Home തുടർകഥകൾ അമ്മ വിളിച്ചിരുന്നു.  നാളെ ഒരു കൂട്ടർ എന്നെ  പെണ്ണ് കാണാൻ വരുന്നുണ്ട്… Part – 1

അമ്മ വിളിച്ചിരുന്നു.  നാളെ ഒരു കൂട്ടർ എന്നെ  പെണ്ണ് കാണാൻ വരുന്നുണ്ട്… Part – 1

0

കാത്തുവിന്റെ പ്രണയവും.. ലച്ചുവിന്റെ  പ്രതികാരവും.. Part – 1

രചന : S Surjith

തെക്കൻ കേരളത്തിൽ ഒരു പുരാതന വ്യവസായ കുടുംബത്തിലെ ഏക മകളാണ് ഞാൻ……

എന്റെ പേരു “കാർത്തിക”. എന്നോട്  സ്നേഹക്കൂടുതലുള്ള എല്ലാവരും കാത്തു എന്നാ  വിളിക്കാറ്…

ഞാൻ ഒരാളെ സ്നേഹിക്കുന്നു. സ്നേഹമെന്നാൽ നമ്മൾ പലപ്പോഴും പറയാറില്ലേ  അസ്ഥിക്ക് പിടിച്ച പ്രണയം!! അതുപോലെ എനിക്ക് എന്റെ ജീവനാണ് ഞാൻ  ആദി എന്നു വിളിക്കുന്ന ആദിത്യൻ. ഞാൻ ആദിയെ പരിചയപെടുന്നത് ഫേസ്ബുക്കിലൂടെ ഒരു വർഷം മുൻപാണ്. ഞാനിപ്പോൾ എന്റെ ആദിയെയും വെയിറ്റ് ചെയ്ത് ഞങ്ങളുടെ സ്ഥിരം കാണാറുള്ള  കോഫി ഷോപ്പിൽ ഇരിക്കുകയാണ്. ഒരൽപ്പം ലേറ്റ് ആയെങ്കിലും അതാ അവൻ വരുന്നുണ്ട്.

“കാത്തു ഞാൻ ലേറ്റ് ആയോടാ  ” എന്നു ചോദിച്ചു കൊണ്ടു എന്റെ അടുത്തവൻ ഇരുന്നു

ഞാൻ പറഞ്ഞു…… “അതിപ്പോൾ എനിക്കൊരു ശീലമായി……. കാരണം നീ  ഒരിക്കലും പറയുന്ന സമയത്തു വരില്ലാന്നു എനിക്കു  അറിയാമായിരുന്നു ”
അതു കേട്ടു ചിരിച്ചു കൊണ്ടു അവൻ പറഞ്ഞു….. “ഒന്നു പോടാ…ഞാൻ മനഃപൂർവം ലേറ്റ് ആക്കിയതല്ലാ വരുന്ന വഴിയിൽ എന്നത്തേയും പോലെ ഇന്നും ഒരു കുരിശ് കാരണമാ ലേറ്റ് ആയെ”

അവൻ കുരിശ്  എന്നു പറയുന്നത് അവന്റെ ഏതെങ്കിലും ഫ്രണ്ട്‌സ്നെ ആകും… അതു കൊണ്ടു തെറ്റിദ്ധരിക്കേണ്ട.

ഞാൻ പറഞ്ഞു…. “ഈ പോക്കുപോയാൽ മിക്കവാറും കുരിശുകളെയും  കെട്ടിപിടിച്ചു ഇരിക്കേണ്ടി വരും. ഞാൻ ഇന്നു വീട്ടിൽ പോകുന്നു അമ്മ വിളിച്ചിരുന്നു.  നാളെ ഒരു കൂട്ടർ എന്നെ  പെണ്ണ് കാണാൻ വരുന്നുണ്ട്”

” ആണോ !!! എല്ലാ വിധ മംഗളാശംസകളും  നേരുന്നു ” എന്നും  പറഞ്ഞു ആദി ഒന്നു ചിരിച്ചു

ഞാൻ പറഞ്ഞു……”നിനക്കു ഇപ്പോളും തമാശയാ എത്ര പ്രാവശ്യം ഞാൻ നിന്നോട് പറഞ്ഞു  അച്ഛൻനെ ഒന്നു കാണാൻ. എന്നിട്ട് നീ ഇതു വരെയെങ്കിലും അതിനു ശ്രമിച്ചിട്ടുണ്ടോ അതു പോട്ടെ അതിനെ കുറച്ചു ഒന്ന് ചിന്തിച്ചിട്ടെങ്കിലും ഉണ്ടോ ”

