Home തുടർകഥകൾ ഐശുവിന്റ കൈ പിടിച്ചു ഉപ്പ അരികിൽ ഇരുത്തി. സന്തോഷവും അത്ഭുതവും കൊണ്ട് ഐശുവിന്റ മുഖം...

ഐശുവിന്റ കൈ പിടിച്ചു ഉപ്പ അരികിൽ ഇരുത്തി. സന്തോഷവും അത്ഭുതവും കൊണ്ട് ഐശുവിന്റ മുഖം വിടർന്നു.. Part – 16

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -16

ഇന്ന് രാത്രി ഇനിയും ഫോണിന്റെ കാര്യം ഷാനുക്ക പറയുമായിരിക്കും. നാളെ രാവിലെ എന്നെ കാണുമ്പോൾ അവന്റെ അവസ്ഥ എന്തായിരിക്കും. ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞു അറിയാതെ എപ്പഴോ അവൾ മയങ്ങിപ്പോയി
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഷാനു ഷാക്കിറിന് വിളിച്ചു. എന്താ ഇന്ന് ഫോൺ വാങ്ങാൻ പറ്റിയില്ലേ.. അവൻ മറുപടി ഒന്നും പറഞ്ഞില്ല. ഇന്ന് വരുമ്പോൾ അത് വാങ്ങി വന്നൂടെ.ഷാനു ചോദിച്ചു.. എനിക്ക് ടൈം ഇല്ല ഇക്കാക്ക.. ഷിഫയോട് വിളിച്ചു പറ.മേക്കപ് കഴിഞ്ഞാൽ വാങ്ങാനും ബ്യൂട്ടിപാർലറിലും ഒക്കെ ആയി അവൾ എപ്പോഴും ടൗണിൽ പോകുന്നതല്ലേ.. എനിക്ക് ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ സമയം കിട്ടാറില്ല. ശാക്കിർ സമാദാന പരമായി മറുപടി കൊടുത്തു. ആ എന്നാൽ ഞാൻ വിളിക്കാം. ഷാനു ഫോൺ വെചു. പിറ്റേന്ന് രാവിലെ എണീറ്റു എന്നത്തേയും പോലെ ചായ കുടിക്കാൻ ഇരുന്നു. ശാക്കിർ ഒന്നും പറഞ്ഞില്ല. അവൾക്കു സമാദാനമായി. കയ്യ് കഴുകി അവൻ എണീറ്റു പോയി, അൽഹംദുലില്ലാഹ് ഐഷു റബ്ബിനെ സ്തുതിച്ചു.

അപ്പോഴേക്കും ഐശുവിന്റ ഫോൺ ശബ്ദിച്ചു. എന്റെ ഉപ്പ ആയിരിക്കും. ഇന്നലത്തെ ടെൻഷൻ കാരണം ആർക്കും വിളിച്ചിരുന്നില്ല, ഷാനുവിന്റെ കാൾ പോലും എടുക്കാൻ നിന്നിട്ടില്ല. അതും മനസ്സിൽ കരുതി അവൾ റൂമിൽ എത്തി.പ്രതീക്ഷിച്ച പോലെ അത് ഉപ്പാടെ കാൾ ആയിരുന്നു. അസ്സലാമുഅലൈകും മോളെ.. അവൾ ഉപ്പാക് സലാം മടക്കി, വിശേഷങ്ങൾ തിരക്കി.. ഹംസുക്കയുടെ സംസാരത്തിൽ ഒരു സന്തോഷം ഉള്ളതായി ഐഷുവിനു തോന്നി. എന്താ ഉപ്പാ, എവിടെ കുട്ടികൾ, എന്താ ഒരു സന്തോഷം,, ഐഷു ചോദിച്ചു. ഞാൻ ഫാത്തിമയുടെ കയ്യിൽ കൊടുക്കാം അതും പറഞ്ഞു ഉപ്പ ഫോൺ കൈമാറി ഫാത്തിമ സലാം പറഞ്ഞു. ഇത്താത്ത ഉപ്പ ഇന്നലെ പുതിയ ഒരു ഫോൺ വാങ്ങിയിട്ടുണ്ട്. ഞങ്ങള്ക്ക് ഇത്താതാനേ കാണാൻ, പിന്നെ ക്ലാസ്സ്‌ ഗ്രൂപ്പ്‌ ഒക്കെ ഉണ്ട്. അതിലൊക്കെ പഠിക്കാൻ ഉള്ളത് വരുന്നുണ്ട്. വട്സപ് എടുത്തു. മിസ്‌രിക്കും, ഷഹലക്കും ഗ്രൂപ്പ്‌ ഉണ്ട്. അങ്ങനെ ഒരു നൂറു കാര്യങ്ങൾ അവൾ പറയുന്നുണ്ടെങ്കിലും ഐഷുവിനു ഒന്നും കേൾക്കാൻ പറ്റിയിരുന്നില്ല. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. എന്നാ ഞാൻ ഇനി കുറച്ചു കഴിഞ്ഞു വീഡിയോ കാൾ ചെയ്യാം അത് പറഞ്ഞു ഐഷു ഫോൺ ഓഫാക്കി.

