Part – 46 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : ഇന്ദു സജി
എന്റെ നല്ല പാതി… ഭാഗം 47
ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ നേരം മഹി ദേവുവിനെ നോക്കി….
കണ്ണടച്ചു കാട്ടി….
പൂജയാകട്ടെ… അതു കയ്യോടെ പൊക്കി.
ദൈവമേ മഹി സാർ നിന്നെ അല്ലേ സൈറ്റ് അടിച്ചു കാണിച്ചത്…
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്
: നിനക്കെന്താ പെണ്ണേ വട്ടായോ…
ദേവു ഒന്നുമറിയാത്തത് പോലെ പൂജയോട് ചോദിച്ചു..
ഏഹ് നീ കണ്ടില്ലേ അപ്പോൾ സാറ് നിന്നെ കണ്ണിറുക്കി കാട്ടിയത്…
ഇല്ല..
ഡീ ഗായു നീ ഇവൾ പറയുന്നത് കേട്ടോ..?
ഏഹ് എന്നാടി ഞാൻ ഒന്നും കെട്ടില്ലാരുന്നു.. അവൾ മറുപടി നൽകി
ഇവള് പറയുന്നു മഹി സാർ എന്നെ കണ്ണിറുക്കി കാട്ടിയെന്ന്?
മഹി സാർ അതും നിന്നെ…
ബെസ്റ്റ് .. നടക്കുന്ന കാര്യമൊന്നും ഇല്ലേ നിനക്കു പറയാൻ…
ഗായത്രി അതും പറഞ്ഞു ഉറക്കെ ചിരിക്കുമ്പോഴും പൂജയുടെ ചിന്ത ദേവുവിനെയും മഹിയെയും കുറിച് തന്നെ ആയിരുന്നു..
രാവിലെ മുതൽ അവർ രണ്ടാളുടെയും കാര്യങ്ങൾ എന്തോ ശരിയല്ലല്ലോ..?
ആഹ്ഹ് ആർക്കറിയാം വെറുതേ ഓരോന്ന് ചിന്തിച്ചു സമയം കളയുവാൻ.
അല്ലേൽ തന്നെ ദേവൂന്റെ കല്യാണം കഴിഞ്ഞു.. ഇനിയിപ്പോ സാർ നോക്കിയാലെന്താ ഇല്ലേലെന്താ..
………..
സ്റ്റാഫ് റൂമിൽ പതിവ് പോലെ ആതിര മഹിയെയും കാത്തിരുന്നു..
ക്ലാസ്സ് കഴിഞ്ഞു സമയം ഇത്രയായിട്ടും മഹിയേട്ടനെ കാണുന്നില്ലല്ലോ…
അവൾ നീന ടീച്ചറിനോട് പരാതി പറഞ്ഞു.
സാർ വരും താനോന്നു സമാധാനമായി ഇരിക്കഡോ…
നീന അവളെ സമാധാനിപ്പിച്ചു.
എന്താണ് രണ്ടാളും കൂടി ഒരു സംസാരം..?
അവർക്കിടയിലേക്ക് മഹിയും കയറി വന്നു..
എന്റെ മഹി തന്നെ കണ്ടില്ലന്നു പറഞ്ഞു വിഷമിച്ചിരിക്കുവാണ് ഇവിടെ ഒരാൾ… നീന മഹിയോടായി പറഞ്ഞു
ഏഹ് എന്താടി ഇതു ഇപ്പോഴല്ലേ നമ്മൾ കണ്ടത്…
നിന്റെ ഇരിപ്പു കണ്ടാൽ രണ്ടുകൊല്ലമായി കാണാതെയും മിണ്ടാതെയും ഇരിക്കുന്നത് പോലെ ആണല്ലോ ….
മഹിയും ആതിയെ പരിഹസിച്ചു..
അത് തന്നെ ഹിഹിഹി…
നീന മഹി പറഞ്ഞത് ശരിവച്ചു…
ഹ്മ്മ് രണ്ടാളും ഒന്ന് നിർത്തുമോ? എനിക്കു ദേഷ്യം വരുന്നുണ്ട് ..