ആദി പറഞ്ഞു……… “ഈ ജന്മത്തിൽ നിന്റെ അച്ഛൻ നിന്നെ എനിക്കു കെട്ടിച്ചു തരില്ല,  പിന്നെ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു.. ഇവിടെ നമുക്ക് ഒരുമിച്ചു ജീവിക്കാം അതിനു നിനക്കും വയ്യല്ലോ ”

“ആദി.. നിനക്കു എന്റെ അച്ഛനെ കുറിച്ചു അറിയാതത്തു കൊണ്ടാണ് ,  നീ  ഒരു ബിസ്സിനെസ്സ് കാരനായി കാണാതെ എന്റെ അച്ഛനായി കാണാൻ ശ്രമിക്കു , എന്റെ ഒരു  ആഗ്രഹത്തിനും അമ്മയും അച്ഛനും എതിർ നിൽക്കില്ല പക്ഷെ ഞാൻ നിന്നോടൊപ്പം എന്റെ ഇഷ്ടത്തിന് ജീവിക്കാൻ വന്നാൽ അതവർ ഒരിക്കലും പൊറുക്കുകയും ഇല്ല  ” എന്ന് ഞാനും  പറഞ്ഞു

ആദി എന്റെ കൈകൾ അവന്റെ കൈക്കുള്ളിൽ വെച്ചു കൊണ്ടു പറഞ്ഞു……. “നാളെ നിന്റെ കല്യാണമൊന്നു അല്ലല്ലോ രണ്ടു ദിവസത്തിനുള്ളിൽ ഞാൻ നിന്റെ വീട്ടിൽ വരും എന്നിട്ട് അച്ഛനോട് അന്തസായി ചോദിക്കും നിന്നെ എനിക്കു കെട്ടിച്ചു തരുമോയെന്നു ”

ഇത്രയും പറഞ്ഞു അവന്റെ മുഖം എന്റെ കാവിലിലേക്കു ചേർന്നു വന്നു…. എന്റെ കൈകൾ കൊണ്ടവന്റെ ചുണ്ടുകൾ പൊത്തി പിടിച്ചു കൊണ്ടു പറഞ്ഞു……… “എന്താ ആദി ഇതു.. ഇവിടെ വേറെയും ആൾക്കാരുണ്ട്  നിന്റെ കുട്ടിക്കളി ഒന്നു നിർത്തിയെ ”

ആദി പറഞ്ഞു……. “എങ്കിൽ പിന്നെ എന്റെ ഫ്ലാറ്റിലേക്ക് പോകാം അവിടെ ഇപ്പോൾ ആരുമില്ല ”

ഞാൻ പറഞ്ഞു…..”അയ്യടാ ആ പൂതി മസ്നസ്സിൽ വെച്ചോ,, ഫ്ലാറ്റിൽ കൊണ്ടു പോകുന്നത്തെ  എന്നെ നീ കേട്ടീറ്റു മതി. ഇപ്പോൾ തൽക്കാലം എന്റെ കയ്യിൽ തലോടി ആശ്വസിച്ചോ മോൻ ”

“കഴിഞ്ഞ ഒരു വർഷമായി നമ്മൾ പ്രേമിക്കുന്നു വല്ലതും ചെയ്യുന്നതോ പോട്ടെ ശെരിക്കൊന്നു കാണാൻ കൂടി കിട്ടിയില്ല “എന്നു ആദി പറഞ്ഞു കൊണ്ടു എന്റെ കാലുകളിൽ അവന്റെ കൈകൾ  വെച്ചു

ഞാൻ അതു തട്ടി മാറ്റി കൊണ്ടു പറഞ്ഞു……

“എനിക്കു ട്രെയിന് സമയമായി  നിനക്കു അങ്ങനെ വല്ല ആഗ്രഹവും ഉണ്ടങ്കിൽ വീട്ടിൽ വന്നു അച്ഛനോട് നമ്മുടെ കാര്യം സംസാരിക്കു. അതു കഴിഞ്ഞാൽ നീ എവിടെ വിളിച്ചാലും ഞാൻ വരാം എന്തു വേണോ ചെയ്യാം എന്തു കാണാണോ കാണിച്ചും  തരാം തൽക്കാലം ഇപ്പോൾ ഞാൻ പോകുന്നു മോനെ ”

ആദി പറഞ്ഞു…………..