വേഗം വുളു എടുത്തു രണ്ടു റക്അത് നിസ്കരിച്ചു. അല്ലാഹുവിനെ സ്തുതിച്ചു. കാരുണ്യ വനായ അല്ലാഹുവേ… നിനക്ക് സ്തുതി റബ്ബേ.ഒന്ന് കരഞ്ഞു വിളിക്കുമ്പോൾ വിളി കേൾക്കാനും ഉത്തരം നൽകാനും നിനക്ക് മാത്രമാണ് കഴിവ് റബ്ബേ.. എന്റെ പ്രാർത്ഥന ഇതിൽ നിന്ന് ഒരു രക്ഷക്ക് വേണ്ടി മാത്രം ആയിരുന്നു അല്ലാഹ്.. ഇതിപ്പോൾ ഇരട്ടി സന്തോഷമാക്കി നീ എനിക്ക് നൽകിയല്ലോ. അവൾ ഒരുപാട് നേരം ദുആ ചെയ്തു. പിന്നെ ഫോൺ എടുത്തു ഷാനുക്കക് മെസ്സേജ് അയച്ചു. ഷാനിക്കാ.. അവിടെ ഉപ്പ ഒരു ഫോൺ വാങ്ങിയിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ വിളിച്ചിരുന്നു. വളരെ സന്തോഷതിലാ ഞാൻ. ഇനി ഷാക്കിറിനെ വിളിച്ചു ഫോൺ കിട്ടി എന്ന് പറയണം.. ഷാനു മെസ്സേജ് നോക്കി. അൽഹംദുലില്ലാഹ് എന്ന് റിപ്ലൈ കൊടുത്തു അവൾക്..

ഷിഫാക് വിളിക്കാൻ നിന്നതായിരുന്നു , ഇനിയിപ്പോ തത്കാലം അത് മതി. നാട്ടിൽ വരുമ്പോൾ പുതിയ ഒരെണ്ണം കൂടി വാങ്ങിക്കാം എന്ന് കൂടി മെസ്സേജ് ഇട്ട് അവൻ പോയി… ഐഷു പിന്നെ വീട്ടിലേക് വീഡിയോ കാൾ ചെയ്തു. എല്ലാരേയും കണ്ണ് നിറയെ കണ്ടു. അവൾക്കു നല്ല സന്തോഷം തോന്നി. കൂടെ അല്ലാഹ് ഉണ്ടെങ്കിൽ പിന്നെ എന്തിന് സങ്കടം വേണം.. അവൾ വീണ്ടും വീണ്ടും റബ്ബിനെ സ്തുതി ചെയ്തു കൊണ്ടിരുന്നു.
പിന്നെ ഫോൺ വിളി കഴിഞ്ഞു പുറത്തിറങ്ങി. ഇന്ന് റസിയാത്തയുടെ അടുത്ത് പോയിട്ടില്ല. അവൾ വേഗം അടുക്കളയിൽ എത്തി.

