Home തുടർകഥകൾ ഇവനെ പോലെ ഒരു ചതിയനു വേണ്ടി ഞാൻ എന്തെല്ലാം ത്യജിക്കാൻ തീരുമാനിച്ചു… Part – 2

ഇവനെ പോലെ ഒരു ചതിയനു വേണ്ടി ഞാൻ എന്തെല്ലാം ത്യജിക്കാൻ തീരുമാനിച്ചു… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 2

ഞാൻ പിന്നെയും ആദിയുടെ ഫോണിലേക്ക്  വിളിച്ചു നോക്കി, എന്റെ ശ്രമങ്ങൾ വിഭലമായി. എന്റെ രക്തയോട്ടം നിലച്ചത് പോലെ തോന്നുന്നു. ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥ അല്പ  സമയങ്ങൾക്ക് ശേഷം ഞാൻ  സ്വയബോധത്തിലേക്ക്  തിരിച്ചെത്താൻ തുടങ്ങി . ആദിക്ക്  എന്നോട്  ഒട്ടും  സ്നേഹം ഇല്ലെയിരുന്നോ,….ഇത്രയും നാൾ  അവൻ സ്നേഹം നടിച്ചു എന്നെ ചതിക്കുവായിരുന്നോ….. ഒരുമിച്ചു ജീവിക്കാനുള്ള സ്വപ്‌നങ്ങൾ  നൽകി  അവൻ എന്നെ കൊണ്ടു വിഡ്ഢി വേഷം കെട്ടിക്കുവായിരുന്നോ….. ഇതൊക്ക   ഓർത്തു  കരഞ്ഞു തളർന്ന് എപ്പോളോ ഞാൻ  ഉറങ്ങിപ്പോയി  .സാദാരണ ഉണരുന്നതിലും കുറച്ചു ലേറ്റായിട്ടാണ് ഞാൻ രാവിലെ ഉണർന്നത്  .രാത്രിയിൽ സംഭവിച്ചത്  ഒരു സ്വപ്നമല്ലല്ലോ  എന്നു തീർച്ചപെടുത്തുവാൻ  ഒരിക്കൽ കൂടി എന്റെ  ഫോണിലേക്കു നോക്കി.അതൊന്നും  സ്വപ്നമായിരുന്നില്ലാ എന്നെനിക്ക് ബോദ്യമായി.

കഥകളും  കവിതകളും  കുട്ടി കാലം മുതൽക്കേ എനിക്ക് ജീവനായിരുന്നു. അങ്ങനെയാണ്  ആദിത്യത്തിന്റെ  കഥകളും കവിതകളും ഫേസ്ബുക്കിലൂടെ ഞാൻ വായിക്കാൻ തുടങ്ങിയത്,അവൻ  എഴുതിയിരുന്ന  കഥകളുടെ  അഭിപ്രായങ്ങൾ പറയുമായിരുന്നു. ആ സൗഹൃദം എപ്പോളോ പ്രണയമായി തീർന്നു. അവന്റെ കഥകളിലെ നായകൻമാർ   വലിയ പോരാളികളും നക്സൽ   അനുയായികളും. സ്നേഹിക്കുന്ന പെണ്ണിനിനു വേണ്ടി സ്വന്തം ജീവൻ നൽകാൻ തയ്യാറുള്ളവരും  ആയിരുന്നു. പക്ഷെ ആ നായകന്മാർക്കുള്ള ധൈര്യം ഇവനിൽ  ഒട്ടും തന്നെ ഇല്ലല്ലോ എന്നോർത്ത് പോയി . അവന്റെ പ്രണയം  എന്റെ ശരീത്തോട് മാത്രമായിരുന്നു വെന്നു തിരിച്ചറിയാൻ ഞാൻ വൈകി പോയി… ഇവനെയാണല്ലോ ഞാൻ പ്രണയിച്ചതെന്ന്‌  ഓർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.

