Home തുടർകഥകൾ ശാക്കിർ മുകളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ തന്നെ ഐഷു ആകെ വിയർത്തു…. Part...

ശാക്കിർ മുകളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ തന്നെ ഐഷു ആകെ വിയർത്തു…. Part – 15

0

Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -15

ഉള്ളിലേക്ക് മുല്ലപ്പൂക്കളുമായി ഐഷു മുരികിലേക് പോകാൻ നിൽകുമ്പോൾ പിന്നിൽ നിന്നും ഒരു വിളി കേട്ട് ഞെട്ടി തിരിഞ്ഞു
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

തിരിഞ്ഞു നോക്കുമ്പോൾ ശാക്കിർ ആണ്. നിൽക്കവിടെ അവൻ പറഞ്ഞു. ശാക്കിർ എന്താ ഇന്ന് ഇത്ര നേരത്തെ. എങ്ങോട്ടെങ്കിലും പോകാൻ ഉണ്ടോ അവൾ ചോദിച്ചു. ഇത് വരെ മുഖത്ത് പോലും നോക്കാത്ത ചെക്കൻ ആണ്. എന്നാലും ധൈര്യം എടുത്തു ഐഷു അങ്ങനെ ചോദിച്ചു.

എനിക്ക് പോകാൻ ഉണ്ടെങ്കിൽ ഞാൻ പോകും. നേരത്തെ ഉണരാൻ തോന്നിയാൽ എണീക്കും. എന്റെ കാര്യം നീ നോക്കേണ്ട. ഞാൻ വന്ന കാര്യം പറയാം. നിന്റെ വീട്ടിലേക് മൊബൈൽ ഫോൺ വാങ്ങാൻ എന്നെ കിട്ടില്ല. നാണമില്ലല്ലോ വന്നു കയറിയപ്പോഴേക്കും ഓരോന്ന് ചോദിച്ചു വാങ്ങിക്കാൻ. എന്റെ ഇക്കാക്കാനെ കിട്ടിയ പോലെ ശാക്കിറിനെ നിന്റെ കളിക്ക് കിട്ടുമെന്ന് കരുതി ഓരോന്ന് ചെയ്യിപ്പിക്കേണ്ട. അവൻ കലിതുള്ളി, ഐഷു ആകെ പേടിച്ചു.

അവനോടു മറുപടി പറയാൻ അറിയാതെ തല താഴ്ത്തി നിന്നു. എനിക്ക് ഫോൺ വേണ്ട. ഞാൻ ഒന്നും പറഞ്ഞിട്ടില്ല അങ്ങനെ പറയാൻ മനസ്സിൽ വന്നെങ്കിലും നാവ് വഴങ്ങുന്നില്ല. അവന്റെ ശബ്ദം കേട്ട് റസിയാത്ത അടുക്കളയിൽ നിന്നും വന്നു നോക്കി .

കലി പ്പോടെ നിൽക്കുന്ന ശാക്കിറിനെ കണ്ടതും അവർ ഒന്നും മിണ്ടാതെ അടുക്കളയിൽ തന്നെ കയറി. ഒന്ന് കൂടി ഇരുത്തി മൂളി അവൻ സ്റ്റെപ് കയറി പോയി. ഐഷുവിനു ആകെ തളർന്നു പോകും പോലെ തോന്നി. അവൾ പതുക്കെ റൂമിൽ എത്തി. ഡോർ അടച്ചു പൊട്ടിക്കരഞ്ഞു. റഹ്മാനായ നാഥാ.. ഇതൊക്കെ എങ്ങനെ ഇവൻ അറിഞ്ഞു. അവൻ പറഞ്ഞു പോയ ഓരോ വാക്കും എന്റെ നെഞ്ചിൽ കൊണ്ട് റബ്ബേ.. ഒന്ന് മിണ്ടാൻ പോലും പോകാത എന്നോട് അവന്ന് എന്തിനാ റബ്ബേ ഇത്ര ദേഷ്യം. മനസ്സിലെ ഭാരം ഒഴിഞ്ഞു പോകുന്ന വരെ കരഞ്ഞു.