ഐഷുവിനെ കണ്ട പാടെ റസിയാത്ത ചായ നീട്ടി. മോൾ ഇന്ന് ഉണരാൻ വൈകിയോ.. ഞാൻ റൂമിൽ വന്നു വിളിക്കാൻ നിലക്കായിരുന്നു. എന്നും കാണുന്ന ടൈം കഴിഞ്ഞു. ഇതെന്താ പറ്റി ഇന്ന്.. റസിയാത്ത സ്നേഹത്തോടെ ചോദിച്ചു. ഇന്ന് വീട്ടിൽ നിന്നും വീഡിയോ കാൾ ചെയ്തു റസിയാത്ത.. അങ്ങനെ ടൈം പോയത് അറിഞ്ഞില്ല. ആ മോളെ എന്താ ശാക്കിർ അന്ന് മോളോട്….. വാക്കുകൾ മുഴുവൻ വരാതെ റസിയാത്ത നിർത്തി. അത് ഒന്നുമില്ല റസിയാത്ത.. അവൻ കുട്ടിയല്ലേ.. സ്വഭാവം പെട്ടന്ന് ദേഷ്യം വരുന്നതും ആണല്ലോ.. അവന്റെ എന്തോ തിരിഞ്ഞു കാണാത്ത കലിപ്പിൽ ഇറങ്ങി വന്നതാ.. എന്നെ ആണല്ലോ കണ്ടത്, അപ്പോൾ എന്നോട് ചോദിക്കുകയായിരുന്നുഐശുപറഞ്ഞു ..

ഷാനുവിനെ പോലെ അല്ല ശാക്കിർ. ദേഷ്യം, വാശി, എല്ലാം കൂടുതലാ, പിന്നെ പാവങ്ങളെ പുച്ഛം ആണ് അവന്ന്. എന്നോട് ഒരു വാക്ക് പോലും മിണ്ടാൻ വരില്ല, പിന്നെ വലിയ വീട്ടിലെ മക്കൾ അല്ലെ.. ഞാനും ഒന്നും ചോദിക്കാൻ പോകാറില്ല.. റസിയാത്ത പറഞ്ഞു നിർത്തി. ഐഷു ഒന്ന് പുഞ്ചിരിച്ചു…

ഉച്ചക്ക് ഉള്ള മീൻ വെട്ടി കൊണ്ടിരിക്കുമ്പോൾ റസിയാത്തക്ക് ഒരു ഫോൺ വന്നു. കുടുമ്പത്തിൽ ആരോ മരിച്ചു. റസിയാത്ത തിടുക്കതിൽ മീൻ കഴുകി എടുത്തു. വെക്കാൻ സമയം ഇല്ലാഞ്ഞിട്ടും അവർക് അത് ഇട്ട് പോകാൻ നിവർത്തി ഇല്ലാതെയുള്ള മുഖം ഐഷു കണ്ടു… അവൾ ഓടി ചെന്നു. റസിയാത്ത പൊയ്ക്കോ. ഇന്ന് മീൻ കറിഞാൻ ചെയ്‌തോളാം. വേണ്ട മോളെ ഞാൻ ചെയ്തിട്ട് പോകാം.. നിനക്ക് ഇതൊന്നും ശീലം ഉണ്ടാവൂല അവർ അവളെ തടഞ്ഞു. ഐഷു സമ്മതിച്ചില്ല. നിങ്ങൾ വീട്ടിലേക് പോകാൻ നോക്കിക്കോളി റസിയാത്ത.. റസിയാത്തയുടെ കണ്ണുകൾ നിറഞ്ഞു. അന്ന് മോളുടെ അമ്മായിമ്മ മരിച്ച വിവരം അറിഞ്ഞിട്ടും ഇവിടുത്തെ പണി കഴിയാതെ പോകാൻ വൈകിയ ദിവസം അവർ ഓർത്ത് പോയി. എല്ലാം ഇട്ടെറിഞ്ഞു വേഗം വരാം എന്നും പറഞ്ഞു റസിയാത്ത പോകുന്നത് സന്തോഷത്തോടെ ഐഷു നോക്കി നിന്നു.