ഇവനെ പോലെ ഒരു ചതിയനു വേണ്ടി ഞാൻ എന്തെല്ലാം ത്യജിക്കാൻ തീരുമാനിച്ചു… ഇത്രയും നാൾ ഓമനിച്ചു വളർത്തിയ അച്ഛനമ്മയെ ഉപേക്ഷിച്ചു അവനോടൊപ്പം ജീവിക്കമെന്ന് അവൻ നിർബന്ധധിച്ചിരുന്നു.അവന്റെ ആ വാക്കുകളിൽ വിശ്വസിച്ചു അവനോടൊപ്പം ജീവിക്കുമ്പോളാണ് അവൻ ഈ ചതി ചെയ്തിരുന്നുവെങ്കിൽ മരണമല്ലാതെ മറ്റൊരു വഴികളും എനിക്ക് മുന്നിൽ കാണില്ലായിരിക്കാം. അവനുമായി  നെയ്യ്തു കൂട്ടിയ സ്വപ്‌നങ്ങൾ കാറ്റിൽ പറത്തി കൊണ്ടു , ഇനി എന്റെ ജീവിതം  അച്ഛനമ്മാരുടെ തീരുമാനം  അനുസരിച്ചു ജീവിക്കുവാൻ  ഞാൻ തീരുമാനിച്ച് ഉറപ്പിച്ചു.

അമ്മ വിളിച്ചപ്പോഴാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും തിരിച്ചു വന്നതു. എന്നോട് പെണ്ണ് കാണൽ ചടങ്ങിനായി റെഡിയാകുവാൻ പറഞ്ഞ ശേഷം തിരിച്ചു പോയി ചെറുക്കന്റെ  വീട്ടിൽ നിന്നും  ചെറുക്കനും  അമ്മയും മാത്രമേ വന്നിട്ടുള്ളു.  വേഷം വിദാനത്തിലും ആ സദസ്സിലെ സംഭാഷണരീതിയിലും പ്രായത്തെക്കാൾ പക്വത
തോന്നിക്കുന്ന വ്യക്തിത്വം ആയിരുന്നു എന്നെ കാണാൻ വന്ന  ആളുടെത് .  എന്റെ മനസ്സിൽ ആദിത്യനോടുള്ള അടങ്ങാത്ത പകയുമായി ജീവച്ഛവം പോലെ അവർക്കുമുന്നിൽ നിന്നു. ചടങ്ങുകളുടെ ഭാഗമായി
അച്ഛൻ പറഞ്ഞു………

“അവർക്കു എന്തെകിലും  സംസാരിക്കണമെങ്കിൽ ആയിക്കോട്ടെ ”
അച്ഛന്റെ വാക്കുകൾ എന്റെ കാതുകളിൽ പതിഞ്ഞപ്പോൾ,  എന്റെ മനസ്സിലെ വികാരങ്ങൾ അടക്കിപ്പിടിച്ചു കൊണ്ടു ഞാനും എന്നെ കാണാൻ വന്ന വ്യക്തിയും കൂടി  ആ സദ്ദസ്സിൽ  നിന്നും  പുറത്തെക്ക് നടന്നു , പതിയെ മുൻവാതിൽ കഴിഞ്ഞു വീടിന്റെ മുന്നിലെ തൂണിൽ ഒരു കൈയും താങ്ങി നിന്നു കൊണ്ടു അയാൾ  എന്നോട് പറഞ്ഞു….
” എന്റെ പേരു വിനോദ്, സ്വന്തമായി ഒരു ബിസ്സിനെസ്സ് ചെയ്യുന്നു ലക്ഷ്മി ഫാർമസുട്ടിക്കൽ എന്ന്  കേട്ടിട്ടുണ്ടോ  അതു ഞങ്ങളുടെ സ്ഥാപനമാണ്. കാർത്തിക എന്നല്ലേ പേര്  ഞാൻ മുഖവിര ഇല്ലാതെ കാര്യത്തിലേക്കു വരാം. ഇതു എന്റെ ആദ്യത്തെ പെണ്ണുകാണലാണ്, ഇയാളെ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്. എന്റെ മനസ്സിൽ ഇയാളെ  ആദ്യം കണ്ടപ്പോൾ  തോന്നിയാരൂ  ഇഷ്ടം എന്റെ മനസ്സിയിൽ സൂക്ഷിച്ചു. ഒരവസരം വന്നപ്പോൾ ഞാൻ  അമ്മയോടും അമ്മാവനോടും പറഞ്ഞു. ഇന്ന്‌  അത്  ഇവിടെ  വരെ എത്തിച്ചു  ഇനി കാർത്തികയുടെ അഭിപ്രായം എന്തായാലും  എന്നോട്  തുറന്നു പറയാം ”