ഷാനുവിന്റ കാൾ വന്നു. അവൾ വേഗം ഫോൺ എടുത്തു സലാം പറഞ്ഞു. ഒരു കുഞ്ഞു നോവ് പോലും എനിക്ക് വരാതെ എന്നെ നോക്കുന്ന എന്റെ ഷാനുക്ക ഇത് അറിഞ്ഞാൽ സഹിക്കാൻ പറ്റില്ല.അത് കൊണ്ട് തന്നെ ഷാനുക്ക ഒന്നും അറിയരുത്. അവൾ തീരുമാനിച്ചു. ഒരു വിഷമവും പുറത്തു കാണിക്കാതെ അവൾ സംസാരിച്ചു.

സംസാരത്തിനിടയിൽ നിന്റെ വീട്ടിലേക് ഉള്ള ഫോൺ ഇന്ന് ശാക്കിർ കൊണ്ട് വരുമെന്ന് ഷാനു പറഞ്ഞു. അത് വേണ്ട ഇക്കാ. ശാക്കിറിനെ വിളിച്ചു അത് വേണ്ട എന്ന് പറയണം. അവിടെ ഇപ്പോൾ ഫോണിന്റെ ആവശ്യം ഒന്നുമില്ല. ഇനി അത്യാവശ്യം ആണെങ്കിൽ ഉപ്പ വാങ്ങിക്കോളും. ഞാൻ ഉപ്പ വിളിക്കുമ്പോൾ പറയുന്നുണ്ട്.ഐഷു പറഞ്ഞു.. ആ കാര്യം ഞാൻ തീരുമാനിക്കും. നീ വേറെ വിശേഷങ്ങൾ പറ ഷാനു വിഷയം മാറ്റി.

ഫോൺ കട്ട്‌ ചെയ്തു മുല്ലപ്പൂ കോർത്തു മാലയുണ്ടാക്കി ഐഷു. ശാദി ഉണരുന്നെയുള്ളൂ. അവൾ അത് അവിടെ വെച്ച് പുറത്ത് വന്നു. റസിയാത്ത ടേബിൾ നിറക്കാൻ തുടങ്ങിയിരുന്നു. ഓരോന്ന് എടുത്തു വെക്കാൻ അവളും കൂടി. ഉമ്മ എഴുന്നേറ്റു വന്നിരുന്നു. എല്ലാരും ചായകുടിക്കാൻ ഇരുന്നു.

ശാക്കിർ മുകളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ തന്നെ ഐഷു ആകെ വിയർത്തു. എല്ലാരുടെയും മുന്നിൽ വെച്ച് ഇവൻ എന്തെങ്കിലും പറയുമോ.. അവൾക്കു പേടി തോന്നി. ശാദി ഐഷുവിന് തൊട്ട് വന്നിരുന്നു.അവൾ തല പൊക്കി ശാക്കിറിനെ ഒന്ന് നോക്കി. കലിപ്പ് ഒട്ടും വിടാതെയുള്ള അവന്റെ മുഖം കാണുമ്പോൾ ചായ തൊണ്ടയിൽ കുടുങ്ങിയ പോലെ തോന്നി. കുറച്ചു കഴിച്ചെന്നു വരുത്തി അവൻ എഴുനേറ്റു പോയി.

ഐഷുവിനു ശ്വാസം നേരെ വീണു. അവൾ വേഗം കഴിച്ചു. എണീക്കാൻ നിൽകുമ്പോഴേക്കും ശാക്കിർ ഡ്രസ്സ്‌ ചെയ്തു വന്നിരുന്നു. ഉപ്പ ചായക് എത്തിയിരുന്നില്ല. രാവിലെ ടൗണിൽ പോയെന്ന് പറയുന്നത് കേട്ടു. ഷാദിയും വെല്ലിമ്മയും ഉമ്മയും മാത്രം ഉണ്ടായിരുന്നുള്ളൂ..