തീൻ മേശയിൽ വിഭവങ്ങൾ നിറഞ്ഞു. എല്ലാരും കഴിക്കാൻ ഇരുന്നു. ഉപ്പയും ഉണ്ടായിരുന്നു. മീൻ കറി ഒഴിച് ഒന്ന് രുചിച്ചു നോക്കി.. ഇന്നത്തെ മീൻ കറിക്ക് എന്താ പ്രത്യേക ടേസ്റ്റ്, നന്നായി വെച്ചിട്ടുണ്ടല്ലോ.. ഉപ്പ അപിപ്രായം പറഞ്ഞപ്പോൾ ഐഷുവിന് സന്തോഷം തോന്നി.. നല്ല നാടൻ കറി. വെല്ലിമ്മ പിന്നെയും ചോറ് എടുത്തു. ഉമ്മ ഒന്നും മിണ്ടാതെ കഴിക്കുന്നു. ഇടയിൽ ശാക്കിർ കയറി വന്നു. കൈ കഴുകി വന്നിരുന്നു, പച്ചക്കറി എടുത്തു ചോറിൽ ഒഴിക്കാൻ നിന്നപ്പോൾ ഉപ്പ പറഞ്ഞു. ആ മീൻ കറി കൂട്ടി നോക്.. അവൻ അതെടുത്തു ഉപ്പാടെ മുഖത്ത് നോക്കി. ഇതെന്താ ഇന്ന് റസിയാത്ത സ്പെഷ്യൽ ആയി ഉണ്ടാക്കിയല്ലോ.. നല്ല ടേസ്റ്റ് ഉണ്ട്. അവനും അത് പറഞ്ഞപ്പോൾ ഐഷുവിന്റെ കണ്ണുകൾ തിളങ്ങി.

ഉമ്മ അവളുടെ മുഖത്തെക് ഒന്ന് നോക്കിയിട്ട് ചോദിച്ചു. ഐഷു കറികൾ എല്ലാം ഉണ്ടാക്കുമോ.. ഉപ്പ ഉമ്മാന്റെ മുഖത്തു നോക്കി. അപ്പൊ റസിയ എവിടെ പോയി.. മോളാണോ ഇന്ന് കറി വെച്ചത്.. ആഹാ എന്നിട്ട് മിണ്ടാതെ ഇരിക്കുന്നോ..നല്ല അസ്സലായിട്ടുണ്ട് മോളെ ഉപ്പ വീണ്ടും അഭിനന്ദന്ദിച്ചു.

ഐഷു വെച്ചതാണെന്ന് അറിഞ്ഞപ്പോൾ ശാക്കിർ ഒന്നും മിണ്ടാതെ കുറച്ചു കഴിച്ചു വേഗം എഴുന്നേറ്റു. കുട്ടികൾ ആയാൽ ഇങ്ങനെ വേണം. എല്ലാം പഠിക്കുന്നത് നല്ലതാ.. ഇവിടെ ആർക്കും ഒന്നും അറിയതോണ്ടാ പണിക്കാരെ കിട്ടിയില്ലെങ്കിൽ പുറത്ത് നിന്ന് കഴിക്കേണ്ടി വരുന്നത്.എന്നും പറഞ്ഞു ഉപ്പ ഉമ്മാനെ ഒന്ന് ഇരുത്തി നോക്കി എണീറ്റു. ഉമ്മയും ഒന്നും മിണ്ടാതെ എഴുന്നേറ്റു.