എനിക്ക് കൂടുതൽ ഒന്നും ചിന്തിക്കേണ്ട ആവശ്യം ഉള്ളതായി തോന്നിയില്ല, എന്നെ സ്നേഹം നടിച്ചു ചതിയനോടുള്ള അമർഷമാണോ അതോ ആ വ്യക്തിയുടെ പക്വത നിറഞ്ഞ ചോദ്യമാണോ എന്നെനിക്കു അറിയില്ല   ഞാൻ “അതെ ” യെന്നു മറുപടി  പറഞ്ഞു

ഞാൻ  ആദ്മാർത്ഥമായി ഒരുവനെ സ്നേഹിച്ചു, അവൻ ഒരിക്കലും എന്നെ മനസിലാക്കുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ല.  അവന്റെ  ഇഗിതത്തിനു  വഴങ്ങാത്തിനാൽ  ആ പ്രണയം ഒരു നിമിഷം കൊണ്ടു അവൻ അവസാനിപ്പിച്ചു. ആ  നിമിഷം മുതൽ കഴിഞ്ഞതെല്ലാം വെറുമൊരു  ദുഃസ്വപ്നം മാത്രമായി എന്റെ മനസ്സിൽ അവശേഷിച്ചു .
എന്റെ പെട്ടന്നുള്ള ഉത്തരം കേട്ടിട്ടാവണം അദ്ദേഹം  ചെറുതായി ഒന്ന്  ഞെട്ടി ആ മുഖത്തെ സന്തോഷം ഞാൻ കണ്ടു. എന്നിട്ട് അദ്ദേഹം  എന്നോട് പറഞ്ഞു….. “എങ്കിൽ പിന്നെ കാർത്തികയുടെ അച്ഛനെയും  എന്റെ അമ്മയെയും ഇപ്പോൾ തന്നെ അറിയിക്കാം കാര്യാളൊക്കെ എത്രയും പെട്ടന്ന്  മുന്നോട്ടു നീക്കാമല്ലോ ” അദ്ദേഹം ഇത്രയും  പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കു അയാളിൽ തോന്നിയത് ഒരു ബഹുമാനമായിരുന്നു നട്ടലുള്ള ഒരു ആണിനോട്  ഒരു പെണ്ണിന് തോന്നുന്ന ബഹുമാനം. അത്രയും പറഞ്ഞു ഞങ്ങൾ വീടിന്  അകത്തേക്ക് നടന്നു

വിനോദേട്ടൻ അച്ഛനോട് പറഞ്ഞു……… “അച്ഛാ ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായി ബാക്കികാര്യങ്ങൾ അച്ഛനും എന്റെ അമ്മയും അമ്മാവനുമായി ആലോചിച്ചു തീരുമാനിക്കാം ”

അച്ഛനും വലിയ സന്തോഷത്തോടെ പറഞ്ഞു……..

“അതിനെന്താ മോനെ അങ്ങനെ ആയിക്കോട്ടെ അമ്മാവൻ എന്നു വരുമെമെന്നു അറിയിച്ചാൽ മതി അന്ന്  ഒരു ചെറിയ രീതിയിൽ ചടങ്ങുകൾ നടത്തി ജാതക കൈമാറ്റവും,  വിവാഹ തീയതിയും കുറിക്കാം  കഴിവതും ചിങ്ങത്തിൽ നടത്താൻ നോക്കാം ”

അച്ഛൻ വിനോദേട്ടന്റെ അമ്മയോട് ചോദിച്ചു ??