“ഒന്നു പിണങ്ങല്ലേ എന്റെ കാത്തു നിനക്കു നാളെ പോയാൽ പോരെ ഇന്നിവിടെ നമുക്ക് ചുറ്റിനടക്കാമെടാ”

“ആ പൂതി നടക്കില്ല എന്റെ മോനെ….  നീ നിന്റെ വാക്കു തെറ്റിക്കില്ല എന്ന ഉറപ്പോടെ ഞാൻ ഇപ്പോൾ പോകുന്നു. പിന്നെ കറങ്ങാൻ വിളിച്ചിട്ടു വാരത്തിൽ പിണങ്ങി കാൾ ചെയ്യാതെയും മെസ്സേജ് ചെയ്യാതെയും ഇരിക്കേണ്ട കേട്ടോ എന്റെ മനസ്സിലെ  ഭർത്താവിന്റെ സ്ഥാനം നിനക്കുള്ളതാ….. ആദി  എന്റെ കഴുത്തിൽ നിന്റെ താലി വീണതിനു ശേഷം, ഞാൻ എല്ലാ അർത്ഥത്തിലും നല്ലൊരു ഭാര്യ ആയിരിക്കും. എനിക്കു വികാരവിചാരങ്ങൾ ഇല്ലാഞ്ഞിട്ടല്ല ചില കാര്യങ്ങളിൽ ഞാൻ അത്ര മോഡേൺ അല്ല ” ഇത്രയും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി

ആദിയുടെ മുഖത്തു അത്ര പ്രസന്നത ഇല്ലായിരുന്നിട്ടും  അവനും എനിക്കിപ്പം സ്റ്റേഷനിലേക്കു നടന്നു. എന്റെ നാട്ടിലേക്കുള്ള ട്രെയിൻ വന്നു. ഒരു ബൈ പറഞ്ഞു കൊണ്ടു ഞാൻ  എന്റെ ഇരിപ്പിടത്തിലേക്ക് പോയി. ആദി തിരിച്ചു പോകുന്നത് ട്രെയിന്റെ ജനലിൽ കൂടി നോക്കിയിരുന്നു, അവൻ വീട്ടിൽ വരും എന്ന പ്രദീക്ഷയോടെ എന്റെ വീട്ടിലേക്കുള്ള  ട്രെയിൻ യാത്ര ആരംഭിച്ചു

ആദി വീട്ടിൽ വന്നു ഞങ്ങളുടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ എന്താകും എന്റെ അച്ഛന്റെ പ്രതികരണം???  എന്റെ കണക്കു കൂട്ടലുകൾ തെറ്റുമോ!!! അങ്ങനെ തെറ്റുകയാണങ്കിൽ എന്തു ചെയ്യണം അങ്ങനെ ഒരു പാട് ചിന്തകൾ എന്റെ മനസ്സിൽ വന്നു കൊണ്ടേയിരുന്നു. മണിക്കൂറുകൾക്കു ശേഷം ട്രെയിൻ എനിക്കിറങ്ങേണ്ട സ്റ്റേഷനിൽ എത്തി  അതിൽ നിന്നും ഇറങ്ങിയപ്പോൾ

അമ്മയും അച്ഛനും  എന്റെ വരവും കാത്തു അവിടെ ഉണ്ടായിരുന്നു കണ്ടപാടെ അമ്മ ചോദിച്ചു???
“എന്തു കൊലമാ മോളെ ആകെ കറുത്ത് പോയല്ലോ നീ ”

ഞാൻ പറഞ്ഞു……. ” അച്ഛാ നോക്കിയേ ഈ അമ്മ തുടങ്ങി ”

അതിനു മറുപടിയായി അച്ഛൻ അമ്മയോട് പറഞ്ഞു…… “ശാന്തി അവൾ യാത്ര ചെയ്ത ക്ഷീണം കൊണ്ടാവും നിനക്കു അങ്ങനെ തോന്നുന്നേ ഒന്നു നിർത്തിയെ… വരൂ മോളെ നമുക്ക് വീട്ടിലേക്കു പോകാം ”