രാത്രി ഷാനുക്ക വിളിച്ചപ്പോൾ മീൻ കറിയുടെ കാര്യം ആണ് ആദ്യം പറഞ്ഞത്. ഉപ്പ മെസ്സേജ് അയച്ചു പോലും. നന്നായിട്ടുണ്ട് എന്ന്. അവൾക്കു അത്ഭുതം തോന്നി. ഈ തറവാട്ടിൽ ആരും അടുക്കളയിൽ കയറിയിട്ടില്ല എന്ന് അവൾക്കു ഉറപ്പായി. രാവിലെ പതിവ് പോലെ എണീറ്റു പുറത്തു വന്നപ്പോൾ ഉപ്പ പത്രം വായിച്ചു ഇരിക്കുന്നു . ഇതെന്തു പറ്റി, ഇന്ന് നേരത്തെ ആണല്ലോ എന്ന് മനസ്സിൽ വിചാരിച്ചു അവൾ തന്നെ ചായയുമായി ഉപ്പാടെ അരികിൽ ചെന്നു. വല്ലപ്പോഴും മുഖത്ത് നോക്കി ചിരിക്കും എന്നല്ലാതെ ഉപ്പ അവളോട്‌ ഒന്നും സംസാരിക്കാറില്ല. ഇന്നലെ മീൻ കറിയുടെ കാര്യം പറഞ്ഞത് മാത്രം.

ആരോടും കൂടുതൽ വർത്താനം ആരും പറയുന്നത് അവിടെ അവൾ കണ്ടിട്ടില്ല. ഉമ്മ ഏതു നേരവും ഫോണിൽ ആരോടെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കുന്നത് കാണാം. ഉപ്പ വീട്ടിൽ അധികം ഉണ്ടാവാറില്ല. ശാക്കിർ വന്നാൽ തന്നെ മുകളിൽ റൂമിൽ തന്നെ. കഴിക്കാൻ മാത്രം ഇറങ്ങി വരും. ഷിഫാ വന്നാൽ പിന്നെ ഉമ്മയും മോളും ഷാദിയും അങ്ങനെ കൂടി ഇരിക്കും. ഐഷുവും അവരുടെ കൂടെ ഇരിക്കും. അതിനു ഷിഫാ അധികം വരാറില്ല.. ഐഷു ഉപ്പാന്റെ അടുത്ത് ചെന്നു .

ഉപ്പാ ഇതാ ചായ അവൾ കപ്പ്‌ നീട്ടി. ചായ വാങ്ങി ഒന്നു മൊത്തി അദ്ദേഹം അവളെ നോക്കി. ഇതെന്താ ഇത്രയും നേരത്തെ എണീറ്റു വന്നത്,, ഉപ്പ അവളോട്‌ ചോദിച്ചു.. ആ കുട്ടി എന്നും അതിരാവിലെ എണീറ്റു വരാരുണ്ട്. മറുപടി പറഞ്ഞത് റസിയാത്ത ആണ്. ആണോ മോളെ. ഉപ്പ ചോദിച്ചു. എന്നാ മോൾ ഇവിടെ ഇരിക്ക്.. ഞാൻ ഒന്ന് ചോദിക്കട്ടെ എന്നും പറഞ്ഞു ഐശുവിന്റ കൈ പിടിച്ചു ഉപ്പ അരികിൽ ഇരുത്തി.

സന്തോഷവും അത്ഭുതവും കൊണ്ട് ഐശുവിന്റ മുഖം വിടർന്നു.. എന്തിനാ മോൾ ഇത്രയും നേരത്തെ ഉണരുന്നതൊക്കെ.. ഉപ്പ ചോദിച്ചു.. ഉപ്പാ ഞാൻ സുബ്ഹി നിസ്കരിക്കാൻ വേണ്ടി എണീക്കും. പിന്നെ ഉറങ്ങാറില്ല. അപ്പോഴേക്കും സമദ് ഹാജിക്ക് ഒരു കാൾ വന്നു. അദ്ദേഹം ദൃതിയിൽ വണ്ടി പുറത്തു പോയി.പെട്ടന്ന് തിരിച്ചു വന്ന ഉപ്പാടെ മുഖത്ത് ഒരു വെപ്രാളം ഉണ്ടായിരുന്നു..

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here