ശാക്കിർ നേരെ ഉമ്മാന്റെ അടുത്ത് വന്നു പറഞ്ഞു. ഉമ്മ വല്ലതും അറിയുന്നുണ്ടോ ഇവിടെ നടക്കുന്നത്.. എന്താ എന്താ കാര്യം.. നീ തെളിയിച്ചു പറ ഉമ്മ തിടുക്കം കൂട്ടി. ഐഷു ആകെ വല്ലാതെ ആയി. ഇവളുടെ വീട്ടുകാർക് ഒരു ഫോൺ വേണം പോലും. അത് എന്നോട് വാങ്ങി കൊണ്ട് വരാൻ ഏല്പിച്ചു എന്റെ ഇക്കാക്ക..ഞാൻ കൊണ്ട് വരുമെന്ന് കരുതി ആരും ഇരിക്കേണ്ട.അവളുടെ ആട്ടത്തിനൊത് തുള്ളാൻ എന്നെ കിട്ടില്ല. വന്നു കയറിയില്ല അതിനു മുമ്പ് തുടങ്ങി ആവശ്യങ്ങൾ. ഞാൻ അപ്പോഴേ പറഞ്ഞതാ നക്കാനും തുപ്പാനും ഇല്ലാത്ത വീട്ടിൽ പോയി പെണ്ണ് നോക്കേണ്ട എന്ന്.

ഐഷു ദയനീയമായി ഉമ്മാനെ നോക്കി. ഞാൻ പറഞ്ഞില്ല ഉമ്മാ അവൾ വിക്കി വിക്കി പറഞ്ഞു. എനിക്ക് ഫോൺ വേണ്ട, ഒന്നും വേണ്ട, ഞാൻ ഒന്നും ആവശ്യപ്പെട്ടില്ല ഐഷു കരച്ചിലിന്റെ വക്കോളമെത്തി.

ഉമ്മ ഐഷുവിന് നേരെ തിരിഞ്ഞു. പിന്നെ നീ പറയാതെ ആവശ്യപ്പെടാതെ ഷാനുവിന് എങ്ങനെ അറിയും നിന്റെ വീട്ടിൽ ഒരു ഫോൺ പോലും ഇല്ല എന്ന്. വാങ്ങിച്ചു തന്നോട്ടെ. പക്ഷെ അതിനൊന്നും ഷാക്കിറിനെ കിട്ടൂല. അവന്ന് ദേഷ്യം ഇച്ചിരി കൂടുതൽ ഉള്ള സ്വഭാവം ഉണ്ട്. അത് ആരുടെ മുന്നിലും കാണിക്കാൻ മടിയുമില്ല. ഷാനുവിനെ വന്നതിനു പിറ്റേന്ന് തന്നെ നീ കയ്യിൽ എടുത്തു. നിസ്കാരപ്പായ കാണാത്ത അവൻ പോകുന്ന ദിവസം അവൾ ചെയ്യുന്ന പോലെ ഒക്കെ ചെയ്യുന്നുണ്ടെന്ന് അന്നേ ഷിഫാ പറഞ്ഞതാ. അവൻ നിന്റെ മോന്ജ് കണ്ടു മയങ്ങിയ പോലെ ശാക്കിറിനെ കിട്ടുമെന്ന് കരുതണ്ട അതും പറഞ്ഞു ഉമ്മ ചവിട്ടി തുള്ളി പോയി.. ഷാദിയും എഴുനേറ്റു. വെല്ലിമ്മ കാര്യം എന്താണെന്ന് അറിയാതെ മുഖത്ത് നോക്കി നിൽക്കുന്നുണ്ട്.

ഐഷുവിനു സങ്കടം സഹിക്കാൻ ആയില്ല. മനസ്സിൽ പോലും കരുതാത്ത കാര്യങ്ങൾ. അവൾ പൊട്ടി കരഞ്ഞു റൂമിലേക്കു പോയി. ഷാനുവിന്റ നിർത്താതെ ഉള്ള കാൾ അവൾ എടുത്തില്ല. അവൾക്ക് കരയാതെ സംസാരിക്കാൻ കഴിയില്ല എടുത്താലും. തന്റെ സങ്കടങ്ങൾ ഷാനുക്ക അറിയണ്ട. അവൾ വുളു ചെയ്തു. ഖുർആൻ ഓതി. കണ്ണീരു വീണു ഡ്രസ്സ്‌ മുഴുവൻ നനഞ്ഞിരുന്നു.