ഞങ്ങൾ കാറിന്  അരികിലേക്ക് നടന്നു, ഞാൻ  ആദിക്കു മെസേജ് ചെയ്തു “എടാ ഞാൻ നാട്ടിൽ എത്തി നീ എന്തു ചെയ്യുവാ ”

അവൻ ഓൺലൈൻ ഉണ്ടായിരുന്നിട്ടും റിപ്ലൈയൊന്നും  വന്നില്ല പിന്നെയും ഞാൻ അവനു മെസേജ് അയച്ചു….
“ഇതു വരെയും നിന്റെ പിണക്കം തീർന്നില്ലേ ” അതിനും അവൻ റിപ്ലൈ നൽകിയില്ല

ഞങ്ങൾ വീട്ടിൽ എത്തി  ഞാൻ കുളിച്ച്  ഫ്രഷ് ആയി ഡിന്നർ കഴിക്കാൻ വന്നു അമ്മയും അച്ഛനും അവിടെ വെയിറ്റ് ചെയുവായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു……… “കാത്തു നാളെ അവർ വരും നിനക്കു ചെറുക്കന്റെ ഫോട്ടോ കാണണ്ടേ ”

എല്ലാ പ്രേമമുള്ള പെൺകുട്ടികളെയും പോലെ നല്ല മറുപടി ഞാനും കൊടുത്തു “നാളെ ഇങ്ങോട്ടല്ലേ വരുന്നേ പിന്നെ അച്ഛനും അമ്മയും കണ്ടതല്ലേ ഞാൻ നാളെ കണ്ടോളം ”

എല്ലാ അമ്മമാരേ പോലെ വരുന്ന മരുമകനെ കുറിച്ചു വർണ്ണനകൾ തുടർന്നു,,,,,,,,,,  “പയ്യൻ ഗവണ്മെന്റ് ജോലി ഉണ്ടായിരുന്നവനാ,  അതുംകളഞ്ഞിട്ടു ഇപ്പോൾ അവന്റെ അച്ഛന്റെ ബിസ്സിനെസ്സ് നോക്കി നടത്തുന്നു. ഒരു പെങ്ങളെ കെട്ടിച്ചു അതുകൊണ്ട് നാത്തൂൻ പോരും ഇല്ല. പിന്നെ  പയ്യന്റെ അമ്മ ഇത്രയും സൗമ്യതയുള്ള സ്ത്രീയെ  ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല ”

ഇതൊന്നും കേട്ട ഒരു ലക്ഷണവുമില്ലാതെ ഞാൻ പറഞ്ഞു………. “അച്ഛാ ആ രസം ഒന്നു പാസ്സ് ചെയ്യൂമൊ ”

അതു കേട്ടതും അമ്മയുടെ സ്വരം കടുത്തു,  എന്നെ  രൂക്ഷ ഭാവത്തിൽ നോക്കിക്കൊണ്ട് അച്ഛനോട് പറഞ്ഞു…….. “ചേട്ടൻ ഒരാളാണ് ഇവളെ കൊഞ്ചിച്ചു വഷളാക്കുന്നെ ”

അതു അച്ഛനും അത്ര രസിച്ചില്ല അതിനു ചുട്ട മറുപടിയും കൊടുത്തു….. “ശാന്തി അവൾ വന്നപ്പോൾ മുതൽ നീ ഇങ്ങനെ കുനുകുനു സംസാരിക്കുവാ.. ആർക്കാ ഇഷ്ടപെടുന്നേ…നീ ടോപ്പിക്ക് ഒന്നു വിട്ടു പിടി.. മോളു പറഞ്ഞത് പോലെ അവർ നാളെ ഇങ്ങോട്ടല്ലേ വരുന്നേ ”

“ഇതാണ് ഈ വീട്ടിലെ പ്രശ്നം എപ്പോഴും  ഞാൻ കുറ്റക്കാരി അച്ഛനും മോളും  എന്താ വേണോ  തീരുമാനിച്ചോ  ഞാൻ ഇതിനെ കുറിച്ചു ഒന്നും പറയാൻ പോകുന്നില്ല “അത്രയും പറഞ്ഞു അമ്മ പത്രങ്ങളും എടുത്തു കൊണ്ടു കിച്ചണിലേക്ക് പോയി ഞാൻ പതുക്കെ അവിടെന്നു എന്റെ റൂമിലേക്കും