“കുട്ടികൾക്ക് ഇഷ്ടമായ സ്ഥിതിക്ക് നമ്മുക്ക് മുന്നോട്ടു പോകാല്ലോ ഇന്ദിരാമ്മ ”

“ഇന്ദിരാമ്മ”എന്നാണ് വിനോദേട്ടന്റെ അമ്മയുടെ പേരു
ഇന്ദിരാമ്മ പറഞ്ഞു….. “അവർ  പരസ്പരം ഇഷ്ടപ്പെട്ടു ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു എങ്കിൽ പിന്നെ കഴിയുന്നതിലും വേഗം നമുക്കിതങ്ങു നടത്താം , അടുത്ത ആഴ്ചയാ ചിങ്ങം ഒന്നാം തീയതി . എന്റെ ഏട്ടനെയും ബന്ധുക്കളെയും ഞാൻ ഇന്നു തന്നെ അറിയിക്കാം. അവർക്ക് എന്ന്‌  ഇവിടെ വരുവാൻ കഴിയുമെന്ന്  നാളെ ഇവിടെ വിളിച്ചു അറിയിക്കാം ”

എല്ലാ കാര്യങ്ങളും സംസാരിച്ചു തീർന്നതിന്  ശേഷം വിനോദേട്ടൻ  എന്നെ വീടിനു പുറത്തേക്കു വരുവാൻ ആഗ്യം കാണിച്ചു. ഞാൻ പുറത്തെത്തിയപ്പോൾ അദ്ദേഹത്തിന്റെ  ഫോൺ നമ്പർ എനിക്കു നൽകിയതിനു ശേഷം പറഞ്ഞു..
“കാർത്തികക്ക് സമയം കിട്ടുമ്പോൾ വിളിക്കണം ”
ഞാനത് ഒരു പുഞ്ചിരിയോടെ തല കുലിക്കി സമ്മതിച്ചു . അവർ വീട്ടിൽ നിന്നും  തിരിച്ചു.
ഞാൻ തിരികെ എന്റെ  മുറിയിൽ വന്നു.ഇനി എന്റെ ജീവിതത്തിൽ ആദിത്യൻ എന്നെ വ്യക്തിയെ കുറിച്ചു കേൾക്കുവാനോ അറിയുവാനോ ആഗ്രഹിക്കുന്നില്ല. ഒരു പുതിയ ജീവിതത്തിന്റെ തുടക്കതിനായി എന്റെ ഫോൺ ഫോർമാറ്റ്‌ ചെയ്തു പഴയ സിംകാർഡ് നശിപ്പിച്ചു ഒരു പുതിയ സിംകാർഡ് വാങ്ങി. അതിൽ  ആദ്യമായി സേവ് ചെയ്ത നമ്പർ വിനുവേട്ടന്റെതായിരുന്നു  ഞങ്ങൾ പരസ്പരം ഫോൺ ചെയ്യുവാനും മെസേജുകൾ അയക്കുവാനും തുടങ്ങി ഞങ്ങളുടെ രുചികളും അഭിരുചികളും പരസ്പരം കൈമാറി,നമ്മൾ നല്ല സുഹൃത്തുക്കളെ പോലെ ആയിരുന്നു. എനിക്കു നീരസമുള്ള ഒരു വിഷയവും സംസാരിച്ചിരുന്നില്ല പക്ഷെ എന്റെ ആഗ്രഹങ്ങൾക്കു അനുസരിച്ചായിരുന്നു കല്യാണത്തിന് വേണ്ടിയുള്ള കാര്യങ്ങൾ സജീകരിച്ചിരുന്നത് പോലും,ഞാൻ ഒരു യഥാർത്ഥ പ്രണയം എന്തെന്ന് വിനുവെട്ടനിൽ നിന്നും തിരിച്ചറിയുകയായിരുന്നു. ഒരിക്കൽ സ്നേഹിച്ചു ചതിക്കപ്പെട്ടത് കൊണ്ടാകും ഒരു പുതുമയുള്ള, ദൃഡ നിച്ഛയങ്ങളുള്ള,  നല്ല കുറെ സ്വപ്‌നങ്ങളുള്ള ഒരു പ്രണയം ഞാൻ അനുഭവിച്ചറിഞ്ഞു…..

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here