Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Athmika Ami
ഭദ്രയുടെ സ്വന്തം. Part – 11
ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഭദ്ര പുറത്ത് കാത്തു നിൽക്കുന്ന സഞ്ജുവിനെ കണ്ടു. ഭദ്രാ.. താൻ ഒന്ന് എന്റെ കൂടെ വരുവോ സിന്ദൂര മിസ്സ് ഭദ്രയെ സ്റ്റാഫ് റൂമിലേക്ക് കൂട്ടികൊണ്ടു പോയി.
മോളെ ഞാൻ നാളെ ലീവ് ആയിരിക്കും. അടയാളപ്പെടുത്തിയ പോർഷൻസ് ക്ലാസ്സിൽ വായിച്ചു കൊടുക്കുമോ. ഭദ്ര തലയാട്ടി.
നിനക്ക് തിരക്കുണ്ടോ ഭദ്രാ … ഇല്ല മിസ്സ് എന്താ.?
ഇത് ഇന്റേണൽ എക്സാമിന്റെ പേപ്പർ ആണ് ഇതും നാളെ കൊടുക്കണം.
രണ്ട് പേപ്പേർ കൂടെ നോക്കാൻ ഉണ്ടായിരുന്നു. ഞാൻ അത് പെട്ടന്ന് നോക്കി തരാം. ശരി മിസ്സ് അവൾ സമ്മതിച്ചു.
എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും കോളേജിൽ ഒരു വിധം എല്ലാവരും പോയി കഴിഞ്ഞിരുന്നു.
ഭദ്രയുടെ മുന്നിൽ സഞ്ജു വന്നു നിന്നു.
എന്താ തീരുമാനിച്ചത്. അവൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
എനിക്കിഷ്ടമല്ല. മുഖത്തടിച്ചതു പോലെ ഭദ്ര പറഞ്ഞു. ഇഷ്ടമാണെന്ന തീരുമാനം പ്രതീക്ഷിച്ചു പോയ സഞ്ജു ശരിക്കും ഞെട്ടി പോയി.
എന്താ ഇപ്പൊ ഇങ്ങനെ പറയുന്നേ. എനിക്കറിയാം നിനക്ക് ഇഷ്ടമാണെന്ന്.
എന്താ പ്രശ്നം അതു പറ.
ആരാ പറഞ്ഞത് ഇഷ്ടമാണെന്ന്. ഭദ്രയുടെ ശബ്ദം ഇടറി.
അതു പറയണോ…? നിനക്ക് വന്ന മാറ്റം. ഞാൻ നോക്കുന്നുണ്ടോ എന്നറിയാനുള്ള നിന്റെ നോട്ടം. ഇതിന്റെ ഒക്കെ അർത്ഥം എന്തായിരുന്നു. സഞ്ജുവിന്റെ ശബ്ദം ഉയർന്നു തുടങ്ങി.
എന്നെ പറ്റിക്കുന്ന ഒരാളെ എന്നോട് കള്ളം പറയുന്ന ഒരാളെ ആണ് ഞാൻ ശ്രദ്ധിച്ചത് എന്നറിഞ്ഞില്ല.
ഭദ്ര പുച്ഛത്തോടെ പറഞ്ഞു.
ഞാൻ എന്താ പറഞ്ഞത്. ചെറിയ ഒരു പേടിയോടെ സഞ്ജു ചോദിച്ചു.
ഇത്രയൊക്കെ ആയിട്ടും നിനക്ക് എങ്ങനെ അഭിനയിക്കാൻ കഴിയുന്നു.
എന്തിനാ എല്ലാരും കൂടെ എന്നെ പറ്റിച്ചേ അത് പറ.
ഭദ്ര… I’m Sorry. ഞാൻ പറ്റിച്ചു പറഞ്ഞോ. കളവ് പറഞ്ഞു പറഞ്ഞോ പക്ഷെ, നിന്നെ ഞാൻ അത്മാർത്ഥമായിട്ടാണ് സ്നേഹിച്ചത്. അവന്റെ ശബ്ദത്തിൽ കുറ്റബോധം നിഴലിച്ചിരുന്നു.
ആത്മാർത്ഥയോ നിനക്ക് സ്വാർത്ഥയാണ്. എനിക്ക് നിന്നോട് ഒന്നും പറയാനില്ല. ഭദ്ര മുന്നോട്ട് നടന്നു.
ഞാൻ പറയുന്നത് കേട്ടിട്ട് നീ പോയാൽ മതി. സഞ്ജുവിന്റെ കൈ അവളുടെ കൈകളിൽ അമർന്നു. എനിക്ക് ഒന്നും കേൾക്കണ്ട ഒരു ന്യായീകരണത്തിനും താത്പര്യം ഇല്ല. അവൾ അവന്റെ കൈ തട്ടി മാറ്റാൻ ശ്രമിച്ചു.
സഞ്ജു അവളെ കൂടുതൽ തന്നോട് അടുപ്പിച്ചു.
അവൾ അകന്ന് മാറാൻ ശ്രമിക്കുമ്പോഴേക്കും അവൻ അവളെ ചുംബിച്ചിരുന്നു. അവൾ സഞ്ജുവിനെ തള്ളി മാറ്റി.
ഛെ ഭദ്ര നിലത്ത് ആഞ്ഞ് ചവിട്ടി.
അവൻ അപ്പോഴായിരുന്നു ബോധം വന്നത്. കണ്ണീർ തുടച്ച് നടന്നകലുന്ന ഭദ്രയെ ആയിരുന്നു അവൻ കണ്ടത്.
സഞ്ജയ് നെറ്റിയിൽ കൈ വച്ച് ചെയ്തത് തെറ്റായി എന്ന രീതിയിൽ നിന്നു.