റൂമിൽ വന്നു ആദിയുടെ റിപ്ലൈ വന്നോ എന്ന് നോക്കി വന്നു ഒരു “മ്മ്മ്മ് “. ഞാൻ അതിനു റിപ്ലൈ ചെയ്തു “ആദി നീ ഇന്നും ഉടക്കാൻ നിൽക്കല്ലേ ”

ഉടനെ അവൻ മറുപടി തന്നു “പിന്നെ ഞാൻ എന്തു ചെയ്യണം എന്റെ ഗേൾ ഫ്രഡ് എന്നു പറയുന്നു ഇതു വരെ ഒരു കിസ്സ് പോലും തരാൻ നീ സമ്മതിചിട്ടില്ല ഇവിടെ ഓരോരുത്തൻമാർ സുഖിച്ചു നടക്കുന്നു. അതെക്കെ കാണുമ്പോൾ…..  ഞാൻ നിന്നെയും മണപ്പിച്ചു  ഒരു വർഷമായി പുറകെ നടക്കുന്നു, എനിക്കുമില്ലേ ആഗ്രഹങ്ങൾ  ”

എനിക്കും ദേഷ്യം വന്നു “എടാ ആദി ഗേൾ ഫ്രഡ് എന്നാൽ സെക്സ് ചെയ്യാൻ തരണമെന്ന് നിർബന്ധമുണ്ടോ ഞാൻ നിന്നോട് പലപ്പോഴും പറഞ്ഞു മറ്റുള്ളവരെ കൂടെ എന്നെ താരതമ്യം ചെയ്യരുതെന്ന്, ഇതെല്ലാം അറിഞ്ഞു കൊണ്ടല്ലe നമ്മൾ സ്നേഹിച്ചു തുടങ്ങിയത്, ഓരോ പെണ്ണിനും അവളുടേതായ കാഴ്ചപ്പാട്  ഉണ്ടാകും അവരുടെ വ്യക്തിത്വത്തോതിൽ. എന്നെ കൊണ്ടു കഴിയില്ല വിവാഹത്തിന് മുൻപ്  വിഡിയോയിലൂടയും അല്ലാതെയും  എന്റെ ശരീരം പങ്കുവെക്കാൻ   ”

ഒരു “മ്മ്മ്മ്മ് “മാത്രമായിരുന്നു അവന്റെ മറുപടി

ഞാൻ അവനു പിന്നെയും മെസ്സേജ് അയച്ചു “എടാ നീ ഭക്ഷണം കഴിച്ചോ ”   കൂടെ അച്ഛൻ എനിക്ക് അയച്ചു തന്ന നാളത്തെ ചെറുക്കന്റെ പിക്ചറും ഡീറ്റെയിൽസ് അവനയച്ചു കൊടുത്തു.

എന്റെ ആദിക്ക് വീട്ടിൽ വരാനുള്ള ധൈര്യവും കൊടുത്തു ഞാൻ ഒരുപാട് മെസ്സേജുകൾ അവനയച്ചു.  അവനിൽ നിന്നും മറുപടികൾ കുറവായിരുന്നു

ആദിയുടെ  കഥകളിലെ നായകൻമാർക്കുള്ള ധൈര്യം  അവനിൽ ഇല്ലായിരുന്നു. ഞാൻ പതുക്കെ ഉറക്കത്തിലേക്കും പോയി. പിന്നെ ഉണർന്നത് പാതിരാ കോഴി കൂകിയപ്പോളാണ്.

ഞാൻ എന്റെ ഫോണിൽ ആദിയുടെ മെസേജ് നോക്കി എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അവൻ എന്ന ബ്ലോക്ക്‌ ചെയ്തിരിക്കുന്നു.   ഞാൻ അവന്റെ നമ്പറിൽ വിളിച്ചു നോക്കി,  അതിലും കിട്ടുന്നില്ല എന്തു ചെയ്യണമെന്ന്  അറിയാത്ത ഞാൻ ആകെ  പകച്ചു നിന്നു പോയ നിമിഷങ്ങൾ…..

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here