ഐഷുവിനെ വിളിച്ചു കിട്ടാത്ത ടെൻഷനോടെ ഷാനു ഉമ്മാന്റെ നമ്പറിൽ വിളിച്ചു. ഉമ്മാനോട്‌ വർത്താനം പറഞ്ഞു, കൂട്ടത്തിൽ ഐഷു എവിടെ ഉമ്മാ.. ഒരുപാട് വട്ടം വിളിച്ചു. അവൾ ഫോൺ എടുകുന്നില്ലല്ലോ എന്താ കുഴപ്പംഒന്നുമില്ല ല്ലോ.. ആ അത് മോനെ നീ ഷാക്കിറിനോട് എന്തെങ്കിലും പറഞ്ഞിരുന്നോ.. ആ അവളുടെ വീട്ടിലെക് ഒരു ഫോൺ കൊണ്ട് വരാൻ പറഞ്ഞിരുന്നു. അവിടെ ഫോൺ ഉണ്ടെങ്കിൽ അവൾക്കു എല്ലാരേം ദിവസവും കാണാലോ. വേണ്ട എന്നെ അവൾ പറയൂ. എന്നാലും നമുക്ക് അത് ഒരു വിഷയമല്ലല്ലോ.. എന്താ അവൻ എത്തിയോ ഷാനു ചോദിച്ചു. ആ അവൻ എത്തിയിട്ടുണ്ട്. ഫോൺ കൊണ്ട് വന്നില്ല. ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല. ഫോൺ കിട്ടാത്ത ടെൻഷൻ ആണെന്ന് തോന്നുന്നു. മോൾ അപ്പോൾ പോയി ഡോർ അടച്ചതാ. പിന്നെ പുറത്തു വന്നേയില്ല, ഉമ്മ അവളുടെ അടുത്ത് ഒന്നു കൊടുകിൻ, ഞാൻ പറഞ്ഞോളാം കാര്യങ്ങൾ, ഉമ്മ ചെന്ന് ഐഷുവിനെ വിളിച്ചു. ഇതാ ഫോൺ, ഷാനു ആണ് . ഐഷു ഫോൺ വാങ്ങി.

ഷാനുക്കാ ഞാൻ ഞാൻ….. നിസ്കാരത്തിൽ ആയിരുന്നു. അവൾ പറഞ്ഞൊപ്പിച്ചു. ഫോൺ നാളെ വേടിക്കാൻ പറയാം. വിഷമിക്കേണ്ട ട്ടോ ഷാനു അത് പറഞ്ഞപ്പോൾ അവൾക്കു തല കറങ്ങുന്ന പോലെ തോന്നി. പിന്നെ ഒന്നും പറയാതെ ഫോൺ ഉമ്മാടെ കയ്യിൽ തിരിച്ചു കൊടുത്തു. റബ്ബുൽ ആലമീനായ തമ്പുരാനെ.. എന്ത് പരീക്ഷണം ആണിത്.. എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണേ അല്ലാഹ്.. മനമുരുകി ദുആ ചെയ്തു അവൾ ഉറങ്ങാൻ കിടന്നു.

ഇന്ന് രാത്രി ഇനിയും അവനോടു ഫോണിന്റെ കാര്യംഷാനുക്ക പറയുമായിരിക്കും.. നാളെ അവൻ എന്നെ കാണുമ്പോൾ എന്തായിരിക്കും അവസ്ഥ.. ഉറങ്ങാതെ തിരിഞ്ഞു മറിഞ്ഞു കിടന്നു എപ്പോഴോ അവൾ അറിയാതെ മയങ്ങപ്പോയി.. .

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here