വേഗം തന്നെ രോഹനെ അന്വേഷിച്ചു.
ബസ് സ്റ്റോപ്പിൽ അവൻ നിൽപ്പുണ്ടായിരുന്നു. എന്താ നിനക്ക് ഇത്ര ടെൻഷൻ. എല്ലാം അറിഞ്ഞപ്പോൾ രോഹൻ വാ തുറന്നു നിന്നു പോയി.
എടാ പ്രശ്നം ആകുവോ? സഞ്ജു തലയ്ക്ക് കൈയ്യും കൊടുത്ത് ഇരുന്നു.
എല്ലാം കാണിച്ച് കൂട്ടിട്ട് ഇനി എന്താ ചെയ്യാ.
അടുത്തത് ഡിസ്മിസ് ആണ് മോനെ. എടാ ഉള്ള ധൈര്യം കൂടെ കളയാതെ.
സഞ്ജു വിറയ്ക്കാൻ തുടങ്ങി. ഇല്ലടാ നോക്കാം.
രോഹൻ ആശ്വസിപ്പിച്ചു.
ഭദ്ര ആകെ തളർന്നു പോയി. നടന്നത് ആലോചിക്കുന്തോറും തന്നോട് തന്നെ അവൾക്ക് പുച്ഛം തോന്നി.
അനുവിനെ കെട്ടിപ്പടിച്ചു അവൾ ഒരുപാട് കരഞ്ഞു.
പിന്നീട് കുറേ ദിവസങ്ങൾ സഞ്ജു അവരുടെ മുന്നിൽ പോകാതെ ആയി.
കൂടുതൽ പ്രശ്നം ആവേണ്ട എന്ന് കരുതി.
ക്ലാസ്സൊക്കെ ഏകദേശം കഴിയാറായി. പ്രൊജക്റ്റിന്റെ തിരക്കിൽ ആണ് ഫൈനൽ ഇയേഴ്സ്.
ടൂർ ഉം കാര്യങ്ങളുമൊക്കെ നന്നായി നടന്നു.
ഹോളി ആഘോഷ ദിവസമാണ്. പ്രൊജക്റ്റ് വർക്ക് കാണിക്കാനായി അനു സ്റ്റാഫ് റൂമിൽ കാത്തു നിൽപാണ്.
ഭദ്ര പുറത്തു നിൽക്കുമ്പോഴാണ് ഹോളി ആഘോഷത്തിന്റെ കാര്യം ഓർമ്മ വന്നത്.
അവൾ അനുവിനോട് പറഞ്ഞു. എടാ എനിക്ക് ശ്വാസം മുട്ടിന്റെ പ്രശ്നം ഉള്ളതുകൊണ്ട് ഹോളി പൊടി ഭയങ്കര അലർജി ആണ്. പിന്നെ Skin allergy ഉം ഉണ്ട്. പിള്ളേര് ആഘോഷം തുടങ്ങി. ഞാൻ പിന്നെ സ്റ്റഡി ലീവിന് പഠിക്കലും എക്സാം എഴുതും ഒന്നും ഉണ്ടാവില്ല. ആണോ എന്നാൽ പോയിക്കോളൂ. അനു സമ്മതിച്ചു.
ഞാൻ ക്ലാസ്സിൽ ഇരിക്കാം പുറകിലേ ഗേറ്റ് വഴി പോകാം. ഭദ്ര വിളിച്ചു പറഞ്ഞു.
അനു തലയാട്ടി.
ഭദ്ര വേഗം നടക്കാൻ തുടങ്ങി.
പെട്ടെന്ന് ആരോ ഭദ്രയെ ഒരു ക്ലാസ്സിലേക്ക് വലിച്ചിട്ടു. വാതിൽ അടച്ചു.
സഞ്ജു അവൾ പേടിച്ച് പോയി.
ഭദ്ര എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. പ്ലീസ്.
അവൾ അവനെ തള്ളി മാറ്റി വാതിൽ തുറക്കാൻ ശ്രമിച്ചു. അവൻ തടഞ്ഞെങ്കിലും അവൾ ശ്രമിച്ചു കൊണ്ടിരുന്നു. വാതിൽ തുറന്ന് പുറത്തേക്ക് കടക്കുമ്പോഴേക്കും അവൻ അവളുടെ കൈയ്യിൽ കടന്നു പിടിച്ചു. ഇത്രയും ദിവസത്തെ ഭദ്രയുടെ ദേഷ്യം മുഴുവൻ ഒരടി ആയി അവന്റെ മുഖത്ത് പതിഞ്ഞു.
പരിസര ബോധമില്ലാതെയുള്ള ഭദ്രയുടെ പെരുമാറ്റം കോളേജ് മുഴുവൻ നോക്കി നിന്നു.
അവൾ ചുറ്റും നോക്കിയപ്പോൾ ഒരു വിധം സ്റ്റുഡന്റ്സും ടീച്ചേർസും ചുറ്റുമുണ്ടായിരുന്നു. അവൾ ഞെട്ടി തരിച്ചു പോയി.
പ്രിൻസിപ്പാളും ടീച്ചേർസും അവരെ നേരെ സ്റ്റാഫ് റൂമിലേക്ക് കൂട്ടി കൊണ്ട് പോയി.
പേടിച്ചരണ്ടു നിൽക്കുകയാണ് ഭദ്ര. അപമാനത്താൽ സഞ്ജുവിന്റെ തല താഴ്ന്നു നിന്നെങ്കിലും ഭദ്രയെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
തുടരും😇
( സപ്പോർട്ടിനു ഒരുപാട് നന്ദി☺️ )