അവരുടെ പ്രവർത്തി അവളിൽ നീരസം ഉണ്ടാക്കി..
സത്യമല്ലേ..? ഞാൻ പറഞ്ഞത് …
അതിനു നീ എന്തിനാ മുഖം വീർപ്പിക്കുന്നത്?
മഹി അവളോട് തിരക്കി..
ശരിയാണ് മഹി…
പലപ്പോഴും എന്റെ പ്രാണനെ ഞാൻ നഷ്ടമാക്കിയ പോലെ ഒരു തോന്നലാണ്..
നിനക്കറിയുമോ ഇവിടെ എന്റെ തൊട്ടടുത്ത് നീ ഉണ്ടായിട്ടും… മനസുകൊണ്ട് നമ്മൾ നൊരുപാടകലെ ആണോ എന്ന് ഒരു തോന്നൽ..
പലപ്പോഴും നീ എന്നെ ഫോൺ വിളിക്കുമ്പോൾ…. നിന്റെ ശബ്ദം കേൾക്കുമ്പോൾ എല്ലാം… വര്ഷങ്ങളായി നിന്നെ കാണാത്തതു പോലെ….
കാണാമറയാതെവിടെയോ… നീ എനിക്കായി കാത്തിരിക്കുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്..
അവളുടെ ഓരോ വാക്കും കേട്ടു നിന്നിരുന്ന നീനയുടെയും മഹിയുടെയും ഉള്ളിൽ വേദനയുണ്ടാക്കി. .
ഒപ്പം അത്ഭുതവും…
നീ സ്നേഹിക്കുന്ന നിന്നെ സ്നേഹിക്കുന്ന നിന്റെ മഹി ഞാൻ അല്ല എന്ന് അവളോട് വിളിച്ചു പറയാൻ കഴിഞ്ഞുവെങ്കിലെന്നു അവൻ ആശിച്ചു…..
മറുപടി ഒന്നും നൽകാതെ തന്നെ നോക്കി നിൽക്കുന്ന മഹിയെ ആതിയും ശ്രദ്ധിച്ചു..
എന്താടാ നിനക്ക് വിഷമമായോ ഞാൻ പറഞ്ഞത് കേട്ട്?
അവൾ അവനോട് ആരാഞ്ഞു…..
പെട്ടെന്ന് മഹിയുടെ ഫോൺ അടിക്കുന്നത് കണ്ടു ആതി അതിലെക്ക് നോക്കി…
ദേവൻ കാളിങ്…..
അവൾ മൊബൈലിലെ ഫോട്ടോയിലേക്ക് നോക്കുന്നത് കണ്ട മഹി ദേവന്റെ മുഖം അവൾ കബത്തിരിക്കാനായിഫോനുമായി വേഗം പുറത്തേക്കിറങ്ങി …
ഹലോ… ദേവാ..
ഹെലോ….
മഹി. . തിരക്കിൽണോടാ നീ.?
ഏയ് അല്ലടാ.. നീ പറഞ്ഞോ..
എന്താടാ എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ?
ഏയ് ഒന്നുമില്ല.. നീ പേടിക്കണ്ട ഞാൻ ഒക്കെ ആണ്…..
പിന്നെന്താണ് നീ ഈ സമയത്തുവിളിച്ചത്…
ഇപ്പോൾ തന്നെ അവൾ എനിക്കരികിൽ ഉണ്ടായിരുന്നു. .
ഫോട്ടോ കാണാതിരിക്കാൻ പുറത്തിറങ്ങി ഞാൻ…
സോറി ഡാ..
എന്തോ അവൾ എന്നെ ഓർത്തു വേദനിക്കുന്നു എന്നൊരു തോന്നൽ..
അതാണ് ഞാൻ ഇപ്പോൾ തന്നെ നിന്നെ വിളിച്ചത് ..
ദേവന്റെ മറുപടി കേട്ടു സത്യത്തിൽ മഹി ഞെട്ടിപ്പോയി…
അവർ തമ്മിലുള്ള ഇഴയടുപ്പം അവന്റെ വാക്കുകളിൽ വ്യക്തമായിരുന്നു..
തുടരും…..