്നിരുന്നു. അവളെ ഒന്ന് നോക്കിയതിനു ശേഷം പ്രിൻസിപ്പാൽ പറഞ്ഞു.

പിന്നേ ഒരു Action ഉം എടുക്കേണ്ടേ.? അയാളുടെ ശബ്ദം കനത്തു. ഭദ്ര പേടിച്ച് പോയി. ഒരു ടീച്ചർ പറഞ്ഞു. രണ്ട് ആഴ്ചത്തേക്ക് സസ്പെൻഷൻ കൊടുത്തോളൂ സാർ അതാണ് നല്ലത്. പിന്നെ എക്സാം എഴുതാൻ പറ്റാത്തതിൽ students union ഇടപെട്ടാൽ കൂടുതൽ പ്രശ്നം ആകും.
അവസാനം സസ്പെൻഷനിൽ ഒതുക്കി.

പുറത്തിറങ്ങിയപ്പോൾ അനു അവളെ ഹോസ്റ്റലിലേക്ക് കൂട്ടി കൊണ്ട് പോയി.
പിന്നേ ഒരാഴ്ച ക്ലാസ്സ് ഉണ്ടായിരുന്നു. ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് പോകുന്ന വഴിക്ക് രോഹൻ ഭദ്രയെ തടഞ്ഞു നിർത്തി പറഞ്ഞു. നീ എന്താ വിചാരിച്ചേ നിന്നോട് സംസാരിക്കാൻ ആണ് അവൻ അന്ന് നിന്നോട് അങ്ങനെ പെരുമാറിയത് എന്നോ.? ഭദ്ര പിന്നെ എന്തിനാ എന്ന രീതിയിൽ അവനെ നോക്കി. അന്ന് കളർ പൗഡർ അലർജി ആണെന്ന് പറഞ്ഞ് നീ ക്ലാസ്സിലേക്ക് പോയില്ലേ. നീ പോകുന്നത് കണ്ട് നിങ്ങൾടെ ക്ലാസ്സിലെ പിള്ളേർ നിന്നെ കാത്തു നിൽപ് ഉണ്ടായിരുന്നു. എടാ അവൾക്ക് ശ്വാസം മുട്ടാണ് സുഖമില്ലാതെ ആകും എന്നൊക്കെ പറഞ്ഞ് ടെൻഷൻ അടിച്ച് നിന്നെ അങ്ങോട്ട് പോകുന്നത് തടയാൻ വന്നതാണ് അവൻ അറിയുവോ.? ഭദ്ര അത്ഭുതപ്പെട്ടു. നീ എക്സാം എഴുതുന്നത് ഇല്ലാതെ ആവരുത് എന്നു കരുതി വന്ന അവന് നീ കൊടുത്തത് സസ്പെൻഷൻ നന്നായി. രോഹൻ അവളെ കുറ്റപെടുത്തി.

സങ്കടം മറിച്ച് വച്ച് അവൾ ദേഷ്യത്തോടെ പറഞ്ഞു. എന്റെ കാര്യത്തിൽ ആരും ഇടപടേണ്ട ആവശ്യം ഇല്ല. ആരും രക്ഷകൻ ആവുകയും വേണ്ട. കേട്ടല്ലോ. ഒരു സോറി പ്രതീക്ഷിച്ചു നിന്ന രോഹനും അനുവും അമ്പരന്നു പോയി.. ഹോസ്റ്റലിൽ എത്തിയപ്പോൾ അനു ചോദിച്ചു നീ എന്തിനാടാ അങ്ങനെ പറഞ്ഞത്. ഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഭദ്ര അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു. സോറി പറഞ്ഞ് പിന്നേയും ഒരു സോഫ്റ്റ കോണിന്റെ പേരിൽ ആദ്യവും അവൻ എന്റെ പുറകേ നടന്നാൽ എനിക്കറിയാം ഞാൻ പറഞ്ഞത് മോശമായ്‌പ്പോയെന്ന് രോഹനും വിഷമമായി എന്നറിയാം. ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുവാ ഇനിയും എനിക്ക് ഒന്നിനും വയ്യടാ.
പ്രിൻസിപ്പാളിന്റെ റൂമിൽ നടന്നതും അവൾ അനുവിനോട് പറഞ്ഞു. അനു അവളെ ആശ്വസിപ്പിച്ചു. സ്റ്റഡി ലീവും കഴിഞ്ഞ് എക്സാം തുടങ്ങി.സഞ്ജുവിനെ തിരയുന്ന കണ്ണുകളെ അവൾ സ്വയം നിയന്ത്രിച്ചു. അവനോടുള്ള തന്റെ ദേഷ്യം കുറയാതെ അവൾ ശ്രദ്ധിച്ചു.
എപ്പോഴും കെമിസ്ട്രികാർ കൂടെ ഉണ്ടായിരുന്ന എക്സാം ഹാളിൽ ഇത്തവണ മാതസ് സ്റ്റുഡന്റസ് ആയിരുന്നു. ഇല്ലായിരുന്നെങ്കിൽ സഞ്ജയ്യുടെ കൂടെ ഇരുന്ന് എക്സാം എഴുതേണ്ടി വന്നേനെ അവൾ ചിന്തിച്ചു.

അവസാന പരീക്ഷയും കഴിഞ്ഞു. വീട്ടിലേക്ക് തിരിച്ചു പോകാറായി. ഒരുപാട് വിഷമം തോന്നി. ഹോസ്റ്റൽ ജീവിതം, കോളേജ് ഒക്കെ വിട്ടു പിരിയുക. തന്റെ എന്ന് അഹങ്കാരത്തോടെ അധികാരത്തോടെ കോളേജിനേയും ഹോസ്റ്റൽ മുറിയേയും പറയാൻ പറ്റില്ല എന്ന യാഥാർത്ഥ്യം അവൾ തിരിച്ചറിയുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും നല്ല ഓർമ്മകൾ തനിക്ക് പ്രീയപ്പെട്ട പലതും ഉപേക്ഷിച്ചു പോകുന്നതായ് ഉള്ള അനുഭവം. അതുപോലെ അനുവിനേയും ഫ്രണ്ട്സ് എല്ലാവരേയും പിരിയുന്ന വിഷമം.

തന്റെ കണ്ണുകൾ അവസാനമായി സഞ്ജുവിനെ കാണാൻ വേണ്ടി ആഗ്രഹിച്ചിരുന്നോ അറിയില്ല.
B.ed ന് ചേർന്നു. 2 വർഷം കഴിഞ്ഞിട്ടും ഒരിക്കൽ പോലും അവനെ കാണുകയോ. എന്തിന് അവനെ കുറിച്ച് ഒന്നും അറിയാൻ പോലും സാധിച്ചിട്ടില്ല. അന്വേഷിച്ചിട്ടും ഇല്ല.

എന്നിട്ട് ഇപ്പോൾ ഒരു കല്ല്യാണാലോചനയിലൂടെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
അവൾ പുച്ഛത്തോടെ ചിന്തിച്ചു.
സമയം നോക്കിയപ്പോൾ ആണ് ഭദ്രയക്ക് മനസ്സിലായത് താൻ കുറേ നേരമായി ഇവിടെ വന്നിരിക്കാൻ തുടങ്ങിയിട്ട് എന്ന്.

 

തുടരും😇

( പാസ്റ്റ് ഇതോടെ അവസാനിച്ചുട്ടോ..😁 സപ്പോർട്ടിനു നന്ദി.☺️)

LEAVE A REPLY

Please enter your comment!
Please enter your name here